Thursday, January 28, 2010

ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!

യോഗ്യതകള്‍:

1.അറബി ഭാഷയില്‍ നിന്നുള്ള പേരായിരിക്കണം.
2.ചെറുതോ വലുതോ ആയ ഒരു കുറ്റവും ഇന്നേവരെ ചെയ്തവനാകരുത്
3.ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍ ഇന്നേവരെ പോയവനായിരിക്കരുത്.
4.ജോലി ചെയ്ത/ കച്ചവടം ചെയ്ത വരുമാനത്തില്‍ ജീവിച്ചവനായിരിക്കണം.
5.ബാങ്ക് ലോണ്‍ ഉള്ളത് കുഴപ്പമില്ലെങ്കിലും ഒരിക്കല്‍ പോലും മാസഘടു തെറ്റിച്ചവനായിരിക്കരുത്.
6.തനിക്ക് കൂടുതല്‍ വയസ്സുള്ളവരെ ബഹുമാനിക്കുന്നവനായിരിക്കണം
7.ബാപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും സ്നേഹിക്കുന്നവനും നോക്കുന്നവനും ആകണം
8.മറ്റുസമുദായക്കാരോട് വളരെ സ്നേഹത്തില്‍ ജീവിക്കുന്നവായിരിക്കണം.
9.ഇന്‍ഡ്യന്‍ ഭരണ ഘടന അക്ഷരം പ്രതി അനുസരിക്കുന്നവനായിരിക്കണം.
10.കള്ള് കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും ആയിരിക്കരുത്.
11.ദൈവ/മത വിശ്വാസിയായിരിക്കണം എന്നാല്‍ അന്ധവിശ്വാസിയാവരുത്.
12.മതത്തിലെ അനാചരങ്ങളെ ഉള്‍ക്കൊള്ളാത്തവനായിരിക്കണം.
13.പൗരോഹത്യത്തെ അംഗീകരിക്കുന്നവനാവരുത്.
14.സൗദി തുടങ്ങിയ രാജ്യങ്ങളോട് മറ്റൊരു രാജ്യമെന്നതില്‍ കൂടുതല്‍ യാതൊരു പ്രത്യേകതയും ഉള്ളവനായിരിക്കരുത്.

ഇത്രയും ഉണ്ടെങ്കില്‍ ഭീകരവാദിയാവാന്‍ നിങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു: ഇനി വേണ്ടത് ഒരു കാരണമാണ്
കാരണം പലപ്പോഴും ഉണ്ടാകും ഈയിടെ ഒരു കാരണമുണ്ടായിട്ടുണ്ട്, ഉപയോഗപ്പെടുത്തുക!

മുഖം മൂടി പര്‍ദ്ദയിട്ടാല്‍ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനാവില്ലെന്നും അതിനാല്‍ മുഖം മൂടി പര്‍ദ്ദയിടുന്നവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ മുഖം മൂടി മാറ്റണം അല്ലാത്തപക്ഷം വോട്ട് ചെയ്യെണ്ട എന്ന തരത്തിലുള്ള ഒരു നിയമം വന്നിട്ടുണ്ട്. എന്നാല്‍ ഇത് മുസ്ലീമിനെതിരെയാണെന്ന് പറഞ്ഞ് അപ്പീലിന് ഒരു ചെറിയ കൂട്ടം മുസ്ലീം പേരുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

അതിന് കോടതി തീര്‍പ്പാക്കുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ കോടതി ചെയ്യും. നിങ്ങള്‍ അതു നോക്കണ്ട. സാമാന്യ ബോധമുള്ള ആര്‍ക്കും യോജിക്കാവുന്ന, യാതൊരുതരത്തിലും ഇസ്ലാം മതത്തോട് അനീതി പുലര്‍ത്താത്ത, ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും സ്വാഗതം ചെയ്ത ഈ നിയമത്തെ നിങ്ങള്‍ മൂകമായി സ്വാഗതം ചെയ്താല്‍ പോര, എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന് സത്യസന്ഥമായി പ്രകടിപ്പിക്കുക! പോസ്റ്റിടാം അല്ലെങ്കില്‍ പോസ്റ്റിന് കമന്റിടാം.

ചെയ്യുന്നത് വങ്കത്തരമാണെന്ന് അറിയാവുന്ന അപ്പീലിന് പോയവര്‍ പോലും താങ്കളുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് വെച്ചേക്കാം എന്നാല്‍ മറ്റുചിലര്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. അവര്‍ നിങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യും!

ഒരു ശതമാനം മാത്രമാണ് അപ്പീലിനുപോയവരെങ്കില്‍ പോലും യഥാര്‍ത്ഥ മുസ്ലീം നിയമം പാലിക്കുന്നവര്‍ ആ ഒരു ശതമാന മാണെന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അപ്പോഴും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടിരിക്കും. പക്ഷെ കേള്‍ക്കുന്നവന്‍ സമ്മതിക്കില്ല; നിങ്ങളല്ല മറിച്ച് അപ്പീലിന് പോയവരാണ് ശെരി എന്ന തരത്തില്‍ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, നിങ്ങള്‍ സൗദിയിലോ പാക്കിസ്ഥാനിലോ പോകണം എന്ന് പറയും!

അപ്പോള്‍ നിങ്ങള്‍ പറഞ്ഞിരിക്കണം: ' സുഹൃത്തേ ഞങ്ങള്‍ ആ ചെറുഗ്രൂപ്പ് പറഞ്ഞതിനെ എതിര്‍ക്കുന്നവരാണ്, അവര്‍ സത്യമല്ല പറയുന്നത്, ഇസ്ലാം മതത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തെ മുന്‍ നിര്‍ത്തിയാണ് അപ്പീലിന് പോയത് ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല' പല കാര്യങ്ങള്‍ പറഞ്ഞ് അവസാനം നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ പൂര്‍ണ്ണമായും യോഗ്യത നേടിക്കഴിഞ്ഞു:

മറന്നു, നിങ്ങള്‍ എന്തിനാണ് ഭീകരവാദി ആവുന്നത് പറഞ്ഞില്ലല്ലോ പറയാം: ഭീകരവാദത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഭീകരവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍!

13 comments:

തറവാടി said...

പ്രതികരണം

Musthafa said...

എന്താണ് ഉദ്ധേശിച്ചതെന്ന് മനസ്സിലായില്ല.

വികടശിരോമണി said...

ഭീകരം തന്നെ.

Unknown said...

http://kaalidaasan-currentaffairs.blogspot.com/2010/01/blog-post_23.html

കാളിദാസന്റെ ചില വങ്കത്തരങ്ങള്‍ വായിച്ചാല്‍ ചിലതൊക്കൊ മനസ്സിലാകും....

Unknown said...

musthafa, കാളിദാസന്റെ ചില വങ്കത്തരങ്ങള്‍ വായിച്ചാല്‍ ചിലതൊക്കൊ മനസ്സിലാകും....
http://kaalidaasan-currentaffairs.blogspot.com/2010/01/blog-post_23.html

James said...

കൊള്ളേന്ടിടത് കൊള്ളുന്ന ഒരു പോസ്റ്റ്‌ .

വിചാരം said...

തീവ്രവാദികള്‍ക്ക് വെള്ള പൂശുകയാണോ ?

ബഷീർ said...

പറയുന്നതെന്താണെന്നോ അതിന്റെ ന്യായവശങ്ങൾ എന്തെന്നോ നോക്കിയല്ല..പറയുന്നത് ആരാ‍ാണെന്ന് നോക്കിയാണല്ലോ ഇവിടെ പ്രതികരണങ്ങൾ ഉണ്ടാ‍വുന്നത് !

തറവാടി said...

ബഷീര്‍ മനസ്സിലായില്ലല്ലോ? :)
എന്റെ പ്രതികരണമാണോ ഉദ്ദേശിച്ചത്?
അതോ ഇവിടെ വന്ന പ്രതികരണമോ?

ബഷീർ said...

പൊതുവെയുള്ള ഒരു കാര്യം സൂചിപ്പിച്ചെന്ന് മാത്രം :)

തറവാടി said...

ഒഴുഞ്ഞുപോയതാണെങ്കില്‍ ഒ.കെ :), അതല്ലെങ്കില്‍ താങ്കളുടെ ഉത്തരം വ്യക്തമായില്ല.

എന്റെ ഈ പോസ്റ്റ് ന്യായവശങ്ങളെ നോക്കാതെ എഴുതിയതാണെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

അതോ ഇവിടെ പ്രതികരിച്ചവര്‍ പോസ്റ്റിലെ ന്യായവശങ്ങളെ കാണാതെ എഴുതിയ എന്നെ മാത്രം നോക്കി പ്രതികരിച്ചു എന്നാണോ?

ഷൈജൻ കാക്കര said...

"ചെറിയ കൂട്ടം മുസ്ലിം പേരുകാർ" ഈ വിധിക്കെതിരെ അപ്പീലിന്‌ പോകുമ്പോൾ അതിനെതിരെ "കുറെ മുസ്ലിം പേരുകാർ" ശക്തമായി തന്നെ പ്രതികരിക്കണം. ഉറക്കെ തന്നെ പറയണം അവർ തെറ്റായ മത ചിന്തയിലാണ്‌ അപ്പീലിന്‌ പോകുന്നത്. വലിയ കൂട്ടം നിശബ്ദരായിരിക്കരുത്‌.

ഇങ്ങനെ പ്രതികരിക്കുന്നത്‌, തീവ്രവാദത്തെ എതിർക്കുന്നവർ തീവ്രവാദിയല്ല എന്ന്‌ തെളിയിക്കാനല്ല മറിച്ച്‌ സ്വന്തം മതത്തെ കുറച്ച്‌ പേർ അവരുടെ തീവ്ര നിലപാടുകളിലൂടെ ഹൈജാക്‌ ചെയ്യാതിരിക്കാൻമാത്രം. ശരിയേതെന്ന്‌ സാധാരണ വിശ്വാസികൾക്ക്‌ മനസിലാവാൻ.

പലപ്പോഴും വലിയ കൂട്ടത്തിന്റെ നിശബ്ദത മുതലെടുത്താണ്‌ ചെറിയ കൂട്ടം മത, രാഷ്ട്രീയ, സാമൂദായിക പ്രസ്ഥാനങ്ങളെ ഹൈജാക്‌ ചെയ്യുന്നത്‌.

നഷ്ടപ്പെടുന്ന വേഗത്തിൽ ഒന്നും തിരിച്ച്‌ കിട്ടുകയില്ല!

Basheer Mohammed said...

Enthokkeyoo parayanam ennund pakshe ente matham Islam aane, Athu kond mounam maathram...