Monday, January 11, 2010

സക്കറിയാ ഇത് വേണ്ടായിരുന്നു!

താങ്കളുടെ അഭിപ്രായം പൊതുവേദിയില്‍ പ്രകടിപ്പിച്ചതിന് താങ്കളെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ കയ്യേറ്റം ചെയ്തതായി വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു.

അവര്‍ ഡി.വൈ.എഫ്.ഐ ക്കാരാകയാല്‍ ഭരണവും പോലീസും അവരുടേതാണെന്നും അതുകൊണ്ട് തന്നെ പരാതികൊടുത്താല്‍ വാദി പ്രതിയായി താന്‍ ഉള്ളില്‍ കിടക്കേണ്ടിവരും അതുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ലെന്നും പറഞ്ഞല്ലോ!

താങ്കളുടെ നിലപാട് ഭരിക്കുന്നവരോടുള്ള വിശ്വാസക്കുറവായി വിലയിരുത്തപ്പെടും അതാവട്ടെ തന്നെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനേക്കാള്‍ കേമമാണ് എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എനിക്കോ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കോ വിയോജിപ്പാണുള്ളത്!

കാരണം,

ജനമറിയുന്ന , സം‌സ്കാരിക-സാഹിത്യപ്രവര്‍ത്തകന്‍/ കര്‍ത്താവായ താങ്കളെപ്പോലുള്ള ഒരാളോട് ഇതുപോലുള്ള ഒരു ഗുണ്ടായിസം നടന്നിട്ട് അതിനോട് പരാതിയില്ലാ എന്നത് ഒന്നുകില്‍ താങ്കളിലെ ഭീരുത്വമായികാണുന്നു അത് എന്നെപ്പോലുള്ളവരുടെ ഭീരുത്വത്തെ വര്‍ദ്ധിപ്പിക്കുന്നു!

താങ്കള്‍ പരാധികൊടുക്കുക, ഈ നീച കൃത്യം ചെയ്തവരെ ശിക്ഷിപ്പിക്കുക അങ്ങിനെ നമ്മുടെ നാട്ടില്‍ ആരായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നുറപ്പുവരുത്തുക എന്നെപ്പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുക!

7 comments:

തറവാടി said...

നല്‍കുക!

അമ്മേടെ നായര് said...

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്! എന്നാ നായരങ്ങട്.....

തറവാടി said...

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തമായി പറയൂ അമ്മേടെ നായര്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സക്കറിയ പരാതി കൊടുക്കേണ്ടിയിരുന്നു എന്നു തന്നെയാണ് എനിക്കു തോന്നുന്നത്

അനില്‍@ബ്ലോഗ് // anil said...

അങ്ങിനങ്ങ് പിണക്കാന്‍ പറ്റുമോ, തറവാടീ?
ഒരാവേശത്തിന് കിണറ്റില്‍ ചാടാം....
:)

chithrakaran:ചിത്രകാരന്‍ said...

ഹഹഹ......
പരാതികൊടുക്കാതെത്തന്നെ സക്കറിയക്ക്
ഇനി ഈ വിവാദങ്ങള്‍ക്കു പുറകെ നടക്കേണ്ടിവരും.
പരാതികൊടുത്തിരുന്നെങ്കില്‍ അയാളുടെ ശനിയാഴ്ച്ചയിലെ യാത്ര മുടങ്ങുന്നതുമാത്രമല്ല, ഇടക്കിടക്ക് പയ്യന്നൂര്‍ സ്റ്റേഷന്‍ സന്ദര്‍ശനത്തിനും കോടതികേറ്റത്തിനും കുറെ ദിവസങ്ങള്‍ നീക്കിവക്കേണ്ടിവന്നേനെ.മാസത്തിലൊരിക്കല്‍ രാവിലെ മുതല്‍ വൈകുന്നേരം കോടതി പിരിയുന്നതുവരെ മൊബൈല്‍ പോലും ഓഫാക്കി കുന്തമിഴുങ്ങി നില്‍ക്കുന്ന ഏര്‍പ്പാടാണ് ....കയ്യേറ്റത്തേക്കാള്‍ ... എന്തിന്..
ബലാത്സംഘത്തേക്കാള്‍ പോലും, ക്രൂരമായ പീഢനം !!!

ചിത്രകാരന്റെ പോസ്റ്റ്:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

തറവാടി said...

അനിൽ@ബ്ലൊഗ് ;)

ചിത്രകാരന്‍,

അല്ലെങ്കിലും ഈ സംസ്കാരനായകന്‍/ സാഹിത്യനായകന്‍ എന്നൊക്കെ ഒരു പുറമ്പൂച്ചാണെന്നറിയാഞ്ഞിട്ടല്ല എങ്കിലും ഒരു പ്രതീക്ഷ!