Monday, December 26, 2011

അണുകുടുംബത്തിലെ പാരതന്ത്ര്യം

ഈ ലേഖനമാണീ കുറിപ്പിനാധാരം‌. ഇന്നത്തെ കുട്ടികൾ വീടെന്ന ജയിലിലാണെന്നും തീരെ സ്വാതന്ത്ര്യമില്ലാതെയാണവർ വളർ‌ത്തപ്പെടുന്നതെന്നും കുറെ ഉപമകളും മറ്റും അടിസ്ഥാനപ്പെടുത്തി / സൂചിപ്പിച്ച് ലേഖകൻ സമർ‌ത്ഥിക്കുന്നു, ഒപ്പം ഓഷോ എങ്ങിനെയാണ് കുട്ടികളെ പറ്റി പറഞ്ഞിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു.


ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പോലും എങ്ങിനെ ഇതുപോലെ കാര്യങ്ങളെ സൂപ്പർ ഫിഷ്യല്യായി കണ്ട് അനുമാനത്തിലും അഭിപ്രായത്തിലും എത്തി സാമാന്യവത്കറ്രിക്കാനാവുന്നു എന്നതെന്നെ അദിശയിപ്പിക്കുന്നു, അതുകൊണ്ടുതന്നെ ഈ കുറിപ്പും സൂപ്പർ ഫീഷ്യലാവട്ടെ.

കുട്ടികളെ സർ‌വ്വ സ്വാതന്ത്ര്യരായിവിടുക എന്നാവശ്യപ്പെടുന്ന ലേഖകൻ എന്താണ് സർ‌വ്വ സ്വാതന്ത്ര്യംകൊണ്ടു വിവക്ഷിക്കുന്നതെന്ന് നോക്കുക;

അല­റി­ച്ചി­രി­ക്കു­ക, ശരീ­രം മു­ഴു­വന്‍ വി­റ­പ്പി­ച്ചു­കൊ­ണ്ട്‌ തു­ള്ളു­ക, കി­ട­ന്നു­രു­ളു­ക, വെ­റു­തെ­യി­രി­ക്കു­ക, ശരീ­ര­ത്തി­നു തോ­ന്നും­പ­ടി നൃ­ത്തം ചെ­യ്യുക തു­ട­ങ്ങിയതൊക്കെയാണെന്നറിയുമ്പോൾ ആദ്യം മനസ്സിൽ വരിക പാലുകുടിച്ചതിനു ശേഷം ഗ്ലാസ്സ് നിലത്തെറിഞ്ഞുപൊട്ടിക്കുക, ചുമരിൽ തുപ്പുക, ബെഡ് റൂമിൽ മൂത്രമൊഴിക്കുക, അപ്പിയിടുക, ചേട്ടൻ അല്ലെങ്കിൽ ചേച്ചി പഠിക്കുമ്പോൾ ലൈറ്റ് ഓഫാക്കുക, കിടക്കയിൽ അപ്പിയിടുക എന്നതൊക്കെ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഇവയിൽ പെടുമോ എന്നതാണ്.

സ്വാതന്ത്ര്യമായി ജീവിക്കുക എന്നതിനെ ഡിഫൈൻ ചെയ്യണമെങ്കിൽ ആരെവിടെ ജീവിക്കുന്നു എന്നാദ്യം അടിസ്ഥാനപ്പെടുത്തണം. ജീവിക്കുന്ന ചുറ്റുപാട് സ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്നതുതന്നെയാണതിനുകാരണം. ആരെന്നത് വ്യക്തിയുടെ സ്ഥാനമല്ല മറിച്ച് പ്രായമാണെന്നും സൂചിപ്പിക്കുന്നു.

കാട്ടിൽ ജീവിക്കുന്ന മനുഷ്യന് പ്രധാനം ഭക്ഷണം ഉറക്കം തുടങ്ങിയവയേയുള്ളുവെങ്കിൽ ഇന്നത്തെ ആധുനിക മനുഷ്യൻ ഒരു സമൂഹജീവിയാണെന്നതിനാൽ തന്നെ സമൂഹത്തിൽ ജീവിക്കേണ്ടതെല്ലാം അവൻ അനുവർ‌ത്തിക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ്, റോടിൽ തുപ്പുകയോ അപ്പിയിടുകയോ ഒക്കെനടത്താനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടുന്നത്, ഇതിന്റെ മറ്റൊരു തലമാണ് കുട്ടികളിലേക്കും സംഭവിക്കുന്നത്.ഞാൻ സ്കൂളിൽ പോകുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടിയാൻ ട്രൌസർ താഴ്ത്തികാര്യം സാധിക്കുന്നതിനേക തടസ്സം വഴിയിലൂടെവരുന്ന പെൺ‌കുട്ടികൾ മാത്രമായിരുന്നു. അതൊരു തെറ്റാണെന്നെനിക്കന്നറിയില്ലായിരുന്നു. ഇന്ന് സ്കൂളിൽ അതേ വഴിയിൽ പോകുന്ന ഒരു കുട്ടി അതു ചെയ്യില്ല കാരണം വശങ്ങളിലൊക്കെ വീടുകളായി, വഴിയിലൂടെ എപ്പോഴും ആൾ സഞ്ചാരമുണ്ടായിക്കൊണ്ടിരിക്കും, ഇതിനൊപ്പം തന്നെ വഴിയിൽ മൂത്രമൊഴിച്ചാൽ അത് മറ്റുള്ളവർക്ക് നേരിട്ടും അല്ലാതേയും ബുദ്ധിമുട്ടുകൾ വരുത്തുമെന്നറിവ് ഇന്നത്തെ അവന്റ്റെ മാതാപിതാക്കൾക്കറിയാമെന്നതിനാൽ, അവരവനതുപറഞ്ഞുകൊടുത്തിട്ടുണ്ട്. ഞാൻ പണ്ട് ചെയ്തിരുന്ന ആ പ്രവൃത്തി ഇന്നും തുടരണമായിരുന്നോ അതോ അത് തെറ്റെന്ന് ഇന്നത്തെ കുട്ടിയെ തിരുത്തണമായിരുന്നോ എന്നതാണ് ചോദ്യം, ഈ തിരുത്തലിനെയാനോ ഡിക്റ്റേറ്റിങ്ങെന്നു ലേഖകൻ സൂചിപ്പിച്ചത്?.

എന്റെ ചെറുപ്പകാലത്തെനിക്കൊരു സിനിമക്ക് പോകണമെങ്കിലുണ്ടായിരുന്ന, അല്ലെങ്കിൽ വൈകിവന്നാൽ എന്റെ ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നുമൊക്കെ ഉണ്ടായിരുന്ന ബുദ്ധിമുട്ടൊന്നും എന്റെ മക്കൾക്കില്ല, അവർ സിനിമക്ക് എന്റെ സമ്മതത്തോടെ പോകുന്നു. പണ്ട് ടി.വി അപൂർ‌വ്വമായേ കാണാൻ സാധിക്കുമായിരുന്നുള്ളൂ, ഇന്നതല്ല എന്നാലതേ സമയം വളരെ അധികമാവുമ്പോൾ നിർ‌ത്തുന്നു. ഏത് നിലയിൽ ചിന്തിച്ചാലും ഇന്നത്തെ കുട്ടി ഇന്നലത്തെ കുട്ടികളേക്കാൾ സ്വാതന്ത്ര്യം കൂടുതലുള്ളവൻ തന്നെയാണ്, മുമ്പത്തെ തലമുറയിലെ ജീവിത ചര്യയും ചുറ്റുപാടുമൊക്കെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാലേ അതുപക്ഷെ മനസ്സിലാവൂ. ഇന്നത്തെ ചുറ്റുപാടും ഇന്നലത്തെ കുട്ടികളേയും വിലയിരുത്തി കുട്ടികൾക്ക് സ്വാതന്ത്ര്യമില്ലെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.ജീവിതത്തെ പറ്റി, സമൂഹത്തിൽ ജീവിക്കുമ്പോളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി വരാനിരിക്കുന്നതിനെപ്പറ്റിയെല്ലാം ഇന്നത്തെ പിതാവ്/മാതാവ് വളരെ കാഴ്ചപ്പാടും അറിവുമുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ കുട്ടികളെ അവർ അതു മനസ്സിലാക്കിക്കൊടുക്കുന്നു. തിരുച്ചുപോകാനാവുമായിരുന്നെങ്കിൽ എന്തൊക്കെ ചെയ്യുമായിരുന്നു ചെയ്യില്ലായിരുന്നു എന്നത് ഭാവിയിലേക്ക് സൂചിപ്പിക്കുന്നതിൽ എന്തുതെറ്റാണിരിക്കുന്നത്? റെയിൽ‌വേ ട്രക്കിലോക്കോടുന്ന അഞ്ചുവയസ്സുകാരനെ പിടിച്ചു വലിച്ച് മാറ്റുന്നത് ഡിക്ടേറ്റിങ്ങാണെന്ന് പറഞ്ഞാൽ ഇന്നത്തെ രക്ഷിതാവ് ഡിക്റ്റേറ്ററാണ് സം‌ശയം വേണ്ട.അടിസ്ഥാനപരമായി ഇന്നത്തെ/ നാളത്തെ ചുറ്റുപാടിൽ ജീവിക്കാൻ തന്റെ കുഞ്ഞിനെ പ്രാപ്തനാക്കേണ്ടതുണ്ട് എന്നതിൽ കവിഞ്ഞെന്ത് സ്വാതന്ത്ര്യമില്ലായ്മയാണിന്നത്തെ രക്ഷിതാവ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ റബലായും സർ‌വ്വ സ്വാതന്ത്ര്യമായും കുട്ടികളെ വളർ‌ത്താൻ സാഹചര്യമൊരുക്കണമെങ്കിൽ ആദ്യം ജീവിക്കുന്ന ചുറ്റുപാട് മാറ്റട്ടെ, ഒരു വലിയ കാടും കുറെ മൃഗങ്ങളും ഉണ്ടാക്കട്ടെ, നമുക്കവിടെ ജീവിക്കാം, രാവിലെ കുന്തവും വാളുമെടുത്ത് വേട്ടക്ക് പോകാം അതും ഒപ്പം കാട്ടിലെ പഴവർഗ്ഗങ്ങളും കഴിച്ച് ജീവിക്കാം അപ്പോൾ കുട്ടികൾക്ക് സർ‌വ്വ സ്വാതന്ത്ര്യം കൊടുക്കുന്നതിനെപറ്റി ചിന്തിക്കാം കൊടുക്കാം.

Monday, December 05, 2011

മുല്ലപ്പെരിയാർ എന്ത്? എങ്ങിനെ?

എല്ലാ കാലത്തേയും സംഭവത്തേയും പോലെ മലയാളികൾ വികാരപരമായി കാണുന്ന മറ്റൊരു വിഷയം - അതാണ് മുല്ലപ്പെരിയാർ!.


മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇതൊരാഘോഷമാക്കുമ്പോൾ പൊതുജനം അതിൽ പെട്ടുഴലുന്നു. കാര്യത്തെ ശെരിയായ അർത്ഥത്തിൽ മനസ്സിലാക്കാതെ ഗോഡ് ഫാദർ സിനിമയിലെ ആദ്യസീൻ പോലെ വഴിയിൽ നിൽക്കുന്നവരെല്ലാം ജാഥയിൽ പങ്കു ചേരുന്നു.

ജാഥയിലുള്ളവരേയും, നേതൃത്വം നൽകുന്നവരേയും വിലയിരുത്തിയാൽ മനസ്സിലാവുന്നത്, ആർക്കും തന്നെ കൃത്യമായൊരു ധാരണയില്ലെന്ന സത്യമാണ്. ശെരിയായ അർത്ഥത്തിലോ തലത്തിലോ ഒരു പഠനം ഇന്നേവരെ മുല്ലപ്പെരിയാറിനെപറ്റിയോ മറ്റുള്ള ഡാമുകളെപറ്റിയോ ഉണ്ടായിട്ടില്ല. ഒരെജുക്കേഷണൽ ഇൻസ്റ്റിറ്റൂട്ടിലെ അധ്യാപകരുടെ “ പഠനവും “ ഇന്റെനെറ്റിലെ മുറിവിവരങ്ങളും മാധ്യങ്ങളിലെ അഭിപ്രായങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തി ഒരു കൂട്ടം ആളുകൾ കാര്യങ്ങളെ വളരെ വികാരപരമായിമാത്രം കണ്ട് പ്രോപ്ഗന്റ് അഴിച്ചുവിടുന്നു. ഇത്തരം ഒരു പ്രവൃത്തിയുടെ ദൂരവ്യാപകമായ ഭവിഷത്തുകൾ ഒട്ടും ആലോചിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനായി നേതാക്കളും പങ്കെടുക്കുന്നു, ഇവർ തങ്ങളുടെ ബുദ്ധിക്കും അറിവിനും സാധിക്കുന്ന തരത്തിൽ അനേകം സൊലൂഷൻ നൽകുന്നു!

എന്തിനുള്ള സൊലൂഷനാണിതെന്ന് ചോദിച്ചാൽ, ( ഏത് പ്രോബ്ലത്തിനുള്ളത്), മുല്ലപ്പെരിയാർ എന്ന വാട്ടർ ബോംബിനുള്ള സൊലൂഷനെന്ന് വളരെ സൂപ്പർ ഫിഷ്യലായ ഉത്തരം. നിങ്ങൾക്ക് ഡാമിനെ പറ്റി എന്തറിയാമെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ഇന്റർനെറ്റിൽ വായിച്ചുള്ള അറിവുണ്ടെന്നടുത്ത ഉത്തരം!

മുല്ലപ്പെരിയാർ ഡാമിലെ സാങ്കേതികമായ യഥാർത്ഥപ്രശ്നം അറിയണമെങ്കിൽ, പഠിക്കണമെങ്കിൽ ഇന്റർനെറ്റിലെയും വിക്കിയിലേയും പഠിച്ചവരുടേയോ ഏതെങ്കിലും എജുക്കേഷണൽ ഇൻസ്റ്റിറ്റൂട്ടിലെ പഠിപ്പിക്കുന്ന ഒരധ്യാപകന്റെയോ പഠനം പോര. ഡാം എഞ്ചിനീയറിങ്ങിൽ പ്രാവീണ്യമുള്ള, പ്രോജെക്ടുകൾ ചെയ്തിട്ടുള്ള മിടുക്കരായ എൻജ്ചിനീയർമാരുടേതാണ് വേണ്ടത്. അവർക്കെ ശെരിയായ തലത്തിലും തരത്തിലും ഡാമിന്റെ ഇന്നത്തെ അവസ്ഥയും മറ്റും പഠിക്കാനും സാങ്കേതികമായ സൊലൂഷനുണ്ടാക്കാനും സാധിക്കൂ.

എന്നാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ, ഈ സാങ്കേതിക സൊലൂഷന്മൊണ്ട് മാത്രം കാര്യമില്ല. കാരണം ഒരു രാജ്യത്തിന്റെ രണ്ട് സംസ്ഥാനങ്ങളാണതിന്റെ പരിധിയിൽ വരുന്നത്. സാങ്കേതികമായ റെക്റ്റിഫിക്കേഷനെടുക്കുന്നതുപോലും വളരെ പ്രധാന്യമുള്ളതാണ്. ഒപ്പം ഇതിനെടുക്കുന്ന സമയം, ഈ സമയത്ത് എന്തെങ്കിലും അരുതാത്തത്/ അപകടം സംഭവിച്ചാൽ അതിനുള്ള മുങ്കരുതൽ, ഇനി വല്ലതും സംഭവിച്ചാലെടുക്കേണ്ടത്, രണ്ട് സംസ്ഥാനമുള്ളതിനാലുൾപെടുന്ന രാഷ്ട്രീയപരമയായ നിലപാടുകൾ ഇങ്ങനെ ഒരു കൂട്ടം ഒരേപോലെ പ്രാധാന്യമുള്ള കാര്യങ്ങളുണ്ട്.

മുല്ലപ്പെരിയാർ വെറുതെ തകരുമോ? തകരാനുതകുന്ന കാരണങ്ങളെന്തൊക്കെ? ആ കാരണങ്ങൾ ഇല്ലാതാക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽമറ്റ് മാർഗ്ഗമുണ്ടോ? നിലവിൽ എത്ര വെള്ളമുണ്ട്, ഇത്ര ഉയരത്തിൽ എത്തിയാൽ എത്ര വെള്ളമുണ്ടാവും? ആ വെള്ളം ഡാം ബാരിയറിൽ എത്ര ത്രസ്റ്റുണ്ടാക്കും? ഇന്നത്തെ അതിന്റെ നിലയെന്താൺ? സാധാരണ ഗതിയിൽ അതു പൊട്ടാൻ എന്തുമാത്രം ത്രുസ്റ്റ് വേണം?


ഭൂമികുലുക്കമില്ലെങ്കിൽ ഡാമിൽ എത്ര വെള്ളം അനുവദനീയമായ സേഫ്റ്റിയിൽ എത്ര ഉയരത്തിൽ വെള്ളം നിർത്താം? ഭൂമികുലുക്കത്തിൽ ഉണ്ടായേക്കാവുന്ന അവസ്ഥയെന്താണ്? വേർസ്റ്റ് സിനാരിയോ , മുല്ലപ്പെരിയാർ പൊട്ടിയാൽ റിയലിസ്റ്റിക്കായിട്ടെന്തു സംഭവിക്കും? അത് മറ്റുള്ള ഡാമുകളിൽ എന്തിമ്പാക്ടുണ്ടാക്കും? കേരളത്തിൽ എന്തുമാത്രം ഇമ്പാക്ടുണ്ടാക്കും? തമിഴ്നാട്ടിൽ അതെന്തായിരിക്കും?

തുടങ്ങിയ പതിനായിരം ചോദ്യങ്ങൾക്ക് സാങ്കേതിക അടിസ്ഥാനത്തിൽ ഉത്തരം ലഭ്യമാകേണ്ടതുണ്ട്.

ഇതിനെല്ലാം വേണ്ടത് വളരെ എക്സ്പെർട്ടൈസായിട്ടുള്ളവരുടെ സേവനമാണ്, സൂചിപ്പിച്ച സാങ്കേതിക വിദഗ്ധർ, , റിസ്ക് അനാലിസ്റ്റുകൾ, സിസ്മോളജിസ്റ്റുകൾ , ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, രാഷ്ട്രീയ നേതാക്കൾ തുടങ്ങി ഒരു കൂട്ടം ആളുകളുടെ സേവനമാണ് വേണ്ടത്. ഇവരുടെ സംഗം മുല്ലപ്പെരിയാറിന്റേ അവരവരുടെ ഭാഗം വിശദമായി പഠിക്കട്ടെ. പ്രോബ്ലത്തെ നന്നായി പഠിച്ചാലേ നല്ല ഓപ്റ്റിമൈസായ സൊലൂഷൻ സാധയമാകൂ.

പഠനത്തെ അടിസ്ഥാനപ്പെടുത്തി ഓപ്റ്റിമൈസായൊരു സൊലൂഷൻ എല്ലാവരും കൂടിയെടുക്കട്ടെ, ഇതെല്ലാം പക്ഷെ നേതാക്കളിൽ നിന്നാൺ തുടക്കം വേണ്ടത്. നേതാക്കളെ കണ്ണുതുറപ്പിക്കാനെന്ന വ്യാചേന മുറിവിവരമുള്ള ഡാമെഞ്ചിനീയർമാരും ( ഇന്റെനെറ്റിൽ നിന്നും പഠിച്ചവർ), അവരൊപ്പം നിൽക്കുന്ന വരും നെറ്റിലൂടെയും അല്ലാതേയും ഇപ്പോൽ നടക്കുന്നതുപോലെയുള്ള കണ്ണുപൊട്ടൻ ഇരുട്ടിൽ തപ്പുന്നതുപോലെ, പ്രോബ്ലത്തെ വളരെ സൂപ്പർ ഫീഷില്യലായി മനസ്സിലാക്കി, ഓരോരുത്തരും അവർക്ക് തോന്നുന്ന രീതിയിൽ പ്രോബ്ലത്തിനുള്ള സൊലൂഷൻ കൊടുക്കാനും മറ്റും തുടങ്ങിയാൽ, അവിടങ്ങളിലുള്ളവരേയും മറ്റും ഭയവിഹ്വരാക്കുക മാത്രമേ ഉണ്ടാകൂ. ഇത്തരം അപക്വമായ നടപടികളിലൂടെ രണ്ടുസംസ്ഥാനത്തേയും ജനങ്ങളെ ശത്രുപക്ഷത്താക്കലും, അസ്വസ്ഥമായൊരു ജീവിതവുമല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ല.

മുല്ലപ്പെരിയാർ / സേവ് കേരള എന്നൊക്കെ സെന്റിമെന്റലായി പറയുന്നവർ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന് , അല്ലെങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ ഉണ്ടാകുന്നതിനേക്കാൽ വലിയ ദുരന്തം പൊട്ടാതെ തന്നെ കേരളംകാണേണ്ടിവരും ഉറപ്പ്.Wednesday, November 09, 2011

ജയരാജനും കോടതിവിധിയും‌

വിധി പ്രഖ്യാപിച്ച ജഡ്‌ജിയെ ശുംഭൻ എന്നുവിളിച്ച രാഷ്ട്രീയ നേതാവ് ജയരാജനെ കോടതിയലക്ഷ്യമായി പരിഗണിച്ച് , അപ്പീലിനുപോകാനുള്ള അവസരവും ഇല്ലാതാക്കിക്കൊണ്ട്

അന്നുതന്നെ ജയിലിലയച്ച് വിധി നടപ്പിലാക്കി. ഈ വിധിയെ പക്ഷപാതപരമായോ ഏകപക്ഷീയമായോ ആയാൺ ഒരു കൂട്ടമാളുകൾ വിലയിരുത്തുന്നത്.സാധാരണക്കാരന്റെ അവസാന അത്താണിയായ കോടതിയിലെ വിശ്വാസം‌ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ വിധി തരുന്ന സമാധാനം കുറച്ചൊന്നുമല്ലെന്നതാൺ യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ, ഈ വിധിയെ ഏതൊക്കെ തരത്തിൽ വിമർശിച്ചാലും അതു വിലപ്പോവാതിരിക്കുന്നത്.ഈ വിധി നടപ്പിലാക്കാൻ വൈകിയാൽ, അത് പ്രതിയെ രക്ഷപ്പെടുത്തും എന്ന ചിന്തയായിരിക്കാം വിധി പ്രഖ്യാപിച്ചയുടനെത്തന്നെ നടപ്പിലാക്കിയത്. കാരണം അങ്ങിനെ വന്നാൽ ഈ വിധിക്ക് പ്രസക്തിയുമില്ലാതെ വരുന്നു. രാഷ്ട്രീയ നേതാക്കന്മാരെ കോടതികൾ ശിക്ഷിക്കില്ലെന്നൊരു വിശ്വാസമുണ്ടെങ്കിലും തങ്ങൾക്കൊരവാസൻ അത്താണിയാണെന്ന വിശ്വാസമാൺ ജയരാജന്മാർ കോടതികളെ വെല്ലുവിളിച്ചുകൊണ്ടില്ലാതാക്കിയത്. എന്നാൽ ഈ വിധിയിലൂടെ , ഒരു ദിവസമെങ്കിൽ ഒരു ദിവസം ജയരാജൻ ജയിലിൽ കിടക്കുന്നതിലൂടെ കോടതി തെളിയീക്കട്ടെ, ആരും നിയമത്തിൻ മുകളിലെല്ലെന്ന് അങ്ങിനെ തങ്ങളുടെ കോടതികളിലുള്ള പഴയ വിശ്വാസം വീണ്ടെടുക്കാൻ സാധാരണക്കാരനെ സഹായിക്കട്ടെ ഈ വിധി.കോടതി, പോലീസ്, സർക്കാർ വാഹനങ്ങൾ എന്നിവയൊക്കെ സർക്കാരിന്റെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഓരോ മെഷിനറികളാൺ, അവയോടൊക്കെ എങ്ങിനെ ഉപയോഗപ്പെടുത്തണം / പെരുമാറണം / നിലപാടെടുക്കണമെന്നൊക്കെ പഠിപ്പിക്കേണ്ട രാഷ്ട്രീയനേതാക്കൾ ഇതുപോലെയുള്ള തെറ്റായ നിലപാടുകളെടുക്കുമ്പോൾ ശക്തമായ ശിക്ഷയായിരിക്കണം കൊടുക്കേണ്ടെതെന്നാണെന്റെ അഭിപ്രായം, അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും, നടുപക്ഷമായാലും.

Saturday, September 24, 2011

Business opportunity for NRI / Gulf returnees

Kaltech Energy Pvt. Ltd , a world class solar water heaters manufacturing company is looking for NRI/ Gulf Returnees under its network expansion plan to take up area wise distribution ship with an investment not less than 1.5 lakhs Rupees. Interested may contact for this opportunity with complete details.Kaltech Energy Pvt Ltd, V.E.Arcade, Palarivattom Jn., Kochi – 682025

Phone: 484 2340900, 9847040540 Email:nri@kaltechenergy.com www.kaltechenergy.com

Sunday, July 03, 2011

Saturday, February 12, 2011

കോടതി അന്ധയാണോ?

കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായതെന്നതുപോലെയാണ് കോടതിക്കാണോ ഭരണചക്രത്തിനാണോ അധികാരം / അവകാശം / ബാധ്യത എന്നക്കെയുള്ളത്. ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയില്ലെങ്കിലും ഒരുകൂട്ടം ആളുകള്‍ ഇപ്പോഴും ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ മറ്റൊരു തലത്തില്‍ നിന്നാണ് ഈയിടെ കോടതിയില്‍ നിന്നുമുണ്ടായ ചില 'നടപടികള്‍' പൊതുസമൂഹത്തില്‍ അശങ്കയും സം‌ശയങ്ങളും നീരസവുമടക്കം പലതും ഉണ്ടാക്കിയത്.

കാര്യകാരണങ്ങള്‍ വ്യക്തമാക്കി ഇത്തരം ആശങ്കകള്‍ പൊതുസമൂഹത്തില്‍ നിന്നും ഇല്ലാതാക്കുന്നതിന് പകരം ഭരണചക്രമാവട്ടെ വെറും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അതിന് മുതിരാവാതിരിക്കയാണുണ്ടായത്. അവസാനത്തെ കച്ചിത്തുരുമ്പായ മാധ്യമവും യാഥാര്‍ത്ഥ്യം ബോധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനിന്നത് പൊതുസമൂഹത്തില്‍ തെല്ലൊന്നുമല്ല അവ്യക്തതയും അരക്ഷിതബോധവും സൃഷ്ടിക്കുന്നത്. ഒരുദാഹരണമായി ഇതൊന്ന് വായിക്കുക.

കോടതിയെ ഒരു വ്യക്തിയായാണ് പലരും കാണുന്നത്, അതായത് സ്വയം ചിന്തിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിവുള്ള ഒരു 'മനുഷ്യന്‍' ; അതുകൊണ്ടാണ് കോടതിയുടെ ചില 'നടപടികള്‍' പൊതുസമൂഹത്തില്‍ ഇതുപോലുള്ള 'അതൃപ്തികള്‍' ഉണ്ടാക്കാനുള്ള പ്രധാന കാരണം.

കോടതി എന്നാല്‍ ഭരണചക്രത്തിന്റെ ഒരു പ്രത്യേക പ്രവൃത്തിചെയ്യാനുള്ള മെഷിനറി അഥവാ 'ഉപകരണം' മാത്രമാണ്. അതിന് സ്വന്തം ചിന്തിക്കാനോ തീരുമാനിക്കാനോ ഉള്ള കഴിവില്ല , ഉണ്ടാവാന്‍ പാടില്ല, കാരണം അതുണ്ടാവുമ്പോള്‍ കോടതി കോടതിയല്ലാതാവുന്നു.

ഭരണചക്രത്തിന്റെ ഉപകരണമായ കോടതിയുടെ പ്രധാന 'ജോലി' 'നിയമം' അഥവാ ക്രമസമാധാനം നടപ്പിലാക്കുക എന്നതാണ്, അതിനുവേണ്ടി ഭരണചക്രം തുടക്കത്തില്‍ തന്നെ 'ഇന്ന' തെറ്റിന് 'ഇന്ന' ശിക്ഷ എന്ന കുറെ നിര്‍ദ്ദേശങ്ങള്‍ ഫീഡ് ചെയ്തിട്ടുണ്ട്.

ക്രമസമാധാനത്തിനൊരു പ്രശ്നം വരുമ്പോള്‍ (കോടതി അറിയുമ്പോള്‍/ കോടതിയോട് തീര്‍പ്പ് കല്‍‌പ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍) അതിന് ഏത് ശിക്ഷയാണോ വേണ്ടത് അത് തിരഞ്ഞെടുത്ത് നടപ്പില്‍ വരുത്തുകമാത്രമാണ് കോടതി ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യേണ്ടത്.

കാലാകാലങ്ങളില്‍ ക്രമാസമാധാനത്തില്‍ വരുന്ന വിവിധതരത്തിലുള്ള തെറ്റുകളും ശിക്ഷകളും കോടതികളില്‍ ഫീഡ് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഭരണചക്രത്തില്‍ മാത്രം നിക്ഷിപ്തമാണ്, അതായത് നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഭരണചക്രമാണ്, കോടതികളല്ല.

ശിക്ഷ എന്നത് മനുഷ്യനില്‍ നടപ്പിലാക്കേണ്ട ഒരു പ്രവൃത്തിയായതിനാല്‍ കോടതി എന്ന മെഷീനറി മനുഷ്യന്റെ സഹായം തേടുന്നു, അവരാണ് ന്യായാധിപന്‍‌മാര്‍.

പൊതുസമൂഹത്തില്‍ കാണാത്ത ഒരു 'അക്രമം' കാണുമ്പോള്‍ കോടതി അതെന്താണെന്നും അതിനുള്ള ശിക്ഷ എന്താണെന്നും ആരായും (ഞ്ഞേക്കാം). കോടതി എന്ന മെഷിനറിയില്‍ തെറ്റും ശിക്ഷയും ഫീഡ് ചെയ്യാന്‍ അധികാരമുള്ളത് ഭരണചക്രം മാത്രമായതിനാല്‍ സ്വാഭാവികമായും ചോദ്യം ഭരണചക്രത്തോടാവുന്നു.

അതുകൊണ്ടാണ് ശബരിമലയിലെ വിളക്കുകത്തിക്കലിനെപറ്റി വ്യക്തമാക്കാന്‍ ഭരണചക്രത്തോട് കോടതി ആവശ്യപ്പെട്ടത്. അതിനുള്ള ഉത്തരം കോടതിക്ക് കൊടുക്കണോ വേണ്ടയോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരണചക്രത്തിനാണ്.

വിശ്വാസപരമായകാര്യമാണ് കോടതി അതില്‍ ഇടപെടേണ്ട എന്ന് ഭരണചക്രം കോടതിയില്‍ 'ഫീഡ്' ചെയ്താലും ഭരണചക്രത്തേയോ ഇത്തരം ഒരു 'ബാലിശ' ചോദ്യം ചോദിച്ചതിന് കോടതിയേയോ ഒന്നും പറയേണ്ടതില്ലെന്ന് മാത്രമല്ല പറയാന്‍ പാടുമില്ല.

കോടതിയുടെ ഒരു ചോദ്യത്തോട് ( ആരായലിനോട്) അതിന്റെ ആവശ്യകത ചികയുന്നതിലും വലിയ അര്‍ത്ഥമില്ല. ശബ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പുതിയ ശബ്ദം കേട്ടാല്‍ ആ ശബ്ദത്തിനെന്ത് പ്രവൃത്തിയാണ് താന്‍ ചെയ്യേണ്ടതെന്ന് റോബോട്ടുണ്ടാക്കിയ ആളോട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?ഇനി കോടതിയുടെ രാഷ്ടീയ ഇടപെടലിനെ പറ്റി, കോടതിയില്‍ ഒരു നിയമം ഫീഡ് ചെയ്താല്‍ അതെല്ലാവര്‍ക്കും ബാധ്യമാണ്, അവിടെ മന്ത്രിയോ സഭയോ വലിയതോ ചെറിയതോ ഇല്ല.

കോടതി സ്വയം ചിന്തിച്ച് വിലയിരുത്താന്‍ സാധിക്കുന്ന ഒരു വ്യക്തിയല്ല, ഫീഡ് ചെയ്യപ്പെട്ട കുറെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തീര്‍പ്പുകള്‍ വരുത്തുന്ന ഒരു മെഷിനറിമാത്രമാണ് അതാണേവരും മനസ്സിലാക്കേണ്ടത് അങ്ങിനെവരുമ്പോള്‍, കോടതി ബാലിശചോദ്യം ചോദിച്ചെന്ന് ആര്‍ക്കും പറയാനാവില്ല.

ഗുപ്തനെന്ന മനുവിന്

എത്രപേര്‍ക്കറിയുമെന്നെനിക്കറിയില്ല , മനുവാണ് ഗുപ്തന്‍ എന്ന പേരില്‍ ബ്ലൊഗില്‍ എഴുതുന്നതെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്.

മനു ,

താങ്കള്‍ പണ്ട് നല്ല ചില കഥകള്‍ എഴുതിയതൊന്നും പലരും മറന്നുകാണില്ല.
പിന്‍‌മൊഴി പ്രശ്നത്തിലും മറ്റും സ്വാതന്ത്ര്യത്തോടെ അഭിപ്രായങ്ങള്‍ വളരെ ശക്തമായി പ്രകടിപ്പിച്ച ചുരുക്കം ചിലരില്‍ ഒരാളായിരുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഒരു ഭീരുവിനെപ്പോലെ ഇപ്പോള്‍ മുഖമൂടിയിട്ട് എഴുതുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.

വളരെ കയ്യൊതുക്കത്തോടെയും നല്ല ഭാഷയോടെയും താങ്കള്‍ എഴുതിയ കഥകള്‍ വളരെ താത്പര്യത്തൊടെയായിരുന്നു എന്നെപ്പോലുള്ള ചുരുക്കം ചിലരെങ്കിലും എതിരേറ്റിരുന്നത്.

ഇതൊക്കെ ഒരു സ്വാതന്ത്ര്യമായി താങ്കള്‍ക്ക് പരയാമെങ്കിലും എനിക്കതിനോട് യോജിക്കാന്‍ കഴിയുന്നില്ല.

എന്തിനീ തുറന്ന എഴുത്തെന്ന് ചോദിച്ചാല്‍ ഒരുത്തരമുണ്ട് , അര്‍ഹതയില്ലാത്തവര്‍ക്ക് അംഗീകാരം കൊടുത്തതിന്‍‌റ്റെ കുറ്റബോധം.