Tuesday, January 26, 2010

ഖല്ലി വല്ലി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായിലെ റോടുകളിലൂടെ പോകുന്ന വാഹനങ്ങളുടെ സ്പീഡ് ചെക്ക് ചെയ്യുന്ന റഡാര്‍ കേമറകള്‍ വളരെ കുറവായിരുന്നു. ദുബായ് അബുദാബി ഹൈവേയായ ഷെയിക്ക് സായിദ് റോടില്‍ ട്രേഡ് സെന്റര്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ.

100 km/Hr കൂടിയ വേഗത അനുവദിച്ചിരുന്ന ഈ ഹൈവേയില്‍ 20% ടോളറന്‍സും അനുവദിച്ചിരുന്നു അതായത് 120 km/Hr കൂടിയ വേഗതയില്‍ കാറോടിച്ചാല്‍ മാത്രമേ കേമറ ഫോട്ടോ എടുക്കുകയും നൂറ് ദിര്‍ഹം ഫൈന്‍ ഈടാക്കുകയും ചെയ്യുകയുള്ളു. ഈ ഹൈവേയുടെ തുടക്കത്തില്‍ രണ്ട് വശത്തുമായി കുറച്ച് കെട്ടിടങ്ങള്‍മാത്രമാണുണ്ടായിരുന്നത് അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ നില്‍ക്കുന്നയിടം കഴിഞ്ഞാല്‍ 120 km/Hr അനുവദനീയമാണ് മാത്രമല്ല അബുദാബി ബോര്‍ഡര്‍ വരെ അധികം കേമറകള്‍ ഉണ്ടായിരുന്നില്ല. ബോര്‍ഡര്‍ കഴിഞ്ഞാല്‍ അബുദാബി വരെയുള്ള നൂറ്റമ്പത് കിലോമീറ്ററില്‍ അവിടവിടെ കേമറകള്‍ ഉണ്ടെങ്കിലും അക്കാലത്തൊന്നും 160 km/Hr വരെ പ്രവര്‍ത്തിക്കാറില്ലായിരുന്നു എന്നാണനുഭവം.


കാലം പോകുന്നതനുസരിച്ച് കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു, അപകടങ്ങള്‍ കൂടി മരണങ്ങളും സീരിയസ് അവസ്ഥകളും ഉണ്ടായിക്കൊണ്ടിരുന്നു. ദുബായ് ട്രാഫിക് കണ്ട്രോള്‍ ബോര്‍ഡ് വിലയിരുത്തലില്‍ നിന്നും അപകടത്തിനുള്ള പ്രധാന കാരണം ഓവര്‍ സ്പീഡ് ആണെന്ന് കണ്ടു. അതുകൊണ്ട് തന്നെ വേഗത കുറക്കാന്‍ പല രീതിയിലും അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കണിശമായി പിന്‍പറ്റാന്‍ ആളുകളെ അവബോധിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് കേമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും വന്നുകൊണ്ടിരുന്നു.


ഷെയിക്ക് സായിദ് റോടിന്റെ തുടക്കത്തില്‍ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നതില്‍ നിന്നും ജബല്‍ അലില്‍ വരെ കെട്ടിടങ്ങള്‍ റോടിന്റെ രണ്ട് വശത്തും പുതിയതായി ഉണ്ടായി , റോടില്‍ വാഹനങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചു , അപകടവും! ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും തുടര്‍ന്നു. സ്പീഡ് ലിമിറ്റ് ടോളറന്‍സ് 20% ത്തില്‍ നിന്നും 10% ആയി കുറച്ചു. അതായത് 100 km/Hr അനുവദനീയമുള്ളിടത്ത് 120 km/Hr ന് പകരം 110 km/Hr വേഗതയില്‍ കാറോടിക്കുമ്പോള്‍ കേമറ ഫോട്ടോ എടുത്ത് ഫൈന്‍ ഇടാന്‍ തുടങ്ങി!

വിലയിരുത്തലുകള്‍ പിന്നേയും നടന്നു, നിയമം കര്‍ശനമാക്കാന്‍ ഫൈന്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി. അതായത് 100 km/Hr ലിമിറ്റുള്ളിടത്ത് 110 km/Hr ഓടിച്ചാല്‍ ചുമത്തുന്ന ഫൈനും 120 km/Hr ചുമത്തുന്നതും 150 km/Hr ചുമത്തുന്നതും വളരെ വ്യത്യാസമാക്കി.

ഒരു കാലത്ത് ഷെയിക്ക് സായിദ് റോടിലൂടെ 150 km/Hr ല്‍ ' ഖല്ലി വല്ലി 100 ദിര്‍ഹം ' എന്ന് വീമ്പിളക്കി കാറോടിച്ചിരുന്നവന് ഇന്നത് ചെയ്യാനാവുന്നില്ല കാരണം ഇന്നത് ചെയ്താല്‍ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം തന്നെയങ്ങ് ഫൈനിനത്തില്‍ പോകും. അന്ന് ' ഖല്ലി വല്ലി ' എന്ന് പറഞ്ഞവന്‍ ഇന്ന് പറയുന്നത് മറ്റൊന്നാണ്, , ' പൈസ പിടുങ്ങാന്‍ ഇവന്മാര്‍ ഓരോന്ന് കൊണ്ട് വരുന്നത് കണ്ടില്ലേ! '
ചിലര്‍ സ്വല്പ്പം കൂടി കടക്കും ' ഇവര്‍ക്കൊക്കെ പിച്ചയെടുത്തൂടേ!? ' എന്ന് ചോദിക്കും ഒപ്പം ഒരു വാക്കും ചേര്‍ക്കും ചിലര്‍, ' നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം! '.

ഓരോ റോടിലും തുടക്കത്തില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് അനുവദിച്ചിട്ടുള്ള സ്പീഡ് ; വലിയ ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ' ഈ റോഡ് റഡാറില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ' ഇതിനൊക്കെ പുറമെ ഓരോ കേമറക്ക് മുമ്പും ' ശ്രദ്ധിക്കൂ മുമ്പില്‍ റഡാര്‍ കേമറയുണ്ട്' എന്ന വലിയ ബോര്‍ഡ് വെച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമെ ഓരോ ദിവസവും പേപ്പറിലും റേഡിയോയിലും തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടേയും ട്രാഫിക് ബോര്‍ഡ് അവബോധവും നടത്തുന്നുണ്ട്.

ഈ വിമര്‍ശകര്‍ എന്ന പേരില്‍ അധിക്ഷേപിക്കുന്നവര്‍ ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ ഒന്നുമല്ല, വിമര്‍ശനമെന്ന പേരില്‍ അവര്‍ നടത്തുന്ന അധിക്ഷേപത്തിന് കണ്ണെന്തിന്? കാതെന്തിന്? വായ മാത്രം മതിയല്ലൊ!

രാജാവിനേക്കാള്‍ രാജഭക്തികൂടിയിട്ടൊന്നുമല്ല ഇന്നലെ ഒരു പഴയ പരിചയക്കാരന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്; ' ഇവരൊന്നും നേരാവില്ല റോടില്‍ കേമറവെച്ച് ആളുകളെ കൊള്ളയടിക്കയല്ലെ?' ' പിന്നീട് ദീര്‍ഘനിശ്വാസം; ആ എന്ത് ചെയ്യാം അവരുടെ നാടല്ലെ എല്ലാം സഹിക്കതന്നെ!'അദ്ദേഹത്തിന് രണ്ട് ദിവസം മുമ്പ് എണ്ണൂറ് ദിര്‍ഹം ഫൈനടിച്ചത്രെ!

8 comments:

തറവാടി said...

ഖല്ലി വല്ലി അഥവാ പുല്ലാണ്

വിചാരം said...

ഞാന്‍ വണ്ടിയോടിക്കാന്‍ പഠിക്കാത്തത് അതുകൊണ്ടാ

സിമി said...

എനിക്ക് ഒരേ ദിവസം, 10 മിനിട്ട് ഇന്റര്‍വെലില്‍ രണ്ട് റഡാര്‍ അടിച്ചു.. ദുബൈ-അബുദാബി റോഡില്‍.. 1200 ദിര്‍ഹം ഡിം. സ്ഥിരമായി 150 കിമീയില്‍ പൊയ്ക്കൊണ്ടിരുന്നതാന്ന് പറഞ്ഞിട്ടെന്താ.

മെലോഡിയസ് said...

ഇവിടെ ഖത്തറിലും ഏതാണ്ട് ഇത് പോലെയൊക്കെ തന്നെ. ഇനീം അത് കൂട്ടാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു. അവനവന്റെ സുരക്ഷക്കാണ് ഇതൊക്കെ നടപ്പില്‍ വരുത്തുന്നതെന്ന് കുറ്റം പറയുന്നവര്‍ ആരും കരുതാറില്ല എന്നാണ് വാസ്‌തവം.

സാജന്‍| SAJAN said...

അവിടെ പൈസയല്ലേ പോകൂ,

ചിലയിടങ്ങളിൽ ലൈസൻസൂടെ പോയിക്കിട്ടും,

സാധാരണദിവസങ്ങളിൽ ഓവർസ്പീഡ്, സീറ്റ് ബെൽറ്റ്, മൊബൈൽ, റെഡ് ലൈറ്റ് ചാടൽ ഇവക്കൊക്കെ മൂന്നും (ആകെ 12 പോയിന്റേ ആകാവൂ) ബാങ്ക് ഹോളിഡേ വീക്കെന്റുകളിൽ 6 പോയിന്റും പിന്നെ ആവശ്യം പോലെ ഡോളറും ആണ് ഇവിടെ ട്രോഫി!

പരാതിപറയുന്നവർ ഇങ്ങോട്ട് വരട്ടെ, മര്യാദരാമൻ‌മാരായി വണ്ടി ഓടിക്കുന്നത് കാണാം.

അഗ്രജന്‍ said...

പൈസ പിടുങ്ങാന്‍ ഇവന്മാര്‍ ഓരോന്ന് കൊണ്ട് വരുന്നത് കണ്ടില്ലേ!

ഇത് മിക്ക ദിവസമെങ്കിലും ആരുടെയെങ്കിലും വായില്‍ നിന്ന് കേള്‍ക്കാതിരിക്കില്ല...

അപ്പൂട്ടന്‍ said...

നമ്മുടെ നാട്ടിൽ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം?

അദ്ദാണ്‌ തറവാടീ മിക്ക ഇന്ത്യാക്കാരുടേയും ചോദ്യം. നമ്മുടെ നാട്ടിൽ ഈ പരിപാടി നടക്കില്ല. ഇന്ത്യയിൽ ഇപ്പോഴും manual labour ആണ്‌ ചെലവുകുറഞ്ഞത്‌. യന്ത്രങ്ങൾ ഇപ്പോഴും വിലക്കൂടുതൽ തന്നെ. മിക്ക നഗരസഭകൾക്കും സർക്കാരുകൾക്കും ഇത്‌ സാധിക്കില്ല. ക്യാമറ വെച്ചാൽ അത്‌ കേടുവരാനും (വരുത്താനും) എളുപ്പം.
ക്യാമറ പരിപാടി പരാജയപ്പെടാൻ ഇതിനേക്കാൾ ഒക്കെ വലിയൊരു കാര്യം കൂടിയുണ്ട്‌. അത്‌ താഴെപ്പറയുന്ന ചോദ്യമാണ്‌.
"ജാൻതേ ഹെ മേരാ ബാപ്‌ കോൻ ഹെ"
ഈയൊരു ചോദ്യത്തിൽ വീഴാത്ത പൊലീസുകാരനില്ല.

ചുരുക്കത്തിൽ തെറ്റു ചെയ്യുന്നതിൽ തെറ്റില്ല, അത്‌ ചോദ്യം ചെയ്യുന്നതിലോ ശിക്ഷിക്കുന്നതിലോ ആണ്‌ തെറ്റ്‌, അല്ലെങ്കിൽ നടുറോട്ടിൽ നിന്ന് അപ്പനാരെന്നന്വേഷിക്കാൻ കഴിയണം. ആ അന്വേഷണത്തിൽ സഹായിക്കാൻ കഴിയാത്ത ദേശങ്ങളിൽ ഇത്തരം "അഹങ്കാരം" നടക്കും, പത്തി താഴ്ത്തിയേ തീരൂ.

സാജൻ പറഞ്ഞതിലാണ്‌ കാര്യം. ഇംഗ്ലണ്ടിലൊക്കെ ഫൈൻ എന്നത്‌ ലൈസൻസിൽ ഒപ്പിച്ചുകിട്ടുന്ന പോയിന്റുകൾ ആണ്‌. ആറു പോയിന്റ്‌ ആയാൽ ലൈസൻസ്‌ ക്യാൻസൽ ചെയ്യും (ഒരു കൊല്ലത്തിനുള്ളിൽ ആറു പോയിന്റ്‌ ഒപ്പിച്ചാൽ ആണെന്നു തോന്നുന്നു ഈ കലാപരിപാടി). ഏറ്റവുമധികം പോയിന്റ്‌ നേടിത്തരുന്നത്‌ ഓവർ സ്പീഡ്‌ തന്നെ. ക്യാൻസൽ ആയാൽ പിന്നെ ഒന്നേന്നു തുടങ്ങണം.

ഗുപ്തന്‍ said...

OFF

"ജാൻതേ ഹെ മേരാ ബാപ്‌ കോൻ ഹെ"

അതു പലരോട് ചോദിച്ച് മനസ്സിലാക്കേണ്ടിവരുന്നതാ പ്രശ്നം. :)