Sunday, January 10, 2010

മാറുക!

ഒരു പരിധിവരെ അച്ഛനമ്മമാരുടെ ആത്മവിശാസമില്ലായ്മയില്‍ നിന്നുമുണ്ടാകുന്ന ഭയമാണ് മക്കളോട് തമാശരൂപേണയെങ്കില്‍ പോലും, ' ഞങ്ങള്‍ക്ക് വയസ്സാല്‍ നിങ്ങള്‍ നോക്കുമല്ലോ അല്ലെ? (നോക്കണേ!)' എന്ന് ചോദിക്കാന്‍ ( അപേക്ഷിക്കാന്‍ ) കാരണം. തങ്ങള്‍ക്ക് വയസ്സായാല്‍ നോക്കാനുള്ളതാണ് കുട്ടികള്‍ എന്ന് ചിന്തിച്ചാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ വളര്‍ത്തുന്നത് വളര്‍ച്ചയുടെ പല ഘട്ടത്തില്‍ അച്ഛനമ്മാമര്‍ ഇതുപോലുള്ള വാക്കുകളിലൂടെ ഇതുറപ്പ് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

എന്റെ ഉപ്പ എന്നോടോ സഹോദരങ്ങളോടോ ഈ വാക്കുകള്‍ /സൂചനകള്‍ പറയുന്നത് കേള്‍ക്കാത്തതുകൊണ്ടല്ല മറിച്ച് കൊടുക്കല്‍ വാങ്ങലില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പറ്റാത്ത ബന്ധമാണ് കുട്ടികളുമായുണ്ടാവേണ്ടത് എന്നതുകൊണ്ടാണ് അച്ഛനമ്മമാരുടെ ഈ ചിന്താഗതിയോട് ഒരിക്കലും യോജിക്കാനാവാത്തത്.

' ഇവനെയൊക്കെ സ്നേഹിച്ചിട്ടെന്താകാര്യം? കല്യാണം കഴിഞ്ഞാന്‍ പിന്നെ പെണ്‍ വീട്ടുകാരുമാത്രമാവുമല്ലോ! ' എന്ന് മകനെ ചൂണ്ടി സംസാരിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്! അമ്മക്ക് പകരം അച്ഛനാനെങ്കില്‍, സ്നേഹത്തിന് പകരം ' പഠിപ്പിച്ചിട്ടെന്താ' എന്ന് മാറ്റം വരുത്തുമെന്ന് മാത്രം!.

'നമ്മള്‍ നമ്മുടെ അച്ഛനമ്മമാരെ നോക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ നമ്മളെ നോക്കും' എന്ന് ചിലര്‍ സൂചിപ്പിക്കുന്ന ത്വത്വത്തോട് യോജിക്കാനാവാത്തതും അതില്‍ അടങ്ങിയിട്ടുള്ള 'കണ്ടീഷന്‍' കൊണ്ട് തന്നെയാണ്.

രസകരമായ കാര്യം പണമാണിവിടെയെല്ലാം മുഖ്യം എന്നതാണ്!.

ആയതിനാല്‍ അച്ഛനമ്മമാരേ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കൂ. നിങ്ങളുടെ ജീവിതകാലം സമാധാനമായും സന്തോഷമായും പൂര്‍ത്തിയാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ് മക്കളുടെയല്ല അതിന് വേണ്ടത് നിങ്ങള്‍ തന്നെ സ്വയം ചെയ്യൂ. അഭിമാനമുള്ള , ആത്മവിശ്വാസമുള്ള അച്ഛനമ്മമാരാവൂ നിങ്ങള്‍!

19 comments:

തറവാടി said...

"മാറുക!"

Joker said...

നമ്മള്‍ മലയാളികളാണ് ഇതില്‍ കൂടുതല്‍ എന്ന് തോന്നുന്നു.മക്കള്‍ക്ക് വിദ്യാഭ്യാസത്തിനും നല്ല ജീവിതത്തിനും വേണ്ടി മാതാ പിതാക്കള്‍ അഹോഒരാത്രം പാടു പെടുന്നു.പിന്നെ മക്കള്‍ തങ്ങളെ നോക്കണം എന്ന് ആ‍്വശ്യപ്പെട്റ്റുന്നതില്‍ തെറ്റുണ്ടോ ?? പുരാണത്തില്‍ മക്കളുടെ യൌവനം ചോദിച്ചു വാങ്ങിയിട്ടും ജീവിതം മതിയാവാത്ത പുരുവിന്റെയും യയാതിയുടെയും കഥക്ക് തുല്യമാണിത്. ചില കൊടുക്കല്‍ വാങ്ങലുകള്‍. നമ്മളും വാര്‍ദ്ദക്യത്തിലെത്തുമ്പോള്‍ നമ്മളും അറിയാതെ മക്കളെ നേര്‍ക്ക് കണ്ണ് തിരിക്കും. പണത്തിനും സൌകര്യങ്ങള്‍ക്കും മാത്രമായിരിക്കണമെന്നില്ല. മറ്റെന്തിനെക്കൊയോ ആയിരിക്കും അത്. ഇതില്‍ ഒരു മാറ്റം ഉണ്ടാകില്ല തന്നെ.
അത് കൊണ്ടായിരിക്കും ഖുര്‍ ആന്‍ പറയുന്നത് “ അവര്‍ക്ക് പ്രായമായാല്‍ പിന്നെ നീ അവര്‍ക്ക് നിന്റെ കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തി കൊടുക്കുക എന്ന് പറഞ്ഞത് “

ചാണക്യന്‍ said...

:)

hAnLLaLaTh said...

തറവാടിയുടെ ചിന്തകളെ ഒരല്‍പം ബഹുമാനത്തോടെ കണ്ടിരുന്ന ആളാണ് ഞാന്‍.
മുമ്പൊരിക്കല്‍ ജി എസ് പ്രദീപ്‌ (അശ്വമേഥം ഫെയിം ) പറഞ്ഞത് ഓര്‍മ്മ വരുന്നു.
പുതിയ തലമുറയുടെ ഏറ്റവും വലിയ ശാപം വിനയമാണ്.
വിനയം നല്‍കി പഴയ തലമുറയെ വല്ലാതെ മാനിക്കുന്നു. എന്ന്..!


എന്റെ മാതാപിതാക്കള്‍ എനിക്കും സഹോദരങ്ങള്‍ക്കും വേണ്ടി കഷ്ടപ്പെട്ടോ ഇല്ലേ എന്നതല്ല എന്റെ മാതാപിതാക്കളാണ് അവര്‍ എന്നത് കൊണ്ടാണ് ഞാനവരെ പരിപാലിക്കാന്‍ താല്പര്യമെടുക്കുന്നത്.
ഉള്ളിലെക്കെടുത്ത ശ്വാസം പുറത്തേക്കു പോകുമോ എന്നുറപ്പില്ലാത്ത ജീവിതം ആഘോഷിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ബന്ധങ്ങള്‍ക്കൊ കടമപ്പാടുകള്‍ക്കൊ വില കല്പ്പിക്കെണ്ടതില്ല.
മാറിടത്തിന്റെ സൌന്ദര്യത്തിനു ഉടവ് പറ്റുമെന്ന് കരുതി മുലയൂട്ടാത്ത അമ്മമാരും ഇതേ ചിന്താഗതിയുടെ മറ്റൊരു പകര്‍പ്പാണ്.

ഭര്‍ത്താവ് കെഞ്ചിപ്പറഞ്ഞിട്ടും രണ്ടാമതൊരു കുഞ്ഞിനു ജന്മം നല്‍കാന്‍ തയ്യാറാവാത്ത ഒരു സ്ത്രീയെ എനിക്കറിയാം.
അവരുടെ ജീവിതം എന്നാല്‍ കുഞ്ഞിനു ജന്മം നല്കലോ മുലയൂട്ടലോ അല്ല.
പാര്‍ട്ടികളും ക്ലബ്ബുമായി നടക്കുന്ന അവരുടെ ജീവിതം എനിക്കറിയാം.
അത് പോലുള്ള മനസ്ധിതിയുള്ള ആളുകളെ വേറെയും കാണാം.
ഒരാളുടെ ചിന്ത പോലെ മറ്റൊരാള്‍ ചിന്തിച്ചാല്‍ ലോകം എത്ര വിരസമായിരിക്കും അല്ലെ.!!!!

പറഞ്ഞു വന്നത്,
യൌവ്വനമാകുമ്പോള്‍ തോന്നും വല്ല കാര്യവും ഉണ്ടായിരുന്നൊ എനിക്ക് വേണ്ടി കഷ്ടപ്പെടാന്‍ എന്ന്.!

തറവാടി പറഞ്ഞതിലെ ശെരി എനിക്കീ ചെറിയ ബുദ്ധിയില്‍ തീരെ മനസ്സിലാകുന്നില്ല.
കുറെ കാശ് കൊണ്ട് പോയി മൂടലാണോ വയസ്സായ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം.?
അതോ അവരെ നല്ല പോലെ മനസ്സറിഞ്ഞു ശുശ്രൂഷിക്കുന്നതോ.?
പണത്തിലധിഷ്ടിതമല്ലാത്ത മൂല്യങ്ങള്‍ ഉണ്ട് എന്നാ തിരിച്ചറിവാണ് നമ്മളില്‍ ചിലര്‍ക്കെങ്കിലും കൈമോശം വരാതെ ബാക്കിയുള്ളത്.
അങ്ങനെ ഉള്ളവരിലാണ് എന്റെ തലമുറയ്ക്ക് പ്രതീക്ഷയും...

പക്ഷെ, കുറച്ച് വയസ്സായാല്‍ അതു താനെ മാറിക്കോളും.
ഞാനിതു പറഞ്ഞത് ധാര്‍മ്മികത അല്പമെങ്കിലും ഉള്ള ആളുകളെ പറ്റിയാണ്.

hAnLLaLaTh said...
This comment has been removed by the author.
തറവാടി said...

hAnLLaLaTh,

ബഹുമാനം കുറക്കലും കൂട്ടലും താങ്കളുടെ ഇഷ്ടം.
ഈ പോസ്റ്റ് മാതാപിതാക്കള്‍ക്ക് ഒപ്പമല്ലേ നില്‍ക്കുന്നത്?
താങ്കളുടെ വായനയുടെ പ്രശ്നമാണ്,
ഞാന്‍ സാമാന്യം വയസ്സുള്ള ഒരു പിതാവാണ് :)

hAnLLaLaTh said...

എന്റെ വായന തന്നെയാ പ്രശ്നം അല്ലെ..?
:(

ഇപ്പൊ ശെരിയായി.
:)

തറവാടി said...

ജോക്കര്‍,

താങ്കള്‍ സൂചിപ്പിച്ച കൊടുക്കല്‍ വാങ്ങല്‍ എന്ന തലത്തില്‍ മാതാ/പിതാക്കള്‍- മക്കള്‍ ബന്ധത്തെ കാണുന്നവര്‍ക്ക് താങ്കള്‍ തന്നെ സൂചിപ്പിച്ച; നമ്മളും വാര്‍ദ്ദക്യത്തിലെത്തുമ്പോള്‍ നമ്മളും അറിയാതെ മക്കളെ നേര്‍ക്ക് കണ്ണ് തിരിക്കും എന്നാല്‍,

എന്നെ സംബന്ധിച്ചടത്തോളം മാത/പിതാ-മക്കള്‍ ബന്ധം എന്നതിന് കൊടുക്കല്‍ വാങ്ങല്‍ തലവുമായി ബന്ധമില്ല.

അത് അതിനേക്കാള്‍ എത്രയോ മഹത്താണ് അവിടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കണക്ക് വാര്‍ദ്ധക്ക്യത്തില്‍ മറ്റെന്തോ ആയി തിരിച്ചുചോദിക്കാനുള്ളതല്ല!

>>“ അവര്‍ക്ക് പ്രായമായാല്‍ പിന്നെ നീ അവര്‍ക്ക് നിന്റെ കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തി കൊടുക്കുക <<

ഇത് കുട്ടികള്‍ക്കുള്ള ഉപദേശമല്ലേ ജോക്കര്‍? അതിനിവിടെ പ്രസക്തിയുണ്ടോ?!

എന്റെ ഭാഷക്കിത്രപ്രശ്നമുണ്ടോ?

തറവാടി said...

ഹന്‍‌ലള്ളത്ത്,

സൗകര്യപ്പെടുമെങ്കില്‍

ഇതും ഒന്ന് വായിക്കൂ. സത്യത്തില്‍ ഈ പോസ്റ്റെഴുതിയതിപ്പോഴാണോര്‍മ്മ വന്നത് അല്ലെങ്കില്‍ ഇത് പോസ്റ്റില്ലായിരുന്നു അതേ സമയം സ്വന്തം നിലപാടുകള്‍ മാറുന്നില്ലല്ലോ എന്നതില്‍ അതിയായ സന്തോഷവും :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>>“ അവര്‍ക്ക് പ്രായമായാല്‍ പിന്നെ നീ അവര്‍ക്ക് നിന്റെ കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തി കൊടുക്കുക <<

ഇത് കുട്ടികള്‍ക്കുള്ള ഉപദേശമാണെങ്കിലും വലിയവർ കുട്ടികളെ മനസ്സിലാക്കി കൊടുക്കേണ്ടതും കൂടിയാണ്.

മാതാപിതാക്കൾക്ക് വയസാ‍യാൽ അവരെ പരിപാലിക്കൽ മക്കളുടെ കടമ തന്നെയാണല്ലോ.. മക്കൾ ഒന്നിനു കഴിവില്ലാത്തവരായിരുന്ന കാലത്ത് ആരും ഓർമ്മിപ്പിക്കാതെ തന്നെ അവരെ മാതാപിതാക്കൾ പോറ്റി വളർത്തിയത് പോലെ..

പിന്നെ ‘’ഇവനെ /ഇവളെ യൊക്കെ പോറ്റി വളർത്തിയിട്ടെന്താ... എന്ന് തുടങ്ങുന്ന പറച്ചിലുകൾ ചിലർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ആപേക്ഷികം മാത്രം...

‘’തള്ളേ ./ തന്തേ.. മൂലയ്ക്ക് എവിടെയെങ്കിലും ഒതുങ്ങി കഴിഞ്ഞോളണം ‘ എന്ന് ആക്രോശിക്കുന്ന , മാതാവിനെ കയറിൽ കെട്ടിത്തൂക്കുന്ന മക്കൾ വസിക്കുന്ന കാലത്ത് ആകുലതകൾ അവസാനിക്കുകയില്ല...

മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വെറും കച്ചവടമായി മാറാതിരിക്കട്ടെ... പ്രാർത്ഥനയോടെ

അങ്കിള്‍ said...

ഇല്ല തറവാടി, അച്ഛനമ്മമാർ അവർക്ക് വേണ്ടി മാത്രം ജീവിക്കാൻ എത്ര വിജാരിച്ചാലും തോന്നുകില്ല. സ്വന്തം മക്കളുടെ കൈ വളരുന്നോ, കാൽ വളരുന്നോ എന്നു നിമിഷം തോറും നോക്കി അതിൽ ആത്മസംതൃപ്തി പൂണ്ട്, തന്നെക്കാൾ വലിയവനാകണം, ആക്കണം എന്നു ചിന്തിക്കാത്ത അച്ചനമ്മമാർ ചുരുക്കം. എന്നാൽ വലുതായിക്കഴിഞ്ഞാൽ സ്വന്തം മാതാപിതാക്കളോട് നീതി പുലർത്താൻ കഴിയാതെ കുറ്റബോധം തോന്നുന്നവരാണു് ‘അച്ഛനമ്മമാരേ നിങ്ങൾ സ്വന്തം കാര്യം നോക്കി ജീവിക്കാത്തതെന്ത്’ എന്നു മനസ്സുകൊണ്ടെങ്കിലും ചോദിച്ചു പോകുന്നത്.

ഏ.ആര്‍. നജീം said...

അക്‌ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നാ ഓര്‍മ്മ, ഒരാള്‍ക്ക് ആകെ മുപ്പത് വെള്ളിക്കാശാണ് ശമ്പളം കിട്ടുന്നത് അദ്ദേഹത്തോട് ചിലവിനെ കുറിച്ച് ചോദിച്ചപ്പോ അയാല്‍ മറുപടി പറഞ്ഞത്രേ പത്ത് കാശ് ഞാന്‍ കടം കൊടുക്കും പത്ത് കാശ് ഞാന്‍ കടം വീട്ടും പിന്നെ ഉള്ള പത്ത് വെള്ളിക്കാശ് കൊണ്ട് കുടും‌ബത്തിന്റെ ചിലവെന്ന്.

ഈ തുച്ഛവരുമാനത്തില്‍ നിന്നും മിച്ചം പിടിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം വിശദീകരിച്ചത്. കടം കൊടുക്കുക എന്നത് എന്റെ കുട്ടികള്‍ക്ക് ചിലവാക്കുന്ന കാര്യമാണ്. കടം വീട്ടുക എന്നത് എന്റെ മാതാപിതാക്കളുടെ ചിലവ്. എന്നും.
------------------------------
ഒരു മകന്‍ സ്വന്തം മാതാവിന് എല്ലാ ജീവിത സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ട് അവരുടെ മരണ സമയത്ത് അദ്ദേഹം ചോദിച്ചത്രേ. ഉമ്മാ ഞാന്‍ എന്റെ കടമ വീട്ടിയോ എന്ന്. ഒന്ന് പുഞ്ചിരിച്ച് അവര്‍ മറുപടി പറഞ്ഞത്രേ പാത്താം മാസം ഞാന്‍ നിന്നെ വയറ്റില്‍ ചുമന്ന് ഒരു പടികടന്നതിനൊപ്പമായില്ലെന്ന്.
------------------------------
എത്ര ക്രൂരയും ദുഷ്ടനുമായ മാതാപിതാക്കളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകൂം. എന്തായാലും ജനിച്ചു വീണ ആദ്യനാളുകളില്‍ അവര്‍ ആ കുഞ്ഞിനെ തന്റെ ജീവനെക്കാളേറേ സ്നേഹിച്ചിരുന്നിരിക്കും
-----------------------------

ഈ പോസ്റ്റു വായിച്ചപ്പോ വെറുതേ ഓര്‍ത്ത് പോയതാ ഇത്രയും

തറവാടി said...

ഈ പോസ്റ്റു വായിച്ചപ്പോ വെറുതേ ഓര്‍ത്ത് പോയതാ ഇത്രയും

എ.ആര്‍.നജീം,

അക്ബറിന്റെ കാലത്തുള്ള ആള്‍ ചെയ്തത് ശെരിയാണ് അതാണ് ചെയ്യേണ്ടതും.

അതിന് പകരം, മുപ്പത് കാശും 'കടം' കൊടുക്കുന്ന അവസ്ഥയാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഇനി രണ്ടാമത്തെ ഉദാഹരണം, അമ്മയുടെ മഹത്വം അമ്മ സ്വയം കണക്ക് പറഞ്ഞ് വാങ്ങേണ്ടതല്ല!

തറവാടി said...

അങ്കിള്‍,

അച്ഛനമ്മമാര്‍ക്ക് വേണ്ടിമാത്രം ജീവിക്കണം എന്നല്ല, വയസ്സ് കാലത്ത് തിരിച്ച് കിട്ടും എന്ന് കരുതി മക്കള്‍ക്ക് ചിലവാക്കുന്ന 'ബിസിനസ്സ്' ശെരിയല്ലെന്നും തങ്ങളുടെ വയസ്സാം കാലത്തേക്കുള്ളത് സ്വയം ഉണ്ടാക്കി ആത്മാഭിമാനമുള്ള മാതാപിതാക്കളാവണം നമ്മള്‍ എന്നല്ലേ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്?

പിന്നെ കുറ്റബോധം അതെനിക്കശ്ശേഷം ഇല്ല :)

jyo said...

ഞാന്‍ താങ്കളുടെ ചിന്തയോട് തികച്ചും വിയോചിക്കുന്നു.
ഒരു ജീവിതം മുഴുവന്‍ മക്കളുടെ വളര്‍ച്ചക്കും,വിദ്യാഭ്യാസത്തിനും,വിവാഹത്തിനും....
ഉഴിഞ്ഞു വെച്ച മാതാപിതാക്കാളുടെ തളര്‍ച്ചയില്‍ അവര്‍ക്കു ഒരു ഊന്നുവടിയായി നില്‍ക്കേണ്ടതു മക്കളുടെ കടമയാണ്.

തറവാടി said...

എന്റെ ചിന്തയോട് യോജിച്ചവര്‍ക്കും വിയോജിച്ചവര്‍ക്കും നന്ദി.

പോസ്റ്റിനെ ഉദ്ദേശിച്ച തലത്തില്‍ മനസ്സിലാക്കാന്‍ വായനക്കാരന് സാധിക്കാതിരുന്നത് എഴുത്തിന്റെ പരിമിതിയാണെന്ന് മനസ്സിലാക്കുന്നു!

Muneera said...

very good (muneera musthapha)

Muneera said...

very good (muneera musthapha)

തറവാടി said...

മുകളിലെ ലിങ്കിതാണ്‍ ,

http://enchinthakal.blogspot.com/2008/06/blog-post_26.html