രണ്ടാം തവണയാണ് ഒരു ബ്ലോഗ് എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തെ തവണ സന്തോഷത്തോടെയായിരുന്നെങ്കില്‍ ഇത്തവണ അതല്ല കാരണം പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നത് എന്നതുതന്നെ.
പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുന്നത് പ്രതീക്ഷിച്ചവന്റെ കുഴപ്പമല്ലെ എന്ന് ചിന്തിക്കുന്നവരോട് , പ്രതീക്ഷ അര്‍പ്പിച്ചത് ഒരു വ്യക്തിയില്‍ നിന്നല്ല മറിച്ച് അധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് രണ്ടും രണ്ടാണ്.
ഇത്രയും മുഖവുരക്ക് കാരണം ഇന്ന് പ്രസ്തുത ബ്ലോഗില്‍ വന്ന ഒരു പോസ്റ്റാണ്.
അധ്യാപകര്‍ എന്നാല്‍ കാര്യങ്ങളെ സ്വതന്ത്രമായി സമീപിച്ച് കാര്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കി വിലയിരുത്തുന്നവരാവണം എന്നതാണ് എന്റെ ആഗ്രഹം അത്തരം ആളുകള്‍ മാത്രമെ അധ്യാപകരാവാന്‍ യോഗ്യരാവുന്നുള്ളൂ ചുരുങ്ങിയത് എന്റെ കാഴ്ചപ്പാടില്‍. ഒരു കക്ഷിരാഷ്ട്രീയക്കാരനെപ്പോലെയോ മതവാതിയെപ്പോലെയോ നിരീശ്വരവാദിയെയെപ്പോലെയോ ആവരുത്. തീര്‍ച്ചയായും രാഷ്ട്രീയമില്ലാത്തവരായിരിക്കണം അധ്യാപകര്‍ എന്നൊരിക്കലും വിവക്ഷിച്ചില്ല എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമൊക്കെ പുറത്തായിരിക്കണം അധ്യാപകന്റെ നിലപാടുകള്‍.
ഒരധ്യാപക കൂട്ടായ്മയില്‍ ഇതുപോലൊരു പാതി-വിവരപോസ്റ്റ് പോസ്റ്റാക്കി, സദാചാരമാനദണ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്ന സാദാ ബ്ലോഗറായി അധ്യാപകന്(ര്‍) മാറുന്ന ദയനീയ കഴ്ചയാണ് എന്റെ ദുഖത്തിന് കാരണം.
ഈ പോസ്റ്റ് ഈയിടെ മറ്റൊരു ബ്ലോഗര്‍ പോസ്റ്റാക്കിയിരുന്നു. കണ്ട / അറിഞ്ഞ / കേട്ട ഒരു കാര്യം ഒരു ബ്ലോഗര്‍ പോസ്റ്റുന്നതില്‍ ഒരു തെറ്റുമില്ല. ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെങ്കില്‍ പോലും പ്രസ്തുത ബ്ലോഗറുടെ സ്വാതന്ത്ര്യമായേ അതിനെ കാണേണ്ടതുള്ളു. എന്നാല്‍ അധ്യാപകരുടെ ഒരു കൂട്ടായ്മ ഇതേ വിഷയം ഒരു വ്യക്തി ബ്ലോഗര്‍ ചെയ്യുന്നതുപോലെ ആകുമ്പോഴാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു സാധാരണക്കാരനെ അപേക്ഷിച്ച് അധ്യാപകന് കൂടുതല്‍ ശ്രദ്ധിക്കും, അവിടെ ദേശത്തിനോ രാജ്യത്തിനോ ഒക്കെയുള്ള പ്രാധാന്യം തുലോം കുറവാണ്. അതുകൊണ്ട് തന്നെ സൗദി അറേബ്യ എന്ന ഒരു പുറം രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ലഭ്യമായ മാര്‍ഗ്ഗത്തിലൂടെ ആളുകളെ അറിയീക്കുന്നതില്‍ തെറ്റൊന്നുമില്ല തന്നെ. എന്നാല്‍ എങ്ങിനെ, എന്തുദ്ദേശത്തില്‍ ,എന്തടിസ്ഥാനത്തില്‍ ആര് അവതരിപ്പിക്കുന്നു എന്നതാണ് ശെരിയും തെറ്റും തീരുമാനിക്കുന്നത്.
'ഒരു സ്കൂളില്‍ നടന്ന ശിക്ഷാനടപടി നോക്കൂ' എന്ന തലത്തില്‍ ആളുകളെ അറിയീക്കാനാണെന്ന വ്യാജ്യേനയാണ് പോസ്റ്റ് അവതരിപ്പിക്കുന്നത്. ഭീകരമായ ശിക്ഷാ നടപടി എന്ന് എഴുതുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. തെറ്റിനെ വളരെ നിസ്സാരവല്‍ക്കരിച്ച് ശിക്ഷയെ അതിഭീകരമാക്കി അവതരിപ്പിക്കുന്നു. ശിക്ഷ ലഭിച്ച പ്രവൃത്തിയെപ്പറ്റി കൂടുതലൊന്നും പോസ്റ്റില്‍ ലഭ്യമല്ല (അറിയുന്നില്ല) , എന്നാല്‍ ശിക്ഷയെപ്പറ്റി വളരെ വ്യക്തമായും ലഭ്യമാണ്. പ്രവൃത്തിയെപറ്റി പൂര്‍ണ്ണമായ വിവരമില്ലാതെ(അടിസ്ഥാനപ്പെടുത്താതെ) ശിക്ഷയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നു! പിന്നീട് അമ്മയെതല്ലിയാലും രണ്ടല്ലെ അപ്പോ ഇതിനേയും ന്യായീകരിക്കാന്‍ ആളുണ്ടാവും എന്ന് പോസ്റ്റുടമ സഹതപിക്കുന്നു അതോ പരിഹസിക്കുകയോ?
പോസ്റ്റിനെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ്, ഇതുപ്പൊലുള്ള പോസ്റ്റുകള്‍ ഇനി പ്രസിദ്ധീകരിക്കുമ്പോള്‍ ഉദ്ദേശശുദ്ധി സ്വയമെങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന ഒരു വിനീത അഭ്യാര്‍ത്ഥനയുണ്ട് കാരണം അധ്യാപകര്‍ക്ക് വില നല്കുന്ന ഒരുവനായതുകൊണ്ട്തന്നെ!
വിഷയത്തിലേക്ക്!
'അമ്മയെ തല്ലിയാലും രണ്ടഭിപ്രായം' എന്ന നല്ല പ്രയോഗത്തെ ' അമ്മയെതല്ലിയാലും രണ്ടഭിപ്രായം അല്ലെ? ' എന്ന് പരിഹാസ്യത്തോടെ ദുഖത്തില്‍ ചോദിക്കുന്ന കപട സദാചാരക്കാരാണ് വഷളാക്കിയത്.
കാര്യങ്ങളെ വിലയിരുത്താന്‍ നിര്‍ബന്ധമായും അടിസ്ഥാനപ്പെടുത്തേണ്ടതിനെയെല്ലാം മറന്ന്, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നു. കപടസദാചഅരത്തെ മുന്‍ നിര്‍ത്തി വിധിക്കുന്നു ഭാഗ്യവശാല്‍ ഇവര്‍ക്ക് ഒറ്റ വിധിയേ ഉള്ളൂ 'തെറ്റ്' ശെരി ഇവര്‍ക്കില്ല തന്നെ! ഇവിടേയും സംഭവിച്ചത് അതുതന്നെ!
ഒരു കൊച്ചുകുട്ടി എന്ന വൈകാരികത ഒരു വശത്ത്, മറുവശത്തോ രണ്ട് വര്‍ഷം തടവ് പിന്നെ കുറെ ചാട്ടവാറടിയും(?) ഓ ഭയങ്കരം മഹാ അപരാധമല്ലെ ഇത് അവര്‍ വിധിച്ചു കഴിഞ്ഞു പിന്നെ ഒരു പരിഹാസം ' അല്ല ഇതിനെ ന്യായീകരിക്കുന്നവരും കാണും അമ്മയെ തല്ലിയാലും രണ്ടാണല്ലോ!'
ഇല്ല ബഹുമാന്യ അധ്യാപകരെ, അമ്മയെ തല്ലിയാലും അച്ഛനേ തല്ലിയാലും ശെരിയായി വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കാണൂ അല്ലെങ്കില്‍ ഉണ്ടാകൂ പക്ഷെ ബന്ധം/ പ്രായം/ തുടങ്ങി പതിനായിരം വൈകാരികങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കാണും ഉദാഹരണം ഈ പോസ്റ്റുതന്നെ!
ഇവിടെ ഞാന്‍ വിധിക്കുന്നില്ല കാരണം എനിക്കാവശ്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ! അത് കൊണ്ട് തന്നെ ഞാന്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെടുന്നു അതായത് തീരുമാനിക്കാനുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തെറ്റെന്നും ശെരിയെന്നും പറയുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ക്ക് അടിസ്ഥാനം പ്രായം vs ശിക്ഷ മാത്രമാണ് അപ്പോള്‍ വിധിയും എളുപ്പമാണ്. നിങ്ങള്‍ വിധിക്കൂ പക്ഷെ മറ്റുള്ളവരെ പരിഹസിക്കരുത് കാരണം അപ്പോള്‍ നിങ്ങള്‍ കപടസദാചാരത്തിന്റെ കാവല്ഭടന്മാരായി തരം താഴുന്നു.
മനുഷ്യന്റെ ഏറ്റവും അടുത്ത-പാവനമായ- ബന്ധമുള്ളത് നൊന്ത് പെറ്റ കുറെ സഹിച്ച അയാളുടെ അമ്മയുമായാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ എന്തിന്റെ പേരിലായാലും മകന് അടിക്കാന്‍ പാടില്ല എന്ന വിധി ധിക്കാരികളുടേയും കപട സദാചാരകാവല്‍ ഭടന് മാരുടേതുമാണ്. അതുകൊണ്ടാണ് അമ്മയെ തല്ലിയാലും ഒരു വാക്കേ പാടുള്ളൂ എന്ന് ആഗ്രഹിക്കാന്‍ കാരണം.
അവരാവട്ടെ ചെയ്ത പ്രവൃത്തിയെ വിലയിരുത്താതെ അമ്മ എന്ന ഒറ്റ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമ്മക്കൊപ്പം നിന്ന് തീരുമാനമെടുക്കുന്നു വിധിക്കുന്നു എന്തുതന്നെയായാലും മകന് അമ്മയെ അടിക്കാന്‍ പാടില്ല! കാര്യങ്ങള്‍ ശെരിയായി വിശകലനം ചെയ്തപ്പോള്‍ മകനൊപ്പം നില്‍ക്കേണ്ടിവന്നവരെ പരിഹസിച്ചീ ചോദ്യം ചോദിക്കുന്നു. അമ്മ ചെയ്ത വേശ്യാവൃത്തിയെ ഇക്കൂട്ടര്‍ കാണുന്നില്ല അറിയുന്നില്ല, ഇവര്‍ കാണുന്നത് മകന് അമ്മയെ അടിച്ചത് മാത്രമാണ്!
മകന് അമ്മയെ അടിച്ചാല്‍ മകന്-അമ്മ ബന്ധമല്ല ആദ്യം നോക്കേണ്ടത്. അമ്മ ചെയ്ത പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയും ബന്ധവും എല്ലാം ഉള്‍ക്കൊണ്ട് വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കിട്ടൂ അത് മകനൊപ്പമാകാം അമ്മക്കൊപ്പമാകാം. എന്നാല്‍ വൈകാരികമായി നിലപാടെടുക്കുമ്പോള്‍ രണ്ടഭിപ്രായം വരും സ്വാഭാവികം അത് മകന്റേയോ അമ്മയുടേയോ തെറ്റല്ല നിലപാടെടുക്കുന്നവുടേതാണ്.
ഈ പോസ്റ്റില്‍ വിഷയമായ ശിക്ഷയും പണ്ട് നമ്മുടെ കേരളത്തില്‍ മലയാളം പറഞ്ഞതിനുള്ള ശിക്ഷയും തമ്മില്‍ കോറിലേറ്റ് ചെയ്തത് രസിച്ചു. അവിടെ എന്റെ അഭിപ്രായവുമായി സാമ്യമുള്ളതിനാലാണ് ഈ പോസ്റ്റിട്ടതും.
സൗദിയില്‍ നടന്ന കൊച്ചുകുട്ടി മോബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ലഭിച്ച ശിക്ഷയെപ്പറ്റി, എനിക്കൊരഭിപ്രായം പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും ലഭ്യമല്ല. പോസ്റ്റില്‍ തന്നെ പറയുന്നു കുട്ടിയുമായി പ്രിന്‍സിപ്പല്‍ പിടിവലി നടന്നിട്ടുണ്ടെന്ന്! അതെന്തോ ആവട്ടെ, അവിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥചിത്രമില്ലാതെ എന്തിനാ സാറന്മാരെ ഇതുപോലെ വിധിക്കുന്നത്? സൗദി അറേബിയയെ ഇസ്ലാമുമായി കൂട്ടിക്കെട്ടാമെന്നതാണോ അതോ മുകളില്‍ സൂചിപ്പിച്ച സദാചാരമാണോ ചേതോവികാരം? എന്തുതന്നെയായാലും ഒരു വാര്‍ത്ത ബ്ലോഗില്‍ പോസ്റ്റുന്നതില്‍ ഒരു അഭിപ്രായക്കേടുമില്ല എന്നാല്‍ വിധിക്കുമ്പോള്‍ കുറച്ച് അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കീ വിലയിരുത്തുചെയ്യണമെന്ന ആഗ്രഹമുണ്ട് കാരണം ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു കൂട്ടായ്മയല്ലെ ഒരധ്യാപകന്റെ സ്വകാര്യബ്ലോഗല്ലല്ലോ , അല്ലെ?
Sunday, January 24, 2010
Subscribe to:
Post Comments (Atom)
13 comments:
അമ്മയെ തല്ലിയാലും!
രണ്ടാം തവണയാണ് ഒരു
<<>>
<<>>
<<>>
മാത്സ് ബ്ലോഗില്‍ വന്ന പോസ്റ്റിന്റെ ഉദ്ദ്യേശശുദ്ധി തറവാടിയുടെ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമാണല്ലോ...!
വാസ്തവത്തില്‍ ലൈംഗികത എന്ന വിഷയത്തെ നാം അഭിമുഖീകരിക്കുന്നതിന്റെ പ്രശ്നമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. മൊബീല്‍ ഫോണ്‍,ഇന്റര്‍നെറ്റ് തുടങ്ങിയവ കുട്ടികള്‍ ഉപയോഗിക്കുന്നതിനെ ഭയക്കുന്ന ഓരോ രക്ഷിതാവും അധ്യാപകനും വേവലാതിപ്പെടുന്നത് ലൈംഗികത എങ്ങനെ നേരിടും എന്ന പ്രശ്നമാണ്. ഇതൊരു അന്തരാള ഘട്ടമാണ്. ഫ്യൂഡല്‍ മൂല്യങ്ങളില്‍ നിന്ന് മുതലാളിത്ത മൂല്യങ്ങളിലേക്കുള്ള പരിവര്‍ത്തന ഘട്ടം. ഇച്ചിരി ബുദ്ധിമുട്ടും. ഫ്യൂഡല്‍ മൂല്യങ്ങളെ മഹത്തും 'കുലീന'വും ഉജ്വലവും 'മഹത്തായ' ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായും ഒക്കെയായി കാണുന്ന പ്രബുദ്ധരായ മലയാളികളുടെ മികച്ച പ്രതിനിധികളാണ് അധ്യാപകര്‍- മാത് സ് ബ്ളോഗിലെ പല ഞായറാഴ്ച്ച പോസ്റ്റുകളും അതിന്റെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണ്.
വിഷയം എന്താണ് സാര്‍ അമ്മയെ തല്ലിയതോ കുട്ടിയെ തല്ലാന്‍ പോണതോ അതോ നിങ്ങളെ ആരും തല്ലാത്തതോ?
ആ ബ്ലോഗിലെ പോസ്റ്റില്‍ ഇസ്ലാമിക ഭരണകൂടവുമായോ നിയമാവലിയുമായോ ആ സംഭവത്തെ ബന്ധപ്പെടുത്തുന്ന ഒരു വാചകം പോലും ഇല്ല. അതിരുവിട്ട അച്ചടക്കവും ശിക്ഷയുമായി ബന്ധപ്പെട്ടകാര്യം അദ്ധ്യാപകരുടെ ഗ്രൂപ്പ് ബ്ലോഗില്‍ ചര്‍ച്ചചെയ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?
മറിച്ച് മതം എന്നൊരു മറ ഉപയോഗിക്കാമെങ്കില്‍ ആ വിഷയം ചര്ച്ചചെയ്യപ്പെടാനേ പാടില്ല എന്നാണ് താങ്കളുടെ നിലപാടെങ്കില്‍ താങ്കളെപ്പോലെയുള്ളവരാണ് മതത്തിന്റെ പേരില്‍ നടക്കുന്ന സാമൂഹ്യവിവേചനങ്ങളുടെയും ദുരാചാരങ്ങളുടെയും പ്രശ്നത്തിലെ യഥാര്‍ത്ഥകുറ്റവാളികള്‍.
ഗുപ്തന്,
>>ശിക്ഷയുമായി ബന്ധപ്പെട്ടകാര്യം അദ്ധ്യാപകരുടെ ഗ്രൂപ്പ് ബ്ലോഗില്‍ ചര്‍ച്ചചെയ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?<<
ഒരു തെറ്റുമില്ല, അതായിരുന്നെങ്കില്‍ ഈ പോസ്റ്റിന് യാതൊരു പ്രസക്തിയും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം?
****എഴുതിച്ചേര്‍ക്കപ്പെട്ടതാണ് ഈ നിയമമെങ്കില്‍, പ്രിന്‍സിപ്പലും കോടതിയും ചെയ്തത് തെറ്റല്ലെന്ന് പറയുന്നവരും കാണുമെന്ന് കഴിഞ്ഞ സംവാദങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും തികഞ്ഞ ബോധ്യമുണ്ട്. അമ്മയെ തല്ലിയാലും കാണും രണ്ടഭിപ്രായം, അല്ലേ...?****
ചര്‍ച്ചക്ക് പകരം ഒരു വിധിപ്രസ്ഥാവനയല്ലെ ഇവിടെ കാണുന്നത്?
അപക്വവും അപൂര്‍ണ്ണവുമായ ഒരറിവിന്റെ വെളിച്ചത്തില്‍ ഒരധ്യാപക കൂട്ടായ്മയുടെ വിധിക്കലിനെയാണ് ഞാന്‍ തെറ്റായികാണുന്നത് അല്ലാതെ ലഭിച്ച ഒരു വാര്‍ത്തയുടെ ചര്‍ച്ചയെയല്ല!
പിന്നെ ഇസ്ലാം മതവുമായി ഞാന്‍ സ്റ്റേറ്റ്മെന്റ് പറയുകയല്ല ചോദ്യം ചോദിക്കയല്ലെ ചെയ്തത്?
എന്തിനെപറ്റിയും ആര്‍ക്കും ചര്‍ച്ചചെയ്യാം എന്നാല്‍ അധ്യാപകരാവുമ്പോള്‍ പ്രത്യേകിച്ചും മുന്‍ധാരണകളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും മാറിനിന്നാവണമെന്നുമാത്രം
പ്രശ്നം പതിമൂന്ന് വയസ്കാരിക്ക് ശിക്ഷയായി (അതിപ്പോ കൊലപാതകക്കുറ്റമായാലും) ചാട്ടയടി നൽകാമോ എന്നായിരുന്നു. ചൈൽഡ് സൈക്കോളജി എന്നൊക്കെ പറയുന്ന ചില സാധനങ്ങളുണ്ട്. ശിക്ഷ കൊണ്ട് പ്രയോജനമുണ്ടാവണം. ക്രൂരതയല്ല പ്രതിവിധി. ഇത്തരം ഒരു ശിക്ഷ ഏത് ന്യായാധിപപ്രസ്ഥാനം വിധിച്ചാലും മനുഷ്യത്വമുള്ള ആരും അതിനെതിരെ പ്രതികരിക്കും. ന്യായീകരിക്കുന്നവരിലാണ് ശരിക്കും മതം പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ സൌദി വരെ പോവേണ്ട കാര്യമില്ല.
അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന് അവിടെ എഴുതിയതിന് എന്താണ് കാരണം എന്ന് ഊഹിക്കാനൊന്നും ഞാന്‍ നില്ക്കുന്നില്ല. പക്ഷെ അത്തരം ഒരു സ്റ്റേറ്റ്മെന്റിന് എനിക്ക് മതിയായ ഒരു കാരണം ഈ വിഷയം ചര്‍ച്ചചെയ്ത മറ്റൊരുപോസ്റ്റില്‍ മതമല്ലാതെ മറ്റൊന്നും തലയില്‍ കയറാത്ത മന്ദബുദ്ധികള്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഉദ്ദേശശുദ്ധിയില്‍ സംശയിക്കാനുണ്ടെന്ന് തറവാടിക്ക് തോന്നിയ പോസ്റ്റ് തന്നെ.
നരഭോജികളുടെ ഇടയില്‍ മാത്രം നിലനില്ക്കുന്നതരത്തിലുള്ള പ്രാചീന ഗോത്രനിയമങ്ങള് ഏത് സമൂഹം നിലനിര്‍ത്തുന്നുണ്ടെങ്കിലും അതിനെ മനുഷ്യാവകാശത്തിനു വിലകൊടുക്കുന്നവര്‍ ചോദ്യം ചെയ്യും. മതമാണോ മത്തങ്ങായാണോ ഈ നിയമങ്ങളെ ചുമന്നുകൊണ്ടുനടക്കുന്നതെന്ന ചോദ്യത്തിന് അവനവന്റെ മനഃസാക്ഷിയോട് തന്നെ ചോദിച്ചാല്‍ മതി -- ആ സാധനം ഏതെങ്കിലും കിത്താബിനു തീറെഴുതിയിട്ടില്ലെങ്കില്.
കൃത്യം ഡേറ്റാകിട്ടിയിട്ട് കേസ് അന്വേഷിക്കാന്‍ ഇത് ഷെര്‍ലക്ക് ഹോംസ് അന്വേഷിക്കുന്ന കുറ്റകൃത്യമൊന്നും അല്ലല്ലോ. ദിവസേന എന്നോണം ആ പ്രദേശത്തുനിന്നുവന്നുകൊണ്ടിരിക്കുന്ന കാടന്‍ ശിക്ഷാവിധികളില്‍ ഒന്നുമാത്രമാണ് ഇത്.
ഗുപ്തനോട്, ആദ്യമായി ഈ വിഷയവുമായി ഒരു ബന്ധവുമില്ലെന്നറിയീക്കുന്നു!
പത്ത് വര്‍ഷം മുമ്പാണ്, ദുബായിയുടെ ഒരു തെരുവിലൂടെ ഓഫീസില്‍ പോകുന്നു, ഞാന്‍ നടന്നാണ് പോകുന്നത്. എനിക്ക് കുമ്പിലായി ഒരു മലയാളി നടന്നുപോകുന്നു. പെട്ടെന്ന് എന്റെ പിന്നില്‍ നിന്നും ഒരു പയ്യന് ഓര്‍ക്കുക ഒരു കൂട്ടമല്ല ജസ്റ്റ് ഒരു പയ്യന് ഓടി വന്നു , അയാളുടെ മുഖത്ത് തുപ്പി. അവന് ഓടിപ്പോയി. ഞാന്‍ സ്ഥബ്ദിച്ചു നിന്നു!
അയാള്‍ ഒന്നും മിണ്ടിയില്ല അഴുക്ക് തുടച്ച് എന്നെ ദയനീയമായി നോക്കി. ഇത് ഒരു സംഭവമല്ല പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ സൈക്കിളില്‍ അതിവേഗതയില്‍ ഓടിച്ചുവരും , പിന്നില്‍ ആടുന്ന അന്റീന ഇളക്കി നടന്നുപോകുന്നവരെ അടിക്കും! അവര്‍ക്കൊരു രസം.
നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാടന്‍ പ്രകൃതിയാണ് അറബി ബാലന്മാര്ക്കുള്ളത് പ്രത്യേകിച്ചും മിസര്‍, സിറിയന്‍ ഫലസ്ഥീന് പിന്നെ മഗ്രിബുകള്ക്കും.
മുകളീല്‍ ആ കൃത്യം ചെയ്ത പയ്യനെ എനിക്ക് സാധിക്കുമായിരുന്നെങ്കില്‍ ചാട്ടവാര്‍ കൊണ്ട് പതിനായിരം തല്ലും അവിടെ ഞാന്‍ മനുഷ്യത്ത്വത്തിന് മറ്റു ചില വിലകളാണ് കൊടുക്കുന്നത്!
എന്റെ പതിനായിരം അടി വിലയിരുത്തി എന്റെ മനുഷ്യത്വത്തെ ഗുപ്തന് കാടത്ത്വം എന്ന് വിലയിരുത്തിയാല്‍ ഞാന്‍ ആ കാടത്വത്തെയാണ് വില നല്‍കുന്നത്!
പറഞ്ഞുവന്നതിന്റെ അര്‍ത്ഥം ഗുപ്തന് മനസ്സിലായിക്കാണും എന്ന് കരുതുന്നു!
പൂര്‍ണ്ണമായില്ല, നമ്മുടെ നാട്ടിലെ ബാലനുമായി അറബി ബാലനെ താരദമ്യം ചെയ്യുന്നതിലെ പാകപ്പിഴയാണ് ഞാന്‍ ഉദ്ദേശിച്ചത്, അത് ഒരപൂര്‍വ്വ സംഭവമല്ലെ എന്നൊന്നും പറഞ്ഞ് വാദിക്കരുതെ, പറഞ്ഞല്ലോ വിഷയവുമായി ബന്ധമില്ലെന്ന് ;
ഇത്രേം കാലം ചാട്ടക്കടിച്ചിട്ടും അറബി പിള്ളേർ നന്നായില്ല എന്നാണ് തറവാടി പറഞ്ഞ് വരുന്നതെങ്കിൽ ചാട്ടയടി കൊണ്ട് പ്രയൊജനമില്ല എന്ന് പ്രത്യേകം പറയണോ? ;)
കുട്ടികള്‍ എന്നാല്‍ ബാല്യകാലത്തിന്റെ മറ്റൊരു വാക്കാണ് കാല്വിന്, കിഡ്സ് , ചില്‍ഡ്രന്‍ എന്നൊക്കെ ഇംഗ്ലീഷില്‍ , ബച്ചാ എന്ന് ഹിന്ദിയില്‍ അച്ഛാ അല്ല ബച്ചാ;
തമിഴില്‍ കൊളന്ത് ആണെന്ന് തോന്നുന്നു. ഇതര ഭാഷകള്‍ അറിയില്ല.
സൗദിയിലടക്കം അറബി നാടുകളില്‍ നൂറ് ശതമാനവും കുടുംബാസൂത്രണം ചെയ്യാത്തതിനാലാണെന്ന് തോന്നുന്നു ഇപ്പോഴും അവിടെയൊക്കെ ധാരാളം പുതിയ കുട്ടികള്‍ ജനിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും ;).
എന്റെ നിലപാട് പോസ്റ്റില്‍ നിന്നും കമന്റുകളില്‍ നിന്നും വ്യക്തമാണ്. ഞാന്‍ പ്രസ്തുത ശിക്ഷയെ ശെരിയോ തെറ്റോ വെക്കുന്നില്ല കാരണം സംഭവത്തെപറ്റിയുള്ള അപൂര്‍ണ്ണമായ വിവരം തന്നെ. അധ്യാപകര്‍ കാര്യങ്ങളെ വിധിക്കുമ്പോള്‍ നിഷ്പക്ഷരും , കൃത്യമായ മാനദണ്ഠങ്ങള്‍ മനസ്സിലാക്കിയിട്ടും വേണമെന്ന അപേക്ഷയായിരുന്നു പോസ്റ്റിന്റെ ലക്ഷ്യം.
ഒരു രാജ്യത്ത് നിയമം ഉണ്ടാക്കുമ്പോള്‍ അടിസ്ഥാനമാക്കുന്ന പലതുമുണ്ടാകും. അത് ശെരിയാണോ തെറ്റാണോ എന്നൊക്കെ വിധിക്കുന്നത് മറ്റൊരു രാജ്യത്തുള്ള 'ഒരു' കാരണം (അടിസ്ഥാനം) വെച്ച് മാത്രമാകരുത്, പ്രസ്തുത രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ ചരിത്രപര മായ എല്ലാം ഉള്‍ക്കൊണ്ടായിരിക്കണം അത് ഒന്നുകൂടി വ്യക്തമാക്കാനാണ് അറബി ബാലന്റെ ഉദാഹരണം മുമ്പ് സൂചിപ്പിച്ചത്, അതും ശെരിയായി ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാനായില്ലെന്ന് കാല്വിന്റെ കമന്റില്‍ നിന്നും മനസ്സിലായി!
നമ്മുടെ നാട്ടിലെ ഏറ്റവും മോശപ്പെട്ട ഒരു കുട്ടിയേക്കാള്‍ അധപതിച്ചവരാവും അറബിനാട്ടിലെ മോശം കുട്ടികളില്‍ നല്ലവന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ( സ്റ്റേറ്റ്മെന്റ് കൃത്യമായി വായിക്കുക വാളെടുക്കുന്നതിന് മുമ്പ്), അതുകൊണ്ട് തന്നെ കേരളത്തില്‍ ഒരു നിയമമുണ്ടാക്കുമ്പോളും അറബി നാട്ടില്‍ ഉണ്ടാക്കുമ്പോളൂം നല്ല വ്യത്യാസവും ഉണ്ടാകാം. രണ്ടും തമ്മില്‍ താരദമ്യം 'ഒറ്റ' കാരണം വെച്ച് അസാധ്യം!
ആവര്‍ത്തിക്കുന്നു; വാക്കുകള്‍ ശ്രദ്ദിച്ച് വായിക്കുക വാളെടുക്കുന്നതിന് മുമ്പ് , സമയക്കുറവുണ്ട് അതുകൊണ്ടാണ് ;)
കുട്ടി നല്ലതോ ചീത്തയോ എന്ന വിഷയമേ വരുന്നില്ലല്ലോ. കുട്ടി ചെയ്തത് എന്തോ ആകട്ടെ ഏത് നാടോ കാലമോ ആകട്ടെ പരസ്യമായ ചാട്ടവാറടി മനുഷ്യസംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കാല്വിനും അതു തന്നെയാണ് പറയുന്നതെന്ന് തോന്നുന്നു.
അറബി നാട്ടിലെ കുട്ടികള്‍ ഹോമോ സാപിയെന്‍സ് എന്ന ജെനുസല്ല മനുഷ്യനുമുകളിലോ താഴെയോ ഉള്ള ഏതെങ്കിലും പ്രത്യേക ജനുസായിക്കോട്ടെ. എങ്കിലും ആ ആശയം മാറുന്നില്ല. മൃഗങ്ങളെ പരിശീലിപ്പിക്കുന്നതില്‍ പോലും വേദനയുള്ള ശിക്ഷകള്‍ ഒഴിവാക്കാനായി ശീലിക്കുന്ന കാലമാണിത്.
കമന്റിടല്‍ നിറുത്തുന്നു. മറുപടി കമന്റില്‍ എന്താണെങ്കിലും മൌനം യോജിപ്പിന്റെയോ വിയോജിപ്പിന്റെയോ അടയാളമായി എടുക്കരുത്. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു :)
>>മൃഗങ്ങളെ പരിശീലിപ്പിക്കുന്നതില്‍ പോലും വേദനയുള്ള ശിക്ഷകള്‍ ഒഴിവാക്കാനായി ശീലിക്കുന്ന കാലമാണിത്<<
മൃഗത്തിനെപ്പോലും വേദനാ ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്ന ഈ പുരോഗമന കാലത്ത് മനുഷ്യന് ചാട്ടവാറടിപോലുള്ളത് കാടന്‍ ശിക്ഷാ രീതിയാണെന്ന്!
രസികന്‍ കമ്പാരിസണ്‍!
മനുഷ്യന് മൃഗത്തേക്കാള്‍ ഉന്നതനാണെന്ന തീര്‍പ്പ് വികലമല്ലെ ഗുപ്തന്? ചുരുങ്ങിയത് ക്രൂരതയുടെ കാര്യത്തിലെങ്കിലും!
ഒരു മൃഗം ക്രൂരനാകുന്നത് അതിനെ ആക്രമിക്കുമ്പോളോ (തോന്നുമ്പോളോ), ഇരപിടിക്കുമ്പോഴോ ഒക്കെയാണ്. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി ഏതോ ഗുഹയില്‍ ഒളിച്ചിരുന്ന് മറ്റേതോ ലോകത്തുള്ള പതിനായിരങ്ങളെ കൊല്ലാനുള്ള ക്രൂരതയും കഴിവും ഏറ്റവും ക്രൂരനായ മൃഗത്തിനുപോലും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മനുഷ്യനുള്ള ശിക്ഷയുടെ തീവ്രത മൃഗത്തിന് കൊടുക്കുന്നതിനേക്കാള്‍ ലളിതമാകണം എന്ന ആഗ്രഹം തെറ്റല്ലെ?
അതുപോലെ, പരിശീലനത്തിനിടക്കൊരു മൃഗം കാണിക്കുന്ന അനുസരണക്കേടിനെ നിലവിലുള്ളൊരു നിയമം തെറ്റിക്കുന്നതുമായി തുലനം ചെയ്തത് ഉഗ്രനായി ;)
പോസ്റ്റിലെ വിഷയവുമായി കമന്റുകള്‍ക്ക് യാതൊരുബന്ധവുമില്ലെന്ന് മുമ്പ് പറഞ്ഞതാണ്.
വിഷയത്തില്‍ നിന്ന് മാറിയാണെങ്കിലും ചില അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാതിരുന്നാല്‍ ശെരിയാവില്ലെന്ന് തോന്നലിലാല് കുറിച്ചെന്നെയുള്ളൂ, വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി :)
Post a Comment