Friday, September 03, 2010

ബ്രിട്ടാസേ ജഗതീ മോശം

പൊതുസമൂഹത്തില്‍ വ്യത്യസ്ഥരായവരെ വ്യക്തിയധിഷ്ടിതമായി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പ്രധാനമായും അഭിമുഖങ്ങള്‍ ചെയ്യുന്നതും ചെയ്യേണ്ടതും എന്നാണെന്റെ പക്ഷം. അഭിമുഖം കൊണ്ട് സമൂഹത്തിന് പലഗുണങ്ങളുള്ളതുപോലെതന്നെ അഭിമുഖം ചെയ്യപ്പെടുന്നയാള്‍ക്കും ഗുണങ്ങളുണ്ട്

അഭിമുഖം ചെയ്യുന്നയാള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതയെപറ്റി പറയാന്‍ ഞാന്‍ ആളല്ല എന്നാല്‍ ഒരാളില്‍ നിന്നും എന്താണ് താന്‍ ചോര്‍ത്തിയെടുക്കേണ്ടത് എന്നതിനെപറ്റി നല്ല ബോധ്യമുള്ളയാളായിരിക്കണം, അങ്ങിനെയാവുമ്പോള്‍ സമയത്തിലധിഷ്ടിതമായി കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ക്കാവുകയും ചെയ്യുന്നു.

ടി.വിയിലൂടെ പല അഭിമുഖങ്ങളും കാണുന്നവരാണല്ലോ നമ്മള്‍, കഴിഞ്ഞ ദിവസം ബ്രിട്ടാസും ജഗതി ശ്രീകുമാറും തമ്മിലുള്ള ഒരഭിമുഖം കാണാനിടയായി. ബ്രിട്ടാസിന്റെ ചോദ്യങ്ങളും ജഗതി ശ്രീകുമാറ് നല്‍കിയ ഉത്തരങ്ങളും കേട്ടപ്പോള്‍ സത്യത്തില്‍ ആരാണ് കൂടുതല്‍ അധപതിച്ചവര്‍ എന്ന് തീര്‍പ്പിക്കാനായില്ല

മല്ലികാ സുകുമാരന്‍ ജഗതിയുടെ ആദ്യഭാര്യയാണെന്ന് ഞാന്‍ മനസ്സിലാക്കിയത് സുകുമാരന്റെ മരണത്തോടൊപ്പമായിരുന്നു, അതും ഒരു വാര്‍ത്തയുടെ ഭാഗമായിട്ട്. ഇക്കാര്യം നല്ലൊരു കൂട്ടം ആളുകള്‍ക്കുമറിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്

തീര്‍ച്ചയായും ജഗതിയുമായുള്ള ഒരഭിമുഖത്തില്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതുമാണ്, എന്നാല്‍ ഒന്ന് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് പിന്നീട് വീണ്ടും വീണ്ടും ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു, വളരെ വാചാലനായി ജഗതി ഉത്തരവും!

മല്ലികാസുകുമാരനും ജഗതിയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇന്നോ ഇന്നലെയോ അല്ല. സുകുമാരനുമായുള്ള ബന്ധത്തില്‍ മുപ്പതിലധികം വയസ്സുള്ള മക്കളുള്ള ഒരമ്മൂമ്മയാണവരിന്ന്. ഇത്രയും കാലപ്പഴക്കമുള്ള ഒരു കാര്യത്തെപറ്റി ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ അവസാനിപ്പിക്കുന്നതിന് പകരം, തുടര്‍ച്ചയായി ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനത്തിനുണ്ടായ സാഹചര്യങ്ങളും മറ്റും ഒരു പൊതുമാധ്യമത്തിലൂടെ വിവരിക്കപ്പെടുന്നത് ഇന്നത്തെ സമൂഹത്തിന് എന്ത് തരത്തിലാണ് ഗുണകരമാകുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം ബ്രിട്ടാസിന് നഷ്ടപ്പെട്ടതായി തോന്നി ചോദ്യങ്ങള്‍ കേട്ടപ്പോള്‍

അതൊക്കെ കാലങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയതല്ലെ ആ വിഷയം വിടാം " എന്നൊരു നിര്‍ദ്ദേശം ജഗതിയില്‍ നിന്നും ഉണ്ടാകാതിരുന്നത്, പൃഥ്വിരാജ് പിറക്കാതെ പോയമകനാണെന്ന് ' തോന്നിയിട്ടുണ്ടോ ? അങ്ങിനെ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ ബ്രിട്ടാസിനെക്കൊണ്ടെന്നെത്തിച്ചു. പ്രസ്തുത ചോദ്യത്തിന്

ഒരു വികൃതിച്ചിരിയോടെ ജഗതിയുടെ മറുപടിയും ഒക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയതിതാണ്

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനം ഇന്ന് ശസ്ത്രക്രിയ ചെയ്യുന്നതോടെ ആര്‍ക്കാണ് ലാഭം? ഇന്നത്തെ സമൂഹത്തിനെന്താണ് ഗുണം?
ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ജഗതിയെന്ന പേരുകേട്ട സിനിമാനടനും ഇതിലെന്താണ് ഗുണം?

8 comments:

തറവാടി said...

ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ജഗതിയെന്ന പേരുകേട്ട സിനിമാനടനും ഇതിലെന്താണ് ഗുണം?

Hari | (Maths) said...

ചാനലിന് റേറ്റ് കൂട്ടാനുള്ള ഒരു ശ്രമമായിത്തന്നെ ഇതിനെ തിരിച്ചറിയണം. ഈ അഭിമുഖം ചര്‍ച്ച ചെയ്യപ്പെടണമെന്നും അതുവഴി പരിപാടി കൂടുതല്‍ പേര്‍ ശ്രദ്ധിക്കണമെന്ന ഉദ്ദേശ്യവുമാകാം ചോദ്യകര്‍ത്താവായ ബ്രിട്ടാസിനുള്ളതെന്നു തോന്നുന്നു. ഇതെന്നല്ല, അദ്ദേഹം നയിച്ച അറുപതു ശതമാനത്തോളം അഭിമുഖങ്ങളും ഇപ്രകാരമായിരുന്നു. പക്ഷെ ഇതുപോലെ ഏതുതരം ചോദ്യങ്ങളും ചോദിക്കാനുള്ള ഒരു ധൈര്യം ബ്രിട്ടാസിനുണ്ടെന്നുള്ളതും വിസ്മരിച്ചു കൂടാ. അധികം വൈകാതെ ഫോളോ അപ് എന്ന രീതിയില്‍ പൃഥ്വിരാജുമായി ഒരു അഭിമുഖം പ്രതീക്ഷിക്കാം. സമാന ചോദ്യങ്ങള്‍ ആവര്‍ത്തിച്ചേക്കാം.

Typist | എഴുത്തുകാരി said...

ഞാനും കണ്ടിരുന്നു അതു്. എനിക്കും തോന്നി, എന്തിനാ ഇത്ര പഴയ കാര്യങ്ങൾ ഇങ്ങനെ കുത്തികുത്തി ചോദിക്കുന്നതെന്നു്. പക്ഷേ ഒരു കാര്യം, നമുക്കേ അങ്ങനെ തോന്നിയുള്ളൂ. മറുപടി പറഞ്ഞയാൾ അതിലും വലിയ ആവേശത്തിലായിരുന്നല്ലോ ഓരോന്നിനും ഉത്തരം കൊടുത്തിരുന്നതു്.

Typist | എഴുത്തുകാരി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

ബ്രിട്ടാസിന്റെ സ്ഥിരം ഏര്‍പ്പാട് ആണിത്.
നല്ല ചോദ്യങ്ങള്‍ ഉണ്ടാവും. നന്നായി ഹോംവര്‍ക്ക് ചെയ്യുകയും ചെയ്യും.
പക്ഷെ ഇത്തരം ചീപ് ചോദ്യങ്ങള്‍ ഒഴിവാകുകയുമില്ല.
മുമ്പ് കെ. മുരളീധരനെ ഇന്റര്‍ വ്യൂ ചെയ്തു ഗീതയുമായുള്ള ബന്ധവും കുത്തി കുത്തി ചോദിച്ചു.
ഗീത എന്ന പേര് പോലും ഓര്‍മ്മ ഇല്ലാത്ത പോലെ നിന്ന് അതും മുരളിയെ കൊണ്ട് പറയിച്ചു.

പാച്ചു said...
This comment has been removed by the author.
പാച്ചു said...

Mr.Brittas oru pottan aanu.
I have seen one interview with AR Rehman, where he started the interview in Malayalam(?)...
Rehman answered in English....
Again he started qstning in Malayalam(?!)...

Also he will interrupt continously in the middle with his own comments & all...

Best intervewer is Mr.Anil Nambiar of Surya TV..where he asks relevant questions...listens completely to the answer...then he proceeds with the next one..a perfect example for ppl like Mr.Sreekandan Nair & Brittazzzz!!

Faizal Kondotty said...

true...