ഒന്നില്‍ കൂടുതല്‍ പോസ്റ്റിടുവാന്‍ ഉള്ളതൊന്നും ഉണ്ണിത്താന് വിഷയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നറിയാഞ്ഞിട്ടല്ല. ഭംഗിയായി ആളുകള്‍ കപട സദാചാരത്തെ സ്വയം വഞ്ചിച്ച് കൊണ്ട് അറിഞ്ഞോ അറിയാതെയോ വര്‍ണ്ണിക്കുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ സാധിക്കാതെ പോകുന്നത്കൊണ്ടാണ്.
' എനിക്കൊരു സദാചാരമുണ്ട് ' എന്ന് പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ട്, സമാധാനം. സദാചാരം ഉണ്ടെന്നത് സമൂഹം പിന്തിരിപ്പനായി കണ്ടാലോ എന്ന ഭയത്താല്‍ പിന്നീടതിനെ നിര്‍വചിക്കുന്നു. തങ്ങളുടെ സദാചാരം അതില്ലാത്തവരെക്കാള്‍ ഉത്തമമാണെന്ന് കാണിക്കത്തക്ക വിധത്തിലാണ് പലരും അതിനെ വിശദീകരിക്കുന്നത്.
ഉണ്ണിത്താന് വിഷയവുമായി തന്നെ ബന്ധപ്പെടുത്തി ഒന്ന് വിശകലനം ചെയ്യാം.ഉണ്ണിത്താന് എന്ന യുവാവിനെ ഒരു സ്ത്രീയുമായി രാത്രിയില്‍ ഒരു മുറിയില്‍ മറ്റാരുമില്ലാതെ കുറച്ചാളുകള്‍ കണ്ടു അവരെപിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
ഈ സംഭവത്തെ വിവിധ സദാചാരക്കാര് വിവരിക്കുന്നു:
സദാചാരം ഒന്ന്: നാട്ടുകാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല , ഉണ്ണിത്താന് ചെയ്തത് തെറ്റാണ് ശിക്ഷാര്‍ഹമല്ലെങ്കില്‍ പോലും, സാന്ദര്‍ഭികമായി പറയട്ടെ, ഞാന്‍ ഈ സദാചാരക്കൊപ്പമാണ്.
സദാചാരം രണ്ട്: നാട്ടുകാര്‍ ചെയ്തത് തെറ്റ്, അവര്‍ പ്രായപൂര്‍ത്തിയാവരാണ് , നിയമപരമായി തെറ്റല്ല, പുരോഗമന വാദികളെന്ന് സ്വയം ധരിക്കുന്നവരുടെ സദാചാരം.
സദാചാരം മൂന്ന്: മറ്റുള്ളവരുടെ സ്വാതന്ത്ര്യവും എന്റെ സദാചാരത്തില്‍ പെടുന്നു - ഏറ്റവും അപകടമായ സദാചാരം , എന്റെ അഭിപ്രായത്തില്‍ ഏറ്റവും കപടമായത്. ഇവര്‍ രണ്ടിലും പെടാനായാണിവര്‍ ഇതുപോലെ അവിടേയും ഇവിടേയും തൊടാതെ നില്‍ക്കുന്നത്.
കുറ്റിപ്പുറത്തുള്ള ഞാന്‍ വയനാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി സദാചാരം നിര്‍വചിക്കുമ്പോള്‍ ഞാന്‍ മാനസികമായെങ്കിലും വയനാട്ടുകാരന് ആവുകയാണ് ആദ്യം വേണ്ടത് അതല്ലെങ്കില്‍ പ്രസ്തുത സംഭവം കുറ്റിപ്പുറത്ത് നടന്നാലുള്ള എന്റെ പ്രതികരണം എന്താകും എന്നതായിരിക്കണം അടിസ്ഥാനം. എന്നിട്ടുള്ള എന്റെ സദാചാര നിര്‍വചനമേ സത്യസന്ഥമാകൂ.
' മറ്റുള്ളവരുടെ സ്വാതന്ത്ര്യവും' എന്നതിനെ ഒന്നുകൂടി വിശകലനം ചെയ്യുക, എന്റെ അയല്‍ പക്കത്ത് പ്രസ്ഥുത സംഭവം നടന്നാല്‍ അവിടെകൂടിയവരില്‍ ഞാനുണ്ടാകുമോ? ആ ചോദ്യമാണ് ചോദിക്കേണ്ടത്. അവര്‍ക്കൊപ്പം ഉണ്ടാകില്ല എന്നാണെങ്കില്‍ ഇവരുടെ സദാചാരം രണ്ടാമത്തെയാണ്, വിചാരണ ചെയ്യപ്പെടാം എന്നതിനാല്‍ ഇവര്‍ ശരീരത്തില്‍ കുറച്ച് ഓയില്‍ പുരട്ടി ഒഴിയുന്നു. ' വേശ്യാ വൃത്തിപോലുള്ളതാണെങ്കില്‍ ഇടപെടും അതും ഇതും ഒന്നല്ല '
അയല്‍ പക്കത്ത് ഒരു ദിവസം ഒരു കെട്ടിടം ഉണ്ടാക്കിയിട്ട്, ' വേശ്യലയം ' എന്ന് ബോര്‍ഡ് വെച്ചാല്‍ ഇവര്‍ പ്രതികരിക്കുമെന്നാണോ എന്ന് ചോദിക്കരുതെ അപ്പോ കൂടുതല്‍ വിശദീകരണം വേറേ വരും ;).
രഹസ്യമായ ഒരു സംഭവം മാത്രമേ സ്വകാര്യമാകുന്നുള്ളു അല്ലെങ്കില്‍ സ്വകാര്യമായി കാണാന്‍ പുറതുള്ളവര്‍ക്ക് പറ്റൂ പരസ്യമായത് സകാര്യമായി കാണാന്‍ പറ്റില്ല അവിടെയാണ് , പ്രസ്ഥുത സദാചാരം കപടമാകുന്നത്.
എന്റെ അയല്‍ പക്കത്ത്, സ്വകാര്യമായി നടന്ന ഒരു മോശം (എനിക്ക് തോന്നുന്നത്) പ്രവൃത്തി ഒരാള്‍ക്ക് അത് ചെയ്തവരുടെ സ്വതന്ത്ര്യമായി കാണേണ്ട ആവശ്യം വരുന്നില്ല കാരണം അയാള്‍ അതതറിയുന്നില്ല. അറിയാത്ത ഒരു കാര്യം ബാധിക്കുന്നില്ല, ബാധിക്കാത്തത് സദാചാര പരിധിയില്‍ വരുന്നുമില്ല ഇനി,
അയാള്‍ മാത്രം ഈ കാര്യം അറിഞ്ഞാല്‍ അയാള്‍ക്ക് അതവരുടെ സ്വകാര്യ/സ്വാതന്ത്യമായി കാണാം കാരണം അപ്പോഴും ബാധിക്കുന്നില്ലല്ലോ എന്നാല്‍,
താനൊഴിച്ച് മറ്റൊരാള്‍ ഈ സംഭവം അറിഞ്ഞാല്‍ അതെത്രമാത്രം അയാളെ ബാധിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി അയാള്‍ എങ്ങിനെ പ്രതികരിക്കും അതാണയാളുടെ സദാചാരം. രണ്ട് പേരറിയുന്ന ഒരനാശാസ്യപ്രവൃത്തി ( പണത്തിനായാലും അല്ലെങ്കിലും) പുറത്തുള്ളവര്‍ അറിയുമ്പോളും അത് സ്വതന്ത്ര്യമായികാണാന്‍ പറ്റും എന്ന് സ്വയം ഉറപ്പിച്ച് പറയാന്‍ പറ്റുന്നവര്‍, ഒരിക്കലും സ്വതന്ത്ര്യത്തെ ഉള്‍പ്പെടുത്തേണ്ടതില്ല മറിച്ച് രണ്ടാമത്തെ സദാചാരക്കാരാണവര്‍ , അത് സ്വയം സമ്മതിക്കാന്‍ പക്ഷെ തയ്യാറാവണം എന്ന് മാത്രം :)
പറഞ്ഞുവന്നത്, ' എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും ' എന്നത് അപകടകരമഅയ കപട സദാചാരമാണെന്നാണെന്റെ അഭിപ്രായം.സദാചാരം എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, അതുണ്ടെന്ന് പറയാന്‍ എന്തിനാണാളുകള്‍ ഭയപ്പെടുന്നത്? ചിലതെങ്കിലും റിലേറ്റിവിറ്റിയില്‍ നിന്നും അല്ല ആണ് എന്ന തലത്തിലേക്കുയര്ത്താന് ആളുകള്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം, യോജിക്കാം വിയോജിക്കാം സത്യം സത്യമല്ലാതാവുന്നില്ല.
സദാചാരത്തെ എങ്കിലും ആളുകള്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ തളച്ചിടാതെ മനസാക്ഷിക്കൊടതിക്ക് വിടണം എന്നാണ് ഞാന്‍ പറയുന്നത് കാരണം അത് സ്വന്തം വ്യക്തിത്വവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.
Thursday, December 24, 2009
Subscribe to:
Post Comments (Atom)
9 comments:
എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും എന്നത് കപടസദാചാരമാണ്. വേഗത്തില്‍ എഴുതിയ പോസ്റ്റാണ് എന്തുമാത്രം വ്യക്തതയുണ്ടെന്നതിനെനിക്ക് തന്നെ സംശയമുണ്ട് :)
:)
good one tharavadi..
Keralathil ethrayoo aanum pennum orumichu vivahithar aavathey orumichu kazhiyunnu?? avarey okke avihithathinte peeril arrest cheyyanam.
Naale Tharavaadiyum oru aan suhruthum koodi onnichu oru hotel muriyil thaamasichaal thaankaley anaasasyam nadathi ennu paranju arrest cheyyilla ennu aaru kandu.
Merry X-mas
Couldn't exactly follow the 3rd category.However agree to your thoughts on the subject....I too had thought of posting these things......in a way a totally unproductive exercise, isn't it? I hv noted that lady bloggers usually don't write about these controversial subjetcs.may be 'To be on the safer side'.....
നാലാമത്തെ സദാചാരം
മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന് നിർബന്തം പിടിക്കുന്നവർ
ഞാൻ ചെയ്യുന്നത് എന്തും സദാചാരത്തിന്റെ ലെവലിലും അതിന് മുകളിൽ പോകുന്നവർ സദാചാരതിന് പുറതും അത്രയും ചെയ്യാത്തവർ തെറ്റയ സദാചാരത്തിന്റെ വക്താക്കളും.
സാരിയുടുത്തവർ പർദ്ദ (മുഖം മറക്കാതെ) കണ്ടാൽ എന്തിനാ ഇങ്ങനെ മൂടിപുതച്ച് നടക്കുന്നേ? ഇതെ സാരിക്കാർ ബിക്കിനിക്കാരെ കണ്ടാൽ ഇവൾക്കൊന്നും നാണമില്ലേ തുണിയില്ലാതെ?
മൈത്രേയി,
മനസ്സിലായില്ല എന്നതാണിത്തരക്കാരുടെ വിജയ രഹസ്യം :)
അങ്ങോട്ട് വേണേല്‍ അങ്ങോട്ട് ഇങ്ങോട്ട് വേണേല്‍ ഇങ്ങോട്ടും!, അതുകൊണ്ട് തന്നെയാണ് ഏറ്റവും അപകടമായതെന്ന് സൂചിപ്പിച്ചത്.
ഇവിടെ ഉണ്ണിത്താന് പ്രശ്നത്തില്‍ ഉണ്ണിത്താന് ചെയ്തത് തെറ്റെന്ന് പറയൂല്ല, (ശെരിയെന്നും)
(അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം എന്ന തലത്തില്‍ എടുക്കും); നാട്ടുകാര്‍ ചെയ്തത് തെറ്റെന്ന് (ശെരിയെന്നും) (അതവരുടെ സ്വാതന്ത്ര്യം എന്ന തലത്തില്‍ എടുക്കും) , അതായത് , മറ്റുള്ളവര്‍ അവരവര്‍ക്ക് തോന്നിയതുപോലെ ചെയ്യട്ടെ അവരവരുടെ ഇഷ്ടം അതാണെന്റെ സദാചാരം , എത്ര ഉദാത്തവും ഉത്തമവുമയതാണെന്ന് നോക്കൂ.
'ഞാനീ' ഏതെങ്കിലും കൂട്ടത്തില്‍ ഉള്‍പ്പെട്ടാല്‍ ഏത് സദാചാരം എടുക്കും എന്ന് ചോദിച്ചാല്‍ അപ്പോ തോന്നിയതുപോലെയങ്ങ് ചെയ്യും, ഞാന്‍ രണ്ടിലും ഉള്‍പ്പെടുന്നുണ്ടല്ലോ! ഇപ്പോ വ്യക്തമായെന്ന് കരുതട്ടെ :)
>>മറ്റുള്ളവരുടെ സദാചാരം എന്റെ വീക്ഷണകോണിൽകൂടെയായിരിക്കണം എന്ന് നിർബന്തം പിടിക്കുന്നവർ<<
ഉഗ്രന്‍!, മൂന്നാമന് ജസ്റ്റ് ഓപ്പോസിറ്റ് :)
Post a Comment