Saturday, October 02, 2010

വിധിയെ അപലപിക്കുന്നവരോട്

അയോധ്യ-ബാബറി മസ്ജിദ് അലഹാബാദ് കോടതിവിധിയെപറ്റിയുള്ള എന്റെ വിലയിരുത്തലുള്‍ ഗൂഗിള്‍ ബസ്സിബളിലും കമന്റുകളിലുമായി കഴിഞ്ഞതാണ്, അവയുടെ ഒരു സമഗ്രഹമാണീ പോസ്റ്റ്, മുമ്പത്തെ പോസ്റ്റും കൂട്ടിവായിക്കാം.



ഈ വിധി ന്യായമാണോ എന്ന് വിലയിരുത്തുന്നതിനേക്കാള്‍ ഇത്രയും പ്രായോഗികമായി മറ്റൊരു വിധിക്കല്‍ സാധ്യമല്ലെന്ന യഥാര്‍ത്ഥ്യമാണ് മനസ്സിലാക്കേണ്ടത്.

ആദ്യം വിശ്വാസപരമായി ഈ വിധിയെ വിലയിരുത്തിനോക്കാം:


ഈ വിധി ന്യായമല്ല എന്ന് പറയുന്നത് പ്രധാനമായും രണ്ട് വിഭാഗമാണ്, ഒന്ന് ഒരു കക്ഷിതന്നെയായ ബാബര്‍ മസ്ജ്ദിന്റെ വിഭാഗമാണ്. മറ്റേ വിഭാഗമോ , സ്വതന്തര്‍ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരും.

ബാബര്‍ മസ്ജിദ് എന്ന കെട്ടിടം തകര്‍ത്തതിനെ മാത്രം 'കൃത്യം' മായി എടുക്കുന്നതുകൊണ്ടാണ് മുസ്ലീങ്ങളല്ലാത്തവര്‍ പോലും ഈ വിധിന്യായമല്ലെന്ന് പറയാന്‍ കാരണം. 1947 ല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ബാബര്‍ മ സ്ജിദാണെന്നും അത് പൊളിച്ചത് അപരാധമാണെന്നും അതുകൊണ്ട് തന്നെ അത് മസ്ജിദായിത്തന്നെ ന്‍ലനിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. ഒപ്പം ശ്രീരാമന്‍ ഒരു കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ജനനസ്ഥലം എന്നതിന് അര്‍ത്ഥമില്ലെന്നും അവര്‍ അടിവരയിടുന്നു.

ഇവരുടെ വാദത്തില്‍ കഴമ്പില്ലെന്നാണെന്റെ അഭിപ്രായം. ഒന്നാമത്തെ കാര്യം ഈ തര്‍ക്കം 1947 ശേഷമുണ്ടായതല്ല, അതിനെത്രയോ അതൊരു തര്‍ക്ക മന്ദിരമാണ്. ഭരണം ചക്രം മാറിയെന്നത് മനുഷ്യന്റെ വിശ്വാസത്തെ മാറ്റില്ല. ശ്രീരമന്‍ കഥാപാത്രമാണോ അല്ലയോ എന്നതൊക്കെ അത് വിശ്വസിക്കുന്നവരുടെ സ്വതന്ത്ര്യമാണ്.

ബാബര്‍ എന്നൊരാള്‍ മൂലം ഉണ്ടായ ഒരുതരത്തിലുള്ള അക്രമമാണ് , കുറച്ചെങ്കിലും മുസ്ലീം വിശ്വസികളെ അവരുടെ മസ്ജിദായി പ്രസ്തുത കെട്ടിടത്തെമാറ്റിയത്. അതുകൊണ്ട് തന്നെ മസ്ജിദായി വിശ്വസിക്കുന്നവരെ കുറ്റം പറയാനുമാവില്ല.

വെറും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി കുറെ രാഷ്ട്രീയക്കാര്‍ പണ്ട് ബാബര്‍ ചെയ്ത അതേ പ്രവൃത്തി മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു, അതായത് കെട്ടിടം പൊളിച്ചു. അത് പക്ഷെ മുകളില്‍ സൂചിപ്പിച്ച മുസ്ലീങ്ങളോടുള്ള അപരാധമാണ്.

ചുരുക്കത്തില്‍ രണ്ട് ഭരണത്തലവന്‍ ( ഒരിക്കല്‍ ഒരു വ്യക്തിയായിരുന്നെങ്കില്‍ മറ്റൊരിക്കല്‍ ഒരുകൂട്ടം രാഷ്ട്രീയ ഗുണ്ടകളുടെ) മാരുടെ തെറ്റായ പ്രയോഗങ്ങളുടെ ആകെത്തുകയാണ് ബാബറി മസ്ജിദ്-ശ്രീരാമമന്ദിര്‍. ഇതില്‍ ദോഷഫലം ലഭിച്ചത് രണ്ടിലും പെടാത്ത നിരപരാധികളായ രണ്ട് മതവിഭാഗത്തിലും ഉള്‍പ്പെട്ട കുറെ വിശ്വാസികളെയാണ്.

അതുകൊണ്ട് തന്നെ ഈ വിധി ഒരു വിഭാഗത്തിനനുകൂലമായിരുന്നെങ്കില്‍ ഇതരവിഭാഗത്തൊട് അപരാധമായേനെ. ചുരുക്കത്തില്‍ വിശ്വാസപരമായിട്ടെടുക്കുകയാണെങ്കില്‍ തുല്യമായ അവകാശം സം‌രക്ഷിക്കുന്ന ഒരു വിധിയാണിതെന്ന് വിലയിരുത്തേണ്ടിവരും.

ഇനി രാഷ്ട്രീയമായി :

'മസ്ജിദ് പൊളിച്ചകാലമല്ല ഇത്, ഇന്നത്തെ ജനം വളരെ പക്വമതികളാണ് അതുകൊണ്ട് തന്നെയാണ് ഈ വിധി അന്യായമായിട്ടുപോലും ഒരക്രമവും സംഭവിക്കാതിരുന്നത്' എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്, സ്വയം കണ്ണടച്ചിരുട്ടാക്കുന്നവര്‍.

സത്യത്തില്‍ വിശ്വാസികളുടെ പക്വതയല്ല മറിച്ച് അവരെ ഉപയോഗപ്പെടുത്തുന്ന രാഷ്റ്റ്രീയ നേതൃത്വത്തിന്റെ 'തിരിച്ചറിവാണ്' പക്വതയായി തെറ്റിധരിക്കുന്നത്.

മതത്തെ മനുഷ്യന്റെ മന:സമാധാനത്തിനെത്ര എത്രമാത്രം ഉപകാരമാണോ അതിന്റെ പതിന്മടങ്ങ് അപകടകരമായും ഉപയോഗപ്പെടുത്താം, അതിന് തുനിഞ്ഞിറങ്ങിയാല്‍. അതിന്റെ ഉത്തമ ഉദാഹരണമാണ്, മസ്ജിദിന്റെ പതനം.

ഈ വിധി ഏതെങ്കിലും ഒരുകൂട്ടത്തിന് മാത്രമായിരുന്നെങ്കില്‍ ഇന്‍ഡ്യ കത്തിയേനെ! ഈ കാണുന്ന പക്വതയെ അപക്വമാക്കാന്‍ ഒരു ചെറിയ ചൂട്ടും അത് കത്തിക്കാന്‍ കുറച്ചാളുകളും മാത്രം മതി. വിധി ഇതുപോലായതിനാല്‍ ചൂട്ടുണ്ടെങ്കിലും കത്തിക്കാന്‍ നേതൃത്തിന് ധര്യമുണ്ടായില്ലെന്നതാണ് സത്യം. അതായത് രാഷ്ട്രീയമായും ഈ വിധിയാണ് പ്രായോഗികമായതെന്ന് ഉറപ്പാക്കുന്നു.ചുരുക്കത്തില്‍ ഈ വിധിയായിരുന്നു വിശ്വാസപരമായും പ്രായോഗികപരമായും നീതിപുലര്‍ത്തുന്നത്.

ഇതൊക്കെയാണെങ്കിലും ഒരു പുരാതന കെട്ടിടം അതും ഒരു കൂട്ടം വിശ്വാസികളുടേതയിട്ടുള്ളത് ബലപ്രയോഗത്തിലൂടെ പൊളിച്ച പ്രവൃത്തിയെ ഈ വിധിയിലൂടെ അന്യായവല്‍ക്കരിക്കപ്പെടുന്നില്ല എന്നിടത്താണ് ഞാനീ വിധിയില്‍ കാണുന്ന ന്യൂനത അല്ലെങ്കില്‍ അന്യായം.

എന്നാല്‍ സ്വന്തം രാജ്യത്തിന്റേയും കുറെ മനുഷ്യ ജീവന്റേയും രക്ഷക്ക് വേണ്ടി വിധിയിലെ ഈ ന്യൂനത/ അന്യായം ക്ഷമിക്കാന്‍ ഒരുക്കമാകുമ്പോളാണ് ഒരാള്‍ കൂറുള്ള ഒരു പൗരനാവുന്നതെന്ന എന്റെ വിശ്വാസം എനിക്ക് തുണയാകുന്നത്.