Monday, November 30, 2009

കാണേണ്ട ബ്ലോഗ്

മൂന്ന് വര്‍ഷത്തിലധികമായി ബൂലോകത്തുള്ള ഞാന്‍ ഇന്നുവരെ ഒരു ബ്ലോഗിനെ എന്റെ ബ്ലോഗുകളില്‍ പരിചയപ്പെടുത്തുകയുണ്ടായിട്ടില്ല. എന്നാല്‍ കുറെ അധ്യാപകരുടെ കൂട്ടായ്മ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗ് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു കോമണ്‍ പോയിന്റായി ഈ ബ്ലോഗിന് മാറാനായാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും.

ഉത്തരം കാണാനായി അറിയുന്ന ചില കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ചോദ്യോത്തര ബ്ലോഗ് മാത്രമാവാതെ ഇന്നത്തെ അധ്യാപകന്‍ അഭിമുഖരീകരിക്കുന്ന പ്രശ്നങ്ങളും ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ബ്ലോഗായിരിക്കണം എന്ന ഒരാഗ്രഹം ഉണ്ട്, അറിയുന്ന പ്രശ്നങ്ങളല്ല അല്ല അറിയാത്ത പ്രശ്നങ്ങള്‍ ചോദിക്കയാണുത്തമം, അത് കണക്കാവട്ടെ സയന്‍സാവട്ടെ സാങ്കേതികമാവട്ടെ.

3 comments:

തറവാടി said...

കാണേണ്ട ബ്ലോഗ്

poor-me/പാവം-ഞാന്‍ said...

ഈ വഴി കാട്ടലിന് നന്ദി....

Anonymous said...

പ്രിയ തറവാടിക്ക്,
ഈ പ്രോത്സാഹനങ്ങള്‍ക്കും ഞങ്ങളെ ബൂലോര്‍ക്കു പരിചയപ്പെടുത്തുന്നതിന് മുന്‍കൈയ്യെടുത്തതിനും നൂറ് നൂറ് നന്ദി. ഒപ്പം മാത്​സ് ബ്ലോഗില്‍ വരുന്നതിനും 'തറവാടി'യായിത്തന്നെ സധൈര്യം സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നതിന് കാണിക്കുന്ന ചങ്കൂറ്റത്തിനും ആശംസകളും അഭിനന്ദനങ്ങളും