Saturday, October 02, 2010

വിധിയെ അപലപിക്കുന്നവരോട്

അയോധ്യ-ബാബറി മസ്ജിദ് അലഹാബാദ് കോടതിവിധിയെപറ്റിയുള്ള എന്റെ വിലയിരുത്തലുള്‍ ഗൂഗിള്‍ ബസ്സിബളിലും കമന്റുകളിലുമായി കഴിഞ്ഞതാണ്, അവയുടെ ഒരു സമഗ്രഹമാണീ പോസ്റ്റ്, മുമ്പത്തെ പോസ്റ്റും കൂട്ടിവായിക്കാം.ഈ വിധി ന്യായമാണോ എന്ന് വിലയിരുത്തുന്നതിനേക്കാള്‍ ഇത്രയും പ്രായോഗികമായി മറ്റൊരു വിധിക്കല്‍ സാധ്യമല്ലെന്ന യഥാര്‍ത്ഥ്യമാണ് മനസ്സിലാക്കേണ്ടത്.

ആദ്യം വിശ്വാസപരമായി ഈ വിധിയെ വിലയിരുത്തിനോക്കാം:


ഈ വിധി ന്യായമല്ല എന്ന് പറയുന്നത് പ്രധാനമായും രണ്ട് വിഭാഗമാണ്, ഒന്ന് ഒരു കക്ഷിതന്നെയായ ബാബര്‍ മസ്ജ്ദിന്റെ വിഭാഗമാണ്. മറ്റേ വിഭാഗമോ , സ്വതന്തര്‍ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരും.

ബാബര്‍ മസ്ജിദ് എന്ന കെട്ടിടം തകര്‍ത്തതിനെ മാത്രം 'കൃത്യം' മായി എടുക്കുന്നതുകൊണ്ടാണ് മുസ്ലീങ്ങളല്ലാത്തവര്‍ പോലും ഈ വിധിന്യായമല്ലെന്ന് പറയാന്‍ കാരണം. 1947 ല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ബാബര്‍ മ സ്ജിദാണെന്നും അത് പൊളിച്ചത് അപരാധമാണെന്നും അതുകൊണ്ട് തന്നെ അത് മസ്ജിദായിത്തന്നെ ന്‍ലനിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. ഒപ്പം ശ്രീരാമന്‍ ഒരു കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ജനനസ്ഥലം എന്നതിന് അര്‍ത്ഥമില്ലെന്നും അവര്‍ അടിവരയിടുന്നു.

ഇവരുടെ വാദത്തില്‍ കഴമ്പില്ലെന്നാണെന്റെ അഭിപ്രായം. ഒന്നാമത്തെ കാര്യം ഈ തര്‍ക്കം 1947 ശേഷമുണ്ടായതല്ല, അതിനെത്രയോ അതൊരു തര്‍ക്ക മന്ദിരമാണ്. ഭരണം ചക്രം മാറിയെന്നത് മനുഷ്യന്റെ വിശ്വാസത്തെ മാറ്റില്ല. ശ്രീരമന്‍ കഥാപാത്രമാണോ അല്ലയോ എന്നതൊക്കെ അത് വിശ്വസിക്കുന്നവരുടെ സ്വതന്ത്ര്യമാണ്.

ബാബര്‍ എന്നൊരാള്‍ മൂലം ഉണ്ടായ ഒരുതരത്തിലുള്ള അക്രമമാണ് , കുറച്ചെങ്കിലും മുസ്ലീം വിശ്വസികളെ അവരുടെ മസ്ജിദായി പ്രസ്തുത കെട്ടിടത്തെമാറ്റിയത്. അതുകൊണ്ട് തന്നെ മസ്ജിദായി വിശ്വസിക്കുന്നവരെ കുറ്റം പറയാനുമാവില്ല.

വെറും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി കുറെ രാഷ്ട്രീയക്കാര്‍ പണ്ട് ബാബര്‍ ചെയ്ത അതേ പ്രവൃത്തി മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു, അതായത് കെട്ടിടം പൊളിച്ചു. അത് പക്ഷെ മുകളില്‍ സൂചിപ്പിച്ച മുസ്ലീങ്ങളോടുള്ള അപരാധമാണ്.

ചുരുക്കത്തില്‍ രണ്ട് ഭരണത്തലവന്‍ ( ഒരിക്കല്‍ ഒരു വ്യക്തിയായിരുന്നെങ്കില്‍ മറ്റൊരിക്കല്‍ ഒരുകൂട്ടം രാഷ്ട്രീയ ഗുണ്ടകളുടെ) മാരുടെ തെറ്റായ പ്രയോഗങ്ങളുടെ ആകെത്തുകയാണ് ബാബറി മസ്ജിദ്-ശ്രീരാമമന്ദിര്‍. ഇതില്‍ ദോഷഫലം ലഭിച്ചത് രണ്ടിലും പെടാത്ത നിരപരാധികളായ രണ്ട് മതവിഭാഗത്തിലും ഉള്‍പ്പെട്ട കുറെ വിശ്വാസികളെയാണ്.

അതുകൊണ്ട് തന്നെ ഈ വിധി ഒരു വിഭാഗത്തിനനുകൂലമായിരുന്നെങ്കില്‍ ഇതരവിഭാഗത്തൊട് അപരാധമായേനെ. ചുരുക്കത്തില്‍ വിശ്വാസപരമായിട്ടെടുക്കുകയാണെങ്കില്‍ തുല്യമായ അവകാശം സം‌രക്ഷിക്കുന്ന ഒരു വിധിയാണിതെന്ന് വിലയിരുത്തേണ്ടിവരും.

ഇനി രാഷ്ട്രീയമായി :

'മസ്ജിദ് പൊളിച്ചകാലമല്ല ഇത്, ഇന്നത്തെ ജനം വളരെ പക്വമതികളാണ് അതുകൊണ്ട് തന്നെയാണ് ഈ വിധി അന്യായമായിട്ടുപോലും ഒരക്രമവും സംഭവിക്കാതിരുന്നത്' എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്, സ്വയം കണ്ണടച്ചിരുട്ടാക്കുന്നവര്‍.

സത്യത്തില്‍ വിശ്വാസികളുടെ പക്വതയല്ല മറിച്ച് അവരെ ഉപയോഗപ്പെടുത്തുന്ന രാഷ്റ്റ്രീയ നേതൃത്വത്തിന്റെ 'തിരിച്ചറിവാണ്' പക്വതയായി തെറ്റിധരിക്കുന്നത്.

മതത്തെ മനുഷ്യന്റെ മന:സമാധാനത്തിനെത്ര എത്രമാത്രം ഉപകാരമാണോ അതിന്റെ പതിന്മടങ്ങ് അപകടകരമായും ഉപയോഗപ്പെടുത്താം, അതിന് തുനിഞ്ഞിറങ്ങിയാല്‍. അതിന്റെ ഉത്തമ ഉദാഹരണമാണ്, മസ്ജിദിന്റെ പതനം.

ഈ വിധി ഏതെങ്കിലും ഒരുകൂട്ടത്തിന് മാത്രമായിരുന്നെങ്കില്‍ ഇന്‍ഡ്യ കത്തിയേനെ! ഈ കാണുന്ന പക്വതയെ അപക്വമാക്കാന്‍ ഒരു ചെറിയ ചൂട്ടും അത് കത്തിക്കാന്‍ കുറച്ചാളുകളും മാത്രം മതി. വിധി ഇതുപോലായതിനാല്‍ ചൂട്ടുണ്ടെങ്കിലും കത്തിക്കാന്‍ നേതൃത്തിന് ധര്യമുണ്ടായില്ലെന്നതാണ് സത്യം. അതായത് രാഷ്ട്രീയമായും ഈ വിധിയാണ് പ്രായോഗികമായതെന്ന് ഉറപ്പാക്കുന്നു.ചുരുക്കത്തില്‍ ഈ വിധിയായിരുന്നു വിശ്വാസപരമായും പ്രായോഗികപരമായും നീതിപുലര്‍ത്തുന്നത്.

ഇതൊക്കെയാണെങ്കിലും ഒരു പുരാതന കെട്ടിടം അതും ഒരു കൂട്ടം വിശ്വാസികളുടേതയിട്ടുള്ളത് ബലപ്രയോഗത്തിലൂടെ പൊളിച്ച പ്രവൃത്തിയെ ഈ വിധിയിലൂടെ അന്യായവല്‍ക്കരിക്കപ്പെടുന്നില്ല എന്നിടത്താണ് ഞാനീ വിധിയില്‍ കാണുന്ന ന്യൂനത അല്ലെങ്കില്‍ അന്യായം.

എന്നാല്‍ സ്വന്തം രാജ്യത്തിന്റേയും കുറെ മനുഷ്യ ജീവന്റേയും രക്ഷക്ക് വേണ്ടി വിധിയിലെ ഈ ന്യൂനത/ അന്യായം ക്ഷമിക്കാന്‍ ഒരുക്കമാകുമ്പോളാണ് ഒരാള്‍ കൂറുള്ള ഒരു പൗരനാവുന്നതെന്ന എന്റെ വിശ്വാസം എനിക്ക് തുണയാകുന്നത്.

10 comments:

തറവാടി said...

വാക്കുപറഞ്ഞാല്‍ വാക്കാവണം, വിധി എന്തായാലും അനുസരിക്കും എന്ന് പറഞ്ഞവര്‍ അപ്പീലിന് (?) പോകുന്നതില്‍ എന്തര്‍ത്ഥം?

ആട്ടിന്‍ കുട്ടികളെ തലയിടിപ്പിച്ച് ചോരകുടിക്കുന്ന ബുജി(?)കളുടെ വാക്കുകള്‍ കേട്ടിട്ടാണോ?

മലമൂട്ടില്‍ മത്തായി said...

Most important achievement of this court ruling is defusing the situation. Apart from that the verdict has significant holes - including fixing the birth place of Ram. In one way, the High Court put the ball in the "Supreme" court.

സന്ദേഹി-cinic said...

ഈ വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നവരൊക്കെ വളരെ തന്ത്രപരമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നു എന്നു കാണാം.ജുഗുപ്സാ‍ാപ്രം എന്നുപോലും പലപ്പോഴും തോന്നുന്നു. വിധിക്ക് പറയുന്ന ന്യായങ്ങളും വിധിതീർപ്പായി ഗണിക്കപ്പെടുമല്ലോ. ശ്രീരാമൻ ജനിച്ച സ്ഥലം ക്രിത്യമായി അവിടെത്തന്നെയാണെന്നും അവിടെ ക്ഷേത്രം പൊളിച്ചിട്ടാണു ബാബർ പള്ളി പണിതതെന്നും ചരിത്രപരമായി ആധികാരികമായി പറയാൻ തക്ക തെളിവ് കോടതീക്ക് ലഭിച്ചിട്ടുണ്ടോ? വിധി ഒത്തു തീർപ്പിനൊരു ഫോർമുല വെച്ചപോലെയാണ് തോന്നുക.ഇത് രണ്ടു വിഭാഗവും സമ്മതിച്ചാൽ നന്നായിരുന്നു.പക്ഷെ ചോദ്യവും പ്രശ്നത്തിന്റെ മർമ്മവും കിടക്കുന്നത് അവിടെയല്ല.ഒരു പരിഷ്കൃത/ആധുനിക,മതേതര ജനാധിപത്യ രാജ്യത്തെ ജുഡീഷ്യറി ഒരു കേസിൽ വിധിയെഴുതുമ്പോൾ അത് തെളിവിനെയും നിയമത്തെയും ഭരണ ഘടനയേയും അല്ലേ ആധാരമാക്കേണ്ടത്? അല്ലാതെ വിധി പ്രഖ്യാപിക്കാൻ തുടങ്ങിയാൽ ഭാവിയിലും ഇത്തരം കേസുകൾ ഉണ്ടയാൽ കോടതികൾ ഇതൊരു മാതൃകയാക്കില്ലേ? അത് കൂടുതൽ സംഘർഷങ്ങൾക്കല്ലേ കാരണമാകുക?കോടതീക് പുറത്തു വെച്ച് ഇങ്ങനെ ഒരു ഒത്തു തീർപ്പുണ്ടായിരുന്നെങ്കിൽ അത് പ്രശ്നമില്ലായിരുന്നു.എന്നാൽ ഇത് ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാവിയെയാണ് കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്.

Manoj മനോജ് said...

"ചുരുക്കത്തില്‍ വിശ്വാസപരമായിട്ടെടുക്കുകയാണെങ്കില്‍ തുല്യമായ അവകാശം സം‌രക്ഷിക്കുന്ന ഒരു വിധിയാണിതെന്ന് വിലയിരുത്തേണ്ടിവരും."

സെണ്ട്രല്‍ ഡോം ഇരുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ട് കൊടുത്തത് വഴി തുല്ല്യ അവകാശമാണെന്ന വാദം എങ്ങിനെ നിലനില്‍ക്കും എന്ന് ഒന്ന് വിശദീകരിക്കാമോ?

ജസ്റ്റിസ് ഖാന്റെ വിലയിരുത്തലുകള്‍ ഔദ്യോഗിക സൈറ്റില്‍ കിട്ടും. 231 ആം പേയ്ജ് മുതല്‍ വായിച്ച് നോക്കിയാല്‍ എന്തിന് ഈ വിധി നടത്തിയതെന്ന് മനസ്സിലാക്കാം...

ജസ്റ്റിസ് ഖാന്‍ വിധിയില്‍ പറയുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍...

“3. No temple was demolished for constructing the mosque.
4. Mosque was constructed over the ruins of temples which were lying in utter ruins since a very long time before the construction of mosque and some material thereof was used in construction of the mosque.
5. That for a very long time till the construction of the mosque it was treated/believed by Hindus that some where in a very large area of which premises in dispute
is a very small part birth place of Lord Ram was situated, however, the belief did not relate to any specified small area within that bigger area specifically the premises in dispute.
6. That after some time of construction of the mosque Hindus started identifying the premises in dispute as exact birth place of Lord Ram or a place wherein exact
birth place was situated.”

എന്നിട്ടും അദ്ദേഹം അവസാനം പറയുന്നത്
“11. That in view of the above both the parties are declared to be joint title holders in possession of the entire premises in dispute and a preliminary decree to that effect is passed with the condition that at the time of actual partition by meets and bounds at the stage of preparation of final decree the portion beneath the Central dome where at present make sift temple stands will be allotted to the share of the Hindus.”

എന്നാണ്....

അപ്പോള്‍ ഹിന്ദുക്കള്‍ക്ക് ലഭിച്ചത് ദാനം എന്നല്ലാതെ മറ്റെന്താണ്?

തറവാടി said...

അതൊരു വലിയ ആചീവ്മെന്റല്ലെ മലമൂട്ടില്‍ മത്തായി? ശ്രീരാമന്റെ ജന്മസ്ഥലമടക്കം കാര്യങ്നഗ്ലില്‍ കൃത്യതയില്ലാത്തതന്‍നെയാണ് ഒഴിവാക്കാന്‍ സാധിക്കാത്ത ഹോളുകള്‍ ഉള്ളതും(?)

തറവാടി said...

സന്ദേഹി,

>>വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നവരൊക്കെ വളരെ തന്ത്രപരമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നു എന്നു കാണാം.<<


തുറന്ന, സത്യസന്ഥമായ അഭിപ്രായത്തെ എങ്ങിനെ വിലയിരുത്തണമെന്നത് കേള്‍ക്കുന്നവന്റെ സ്വാതന്ത്ര്യം, കൈ കടത്തുന്നില്ല.


താങ്കളോട് ഒറ്റചോദ്യം, 100% വ്യക്തമായ തെളിവുകളും ചരിത്ര സത്യങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ വിധിയില്‍ നിന്നും വിഭിന്നമായൊരു വിധി സാധ്യമാണോ?

അതെയെന്നാണുത്തരമെങ്കില്‍ അതുമൊന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

തറവാടി said...

മനോജ്,

പോസ്റ്റ് വ്യക്തമായി വയിച്ചില്ലെന്ന് തോന്നുന്നു അതല്ലെങ്കില്‍ എന്റെ ഭാഷയുടെ പോരായ്മ!

എല്ലാം തുല്യമായി വീതിച്ചതിനല്ല വിശ്വാസപരമായും തുല്യമായെന്ന് ഞാന്‍ പറഞ്ഞത്, ഒന്നുകൂടി വായിക്കുമല്ലോ! :)


എന്തിന് ഈ വിധി നടത്തിയെന്നതിന് ഞാന്‍ വലിയ പ്രസക്തികൊടുക്കുന്നില്ല, റിസള്‍ട്ടാണ് എനിക്ക് മുഖ്യം.

കാക്കര kaakkara said...

അയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്‌തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത്‌ പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...

ഈ വിധിയിൽ നിയമപുസ്തകത്തിന്‌ വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്‌മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...

എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്‌...

ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്‌...

pappan said...

അഫ്ഗാനിസ്താനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തതും കൊടതിക്ക് വിടുമോ?

അജേഷ് ചന്ദ്രന്‍ ബി സി said...

ഇന്ത്യയെ കത്തിയ്ക്കാന്‍ റെഡി ആയിട്ടിരുന്നവരുടെ ആവേശം കെടുത്തുന്ന വിധി ആയിപ്പോയി ഇത്...
ഇപ്പോള്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ മാരകമായ വാഗ്വാദങ്ങള്‍ക്കു ആ വിധി വഴിവെക്കുമായിരുന്നു..
അങ്ങനെ ഒന്നും സം‌ഭവിയ്ക്കാതിരുന്നത് നമ്മള്‍ ഇന്ത്യക്കാരുടെ ഭാഗ്യം...