Wednesday, December 30, 2009

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
'മരിച്ച ആളല്ലെ അപ്പോ എങ്ങിനാ കുറ്റം പറയുന്നെ?' എന്ന് പറയാന്‍ കാരണം സിനിമയുടെ പകുതികഴിഞ്ഞപ്പോള്‍ 'പഴശ്ശിരാജ ഒന്ന് മരിച്ചെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു' എന്ന് തോന്നിയിരുന്നതുകൊണ്ടുതന്നെയാണ്.

ഏതൊരു സിനിമക്കും പ്രത്യേകിച്ചും ഇതുപോലെ ചരിത്രവുമായി ബന്ധപ്പെട്ടവക്ക് എന്തെങ്കിലും മുഖ്യമായ ഒന്ന് വേണം അതുമായി കോ റിലേറ്റ് ചെയ്ത് കുറച്ച് മറ്റുള്ളവയും അതായത് ഒരു പുഴയും കുറച്ച് കൈവഴികളും.
പലയിടങ്ങളിലും, ഉദാഹരണത്തിന് കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം കടപ്പുറത്തുവെച്ചുള്ള സീനില്‍, മമ്മുട്ടിയെ ഇപ്പോഴും ' ചതിയനല്ലാത്ത ചന്തു 'വിന്റെ പ്രേതം ഒളിഞ്ഞിരിക്കുന്നതുപോലെതോന്നി.

ഒരു രാജ്യത്ത് കച്ചവടത്തിന് വന്നിട്ടവിടെ ഭരണം കയ്യാളാന്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഉള്ള ഒറ്റ വെള്ളക്കാരനും സിനിമയില്‍ ഇല്ലാതെപോയത്, നിസ്സാരവല്‍ക്കരിച്ചോ എന്ന് തോന്നി മാത്രമല്ല അവരുടെ ക്രൂരതയെ(?) കാണുന്നവനുള്‍ക്കൊള്ളാന്‍ തക്കത്തിലുള്ളതുമായിരുന്നില്ല.

സൗണ്‍ടിഫക്ടിനെപ്പറ്റി, തീര്‍ച്ചയായും എടുത്ത് പറയാം എന്നാല്‍ സിനിമനന്നാവാതെ അത് മാത്രം നന്നായത്കൊണ്ട് നല്ലൊരു സിനിമ എന്ന് പറയാനാവില്ലല്ലോ!

ബിഗ് ബജറ്റില്‍ നല്ല കലാകാരന്മാരെ ഉപയോഗപ്പെടുത്തി കഴിവുള്ള സിനിമാ സം‌വിധായകന്‍/ തിരകഥാകൃത്തും ഒരുമിച്ച് നിര്‍മ്മിച്ചാലും നല്ല സിനിമകളാവണമെന്നില്ലെന്ന് തെളിയീക്കുന്നു ഈ സിനിമ. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത് ശരത്കുമാര്‍ ആകാന്‍ കാരണം വളരെ കുറുക്കിയ എന്നാല്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം, ശാരീരികമായ അതിയോജിപ്പ്, ലിമിറ്റഡ് എക്സ്പോഷര്‍ എന്നിവയൊക്കെക്കൊണ്ടാണ്.

അവസാനം പഴശ്ശിരാജ എന്ന ധീരയോദ്ധാവ് കൊല്ലപ്പെടുമ്പോള്‍ മനസ്സില്‍ നിറ്റത്തിന്റെ ഒരു തരിയെങ്കിലും അവശേഷിപ്പിക്കാന്‍ ഈ സിനിമക്കാവുന്നില്ല അതാണീസിനിമയുടെ ഏറ്റവും പരാജയവും!

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട് ബ്രേവ് ഹാര്‍ട്ടിലെ അവസാനം ഇന്നും ഹോണ്ട് ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു ധീരയോദ്ധാവിന്റെ അവസാനം ഒരു ചെറുനീറ്റലെങ്കിലും തരാനാവാത്തത് സിനിമയുടെ പരാജയം തന്നെയാണ്!

6 comments:

തറവാടി said...

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട് ബ്രേവ് ഹാര്‍ട്ടിലെ അവസാനം ഇന്നും ഹോണ്ട് ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു ധീരയോദ്ധാവിന്റെ അവസാനം ഒരു ചെറുനീറ്റലെങ്കിലും തരാനാവാത്തത് സിനിമയുടെ പരാജയം തന്നെയാണ്!

അഗ്രജന്‍ said...

“അവസാനം പഴശ്ശിരാജ എന്ന ധീരയോദ്ധാവ് കൊല്ലപ്പെടുമ്പോള്‍ മനസ്സില്‍ നീറ്റത്തിന്റെ ഒരു തരിയെങ്കിലും അവശേഷിപ്പിക്കാന്‍ ഈ സിനിമക്കാവുന്നില്ല“

വാസ്തവം...! മനോജ് കെ. ജയന്റെ കഥാപാത്രം തൂക്കിലേറ്റപ്പെടുമ്പോൾ ആ നീറ്റൽ ഒരു തരിയിൽ ഒതുങ്ങുന്നുമില്ല...

അഗ്രജന്‍ said...

ഒന്നു കൂടെ, പഴശ്ശി രാജ എന്ന സിനിമ കാണാ‍തിരുന്നാൽ നഷ്ടം തന്നെ... കണ്ടാലും നഷ്ടം തന്നെ :)

വല്യമ്മായി said...

അമ്പും വില്ലിന്റേയും വെടിവെപ്പിന്റേയും ഒച്ച കാരണം ഉറങ്ങാനും കൂടി പറ്റിയില്ല :(

ചാണക്യന്‍ said...

തറവാടി,
ശരിയായ വീക്ഷണം....

പുതുവത്സരാശംസകൾ.....

pandavas... said...

ഒന്നു കൂടെ, പഴശ്ശി രാജ എന്ന സിനിമ കാണാ‍തിരുന്നാൽ നഷ്ടം തന്നെ... കണ്ടാലും നഷ്ടം തന്നെ


എന്റെയും അഭിപ്രായം ഇതു തന്നെ.