Wednesday, November 07, 2007

ചിന്ത - 10

വിലയിരുത്തുന്നവന്‍‌റ്റെ
വില
വിലയിരുത്തലിലും
കാണും.

Tuesday, October 23, 2007

ചിന്ത-7

ഒരു കാര്യത്തെ രണ്ടു രീതിയില്‍ വിലയിരുത്തുന്നതിനെ,

വിശാലത എന്നുപറയാം.
എന്നാല്‍,
രണ്ട് സമാന സംഭവങ്ങളില്‍ ,
ഒന്നിനെതിരെ മാത്രം പ്രതികരിക്കുന്നതിനെ
അഭിപ്രായസ്വാതന്ത്ര്യമെന്നതിനേക്കാള്‍,
വിധേയത്വമെന്നോ ,
അഹങ്കാരമെന്നോ
വിളിക്കാനാണെനിക്കിഷ്ടം.

Tuesday, September 04, 2007

വിടുവായത്തം

എന്തൊക്കെയോ പിറുപിറുത്തുകൊണ്ടണയാള്‍ മുന്നില്‍ വന്നത്‌.
"എന്തെ , എന്തുപറ്റി"
"ദാ , ന്യൂസ്‌ കണ്ടില്ലേ , നമ്മുടെ നാടിനെ ഇവര്‍ കുട്ടിച്ചേറാക്കും ,
മരം മുറിക്കുന്നു , പുഴയില്‍ മണല്‍ എന്ന സാധനമേയില്ല ,എല്ലാം നശിപ്പിക്കും"
"താങ്കള്‍ വീട്‌ വെച്ചുവോ?"
എന്‍റ്റെ അസ്ഥനത്തുള്ള ചോദ്യം അയാളെ തെല്ലമ്പരപ്പിച്ചു.
"പണി നടക്കുന്നേയുള്ളൂ , വാര്‍ക്കല്‍ അടുത്ത മാസമാണ്‌"
"ഉം , വാതിലുകള്‍ക്ക്‌ ഇരുമ്പും ഉപയോഗിക്കാം , നല്ല ഉറപ്പും കിട്ടും"
എന്തോ ആലോചിച്ചു , തല ചൊറിഞ്ഞ്‌ അയാള്‍ നടന്നുനീങ്ങി ,
ഞാന്‍ എതിരിലേക്കും.

Tuesday, July 10, 2007

മാവിലേറിന്‍റേയും വള്ളിനിക്കറിന്‍റേയും പ്രസക്തി

വളർച്ചാ നിരക്ക് വളരെ കൂടുതലായ സാങ്കേതികതയുടേയും കമ്മ്യൂണിക്കേഷന്റേയും സഹായമാണ് ഓരോ പുതു തലമുറകള്‍ക്കുമുണ്ടായ മാനസികമായും ബുദ്ധിപരമായുമുള്ള അധിക വളര്‍ച്ചക്ക് പ്രധാനകാരണം. ഫലമോ പുതിയ തലമുറ തൊട്ടു മുമ്പിലുള്ള തലമുറയേക്കാള്‍ പത്രമാധ്യമത്തെ അപേക്ഷിച്ച് ആശ്രയിക്കുന്നുത് പത്രമാധ്യമത്തേക്കാൾ ദൃശ്യമാധ്യമത്തേയും, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മാധ്യമ ശൃംഗലകളെയുമണ്.

അതുകൊണ്ടുതന്നെ മുന്‍കാല ജീവിത രീതികളും, ചരിത്രങ്ങളും അറിയുന്നതിനു വേണ്ടി, പഴയതലമുറയുടെ മാര്‍ഗ്ഗങ്ങളായിരുന്ന , ചരിത്രപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ഫലം ചെയ്യുമോ എന്ന കാര്യം സംശയമാണ്‌, ഇതിനുള്ള പ്രധാനകാരണം അവ എഴുതിയിരിക്കുന്ന ശൈലിതന്നെയാണ്. ജീവിത രീതികളെക്കാൾ സംഭവങ്ങളെ, ഉദാഹരണം യുദ്ധം, വിദേശീയരുടെ കടന്നുകയറ്റം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.

പഴയ തലമുറകളിൽ പെട്ടവരുടെ ജീതിതരീതികളിൽ ഇത്തരം സംഭവങ്ങളുടെ അംശമുള്ളതിനാൽ ജീവിത ശൈലിയേക്കാൾ പ്രധാനം ഇതുപോലുള്ള സംഭവങ്ങൾക്കായിരുന്നതിനാൽ ഈ ശൈലിയുള്ള എഴുത്ത് അവർക്ക് സ്വീകാര്യവും ഒപ്പം ഫലവും ചെയ്തിരുന്നു. എന്നാല്‍, പുതിയ തലമുറകളിലുള്ളവരുടെ മുന്‍കാല തലമുറകളെ അപേക്ഷിച്ചുള്ള ആശയപരമായും ഘടനാപരമായും ഉള്ള വലിയ അന്തരം പഴയകാലസംഭങ്ങള്‍ പോലെ തന്നെ പഴയകാല ജീവിതരീതികളും ഒരുപോലെ പ്രാധാന്യമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലെങ്കില്‍ പ്രാധാന്യമുണ്ടാക്കിയേക്കും അവിടെയാണ്‌ ഓര്‍മ്മക്കുറിപ്പുകളുടെ പ്രസക്തി.

ഒറ്റ നോട്ടത്തിൽ ഓര്‍മ്മക്കുറിപ്പുകളെന്നാൽ വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, ചുറ്റുപാടുകളും ഉള്‍പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക.

ഓർമ്മക്കുറിപ്പുകളെ ചരിത്ര പുസ്തകങ്ങളായി എടുക്കേണ്ടതില്ല പക്ഷെ പഴയകാല ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്ന പലതും അവയിൽ അടങ്ങിയിരിക്കുന്നുണ്ട്. മാങ്ങയ്ക്ക് കല്ലെറിയലും, വള്ളിട്രൌസറിട്ടതുമെന്നൊക്കെ പറഞ്ഞോർമ്മക്കുറിപ്പുകളെ പുച്ഛിച്ചുതള്ളുമ്പോൾ ഓർക്കുക, ഈ മാങ്ങ-കല്ലെറിയലിനു നാളെ ആളുണ്ടായേക്കും പക്ഷെ ഇന്ന് വലിയ വായില്‍ പറഞ്ഞ പല ' സാങ്കേതിക 'ങ്ങളും നാളെ ചരിത്രങ്ങളായിരിക്കും - ആര്‍ക്കും വേണ്ടാത്ത ചരിത്രം!

Monday, May 28, 2007

ചിന്ത-9

നുണ പറയുന്നതിനേക്കാള്‍
സത്യം പറയാതിരിക്കുന്നതുത്തമം

Saturday, May 19, 2007

ചിന്ത-8

ആഴമുള്ളതിന്‌ ദീര്‍ഘായുസ്സും
പരപ്പുള്ളതിന്‌ അല്‍പ്പായുസ്സും

Wednesday, May 16, 2007

ദൈവം

സ്വയംകരുതി
പറയുന്നു
ദൈവമില്ലെന്ന്

മറ്റുള്ളവരാലന്ധമായി
‍പറയുന്നു
ദൈവമില്ലെന്ന്

ഉണ്ടെന്നറിയുമ്പൊഴും
പറയുന്നു
ദൈവമില്ലെന്ന്

പറയാന്‍വേണ്ടിയും
പറയുന്നു
ചിലര്‍
ദൈവമില്ലെന്ന്

Monday, May 14, 2007

ചിന്ത-6

ഹൃദയത്തില്‍ തറക്കുന്ന
ശത്രുവിന്‍റ്റെ അമ്പിനെക്കാള്‍
വേദനാജനകമാണ്‌
മിത്രത്തിന്‍റ്റെ വഞ്ചന

Tuesday, May 08, 2007

വേണ്ടത്

ഉള്ളതുണ്ടെന്നു പറയാന്‍ ആത്‌മവിശ്വാസം
ഉള്ളതുണ്ടെന്നു സമ്മതിക്കാന്‍ വിശാലത.
ഉള്ളതേയുള്ളുവെന്നു പറയാന്‍ സത്യസന്ധത.
ഉള്ളതെയുള്ളുവെന്നറിയുമ്പോള്‍
അംഗീകരിക്കാന്‍ വിനയവും.

Monday, March 26, 2007

പത്തു ചിന്തകള്‍

1. ഏറ്റവും എളുപ്പമായ കാര്യം

"ഉപദേശിക്കുക"

2.ഏറ്റവും വിഷമം പിടിച്ചകാര്യം

"മറ്റുള്ളവരെ ഉപദേശിച്ചത്‌ സ്വയം പകര്‍ത്താന്‍"

3. ഏറ്റവും വലിയ സത്യം

"മരണം"

4.ശാശ്വതമായത്‌( എന്നും ഓര്‍ക്കുന്നത്‌)

"സ്നേഹമാണെന്ന്‌ പറയുമെങ്കിലും , ദ്രോഹം"

( 1,2,3 എന്നിവക്ക്‌ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു , എന്നാല്‍ 4 ആ മത്തേതിന്‌ ഒരു ചെറിയ വിശദീകരണം , ഒരാള്‍ സ്നേഹക്കപ്പെടുമ്പോള്‍ ഇടപെടുന്ന പ്രധാന്യമര്‍ഹിക്കുന്നത്‌ ഹൃദയമാണ്‌ ( മനസ്സ്‌) , അവിടെ തലച്ചോറിന്റെ പ്രാധാന്യം തുലോം കുറവ്‌ ,മറിച്ച്‌ , ദ്രോഹിക്കപ്പെടുമ്പോള്‍ ,

ഹൃദയത്തിന്‍റ്റെ അതേ അളവിലോ ഒരു പക്ഷെ അതിനേക്കാള്‍ കൂടുതലോ ഇടപെടുന്നത്‌ തലച്ചോറായിരിക്കും , ഓര്‍മ്മ എന്നതു തലച്ചോറിന്‍റ്റെ ഒരു വിഭാഗമായതിനാല്‍ താത്കാലികമായി മറഞ്ഞിരിക്കുമെങ്കിലും ചെറിയ സൂചനയില്‍ പോലും പുറത്തുവരുന്നു)

5. അപ്രിയ സത്യങ്ങള്‍ പറായാമോ?

സത്യങ്ങള്‍ പ്രിയമായാലും അപ്രിയമായാലും പറയണമെന്നാണെന്‍റ്റെ മതം , പ്രത്യേകിച്ചും ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണെങ്കില്.

അപ്രിയമായ സത്യം പറഞ്ഞാല്‍ , പറഞ്ഞവനും , പറയപ്പെട്ടവനും തമ്മിലുള്ള ബന്ധം പോയേക്കാമെങ്കിലും ,പറയപ്പെട്ടവന്‍ സത്യം മനസ്സിലാക്കുന്നതിനേക്കാള്‍ വലിയതല്ലാ എന്നു ഞാന്‍ കരുതുന്നു.

6.മുഖംമൂടി വെച്ചവരെ പക്വമതി എന്നുവിളിക്കുന്നതിനേക്കാള്‍ നല്ലത്‌ അതില്ലാത്തവരെ ബാലിശന്‍ എന്ന് വിളിക്കുന്നതാണ്‌.

7.എനിക്കിഷ്ടപ്പെട്ട ഒരു ചിന്ത :

"ചീത്തയായിരിക്കെ ജനങ്ങള്‍ നല്ലവനെന്ന്‌ ചിത്രീകരിക്കുന്നതിലും ഭേദം നല്ലവനായിരിക്കെ ചീത്തയായി ഗണിക്കലാണ്‌."

8.കാലതാമസം പ്രതികരണത്തിന്‍റ്റെ ശക്തിക്കുറക്കുന്നു , ഫലത്തിന്‍റ്റെയും!.

9.പ്രതികരണത്തിന്‍റ്റെ ഹേതുവിന്‍റ്റെ മൂല്യവല്‍കരണം , സ്വാര്‍ത്ഥതയെക്കാണിക്കുന്നു.

10.അപ്രിയസത്യങ്ങള്‍ അംഗീകരിക്കാത്തവര്‍ അഹംഭാവികളാകുന്നു , മറ്റവര്‍ അഭിമാനികളും.

Saturday, March 17, 2007

ചിന്ത-5

അസത്യ ഫല സുഗമത്തേക്കാള്‍
ശാശ്വതം
സത്യ ഫല ദുര്‍ഘടം

Wednesday, February 14, 2007

ഒളിഞ്ഞുനോട്ടം

താമസിപ്പിക്കുന്ന ഇടപെടലുകള്‍
പക്വമെന്ന് പറയാമെങ്കിലും,

ഒളിഞ്ഞു നോക്കിയുള്ള താമസിപ്പിക്കല്‍
അവഗണിക്കുകതന്നെ വേണം

Saturday, February 10, 2007

പ്രണയം‍ ഒരു കാഴ്ചപ്പാട്

മനസ്സുകള്‍ മാത്രം സംവദിക്കുന്ന പ്രണയം
സ്വപ്നലോകത്ത്‌ നടക്കുന്നു

ഇതില്‍ ബുദ്ധി ഇടപെടുമ്പോള്‍
ഭൂമിയില്‍ പതിക്കുന്നു.

ചിന്ത-4

ഒരാളുടെ പ്രാധാന്യം കുറഞ്ഞു എന്ന്

ചുറ്റുപാടുകള്‍ മനസ്സിലാക്കുന്നതിനെക്കാളും
അപകടകരമാണ്‌ സ്വയം തോന്നുന്നത്‌.

കാരണം ,

തന്‍‌റ്റെ പ്രാധാന്യം കുറഞ്ഞില്ലെന്ന്
സമര്‍ഥിക്കാന്‍
ഒരുമ്പെടുമ്പൊളുണ്ടാകുന്ന പാകപ്പിഴകള്‍
താന്‍ അപ്രധാന്യനെന്നത് സാധൂരിക്കുകയും

അത് വീണ്ടും കൂടുതല്‍ പാകപ്പിഴകള്‍ സൃഷ്ടിക്കുകയും
ക്രമേണ അപ്രധാന്യം
എന്നത്‌
അരോചകമെന്ന തരം താണ
അവസ്ഥ സംജാതമാകുകയും ചെയ്യുന്നുന്നു.

Thursday, January 25, 2007

ഇന്നത്തെ ചിന്ത-3

ഉന്നതിയിലേക്ക്
തിരുത്തപ്പെടുന്ന
മുന്‍ദ്ധാരണകള്‍
‍അംഗീകരിക്കാത്തത്
അഹന്തയെകാണിക്കുന്നു.

Wednesday, January 24, 2007

ഇന്നത്തെ ചിന്ത-2

പൊക്കിയാലും പൊങ്ങില്ല
ഭാരമേറിയതെന്തും
ഒന്നു പൊക്കി വിട്ടാല്‍ പൊങ്ങും
പൊള്ളയായതെന്തും

Tuesday, January 09, 2007

ഇന്നത്തെ ചിന്ത-1

കറുത്ത വസ്‌ത്രത്തില്‍ വീഴുന്ന വെളുത്ത പുള്ളിയേക്കാള്‍

തെളിയുക,

വെളുത്ത വസ്ത്രത്തില്‍ വീഴുന്ന കറുത്ത പുള്ളിയാവും