Tuesday, December 29, 2009

ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.

നല്ലൊരു പ്രൊഫെഷണലിന് നല്ലൊരു ഭരണവും കാഴ്ചവെക്കാനായാല്‍ അത് വരുത്തിയേക്കാവുന്ന നല്ല മാറ്റങ്ങളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാമത്തെ അടിയാണ് ശശിതരൂര്‍ ഇന്നലെ ട്വിറ്ററിലൂടെ വീണ്ടും സമ്മാനിച്ചത്. രാഷ്ട്രീയക്കാരന് മാത്രമേ ഭരണം നടത്താനാവൂ എന്നാളുകളെക്കൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തിന്റെ പുതിയപ്രവൃത്തികൊണ്ടുണ്ടായില്ലെന്ന് ഇനിയെങ്കിലും അദ്ദേഹത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയീക്കണമെന്നെ എനിക്ക് പറയാനുള്ളൂ.

ഒരു രാജ്യത്തിന്റെ ഭരണം നടത്താന്‍ വിദ്യാഭ്യാസവും , പ്രെഫെഷണല്‍ എക്സ്പെര്‍ട്ടസിയും മാത്രമുണ്ടായാല്‍ പോര, ഡിപ്ലോമസി, രഹസ്യം സൂക്ഷിക്കേണ്ടതടക്കം പക്വമായമനസ്സ്, കണ്‍സിസ്റ്റന്റായ നിലപാട് തുടങ്ങി പലതും വേണം. ആ തിരിച്ചറിവാണ് നേരിട്ടോ അല്ലാതെയോ ശ്രീ.തരൂര്‍ മനസ്സിലാക്കേണ്ടത്.

ജനായത്ത് സമ്പ്രദായം എന്നാല്‍ എല്ലാം ജനങ്ങളെ അറിയീക്കലല്ലെന്നും, കാബിനെറ്റിന്റെ ഭാഗമായ താന്‍ കാബിനെറ്റിന്റെ ഒരു തീരുമാനത്തെ വിമര്‍ശിക്കുന്നത് പോയിട്ട് വിലയിരുത്താന്‍ പോലും പാടില്ലെന്നുമൊക്കെ അദ്ദേഹത്തിനറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു കാബിനെറ്റ് തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പ്രൈവറ്റ്/ കൊമേര്‍ഷ്യല്‍ സൈറ്റില്‍ പബ്ലിക്കായി സൂചിപ്പിക്കയല്ല വേണ്ടെതെന്നെന്തെ അദ്ദേഹം അറിയാത്തത്?

പൂച്ച പാല് കുടിക്കാന്‍ ജനല്‍ വഴിയേ വരുന്നുള്ളൂ അതിനാല്‍ വാതില്‍ തുറന്നിട്ടാലും കുഴപ്പമില്ലെന്ന് വെക്കുന്നത് വിഡ്ഡിത്തമല്ലെ അദ്ദേഹം ഇന്നലെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന തരത്തില്‍ അവതരിപ്പിച്ചത്?

പറഞ്ഞുവന്നത്,

ഒരു പ്രൊഫണല്‍ നല്ലൊരു ഭരണം കാഴ്ചവെച്ചാല്‍, നെറികെട്ട രാഷ്ട്രീയക്കാരന്റെ കുപ്പായം വേണ്ട നല്ലൊരു ഭരണകര്‍ത്താവിനെന്ന് തെളിയിക്കപ്പെട്ടാല്‍ , വരും തലമുറയിലെങ്കിലും, വിദ്യാഭ്യാസമുള്ള , പ്രൊഫെഷണലായ , എഫിഷ്യന്റായ നല്ല ഭരണകര്‍ത്താക്കള്‍ ഉണ്ടാവും ആ ആഗ്രഹത്തിനാണ് താങ്കള്‍ തുരങ്കം വെച്ചത്. താങ്കള്‍ ഈ ശൈലി തുടര്‍ന്നാല്‍,

രാജ്യഭരണത്തിന് രാഷ്ട്രീയക്കാരന്‍ മാത്രമേ സാധിക്കൂ എന്നാകും , അങ്ങിനെ സംഭവിച്ചാല്‍ ഇനി വരുന്ന തലമുറയിലും ഉണ്ടാവാന്‍ പോകുന്നത് നാഴികക്ക് നാല്പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന, ഗുണ്ടായിസം കൊണ്ടുമൊക്കെയുള്ള ഒരു ഭരണവര്‍ഗ്ഗമായിരിക്കും അതിന് താങ്കള്‍ ഇടവരുത്തില്ലെന്നിനിയെങ്കിലും ആഗ്രഹിക്കാമോ,

ആദ്യപടിയായി ട്വിറ്റര്‍ എന്ന സൈറ്റില്‍ നിന്നും താങ്കള്‍ക്ക് വിട്ടുനില്‍ക്കാമോ!

10 comments:

തറവാടി said...

"ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്."

കാക്കര - kaakkara said...

ട്വിറ്ററിൽ ഹിറ്റുകൾ കൂട്ടാൻ ഇതൊക്കെ വേണം.

അനിൽ@ബ്ലൊഗ് said...

അടിസ്ഥാനമായി വേണ്ട അച്ചടക്കം ഇല്ലെങ്കില്‍ വേറെന്തുണ്ടായിട്ടെന്താ കാര്യം?
തൂറ്റണ്ട കാര്യം മാത്രം തൂറ്റിയാല്‍ മതി എന്ന മിനിമം കോമണ്‍ സെന്‍സ് കാണിക്കുമെന്ന് കരുതാം.

kaalidaasan said...

ഒരു Urban Cow Boyഎന്നു വിശേഷിപ്പിക്കാവുന്ന ഇദ്ദേഹത്തെ കന്നുകാലികളുടെ രാജ്യത്തെ മന്ത്രിയാക്കിയത് ആദ്യത്തെ പാളിച്ച. പാവപ്പെട്ട ഇന്‍ഡ്യക്കാരെ അവഹേളിച്ചപ്പോള്‍ പറഞ്ഞു വിടാതിരുന്നത് രണ്ടാമത്തെ പാളിച്ച. റ്റ്വിറ്ററിലൂടെ ഒരു രാജ്യം ഭരിക്കാമെന്നൊക്കെ കരുതുന്ന ഈ അഴകിയ രാവണില്‍ നിന്ന് ഇനിയും പല തമാശകളും പ്രതീക്ഷിക്കാം. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

തറവാടി said...

അനില്‍@ബ്ലോഗ് , സത്യം.

കാളിദാസാ,

ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തി മാത്രമേ മന്ത്രിയാക്കിയനിലപാടിനെ ചോദ്യംചെയ്യാനാവൂ.

ഇതുപോലുള്ളവ ഇനിയും ഉണ്ടായാല്‍ അത് പലരുടേയും നിലപാടിനെ മാറ്റുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത് ഇനിയെങ്കിലും അദ്ദേഹം ശ്രദ്ധാലുവായെങ്കില്‍!

ഭൂതത്താന്‍ said...

;)))

ചാണക്യന്‍ said...

ഇത് താൻ‌ടാ..ശശി തരൂർ.....:):):)

kaalidaasan said...

അനില്‍,

ഒരു മന്ത്രി എന്ന നിലയില്‍ ഒരു വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാത്ത കര്യങ്ങളാണ്‌ തരൂരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുക, രാജ്യത്തെ ജനങ്ങളെ അവഹേളിക്കുക, മന്ത്രിസഭയുടെ കൂട്ടുത്തരവദിത്തം മറക്കുക ഇതൊക്കെ ഒരു മന്ത്രിയില്‍ നിന്നുമുണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതൊന്നും അറിയാത്ത ഒരു കിഴങ്ങനാണദ്ദേഹം എന്നു പല കുറി തെളിയിച്ചു.

വിദേശ കാര്യമന്ത്രി എന്ന നിലയല്‍ ഒരിക്കലും എടുക്കാന്‍ പാടില്ലാത്ത ഒരു നിലപാടാണദ്ദേഹം ഇപ്പോള്‍ എടുത്തത്. ഇന്‍ഡ്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത് തീവ്രവാദവം ​ഭീകര വാദവുമാണ്. അതിനെ ചെറുക്കാന്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും കൊണ്ടു വരുന്നു. അതിനോടെതിര്‍പ്പുണ്ടെങ്കില്‍ മന്ത്രിസഭയയിലാണദ്ദേഹം അത് പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ആരാധരേ ഇക്കിളിപെടുത്താനുള്ള റ്റ്വിറ്ററിലല്ല. ഇതൊക്കെ മനസിലാക്കാനുള്ള വിവേകം ഈ കന്നുകാലിക്കില്ല.

ഇന്‍ഡ്യയിലുള്ളതിനേക്കാള്‍ വിസ നിയന്ത്രണം യു എസ് എ യിലുണ്ട്. ഭീകരാക്രമണം നടന്ന ശേഷം വളരെ കലത്തേക്ക് അവര്‍ എല്ലാ വിസയും നിറുത്തലാക്കിയിരുന്നു. അതവരുടെ അവകാശമാണ്. ഇന്‍ഡ്യയുടെ വിസ നിയന്ത്രണം അമേരിക്കക്കിഷ്ടപ്പെടുന്നില്ല. അവരുടെ വിനീത ദാസനായ തരൂരിരിനതിഷ്ടപ്പെട്ടില്ല. മറ്റേതെങ്കിലും രജ്യമായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചതെങ്കില്‍ ഈ കാലു നക്കി മിണ്ടില്ലായിരുന്നു.

തരൂരിനെ പിന്തുണച്ചു കൊണ്ട് മന്‍ മോഹന്‍ സിംഗ് എന്ന് പ്രസ്താവന ഇറക്കുമെന്ന് നോക്കിയിരുന്നാല്‍ മതി. രാജ ഭക്തിക്കൊട്ടും കുറവില്ല അദ്ദേഹത്തിനും.

കാക്കര - kaakkara said...

കാളിദാസന്റെ "കടുത്ത" വാക്കുകൾ മയപ്പെടുത്തി ഞാനും പറയുന്നു തരൂർ ഗ്രൗണ്ട്‌ റിയാൽറ്റി മനസ്സിലാക്കണം.

വിസ നിയന്ത്രണം കൊണ്ട്‌ ഭീകരവാദം ഇല്ലായ്മ ചെയ്യാൻ പറ്റുകയില്ല എന്ന്‌ മനസ്സിലാക്കിയ മഹാനെ, വിസ പരിപാടി തന്നെ നിർത്തിയാൽ പോരെ?

സാറിന്റെ വീടിന്റെ (സ്റ്റാർ ഹോട്ടൽ?) ഗെയിറ്റും വാതിലും തുറന്നിടണം, കാരണം കള്ളൻമാർ വരുന്ന വഴി നമുക്കറിയില്ലലോ?

Areekkodan | അരീക്കോടന്‍ said...

ആവശ്യത്തിനും അനാവശ്യത്തിനും തൂറ്റാന്‍ വന്ന പുതിയ സംവിധാനവും അതിന് പറ്റിയ ഒരു മന്ത്രിയും.