Saturday, March 21, 2009

എഴുത്തും വ്യക്തിത്വവും

ലേഖനമോ വാര്‍ത്താകുറിപ്പുകളേയോ പോലെയല്ല , കഥകളും കവിതകളുമൊക്കെ ഭാവനയാണെന്നും അതിനാല്‍ തന്നെ എഴുത്തുകാരനുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്നും ; എഴുത്തടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍‌റ്റെ വ്യക്തിത്വം വിലയിരുത്തുന്നതില്‍ കഴമ്പില്ലെന്നുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ തുടരും, കഴിവുള്ള എഴുത്തുകാരന് തന്‍‌റ്റെ എഴുത്തിനെ എളുപ്പത്തില്‍ തന്‍‌റ്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റിനിര്‍‌ത്താനാവും , ചിലര്‍ക്ക് ജന്‍‌മനാല്‍ , അല്ലാത്തവര്‍ക്കോ കാലങ്ങളായുള്ള പരിശ്രമം കൊണ്ടും.

ഒരു വ്യക്തി കണ്ണുകൊണ്ട് കാണുന്നതും മനസ്സുകൊണ്ട് കാണുന്നതും(ഭാവന) വ്യത്യസ്ഥമാണെങ്കിലും , രണ്ടിലും കാണുന്നയാളുടെ (അനുഭവിക്കുന്ന) വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും അതുകൊണ്ട് തന്നെ ഇവയുടെയൊക്കെ ഫലമായി ഉദ്ഭവിക്കുന്ന എഴുത്തിലും ഈ വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും. ആത്മര്‍ത്ഥതയുള്ള ഒരെഴുത്തുകാരന്‍ ഇവരണ്ടിനേയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കില്ല.

എഴുത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയുന്നതിലെ അനയാസത അയാളുടെ വ്യക്തിത്വത്തിന്‍‌റ്റെ സത്യസന്ധതയാണ് കാണിക്കുന്നത് മറിച്ചാവുന്നതോ കപടതയും.
 
' എഴുത്ത് എഴുത്തുകാരനില്‍ നിന്നും മാറ്റിനിര്‍‌ത്താന്‍ ശ്രമിക്കുന്നവന്‍ തന്‍‌റ്റെ കപടതയാണ് വെളിപ്പെടുത്തുന്നത് '

11 comments:

തറവാടി said...

"എഴുത്തും വ്യക്തിത്വവും"

സുല്‍ |Sul said...

അങ്ങനെ ഒരു നിലപാടിലെത്തി അല്ലേ :)

-സുല്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"എഴുത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയുന്നതിലെ അനയാസത അയാളുടെ വ്യക്തിത്വത്തിന്‍‌റ്റെ സത്യസന്ധതയാണ് കാണിക്കുന്നത് മറിച്ചവുന്നതോ കപടതയും"

അതു ശരിയാണെന്നെനിക്കുംതോന്നുന്നു

അനില്‍@ബ്ലോഗ് // anil said...

:)

aneel kumar said...

അപ്പൊ 12 മാര്‍ക്ക് എനിക്കു തന്നെ :)

ശെഫി said...

ബാഹ്യമായ ചില ഉദ്ദീപനങ്ങളോട് ഭാവന പ്രതികരിക്കുന്നതാണ് പലപ്പോഴുമെഴുത്ത്. എന്നാൽ അതിൽ മസ്തിഷ്ക പ്രവർത്തനം നടക്കുമ്പോൾ അത് സൃഷ്ടിയിൽ കലർപ്പു ചേർക്കലാവില്ലെ അതിനെ കാപട്യമെന്ന് വിളിക്കാമോ

ഈ ലിങ്കു കൂടി ഒന്നു നോക്കൂ.

http://shefees.blogspot.com/2008/07/blog-post.html

തറവാടി said...

ഭാവനയെ യഥാര്‍ത്ഥവല്‍‌ക്കരിക്കാന്‍ മസ്തിഷ്കത്തിന്‍‌റ്റെ സഹായ തേടുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

പാവപ്പെട്ടവൻ said...

എഴുത്ത് ആശയ പരമായ സമരത്തിന്‍റെ ഭാഗം കു‌ടിയാണ് .
വളരെ മനോഹരമായിരിക്കുന്നു

കൊച്ചുമുതലാളി said...

:)

Kunjipenne - കുഞ്ഞിപെണ്ണ് said...

ഭാവനാ സൃഷ്ടിയില്‍ മാത്രമല്ല ലേഖനങ്ങളിലും പത്രക്കുറിപ്പുകളിലും സൃഷ്ടിനടത്തുന്നആളിന്റെ വ്യക്തിത്വം ഉണ്ടാകണം നമുക്ക്‌ അത്തരം വ്യക്തിത്വങ്ങള്‍ നഷ്ടമായിരിക്കുന്നു.

Kaippally said...

അതെ വളരെ ശരിയാനു്.
എഴുത്തുകാരന്റെ മസ്തിഷ്ക ബ്ലഹഷ്കീരണങ്ങളുടെ പ്രഷ്തോരണവും ഉഷ്മാളനവുമാണു് എഴുത്തിലൂടെ വെളിപ്പെടുത്തുന്നതു്.

ഞാൻ അവശനായി, ഇതിൽ കൂടുതൽ simple ആക്കാൻ എനിക്ക് കഴിയില്ല. നിർബന്ധിക്കരുതു് please.