Monday, May 14, 2007

ചിന്ത-6

ഹൃദയത്തില്‍ തറക്കുന്ന
ശത്രുവിന്‍റ്റെ അമ്പിനെക്കാള്‍
വേദനാജനകമാണ്‌
മിത്രത്തിന്‍റ്റെ വഞ്ചന

13 comments:

തറവാടി said...

ഒരു പോസ്റ്റ്‌

Pramod.KM said...

അത് ശരിയാണ്‍.:)

Mubarak Merchant said...

പണ്ടൊരു സുഹൃത്ത് എന്നെ വഞ്ചിച്ചത് എന്റെ ജീവിതത്തിന്റെ ഗതിപോലും തിരിച്ചുവിടാന്‍ കാരണമായിട്ടുണ്ട്.
അന്നു പഠിച്ചത്:
ഓരോ ചുവടും സൂക്ഷിച്ച്.. സൂക്ഷിച്ച്..

അഭയാര്‍ത്ഥി said...

ഹൃദയത്തില്‍ തറക്കുന്ന അമ്പ്‌ സേക്രഡ്‌ ഹാര്‍ട്ട്‌.
ഹൃദയത്തില്‍ തറക്കുന്ന അമ്പ്‌. ആഡ്യന്‍ വിത്ത്‌ ആരോ- പ്രണയം.

ശത്രു മിത്രഭേദമന്യെ അമ്പു തറക്കുന്നത്‌ ഹൃദയത്തില്‍.
മുറിയുന്നതെവിടെയായാലും.

തറവാടി said...

ഗന്ധര്‍വരെ ,

ഒന്ന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തരൂ :)
ഒന്നും മനസ്സിലായില്ല :(

:)

സുല്‍ |Sul said...

ഓട്ടോഗ്രാഫിലെ വരികള്‍ :
പുഞ്ചിരിക്കുന്ന പൂവിലുമുണ്ട്
വചനയുടെ ലാഞ്ചന.. സോദരാ...

ഓടോ : ഗന്ധര്‍വരോടുള്ള ചോദ്യം കൊള്ളാം.
-സുല്‍

അപ്പൂസ് said...

ഈ വഞ്ചന എന്നു പറയുന്നത് ഒരു വശത്തു മാത്രം തോന്നുന്ന കാര്യമല്ലേ? ഏതെങ്കിലും മിത്രം അറിഞ്ഞു കൊണ്ടു വഞ്ചിക്കുമോ? അറിയില്ല, ഒരു പക്ഷേ അപ്പൂസ് ഇതു വരെ ആ വേദന അറിയാത്തതു കൊണ്ടു തോന്നുന്നതാവാം.

chithrakaran ചിത്രകാരന്‍ said...

പ്രിയ അലി,
ചിന്ത നന്നായി. ശത്രുവായിക്കൊള്ളട്ടെ, മിത്രമായിക്കൊള്ളട്ടെ അംബ്‌ ഹൃദയത്തില്‍ കൊണ്ടെങ്കില്‍ ശ്രദ്ധിക്കണം.
നമ്മുടെ ദൌര്‍ബല്യത്തിന്റെ ചൂണ്ടുപലകയാണ്‌ ആ അംബ്‌ !!
എന്റെ അനുഭവത്തില്‍ എന്നെ ചതിച്ചിട്ടുള്ളവരോട്‌ ഒരു വര്‍ഷത്തിനകം ഞാന്‍ മനസ്സാ നന്ദി പറഞ്ഞിട്ടുണ്ട്‌.
എന്റെ ഹൃദയം നോക്കി അംബെയ്യാന്‍ കഴിവുള്ള ശത്രുവിനെ ഞാന്‍ മിത്രത്തേക്കള്‍ ബഹുമാനിക്കുന്നു.
ആ രീതിയില്‍ ഒന്നു ചിന്തിച്ചു നോക്കു....

അഭയാര്‍ത്ഥി said...

തറവാടി മാഷെ.

ജീസസിന്റെ രക്തമൊലിക്കുന്ന ഹൃദയം സേക്രഡ്‌ ഹാര്‍ട്ടായല്ലെ നാം കാണുന്നത്‌.
അതും കുന്തം അമ്പ്‌ വില്ലൊക്കെ കൊണ്ട്‌ മുറിഞ്ഞതല്ലെ.

പിന്നെ ഹാര്‍ട്ടിന്റെ ചിന്‍ഹത്തില്‍ ഒരമ്പ്‌ പിടിപ്പിച്ചാല്‍ പ്രണയത്തിന്റെ സിംബലായല്ലെ നാം കാണുന്നത്‌.

പ്രണയമായാലും, വേദനയായാലും അനുഭവപ്പെടുന്നത്‌ ഹൃദയത്തിലല്ലെ?.

അമ്പ്‌ ഹൃദയം വഞ്ചന എന്നൊക്കെ കണ്ടപ്പോള്‍ എനിക്കിങ്ങനെയൊക്കെ തോന്നി. മനസ്സിലാകുന്ന ഭാഷയില്‍
എഴുതാന്‍ കഴിവില്ലാത്തൊരാളാണ്‌ ഞാനെന്നും മാഷക്ക്‌ പറഞ്ഞു തരേണ്ടല്ലൊ.
അതിലൊരെണ്ണം ഇതും

Unknown said...

തറവാടി,

ഇപ്പരഞ്ഞത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയണമെങ്കില്‍ ഒരിക്കലെങ്കിലും അതനുഭവിക്കണം.

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്?

അതറിഞ്ഞവരാരും മിത്രത്തെ വഞ്ചിക്കുകയോ ശത്രുവിനേ അമ്പെയ്യുകയോ ചെയ്യില്ല.

തറവാടി said...

അയ്യോ ഗന്ധര്‍വരെ ,

താങ്കള്‍ മനസ്സിലാവത്ത ഭാഷയിലേ എഴുതാറുള്ളു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നാണെന്‍റ്റെ ഓര്‍മ്മ. , :)

താങ്കള്‍ മേലെ എഴുതിയതെനിക്ക് മനസ്സിലാവാത്തതിനാലാണ്‌ ചോദിച്ചത് ,:)

അമ്പെയ്യുമ്പോള്‍ മുറിവേല്‍ക്കുന്നത് ഹൃദയമെന്ന അവയവത്തിനാണെങ്കില്‍ , വഞ്ചനയില്‍ മുറിവേല്‍ക്കുന്നത് അതിനുള്ളിലെ മനസ്സിനാണ്‌,

എന്നാണെനിക്കു തോന്നിയിട്ടുള്ളത്‌

യന്ത്രത്തിന്‌ മുറിവേറ്റാലും മനസ്സിന്‌ വേദനിക്കണമെന്നില്ല അതേപോലെതന്നെ ,

തിരിച്ചും

:)

ഞാന്‍ ഇരിങ്ങല്‍ said...

ആരാ മാഷെ ഇത്ര ക്രൂരമായി പെരുമാറിയത്?
‘വഞ്ചന’ ഒരിക്കലും വച്ചു പൊറുപ്പിക്കരുത്. വഞ്ചിച്ചുവെങ്കില്‍. പിന്നെ മിത്രം അറിയാതെ വല്ലതും ചെയ്തു പോയെങ്കില്‍ അത് വഞ്ച്നയായി തോന്നുകയുമരുത്.
മര്‍ത്ത്യന് കൈപ്പിഴ ജന്മസിദ്ധം എന്നല്ലേ പറയാറ്.

അപ്പു ആദ്യാക്ഷരി said...

You too Brutus !

തറവാടീ വളരെ ശരി.