Wednesday, January 13, 2010

ചില ബ്ലോഗര്‍ മാരുടെ കാര്യം!

എന്റെ ബ്ലോഗില്‍ പ്രതിപാതിക്കാന്‍ മാത്രം ഗുണ/ദോഷമോ ഉണ്ടായിട്ടല്ല താത്പര്യമില്ലെങ്കില്‍ പോലും ചിലവ്യക്തികളേയോ /കാര്യങ്ങളെപറ്റിയോ പോസ്റ്റിടേണ്ടിവരുന്നത് ചിലരുടെ തെറ്റായ നടപടികള്‍ സൂചിപ്പിക്കാനാണ്.

വ്യക്തിയിലധിഷ്ടിതമാണെങ്കിലും പൊതു മാധ്യമമായ ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലീഷ് ചെയ്തതാല്‍ പിന്നീട് പ്രസ്തുത പോസ്റ്റില്‍ ബ്ലോഗര്‍ക്കുള്ള അവകാശവും വായനക്കാരനുമുള്ള അവകാശവും തമ്മില്‍ ഒറ്റ വ്യത്യാസമേയുള്ളൂ പോസ്റ്റിന്‍ മേലുള്ള അഡ്മിന്‍ പവര്‍!

ഒരു പോസ്റ്റില്‍ സ്വന്തം ഐഡെന്റിറ്റി വ്യക്തമാക്കി അഭിപ്രായം പറയുന്ന ബ്ലോഗറുടെ കമന്റിനെ എന്തിന്റെ പേരിലായാലും അഡ്മിന്‍ പവര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നത് വലിയ കാര്യമല്ലെന്ന് ചില ബ്ലോഗര്‍മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ബ്ലോഗില്‍ പോസ്റ്റ് വന്നാല്‍ വായിക്കുന്നവന്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം, ചില പ്രത്യേക വ്യക്തികള്‍ക്കാണ് പോസ്റ്റെന്നുണ്ടെങ്കില്‍ ബ്ലോഗിനെ അവര്‍ക്ക് വേണ്ടിമാത്രമാക്കുന്നതാണ് അതിന്റെ രീതി.

പോസ്റ്റെഴുതുക എന്നിട്ട് സകല അഗ്രിഗേറ്ററിലും പ്രദര്‍ശിപ്പിക്കുക കമന്റുകള്‍ പൊതു ഗ്രൂപ്പിലേക്ക് കടത്തിവിടുക. അസഹ്യമായ വല്ല അഭിപ്രായ പ്രകടനവും കണ്ട് പ്രതികരിച്ചാല്‍ ' ഞങ്ങള്‍ കുറച്ചാളുകള്‍ ' ചര്‍ച്ചിക്കുകയാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ അഭിപ്രായത്തെ ഒഴിവാക്കുക!

എന്റെ കമന്റിന് എനിക്ക് നല്ല വിലയുള്ളതിനാല്‍ വീണ്ടും ഇവിടെ പോസ്റ്റുന്നു
!

10 comments:

തറവാടി said...

എന്റെ കമന്റിന് എനിക്ക് നല്ല വിലയുള്ളതിനാല്‍ വീണ്ടും ഇവിടെ പോസ്റ്റുന്നു!

>>

സത്യവാന്റെ അര്‍ത്ഥവത്തായ കമന്റ് :)


>>ഒരു കൊക്കപ്പുഴുവിലും ദൈവാംശം ഉണ്ടെന്ന അറിവാണ് ഈശ്വരൻ.
അത്രത്തോളം ചിന്തിക്കാനുള്ള ബുദ്ധിവികാസം പടച്ചോൻ ഇസ്ലാം വിശ്വാസികൾക്ക് നൽകിയിട്ടില്ല എന്നത് സത്യമാണ്<<

ഇതുപോലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നതുപോലും അറപ്പുളവാക്കുന്നതിനാല്‍ ഒന്നും പറയുന്നില്ല എന്നാല്‍ ഇതിനൊക്കെ സാഹചര്യം ഉണ്ടാക്കുന്നവരെപ്പറ്റി എന്ത് പറയാന്‍!

ജസ്റ്റ് ഫീല്‍ പിറ്റി എഗൈന്‍!

അവസാനം Abdul Ahad താങ്കളുടെ പാര്‍ത്ഥനുള്ള മറുപടി കണ്ടു ബഹുത്ത് കേമായിട്ടുണ്ട് ഇതുപോലാകണം മറുപടി കൊടുക്കേണ്ടത് !! കഷ്ടം!

സാന്ദര്‍ഭികമായി പറയട്ടെ, ഇന്നലെ ഒരു ഫോര്‍ വാര്‍ഡ് മെയില്‍ കിട്ടിയിരുന്നു റഷ്യയില്‍ ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ കാലില്‍ ഖുറ് ആന്‍ സൂക്തങ്ങള്‍! ഓ അത് കണ്ട് കണ്ണ് മഞ്ഞളിച്ച് മെയിലായി ഫോര്‍‌വേര്‍ഡ് ചെയ്തിരിക്കുന്നു വിദ്യാഭ്യാസമുള്ള മലയാളികള്‍ ദൈവത്തിന്റെ മിറാക്കിള്‍ ആണത്രേ!

അന്ധവിശ്വാസികളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നുമൊക്കെ എന്നാണ് ഇസ്ലാം മതത്തിന് മോചനമുണ്ടാവുക?

<<

chithrakaran:ചിത്രകാരന്‍ said...

ഇതെന്താന്ന് പിടികിട്ടീലല്ലോ തറവാടി.
ഇതിന്റെ മൂലാഗ്രത്തിന്റെ ലിങ്കുകൂടി കൊടുത്തിരുന്നെങ്കില്‍
കാര്യമെന്തെന്ന് മനസ്സിലാകുമായിരുന്നു :)

പള്ളിക്കുളം.. said...

>>>>> ബ്ലോഗില്‍ പോസ്റ്റ് വന്നാല്‍ വായിക്കുന്നവന്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം, ചില പ്രത്യേക വ്യക്തികള്‍ക്കാണ് പോസ്റ്റെന്നുണ്ടെങ്കില്‍ ബ്ലോഗിനെ അവര്‍ക്ക് വേണ്ടിമാത്രമാക്കുന്നതാണ് അതിന്റെ രീതി. <<<<<

നല്ല തറവാടി അഭിപ്രായം.

തറവാടി said...

എന്റെ മുമ്പുള്ള പോസ്റ്റിനെപ്പോലെ ഇതും തെറ്റായി വായിക്കാന്‍ അവസരം ഒരുക്കുന്നില്ല. അതിനാല്‍ വിശദീകരിക്കുന്നു:

ദൈവ വിശ്വാസം പോലുള്ളവ വളരെ സെന്‍സിറ്റീവായതും വ്യക്തിപരമായതുമായ കാര്യങ്ങളാണ്.

ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അവിശ്വാസമാകാം, വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടാം, വിശ്വാസത്തിലെ പോരയ്മയും ചൂണ്ടിക്കാണിക്കാം, തന്റെ വിശ്വാസമാണ് ഉദാത്തം എന്നും പറയാം എന്നാല്‍,

ഒരു വിഭാഗം വിശ്വാസികള്‍ ബുദ്ധിവികാസമില്ലാത്തവരാണെന്നൊക്കെ പൊതുവായ സ്ഥലത്ത് അഭിപ്രായപ്പെട്ടാല്‍ അത് കാണുന്ന പ്രസ്തുത വിഭാഗത്തിലുള്ളവര്‍ പ്രതികരിച്ചേക്കും.

അതാണ് മുകളില്‍ സൂചിപ്പിച്ച കമന്റിലൂടെ ഞാന്‍ പ്രകടിപ്പിച്ചത്.


എന്റെ അഭിപ്രായങ്ങള്‍ ഒരിക്കലും അനോണിയായല്ല പ്രകടിപ്പിച്ചത്. വ്യക്തിഹത്യ എന്നും സൂചിപ്പിച്ച് പ്രസ്തുത ബ്ലോഗര്‍ ഡിലീറ്റ് ചെയ്യുന്നതായി അറിയീച്ചു, ഒപ്പം എന്നെപ്പോലുള്ളവര്‍ക്കുള്ളതല്ല അദ്ദേഹത്തിന്റെ ബ്ലോഗെന്നും അറീക്കയുണ്ടായി!

ലിങ്ക് തരാന്‍ താത്പര്യമില്ല.

വായന said...

സി കെ ബാബുവിനു അടി, അ, അടി കൊടുക്കണം ആ.....

ചിന്തകന്‍ said...

പിണങ്ങാതെ തറവാടി.... :)

ഇതുപോലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നതുപോലും അറപ്പുളവാക്കുന്നതിനാല്‍ ഒന്നും പറയുന്നില്ല എന്നാല്‍ ഇതിനൊക്കെ സാഹചര്യം ഉണ്ടാക്കുന്നവരെപ്പറ്റി എന്ത് പറയാന്‍!

ഇത് പോലുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നല്ലേ ബ്ലോഗര്‍ പറഞ്ഞുള്ളൂ. പേര് വെച്ച് കമന്റിയത് കൊണ്ട് മാത്രം കമന്റ് മോഡറേഷന്റെ പരിധിക്ക് പുറത്താണെന്ന് പറയുന്നതില്‍ വല്ല അടിസ്ഥാനവുമുണ്ടോ?

തറവാടി said...

ഇണങ്ങിയീട്ട് വേണ്ടേ ചിന്തകാ പിണങ്ങാന്‍ :)

കമന്റ് മോഡറേഷന്‍ വെക്കുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം കൈകടത്താന്‍ താത്പര്യവുമില്ല.

ഇസ്ലാം മതവിശ്വാസികള്‍ മന്ദബുദ്ധികളാണെന്ന ധ്വനിയാണ് എനിക്കാ കമന്റില്‍ നിന്നും വായിക്കാനായത്.

ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസിയാണ് , എന്നാല്‍ മത ഭ്രാന്തനോ മതത്തിന്റെ വക്താവോ ഒന്നുമല്ല.

എന്നെപ്പോലുള്ള വ്യക്തികളും അതില്‍ ഉള്‍പ്പെടുന്നുണ്ട് സ്വാഭാവികമായും ഇതുപോലുള്ളവ കാണുമ്പോള്‍ പ്രതികരിക്കും മനസ്സില്‍ തോന്നുന്നതുപോലെത്തന്നെ!

അപ്പോള്‍ മോഡറേഷന്‍ പരിധിക്കുള്ളീലാണോ പുറത്താണോ എന്നതിനൊന്നും പ്രസക്തിയില്ല!

എന്റെ കമന്റിന്, വാക്കുകള്‍ക്കൊക്കെ ഞാന്‍ നല്ല വില കൊടുക്കുന്നുണ്ട് അവിടെ ഡിലീറ്റ് ചെയ്യുമെന്നറിയീച്ചതിനാല്‍ ഇവിടെ പറഞ്ഞു ഇതില്‍ പിണക്കവും ഇണക്കവും ഒന്നുമില്ല.

സാപ്പി, അറിയാത്തത് പറയാതെ! മാത്രമല്ല ആര് എന്നതിന് വലിയ പ്രസക്തിയില്ല!

ചിന്തകന്‍ said...

പ്രിയ തറവാടി....

താങ്കളുടെ കമന്റിന് ലത്തീഫിട്ട മറുപടി കൂടി ഇവിടെ പോസ്റ്റാക്കുന്നു.

ബ്ലോഗര്‍ CKLatheef പറഞ്ഞു...

പ്രിയ തറവാടീ ഇവിടെ ഞങ്ങള്‍ കുറച്ചു വിദ്യാര്‍ഥികള്‍ ചിലകാര്യങ്ങളെക്കുറിച്ച് ചര്‍ചചെയ്യുകയാണ്. താങ്കളെപ്പോലുള്ള മഹാമനീഷികളായ തറവാടികള്‍ക്ക് അതൊക്കെ അല്‍പം സഹതാപവും നാണക്കെടും ഉണ്ടാക്കി എന്നുവരും. അതിനാല്‍ ദയവായി താങ്കള്‍ക്ക് പറ്റിയ ഇടമല്ല ഇതെന്ന് നേരത്തെ ഞാന്‍ നിങ്ങളോട് പറഞ്ഞതും നിങ്ങള്‍ സ്‌നേഹപുര്‍വം അതംഗീകരിച്ച് പിന്‍വാങ്ങിയതുമാണ്. ഇപ്പോഴും വിഷയവുമായി ബന്ധപ്പെട്ടതൊന്നും പറയാനില്ലാതെ ഇതില്‍ പങ്കെടുക്കുന്നവരെ വിലയിരുത്തുകയാണ് താങ്കള്‍. വിഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചര്‍ചയാകാം. വ്യക്തിപരമായ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. ഇനിയാരും ഈ വഴിനീങ്ങരുതെന്ന് കരുതിയാണ് അല്‍പം വ്യക്തിപരമായ പരാമര്‍ശം ഞാന്‍ നടത്തിയത്. ക്ഷമിക്കുക. ഇവിടെ ഇതുവരെ അഭിപ്രായം പറഞ്ഞവര്‍ എനിക്ക് ബഹുമാന്യരാണ്. താങ്കളടക്കം.



താങ്കളിട്ട കമന്റ് അദ്ദേഹം നീക്കം ചെയ്തിട്ടില്ല ഇത് വരെ. വിഷയ സംബന്ധിയല്ലാത്ത, വ്യക്തി നിഷഠ കമന്റുകള്‍ നീക്കം ചെയ്യപെടും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സികെ ബാബുവിനെ പോലെ, വിഷയ സംബന്ധിയായി, പോസ്റ്റിലെ വിഷയങ്ങളെ വിമര്‍ശിച്ച് കമന്റെഴുതിയവരെ മുഴുവന്‍ മോഡറേറ്റ് ചെയ്യുകയും തെറി വിളിക്കുകയും ചെയ്യുന്ന ശൈലിയൊന്നും ഇവിടെ ഉണ്ടായിട്ടില്ല. :)

തറവാടി said...

>> വ്യക്തിപരമായ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല.<<

***അവിടെ ഡിലീറ്റ് ചെയ്യുമെന്നറിയീച്ചതിനാല്‍ ഇവിടെ പറഞ്ഞു***

രണ്ടും മുകളില്‍ ഉള്ളത്, എടുത്തെഴുതിയ താണ്!

CKLatheef said...

:-)