Tuesday, April 28, 2009

ചില രാഷ്ട്രീയ ചിന്തകള്‍

ഇന്‍‌ഡ്യപോലുള്ള ഒരു ജനാധിപത്യ രാജ്യത്തുള്ളവര്‍‌ക്ക് രാഷ്ട്രീയ ബോധം ഇല്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു , വിദ്യാഭ്യാസപരമായി ഉന്നതിയുള്ള കേരളമാണെങ്കില്‍ പ്രത്യേകിച്ചും.എന്‍‌റ്റെ ചെറുപ്പകാലത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെമാത്രമേ അറിയപ്പെടുന്നതായുണ്ടായിരുന്നുള്ളൂ , കോണ്‍‌ഗ്രസ്സും , കമ്മ്യൂണിസ്റ്റും.


സഖാവായ കുഞ്ഞനും കോണ്‍ഗ്രസ്സുകാരനായ പ്രഭാകരേട്ടനും തമ്മില്‍ നല്ല ബന്ധമാണ്, അമ്പലത്തിലെ പരിപാടികളില്‍,‍ ഓണം , പന്തുകളി തുടങ്ങി നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം ഒരു പോലെ പങ്കെടുക്കും പരസ്പരം സഹായിക്കും.

വോട്ട് കാലം വന്നാല്‍ സ്ഥിതിയില്‍ ചെറിയൊരു മാറ്റം വരും , രാത്രിയില്‍‍ ഒരുകൂട്ടരുടെ ജാഥയുള്ള സമയത്ത് എതിര്‍ കക്ഷിയുടേത് ഉണ്ടായിരിക്കില്ല പകരം ഒരു ' മീറ്റിങ്ങായിരിക്കും ' നടുത്തുക.കോണ്‍ഗ്രസ്സുകാരുടെ ജാഥ എതിരാളിയുടെ മീറ്റിങ്ങ് നടക്കുന്ന ക്ലബ്ബിനടുത്തെത്തിയാല്‍ ശബ്ദം സ്വല്‍‌പ്പം കൂട്ടും , ഇടതരാവട്ടെ ജാഥ സമയത്ത് മീറ്റിങ്ങ് നടക്കുന്ന ‍ പ്രഭേട്ടന്‍‌റ്റെ ഗേറ്റിനടുത്തെത്തുമ്പോളായിരിക്കും ശബ്ദം കൂട്ടുക തുടര്‍ന്ന് രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുമ്പോള്‍ ബീഡി / കട്ടന്‍ ചായ തുടങ്ങിയവ പരസ്പരം കൊടുക്കുന്നതും സാധാരണ കാഴ്ചതന്നെ.

ഇതൊക്കെയാണെങ്കിലും വോട്ടിന്‍‌റ്റെ ദിവസം പ്രഭേട്ടന്‍‌റ്റെ ഭാര്യയോട് കുഞ്ഞന്‍ ' അരിവാള്‍ ചുറ്റിക മറക്കരുതേ' എന്നോര്‍മ്മിപ്പിക്കുമെങ്കിലും കുഞ്ഞന്‍‌റ്റെ ഭാര്യയോട് പ്രഭേട്ടന്‍ ' കൈപ്പത്തിക്കോട്ട് ചെയ്യണേ ' എന്ന് പറയാറില്ല.

കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ബോധമുള്ള എന്നാല്‍ കക്ഷിരാഷ്ട്രീയചട്ടക്കൂട്ടിലൊതുങ്ങാത്ത ഒരു കൂട്ടമാണെന്ന് പറയേണ്ടതില്ല. തങ്ങള്‍ അംഗീകരിക്കുന്നവര്‍ ഈ വര്‍ഗ്ഗത്തില്‍ പെടണമെന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതല്‍ പേരുമെന്നാണെനിക്ക് തോന്നിയിട്ടുള്ളത് അതിനുള്ള കാരണം ഇത്തരം ആളുകളുടെ സ്വാതന്ത്ര നിലപാടുകളാണ്. ഒരുസമയത്തിവര്‍ ഇടതിനോട്ട് ചെയ്യുമ്പോളോ , അടുത്ത സമയത്ത് വലതിനോട്ട് ചെയ്യുമ്പോളോ യാതൊരു വ്യത്യാസവും ഇവരോട് തോന്നുകയോ അതുവരെ അവര്‍ക്ക് കൊടുത്ത അംഗീകാരം തിരിച്ചെടുക്കാനോ തോന്നുകയില്ല.

എന്നാല്‍ ഇതിന് വിപരീതമായി ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നതോടെ ഒരാളുടെ സ്വതന്ത്രത നഷ്ടപ്പെടുന്നു, പറയുന്നവന്‍ വലതനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ' പ്രതീക്ഷ ' എങ്കിലും നില നില്‍‌ക്കുമ്പോള്‍ ഇടതിനാണെങ്കില്‍ അതുമില്ലാതാകുന്നു.

സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ അയാള്‍ക്ക് അതുവരെ കൊടുത്ത അംഗീകാരം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന് മാത്രമല്ല ഇക്കാലമത്രയും കൊടുത്ത അംഗീകരത്തെപ്പറ്റി കുണ്ഠിതപ്പെടുകയും ചെയ്യുന്നു.

സ്കൂളില്‍ ജാഥക്കിടയില്‍ ഉണ്ടായ അടിക്ക് മധ്യസ്ഥനാവാന്‍ സഖാവ് സുധാകരന്‍ മാഷെ എല്ലാവരും മാറ്റി നിര്‍ത്തിയിട്ട് വലത് ചായ്‌വുള്ള ജോര്‍ജ്ജ് മാഷെ ഒരുപോലെ അംഗീകരിച്ചത്; മാധവന്‍ നായരുടെ വീട്ടിലേക്ക് യൂണിയന്‍ കാര്‍ ലോഡിറക്കുന്നസമയത്തുണ്ടായ പ്രശ്നത്തില്‍ കുഞ്ഞന്‍‌റ്റെ സഹായം ലഭിക്കാതിരുന്നതും, അതേ സമയം താമിയുടെ പീടികയില്‍ സാധനമിറക്കുമ്പോള്‍ ഐ.എന്‍.ടി.യു.സിക്കാര്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ താമി ഓടിപ്പോയി പ്രഭേട്ടനെ വിളിച്ചുകൊണ്ട് പ്രശ്നം തീര്‍പ്പാക്കിയതുമൊക്കെ ചിലരലുള്ള പാരതന്ത്ര്യവും മറ്റുചിലരിലുള്ള സ്വാതന്ത്രതയും കൊണ്ടുതന്നെയാണ്.

ഇടതുപക്ഷക്കാരനാണെന്നറിയുമ്പോളല്ല ലഭിച്ചിരുന്ന സ്വതന്ത്ര ചിന്തകനെന്ന അംഗീകാരം ഒരാള്‍ക്ക് നഷ്ടമാകുന്നത് , മറിച്ച് ഇടതുപക്ഷത്തിനോട്ട് ചെയ്യണമെന്ന് പറയുമ്പോളാണ്. ഇതേ കാര്യം ഒരു കോണ്‍ഗ്രസ്സുകാരനില്‍ നിന്നുണ്ടാവുമ്പോള്‍ അയാളിലെ സ്വാതന്ത്രത ഇല്ലാതായി, അംഗീകാരം നഷ്ടപ്പെട്ടേക്കാമെങ്കിലും 'പ്രതീക്ഷ ' എന്നതുള്ളതിനാല്‍ കുണ്ഠിതത്തിനുള്ള സാഹചര്യം ഇല്ലാതാവുന്നു.

ചുരുക്കത്തില്‍ , ഒരു ഇടതുപക്ഷചിന്താഗതിയുള്ളവനും വലതുപക്ഷ കക്ഷിരാഷ്ട്രീയ ചിന്താഗതിയുള്ളവരും ഒരേ 'സ്വതന്ത്രര്‍' എന്ന ഗണത്തില്‍ പെടുത്താമെങ്കിലും; ഒരിക്കലും ഒരു ഇടതുപക്ഷ കക്ഷിരാഷ്ട്രീയകന് സ്വതന്ത്രതാ അംഗീകാരത്തിനര്‍ഹരല്ല അതുതന്നെയാണവര്‍ക്ക് മറ്റുള്ളവരില്‍ നിന്നുമുള്ള വ്യത്യാസവും.

41 comments:

തറവാടി said...

"ചില രാഷ്ട്രീയ ചിന്തകള്‍"

കുറുമ്പന്‍ said...

എളുപ്പല്ലാട്ടാ...

വീ കെ said...

ഇപ്പോഴത്തെ ഈ രാഷ്ട്രീയം...
അത്ര പിടിയില്ലാട്ടൊ...

പണ്ടൊക്കെ എന്തിനും
ഒരു നെരും നെറിയും ഒക്കെ ഉണ്ടായിരുന്നു.

അനില്‍ശ്രീ... said...

തറവാടി,

എനിക്കു ഇതറിയില്ലായിരുന്നു. അമേരിക്കയിലുള്ള ചിലര്‍ പറഞ്ഞ് ഇത് മനസ്സിലായിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസമായി...

കറക്ടായി പറഞ്ഞാല്‍,,, ഏപ്രില്‍ പതിനഞ്ചാം തീയതി .... :)

പാര്‍ത്ഥന്‍ said...

ഞാൻ തിരോന്തരത്തെയ്ക്ക് ഒന്ന് വിളിക്കട്ടെ.
എന്നിട്ടു പറയാം.

അനില്‍@ബ്ലോഗ് said...

സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ അയാള്‍ക്ക് അതുവരെ കൊടുത്ത അംഗീകാരം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന് മാത്രമല്ല ഇക്കാലമത്രയും കൊടുത്ത അംഗീകരത്തെപ്പറ്റി കുണ്ഠിതപ്പെടുകയും ചെയ്യുന്നു.അല്പം കടുപ്പം തന്നെ എന്നു തോന്നുമെങ്കിലും സംഗതി ലളിതമായി പറഞ്ഞിരിക്കുന്നു തറവാടി.

“ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ“തനിക്ക് ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങള്‍ എന്നാണ് വിവക്ഷ, അതിനര്‍ത്ഥം താങ്കള്‍ക്ക് ഒരു പക്ഷം ഉണ്ട് എന്നല്ലെ?
അതൊരു തെറ്റായി ഞാന്‍ കാണുന്നില്ല.

ഓഫ്ഫ്:
എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്, നിത്യ ജീവിതത്തില്‍, പല രാഷ്ടീയ ചിന്താഗതിയിലും പെട്ടവര്‍. ഒരു വീട്ടുകാരെപ്പോലെ കഴിയുന്ന എതിര്‍ പാര്‍ട്ടി അനുഭാവികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍. ഒരോ വിശ്വാസങ്ങള്‍ പുലര്‍ത്താനും പ്രചരിപ്പിക്കാനും ഒരോരുത്തര്‍ക്കും അവകാശമുണ്ടെന്നും അത് തന്റെ അവകാശത്തെ തകര്‍ക്കുന്നില്ല എന്നും മനസ്സിലുറപ്പിച്ചാല്‍ പിന്നെ ഒന്നും ഒരു പ്രശ്നമല്ല.

Radheyan said...

തീര്‍ത്തും വിയോജിക്കുന്നു.

വളരെ സബ്ജക്റ്റീവ് (വ്യക്തിനിഷ്ഠമായ) ഒരു വീക്ഷണം ഒബ്ജക്ടീവ് (വസ്തുനിഷ്ഠം)എന്ന മട്ടില്‍ പറയാന്‍ ശ്രമിക്കുന്നു..

എനിക്ക് ഇതിലും വ്യക്തിനിഷ്ഠമായ അനുഭവകഥകള്‍ പറഞ്ഞ് ഇതേ കാര്യം തിരിച്ച് പറയാം.അത് കൊണ്ട് അത് വസ്തുതയാകുന്നില്ല.രാഷ്ട്രീയചിന്ത എന്നതിലുപരി ഒരു വ്യക്തിയുടെ തോന്നലുകള്‍ എന്ന് വിളിക്കുന്നതാവും ഉചിതം.

1989 മുതല്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും എന്നാല്‍ സ്വയം നിഷ്പക്ഷനാകാന്‍ വലിയ വ്യഗ്രതയൊന്നും പുലര്‍ത്താത്ത ഒരാള്‍

തറവാടി said...

അനില്‍@ബ്ലോഗ്,

വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെ ചിലകാര്യങ്ങളിലെങ്കിലുമുള്ള സാതന്ത്യത്തിന്‍‌റ്റെ അനുപാദമാണ് വിവക്ഷിച്ചത്. ആരുടെയും അവകാശത്തെ ചോദ്യം ചെയ്തില്ല എന്നാല്‍ പാര്‍ട്ടി അനുഭാവി, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവതമ്മില്‍ നല്ല അന്തരമുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പോസ്റ്റിലെ ആശയത്തേയും അതിൽ പറഞ്ഞ ഉദാഹരണങ്ങളേയും ഞാൻ ശക്തിയായി എതിർക്കുന്നു.താങ്കളുടെ വ്യക്തിപരമായ ഒന്നോ രണ്ടോ അനുഭവം വച്ചാണു ഇതു പറയുന്നത്.അതു തന്നെ ഇത്തരം ‘സാമാന്യവൽ‌ക്കരണ”ത്തിൽ എത്തിച്ചേരാനുള്ള ഒരു മാർഗമല്ല.താങ്കളിൽ അന്തർ‌ലീനമായി കിടക്കുന്ന ഒരു “പക്ഷം” തന്നെയാണു ഇത്തരം ഒരു പോസ്റ്റ് എഴുതാൻ താങ്കളെ പ്രേരിപ്പിച്ചത് എന്ന് ഞാൻ പറയും.ഇടതു പക്ഷത്തുള്ളവരെല്ലാം പക്ഷപാതികളും, അപ്പുറത്തുള്ളവരെല്ലാം” സർവ സമ്മതരും” “സ്വതന്ത്രരും” എന്ന നിലയിലുള്ള വ്യാഖ്യാനങ്ങൾക്ക് എന്ത് അടിസ്ഥാനം?ഒരു നൂറു ഉദാഹരണങ്ങൾ കൊണ്ട് അതിനെ ഖണ്ഡിയ്ക്കാൻ കഴിയും.

ഇടതു പക്ഷ ചിന്താഗതിക്കാർ പലപ്പോളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാൻ ധൈര്യം കാണിയ്ക്കുന്നവർ ആണെന്നുള്ളതാണു എന്റെ അനുഭവം.ഇടതു പക്ഷ വിരുദ്ധത പുലർത്തുന്നവർ “നിഷ്പക്ഷരെ”ന്ന വ്യാജേന ഇടതു വിരുദ്ധത പ്രചരിപ്പിക്കുന്നു.അതാർക്കും മനസ്സിലാവുന്നില്ല എന്നാണോ?

എന്റെ ഒരു അടുത്ത സുഹൃത്ത് ഉണ്ടായിരുന്നു.കോട്ടയം കാരൻ.മുംബൈ യൂണിവേർ‌സിറ്റിയിൽ പഠിയ്ക്കുന്ന കാലത്ത് ഞങ്ങൾ കൂട്ടുകാർ ഇടയ്ക്കു കേരളത്തിലെ രാഷ്ട്രിയം പറയുമ്പോൾ ഈ കൂട്ടുകാരൻ പറയും:“എനിയ്ക്ക് രാഷ്ട്രീയമൊന്നുമില്ല..ഞാൻ നിഷ്പക്ഷനാണ് “ എന്ന്.അപ്പോൾ ഞങ്ങൾ അവനോടു ചോദിച്ചു : “കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർക്കാ വോട്ട് ചെയ്തത്?”അപ്പോൾ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.”എടാ അതു പിന്നെ , നമ്മൾക്ക് രണ്ടിലയ്യ്ക്ക് ( കേരളാ കോൺ‌ഗ്രസ്) അല്ലെ കുത്താൻ പറ്റൂ..അങ്ങനെ ചെയ്തു പോകും”

ഇതാണു തറവാടി പറയുന്ന “പൊതു സമ്മതരായ നിഷ്പക്ഷരുടെ യഥാർത്ഥ മുഖം.എന്റെ നാട്ടിൽ ഒരു അലക്സാണ്ടർ സാർ ഉണ്ട്.എന്റെ അദ്ധ്യാപകനും ആയിരുന്നു.ഇപ്പോൾ റിട്ടയർ ചെയ്ത ശേഷം സജീവ സി.പി.എം പ്രവർത്തകനാണ്.ഞങ്ങളുടെ നാട്ടിൽ വ്യക്തികൾ തമ്മിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങൾക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തു തീർപ്പുകൾക്കായി സമീപിയ്ക്കുന്നത് അദ്ദേഹത്തെയാണ്..ഇങ്ങനെ എത്ര വേണെമെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്.

നിഷപക്ഷത എന്നത് കപടത ആണ്.അങ്ങനെ ഒന്നില്ല.സ്വതന്ത്രരും ഇല്ല.ഒരു വിഷയത്തിൽ നാം അഭിപ്രായം പറയുന്ന സമയം നമ്മൾ പക്ഷം ചേർന്നു കഴിഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്ന എല്ലാ സ്വതന്ത്രരും എന്തെങ്കിലും വിഷയങ്ങളിൽ അഭിപ്രായം ഉള്ളവരാണ്.അതുകൊണ്ട് തറവാടി “കൈപത്തി “ചിഹ്നത്തിൽ ആഞ്ഞു കുത്തുന്ന സമയം താങ്കൾ പക്ഷപാതിയായി മാറിക്കഴിഞ്ഞു, പിന്നെ എത്ര മുഖം‌മൂടിയ്ക്കും അതു മറയ്ക്കാനാവില്ല.

( സോറി കമന്റ് നീണ്ടു പോയതിന്)

cALviN::കാല്‍‌വിന്‍ said...

നിഷ്പക്ഷമായി എഴുതിയ പോസ്റ്റിനു അഭിനന്ദനങ്ങള്‍ :)

എഴുത്തച്ഛന്‍ said...

എന്നാല്‍ ഇതിന് വിപരീതമായി ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നതോടെ ഒരാളുടെ സ്വതന്ത്രത നഷ്ടപ്പെടുന്നു, പറയുന്നവന്‍ വലതനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ' പ്രതീക്ഷ ' എങ്കിലും നില നില്‍‌ക്കുമ്പോള്‍ ഇടതിനാണെങ്കില്‍ അതുമില്ലാതാകുന്നു

അപ്പോള്‍ വോട്ട് ചെയ്യാന്‍ പറയുന്നത് ഇടതനായാലേ കുഴപ്പമുള്ളൂ അല്ലേ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്താണ് നിക്ഷപക്ഷത? ഒരു നല്ല മനുഷ്യന് നിക്ഷ്പക്ഷനാവാന്‍ കഴിയില്ല. അവന് ശരിയുടെ പക്ഷത്ത് നിന്നേ പറ്റൂ.

രസികന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"ഇതാണു തറവാടി പറയുന്ന “പൊതു സമ്മതരായ നിഷ്പക്ഷരുടെ യഥാർത്ഥ മുഖം.എന്റെ നാട്ടിൽ ഒരു അലക്സാണ്ടർ സാർ ഉണ്ട്.എന്റെ അദ്ധ്യാപകനും ആയിരുന്നു.ഇപ്പോൾ റിട്ടയർ ചെയ്ത ശേഷം സജീവ സി.പി.എം പ്രവർത്തകനാണ്.ഞങ്ങളുടെ നാട്ടിൽ വ്യക്തികൾ തമ്മിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങൾക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തു തീർപ്പുകൾക്കായി സമീപിയ്ക്കുന്നത് അദ്ദേഹത്തെയാണ്..ഇങ്ങനെ എത്ര വേണെമെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്."
..............................

സത്യമാണ് ......
ഏതാണ്ട് എന്പതുകള്‍ വരെ കേരളത്തിലെ ഏതു സ്ഥലത്തും സര്‍വസമ്മതനായ ചില വ്യക്തികള്‍ ഉണ്ടായിരുന്നു...(അവരുടെ മതമോ പാരട്ടിയോ , പണമോ അല്ല അവരെ എല്ലാവര്ക്കും അഭികമ്യനക്കിയിരുന്നതു ....).....മിക്കവാറും അതൊരു rtd. അധ്യപകനയിരിക്കും ....
അവര്‍ പറയുന്നത് മിക്കവാറും അവസാന വാക്കായിരുന്നു .........ആ കാലം പോയി ....

ഇന്ന് quotation gangum, കൈയൂക്കുള്ളവനും ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ............

അനില്‍ശ്രീ... said...

ഒരു സംശയം.. ഇവരാരും ഉമേഷിന്റെ പോസ്റ്റ് വായിച്ചില്ലേ.. ??

കാട്ടിപ്പരുത്തി said...

സ്വാതന്ത്ര്യം എന്നത് പൂര്‍ണ്ണമായ ഒരവസ്ത്ഥയില്‍ ഒരിക്കലുമുണ്ടാവാത്ത ഒന്നാണ്-നയാനാര്‍ പറഞ്ഞത് സത്യമാണു- നിശ്പക്ഷത എന്ന ഒന്നില്ല-പക്ഷെ പക്ഷമുള്ളപ്പോഴും അന്യന്റെ പക്ഷത്തെ അംഗീകരിക്കാനാവുക എന്നതാണു പ്രശ്നം- ലക്കും ദീനുക്കും വലിയ ദീന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇടതുമുന്നണിയെ വിജയിപ്പിയ്ക്കണം എന്നു പറഞ്ഞു വന്ന പോസ്റ്റ് ആണോ അനിൽശ്രീ ഉദ്ദേശിച്ചത്? അതു വായിച്ചിരുന്നു.ഉരുൾ‌പൊട്ടൽ പോലെ അതിനു വന്ന കമന്റുകളും വായിച്ചിരുന്നു..

എന്താണ് അതിലെ പ്രശ്നം?

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

നിഷ്പക്ഷത -
ചേരിചേരാനയം -
സമദൂരം -
തെറ്റും ശരിയും.
ഇതെല്ലാം ആപേക്ഷികമാണ്

പാര്‍ത്ഥന്‍ said...

ഇതാണു തറവാടി പറയുന്ന “പൊതു സമ്മതരായ നിഷ്പക്ഷരുടെ യഥാർത്ഥ മുഖം.എന്റെ നാട്ടിൽ ഒരു അലക്സാണ്ടർ സാർ ഉണ്ട്.എന്റെ അദ്ധ്യാപകനും ആയിരുന്നു.ഇപ്പോൾ റിട്ടയർ ചെയ്ത ശേഷം സജീവ സി.പി.എം പ്രവർത്തകനാണ്.ഞങ്ങളുടെ നാട്ടിൽ വ്യക്തികൾ തമ്മിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങൾക്കും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തു തീർപ്പുകൾക്കായി സമീപിയ്ക്കുന്നത് അദ്ദേഹത്തെയാണ്.മുകളിൽ പറഞ്ഞത്, സുനിൽ കൃഷ്ണന്റെ ഒരു സാക്ഷ്യപ്പെടുത്തൽ ആണ്. നല്ലവർക്ക് ലേബൽ ആവശ്യമില്ല.

ഞാൻ ഒരു അനുഭവം പറയട്ടെ:
എന്റെ അച്ഛൻ 61-62 ൽ നാട്ടിലെ (കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ) ആദ്യത്തെ തൊഴിലാളി യൂണിയൻ സെക്രട്ടറി ആയിരുന്നു. ജീവിക്കാൻ വേണ്ടി ഗൾഫിലെയ്ക്ക് പോകേണ്ടി വന്നു. അപ്പോൾ ബൂർഷ്വ ആയി. എങ്കിലും MLA, MP സ്ഥാനാർത്ഥികൾ(CPM) സംഭാവനയ്ക്ക് വരാറുണ്ടായിരുന്നു. ഞങ്ങളുടെ ഓട്ടുകമ്പനിയുടെ (ഇപ്പോൾ പോളിച്ചു) തൊഴിൽ പ്രശ്നത്തിന് ഈ സംഭാവന വാങ്ങിയ നേതാക്കളോട് ഒന്ന് ഇടപെടണം എന്ന് പറഞ്ഞു. അതിനു കിട്ടിയ മറുപടി, ലോക്കൽ കമ്മറ്റിയുടെ അഭിപ്രായത്തിനനുസരിച്ചേ അവർക്ക് അതിൽ ഇടപെടാൻ സാധിക്കൂ എന്നായിരുന്നു. പിന്നെ അച്ഛൻ ഇപ്പോൾ പാർട്ടിയിൽ അംഗവുമല്ല. എന്തായാലും അതിനു ശേഷം സംഭാവന കൊടുക്കേണ്ടി വന്നിട്ടില്ല.

അനില്‍ശ്രീ... said...

ആ പോസ്റ്റും ഈ ചിന്തയുമായി ഒന്നു കൂട്ടിക്കെട്ടി നോക്കിയതാ. അതില്‍ അതുവരെ നിഷ്പക്ഷന്‍ എന്നു ചിലരൊക്കെ കരുതിയിരുന്ന ഉമേഷ് ഇടതു മുന്നണിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞതായിരുന്നു ചിലര്‍ക്ക് ദഹിക്കാതിരുന്നത്.

സുനില്‍,...ആ കമന്റുകള്‍ ഒന്നു കൂടി വായിക്കൂ. എന്നിട്ട് ഈ വരികള്‍ വായിക്കൂ..

"സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ അയാള്‍ക്ക് അതുവരെ കൊടുത്ത അംഗീകാരം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന് മാത്രമല്ല ഇക്കാലമത്രയും കൊടുത്ത അംഗീകരത്തെപ്പറ്റി കുണ്ഠിതപ്പെടുകയും ചെയ്യുന്നു."തറവാടി ഇതാണ് മനസ്സില്‍ കണ്ടത് എന്നൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് പെട്ടെന്ന് തോന്നിയത് ഇതാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിൽ,

അങ്ങനെ ആണോ തറവാടി ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.എന്തായാലും പോസ്റ്റ് വായിച്ചാൽ തോന്നുന്നത് തറവാടി ഒരു പക്ഷത്തു നിന്ന് സംസാരിയ്ക്കുന്നു എന്ന് തന്നെയാണ്.എഴുത്തിന്റെ ശൈലിയുടെ പ്രത്യേകത ആയിരിയ്ക്കാം.

എന്തായാലും തറവാടി വരുന്നതു വരെ കാത്തിരിയ്കാം

hAnLLaLaTh said...

കക്ഷി രാഷ്ട്രീയത്തെക്കുറിച്ച് നോ കമന്റ്സ്

പീതാംബരന്‍ said...

എന്റമ്മോ!
അത്യുഗ്രന്‍ ടൈറ്റില്‍!

വളരെ സബ്ജക്റ്റീവ് (വ്യക്തിനിഷ്ഠമായ) ഒരു വീക്ഷണം ഒബ്ജക്ടീവ് (വസ്തുനിഷ്ഠം)എന്ന മട്ടില്‍ പറയാന്‍ ശ്രമിക്കുന്നു..

രാധേയാ കൊടുകൈ.

കഷ്ടകാലത്തിന് ബ്ലോഗിലെ മിക്ക നിഷ്പക്ഷന്മാരും ഇത്തരം രാഷ്ട്രീയനപുംസകങ്ങളാണ് :(
തറവാടിയോടിതൊന്നും പറഞ്ഞിട്ടു കാര്യമുണ്ടായിട്ടല്ല, എന്നാലും.

(വ്യക്തമായ പക്ഷമുള്ള ഒരാള്‍)

തറവാടി said...

ഞാന്‍ ഒരു രാഷ്ട്രീയ സ്വതന്ത്രനാണെന്ന് എവിടെയെങ്കിലും അവകാശപ്പെടുകയുണ്ടായിട്ടില്ലെന്ന് മാത്രമല്ല ഒരു പാര്‍ട്ടിയില്‍ വിശ്വാസമുള്ളവനെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സുകാരനായ ഒരാള്‍ തന്‍‌റ്റെ മകന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാവുമ്പോഴാണോ , ഒരിടതുപക്ഷക്കാരന്‍‌റ്റെ മകന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാവുമ്പോഴാണോ പരസ്പരം വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാവുന്നതെന്ന് ഞാന്‍ പറയാതെതെത്തന്നെ ആര്‍ക്കും അറിയുന്നകാര്യമാണ്. ഈ വ്യത്യാസമാണീ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതും.

കോണ്‍ഗ്രസ്സുകാരന്‍‌റ്റെ ശക്തമല്ലാത്ത ആദര്‍ശമാണ് മകനായ ഇടതുപക്ഷക്കാരന് വോട്ട് ചെയ്യാനുള്ള( അങ്ങിനെയുണ്ടെങ്കില്‍ത്തന്നെ) കാരണമെന്ന് വിലയിരുത്തുകയല്ല മറിച്ച് ബന്ധങ്ങളാണ് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം എന്ന തിരിച്ചറിവണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

ഇതെല്ലാം കണ്ടാല്‍ ' ഓ കോണ്‍ഗ്രസ്സ് ' ഇത്രക്ക് നല്ലതാണല്ലേ എന്നൊന്നും വ്യാമോഹിക്കല്ലെ, രണ്ട് രാഷ്ട്രീയ കക്ഷികളുടെ ചില കാര്യങ്ങളിലുള്ള താരതമ്യം പറഞ്ഞതാണ്.

പീതാംബരാ, ശരിയാ എന്നോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല കാരണം മറ്റുള്ളവരുടെ ഉപദേശങ്ങളല്ല എന്നെ നയിക്കാറുള്ളത് സ്വന്തം വിലയിരുത്തലുകളും നിലപാടുകളും തന്നെയാണ് അതുകൊണ്ട് തന്നെ താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്‍ക്കോ എന്നെ തിരുത്താമെന്ന വ്യാമോഹവും വേണ്ട! അതേ സമയം നിലപാടുകളെ കാര്യകാരണ സഹിതം എതിര്‍ക്കുന്നതില്‍ സന്തോഷമെയുള്ളുതാനും.

അനില്‍ശ്രീ, സൂചിപ്പിച്ചപോലെ ഈ പോസ്റ്റിന്‍‌റ്റെ ഒരു ഭാഗം തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്റെ നാട്ടില്‍ ഒരു ഒരു ജന്മി കുടുംബത്തില്‍ നിന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം കുറെക്കാലം പഞ്ചായത്ത് മെമ്പര്‍ ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയടക്കം ഒരാള്‍ പോലും ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ല, കോണ്‍ഗ്രസ്സിനല്ലാതെ.
അപ്പോള്‍ എല്ലാം ഒരേപോലെയാണെന്ന് പറയാനാവില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ പക്ഷവും ന്യായവും ഉണ്ടാകും. (നിക്ഷ്പക്ഷതയല്ല). അതുകൊണ്ടാണ് ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റാവുന്നതും.

പീതാംബരന്‍ said...

താങ്കള്‍ക്കോ താങ്കളെപ്പോലുള്ളവര്‍ക്കോ എന്നെ തിരുത്താമെന്ന വ്യാമോഹവും വേണ്ട!

എന്താദ് കഥ!
തിരുത്ത്വേ? അതും തറവാടിയെപ്പോലെ ഒരാളെ?
കൂട്ട്യാക്കൂടില്യപ്പാ.
കുട്ടിക്കാലംതൊട്ടേ അവനവന്തന്നെ തിരുത്തിയിരുന്നെങ്കില്‍ വലുതായപ്പൊ വിവേകമുള്ളൊരാളായേനെ. ഇനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം!
ആട്ട്ങ്കാട്ടെട്ത്ത് കൂര്‍ക്കുപ്പേരീന്ന് പറഞ്ഞോളൂ, തിന്നോളൂ, മറ്റുള്ളോരോട് അങ്ങന്യൊന്നും പറയല്ലെന്റിഷ്ടാ.
ആട്ട്ങ്കാട്ടചിന്തകള്‍ എന്ന് ടൈറ്റില്‍ മാറ്റാമായിരുന്നു.
ഇട്ടുപോയില്ലേ ഇനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം!

ശ്ലോകേഷ് വര്‍മ്മ said...

പീതാംബരന്റെ ലാസ്റ്റ് കമന്റ്, പ്രശസ്ത കവി തറവാടിയുടെ ഒരു കട്ട ഫാനായ അടിയന്‍ ‘ഓമനത്തിങ്കള്‍ക്കിടാവോ- നല്ല
കോമളത്താമരപ്പൂവോ’- എന്ന രീതിയില്‍ എഴുതുന്നു. ഈ കവിത വായിച്ച് പാടിപ്പാടി എന്നെ അനുഗ്രഹിച്ചാലും...


കൂട്ട്യാക്കൂടില്യപ്പാ അപ്പാ- അപ്പാ
കൂട്ട്യാക്കൂടില്യപ്പാ അപ്പാ...........

കുട്ടിക്കാലംതൊട്ടേ തൊട്ടേ- അവ
നോന്തന്നെ തിരുത്തീരുന്നെങ്കില്‍....

വലുതായപ്പൊ വി വി വിവേ-കമു
ള്ളൊരാളായേനെ ഇനിയിപ്പൊ....

പറഞ്ഞിട്ടെന്താ കാര്യം! ആട്ടും- കാട്ടം
കൂര്‍ക്കുപ്പേരീന്ന് പറഞ്ഞോ......

തിന്നോളൂ, മറ്റുള്ളോരോട് -അങ്ങ
ന്യൊന്നും പറയല്ലെന്റിഷ്ടാ......

ആട്ട്ങ്കാട്ടചിന്തകള്‍ കള്‍-എന്ന്
ടൈറ്റില്‍ മാറ്റാമായിരുന്നു.

ഇട്ടുപോയില്ലേ ഇനീപ്പൊ- പറ-
പറഞ്ഞിട്ടെന്താണെടോ കാര്യം!

പീതാംബരന്‍ said...

ശ്ലോകേഷ് വര്‍മ്മേ
ആഹ് ആഹ് ആഹ്
വരിമുറിയാതെ എഴുതീണ്ടല്ലോ
പ്രമാദായിരിക്ക്ണൂ (കൊറിയേല്യല്ലട്ടോ)
ബ്ലോഗിലും വൃത്തത്തിലെഴ്ത്ണോര്‍ണ്ടല്ലേ

വരീടവസാ‍നം ചേന വര്‍ത്ത് വച്ചപോലിള്ള ആ കുത്ത്കുത്തെന്താന്ന് മന്‍സ്സിലായില്ലട്ട്വാ

വെടോണ്ട്
ന്നാലും നുമ്മളെ ങ്ങനെ ഇരയിമ്മങ്കമ്പ്യാക്കണ്ടീരുന്നില്യ.

Umesh::ഉമേഷ് said...

തറവാടീ,

ഈ പോസ്റ്റിൽ ഉടനീളം ഒരു ഭീകരമായ തെറ്റുണ്ടു്. തറവാടിയുടെ അറിവില്ലായ്മയാവാൻ വഴിയില്ല. ഞാൻ ഇങ്ങനെയേ ചെയ്യൂ എന്ന നിർബന്ധമാവാം.

ന്റെ എന്നെഴുതേണ്ടതു് തറവാടി എഴുതുന്നതുപോലെ ന്‍‌റ്റെ എന്നല്ല. റ്റ ഒരു കൂട്ടക്ഷരമാണു്. അതിന്റെ ഒറ്റയക്ഷരം മാത്രമേ ന്റയിൽ ഉള്ളൂ.

ഇതെഴുതാൻ പലരും പല രീതി അവലംബിച്ചിരുന്നു. മൈക്രോസോഫ്റ്റ് ൻ‌റ എന്നെഴുതിയിരുന്നു. ബാക്കിയുള്ളവർ ന്റ എന്നും. ബാക്കിയുള്ളവരുടേതു നിഷ്പക്ഷമാണു്. മൈക്രോസോഫ്റ്റിന്റേതു നിഷ്പക്ഷമല്ലെന്നു മാത്രമല്ല, എനിക്കു് അതു വരെ മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം ന്റയെ അങ്ങനെ എഴുതുന്നതു മൂലം തിരിച്ചെടുക്കണ്ടതായും വന്നു. മൈക്രോസോഫ്റ്റ് പ്രോഡക്റ്റ്സ് വഴി ഉണ്ടാകുന്ന സാധനങ്ങളെ ബാക്കിയുള്ളവരും ഉപയോഗിക്കുന്നുണ്ടു്. മൈക്രോസോഫ്റ്റ് അവരുടെ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ശപ്പന്മാർ!

(ഒന്നുമില്ല, എനിക്കു മൈക്രോസോഫ്റ്റിനെ ഇഷ്ടമില്ല. അതിനു് ഇങ്ങനെയൊക്കെ വിവരക്കേടു് എഴുതിയെന്നേ ഉള്ളൂ...)

Umesh::ഉമേഷ് said...

മുകളിലുള്ള കമന്റിനു് “ഉമേഷിനു വേണമെങ്കിൽ ന്റയ്ക്കു് രണ്ടു റ എഴുതാതെ ഒരു റ മാത്രമായി എഴുതാം. അതു പേർഫെക്റ്റ്ലി ഓക്കേ. എന്നാൽ ബാക്കി ഉള്ളവർ അതു പോലെ ചെയ്യണം എന്നു പറഞ്ഞാൽ കളി മാറി. സ്വതന്ത്രനായിരുന്ന ഉമേഷ് അപ്പോൾ മുതൽ ഒറ്റ-റയുടെ തടവുകാരനായി. നേരേ മറിച്ചു് രണ്ടു റ എഴുതുന്ന എന്നെപ്പോലുള്ളവരെ നോക്കൂ. എന്റെ ഭാര്യ പറഞ്ഞാൽ ആ നിമിഷം ഞാൻ ഒറ്റ-റ-ക്കാരനായി മാറും.” എന്നു് ഒരു കമന്റ് തറവാടിയിൽ നിന്നു പ്രതീക്ഷിക്കുന്നു.

തറവാടി said...

സത്യത്തില്‍ അതന്റെ തെറ്റ് തന്നെയായിരുന്നു , തിരുത്തിയതിന് നന്ദി

( അതല്ല ഇനി ഉമേഷേട്ടന് വേണേങ്കില്‍ ഞാനൊരു അഞ്ചാറ് 'റ്' ഒന്നിച്ച് ഇട്ടോളാമേ! ;) )

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സൂപ്പർ ഉമേഷ്...ഇതിലും നല്ല ഒരു കമന്റ് ഇടാൻ പറ്റില്ല.ഇത്ര ചെറിയ ഒരു ഉദാഹരണം വിശദീകരിച്ചതിലൂടെ, എത്ര പേർ എത്ര തെറ്റുകൾ ശരീയെന്നു തോന്നിയ്ക്കുന്ന രീതിയിൽ ചെയ്താലും “ശരി”എന്നത് ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് താങ്കൾ വ്യക്തമാക്കിയിരിയ്ക്കുന്നു.അങ്ങനെ ആത്യന്തികമായി നമ്മൾ ശരിയുടെ പക്ഷത്ത് നിൽ‌ക്കേണ്ടതായും വരും എന്ന് ധ്വനിപ്പിച്ചിരിയ്ക്കുന്നു.

മൂര്‍ത്തി said...

‘ന്റകളുടെ രാഷ്ട്രീയം‘ എന്നൊരു പോസ്റ്റ് ആരെങ്കിലും എഴുതുമോ?
:)

തറവാടി said...

സുനില്‍ കൃഷ്ണന്‍,

ശരി ആര് പറഞ്ഞാലും എനിക്ക് ശരിയാണ് അല്ലാതെ എന്റെ പക്ഷക്കാര്‍ തെറ്റ് ചെയ്താല്‍ അതിനെ വെള്ള പൂശി ശരിയാക്കാറില്ല.

തറവാടി said...

>>“ശരി”എന്നത് ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ <<

എല്ലാ ശരികളും അങ്ങിനെയാണോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എല്ലാകാര്യത്തിലും അങ്ങനെ ആണെന്ന് ഞാൻ പറയില്ല.ചില കാര്യങ്ങളിൽ ശരി -തെറ്റ് എന്നത് “ആപേക്ഷികം” മാത്രമാണ്.

എന്നാൽ വ്യക്തമായി കണ്ടെത്താവുന്ന ചില ശരികളുണ്ട്.( “ന്റ” യുടെ കാര്യത്തിൽ എന്ന പോലെ..)അതാണ് ഞാൻ ഉദ്ദേശിച്ചത്.

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

ബ്ലോഗറിൽ ഒരു ബഗ് കാണുന്നുണ്ടല്ലോ. എന്റെ രണ്ടു കമന്റുകൾക്കു ശേഷമുള്ള തറവാടിയുടെ കമന്റു വരെ മാത്രമേ പോസ്റ്റിൽ കാണുന്നുള്ളൂ. കമന്റ് പേജിൽ എല്ലാം ഉണ്ടു്.

Umesh::ഉമേഷ് said...

സുനിൽ കൃഷ്ണൻ അല്പം കൂടി കടന്നു ചിന്തിച്ചു. തറവാടി എഴുതിയ എൻ‌റ്റെ എന്നതു തെറ്റാണെന്നേ ഞാൻ പറഞ്ഞുള്ളൂ. മൈക്രോസോഫ്റ്റ് ൻ‌റെ എന്നെഴുതുന്നതും മറ്റു ചിലർ ന്റെ എന്നു് എഴുതുന്നതും അവനവൻ ശരിയെന്നു വിശ്വസിക്കുന്ന രാഷ്ട്രീയാഭിപ്രായഭിന്നതകൾ മാത്രം. പിന്നെ മൈക്രോസോഫ്റ്റിനെ ഇഷ്ടമില്ലാത്തവർ, തങ്ങൾ സ്വയം ൻ‌റ്റ എന്നു് എഴുതുന്നവരായാലും, അവർ മാത്രം തെറ്റു് ബാക്കിയെല്ലാവരും ശരി എന്നു പറഞ്ഞുകൊണ്ടിരിക്കും എന്നു മാത്രം.

പീതാംബരന്‍ said...

അങ്ങനെ തറവാടി തെറ്റാണെന്ന് തറവാടി പറയുന്നതിന് തറവാടിക്ക് തറവാടിയുടേതായ കാരണങ്ങളുണ്ട്. ഒരു റ യുടെ മുകളില്‍ വേറെ ഒരു റ കിടക്കുന്നതിനും പലപല കാരണങ്ങളുണ്ട്. അതൊന്നും മനസ്സിലാക്കാതെ ഉമേഷിനെപ്പോലുള്ളവര്‍ സംസാരിക്കുന്നതിനും തറവാടിക്ക് തറവാടിയുടേതായ കാരണങ്ങളുണ്ട്.
കമ്മ്യൂണിസ്റ്റുകാരനായ കോരന്‍ കോണ്‍ഗ്രസ്സുകാരനായ ചാത്തന്റെ വീട്ടില്‍പ്പോയി മോരു വാങ്ങി വരുന്നതു കണ്ട് വളര്‍ന്ന ആളാണ് തറവാടി. അത്തരം രാഷ്ട്രീയബോധത്തിനെ വെറും റ കൊണ്ട് അടിച്ചൊതുക്കാമെന്നു ഉമേഷ് വിചാരിച്ചെങ്കില്‍ തെറ്റിപ്പോയി.
അതിനൊക്കെ തറവാടിക്ക് കാരണങ്ങളുണ്ട്.

ഹരിത് said...

ലിങ്കു തന്നതിനു നന്ദി. പോസ്റ്റ് ഇഷ്ടമായി തറവാടീ.