Tuesday, January 05, 2010

ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് അതുവരെ നല്‍കിയിരുന്ന പേര് മാറ്റി രാജ്യത്തിന്റെ ഭരണകര്‍ത്താവിന്റെ പേരിട്ടതിലൂടെ ഒരു സാധാരണ മനുഷ്യനും ഭരണകര്‍‌ത്താവും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് ദുബായ് ഭരണാധികാരി ഇന്നലെ ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്.

നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ ബുര്‍ജ് ദുബായ് എന്നായിരുന്നു കെട്ടിടത്തിന്റെ പേര് ഇന്നലെ ഉദ്ഘാടന സമയം മുതല്‍ അത് ബുര്‍ജ് ഖലീഫ എന്നാക്കിമാറ്റപ്പെട്ടു.

ഏഴ് എമിറേറ്റുകളുള്ള യു.എ.യി. എന്ന രാജ്യത്തെ അബുദാബി എന്ന എമിറേറ്റിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക മലയാളികളും ഈ മാറ്റത്തെ സന്തോഷത്തോടെയല്ല വരവേറ്റത് എന്നതാണ് സത്യം. ഇതിനുള്ള പ്രധാനകാരണം ദുബായിയോടുള്ള കറ കളഞ്ഞ സ്നേഹമാണ്. ഇതിന് പുറമെ എല്ലായിടത്തുമുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെ പിടികൂടിയതും രക്ഷപ്പെടുത്താന്‍ അബുദാബി വന്നതും അത് മുതലാക്കിയെന്ന ഒരു തോന്നലുമൊക്കെയാണ്. ലോകത്തൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി ദുബായെയും പിടിച്ചപ്പോള്‍, ആ പ്രതിസന്ധി രാജ്യത്തിനുള്ളിലെ ഒന്നായി കണ്ട് തലസ്ഥാന-എമിറേറ്റായ അബൂദബി വന്നതിവര്‍ മറക്കുന്നു. ഈ മറവി ഷെയിഖ് മുഹമ്മദിനുണ്ടായില്ല അതാണ് അദ്ദേഹത്തിന്റെ വ്യത്യാസവും.

എന്തുകൊണ്ടാണ് മലയാളി ദുബായിയെ സ്നേഹിക്കുന്നതെന്ന് നോക്കുക. ദുബായ് എന്ന രാജ്യത്തെയല്ല മലയാളി സ്നേഹിച്ചത് ദുബായിലെ ഭരണകര്‍ത്താക്കളെയായിരുന്നു. ആദ്യത്തെ ഷെയിഖ് റാഷിദും, പിന്നെ വന്ന ഷെയിഖ് മക്സ്തൂമും ഇപ്പോഴുള്ള ഷെയിഖ് മുഹമ്മദുമെല്ലാം ഇന്‍ഡ്യക്കാരെ പ്രത്യേകിച്ചും മലയാളിയോട് ദയ കാണിച്ചു, തുടര്‍ന്നുവന്ന ഈ ദയ ഭരണകര്‍ത്താക്കളില്‍ നിന്നും വിട്ടത് ദുബായി എന്ന എമിറേറ്റിനോടായിമാറി.

ദുബായിലെ ഭരണകര്‍ത്താക്കളെപ്പോലെത്തന്നെ, തുടക്കം മുതല്‍ അബുദാബിയിലെ ഭരണകര്‍ത്താവായ ( ദുബായ് അടക്കം യു.എ.ഇ യുടേയും) ഷെയിഖ് സായിദും, ഇന്‍ഡ്യക്കാരോട് , മലയാളിയോട് പ്രത്യേക മമതയായിരുന്നു. എന്നാല്‍ ഈയിടെ മാത്രം ഭരണത്തില്‍ വന്ന ഷെയിഖ് സായിദിന്റെ മകന്‍ ഷെയിഖ് ഖലീഫയുടെ നിലപാട് വ്യക്തമാക്കാത്തതും മുകളില്‍ സൂചിപ്പിച്ച മലയാളിക്ക് ദുഖം കൂട്ടി എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവണം സായിദിന്റെ പേരായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നിവര്‍ ദീര്‍ഘനിശ്വാസം വിടുന്നതും.

എന്നും ദുബായില്‍ ജീവിക്കുകയും രണ്ടിടത്തും ജോലിചെയ്യുകയും ഉണ്ടെങ്കിലും മാനസികമായി ഇന്നും ഞാനൊരു ദുബായിക്കാരനാണ്. എന്നാല്‍ മോശം സമയത്ത് ഞങ്ങള്‍ ഒന്നാണെന്ന് പറഞ്ഞ് അബൂദാബിയെ കെട്ടിപ്പിടിക്കുകയും നല്ലസമയത്ത് 'എന്റേത്' എന്ന ഇടുങ്ങിയ ചിന്തയില്ലാത്തതുമാണ് നല്ലൊരു മനുഷ്യന്റെ ഗുണം അത് ഇതുപോലൊരു മഹാ സംഭവത്തിലൂടെ വിളിച്ചുപറയുന്നത് ചെറിയകാര്യമല്ല!, അതാണിന്നലെ ഈ പേര് മാറ്റത്തിലൂടെ ഷെയിഖ് മുഹമ്മദ് ചെയ്തത്.

24 comments:

തറവാടി said...

ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍

Musthafa said...
This comment has been removed by the author.
Musthafa said...

Nannaayi. There are only a few people to see positive!

njaan ithu ivide comment aayi paranjittundu.

http://toweringdreams.blogspot.com/2010/01/burj-dubai-opening-2.html?showComment=1262674817697#c4548518891357632754

ഷൈജൻ കാക്കര said...

വന്നിരുന്നു!

കുഞ്ഞൻ said...

i couldn't understand ji.. the first 2--3 paragraphs r very clear, but later totaly made confused....

waiting 4 other comments

പ്രിയ said...
This comment has been removed by the author.
തറവാടി said...

എന്ത് കാര്യത്തേയും നെഗറ്റീവായും പോസിറ്റീവായും കാണാം അത് കാണുന്നവരുടെ മനോനിലയനുസരിച്ചേ വരൂ.

ഷെയിഖ് ഖലീഫ ഷെയിക്ക് മുഹമ്മദിനോട് തന്റെ പേരിടാന്‍ ആവശ്യപ്പെട്ടു എന്നതിന് പ്രിയയുടെ പക്കല്‍ തെളിവില്ലെന്ന് കരുതട്ടെ :)

ദുബായിയുടെ ഒരു പ്രതിസന്ധിഘട്ടത്തില്‍ ഒരു രാജ്യമെന്നും പറഞ്ഞ് മുന്നോട്ട് വന്ന ഷെയിഖ് ഖലീഫയെപ്പറ്റി എന്തെ ഒന്നും തോന്നാത്തത്?

പണ്ട് ദുബായിലെ പ്രധാന ഹൈവേക്ക് ഷെയിക്ക് സായിദ് എന്ന് പേരിട്ടതും , അബൂദാബിയില്‍ ഷെയിക്ക് മക്തൂം എന്ന് പേരിട്ടതും എന്തെ ഓര്‍ക്കാത്തത്?

പിന്നെ സായിദെന്ന് പേരിടാത്തതിനെപ്പറ്റി, ഷെയിഖ് ഖലീഫയുടെ പേരില്‍ ഒന്നും ഇല്ലാത്തതിനാലാവാം എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം.

എന്റെ വിഷയം മലയാളികളാണ്, മറ്റുള്ളവര്‍ പറഞ്ഞില്ലെന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുമില്ല :)

പ്രിയ said...

deleted my comment jus bcoz , i think my opinion is not necessary in "ur thoughts " :)

അനില്‍ശ്രീ... said...

എല്ലാം ഗോപ്യമായതിനാല്‍ ആര്‍ക്കു വേണമെങ്കിലും എന്തും ചിന്തിക്കാം, വ്യാഖ്യാനിക്കാം.. അത്രയേ ഉള്ളു. പക്ഷേ ഫലകത്തിന്റെ തിരശീല മാറ്റാന്‍ ഒരാള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നത് തറവാടി കണ്ടില്ല എന്നുണ്ടോ? മറ്റൊരാള്‍ കൂടി എന്തിനായിരുന്നു?

മലമൂട്ടില്‍ മത്തായി said...

The name change was an expression of gratitude. After all, Abu Dhabi gave the monies when the rest of the world had given enough for roses to bloom in the desert (so to say).

Rasheed Chalil said...

http://gulfnews.com/pictures/news/festivities-galore-at-burj-khalifa-opening-ceremony-1.562288


വേറെയും പലരും ഉണ്ടല്ലോ അനില്‍. :)

ഓടോ :
പോസിറ്റീവായി കാണാനാ തല്പര്യം..

തറവാടി said...

പ്രിയ,

കമന്റ് ഒരു പോസ്റ്റില്‍ എഴുതുന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്.
പിന്നീട് അത് മായ്ക്കുന്നത് തുടക്കത്തിലുള്ള അത്രക്ക് സ്വാതന്ത്ര്യമില്ലെന്നാണ് എന്റെ പക്ഷം;
എന്തിനേയും ഓരോരുത്തരുടെ സ്വാതന്ത്ര്യമായി കാണാമല്ലോ!

താങ്കളുടെ കമന്റിന് മറുപടിയായാണ് ഞാന്‍ കമന്റിട്ടത്.

മറ്റുള്ളവരുടെ വാക്കുകള്‍ക്ക് എന്ത് വില അല്ലെ?

അനില്‍‌ശ്രീ,

ഗോപ്യമല്ലായിരുന്നെങ്കില്‍ ഈ പോസ്റ്റിന് പ്രസക്തിയില്ലല്ലോ! ഒരു സംഭവത്തെ ഞാന്‍ എനിക്ക് തോന്നിയ ശൈലിയില്‍ കണ്ടു വ്യാഖ്യാനിച്ചു അത്രമാത്രം! മറിച്ച് അനിലിനും ആവാം.

//പക്ഷേ ഫലകത്തിന്റെ തിരശീല മാറ്റാന്‍ ഒരാള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നത് തറവാടി കണ്ടില്ല എന്നുണ്ടോ? മറ്റൊരാള്‍ കൂടി എന്തിനായിരുന്നു? //

വ്യക്തമായും കണ്ടു, ഷെയിഖ് മുഹമ്മദ് കൈ നീട്ടി, വലിക്കുന്ന കയറെടുത്ത് ഷെയിക്ക് തനൂനിനെക്കൊണ്ട് വലിപ്പിച്ചു. അതുകൊണ്ട് എന്റെ നിലപാടിന് മാറ്റമെന്തിനാ അനില്‍?

ഒന്ന് കൂടി ചോദിച്ചോട്ടെ, ഫലകത്തില്‍ ഉദ്ഘാടനം ആര് നടത്തിയെന്നാണ്? അറിയില്ലെങ്കില്‍ പറഞ്ഞുതരാം , ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്നാണ്. അതായത് മുന്‍കൂട്ടി തീരുമാനിച്ച ഒന്നായിരുന്നെങ്കില്‍ പേരും മാറ്റുമായിരുന്നു(കൂടെ?)., ആളുകള്‍ സ്നേഹവും ബഹുമാനവും കാണിക്കുക പല രീതിയിലാണ്.

ഓ.ടി:

ഞാന്‍ പുതിയ എന്ത് വാങ്ങിക്കുമ്പോഴും, മക്കളെക്കൊണ്ടാണ് ഓണാക്കാറുള്ളത് , ഇതുമായി ബന്ധമൊന്നുമില്ല പറഞ്ഞെന്ന് മാത്രം!

ഇതിന്റെ സത്യാവസ്ഥ എഞാണെന്ന് ഷെയിഖ് മുഹമ്മദിനും ഷെയിഖ് ഖലീഫ തുടങ്ങിയവര്‍ക്കുമേ പൂര്‍ണ്ണമായും അറിയൂ അതെന്താണെന്നവര്‍ വ്യക്തമാക്കാത്തിടത്തോളം ഇതുപോലെ ചിന്തിക്കാനാണെനിക്കിഷ്ടം.

ഷൈജൻ കാക്കര said...

നമ്മുടെ നാട്ടിലും ഒരു പേരിടൽ നടന്നിരുന്നു. ഒരു നാണംകെട്ട പേരിടൽ.

വർലി-ബാന്ദ്ര പാലത്തിന്റെ പേര്‌, ഉൽഘാടന സമയത്ത്‌ "അടിയൻ" നിർദേശിച്ചു, "കാര്യസ്ഥൻ" പ്രഖ്യാപിച്ചു. യജമാനത്തിക്ക്‌ മോണാലിസയുടെ ഗൂഢചിരിയും!

ചാക്കോച്ചി said...

dear tharavadi
sorry for commenting in english.
i doubt whether u read the plaque carefuly.
it says
"Monday January 4 2010
His Highness Sheikh Mohammed Bin Rashid Al Maktoum UAE Vice President,Prime Minister and Ruler Of Dubai "COMMEMORATES" the inauguration of Burj Khalifa.
the word commemorates accidental or carefully choosen ?

അനില്‍ശ്രീ... said...

അല്ലെങ്കിലും പോസ്റ്റ് എപ്പോഴും എഴുതുന്നയാളിന്റെ ഇഷ്ടപ്രകാരം ആയിരിക്കണം, അവരവരുടെ നിലപാടുകള്‍ ആണല്ലോ പോസ്റ്റ് ആകുന്നത്.

അവര്‍ ചെയ്തത് അവര്‍ക്കറിയാം .. അത്രയേ ഉള്ളു,, ഞാന്‍ അതോര്‍ത്തു ബേജാറാകുന്നില്ല....

ഓ.ടോ

ഞങ്ങളുടെ ഒക്കെ നാട്ടില്‍ വീടു പണിതാല്‍ സ്വയം പാല്‍ കാച്ചി "House warming" നടത്തും, അടുത്ത വീട്ടിലെ കാരണവരുടെ ബന്ധുക്കളെ കൂട്ടി അത് ചെയ്യാറില്ല. വിഷയവുമായി ബന്ധമില്ല, പറഞ്ഞുവെന്നേയുള്ളു,. :)

തറവാടി said...

അനില്‍‌ശ്രീ,

സ്വന്തം താത്പര്യങ്ങളെ ബലികഴിച്ചിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി പോസ്റ്റെഴുതാന്‍ പറ്റില്ലല്ലോ!

ഓട്ടിക്കുള്ളത്,

ആന എന്ന് പറഞ്ഞാല്‍ ചേന എന്ന് കേള്‍ക്കുന്നതിന് പിന്നെ പേന എന്ന് പറയുന്നവരൊടൊക്കെ എന്തുപറയാനാ? ;)

തറവാടി said...

ചാക്കോച്ചി,

വാക്കുകളുടെഅര്‍ത്ഥം മനസ്സിലാക്കി കമന്റൂ.

ബഷീർ said...

ഞാൻ ഒരു അബുദാബിക്കാരനാണെങ്കിലും, പേരു മാറ്റം എന്തോ അത്രയ്ക്കങ്ങ് ഇഷ്ടായില്ല :)

ചാക്കോച്ചി said...

dear tharavady
am not so gud in english,
with due respect , i would like to
ask u, will u please explain the meaning and synonyms of commemorate for me.

ജിവി/JiVi said...

നല്ല പോസിറ്റീവ് ചിന്ത. കുറെ ദുബായ് മലയാളികള്‍ക്കും മലയാള മാധ്യമങ്ങള്‍ക്കും മലയാളി വ്യവസായികള്‍ക്കും ലീഗ് നേതാക്കള്‍ക്കും മാത്രമെ ഇത്രയും പോസിറ്റീവ് ആയി ചിന്തിക്കാനാവൂ.

തറവാടി said...

അയ്യോ ചാക്കോചി,

എനിക്കും ഇംഗ്ലീഷ് അറിയില്ലല്ലോ!.

Pyari said...

ബുര്‍ജ് ദുബായ് ഇനി ബുര്‍ജ് ഖലിഫ എന്ന വാര്‍ത്ത കണ്ടപ്പോള്‍ അതിന്റെ പിന്നില്‍ എന്തൊക്കെയാണെന്ന് അറിയില്ലായിരുന്നു .

Joker said...

ഹ ഹ ഹ

തറവാടീ.

പലതു ഒളിച്ച് വെച്ചാണ് ഈ പോസ്റ്റ്. നല്ല കാര്യം. പേര് മാറിയത് എന്തെങ്കിലുമാകട്ടെ. അതിനിങ്ങനെയൊരു പോഒസ്റ്റിടണോ.

കൊള്ളം ദുബായി കാരാ.....

തറവാടി said...

ജോക്കര്‍, :)

അതെന്തെ പലതും ഒളിച്ചുവെച്ചാണീ പോസ്റ്റെന്ന് പറയാന്‍ കാരണം?
ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ അടുത്ത ചിലര്‍ ഫോണില്‍ വിളിച്ച് ദുഖവും
അമര്‍ഷവുമൊക്കെ പറഞ്ഞപ്പോള്‍ അവരോട്
പറഞ്ഞ അതേ കാര്യം പോസ്റ്റിട്ടെന്നെയുള്ളൂ.

ദുബായിക്കാരന്‍ എന്ന് വിളിച്ചത് ക്ഷ പിടിച്ചു ഒരു 'ഷെയിക്ക്' എന്നൂടെ കൂട്ടിയാല്‍
ഭയങ്കര സന്തോഷമാകുമായിരുന്നു ;)