Monday, November 09, 2009

അതിക്രമിച്ചിരിക്കുന്നു!

300 കോടിയിലധികം രൂപ ചിലവാക്കി ചന്ദ്രനിലേക്ക് വാണം വിട്ട് കളിക്കല്‍ കഴിഞ്ഞപ്പോ , യാതൊരു ഗുണവുമില്ലാത്ത ആസിയന്‍ കരാറുണ്ടാക്കി സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവെച്ചു, അമേരിക്ക ഉള്‍‌പ്പെടാത്തതിനാല്‍ ആ വാക്കുപയോഗിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ!. ചൈന ഒഴികെ എല്ലാം സാമ്രാജ്യത്വ ശക്തികളല്ലേ!.

പുതിയ വാര്‍ത്ത കേട്ടില്ലേ 6.7B$ കൊടുത്ത് 200 ടണ്‍ സ്വര്‍ണ്ണം സിംഗ് വാങ്ങിയിരിക്കുന്നു അതും മറ്റൊരു സാമ്രാജ്യത്വ ശക്തിയുടെ പക്കല്‍ നിന്നും മാത്രമോ കറന്‍സിയോ സാമ്രാജ്യത്വ കറന്‍സി 'ഡോളര്‍'. എത്രയോ പൂജ്യങ്ങളുള്ള ഈ പണം കൊണ്ട് ഇന്‍‌ഡ്യയിലെ എത്ര ആളുകളുടെ പട്ടിണിമാറ്റാമായിരുന്നു!

ഇല്ല ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല ഒരു മഹാ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! ;)

13 comments:

തറവാടി said...

"അതിക്രമിച്ചിരിക്കുന്നു!"

ജിവി/JiVi said...

ഓ, വെറുതെ, ഇതും ഡിലീറ്റ് ചെയ്യുക എന്ന തറവാടിത്തം താങ്കള്‍ കാണിച്ചോളൂ

തറവാടി said...

'ഇതും ഡിലീറ്റ് ചെയ്യുക'

മുമ്പ് കുറെ ഡിലീറ്റ് ചെയ്തതുപോലുണ്ടല്ലോ!

nmubaraq said...

അടുത്ത കൊല്ലം ശാപ്പാടടിക്കണമെങ്കില്‍ 3 ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യേണ്ടിവരും എന്ന് പത്രവാര്‍ത്ത കണ്ടു. തായ്‌ലന്‍ഡില്‍ നിന്നോ മറ്റോ ആണത്രെ ഇറക്കുക. ഇപ്പൊത്തന്നെ കിലോക്ക് 25 രൂപയാണു അരിക്ക്. പണ്ട് മന്ത്രി പറഞ്ഞതുപോലെ അരി ഉപയോഗം കുറക്കേണ്ടിവരുമോ!!

കെ.പി.സുകുമാരന്‍ (K.P.S.) said...

അന്ന് എന്താ ആ മന്ത്രീന്റെ പേര് യശ്വന്ത് സിഹ്നയോ, പൊന്നൊക്കെ എടുത്ത് പണയം വെച്ചു. ഇന്ന് ഈ മന്‍‌മോഹന്‍ സിങ്ങ് വാങ്ങിക്കൂട്ടുന്നു. സമരം അത്യാവശ്യം തന്നെ....

കുമാരന്‍ | kumaran said...

ഒരു ചങ്ങല ഒണ്ടാക്കിയാ പോരേ?

കെ.ആര്‍. സോമശേഖരന്‍ said...

നമ്മുടെനാട്ടില്‍ സ്വര്‍ണ്ണത്തിനു വിലകുറയുമോ? പേരക്കുട്ടിക്ക് ഒരു അരഞ്ഞാണം വാങ്ങണം എന്നുനിനച്ചിട്ട് കാലം അല്പമായി.

kaalidaasan said...

അടുത്ത നാളിലാണല്ലോ ലാഭത്തില്‍ നടക്കുന്ന കമ്പനികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതു വരെ എത്രയെണ്ണം വിറ്റു എന്നാര്‍ക്കെങ്കിലും തിട്ടമുണ്ടോ? 200 ടണ്‍ സ്വര്‍ണ്ണം വാങ്ങാനേ തികഞ്ഞുള്ളോ? ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങി. ഇനി ബാക്കി കമ്പനികള്‍ കൂടി വിറ്റ് ആഫ്രിക്കയിലെ ഏതെങ്കിലും പട്ടിണി രാജ്യം കൂടി അങ്ങു വിലക്ക് വാങ്ങാം.

രാജ്യത്തിന്റെ സമ്പത്തൊക്കെ വിദേശികള്‍ക്ക് വില്‍ക്കുക. എന്നിട്ട് സായിപ്പിന്റെ സ്വര്‍ണ്ണം വാങ്ങി വച്ച് മേനി നടിക്കുക. ഇത് രാജ്യതന്ത്രജ്ഞതയല്ല. കച്ചവടക്കാര്‍ ചെയ്യുന്ന പണിയാണ്. ഇനി പലതും കേള്‍ക്കാനും കാണാനും ഇരിക്കുന്നേ ഉള്ളു.

കുതിരവട്ടന്‍ :: kuthiravattan said...

ഇങ്ങനെ വിളിച്ച് പറയല്ലേ തറവാടീ, അറിയാതെയെങ്ങാനും സാമ്രാജ്യത്വവിരുദ്ധരുടെ ചെവിയിലെങ്ങാനും പെട്ടാല്‍‌‌ നാളെ കേരളത്തില്‍‌‌ ബന്ദായിരിക്കും‌‌ :-)

ജിവി/JiVi said...

കഴിഞ്ഞ പോസ്റ്റില്‍ ഞാനിട്ട കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് മുകളില്‍ ആ കമന്റിട്ടത്. ക്ഷമിക്കുമല്ലോ

തറവാടി said...

ജിവി,

നോ പ്രോബ്ലം :)

മൂന്നരകൊല്ലമായി ബ്ലോഗില്‍ ഇന്നുവരെ കമന്റുകള്‍/ പോസ്റ്റുകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല.

പിപഠിഷു | harikrishnan said...

ഹഹഹ...! നല്ല പോസ്റ്റ്!!

.......മുഫാദ്‌.... said...

ഒരു മഹാ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! ;)