ഈ പോസ്റ്റിന്റെ ഉദ്ദേശം കാര്യങ്ങളെ ആളുകള്‍ എങ്ങിനെയാണ് ഡൈവേര്‍ട്ട് ചെയ്യുന്നത് എന്ന് കാണിക്കാനായിരുന്നു.
ഇന്ന് ഒരു പോസ്റ്റ് വായിച്ചതിന് ലഭിച്ച അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി, ഒരു മുസല്‍ മാനായ എനിക്കും ന്റെ ആളുകള്‍ക്കും ഇനി പേടിക്കുകയേ വേണ്ട!എന്തിനും ഓലുണ്ട് രക്ഷിക്കാന്‍! ആരാണെന്നല്ലേ മ്മടെ സഗാക്കന്‍ മാരന്നെ പിന്നെ കൊറച്ച് ബു.ജീവികളും യേത്! അതോണ്ട്; ടാ മുജീബെ, അവറാനെ, കാദറെ, ങ്ങള് പേടിക്കേണ്ടട്ടോ ഓലുണ്ടെടാ ഞമ്മളെ രച്ചിക്കാന്‍!
ചിലരുടെ വിചാരം പി.ഡി.പി യില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളു എന്നാണ്.ഇവിടെ ലീഗെന്ന് പറേണവര്‍ മുസ്ലീം മത വിശ്വാസികള്‍ അല്ലേ അല്ല! അതോണ്ടല്ലെ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ എത്രയോ തവണ സമരത്തില്‍ ബസ്സ് കത്തിച്ചപ്പോഴും(?) പിന്നെ വേറേ എന്തൊക്കെയോ ചെയ്തപ്പോഴും ഒന്നും മിണ്ടാതിരുന്നത് അത് വെറും സമരത്തിന്റെ എണ്ണത്തില്‍ കൂട്ടിയത്! യേത്!!
ഇപ്പോള്‍ എങ്ങിനെയാണ് കളമശ്ശേരി ബസ്സ് കത്തിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നറ്തില്‍ ചിലര്‍ക്ക് ഭയങ്കര അദിശയം! ന്താ സംശ്യം! കോണ്ഗ്രെസ്സിന്റെ പരിപാടിതന്നെ! ഇനി നസീര്‍ എന്ന ആള് മലപ്പുറം ഡി.സി.സി പ്രസിഡെന്റാണോന്നാ പ്പോ നിക്ക് സംശ്യം! യേത്! അല്ലെങ്കില്‍ പണ്ട് ആയിരിക്കും തെളിവുണ്ട് യേത്? !
Subscribe to:
Post Comments (Atom)
1 comment:
2010 ല്‍ ഒരു കുറ്റവാളിയെ പിടികിട്ടുന്നു.
അയാള്‍ അതുവരെ ചെയ്ത കുറ്റങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍
1990 നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത സംഭവത്തെ (1990 ലെ )കൂടുതല്‍ വിശകലനത്തിന് എടുക്കുന്നതിനോട് അദിശയം പ്രകടിപ്പിക്കുന്നവരും , രാഷ്ട്രീയവല്‍ക്കരണം എന്ന് പറയുന്നവരും സത്യത്തോട് നീതിപുലര്‍ത്തുന്നില്ലെന്ന് മാത്രമല്ല ആളുകളെ തെറ്റ് ധരിപ്പിക്കുകയും ചെയ്യുന്നു.
Post a Comment