Monday, May 28, 2007

ചിന്ത-9

നുണ പറയുന്നതിനേക്കാള്‍
സത്യം പറയാതിരിക്കുന്നതുത്തമം

26 comments:

തറവാടി said...

ഉത്തമം , ഒരു ചിന്താ പോസ്റ്റ്

മുസ്തഫ|musthapha said...

സത്യം പറയാതിരിക്കല്‍ തന്നെയല്ലേ നുണ എന്നത്?

അപ്പു ആദ്യാക്ഷരി said...

അതേ..അപ്രിയ സത്യങ്ങള്‍ പറയാതെയിരിക്കുക. (പക്ഷേ എല്ലാവരും അങ്ങനായാല്‍ വിമര്‍ശന കമന്റുകളെ എന്തു ചെയ്യും?)

തറവാടി said...

അഗ്രജാ,

സത്യം പറയാതിരിക്കലല്ല നുണ,

വഴിയിലൂടെ പോകുമ്പോള്‍ സുഹൃത്ത് കളള്‍ കുടിക്കുന്നതു കണ്ടുവെന്നിരിക്കട്ടെ , അത് അവന്‍റ്റപ്പനോട് പോയി പറയാതിരിക്കുന്നത് നുണയാവുമോ? അപ്പനെ കാണണ്ടാ എന്നു വെച്ചാല്‍ പോരെ ? :)

ഇനി കുട്ടന്‍നായരുടെ പീടികയിലിരുന്ന് ചായകുടിക്കുന്ന അയല്‍ക്കാരന്‍റ്റെ വീട്ടില്‍ പോയി , അവന്‍ ചാരായഷാപിലിരുന്ന് അടിക്കുന്നതു കണ്ടു എന്നു പറഞ്ഞാല്‍ നുണ

മനസ്സിലായോ ആവോ? :)

അപ്പൂ ,

ആര്‍ക്കെങ്കിലും ഗുണമുണ്ടാകുമെങ്കില്‍ അപ്രിയ സത്യങ്ങളും പറയണമെന്ന അഭിപ്രായക്കാരനാണു ഞാന്‍ ,

:)

മുസ്തഫ|musthapha said...

മനസ്സിലായേ... :))


എന്നെ സമ്മതിക്കണം :)
രണ്ട് വരി പോസ്റ്റിന് എട്ട് വരി വിശദീകരണമെഴുതിച്ചില്ലേ :)

തറവാടി said...

അതുകാണിക്കുന്നത് താങ്കളുടെ ബുദ്ധിയുടെ ശക്തിയാണഗ്രജാ :)

മുസ്തഫ|musthapha said...

ഞാന്‍ ആയുധം വെച്ച് കീഴടങ്ങ്യേയ് :)

sandoz said...

തറവാടിക്കാ.....നല്ല ചിന്ത.ഈ ചിന്ത പ്രവര്‍ത്തികമാക്കുന്നവര്‍ക്ക്‌ ആരോഗ്യപരമായി നല്ല ദിവസങ്ങള്‍ ആയിരിക്കും.
ഓടൊ;ഊവാ...കള്ള്‌ കുടിക്കണത്‌ കണ്ടൂന്നെങ്ങാം വീട്ടില്‍ പോയി പറഞ്ഞാല്‍ പറഞ്ഞവന്‍ സ്വന്തം വീട്ടില്‍ പോയി നുണ പറയേണ്ടി വരും.....

നടു മുഴച്ചിരിക്കണത്‌ എന്താന്ന് ചോദിക്കുമ്പോ ഇടക്കിടക്ക്‌ അങ്ങനെ മുഴ വെറുതേ ഒരു കാര്യോമില്ലാതെ നടുവിന്‌ വരാറുണ്ട്‌ എന്ന് പറയേണ്ടി വരും....

asdfasdf asfdasdf said...

സത്യം പറയാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നുണ പറയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.

Rasheed Chalil said...

അഗ്രജാ ഇനീം മനസ്സിലായില്ലങ്കില്‍ ഇങ്ങനെ ചിന്തിച്ച് നോക്ക്... ഒരു ദിവസം ആഴ്ചക്കുറിപ്പ് എഴുതാനിരുന്ന് ജോലി മുഴുവന്‍ ബാക്കിയായി. വൈകുന്നേരം പോവന്‍ സമയം ബോസ് സീറ്റിനടുത്ത് വന്ന് ഒരു ഫുള്‍ ഡോസ് തന്നെന്നിരിക്കട്ടേ... അന്ന് മുഴുവന്‍ അഗ്രുവിന്റെ മുഖം ഇരുണ്ടിരിക്കും. അങ്ങനെ വീട്ടില്‍ ചെന്ന് കേറുമ്പോ ആദ്യം പാച്ചു ചോദിക്കും “ന്താ പ്പാക്ക്...” പിന്നാലെ അഗ്രജയും ചോദിക്കും “എന്താ ഇക്കാ...” അപ്പോ അഗ്രജന് ‘ഹേയ് ഒന്നും ഇല്ല ഒരു തലവേദന’ എന്ന് പറയാന്‍ തോന്നും. അതാണ് നുണ. ഇനി സത്യം പറയാന്‍ പറ്റോ... അത് പറ്റൂല്ലയാ... അപ്പോ എന്തോ ചെയ്യും.

അപ്പോഴാണ് ഈ പോസ്റ്റ് മനസ്സില്‍ വരേണ്ടത്.

തറവാടി മാഷേ ഞാന്‍ മണ്ടി കെയ്ച്ചിലായി.

ബീരാന്‍ കുട്ടി said...

വല്യ വല്യ പുലികള്‍ കുട്ടിന്ന് ചാടുവരുന്നുണ്ട്‌.

സത്യത്തില്‍ നുണ സത്യമണോ.

സുല്‍ |Sul said...

സത്യമുണ്ടെങ്കിലല്ലേ നുണക്കു നിലനില്‍പ്പുള്ളൂ.
അവരങ്ങനെ കഴിഞ്ഞുപോട്ടേ മാഷെ.
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

അപ്പോ എങ്ങനാ..തീരുമനമായോ..സത്യം പറേണോ നൊണ പറേണോ..

Dinkan-ഡിങ്കന്‍ said...

“കുഴിവെട്ടി സേവിക്കുന്നതിനെക്കള്‍ നല്ലതാണല്ലോ
കുഴി വെട്ടാതെ സേവിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ”
കട്. അന്തരിച്ച ബോബി കൊട്ടരക്കര

Areekkodan | അരീക്കോടന്‍ said...

തറവാടീ.... ഇത്‌ സത്യമോ നുണയോ ?

വിഷ്ണു പ്രസാദ് said...

സത്യം പറയാതിരിക്കുന്നതും നുണയാണ്.നുണയേക്കാല്‍ വലിയ തെറ്റ് ഒരു പക്ഷേ അതാവും.

Vanaja said...

ചിലപ്പോഴെങ്കിലും സത്യം പറയുന്നതിനേക്കാള്‍ നല്ലത്‌ നുണ പറയുന്നതാണ്‌. മൂല്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍...

വല്യമ്മായി said...

ആകെ കണ്‍ഫ്യൂഷനായി:
സത്യം പറയണോ പറയാതിരിക്കണോ
നുണ പറയണോ പറയാതിരിക്കണോ

വെറുതെയല്ല,മൗനം വിദ്വാന് ഭൂഷണം എന്ന് പറയുന്നത്

ഉണ്ണിക്കുട്ടന്‍ said...

ഞാന്‍ അതിഭയങ്കരനായ ബ്ലോഗ്ഗറാണെന്ന സത്യം പറയാതിരുന്നാല്‍ കുഴപ്പമുണ്ടോ..? ഉണ്ടെങ്കില്‍ ഞാന്‍ പറയുന്നില്ല.

കരീം മാഷ്‌ said...

നേരും നുണയും ചിലപ്പോള്‍ വീക്ഷണത്തിന്റെ ആപേക്ഷികമാവാറുണ്ട്.
ഉദാഹരണത്തിനു പെരുന്തച്ചന്‍ ഒരു കുളം കുഴിച്ചതു നാലു പേരു നാലാകൃതിയിലാണു കണ്ടതെത്രേ!
ചതുരം,വൃത്തം,ത്രികോണം,ഷഡ്‌ബുജം. അവര്‍ തമ്മില്‍ മറ്റുള്ളവര്‍ പറയുന്നതു കള്ളമാണെന്നും താന്‍ പറയുന്നതു മാത്രമാണു ശരിയെന്നും വാദിച്ചെത്രേ!
അവസാനം പെരിന്തച്ചന്‍ പറഞ്ഞെത്രേ!
എല്ലാരും പറയുന്നതു ശരി. വീക്ഷണ കോണിനാണു സ്ഥാനം.
(എനിക്കിതു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും ഇതു പോലെ മറ്റുളളവരുടേ ഒരു ശരി പലപ്പോഴും എനിക്കു തെറ്റായും, എന്റെ ശരി മറ്റുള്ളവര്‍ക്കും ശരിയായും ഫീല്‍ ചെയ്തതു ഓര്‍മ്മ വന്നു.

Anonymous said...

ഒരു സംശയം
ഈ സത്യം സത്യം എന്നു പറയുന്നതെന്താ..
അതു പോലെ
ഈ നുണ നുണ എന്നു പറഞ്ഞാലെന്താ...

എനിക്ക് സത്യമെന്ന് തോന്നിയത് താങ്കള്‍ക്ക് സത്യമായി തോന്നണമെന്നുണ്ടൊ? അതു പോലെ നുണയും?
ഈ യുള്ളവന്‍ റെ ഓരോ സംശയങ്ങളേ...

കരീം മാഷ്‌ said...

Spelling mistake
(എനിക്കിതു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും ഇതു പോലെ മറ്റുളളവരുടേ ഒരു ശരി പലപ്പോഴും എനിക്കു തെറ്റായും, എന്റെ ശരി മറ്റുള്ളവര്‍ക്കും തെറ്റായും ഫീല്‍ ചെയ്തതു ഓര്‍മ്മ വന്നു.

വല്യമ്മായി said...

ശരി തെറ്റുകളല്ലേ ആപേക്ഷികം,സത്യവും നുണയും അങ്ങനെയാണോ?

Rasheed Chalil said...

രാജു മാഷെ ... താങ്കള്‍ക്ക് സത്യം എന്ന് തോന്നുന്നത് എനിക്ക് സത്യമായികൊള്ളണമെന്നില്ല. ഉദാഹരണമായി ഇപ്പോള്‍ സമയം രാവിലെ പതിനൊന്ന് കഴിഞ്ഞ് അമ്പത്തിരണ്ട് മിനുട്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് അല്ലാ എന്ന് പറയാം... എങ്കിലും അത് നുണയാവുന്നുണ്ടോ ?. സത്യവും നുണയും എപ്പോഴും അത് പറയുന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്... ഒരോരുത്തര്‍ക്കും കിട്ടുന്ന സത്യം തന്നെ അവന്റെ സത്യം... അത് അസത്യമെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കാലത്തോളം.
ചിലപ്പോള്‍ ചില സത്യങ്ങളെ കാലം നുണയായി പ്രഖ്യാപിക്കും... എന്നാലും അതിന് മുമ്പ് ലവന്‍ സത്യം തന്നെ.

ശ്ശോ എന്റെ ഒരു കാര്യം... വെറുതെ ഒരോ തോന്നലുകളേയ്...)

Anonymous said...

ഇത്തിരി മാഷേ.. അതു തന്നെയല്ലേ ഞാനും പറഞ്ഞത്?
ഇപ്പോള്‍ രാവിലെയാണെന്ന് ഞാന്‍ പറഞ്ഞാല്‍ അമേരിക്കകാരന് അത് നുണയായല്ലെ തോന്നുക? സംശയമെങ്കില്‍ ഇഞ്ചിപെണ്ണോട് ചോദിക്ക്. അവിടെ ഇപ്പോള്‍ രാവിലെയാണോ അതൊ രാത്രിയാണോന്ന്.

ഇനി ഈ നുണ എന്നു പറയുന്ന ഒരു കാര്യം ഉണ്ടൊ??
“വഴിയിലൂടെ പോകുമ്പോള്‍ സുഹൃത്ത് കള്ള് കുടിക്കുന്നതു കണ്ടുവെന്നിരിക്കട്ടെ , അത് അവന്‍റ്റപ്പനോട് പോയി പറയാതിരിക്കുന്നത് നുണയാവുമോ?“

അതു പോലെ അവന്‍റെ അപ്പനോട് പറഞ്ഞാലും നുണയാവില്ലല്ലൊ.
ആകെ കൂടി നുണയും സത്യവും കള്ളവും എല്ലാം കൂടെ അവയില്‍ പരിവത്തിലായി.

ഇങ്ങനെയൊക്കെ സംശയം വരാന്‍ തുടങ്ങിയാല്‍ എങ്ങിനെ ജീവിക്കുമെന്‍റെ ദൈവമേ..

ഞാന്‍ ഓടി. ഇനി ഇവിടെ നിന്നാല്‍ എന്നെ തല്ലി കൊല്ലും തറവാടി ചേട്ടന്‍:)

Rasheed Chalil said...

രാജു ജീ അങ്ങനെയെങ്കില്‍ ഇഞ്ചിപ്പെണ്ണിനോട് ചോദിക്കണ്ട എന്നാ ഞാന്‍ പറഞ്ഞേ... ചോദിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അവിടെ ഒരു ബ്ലോഗേഴ്സ് മീറ്റ് കൂടി അവരോട് ചോദിച്ചാല്‍ പ്രശ്നം തീരില്ല...