'മാധ്യമ'ത്തിലെ 'ഇപ്പോഴും കത്തുന്ന കളമശ്ശേരി ബസ്സെ'ന്ന ലേഖനം കണ്ണടച്ചിരുട്ടാക്കലാണെന്നാണെന്റെ അഭിപ്രായം.
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കാന്‍ കാരണം മാര്‍ഗ്ഗത്തേക്കാള്‍ ലക്ഷ്യത്തിന് പ്രധാനം കൂടുതലുള്ളതിനാലാണ് അതുകൊണ്ട് തന്നെയാണ് വിഷയങ്ങളെ വിലയിരുത്താന്‍ അതിനെ ലക്ഷ്യം അടിസ്ഥാനപ്പെടുത്താന്‍ കാരണം.
' നരേന്ദ്രമോഡിയെ കൊല്ലണം ' എന്ന് പറഞ്ഞൊരാള്‍ കൊച്ചിയിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ വശത്തുള്ള എയര്‍ ഇന്‍ഡ്യ ഓഫീസിന് നേരെ കല്ലെറിയുന്നതും;
സ്കൂളില്‍ വര്‍ഷത്തിലൊരിക്കലുള്ള ടൂര്‍ സിലബസ്സില്‍ വരുത്തണമെന്ന് പറഞ്ഞ് തൃശ്ശൂര്‍ റൗണ്‍ടിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ എറിഞ്ഞകല്ല് കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലൊടിഞ്ഞതും താരദമ്യം ചെയ്താല്‍ കൂടുതല്‍ പ്രധാന്യം ആദ്യത്തേതിനാവണം കൊടുക്കേണ്ടത് കാരണം ലക്ഷ്യം തന്നെ!
രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിക്കാന്‍ ആദ്യത്തെയാളിനെ കോടതി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ കോടതിക്കൊപ്പമാവും നില്‍ക്കുക.
Saturday, December 19, 2009
Subscribe to:
Post Comments (Atom)
7 comments:
കളമശ്ശേരി ബസ്സും മാധ്യമവും
:)
ഈ മാധ്യമം മുഖപ്രസംഗവും ഒന്നു വായിക്കണം
ലക്ഷ്യം നന്നായിരിക്കട്ടെ ...മാര്‍ഗ്ഗവും
സൂഫിയയെന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ഭാര്യ കുറ്റവാളിയാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. അതുകൊണ്ട് തന്നെ സൂചിപ്പിച്ച ലിങ്കുകള്‍ക്ക് റലവന്‍സിയുമില്ല.
കാര്യങ്ങളെ വിലയിരുത്തേണ്ടത് ലക്ഷ്യമുള്‍ക്കൊണ്ടായിരിക്കണം മാര്‍ഗ്ഗത്തെയല്ല അതുകൊണ്ടുതന്നെ കളമശ്ശേരി ബസ്സ് കത്തിച്ചതിനെ രാഷ്ട്രീയ സമരമുറയുമായി താരദമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല എന്നതാണ് പോസ്റ്റിലെ വിഷയം.
താങ്കള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് തോന്നുന്നു.
താങ്കള്‍ ഇവിടെ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഈ ലേഖനത്തില്‍ എന്താണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്? താങ്കള്‍ ഇവിടെ എഴുതിയ 'ലക്ഷ്യം' എന്താണ്? ഈ രണ്ടൂ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ ചര്‍ച്ച എളുപ്പമാകുമായിരുന്നു.
ലക്ഷ്യം നന്നായിരിക്കണം.
Post a Comment