Monday, December 14, 2009

കെ.സുധാകരന്‍

ഇന്നലെ മലയാള മനോരമ ചാനലില്‍ 'ന്യൂസ് മേക്കര്‍ ഒഫ് ദ ഇയര്‍' എന്ന റിയാലിറ്റി ഷോയില്‍ എം.പി,
കെ.സുധാകരന്‍ ആയിരുന്നു താരം. അദ്ദേഹത്തെപറ്റി പലയിടങ്ങളിലും കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. പരിപാടി മുഴുവന്‍ കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി ചങ്കുറപ്പുള്ള, സത്യസന്ഥതയുള്ള , കൂറുള്ള , സെല്‍ഫ് കോണ്‍ഫിഡന്‍സുള്ള നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ ഉണ്ടെന്ന കാര്യം.

ഒരു ടി.വി.പ്രോഗ്രാമിന്റെ ബലത്തില്‍ ഒരാളെ ഇങ്ങനെയൊക്കെ വിലയിരുത്താമോ എന്ന് സ്വയം പലവട്ടം ആലോചിച്ചെങ്കിലും, ചിലരെ ഉള്‍ക്കൊള്ളാന്‍ കാക്കത്തൊള്ളായിരം കാലം പഠിക്കേണ്ടതില്ല എന്നതിന് ഒരുദാഹരണമായെങ്കിലും സുധാകരന്റെ കാര്യമെടുക്കാമെന്ന് തോന്നി.

ഒരു സുഹൃത്തിനോട് സുധാകരനെപറ്റി ചോദിച്ചപ്പോള്‍ ' ഒരസ്സല്‍ ഗുണ്ട ' എന്നാണുത്തരം ലഭിച്ചത്, തിരുത്താന്‍ പോയില്ല ഒരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണല്ലോ!

കണ്ണൂരില്‍ വീണ്ടും നിയമിച്ച കളക്ടറെ തള്ളിക്കളയുമോ എന്ന ചോദ്യത്തിന് ' ഇല്ല ' എന്ന് മറുപടി പറഞ്ഞ സുധാകരനോട്, കണ്ണൂര്‍ ജില്ലാ നേതാവ് തള്ളിയല്ലോ അപ്പോ നിങ്ങള്‍ പാര്‍ട്ടിക്കുള്ളിലും എതിരഭിപ്രായമെന്നാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു,

' അദ്ദേഹം ഒരു പാര്‍ട്ടി നേതാവും ഞാന്‍ ഒരു എം.പി.യുമാണ് രണ്ടും രണ്ടാണ്, അദ്ദേഹത്തിന് തള്ളിപ്പറയാം എനിക്കാവില്ല; തള്ളിപ്പറയുന്നതിലൂടെ ഒരു ജില്ലയുടെ വികസനത്തെയാണ് തടയിടുന്നത് , ഒരു കളക്ട്രാറാണ് ജില്ലയുടെ അധികാരി'.

ദോഷം പറയരുതല്ലോ, ചര്‍ച്ച നിയന്ത്രിച്ച പ്രമോദ് സുധാകരന് വിശദീകരിക്കാന്‍ അവകാശം കൊടുത്തത് അറിഞ്ഞുതന്നെയാണെന്നും തോന്നിപ്പോയി ;).

കാരശ്ശേരിയുടെ, അക്രമത്തെ പ്രത്യാക്രമണമാണോ എന്ന് അന്യായീകരിച്ചപ്പോള്‍, പ്രത്യാക്രമണമല്ല പ്രതിരോധം എന്ന് തിരുത്തിയത് പല തെറ്റായ ചിന്തകള്‍ക്കും അവകാശവാദങ്ങള്‍ക്കും ന്യായീകരണത്തിനും പലര്‍ക്കുമുള്ള വിശദീകരണമായി.

ശശി തരൂരിനെ ന്യായീകരിച്ചതിനെ, ശശി തരൂരിന്റെ കാറ്റില്‍ ക്ലാസ്സ് എന്ന വാക്കിനെയല്ല മറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്വകാര്യമായി വിളിച്ച് തിരുത്തേണ്ടതിന് പകരം പരസ്യപ്രസ്ഥാവന നടത്തിയതിനേയാണ് എതിര്‍ത്തതെന്നും, ശശി തരൂര്‍ ഒരു രാഷ്ട്രീയക്കാരനല്ല ഒരു പ്രൊഫെഷണല്‍ ആണെന്നും തുറന്നുപറഞ്ഞതിനെ സുധാകരന്റെ സത്യസന്ഥമായ കാഴ്ചപ്പാടും അഭിപ്രായപ്രകടനവുമാണ് കാണിക്കുന്നത്.

രാഷ്ട്രീയക്കാരില്‍ വളരെ കുറവുള്ള ആളുകളെ മാത്രമേ ഞാന്‍ അംഗീകരിക്കുന്നുള്ളൂ, പലരേയും പല കാരണങ്ങള്‍ കൊണ്ടാണ് അംഗീകരിക്കുന്നതും. സഖാവ്. ഇ.കെ നായനാരെ അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല കെ.കരുണാകരനെ അംഗീകരിക്കുന്നതിനുള്ളത് അതുപോലെ സി.എച്ച്. മുഹമ്മദ് കോയയെ അംഗീകരിക്കുന്നതിനുള്ള കാരണമല്ല രാജഗോപാലനെ അംഗീകരിക്കാനുള്ളത്. കാരണങ്ങള്‍ ഒന്നാകാം രണ്ടാകാം അനേകമാവാം.

എന്തൊക്കെയായാലും ആത്മാര്‍ത്ഥത എന്നത് എന്തെന്നറിയാത്ത, അംഗീകരിക്കപ്പെടാന്‍ ഒരുകാരണമെങ്കിലും ഇല്ലാത്ത , ഒരു പക്കാ രാഷ്ട്രീയക്കാരനായ എ.കെ ആന്റണിയ്ണെപ്പോലുള്ളവരുടെ ഇടയില്‍ ഇതുപോലുള്ളവര്‍ ഉള്ളത് സത്യമായിട്ടും സന്തോഷമുണ്ടാക്കുന്നു ഒപ്പം സ്വല്‍‌പ്പം അഭിമാനവും :).

7 comments:

തറവാടി said...

"കെ.സുധാകരന്‍"

അജീഷ് മത്തായി said...

ആത്മാര്‍ത്ഥത എന്നത് എന്തെന്നറിയാത്ത, അംഗീകരിക്കപ്പെടാന്‍ ഒരുകാരണമെങ്കിലും ഇല്ലാത്ത , ഒരു പക്കാ രാഷ്ട്രീയക്കാരനായ എ.കെ ആന്റണിയ്ണെപ്പോലുള്ളവരുടെ ഇടയില്‍ ഇതുപോലുള്ളവര്‍ ഉള്ളത് സത്യമായിട്ടും സന്തോഷമുണ്ടാക്കുന്നു ഒപ്പം സ്വല്‍‌പ്പം അഭിമാനവും :).
What you mean by this statement Antony is a hypocrite?Then you should explain it.

K.P.SUKUMARAN said...

തറവാടി മാഷേ, സുധാകരനെ ഗുണ്ട എന്ന് പറയുന്നത് ഗീബത്സിയന്‍ പ്രചരണതന്ത്രമാണ്. നൂറ് കണക്കിന് ഗുണ്ടകളും ക്രിമനലുകളും ഉള്ള നാടാണ് കണ്ണൂര്‍. അവരെയൊക്കെ പ്രതിരോധിച്ചുകൊണ്ടാണ് സുധാകരന്‍ കണ്ണൂരില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. പല തവണ സുധാകരനെ വധിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. സുധാകരന്റെ തന്റേടവും നട്ടെല്ലും കൊണ്ടാണ് ജനാധിപത്യവാദികള്‍ക്ക് കണ്ണൂരില്‍ വഴി നടക്കാന്‍ കഴിയുന്നത്. തങ്ങളുടെ സ്വന്തം ജില്ലയായി കണ്ണൂരിനെ മാറ്റാന്‍ കഴിയാത്തതിന് കാരണം സുധാകരന്‍ ആയത്കൊണ്ടാണ് അദ്ദേഹത്തെ ഗുണ്ട എന്ന് പ്രചരിപ്പിച്ചു സ്വഭാവഹത്യ നടത്തുന്നത്. എന്നാല്‍ ആ പ്രചരണമൊന്നും കണ്ണൂരിലെ ജനാധിപത്യവിശ്വാസികള്‍ അംഗീകരിക്കുകയില്ല. കാരണം കണ്ണൂര്‍കാര്‍ യഥാര്‍ഥ ഗുണ്ടകളുടെ ഇടക്കാണല്ലൊ കഴിയുന്നത്.

K.P.SUKUMARAN said...

ഇത് കൂടി ഒന്ന് കാണുക

അഗ്രജന്‍ said...

ഈ പോസ്റ്റ് കുറച്ച് മുമ്പായിരുന്നെങ്കിൽ ഇങ്ങളിപ്പോ അബ്ദുള്ളക്കുട്ടിക്ക് പകരം നിയമസഭയിലിരുന്നേനേ :‌)

തറവാടി said...

ഒരു വെള്ളിയാഴ്ചകൊണ്ടൊന്നും ലോകം അവസാനിക്കില്ലല്ലോ അഗ്രജാ ;)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്നാലും 2012 ഡിസംബര്‍ 27 അവസാനിക്കുംന്നാ പറേണത്..
:)

സുധാകരന്‍ സാറ് ഗാന്ധിജി കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ്സില്‍ ആരാധിക്കപ്പെടേണ്ട നേതാവ് തന്നെ..

:)