Friday, December 04, 2009

ഇത് വല്ലാത്ത ചതിയായിപ്പോയി :(

മാസത്തിലൊരിക്കല്‍ വെള്ളിയാഴ്ചകളില്‍ അതിരാവിലെ മീന്‍ മാര്‍ക്കറ്റില്‍ പോകുന്നത് തന്നെ റോഡില്‍ തിരക്കാവുമ്പോഴേക്കും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരാനാണ്.

ദുബായിലെ എല്ലായിടങ്ങളിലും വെള്ളിയാഴ്ചകളിലും പബ്ലിക് ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ഫ്രീയാണെന്നതിനാലാണ് പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ മീനും പച്ചക്കറികളും വാങ്ങിക്കാന്‍ പോയത്, തിരിച്ചുവന്നപ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ താഴെകാണുന്ന ടിക്കറ്റ് വെച്ചിരിക്കുന്നു.


പത്ത് വര്‍ഷത്തിലധികമായി ദുബായില്‍ വണ്ടിയോടിക്കുന്നു ഇന്നേവരെ പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ കാര്‍ പാര്‍ക്ക് ചെയ്തിട്ടില്ല, പണമല്ല മുഖ്യ പ്രശ്നം വല്ലാതെ ഇന്‍സള്‍ട്ടായതുപോലെ തോന്നി.


ഫൈന്‍ ടികറ്റെഴുതിയ ഇന്‍സ്പെക്ടര്‍ പുതിയ വ്യത്യാസമാണെന്ന് പറഞ്ഞു. പാര്‍ക്കിങ്ങ് സ്ഥലത്തേക്കുള്ള പ്രധാനകവാടത്തില്‍ അല്ലാതെ വേറേ എവിടേയും ബോര്‍ഡ് കണ്ടില്ല, ഇനി ഉണ്ടെങ്കിലും ശ്രദ്ധിക്കണമെന്നുമില്ല.


ദുബായിക്കാരെ ,
 
ഇനിമുതല്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ടികറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഉണ്ട്, ഈ പോസ്റ്റിന്റെ ഉദ്ദേശവും ഈ വിവരം അറിയിക്കാനാണ്.

13 comments:

തറവാടി said...

ഇത് വല്ലാത്ത ചതിയായിപ്പോയി :(

സിമി said...

ഞാന്‍ മീന്‍മാര്‍ക്കറ്റില്‍ പോയപ്പൊ ബാക്കി മലയാളികള് കാണിച്ചു തന്നു, വെള്ളിയാഴ്ച്ചയും പാര്‍ക്കിങ്ങ് ഫ്രീ അല്ല എന്ന്. ഒരാള്‍ അയാളുടെ പാര്‍ക്കിങ്ങ് റ്റിക്കറ്റും തന്നിട്ടു പോയി.

തറവാടി said...

ആ ഭാഗ്യംനിക്കിണ്ടായില്ല സിമ്യേ :(

അനില്‍_ANIL said...

Aed.10/കൂടുതല്‍ അടച്ചോളൂ.
http://www.rta.ae/eservices/parkingfines/search.jsp

Eranadan / ഏറനാടന്‍ said...

ദുബായ് അല്ലേ? ഇതും ഇതിലപ്പുറവും സംഭവിക്കും!

Visala Manaskan said...

ഓഹ്.. ഇതക്രമായി പോയല്ലോ!

താങ്ക്സ്!!

അഗ്രജന്‍ said...

നിയമങ്ങളെ പറ്റി ബോധവാന്മാരല്ലെന്നത് ഒരു എക്സ്ക്യൂസല്ല... അത് ദുബായ് ആയത് കൊണ്ടോ അല്ലാത്തത് കൊണ്ടോ പ്രത്യേകമായി സംഭവിക്കുന്നതല്ല.

ഫിഷ് മാർക്കറ്റ് പോലെ, ഒഴിവുദിവസങ്ങളിൽ കൂടുതൽ ആളുകൾ വരുന്നിടങ്ങളിൽ പെയ്ഡ് പാർക്കിങ്ങ് അല്ലാതിരുന്നാൽ അവിടെ നിറയുക മീൻ വാങ്ങിക്കാൻ വരുന്നവരുടെ വാഹനങ്ങളാവില്ല്ല... അപ്പുറത്തും ഇപ്പുറത്തുമുള്ള കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നവരുടെയായിരിക്കും... അപ്പഴും പാർക്കിംഗ് കിട്ടാത്തവന്റെ പിരാക്ക് വരുന്നത് ഇത്തരത്തിലായിരിക്കും... ‘ഓ... ഇത് ദുബായിയല്ലേ... പറഞ്ഞിട്ട് കാര്യമില്ലെന്ന്’.

എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു... പോസ്റ്റിന് നന്ദി തറവാടി... എന്റെ സുഹൃത്തിനോട് ഇതേ പറ്റി പറഞ്ഞപ്പോൾ അങ്ങേർക്കിത് മുൻപ് തന്നെ അറിയാമെന്ന് പറഞ്ഞു...

തറവാടി said...

ദേര ഫിഷ് മാര്‍കെറ്റില്‍ ഒഴിവ് ദിവസങ്ങളില്‍ പാര്‍കികിങ് ടിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കാരണം അതായിരിക്കാം, അതിനോട് യോജിക്കുന്നു കാരണം എനിക്ക് തന്നെ മുമ്പെ പല തവണയും പാര്‍കിങ്ങ് കിട്ടാന്‍ റൗണ്ടടിക്കേണ്ടിയും കാത്ത് നില്‍ക്കേണ്ടിയും വന്നിട്ടുണ്ട് പ്രശ്നം അതല്ല,

പുതിയ ഒരു നിയമം വരുമ്പോള്‍ അതിനെ പറ്റി ആളുകളെ എഡുകേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. പലരും ഇതറിയാമെന്നു പറഞ്ഞപ്പോള്‍ ചിലര്‍ അറിയുന്നത് ആദ്യമാണെന്നും പറഞ്ഞു.

പണ്ട് ഷെയിക് സായിദ് റോടില്‍ ടോള്‍ വന്നത് അറിയാത്തവരുണ്ടാവില്ല. കാരണം അത്രക്കും എഡുകേറ്റഡ് ആയിരുന്നു ആളുകള്‍ ഈ കാര്യത്തില്‍ അതുണ്ടായെന്ന് എനിക്ക് തോന്നുന്നില്ല.
എല്ലാവര്‍ക്കും പരാതിയും/ സ്ജ്ജഷനും അയച്ചിട്ടുമുണ്ട് :) ഈ പോസ്റ്റ് മൂലം ഒരാളെങ്കിലും പുതുയാറയിനയാല്‍ അത് വിജയമായി ഞാന്‍ കാണുന്നു :)

അനില്‍_ANIL said...

"പുതുയാറയിനയാല്‍" എന്താന്ന് ഒന്ന് എജുക്കേറ്റ് ചെയ്യാമോ? :)

അഗ്രജന്‍ said...

അനിലേട്ടാ... ഡോണ്ടൂ... ഡോണ്ടൂ :)

തറവാടി said...

എന്റമ്മോ!

പുതിയതായതിനാല്‍ എന്ന് തിരുത്തിവായിക്കൂ

അനിലേട്ടാ ഇനി കാണുമ്പോ ഒരു ഇഞ്ചിമിട്ടായി വാങ്ങിതരാം ട്ടോ! ( 'ഠാ'യി എന്നതിന് മിട്ടായി തരൂല്ല )

poor-me/പാവം-ഞാന്‍ said...

I am lucky I do not have car.there at Dubai.

അനില്‍_ANIL said...

സമാധാനം.
കേട്ടിട്ടില്ലാത്ത പല വാക്കുകളും കണ്ണൂര്‍ കാസര്‍ഗോഡ് ദേശക്കാരില്‍ നിന്ന് കേട്ടുമനസിലാക്കിയതിന്റെ ഷോക്കില്‍ ശരിക്കും ചോദിച്ചു പോയതാണേ [സത്യം!]

ഈ ഇഞ്ചിമുട്ടായി ആവാം. മധുരം വിഷം.