Monday, September 27, 2010

എഞ്ചിനീയറിങ്ങ് vs ഡിപ്ലോമ

ഒരേ വിഷയത്തില്‍ Different level of education ഉണ്ടാക്കാനുള്ള കാരണമെന്താണ്? ഉദാഹരണം എഞ്ചിനീയറിങ്ങില്‍ എന്തൊക്കെ/ ഏതൊക്കെ തലത്തിലുള്ളതാണെന്ന് നോക്കാം.

എഞ്ചിനീറിംഗ്‌ / ടെക്നോളജി എന്ന വിഭാഗം പ്രധാനമായും ഉന്നം വെക്കുന്നത്‌ മനുഷ്യന്റെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്. അതിനു വേണ്ടിയുള്ള വിവിധ സം‌വിധാനങ്ങള്‍ ഒരുക്കുകയാണ് പ്രധാന്യ ദൗത്യം.അതുപോലൊരു സം‌വിധാനമുണ്ടാക്കാന്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് എങ്ങിനെ അതുണ്ടാക്കണം എന്ന വിവരണങ്ങള്‍, പിന്നീടുള്ളത് നടപ്പില്‍ വരുത്തല്‍ അല്ലെങ്കില്‍ നിര്മ്മാണം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ Design and Construction.

ഈ രണ്ട് ഘട്ടങ്ങള്‍ തരണം ചെയ്യാനാണ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വിഭാഗം വിദ്യാഭ്യാസ തലങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യത്തെ ഘട്ടത്തിന് വേണ്ടിയുള്ള ഒരു തലമാണ് ഡിഗ്രി എന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ളത്. 80% Theory ഉം 20% Practical ഉം സിലബസ്സാക്കിയുള്ള ഒരു വിഭാഗമാണിത്. നിലവിലുള്ള Laws of Science നെ coordination, Integration and Interface വഴി ഉപയോഗപ്പെടുത്തി, സം‌ധാനങ്ങളും / സാമഗ്രികളുമൊക്കെ നിര്‍‌മ്മിക്കാനാവശ്യമായ സാങ്കേതിക മാര്‍ഗ്ഗ രേഖകള്‍ / Design document ഉണ്ടാക്കുന്നു. പ്രധാനമായും ഈ ഉദ്ദേശമായതിനാല്‍ Theory Oriented ആയിരിക്കും സിലബസ്സ് എന്ന് പറയേണ്ടതില്ലല്ലോ!

മുകളില്‍ സൂചിപ്പിച്ച Design document കൂടുതല്‍ സാങ്കേതികമായിരിക്കാം അതിനാല്‍ നിര്‍‌മ്മാണത്തിന് ഉതുകുന്ന രീതിയില്‍ പ്രസ്തുത ഡോക്യുമെന്റിനെ Instruction ആയും Presentation ആയും മാറ്റി trades men നെക്കൊണ്ട് നിര്‍മ്മിക്കലാണ് രണ്ടാവിഭാഗത്തെ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതുകൊണ്ട് തന്നെ തിയറിറ്റികല്‍ അല്ല മറിച്ച് Operation Oriented ആയ സിലബസ്സായിരിക്കും അവരുടേത്.ഇനി മൂന്നാമത്തെ വിഭാഗത്തെ പറ്റി, രണ്ടാമത്തെ വിഭാഗം ഉണ്ടാക്കിയ Instructiona ഉം Presentation ഉം ഫോളോ ചെയ്യുക എന്നതാണ് ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. Trades men ആയതിനാല്‍ അവര്‍ക്ക് അവര്‍ക്ക്‌ തിയറിയെപറ്റി ഒന്നുമേ അറിയണമെന്നില്ല ആവശ്യവുമില്ല.

ഇനി സിലബസ് പരിഷ്കരണത്തിലേക്ക് വരാം.

മുഖ്യമായും തിയറി അടിസ്ഥാനപ്പെടുത്തിയുള്ള സിലബസ്സായതിനാല്‍ പത്തോ പതിനഞ്ചോ ബാച്ചുകള്‍ മാറുമ്പോള്‍ മാത്രമേ സിലബസ്സ് മാറ്റെണ്ടതായിട്ടുള്ളു അതുതന്നെ ഒരു സിലബസ്സ് എടുത്ത് കളയുക എന്നത് വളരെ അപൂര്‍‌വ്വമായേ സംഭവിക്കാന്‍ പാടുള്ളൂ, പ്രധാനകാരണം ശാസ്ത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുന്നില്ല എന്നതുതന്നെ.( വരുന്നതിന്റെ കാര്യം വേറെ).

നിലവിലുള്ള ശാസ്ത്ര നിയമങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കി അവയെ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്താം എന്നൊരു പ്ലാറ്റ് ഫോം മാത്രമാണ് ഡിഗ്രി കൊണ്ട് ഉദ്ദേശിക്കുന്നത്.രണ്ട് കൊല്ലം സയന്‍സെടുത്ത് പ്രീഡിഗ്രിയും , നാലുകൊല്ലം എഞ്ചിനീയറിങ്ങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, ശാസ്ത്ര നിയമങ്ങളില്‍ നൈപുണ്യം നേടിയ, അടിസ്ഥാനമായ ഒരു പ്ലാറ്റ് ഫോമാണ് എഞ്ചിനീയറിങ്ങ് പഠനത്തിലൂടെ ലഭ്യമാക്കുന്നത്.

ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്.

അതേ സമയം , ഡിപ്ലോമയുടെ സിലബസ് പരിഷ്കരണം കുറച്ചുകൂടി ഫ്രീക്വന്‍‍സി കൂട്ടണം, മൂന്നോ നാലോ ബാച്ചാവുമ്പോല്‍ സിലബസ് പരിഷ്കരിക്കണം അതിന് കാരണം അവരുടെ Input laws of Science അല്ല മാറിക്കൊണ്ടിരിക്കുന്ന Design Document ആണ്. ഇനി മൂന്നാമത്തെ കൂട്ടരുടേ അതിലും എളുപ്പത്തില്‍ പരിഷ്കരിക്കണം കാരണം അവര്‍ക്ക് ലഭിക്കുന്നത് പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണെന്നതുകൊണ്ട് തന്നെ.

ച്ചിത്രത്തില്‍ കണ്ടതുപോലെ ഒരു ചെറിയ ഭാഗത്ത് ഓവര്‍ ലാപ്പിങ്ങ് വന്നതിനാല്‍, രണ്ടാമത്തെ ലെവലും ഒന്നാമത്തെ ലെവലും വ്യത്യാസമില്ലെന്നോ രണ്ടാമത്തെ ലെവലും മൂന്നാമത്തെ ലെവെലും വ്യത്യാസമില്ലെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല.

ഡിഗ്രി ലെവെല്‍ എഡുക്കേഷന്‍ ഒരു പ്രത്യേക പ്രൊഡക്റ്റിനെ പറ്റിയോ രീതിയെ പറ്റിയോ പഠിപ്പിക്കലല്ല. അവയെപറ്റി സ്വയം പഠിക്കാനും ഉപയോഗപ്പെടുത്താനും ഉള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണ്. അതുകൊണ്ടാണ് ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ ഇന്നും Ohms law,  ലാപ്ലാസ് ട്രാന്‍സ്ഫോം  , Control Systems , നോണ്‍ ലീനിയര്‍ ഇക്വേഷന്‍സ്  അതേ പ്രാധാന്യത്തോടെ എന്നും പഠിപ്പിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കയ്യിട്ട് വാരല്‍ നടക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒന്ന് മറ്റേതിനോട് തുല്യപ്പെടുത്തുന്നത് ശെരിയായ രീതിയല്ല.

എന്റെ വീട്ടിലെ ഇലക്ട്രിക് ഫ്യൂസ് പോയാല്‍ കൊച്ചുവേട്ടന്‍ തന്നെ കെട്ടിയാലേ ഉപ്പാക് തൃപ്തിയാവൂ, കാരണം എനിക്ക് കുറെ തിയറിയേ അറിയുള്ളു എന്നാണുപ്പയുടെ വാദം, അതുകൊണ്ടാണ് ഞാന്‍ കെട്ടിയാല്‍ ഇടക്ക് ഫ്യൂസ് പോകുന്നത്, മറിച്ച് കൊച്ചുവേട്ടന്‍ കെട്ടിയാല്‍ മാസത്തിലൊരിക്കല്‍ പോയാല്‍ പോയി, കൊച്ചുവെട്ടന്‍ വേലിയിലെ കമ്പി നാലയി ചുരിട്ടിയായി കെട്ടിയതിനാലാണെന്ന് പറയുന്നതൊന്നും ഉപ്പാക്ക് പ്രശ്നമല്ല ;)

ആരേയും കുറച്ചുകാണാനോ കൂടുതല്‍ കാണാനോ അല്ല മറിച്ച് Different level of education കൃത്യമായി മനസ്സിലാക്കാതെ ഒരു ചെറിയ ഓവര്‍ ലാപ്പ് കൊണ്ട് ഒന്ന് മറ്റൊന്നായി തെറ്റായി ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാനാണ്. ഒപ്പം ഈ ബസ്സും ഇതിനൊരു പ്രചോദനമായി.

54 comments:

തറവാടി said...

ആരേയും കുറച്ചുകാണാനോ കൂടുതല്‍ കാണാനോ അല്ല മറിച്ച് Different level of education കൃത്യമായി മനസ്സിലാക്കാതെ ഒരു ചെറിയ ഓവര്‍ ലാപ്പ് കൊണ്ട് ഒന്ന് മറ്റൊന്നായി തെറ്റായി ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാനാണ്

മലമൂട്ടില്‍ മത്തായി said...

I cannot support your proposal to change the engineering syllabus every 10 - 15 years. Knowledge changes all the time. 15 year old knowledge is not good for any design purpose. It has to be current to design current or future applications.

Secondly, I do not think that a strict hierarchy exists for Degree/ Diploma engineers in the real world. After you get out of the engineering college, the degree might help you to find the first job. After that, it is what you do rather than what your degree is.

A degree will only help to a certain degree :-)

തറവാടി said...

ദിവസേന വരുന്ന പുതിയ ടെക്ക്നോളജി കോരിക്കുടികയല്ല എഞ്ചിനീയറിങ്ങ് ഡിഗ്രി പഠനം കൊണ്ടുദ്ദേശിക്കുന്നത്, പുതിയതിനെ ഉള്‍ക്കൊള്ളാനും പഠിക്കാനുമുള്ള ത്രാണിയുണ്ടാക്കലാണ്.

പുതിയ ടെക്ക്നോളജിയെപറ്റി മനസ്സിലാക്കാനാണ്, ഇലക്ടീവും പ്രോജെക്ടുമൊക്കെ സിലബസ്സിലുള്ളത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മലമൂട്ടില്‍ മത്തായിയോടൊരു ചോദ്യം, ഈ ഡയോടൊക്കെ ഇപ്പോഴും ഉണ്ടല്ലോ അല്ലെ? :)

ചില നേരത്ത്.. said...

ത്രിവത്സര ഡിപ്‌ളോമയുടെ പരിധികൾ എവിടെ ചെന്നു നി‌ൽക്കുന്നുവെന്ന് പഠന സമയത്ത് തന്നെ സിലബസ് മുഖേന പഠിപ്പിച്ച് തരുന്നുണ്ട്. ഒന്നാംവർഷ കമ്മ്യൂണിക്കേഷൻ ഇംഗ്‌ളീഷിൽ ചില അധ്യായങ്ങൾ അവയെ പറ്റി മാത്രമാണ്. അതിനാൽ ഓവർ ലാപ്പിനെ തെറ്റിദ്ധരിച്ചാണ് ആ ‘ബസ്’ ഇട്ടത് എന്ന് തെറ്റിദ്ധരിയ്ക്കാൻ ഇടയായതിൽ ക്ഷമ ചോദിയ്ക്കുന്നു.
ത്രിവ‌ത്സര ഡിപ്‌ളോമ കഴിഞ്ഞിട്ട് ഉപരിപഠനം നടത്തുവാനുള്ള അവസരങ്ങളുടെ അഭാവവും, പഴഞ്ചൻ സിലബസുകളുടെ നവീകരണവുമാണ് പ്രതിഫലിപ്പിയ്ക്കാൻ ശ്രമിച്ചത്.
ഉദാഹരണമായി ഡിപ്‌ളോമയ്ക്കും ഡിഗ്രിയ്ക്കും പഠിപ്പിയ്ക്കുന്ന എസ്റ്റിമേഷൻ സബ്ജെക്ട്സ് ഒന്നു തന്നെയാണ്, എന്നാൽ എസ്റ്റിമേഷൻ അതുകൊണ്ട് മാത്രം മതിയാവുകയില്ല. കാരണം നമുക്ക് ഒരു സ്റ്റാൻഡേർഡ് മെത്തേഡ് ഓഫ് മെഷർമെന്റ് എന്നൊരു സംവിധാനം ഇല്ല. മാത്രവുമല്ല, എസ്റ്റിമേഷനോട് കൂടെ ചേർന്ന് വരുന്നതാണ് ടെൻഡറിംഗ് ക്രമീകരണങ്ങൾ. എന്നാൽ പാഠ്യക്രമത്തിൽ അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഉപരി പഠനാർത്ഥം അവയെല്ലാം ഉൾകൊള്ളുന്ന പാഠ്യക്രമത്തിന് നല്ല സാധ്യതയുണ്ട് എന്ന നിരീക്ഷണവും ആ ബസ് implicit ആയി ദ്യോതിപ്പിക്കുമെന്ന് കരുതിയിരുന്നു.

മലമൂട്ടില്‍ മത്തായി said...

Diode has been in existence for a long time (per the Wikipedia from 1873 onwards). And the world has progressed since then. When I started engineering (conveniently about 15 years ago) not much importance was given to digital circuits/ devices when it came to Electrical engineering. That is not the case now. As device capacities change, digital devices and computers have entered previously unknown pastures like smart grid power lines.

I agree that core subjects do not change much - Circuit Analysis, Controls, Machines etc. But within each of these areas, new developments which are capable of supplanting old theories come up surprisingly quickly. And new generation engineers have to know them for them to have value in the market.

The line between Engineering (esp Electrical Engineering) and basic Physical sciences is being blurred by each passing day now. So a new engineer has a lot more to learn than his older generations.

Here is the link for the current syllabus from Kerala based engineering colleges:http://www.universityofcalicut.info/syl/Electrical%20&%20Electronics.pdf
http://nitc.ac.in/nitc/dept/ee/public_html/department-web/COURSE/syll.htm

Note the emphasis on digital systems, computer programming etc.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം . !!
:‌‌)

മൂന്നു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളതിന്റ് അടിസ്ഥാനത്തില്‍ ഡിപ്ലോമക്കാരന്‍ എം ടെക്കിന് ചേരുമ്പോള്‍ എന്തു സംഭവിക്കുന്നു?
ഓവര്‍ലാപ്പ് ചെയ്തു കിടക്കുന്ന ഏരിയ മാത്രം വച്ച് പുള്ളിക്ക് എം ടെക്ക് പഠിക്കാന്‍ പറ്റുമോ?

തറവാടി said...

അനില്‍@ബ്ലോഗ് : എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ?

ഗ്രീഷ്മയുടെ ലോകം said...

തറവാടി യുടെ ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്തോട് യോജിക്കുന്നുവെങ്കിലും, ബാക്കി ഭാഗത്തോട് പൂര്‍ണമായും വിയോജിക്കുന്നു. എഞ്ചിനീയറിംഗ് സിലബസ് നാലുവര്‍ഷത്തിലൊരിക്കലെങ്കിലും പുതുക്കണമെന്നാണെന്നിക്കു തോന്നുന്നത്. മാത്രവുമല്ല, ഒരു നല്ല എഞ്ചിനീയര്‍ ഒരു ടെക്നീഷന്‍ കൂടി ആയിരിക്കണമന്നാണെന്റെ അഭിപ്രായം.
പച്ചവെള്ളം പോലെ തിയറി വിശദീകരിക്കാന്‍ കഴിയുന്ന, employable അല്ലാത്ത ഒരുപാട് "എഞ്ചിനീയറിംഗ്“ ബിരുദധാരികളെ എനിക്കറിയാം.

അനില്‍, ഡിപ്ലോമക്കാരന്‍ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിനു ചേരുന്ന കാര്യമാണോ ഉദ്ദേശിച്ചത്?
എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാവുന്നത്, +2 പാസ്സയ വിദ്യാര്‍ഥിയെക്കാള്‍ കൂടുതല്‍ നല്ല എഞ്ചിനീയറാവാന്‍ ഡിപ്ലോമക്കാരന് കഴിയുമെന്നാണ്.

വിശദമായി പിന്നീട്.

തറവാടി said...

ചിലനേരത്ത്,


മിക്ക റെഗുലേഷന്‍സും / സ്റ്റാന്‍ഡേര്‍ഡ്സും അത്‌ ലോക്കലാവട്ടെ ഇന്റര്‍നേഷണല്‍ ആവട്ടെ, പരിശോധിച്ചാല്‍ വ്യക്തമാകുന്നത് അവയെല്ലാം ഒരു കോമണ്‍ ക്രൈട്ടേറിയ അടിസ്ഥാനപ്പെടുത്തിയവയാണെന്നാണ്.

ഉദാഹരണത്തിന് വയറിങ്ങ്‌ റെഗുലേഷന്‍സ്‌ നോക്കുക മുഖ്യമായും ജീവന്റെ സേഫ്റ്റിയാണിവിടെ പൊതുവായി എടുത്തിട്ടുള്ളത്‌. ഇനി ISO നോക്കുക, Documentation/ filing എല്ലായിടത്തും ഒരു Common criteria adopt ചെയ്യാനാവുന്നതാണല്ലോ .

അതായത്‌ ഒരു Common application adaptability ഉള്ളിടങ്ങളില്‍ / സം‌വിധാനങ്ങളില്‍ മാത്രമേ Standardisation ഈസിയായും ഇഫെക്ടീവായും സാധ്യമാകുകയുള്ളു. മാത്രമല്ല ഉപയോഗിക്കാന്‍ പോകുന്ന സം‌വിധാനത്തിന്റെ വലുപ്പചെറുപ്പം ഇത്തരം റെഗുലെഷന്‍ ഉപയോഗിക്കുന്നത് ഒരുപോലെ ഉപകാരപ്രദവും ഗുണകരവും ആയാലേ റെഗുലേഷന് അര്‍ത്ഥവ്യാപ്തി ലഭിക്കയുള്ളു.

ഉദാഹരണത്തിന് IEE Wiring regulation എടുക്കാം ഒരു ചെറിയ വീടിനും ഏറ്റവും വലിയ ഒരു കെട്ടിടത്തിനും ഇത് ഒരേപോലെ ഒരേ തലത്തില്‍ ഉപകാരപ്പെടും. അങ്ങിനെയുള്ള സം‌വിധാനങ്ങള്‍ക്കേ റെഗുലേഷന്‍ കൊണ്ട് ഗുണമുണ്ടാകൂ എന്ന് പറയേണ്ടതില്ലല്ലോ.

ഇനി താങ്കള്‍ സൂചിപ്പിച്ച എസ്റ്റിമേഷന്റെ കാര്യമെടുക്കാം, ഒരു കോമണ്‍ പ്രാക്ടീസ്/ ഇഫെക്ടീവ് പ്രാക്റ്റീസ് എസ്റ്റിമേഷന്റെ കാര്യത്തില്‍ ഉപയോഗപ്പെടുത്താനില്ലെന്നാണെനിക്ക് തോന്നുന്നത്. മാത്രമല്ല ചെയ്യാന്‍ പോകുന്ന സം‌ധാനത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ഒരു കോമണ്‍ മെതൊഡോളജി അഡോപ്ട് ചെയ്യാന്‍ പറ്റില്ല.

ഇതുകൊണ്ടൊക്കെയായിരിക്കാം ഒരു റെഗുലേഷന്‍ ഇല്ലാത്തതെന്ന് തോന്നുന്നു, അതുകൊണ്ട് തന്നെയായിരിക്കാം ഡിഗ്രിക്കും ഡപ്ലോമക്കും ഒരേ സിലബസ്(?) പഠിപ്പിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചതൊക്കെ എന്റെ നിരീക്ഷണങ്ങളാണ് , ആധികാരികത കൊടുത്ത് ' തര്‍ക്കിക്കാന്‍ ' വരരുത് :))

പിന്നെ ക്ഷമയുടെ കാര്യം അതിലൊക്കെ എന്തിരിക്കുന്നു? :)

തറവാടി said...

ഒരു എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകന്‍ എന്നതുകൊണ്ട്
മിസ്റ്റര്‍. മണിക്ക് ആധികാരികമായ ഉത്തരങ്ങള്‍ / അഭിപ്രായങ്ങള്‍ തരാനാവും എന്നുറപ്പുണ്ട്.

>> എഞ്ചിനീയറിംഗ് സിലബസ് നാലുവര്‍ഷത്തിലൊരിക്കലെങ്കിലും പുതുക്കണമെന്നാണെന്നിക്കു തോന്നുന്നത്.<<

എന്താണ് പുതുക്കല്‍ എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത്?

പഴയ വിഷയങ്ങള്‍ എടുത്ത് കളഞ്ഞ് പുതിയത് കൂട്ടണമെന്നാണോ അതോ പഴയത് നില നിര്‍ത്തിക്കൊണ്ട് പുതിയവിഷയങ്ങള്‍ കൊണ്ടുവരണമെന്നാണോ?

അങ്ങിനെയെങ്കില്‍ ഒരു പതിനഞ്ചുവര്‍ഷത്തെ ഇലക്ട്രിക് എഞ്ചിനീയറിങ്ങ് സിലബസ്സില്‍ എതൊക്കെ കളയണമായിരുന്നു? ഏതൊക്കെ കൂട്ടണമായിരുന്നു ( ഈ വിഷയം ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നിയ(ന്ന) ഒരു വിഷയം പറയാമോ?)

ഗ്രീഷ്മയുടെ ലോകം said...

തറവാടി,
തീര്‍ച്ചയായും വിശദീകരിക്കാം,അല്‍പം വിശദമായിത്തന്നെ.എന്നാല്‍ ഈ 8-10-2010 വരെ വളരെ തെരക്കിലാണ്.
ക്ഷമിക്കുമല്ലോ.

Viswaprabha said...

തറവാടീ,
അവിടൊക്കെ ഇപ്പഴും RYB തന്നെയാണോ?

തറവാടി said...

BS 7671 പുതിയ എഡിഷനില്‍ വന്ന കളര്‍ക്കോഡ് മാറ്റം ദുബായില്‍ നടപ്പിലാക്കിയിട്ടില്ല വിശ്വേട്ടാ

poor-me/പാവം-ഞാന്‍ said...

So you are not in phase!!!!

Anonymous said...

പോസ്റ്റും വായിച്ചു, അതിനു പ്രേരകമായ ബസ്സും വായിച്ചു. ഒന്നൊഴികെ എല്ലാ കാര്യവും അനുകൂലിക്കുന്നു. സിലബസ് പരിഷ്‌കരണം 15 ബാച്ച് ഇത്തിരി കൂടുതലാണെന്നാണ് തോന്നുന്നത്.ബേസിക് തിയറികളില്‍ മാറ്റം വരുന്നില്ലെങ്കിലും പുതിയ കാര്യങ്ങള്‍ കാലത്തിനനുസൃതമായി പഠിക്കാന്‍ അവസരം വേണം.

പിന്നെ ബസില്‍ പറഞ്ഞ കാര്യം. ഇത് പലരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമായി ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ജോലിസ്ഥലത്തു വല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും കണ്ടിട്ടുണ്ട്.ഡെസിഗ്നേഷനില്‍ മുതല്‍ പ്രശ്‌നമാണ്. വാസ്തവത്തില്‍ തറവാടി പറഞ്ഞതു പോലെ കാര്യങ്ങള്‍ വേണ്ടവണ്ണം മനസ്സിലാക്കാത്തതിന്റെ കുഴപ്പം തന്നെയാണ്. Mindset മാറേണ്ടിയിരിക്കുന്നു.
many things in mind, but do not intend to say now to avoid wrong phase coupling, single phasing etc etc!

ഗ്രീഷ്മയുടെ ലോകം said...

വളരെ സംക്ഷിപ്തമായി പറയുകയാനെങ്കില്‍, എന്തു പഠിക്കണം എങ്ങനെ പഠിപ്പിക്കണം മൂല്യ നിര്‍ണയം നടത്തണമെന്നൊക്കെ വ്യക്തം
ആക്കാനാണ് സിലബസ്. സിലബസ് നിര്‍മാണവും നവീകരണവും ബന്ധപ്പെട്ട് വളരെ ഏറെ സംഗതികള്‍ ഉണ്ട്. സിലബസ് പരിഷ്കരണം എന്നാല്‍, വേണ്ടാത്തതു കളയുകയും, വേണ്ടത് കൂട്ടിച്ചേര്‍ക്കുകയും മാത്രമല്ല. മേല്‍ എഴുതിയതുപൊലെ, എന്തു പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം, എങ്ങനെ മുല്യ നിര്‍ണയം ചെയ്യണമെന്നുമൊക്കെ സിലബസിലൂടെ വിശദീകരിക്കേണ്ടതുണ്ട്.
ഏതെങ്കിലും വിഷയം പുതുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ടി വരുമ്പോള്‍ സിലബസ് റിവിഷന്‍ നടത്തുന്നതിനു പല കടമ്പകളും ഉണ്ട്. പുതുക്കിയ സിലബസ് അനുസരിച്ച് പഠിപ്പിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കുക, പഠനോപകരണങ്ങള്‍ ഉറപ്പുവരുത്തുക (FORTRAN പഠിച്ച് പരീക്ഷ പാസ്സായി കുറെ കഴിഞ്ഞാണ് എനിക്ക് ഒരു കമ്പ്യൂട്ടര്‍ അടുത്ത് കണാന്‍ അവസരം ഉണ്ടായത്!), ആവശ്യമായ ടെക്സ്റ്റ് ബുക്കുകളും, റഫറന്‍സ് മെറ്റീരിയലും ഒക്കെ ഉണ്ടായാലേ സിലബസ് പുതുക്കുന്നതില്‍ അര്‍ഥമുള്ളു.
പലപ്പോഴും മേല്പറഞ്ഞ കാര്യങ്ങളുടെ അപര്യാപ്തതമൂലം സിലബസ് റിവിഷന്‍ നീണ്ട് പോവാറുമുണ്ട്. ചില വ്യക്തികളുടെ സ്ഥാപിത
താല്പര്യങ്ങളും സിലബസ് സമായത്തിനു പുതുക്കത്തതിനു കാരണം ആവാറുണ്ട്.

ഗ്രീഷ്മയുടെ ലോകം said...
This comment has been removed by the author.
ഗ്രീഷ്മയുടെ ലോകം said...

സിലബസ് പുതുക്കുന്നതിന്റെ ആവശ്യകതകള്‍:
1. പ്രവേശനത്തിനാവശ്യമായ അടിസ്ഥാന യോഗ്യതയില്‍ ഉണ്ടാവുന്ന മാറ്റം:
ഒരു കോഴ്സില്‍ ചേരാന്‍ വേണ്ട അടിസ്ഥാന യോഗ്യത അതിലൊന്നാണ്. അടിസ്ഥാന യോഗ്യതയുടെ സിലബസ് പുതുക്കുമ്പോള്‍ അതുമായി ചേര്‍ന്ന് പോവുന്ന തരത്തില്‍ കോഴ്സിന്റെ സിലബസ്സിലും വ്യത്യാസങ്ങള്‍ വേണ്ടി വരും. വര്‍ഷങ്ങള്‍ക്ക്മുന്‍പ് പ്രീ ഡിഗ്രി ആയിരുന്നു എഞ്ചിനീയറിംഗ് പ്രവേശന യൊഗ്യത; പിന്നീട് പ്ലസ് 2 . പ്രീ ഡിഗ്രി ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ പഠനം ഇല്ലാതിരുന്ന് കാലത്ത്, കമ്പ്യൂട്ടറിന്റെ പ്രാഥമിക പഠനം എഞ്ചിനീയറിംഗ് കോഴ്സില്‍ ഉള്‍പ്പേടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഹൈ സ്കൂള്‍ ക്ലാസുകളില്‍ കമ്പ്യ്യൂട്ടര്‍ പഠനം ഏര്‍പ്പേടുത്തിയപ്പോള്‍ എഞ്ചിനീയറിംഗ് സിലബസ്സില്‍ മാറ്റങ്ങള്‍ വരുത്തുകയും കുറച്ച് കൂടി കൂടുതല്‍ ആഴത്തില്‍ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു, സിലബസ് റിവിഷനിലൂടെ.

ഗ്രീഷ്മയുടെ ലോകം said...

2. പുതിയ പഠനോപകരണങ്ങളുടെ ആവിര്‍ഭാവം:
ക്ലാര്‍ക്സ് ടേബിളീല്‍ നിന്നും, സ്ലൈഡ് റൂളറിലേക്കും, സാദാ‍ കാല്‍ക്കുലേറ്ററിലേക്കും scientific calculator ലേക്കുമൊക്കെ മാറുമ്പോള്‍ കിട്ടുന്ന സൌകര്യം പരമാവുധി പ്രയോജനപ്പെടുത്തണമെങ്കില്‍ സിലബസ് റിവിഷന്‍ കൂടിയേ തീരൂ. ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മൈക്രോ പ്രൊസസര്‍ പ്രോഗ്രാമിങ്ങ് ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടിയിരുന്ന ഒന്നായിരുന്നു. mnemonics നിന്നും op code, പിന്നെ binary code ആക്കി മാറ്റി അത് ചിപ്പിലേക്ക് പ്രോഗ്രാം ചെയ്യുന്നത് മെനക്കിട്ട പരിപാടി ആയിരുന്നു. എല്ലാം കൈകൊണ്ട് തന്നെ ചെയ്യണം. അന്ന് ഉണ്ടായിരുന്ന മൈക്രോ പ്രൊസസര്‍ കിറ്റില്‍ മെമ്മറി ബാക്ക് അപ്പ് ഇല്ല്ലാതിരുന്നതിനാല്‍ ഇടക്ക് വച്ച് കറന്റ് പോയാല്‍ ആദ്യം മുതല്‍ ആരംഭിക്കേണ്ടിയിരുന്നു. തന്മൂലം വളരെ സമയ ദൌര്‍ലഭ്യം മൂലം കുറച്ച് സംഗതികള്‍ മാത്രമേ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. നവീനങ്ങളായ പല പഠനോപകരണങ്ങളും വേഗത്തില്‍ യാധാര്‍ഥ്യമാവുന്നതിനാല്‍ അതിന്റെ ഗുണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടാനും സിലബസ് റിവിഷന്‍ വേണ്ടി വരും. അതുപോലെ തന്നെ പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ നിലവിലുള്ള പഴയ ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം പുതിയവ നിര്‍ദ്ദേശിക്കാനും സിലബസ് പരിഷ്കരണം വേണ്ടി വരും.

ഗ്രീഷ്മയുടെ ലോകം said...

3. technology യില്‍ വരുന്ന മാറ്റങ്ങള്‍‍:
എഞ്ചിനീയറിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ നല്ല എഞ്ചിനീയര്‍ എന്ന് ഭാവിയില്‍ അറിയപ്പേടാനുള്ള കഴിവുകള്‍
ഉള്ളവരായിരിക്കണം. അതിനാവശ്യമായ വിവരം അവര്‍ക്ക് ഉണ്ടായിരിക്കണം. മാത്രവുമല്ല, അവര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റവും കുറച്ച് പരിശീലനത്തിലൂടെ തന്നെ ജോലി ചെയ്യാന്‍ പ്രാപ്തരാക്കണം. പഠനാതരീക്ഷത്തില്‍ മനസ്സിലാക്കിയത് പ്രയോഗത്തിലില്ലാത്തവ ആയിരിക്കരുത്. ഉപയോഗശൂന്യമായ പഴഞ്ചനായ കാര്യങ്ങള്‍ മാറ്റി പുതുതായി ഉണ്ടാവുന്ന technology സിലബസില്‍ ഉള്‍പ്പേടുത്തണം. ഉദാഹരണത്തിന് വാക്വം ട്യൂബ്. ഇത് പണ്ട് ഞാന്‍ പഠിച്ചിരുന്നപ്പോള്‍ സിലബസില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് അത് ആവശ്യമില്ല. തത്സ്ഥാനത്ത് വേണ്ടുന്ന മറ്റു കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ ടെലിവിഷന്‍ കാതോഡ് റേ പിക്ചര്‍ ട്യൂബ് ഒന്നു രണ്ട് വര്‍ഷത്തിനകം തീരെ അപ്രത്യക്ഷമാവും പകരം അതിനേക്കാള്‍ നല്ല ടേക്നോളജി വന്നുകഴിഞ്ഞു. ടെക്ക്നോളജിയിലെ വിപ്ലവങ്ങള്‍ക്ക് വേഗത കൂടുതലാണ്. അത് സിലബസില്‍ പ്രതിഫലിക്കണം.
ഞാന്‍ അദ്ധ്യാപകനായി ചേര്‍ന്ന വര്‍ഷം പഠിപ്പിക്കേണ്ടിയിരുന്ന ഒരു വിഷയം TELEMETRY AND REMOTE SENSING ആയിരുന്നു. അതില്‍ എനിക്ക് പഠിപ്പിക്കേണ്ടിയിരുന്ന രസകരമായ ഒന്ന് telemetry data കമ്പ്യൂട്ടറില്‍ പ്രോസസ് ചെയ്യുന്നതിനെ പറ്റിയാണ്. പ്രോസസ് ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ വേഗത കുറവായതിനാ‍ല്‍ കിട്ടുന്ന ഡേറ്റ ഒരു ടേപ്പ് റെക്കോറ്ഡറില്‍ രേഖപ്പെടുത്തി ശേഖരിച്ചതിനു
ശേഷം കമ്പ്യൂട്ടറില്‍ കൊടുത്ത് പ്രോസസ് ചെയ്യണമെന്ന വസ്തുത ആയിരുന്നു. സിലബ്സിനാധാരമായ പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ഒരു ടേപ്പ് റെക്കോര്‍ഡറിനെക്കാള്‍ പതുക്കെ ആയിരുന്നിരിക്കണം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഞാനിത് പഠിപ്പിച്ച സമയത്തെ സ്ഥിതി ടേപ്പ് രിക്കോറ്ഡറിനെ വേഗതയുടെ കാര്യത്തില്‍ ഒരു ഒച്ചുമാ‍യും കമ്പ്യുട്ടറിനെ മുയലുമായും താരതമ്യപ്പെടുത്താവുന്ന തരത്തിലായിരുന്നു.
അതുപോലെ തന്നെ ടെലിക്കമ്യൂണിക്കേഷന്‍ രംഗത്തെ മാറ്റങ്ങള്‍ക്ക് വേഗത വളരെ കൂടുതല്‍ ആണ് എന്നു പറയേണ്ട കാര്യം ഇല്ലല്ലോ.
strowger automatic telephone exchange ല്‍ നിന്നും cross bar system ലെക്ക് മാറാന്‍ 20 വര്‍ഷം എടുത്തുവെങ്കില്‍ cross bar system ഇല്ലാതായത് ഏകദേശം 5 വര്‍ഷം കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാനാവാത്ത വേഗത്തില്‍ ടെക്ക്നോളജികള്‍ മാറിക്കൊണ്ടിരിക്കുന്നു.
കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ചില കാര്യങ്ങള്‍ ഒഴിവാക്കുകയോ, പ്രാധാന്യം കുറക്കുകയോ വേണം. അതുപോലെ തന്നെ മറ്റ് പലതിന്റെയും പ്രധാന്യം കൂട്ടുകയോ, പുതിയവ ചേര്‍ക്കുകയൊ വേണം.

ഗ്രീഷ്മയുടെ ലോകം said...

4. മൂല്യ നിര്‍ണയം:
മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ മാറുമ്പോഴും സിലബസില്‍ അതനുസരിച്ച് വ്യത്യാസങ്ങള്‍ വേണ്ടിവരും
5. ഇലക്റ്റീവ്: പൊതുവായല്ലാത്ത വിദ്യാ‍ര്‍ഥികളുടെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിന് ഇലക്റ്റീവ് ആയ വിഷയ്നങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത്തരം ഇലക്റ്റീവ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തന്നെ സിലബസ് റിവിഷന്‍ വേണ്ടിവരുമല്ലോ.
6. മൂ‍ല്യ നിര്‍ണയ രീതികളുടെ നവീകരണം:
നിലവാരം ഉയര്‍ത്താനും ശാസ്ത്രീയമായ ഗുണ പ്രിശോധനയ്ക്കും സിലബസ് റിവിഷന്‍ വേണ്ടിവരും.
7.തൊഴില്‍ ദാതാക്കളുടെയും സമൂഹത്തിന്റെയും ആവശ്യകതയില്‍ ഉണ്ടാവുന്ന മാറ്റം:
സോഫ്റ്റ് വെയര്‍ രംഗത്തും ഐ ടി രംഗത്തും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ആ രംഗത്തേക്ക് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടും. അത്തരം തൊഴിലിനാവശ്യമായ പരിശീലനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കേണ്ടി വരും. (ഉദാ: soft skills, language
skills, etc). ഇത്തരം കാര്യങ്ങള്‍ സിലബസില്‍ പുതുതായി ഉള്‍പെടുത്തേണ്ടിയും വരും.
4. മറ്റു പ്രായോഗീക പ്രശ്നങ്ങള്:.
a. പലപ്പോഴും സിലബസ് സെറ്റ് ചെയ്യുന്നതിലുള്ള തകരാറുകള്‍ പിന്നീട് മനസ്സിലാവുകയും തിരുത്തുകയും ചെയ്യേണ്ടി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സിലബസില്‍ മാറ്റങ്ങള്‍ വേണ്ടി വരും
b. അധ്യാപകരുടെ ജോലി ഭാരം ക്രമീകരിക്കാന്‍ വേണ്ടി ചിലപ്പോള്‍ റിവിഷന്‍ വേണ്ടി വരും. ODD സെമസ്റ്ററിലും even semester ലും ഒരേ പോലുള്ള ജോലി സമയക്രമം പാലിക്കാനും അധ്യാപരുടെ എണ്ണം നിയന്ത്രിക്കാനും ഇത് ആവശ്യമാണ്.
c. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വിദ്യാര്‍ഥികളുടെയും, അധ്യാപകരുടെയും, മാതാപിതാക്കളുടെയും ഇടപെടലുകള്‍:
പുതുതായി പൊട്ടിമുളക്കുന്ന വളരെ അധികം സ്ഥാപനങ്ങള്‍ ഒട്ടേറെ കുട്ടികള്‍ക്ക് പ്രവേശനത്തിന് അവസരം ഒരുക്കുന്നു. തന്മൂലം
എഞ്ചിനീയറിംഗ് പഠനത്തിനു വേണ്ട നിലവാരം ഇല്ലാത്ത കുട്ടികള്‍ക്ക് കൂടി പ്രവേശനം ലഭിക്കുന്നു. അവരെ പാസ്സാക്കി വിടേണ്ട ചുമതല കോളേജുകള്‍ക്കും, യൂണിവേഴ്സിറ്റിക്കും വന്നു ചേര്‍ന്നിരിക്കുന്നു. ഇവരെ വിജയിപ്പിക്കാന്‍ വേണ്ടത് സിലബസ് ലഘൂകരണവും, ഉദാരമായ മൂല്യ നിര്‍ണയവുമാണ്. ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ക്ക് കൂടി വിദ്യഭ്യാസ വിചക്ഷണന്മാര്‍ അവസരം ഒരുക്കി കൊടുക്കുന്നുണ്ട്.

ഗ്രീഷ്മയുടെ ലോകം said...

അങ്ങിനെയെങ്കില്‍ ഒരു പതിനഞ്ചുവര്‍ഷത്തെ ഇലക്ട്രിക് എഞ്ചിനീയറിങ്ങ് സിലബസ്സില്‍ എതൊക്കെ കളയണമായിരുന്നു? ഏതൊക്കെ കൂട്ടണമായിരുന്നു ( ഈ വിഷയം ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നിയ(ന്ന) ഒരു വിഷയം പറയാമോ?)
ഞാന്‍ കൈകാര്യം ചെയ്യുന്ന വിഷയം electronics ആണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സിലബസ്സില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് അവയില്‍ ചിലത്:
1. Electronics devices നിന്നും vacuum tubes എടുത്തുകളഞ്ഞു.
2. CRT , picture tube തീരെ പ്രാധാന്യം കുറച്ചു,
3. audio and video Engineering ല്‍ പുതിയവ ചേര്‍ത്തു (DAB, DTH, HD TV, Digital Recording etc). Video Tape recording, Audio disc recording എന്നിവ എടുത്തുകളഞ്ഞു
4. embedded systems സിലബസില്‍ ചേര്‍ത്തു, കൂടുതല്‍ പ്രധാന്യം കൊടുത്തു.
5. electronics product design എന്ന ഒരു കോര്‍ പേപ്പര്‍ ചേര്‍ത്തു.
6. communication technology യില്‍ Strwoger system ത്തിനു പ്രാധാന്യം കുറച്ചു. electronic switching system കൂട്ടിച്ചേര്‍ത്തു.
7. DSP ഒരു പേപ്പര്‍ ഉണ്ടായിരുന്നത് രണ്ട് പേപ്പര്‍ ആക്കി പ്രാധാന്യം കൂട്ടി.
8. ഒട്ടേറെ ELECTIVE SUBJECTS കൂട്ടിച്ചേര്‍ത്തു ( ex: Opto electronics, RF design, mechatronics) പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത്ത) പല ELECTIVE SUBJECTS എടുത്ത് കളഞ്ഞു.
9. ആനുപാതികമായി practicals ല്‍ വളരെ മാറ്റങ്ങള്‍ വരുത്തി.
(ഇതിലെ പല മാറ്റങ്ങളും എന്റെ കൂടി ശ്രമഫലമാണ്.)

തറവാടി said...

താങ്കളുടെ ആദ്യ കമന്റിനുള്ള മറുപടി:


സിലബസിനെപറ്റിയുള്ള താങ്കളുടെ നിര്‍‌വചനം ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പലതും റലവന്റല്ലെന്നാണ്‍ ഞാന്‍ കരുതുന്നത്. ( //എങ്ങനെ പഠിപ്പിക്കണം മൂല്യ നിര്‍ണയം നടത്തണമെന്നൊക്കെ//)


>>FORTRAN പഠിച്ച് പരീക്ഷ പാസ്സായി കുറെ കഴിഞ്ഞാണ് എനിക്ക് ഒരു കമ്പ്യൂട്ടര്‍ അടുത്ത് കണാന്‍ അവസരം ഉണ്ടായത്!<<

ഇവിടെയാണ് പോസ്റ്റില്‍ സൂചിപ്പിച്ച ഒരു കാര്യത്തിന്റെ പ്രക്തിയിരിക്കുന്നത്.

///ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്///

ഞാന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നകാലത്തും വലിയ വ്യത്യാസമൊന്നുമില്ല, ഫോര്‍‌ട്രാനും പാസ്കലും പഠിച്ച അന്ന് ഞാനും കമ്പ്യൂട്ടര്‍ കണ്ടിട്ടില്ല. പക്ഷെ അത് കഴിഞ്ഞ് Auto CAD , S7, Dilux, തുടങ്ങി അനേകം എഞ്ചിനീയറിങ്ങ് സോഫ്റ്റ് വെയേറ്സ് നിത്യേനെ ഉപയോച്ചിരുന്നു(കുന്നു).

സൂചിപ്പിച്ചത്, ഇതൊക്കെ ആവശ്യത്തിനൊത്ത് സ്വയം പഠിക്കാനുള്ള സാഹചര്യമൊരുക്കലാണ് എഞ്ചിനീയറിങ്ങ് കൊണ്ട് ഉറപ്പാക്കുന്നതെന്നാണ്.

പഠിക്കുന്നവയെല്ലാം പ്രയോഗിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണെങ്കില്‍ അവരൊന്നും എഞ്ചിനീയറിങ്ങ് പഠിക്കാന്‍ പ്രാപ്തരല്ല ( പ്രാക്റ്റിക്കലേ വേണ്ടാ എന്നുദ്ദേശിച്ചില്ല).

അങ്ങിനെയെങ്കില്‍ ഒന്നോ രണ്ടൊ വിഷയവും അതിന്റെ 'പ്രാക്റ്റിക്കലും' മാത്രമായി എഞ്ചിനീയറിങ്ങ് നിലവാരം ഒതുക്കേണ്ടിവരും.

ഒരു പ്രാക്റ്റിക്കലിന് പകരം നാല് തിയറിപഠിപ്പിക്കാനാവുമെങ്കില്‍ അതാണുള്‍പ്പെടുത്തേണ്ടത്.

ഒന്നുകൂടി വിശദമാക്കിയാല്‍, ഒരു പ്രോസസ്സിങ്ങ് പ്ലാന്റിന്റെ മൊത്തം ഡിസൈന്‍ എഞ്ചിനീയറിങ്ങ് ചെയ്യലാണ് പ്രധാനം , S7 പ്രോഗ്രാം ഇന്‍സ്ട്രക്ഷന്‍ പഠിക്കലല്ല. ആദ്യത്തെ കാര്യം ചെയ്യാനായാല്‍ രണ്ടാമത്തേതിന് ഒരു ബുദ്ധിമുട്ടുമില്ല, ആദ്യത്തേതാണ്(രിക്കണം) എഞ്ചിനീയറിങ്ങ് ഡിഗ്രിയുടെ ഉദ്ദേശം.


തുടരും... :)

തറവാടി said...

പറഞ്ഞുവന്നത്,

ഒരെഞ്ചിനീയറെ സംബന്ധിച്ചിടത്തോളം

>>FORTRAN പഠിച്ച് പരീക്ഷ പാസ്സായി കുറെ കഴിഞ്ഞാണ് എനിക്ക് ഒരു കമ്പ്യൂട്ടര്‍ അടുത്ത് കണാന്‍ അവസരം ഉണ്ടായത്!<<

എന്നതില്‍ ഒരര്‍ത്ഥമില്ലെന്ന്, ഒരു കുഴപ്പവുമില്ല, ഉണ്ടാവാന്‍ പാടുമില്ലെന്ന് ചുരുക്കം.

തുടരും...

പൊറാടത്ത് said...

തലകെട്ട് തന്നെ പിഴച്ചല്ലോ തറവാടീ..

പൊറാടത്ത് said...

സധാരണ പോലെ, ഈ ഒരു പോസ്റ്റിന്റെയും ആവശ്യം മനസ്സിലായില്ല.

പൊറാടത്ത് said...

ഏതോ "എഞ്ജിനീയറു"ടെ കയ്യില്‍ നിന്നും "പണി" കിട്ടിയിട്ടുണ്ടാവ്ും അല്ലേ.. പോട്ടെ, സാരല്ല്യ. അവര്‍ക്കൊക്കെ ശരിക്ക് പണിയാന്‍ അറിയാം.. :)

തറവാടി said...

>>പുതിയ പഠനോപകരണങ്ങളുടെ ആവിര്‍ഭാവം:
ക്ലാര്‍ക്സ് ടേബിളീല്‍ നിന്നും, സ്ലൈഡ് റൂളറിലേക്കും, സാദാ‍ കാല്‍ക്കുലറേറ്ററിലേക്കും scientific calculator ലേക്കുമൊക്കെ മാറുമ്പോള്‍ കിട്ടുന്ന സൌകര്യം പരമാവുധി പ്രയോജനപ്പെടുത്തണമെങ്കില്‍ സിലബസ് റിവിഷന്‍ കൂടിയേ തീരൂ<<

ഒരു പഠനോപകരണത്തിന്റെ വരവിന് എഞ്ചിനീയറിങ്ങ് സിലബസ്സ് റിവിഷന്‍ വേണമെന്നൊക്കെ പറയുന്നത് വളരെ കഷ്ടമല്ലേ?

ഒരു കാല്‍ക്കുലേറ്ററ് എങ്ങിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം ( വെറും കൂട്ടലും ഗുണിക്കലുമല്ല സൈന്റിഫിക്ക് ഫങ്ഷന്‍സ് തന്നെയാണുദ്ദേശിച്ചത്) എന്നതിന് അതിന്റെ ഇന്‍സ്ട്രക്ഷന്‍ മാനുവല്‍ നോക്കിയാല്പോരേ?

ഗ്രീഷ്മയുടെ ലോകം said...

സിലബസിനെപറ്റിയുള്ള താങ്കളുടെ നിര്‍‌വചനം ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പലതും റലവന്റല്ലെന്നാണ്‍ ഞാന്‍ കരുതുന്നത്. ( //എങ്ങനെ പഠിപ്പിക്കണം മൂല്യ നിര്‍ണയം നടത്തണമെന്നൊക്കെ//)

സിലബസിനെ പറ്റിയുള്ള പൊതുവായ നിര്‍വചനമാണ് ഞാന്‍ എഴുതിയത്. അതില്‍ നിന്നും വ്യത്യസ്തമാണ് താങ്കളുടേതങ്കില്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

///ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്///

എഞ്ചിനീയറിംഗ് നന്നായി അറിയണമെങ്കില്‍ പ്രായോഗിക പരിശീലനവും കൂടി വേണം എന്നതുകൊണ്ടാണ് സിലബസില്‍ practicals നു പ്രാധാന്യമുള്ളത്. തിയറി “നന്നായി“ അറിയുന്ന പല വിദ്യാര്‍ഥികളും അവ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ തെറ്റുകള്‍ വരുത്തുന്നതായി വളരെ ഏറെ അനുഭവങ്ങളുണ്ട്.. എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിട്ടില്ലാത്ത ITC കഴിഞ്ഞ, കുവൈറ്റില്‍ ജോലിയുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരനും നന്നായി PLC പ്രോഗ്രാം ചെയ്യും. അതുകൊണ്ട് ITC പസ്സായ എല്ലാവര്‍ക്കും PLC പ്രോഗ്രാം ചെയ്യാന്‍ പറ്റും എന്ന് കരുതാനാവില്ല.
എന്നാല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങുന്നവരില്‍ ഏകദേശം 10 ശതമാനം ആളുകള്‍ക്ക് മാത്രമേ താങ്കള്‍ക്കുള്ളത്ര (എഞ്ചിനീയറിംഗ് skill) കഴിവുകള്‍ ഉണ്ടാവാറുള്ളു. സിലബസ്സില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ ശതമാനക്കണക്ക് ഉയര്‍ത്താന്‍ കഴിയും.

എന്റെ FORTRAN പഠനത്തെപറ്റി എഴുതാന്‍ കാരണമുണ്ട്. അന്ന് പരിശീലിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നുവെങ്കില്‍, കുറെക്കൂടി മെച്ചമായും എളുപ്പത്തിലും പഠിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
പഠിക്കുന്ന തിയറി നന്നായി ഉള്‍ക്കൊള്ളാന്‍ പ്രായോഗിക പരിശീലനം അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ 18 വര്‍ഷത്തെ അദ്യാപനത്തിനിടയില്‍ മാറ്റി ചിന്തികേണ്ട ഒരവസരം പോലും ഉണ്ടായിട്ടില്ല. നീന്തല്‍ പഠിക്കാന്‍ അതിന്റെ തിയറി മാത്രം പഠിച്ചാല്‍ മാത്രം പോരല്ലോ.
പഠിക്കുന്നവയെല്ലാം പ്രയോഗിച്ചാലേ കാര്യങ്ങള്‍ മനസ്സിലാവൂ എന്നാണെങ്കില്‍ അവരൊന്നും എഞ്ചിനീയറിങ്ങ് പഠിക്കാന്‍ പ്രാപ്തരല്ല ( പ്രാക്റ്റിക്കലേ വേണ്ടാ എന്നുദ്ദേശിച്ചില്ല).
ഞങ്ങളെ പ്പോലുള്ളവരുടെ പ്രശ്നവും അതു തന്നെയാണ്. :)

പരിചയ സമ്പന്നത കൂടുംതോറും എഞ്ചിനീയറുടെ കഴിവുകളും കൂടും. പല തൊഴില്‍ ദാതാക്കളും പുതുതായി പുറത്തിറങ്ങുന്ന എഞ്ചിനീയര്‍മാരെക്കാള്‍ പരിചയ സമ്പന്നരെ ആഗ്രഹിക്കുന്നതും അവര്‍ക്ക് തുടക്കക്കാരേക്കാള്‍ കൂടുതല്‍ വേതനം കൊടുക്കുന്നതും അതുകൊണ്ടാണ്.
പിന്നെ സര്‍ജി പറയുന്നതുപോലെ “പഠിക്കാന്‍ ഒരു സിലബസ്സേ ആവശ്യമില്ല“ എന്നുമാവാം

ഗ്രീഷ്മയുടെ ലോകം said...

ഒരു പഠനോപകരണത്തിന്റെ വരവിന് എഞ്ചിനീയറിങ്ങ് സിലബസ്സ് റിവിഷന്‍ വേണമെന്നൊക്കെ പറയുന്നത് വളരെ കഷ്ടമല്ലേ?

ഒരു പുതിയ പഠനോപകരണത്തിന്റെ വരവിനു വേണ്ടിയല്ല സിലബസ് റിവിഷന്‍ വേണ്ടത്. ഒരു പുതിയ പഠനോപകരണം വിദ്യാര്‍ഥിയുടെ പഠനം എളുപ്പമാക്കുന്നു. അതുവഴി അവന്/ അവള്‍ക്ക് സമയ ലാഭം ഉണ്ടാവുന്നു. അതായത് കൂടുതല്‍ അറിയാന്‍ സമയവും അവസരവും ലഭിക്കുന്നു. അപ്പോള്‍ ഒരു പുതിയ പഠനോപകരണത്തിന്റെ ആവിര്‍ഭാവം കൂടുതല്‍ അറിയാനുള്ള അവസരം ഉണ്ടാക്കുന്നു. ഈ
അവസ്ഥയ്ക്കനുകൂലമായ സിലബസ് റിവിഷന്‍ കൂടി ആയാലേ അത് സാദ്ധ്യമാവൂ.
M TECH നു പഠിക്കുമ്പോള്‍ 2D DSP യില്‍ tripple integral equations, നിര്‍ദ്ധാരണം ചെയ്യാന്‍ കമ്പ്യൂട്ടറില്‍ ഒരു പ്രോഗ്രാം എഴുതി Run ചെയ്യേണ്ടിയിരുന്നു. പ്രോഗ്രാം ഏഴുതാന്‍ രണ്ടു മണിക്കൂര്‍; റണ്‍ ചെയ്ത് (ഒരു 386 പി സി), ഏകദേശം 30 മിനിറ്റ് എടുക്കും, ഉത്തരം കിട്ടാന്‍.
അതിനാല്‍ വളരെ ഏറേ സമയം കമ്പ്യൂട്ടറില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാല്‍ MATLAB വന്നതോടെ പ്രോഗ്രാം മെനക്കെട്ടിരുന്ന് എഴുതേണ്ട ആവശ്യം ഇല്ലാതായി. Run time ഉം വളരെ കുറച്ച് മതി എന്നായി. അതുകൊണ്ട് പിറ്റെ വര്‍ഷം മുതല്‍ കൂടുതല്‍ advanced കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പേടുത്താന്‍ കഴിഞ്ഞു.
ഞാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. മുന്നത്തെ പോസ്റ്റില്‍ താന്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തരീതിയില്‍ ചുരുക്കി എഴുതിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.(കാല്‍കുലേറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കല്‍ സിലബസില്‍ വേണം എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല)

തറവാടി said...

ഒരു വിദ്യാര്‍ത്ഥിയുടെ പേര്‍സ്പെക്ടീവില്‍ സിലബസ്സെന്നാല്‍, യോഗ്യത നേടാന്‍ ഒരു വിദ്യാര്‍ത്ഥി മിനിമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്.
>>എങ്ങനെ പഠിപ്പിക്കണം മൂല്യ നിര്‍ണയം നടത്തണമെന്നൊക്കെ<< തുടങ്ങിയവയൊന്നും തന്നെ റലവന്റല്ല.

താങ്കള്‍ ഒരധ്യാപകനായതിനാലായിരിക്കാം മുകളില്‍ സൂചിപ്പിച്ചവ ഉള്‍പ്പെടുത്തിയതെന്നും മനസ്സിലാക്കുന്നു, വ്യക്തമാക്കാനായി സൂചിപ്പിച്ചെന്നെയുള്ളു.

തറവാടി said...

>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ മാറുമ്പോഴും സിലബസില്‍ അതനുസരിച്ച് വ്യത്യാസങ്ങള്‍ വേണ്ടിവരും<<

വ്യക്തമായില്ല.

തറവാടി said...

>>ഇലക്റ്റീവ്: പൊതുവായല്ലാത്ത വിദ്യാ‍ര്‍ഥികളുടെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിന് ഇലക്റ്റീവ് ആയ വിഷയ്നങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത്തരം ഇലക്റ്റീവ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തന്നെ സിലബസ് റിവിഷന്‍ വേണ്ടിവരുമല്ലോ.<<


യോജിപ്പ്.

തറവാടി said...

>>അധ്യാപകരുടെ ജോലി ഭാരം ക്രമീകരിക്കാന്‍ വേണ്ടി ചിലപ്പോള്‍ റിവിഷന്‍ വേണ്ടി വരും<<

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാണോ അധ്യാപകരുടെ 'ജോലി' ഭാരത്തിനാണോ സിലബസ്സ്?

പൂര്‍ണ്ണ വിയോജിപ്പ്.

തറവാടി said...

>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത്ത) പല ELECTIVE SUBJECTS എടുത്ത് കളഞ്ഞു.<<

ഉദാഹരണം തരാമോ?

തറവാടി said...

“പഠിക്കാന്‍ ഒരു സിലബസ്സേ ആവശ്യമില്ല“

എന്തിനാണ് താന്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഒരുവിദ്യാര്‍ത്ഥിക്ക ആവശ്യമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

തറവാടി said...

>> എഞ്ചിനീയറിംഗ് കോളെജില്‍ പഠിച്ചിട്ടില്ലാത്ത ITC കഴിഞ്ഞ, കുവൈറ്റില്‍ ജോലിയുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരനും നന്നായി PLC പ്രോഗ്രാം ചെയ്യും.<<

PLC പ്രോഗ്രാം ചെയ്യാന്‍ പത്താം ക്ലാസ്സ് പോലും വേണ്ട എന്നിട്ടല്ലെ ITC :)
കുറച്ചുദാഹരണങ്ങള്‍ തരട്ടെ.

ഈയിടെ പഴയൊരു പരിചയക്കാരനെ കാണാനിടയായി , ട്രാന്‍സ്ഫോര്‍മര്‍ ഡിസൈന്‍ എഞ്ചിനീയര്‍, കക്ഷിയുടെ വിദ്യാഭ്യാസം ITI ആണെന്നറിയുന്നതിനാല്‍ എനിക്ക് കൂടുതല്‍ അറിയാന്‍ താത്പര്യം. അങ്ങിനെ ദിസൈന്‍ ചെയ്യുന്നു എന്റെ ചൊദ്യത്തിനുത്തരം, ' അതൊക്കെ സിമ്പിളല്ലേ, ഓരോ പരാമീറ്ററും കമ്പ്യൂട്ടറില്‍ എന്റെര്‍ ചെയ്യും , ട്രാന്‍സ്ഫൊര്‍മറിന്റെ ഡ്രോയിങ്ങ് പ്രിന്‍ന്റൗട്ടായി വരും' !!

ഗള്‍ഫില്‍ ഏതെങ്കിലും ഒരു മെയിന്റനന്‍‍സ് കമ്പനിയില്‍ ഡ്രൈവറായി രണ്ട് വര്‍ഷം ജോലി ചെയ്താല്‍, ചിലര്‍ ഇലക്ട്രീഷ്യനാവും പിന്നീട് മെല്ലെ ഫോര്‍മാന്‍ , സൂപ്പര്‍ വൈസര്‍. കുറച്ചുനാള്‍ കഴിഞ്ഞാല്‍ കയ്യില്‍ നല്ലൊരു കാര്‍ഡ് കാണും അതില്‍ ' സൈറ്റ് എഞ്ചിനീയര്‍ എന്നോ പ്രോജെക്ട് എഞ്ചിനീയര്‍ എന്നോ ഒക്കെ എഴുതിയിരിക്കും'


ഈജിപ്ഷ്യന്‍ മാര്‍ ഇവിടെവരുമ്പോള്‍ ആദ്യം ഡ്രവറായിട്ടാവും അടുത്തകൊല്ലം കാണാം അവന്‍ മുഹന്തിസോ മുദീറോ ഒക്കെ ആവുന്നത്.

കാണാന്‍ അല്പം ചന്തവും നല്ല ഇംഗ്ലീഷും കുറച്ച് ആര്‍ട്ടിസ്റ്റിക് മെന്റാലിറ്റിയുമുണ്ടെങ്കില്‍ ഇന്റീരിയര്‍ ഡിസൈനരും ആര്‍ക്കിടെക്ടും ഒക്കെയാവാം

സൂചിപ്പിച്ചത്, PLC പ്രോഗ്രാമ്മിങ്ങ് ഏതാള്‍ക്കും ചെയ്യാം എന്നാല്‍ അതിന് മുമ്പുള്ള ചില സംഗതികളുണ്ടല്ലോ അത് ചെയ്യാന്‍ ഈ പറഞ്ഞവര്‍ക്ക് പറ്റുമോന്നുള്ളതാണ് :)

ഗ്രീഷ്മയുടെ ലോകം said...

യോഗ്യത നേടുക എന്നുവച്ചാല്‍ , ബി ടെക്ക് പാസ്സാവുക എന്നാണുദ്ദേശിക്കുന്നതെങ്കില്‍ വിദ്യാര്‍ഥി സിലബസ് വ്യക്തമായും അറിയണം; മൂല്യ നിര്‍ണയരീതിയും നന്നായി അറിയണം. ഇക്കാലത്ത് ഒരു വിദ്യാര്‍ഥി പഠിച്ചില്ലെങ്കിലും, സിലബസും മൂല്യ നിര്‍ണയ രീതിയും വളരെ ഗഹനമായി മനസ്സിലാക്കാറുണ്ട്. എങ്കിലല്ലേ കുറഞ്ഞ effort ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാനും, പരീക്ഷയ്ക്ക് തോറ്റാലോ മാര്‍ക്ക് കുറഞ്ഞാലോ out of syllabus ചോദ്യങ്ങളോ മറ്റപാകതകളോ ഉണ്ട് എന്ന് മനസ്സിലാക്കി പരാതിപ്പെടാനും പറ്റൂ!
നല്ലൊരു ശതമാനം കുട്ടികളും കൊച്ചിന്‍ യൂണിവേഴ്സിറ്റി സിലബസിനെക്കാള്‍ എം ജി യൂണിവേഴ്സിറ്റി സിലബസ് ഇഷ്ടപ്പെടുന്നതും, എം ജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍ ഉള്ള കോളേജില്‍ പഠിക്കാനാഗ്രഹിക്കുന്നതും സിലബസ് നോക്കി തന്നെയാണ്. രണ്ടിലെയും സിലബസ് പരിശോധിച്ചാല്‍, “യോഗ്യത നേടാന്‍ ഒരു വിദ്യാര്‍ത്ഥി മിനിമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍“ ഏകദേശം ഒന്നു തന്നെആണ് എന്നു മനസ്സിലാവും.

ഗ്രീഷ്മയുടെ ലോകം said...

>>മൂല്യ നിര്‍ണയം:മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ മാറുമ്പോഴും സിലബസില്‍ അതനുസരിച്ച് വ്യത്യാസങ്ങള്‍ വേണ്ടിവരും<<

വ്യക്തമായില്ല.
ഒരു വിഷയത്തില്‍ മൂല്യ നിര്‍ണയത്തിനു internal assessment, end semester university examination എന്നു രണ്ട് ഭാഗങ്ങള്‍ ഇപ്പോഴുണ്ട് (CUSAT). ഇതില്‍ internal assessment എങ്ങനെ നടത്തണമെന്നും, എത്രമാര്‍ക്ക് ഉണ്ടെങ്കില്‍ വിജയിക്കും എന്നൊക്കെ സിലബസ് സ്കീമില്‍ പറഞ്ഞിരിക്കും. അതുപോലെ തന്നെ university examination നു എത്ര ചോദ്യങ്ങള്‍ ഏതെല്ലാം തരത്തില്‍ (essay tye, short answer, one word answer etc) വേണമെന്നും choice ഉണ്ടോ എന്നുമൊക്കെ വിശദീകരിച്ചിരിക്കും. ചിലപ്പോള്‍ ഇത്തരം മുല്യ നിര്‍ണയരീതിയില്‍ അപാകതകള്‍ കണ്ടെത്താറുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും LOOP HOLES മൂലം മൂല്യ നിര്‍ണയം തെറ്റാറുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മൂല്യ നിര്‍ണയരീതി പുനരാവിഷ്കരിച്ച് വേണ്ടത്ര മാറ്റം സിലബസ്സില്‍ വരുത്തണം.
ഒരുദാഹരണം: ഈ അടുത്ത കാലം വരെ ഒരു വിഷയത്തെ 5 moduleകളായി തിരിച്ച്, ഒരു module ല്‍ നിന്നും രണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും, അതിലൊരെണ്ണത്തിനുത്തരം എഴുതക എന്നതായിഒരുന്നു രീതി. അതായത് മൊത്തം 10 ചോദ്യങ്ങള്‍. എന്നാല്‍ ഈ രീതി അപര്യാപ്തമാണെന്നു മന്നസ്സിലാക്കിയ board of studies, ചോദ്യക്കടലാസില്‍ രണ്ട് പാര്‍ട്ടുകള്‍ ഉണ്ടാക്കി. അതില്‍ A part ല്‍ 8 ചോദ്യങ്ങള്‍, ഓരോന്നിനും 5 മാര്‍ക്ക് വീതം; ഈ ചോദ്യങ്ങള്‍ വിഷയത്തിലെ ഏതു ഭാഗത്തുനിന്നുമാവാം. എന്നാല്‍ B part ല്‍ 8 ചോദ്യങ്ങള്‍ ഉണ്ട്. വിഷയത്തെ നാലു module കള്‍ ആയി തിരിച്ച് ഒരോന്നില്‍ നിന്നും രണ്ട് ചോദ്യങ്ങള്‍ (എതെങ്കിലും ഒരെണ്ണത്തിനു മാത്രം ഉത്തരം എഴുതിയാല്‍ മതി) വീതം. ഇത്തരം പുതുക്കിയ മൂല്യ നിര്‍ണയ രീതി എഞ്ചിനീയറിംഗി കൊഴ്സിന്റെ നിലവാരം ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഇതിനായി സിലബസ് 5 മൊഡ്യൂള്‍ ആയിരുന്നത് നാലാക്കി മാറ്റണമല്ലോ.അക്കാ‍ര്യം സിലബസില്‍ കാണിക്കുകയും വേണം.
ഇത്പൊലെ തന്നെ practicalനും വ്യത്യാസങ്ങള്‍ വേണ്ടി വരും. കൂടുതല്‍ മനസ്സിലാക്കാന്‍ CUSAT ന്റെ old syllabus ഉം new syllabus ഉം download ചെയ്ത് നോക്കുക.
ഇനി cusat ല്‍ credit system വരുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. അപ്പോഴും സിലബസില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും..

ഗ്രീഷ്മയുടെ ലോകം said...

വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാണോ അധ്യാപകരുടെ 'ജോലി' ഭാരത്തിനാണോ സിലബസ്സ്?

ഇന്‍ഡ്യയില്‍. AICTE എന്നൊരു സംവിധാനം ഉണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കാനും, മറ്റുമായി അവര്‍ ഒട്ടേറെ നിഷ്ക്കര്‍ഷകളും നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ അംഗീകാരമില്ലാതെ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കാനോ, കോഴ്സുകള്‍ നടത്താനോ, വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനോ അധികാരമില്ല. അംഗീകാരം കിട്ടണെമങ്കില്‍ അവര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ അനുസരിക്കണം. മാത്രവുമല്ല, ഓരോ വര്‍ഷവും, ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് രേഖാമൂലം തെളിയിക്കുകയും വേണം.

നിബന്ധനകള്‍ എന്തൊക്കെയാണെന്ന് AICTE approval process handbook ല്‍ നിന്നും മനസ്സിലാക്കാം. approval process handbook AICTE വെബ് സൈറ്റില്‍ നിന്നും downloads ചെയ്യാം.
ഈ approval process handbook ല്‍ അധ്യാപകരുടെ ജോലി ഭാരം എന്തായിരിക്കണം എന്നുള്ളതിന്റെ മാര്‍ഗ്ഗരേഖ ഉണ്ട്. അതു പാലിക്കാന്‍ സ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരാണ്. സിലബസ് പ്രകാരം ജോലി ഭാരം ശരി അല്ലാ എങ്കില്‍ AICTE ക്ക് അംഗീകാരം റദ്ദാക്കാനുള്ള അധികാരം ഉണ്ട്.
ഇക്കാര്യത്തില്‍ താങ്കളുടെ വിയോജിപ്പ് AICTE യെ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

തറവാടി said...

// ഈ അടുത്ത കാലം വരെ //

പതിനേഴ് വര്‍ഷം മുമ്പും അതായിരുന്നല്ലോ! (?)

ഗ്രീഷ്മയുടെ ലോകം said...

>>പ്രാധാന്യമില്ലാത്ത (കുട്ടികള്‍ക്ക് വേണ്ടാത്ത) പല ELECTIVE SUBJECTS എടുത്ത് കളഞ്ഞു.<<
ഉദാഹരണം തരാമോ?


കൊച്ചിന്‍ യൂണി. യുടെ electronics and communication engineering ന്റെ new scheme ഉം old scheme സിലബസും download ചെയ്താല്‍ ഒട്ടേറെ ഉസാഹരണങ്ങള്‍ ലഭിക്കും.

ഗ്രീഷ്മയുടെ ലോകം said...

എന്തിനാണ് താന്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഒരുവിദ്യാര്‍ത്ഥിക്ക ആവശ്യമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

വളരെ ശരി. എന്നാല്‍ ഒരു ഡിഗ്രി കിട്ടണമെങ്കില്‍ അതു വേണമല്ലോ.

ഗ്രീഷ്മയുടെ ലോകം said...

// ഈ അടുത്ത കാലം വരെ //
പതിനേഴ് വര്‍ഷം മുമ്പും അതായിരുന്നല്ലോ! (?)


പുതുതായി കുറെ ഏറെ കോളേജുകള്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും, കൂടുതല്‍ കുട്ടികള്‍ കൊഴ്സിനു ചേരുകയുമൊക്കെ ചെയ്തതിന്റെ പരിണിതഫലമായാണ് ഈ പ്രശ്നം ഗുരുതരമായത്. 17 വര്‍ഷം മുന്‍പ് മൂന്ന് കൊളെജുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഏകദേശം 23 കൊളേജുകള്; കേവലം നാലു കോഴ്സുകള്‍ ഉണ്ടായിരുന്ന സഥാനത്ത് ഒരു ഡസനോളം കൊഴ്സുകള്‍! അന്ന് മുല്യ നിര്‍ണയം പഴയ സിലബസ്സിനുള്ളില്‍ നിന്നുകൊണ്ട് തന്നെ കുറ്റമറ്റതാക്കാന്‍ ഇന്നത്തേക്കാള്‍ വളരെ എളുപ്പം ആയിരുന്നു.

വല്യമ്മായി said...

എഴുതി എഴുതി നീണ്ടു പോയ ഒരു കമന്റ് http://tinyurl.com/25v9bc3

തറവാടി said...

താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സം‌ശയം , ഉദാഹരണങ്ങള്‍ ചോദിക്കാന്‍ കാരണം അവ താങ്കളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പാക്കാനായിരുന്നു.

താങ്കളുടെ ഈ കമന്റ്

സത്യത്തില്‍ ഒരു ഞെട്ടലാണുണ്ടാക്കിയത്.

>>Electronics devices നിന്നും vacuum tubes എടുത്തുകളഞ്ഞു.<<

വലിയൊരബദ്ധമല്ലെ ഇത്?

ഒരു ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കെഷന്‍ എഞ്ചിനീയറിങ്ങിന്റെ സിലബസ്സില്‍ എങ്ങിനെ വാക്ക്വം ടൂബ്സിനെ ഒഴിച്ചുനിര്‍ത്താനാവും? വാക്ക്വം ടൂബ്സിന് കമ്മ്യൂണിക്കേഷനില്‍ ഉള്ള പ്രധാന്യം താങ്കള്‍ക്കറിയാഞ്ഞിട്ടാണോ?

ഒരു കമ്പ്യൂട്ടര്‍ സയന്‍സിന്റേയോ ഈവണ്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിന്റേയോ സിലബസ്സില്‍ നിന്നായിരുന്നെങ്കില്‍ പോലും അത് ശെരിയെന്ന് വെക്കാമായിരുന്നു.

തറവാടി said...

Industrial Engineering ന്റെ ഒരു എക്സ്റ്റെസന്‍ഷന്‍ ബ്രാഞ്ചായ Mechatronics പോലുള്ളവയുടെ ( കണ്ടെക്സ്റ്റില്‍ എടുത്ത് തര്‍ക്കിക്കില്ലെന്ന് കരുതട്ടെ)

ബ്രീഫ് ഒരു ഇല്‍കടീവായി വെക്കുന്നതാണോ അതോ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഇന്നും പ്രാധന്യമുള്ള വാക്ക്വം ടൂബ്സ് എടുത്ത് കളയുന്നതാണോ ശെരിയെന്ന് ചിന്തിക്കേണ്ടയിരിക്കുന്നു.

തറവാടി said...

ദിനേനെ മാര്‍ക്കെറ്റില്‍ ഇറങ്ങുന്ന മള്‍ട്ടീമീഡിയ ഡിവൈസ് ആണ് ഏറ്റവും പുതിയ ടെക്ക്‌നൊളജി എന്ന് വശാവുന്നവരാണ് എപ്പോഴും സിലബസ്സ് റിവൈസ് ചെയ്യണമെന്ന് കരുതുന്നത്.

സിലബസ് റിവിഷന്‍ വേണ്ടതുതന്നെയാണ് എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ കൈകടത്തിയല്ല അത് ചെയ്യേണ്ടത് പുതിയവ ഇലക്ടീവായും മറ്റും ചേര്‍ത്താണ്. പതിനഞ്ച് ബാച്ചുകൊണ്ടേ സിലബസ് റിവൈസ് ചെയ്യാന്‍ പാടുള്ളു, അതും കൂട്ടലായിരിക്കണം എന്നെഴുതിയതില്‍ ഒരു പിശക് പിണഞ്ഞത് മനസ്സിലാക്കുന്നു, ഉദ്ദേശിച്ചത് അടിസ്ഥാന റിവൈസിങ്ങായിരുന്നു.


എന്താണ് എഞ്ചിനീയറിങ്ങ് ഡിഗ്രി കൊണ്ട് ഉദ്ദേശിക്കുന്നതന്ന വ്യക്തമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായാലേ ഉദ്ദേശിക്കുന്ന തരത്തിലും/തലത്തിലുമുള്ള എഞ്ചിനീയര്‍മാരുണ്ടാവൂ.

ഗ്രീഷ്മയുടെ ലോകം said...

തറവാടി said...
താങ്കള്‍ ദേഷ്യപ്പെട്ടോന്നൊരു സം‌ശയം , ഉദാഹരണങ്ങള്‍ ചോദിക്കാന്‍ കാരണം അവ താങ്കളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പാക്കാനായിരുന്നു.


ദ്വേഷ്യപെട്ടിട്ടൊന്നുമല്ല, ഞാന്‍ ഒരു ഉദാഹരണം എഴുതിയാല്‍, പിന്നെയും താങ്കള്‍ക്ക് സംശയങ്ങള്‍ ഉന്നയിക്കാമല്ലോ. പൂര്‍ണ്ണമായും സംശയം തീര്‍ക്കാന്‍ നല്ലത് സിലബസ് നേരിട്ട് പരിശോധിക്കുന്നതല്ലേ എന്നു കരുതി. അത്രമാത്രം. എന്നെ ദ്വേഷ്യം പിടിപ്പിക്കാന്‍ താങ്കളെന്തെകിലും ഉദ്ദേശിച്ചിരുന്നുവോ എന്നെനിക്കറിയില്ല.

ഗ്രീഷ്മയുടെ ലോകം said...

തറവാടി said...
ഒരു ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കെഷന്‍ എഞ്ചിനീയറിങ്ങിന്റെ സിലബസ്സില്‍ എങ്ങിനെ വാക്ക്വം ടൂബ്സിനെ ഒഴിച്ചുനിര്‍ത്താനാവും? വാക്ക്വം ടൂബ്സിന് കമ്മ്യൂണിക്കേഷനില്‍ ഉള്ള പ്രധാന്യം താങ്കള്‍ക്കറിയാഞ്ഞിട്ടാണോ?


ലോകത്ത് കമ്മ്യൂണിക്കേഷന്‍ രംഗത്ത് സ്വാധീനം ചെലുത്തിയ എല്ലാ സംഗതികളും സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ പ്രായോഗിക വിഷമതകളുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് കരുതുന്നു. ആ സ്ഥിതിക്ക് പ്രാധാന്യം കൂടുതലുള്ളവ ഉള്‍പ്പെടുത്തേണ്ടിവരും, പ്രാധാന്യം കുറഞ്ഞവ ഒഴിവാക്കേണ്ടിയും വരും. ചരിത്രപരമായ പ്രാധാന്യമുള്ള പലതും, പുതിയ സാങ്കേതിക വിദ്യക്ക് ആവശ്യമില്ല എങ്കില്‍ ഒഴിവാക്കാനല്ലേ പറ്റു. പിന്നെ സിലബസില്‍ ഇല്ല എങ്കിലും, താല്പര്യമുള്ളവര്‍ക്ക് അത് പഠിക്കാമല്ലോ. വാക്വം ട്യൂബിനെ പറ്റി പഠിക്കുന്നത് നല്ലതെന്ന് കരുതുന്ന ഒരു വിദ്യാര്‍ഥിക്ക് അത് ഒരു സെമിനാര്‍ വിഷയമായി ഏടുത്ത് പഠിക്കാമല്ലോ.

ഗ്രീഷ്മയുടെ ലോകം said...

തറവാടി said...
സിലബസ് റിവിഷന്‍ വേണ്ടതുതന്നെയാണ് എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ കൈകടത്തിയല്ല അത് ചെയ്യേണ്ടത്


അടിസ്ഥാന വിഷയങ്ങളില്‍ കൈ കടത്തണമെന്ന് ആരാണു പറഞ്ഞത്?

Viswaprabha said...

തറവാടീ,
സങ്കടം സഹിക്കുന്നില്ല.

തറവാടി said...

അയ്യോ! എന്തുപറ്റി വിശ്വേട്ടാ?!

തറവാടി said...

>>ചരിത്രപരമായ പ്രാധാന്യമുള്ള പലതും, പുതിയ സാങ്കേതിക വിദ്യക്ക് ആവശ്യമില്ല എങ്കില്‍ ഒഴിവാക്കാനല്ലേ പറ്റു<<

ചരിത്രപ്രധാന്യമുള്ളതോ!

ഇക്കാലത്തും കമ്മ്യൂണിക്കേഷനില്‍ വാക്വം ട്യൂബുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണെന്റെ അറിവ്.