Wednesday, December 23, 2009

#$%@&*# ങ്ങ്

ഇന്നലെ ഇബന് ബതൂത്ത മാളിലെ മണി എക്സ്ചേഞ്ചില്‍ പോയതായിരുന്നു. ഉള്ളീല്‍ ആറോ ഏഴോ പേരുണ്ട്. ബീവിയും മകനും തൊട്ടടുത്ത ബെഞ്ചിലിരുന്നു ഞാന്‍ കൗണ്ടറിലേക്ക് നടന്ന് , മുന്നിലുള്ളവന്റെ ഇടപാട് പൂര്‍ത്തിയാവാനായി കാത്തുനിന്നു.

അറുപത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ പതിനഞ്ച് വയസ്സ് തോന്നിക്കുന്ന മകനുമൊപ്പം ഉള്ളിലേക്ക് വന്നു, ഉറക്കെ സംസാരിച്ചാണ് അയാള്‍ വരുന്നത് ' %#$ങ്ങ് ' കൂടുതല്‍ ഉച്ഛത്തില്‍ അയാള്‍ പറയുന്നത് കേട്ടു. പെട്ടെന്ന് അറബിയോ മറ്റോ ആണെന്ന് കരുതിയെങ്കിലും പയ്യനെ കണ്ടപ്പോള്‍ ഇന്‍ഡ്യനെന്നുറപ്പായി.

എനിക്ക് പിന്നിലായി നിന്ന അയാള്‍ പത്തുവാക്ക് പറഞ്ഞതില്‍ ഒമ്പതും ' %#$ങ്ങ് ' ആയിരുന്നു, ഇടക്ക് അയാളില്‍ നിന്നും ഒരു ഹിന്ദിവാക്കും പുറത്തുവന്നു അതും ഏകദേശം അര്‍ത്ഥം അതുതന്നെ! ' നോ ഡാഡ് ... എന്ന് തുടങ്ങി പയ്യന്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് സ്വല്പ്പം ദയനീയമായിത്തന്നെ, അവന്റെ ക്ലാസ്സിലെ ഒരു കുട്ടിയുമായുള്ള എന്തോ പ്രശ്നമാണെന്നെനിക്ക് മനസ്സിലായി. ' സോ വാട്ട്? ഡു യു വാണ്ട് മി റ്റു &%$# ' തുടങ്ങിപിന്നേയും അതുതന്നെ!

എനിക്ക് തൊട്ടടുത്ത ക്യൂവില്‍ നിന്ന വെള്ളക്കാരന്‍ ഒരു പ്രത്യേകതരത്തില്‍ നെറ്റി ചുളിച്ച് അയാളെ നോക്കി പിന്നെ എന്നെ നോക്കി കണ്ണിറുക്കി, എനിക്ക് തിരിച്ചയാളോട് ഒരുതരത്തിലും പ്രതികരിക്കാനായില്ല, ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ അവരാണല്ലോ!

ഞാന്‍ സദാചാരവാദിയൊന്നുമല്ല എന്നാല്‍ ഒരു ഇന്‍ഡ്യന്‍ തന്റെ മകനോട് ആ വാക്ക് തുടരെ തുടരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ എന്റെ സദാചാരം ഉണര്‍ന്നു കലിപ്പ് തീരുന്നില്ല അതോണ്ട് പോസ്റ്റുന്നു:) ഇപ്പോ സമാധാനായി ;)

19 comments:

തറവാടി said...

ഇപ്പോ സമാധാനായി ;)

അഗ്രജന്‍ said...

ഫക്കിങ്ങ് എന്ന വാക്കാണോ അയാൾ ഉപയോഗിച്ചിരുന്നത്? ഇതിനൊക്കെ ഇങ്ങനെ സിംബത്സ് ഉപയോഗിച്ച് വശം കെടണോ :)

ഉപാസന || Upasana said...
This comment has been removed by the author.
ചാണക്യന്‍ said...

ആ വാക്ക് ഇവിടെ വീണ്ടും വീണ്ടും ഉപയോഗിച്ചപ്പോൾ തറവാടിയുടെ കലിപ്പു തീർന്നല്ലോ...ഇതാണ് നാം ഇൻഡ്യക്കാർ എന്ന് പറയുന്ന്...:):):):)

കുഞ്ഞൻ said...

എന്റെ ഉപാസനാജീ കൊടുകൈ..അതുതന്നയാ പറഞ്ഞത്..അഗ്രജൻ‌ന്ന്...!

അഗ്രജന്‍ said...

ഉപാസനേ, തറവാടി സിംബലടിച്ച് പോയ ഭാഗം ഞാൻ പൂരിപ്പിച്ചെന്നേയുള്ളൂ... ഗ്രാ‍മറൊന്നും നോക്കിയില്ല.

അവസാനത്തെ തമാസ വരവ് വെച്ചു...

അഗ്രജന്‍ said...

കുഞ്ഞാ, എന്ത് കണ്ടാലും ചാടിക്കയറി കൈ കൊടുത്തേക്കണേ...

ഉപാസന || Upasana said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

തറവാടി said...

അഗ്രജനല്ലല്ലോ ഞാന്‍ ;)

ഉപാസനയുടെ കമന്റ് അയാള്‍ തന്നെ ഡിലീറ്റിയതിനാല്‍ ഒന്നും പറയാനില്ല

ചാണക്യന്‍, എന്ത് കണ്ടാലും അത് ചേനയാണോ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതൊരു അസുഖമാണെന്ന് ഞാന്‍ പറയൂല്ല :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് :)

:: VM :: said...

/ഇടക്ക് അയാളില്‍ നിന്നും ഒരു ഹിന്ദിവാക്കും പുറത്തുവന്നു അതും ഏകദേശം അര്‍ത്ഥം അതുതന്നെ!/

ഹോ- ഒരു തവണയെങ്കിലും അയാള്‍ മാതൃഭാഷയെ ഓര്‍ത്തല്ലോ? തെറിവിളിക്കുന്നതിനു വിദേശഭാഷകള്‍ ഉപയോഗിക്കുന്ന രീതിയില്‍ നിന്നും നമ്മള്‍ ഇന്‍ഡ്യ്യാക്കാന്‍ മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാതൃഭാഷയോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ അയാള്‍ 10 ഇല്‍ ഒരു 5 പ്രാവശ്യമെങ്കിലും ഹിന്ദിയില്‍ പറയണമായിരുന്നു. തീര്‍ച്ചയായും ഇത് അപലപലപാനീയം (ങേ ഇതല്ലേ കറക്റ്റ് വാക്ക്?) തന്നെ!

പപ്പൂസ് said...

ഉപാസനേ,

So what, do you want me to fucking play with her?

എന്നായാ ഗ്ലാമറ് ശരിയാവുമോ? ;-)

ഉപാസന || Upasana said...

pappaa,

zavaththil kuththaathe
:-(

:-)
Upasana

ഗുപ്തന്‍ said...

What the fuck is it all about?
http://www.youtube.com/watch?v=26UA578yQ5g

ഗുപ്തന്‍ said...

Sorry got fucked up with the link. This is the correct one.

http://www.youtube.com/watch?v=Q23sodJ0SIg

തറവാടി said...

Gupthan ;)

:: VM :: said...

ഒന്നു മാറിക്കേ :) ആ ഫക്കിങ്ങ് ലിങ്കിനു ഗുപ്തനെ ഒന്നു തൊഴുതേക്കാം.. ചിരിച്ച് അടപ്പൂരി :) ദ മോസ്റ്റ് വെര്‍സറ്റൈല്‍ വേഡ് ഇന്‍ ഇംഗ്ലീഷ്! വൌ!

തറവാടി said...

ഗുപ്തന്‍,

ഒരു ഭാഷ എന്നത് കുറെ വാക്കുകളുടെ കൂട്ടമാണെങ്കിലും ആശയം കൈമാറാനായി അതുപയോഗപ്പെടുത്തുമ്പോള്‍ അര്‍ത്ഥം മാത്രമല്ല സന്ദര്‍ഭവും , ഉപയോഗിക്കുന്ന മീഡിയയുടെ ശൈലിയും,(ശക്തിയും), സമൂഹവമടക്കം ഉപയോഗിക്കുന്നവരുടെ സദാചാരബോധം പോലും സ്വാധീനിക്കുന്നുണ്ട് അതുകൊണ്ട് തന്നെയാണ് എന്റെ സദാചാരം ആ വാക്കിനെ മാറ്റിനിര്‍ത്തുന്നതും.

ചെറുപ്പകാലത്ത് ' ഉമ്മാ എന്തൊക്കെ സാമാനാ വാങ്ങിക്കേണ്ടത്? ' എന്നതിന്, ' ഒരു കിലോ പഞ്ചാര, ഒരുകിലോ ഉപ്പ്, ഒരു കെട്ട് പപ്പടം പിന്നെ...' എന്നാണുത്തരം ലഭിക്കുക.

ഇത്തയും , അളിയനും വിരുന്ന് വന്നതിന് ശേഷമാണ് ഞാന്‍ വീട്ടില്‍ വന്നതെങ്കില്‍ ' എന്ത് സാമാനാമ്മാ ഓല് (അവര്) കൊണ്ടുവന്നെ? ' എന്ന് ചോദിച്ചാല്‍ , ' ഞാന്‍ നോക്കീല്ല മേശപ്പുറത്തുണ്ട് നോക്കിക്കോ' എന്നായിരിക്കും എനിക്കുത്തരം ലഭിക്കുക.

കൊണ്ട് വന്നത് ഇഷ്ടമായില്ലെങ്കില്‍ . ' എന്ത് സാമാനാമ്മാ ദ് ' എന്ന് ചോദിച്ചാല്‍ , ' പൊടവിട്ന്ന് അനക്ക് വേണ്ടെങ്കില്‍ വേണ്ട് ഓള്‍ക്ക് കൊടുത്തോ ' ( ഇത്താക്ക് കൊടുത്തേക്ക് എന്ന നിഷേധമായിരിക്കും കിട്ടുക)

' എന്ത് സാമാനത്തിലെ വര്‍ത്താനാണ് ക്കാ ങ്ങള് പറേണത്? ' എന്ന് എന്റിക്കയോട് ഞാന്‍ ചോദിച്ചാല്‍ , എന്റെ ചെകിട് എപ്പോ അടിച്ചുപൊളിച്ചു എന്ന് ചോദിച്ചാ മതി ;)

കാര്യങ്ങള്‍ ഗുപ്തന് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

പറഞ്ഞുവന്നത്, വാക്കുകളുടെ സദാചാരം നിശചയിക്കുന്നതിന് അര്‍ത്ഥം മാത്രമല്ല മറ്റ് പലതുമുണ്ടെന്ന് പറയാനാണ്.

ഞാന്‍ പണ്ടും, ഇപ്പോഴും നാളേയും ബാര്‍ബര്‍ ഷോപ്പില്‍ പോകുമ്പോള്‍ വീട്ടുകാരോട് ' ഞാന്‍ മുടിവെട്ടാന്‍ പോകുവാണ് ട്ടോ ' എന്നാണ് പറയാറുള്ളത് :)

ഇത്തരം കാര്യങ്ങളില്‍ എത്ര ന്യായീകരിച്ചാലും അതൊരു വെറും തര്‍ക്കമായേ മാറൂ കാരണം സദാചാരം എന്നത് ഏറ്റവും റിലേറ്റീവ് ആയത് തന്നെ.

ഒരു കണ്ണിറുക്കലില്‍ നിന്നും വീണ്ടും വിശദീകരിക്കാന്‍ കാരണം വായിക്കുന്ന ചിലരെങ്കിലും എന്റെ നിലപാട് ഒരു റിഫ്ലെക്സ് ആക്ഷനില്‍ നിന്നും ഉണ്ടായതാണോ മാറിയോ എന്നതൊഴിവാക്കാനാണ് :)

താങ്കള്‍ രസത്തിന് വേണ്ടിയാണെങ്കിലും അല്ലെങ്കിലും ആ ലിങ്കിന് നന്ദി , ക്ഷ പിടിച്ചു ;)

ഒരു ഓ.ടി , തികച്ചും വ്യക്തിപരം:

മലയാളം ബ്ലോഗര്‍മാരില്‍ ഈഗോ ഇല്ലാത്തവരുടെ പേര് പറയൂ എന്നെന്നൊട് ആരെങ്കിലും ചോദിച്ചാല്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ , അതില്‍ ഒരു വിരല്‍ താങ്കളുടെ പേരായിരിക്കും എന്നാല്‍ എന്റെ പേരിന് ഒരു വിരലില്ല സത്യം :)

സിമി said...

actually the link gupthan gave is a speech by Osho Rajaneesh. http://www.youtube.com/watch?v=U1Gm9pPmqw0