Wednesday, May 16, 2007

ദൈവം

സ്വയംകരുതി
പറയുന്നു
ദൈവമില്ലെന്ന്

മറ്റുള്ളവരാലന്ധമായി
‍പറയുന്നു
ദൈവമില്ലെന്ന്

ഉണ്ടെന്നറിയുമ്പൊഴും
പറയുന്നു
ദൈവമില്ലെന്ന്

പറയാന്‍വേണ്ടിയും
പറയുന്നു
ചിലര്‍
ദൈവമില്ലെന്ന്

7 comments:

തറവാടി said...

ദൈവം , ഒരു ചിന്താപോസ്റ്റ്

അപ്പു ആദ്യാക്ഷരി said...

“ദൈവമില്ല എന്നു പറയുന്നവന്‍ മൂഡ്ഡന്‍” എന്ന് ബൈബിള്‍ വാക്യം.

മുസ്തഫ|musthapha said...

ജിടോക്കില്‍ ഒരു സുഹൃത്ത് എന്നെ പരിചയപ്പെട്ടത് തന്നെ... ‘ഞാന്‍ ഒരു ചിന്ന നിരീശ്വരവാദി’ എന്നും പറഞ്ഞായിരുന്നു... അങ്ങിനെ അറിയപ്പെടുന്നത് ഒരു വലിയകാര്യമായി കാണുന്നവരും സുലഭം.

Dinkan-ഡിങ്കന്‍ said...

ഡിങ്കന് ജാതീം മതൊന്നും മനസ്സിലില്ല (റെക്കോറ്ഡ്സില്‍ ഉണ്ടേ). നിരാകാര ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് സ്വയം കരുതുന്നു. പക്ഷേ സോക്സ് ഇടുമ്പോള്‍ ഞാന്‍ ആദ്യം വലത് തന്നെ ഇടും(എന്താണാവോ?)
ആത്യന്തികമായി മനുഷ്യന്‍ പേഗന്‍ ആണൊ?

ഉണ്ണിക്കുട്ടന്‍ said...

നല്ലതു ചെയ്താല്‍ നല്ലതു വരുത്താനും തെറ്റു ചെയ്താല്‍ അതു തിരുത്താനും ഉള്ള ഒരു സൂപ്പര്‍ നാച്ച്വറല്‍ പവര്‍ ഇതാണെനിക്കു ദൈവം . സ്നേഹത്തോടെ മറ്റുള്ളവരെ വിഷമിപ്പിക്കാതെ അവരെ കഴിയുന്ന വിധത്തില്‍ സഹായിച്ചു ജീവിക്കുന്നതിനേക്കാള്‍ വലിയ പ്രാര്‍ത്ഥന ഇല്ല. അങ്ങനെയുള്ള മനസ്സിനേക്കാള്‍ വലിയ പള്ളി ഇല്ല അമ്പലമില്ല.ചുരുക്കത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. മതത്തിലും അതിന്റെ അചാരങ്ങളിലും വിശ്വസിക്കുന്നില്ല...(ഓവറായോ..ഏയ്....)

Anonymous said...

ദൈവമില്ലെന്ന് പറയുന്നവര്‍ക്ക് പറയാം. ഉണ്ടെന്ന് പറയുന്നവര്‍ക്കും അങ്ങിനെ പറയാം. കാരണം അതൊക്കെയും പലതരത്തിലല്ലേ...

ദൈവം എന്നത് ഒരു പേര് മാത്രമല്ല അത് ഒരു ചിന്തയാണ് അല്ലെങ്കില്‍ അതൊരു വിശ്വാസമാണ്. എങ്ങിനെയെന്നാല്‍ ഹിന്ദുപുരാണത്തില്‍ ഒരു കഥയുണ്ട്.

ഗണപതിയും സുബ്രമണ്യനും തമ്മില്‍ ഒരു മത്സരം. ലോകം ചുറ്റാന്‍. (കഥ വളരെ ചുരുക്കി മാത്രമേ പറയുന്നുള്ളൂ) മയിലിന്‍റെ പുറത്ത് കയറി മുരുകന്‍ ലോകം ചുറ്റാന്‍ ആരംഭിച്ചു. എന്നാല്‍ ഗണപ്തി അച്ഛനേയും അമ്മയേയും മൂന്നു തവണ വലം വയ്ക്കുകയും മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. കാരണം ലോകം എന്നുള്ളത് വെറുമൊരു പേര് മാത്രമാണെന്നും അത് ആളുകളുടെ ചിന്തപോലിരിക്കും എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. അതു പോലെ ദൈവം എന്നത് ഒരു ചിന്തയാണെന്നും ഒരു വിശ്വാസമാണെന്നും അത് പലര്‍ക്കും പല വിധത്തിലാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

vishnude said...

parayunnor paranjottea.kathu kodukkeanda.തൊട്ടുകൂടയ്മ,ജാതിവ്യവസ്ഥ???????????????????????