Tuesday, December 22, 2009

ഉണ്ണിത്താന്‍!

നിയമപരമായി അംഗീകാരമുണ്ടെങ്കില്‍ പോലും ചിലവിഷയങ്ങളിലെങ്കിലും 'ഒരു വ്യക്തി' എന്ന അവസ്ഥ സ്വീകരിക്കാന്‍ പാടില്ലാത്ത അവസ്ഥകളിലൊന്നാണ് ഉണ്ണിത്താനുമായുള്ളതെന്നാണ് എന്റെ അഭിപ്രായം കാരണം അയാള്‍ ഒരു രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.

ഒരാള്‍ ജീവിക്കുന്ന രാജ്യത്തോ , സമൂഹത്തിലോ ശെരിയല്ലെന്ന് പറയുന്ന വിഷയങ്ങളില്‍ ചിലരെങ്കിലും ഉള്‍പ്പെടാന്‍ പാടില്ല, ഇവരുടെ ഇടയില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഭരണവുമായും, ആത്മീയവുമായും ബന്ധപ്പെട്ടുകിടക്കുന്നവര്‍ അവിടെയാണ് ഉണ്ണിത്താന്‍ തെറ്റുകാരന്‍ ആവുന്നത്.

നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും ധാര്‍മ്മികമായുള്ള ഉത്തരവാദിത്വം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയാണ് രാഷ്ടീയം അതുകൊണ്ട് തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഉണ്ണിത്താന്‍ ചെയ്യേണ്ടുന്നതും.

അതുണ്ടാവില്ലെന്നാണ് ഇന്നലത്തെ മനോരമ ചാനലിലെ വേണുവുമായുള്ള ചോദ്യ-ഉത്തരങ്ങള്‍ തെളിയീക്കുന്നത്! ധാര്‍മ്മികത എന്നത് രാഷ്ട്രീയക്കാര്‍ക്കില്ലാത്തതാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ഒന്ന് ചിരിക്കുന്നു ഒപ്പം ചെറുതായൊന്ന് അട്ടഹസിക്കുകയും ചെയ്യുന്നു!

10 comments:

തറവാടി said...

ഉണ്ണിത്താന്‍

K.P.SUKUMARAN said...

:(

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു കുഞ്ഞു ചിരി എന്റെ വകയും :)

അഗ്രജന്‍ said...

ഒന്ന് രണ്ട് സംശയങ്ങൾ:-

1) “കാരണം അയാള്‍ ഒരു രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ“

രാജ് മോഹൻ ഉണ്ണിത്താൻ എങ്ങിനെയാണ് രാജ്യഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നത്? അയാൾ രാജ്യം ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്കാരനാണെന്നത് കൊണ്ടോ?

2)“ഒരാള്‍ ജീവിക്കുന്ന രാജ്യത്തോ , സമൂഹത്തിലോ ശെരിയല്ലെന്ന് പറയുന്ന വിഷയങ്ങളില്‍ ചിലരെങ്കിലും ഉള്‍പ്പെടാന്‍ പാടില്ല“

ചിലർക്കൊക്കെ ഉൾപ്പെടാമെന്നോ?
സമൂഹത്തെ വേണമെങ്കിൽ വിട്ടേക്കൂ... പക്ഷെ ഒരു രാജ്യം ശരിയല്ലെന്ന് പറയുന്നത് (അത് തീർച്ചയായും ആ രാജ്യത്തെ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാവുമല്ലോ) ചെയ്യാതിരിക്കൽ എല്ലാവരും അനുവർത്തിക്കേണ്ടതല്ലേ?

ഇനി ഒരു ചിരി എന്റെ വകയും:

“നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും ധാര്‍മ്മികമായുള്ള ഉത്തരവാദിത്വം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയാണ് രാഷ്ടീയം“

ഹഹഹഹഹ...

തറവാടി said...

ഉത്തരങ്ങള്‍:


1) പാര്‍ട്ടിക്കാരന്‍ മാത്രമല്ല , പാര്‍ട്ടിയുമായി ബന്ധപ്പെട്ട, പ്രധാനികളില്‍ ഒരാള്‍ എന്നതാവും കൂടുതല്‍ ശെരി.

2) >>ചിലര്‍ക്കൊക്കെ ഉള്‍പ്പെടാമെന്നോ?<<

ഒരുകൂട്ടര്‍ ഉള്‍പ്പെട്ടാല്‍ പോലും സൂചിപ്പിച്ചവര്‍ ( ഭരണവുമായി ബന്ധപ്പെട്ടവരും ആത്മീയമായി ബന്ധപ്പെട്ടവരും) ഉള്‍പ്പെടാന്‍ പാടില്ലെന്നല്ലെ എന്റെ വാക്കുകളില്‍ നിന്നും അര്‍ത്ഥമാകുന്നുള്ളു അഗ്രജാ,

ഒരുമാതിരി സോ കാള്‍ഡ് 'യുക്തിവാദികളെ'പ്പോലെയാവാതെ ;)

ക്ലിയറായില്ലെങ്കില്‍ വീണ്ടും ചോദിക്കണേ! ;)

അഗ്രജന്‍ said...

ഇനി ഒന്നും ക്ലിയറാക്കാനും ചോദിക്കാനുമില്ല. എനിക്കിപ്പോ എല്ലാം മനസ്സിലായി... ഉണ്ണിത്താൻ രാജ്യഭരണവുമായി ബന്ധപ്പെട്ട ആളാണെന്നും അങ്ങനെയുള്ളവരാണ് തെറ്റ് ചെയ്യാൻ പാടില്ലാത്തവരെന്നും എനിക്കിന്നത്തോടെ മനസ്സിലായി... ഒപ്പം ഒന്നൂടെ മനസ്സിലായി എന്റെയുള്ളിന്റെയുള്ളിലും ഒരു യുക്തിവാദി ഇങ്ങനെ കെടന്ന് ബഹളം വെക്കണൂണ്ടെന്ന് :)

തറവാടി said...

ഹാവൂ! നിക്ക് സമാധാനായി ന്നാലും അഗ്രജന് മനസ്സിലായല്ലോ! ;)

സ്വതന്ത്രന്‍ said...

ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി
സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ
മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .
രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു
ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ്
എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു
സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി
ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......
ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍
ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................

ചാണക്യന്‍ said...

@ സ്വതന്ത്രന്‍,
:):):):)

Manoj മനോജ് said...

സ്വതന്ത്രന്‍,
എങ്കില്‍ ഇത്തിരി കൂടെ കടന്ന് നെഹ്രുവിന്റെ ഗുരു തന്റെ ബ്രഹ്മചര്യം പരീക്ഷിച്ചുറപ്പിക്കുവാന്‍ കൊച്ച് പെണ്‍പിള്ളേരെ ഉടുതുണിയില്ലാതെ കൂടെ കിടത്തിയതിനെതിരെ വല്ലതും പറഞ്ഞിട്ടുണ്ടോ എന്നതും ചോദിച്ച് കൂടേ!
(http://en.wikipedia.org/wiki/Mohandas_Karamchand_Gandhi#Brahmacharya)