Friday, November 13, 2009

hit FM, ഷാലു ഫൈസല്‍ പിന്നെ കരുണാകരനും

ഇന്നലെ വൈകീട്ടുള്ള ദുബായിലെ hit FM ന്യൂസ്, ഷാലു ഫൈസല്‍ എന്ന റേഡിയോ ജോക്കി വായികുന്നത് കേട്ടപ്പോള്‍ വാര്‍ത്താ വായന സംസ്കാരം ഇത്രക്ക് വഷളായോ എന്ന് തോന്നിപ്പോയി.

ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അവര്‍ കരുണാകരന്റെ പേര് ന്യൂസിലൂടെ പറഞ്ഞു, ആശുപത്രിയില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്ത, എന്നാല്‍ ഒറ്റതവണപോലും ശ്രീ എന്നോ മിസ്റ്റര്‍ എന്നോ സംബോധന ചെയ്തില്ല.

കരുണാകരന്റെ മാത്രമല്ല മറ്റു പലരുടെ പേരിനൊപ്പവും അവര്‍ ശ്രീ/ അല്ലെങ്കില്‍ മിസ്റ്റര്‍ എന്ന് കൂട്ടിയില്ല.

ഒരു തവണ കേട്ടപ്പോള്‍ അദിശയിപ്പിച്ചത് രണ്ടാതവണയോടെ അസഹ്യമാക്കി പിന്നീട് മൂന്നാം തവണയും ആവര്‍ത്തിച്ചപ്പോള്‍ അരോചകം തോന്നി റേഡിയോ ഓഫാക്കി.

' Shalu Faisal, Is Karunakaran your grand son?' എന്ന sms 2(?) ദിര്‍ഹം ചിലവാക്കി 4007 അയച്ചെങ്കിലും അവര്‍ക്ക് പ്രസ്തുത മെസ്സേജിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നോ ഇനി മനസ്സിലായാലും പ്രാവര്‍ത്തികമാക്കുമെന്നോ വിശ്വാസവുമില്ല കാരണം മറ്റൊരു അനുഭവം തന്നെ.

വെതറിന് പകരം ക്ലൈമറ്റെന്ന ശെരിയല്ലാത്ത പ്രയോഗത്തെ പരാമര്‍ശിച്ച് കൈപ്പള്ളി ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു അവര്‍ പിന്നേയും അതുതന്നെ തുടര്‍ന്നു എന്നാണെന്റെ അറിവ്.

റേഡിയോ പരിപാടികളിലേക്ക് ഫോണില്‍ ആളുകളെ വിളിച്ച്/തിരിച്ചും ചര്‍ച്ചകള്‍ ചെയ്യുന്നതുപോലെയോ, പരിപാടികള്‍ അവതരിപ്പിക്കുന്നതുപോലെയോ അല്ല വാര്‍ത്താവായനയെന്നും അത് ഗൗരവവും, സത്യസന്ഥതയും, ആധികാരികവും ആവേണ്ടുന്ന ഒന്നാണെന്നും; അതിനുപയോഗിക്കുന്ന ഭാഷാ/ ശൈലി/പ്രയോഗങ്ങള്‍ക്ക് ചുരുങ്ങിയ ചില മാനദണ്ഢങ്ങളുണ്ടെന്നും എന്നാണിവര്‍ മനസ്സിലാക്കുക?

ഇവയില്‍നിന്നൊക്കെ എനിക്ക് മനസ്സിലാക്കാനാവുന്നത് റേഡിയോ അവതാരകരെ മോണിറ്റര്‍ ചെയ്യാനോ ശെരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ലെന്നാണ്.

207 comments:

1 – 200 of 207   Newer›   Newest»
തറവാടി said...

ആരുമില്ലെന്നാണ്.

ജിവി/JiVi said...

ഗള്‍ഫിലെ റേഡിയോകളിലെ വാര്‍ത്താപാരായണം കേട്ടാല്‍ ഓക്കാനം വരും. ഏഷ്യാനെറ്റ് റേഡിയോയിലെ കുഴൂര്‍ വിത്സന്‍ പക്ഷെ ഒരു അപവാദം. അതേ സ്റ്റേഷനിലെ മറ്റുള്ളവര്‍ താരതമ്യേന ഭേദം. ഹിറ്റ് എഫ് എം പോലുള്ള നൂറാം കിടക്കാരെപ്പറ്റി ഒന്നും പറയാതിരിക്കയാവും ഭേദം.

ഇക്കൂട്ടരുടെ വിശകലനങ്ങളോ! ദൈവമേ, രാവിലെതന്നെ രണ്ട് റേഡിയോ ഏഷ്യക്കാര്‍ ഇരുന്ന് വാര്‍ത്തകളെ ചവിട്ടിയരക്കുന്നത് ഗള്‍ഫ് മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കും സഹിക്കാനാവില്ല.

തറവാടി said...

അയ്യോ പബ്ലീഷായോ!?

ഇതരരുമായി കമ്പാരിസണ്‍ ഉദ്ദേശിച്ചില്ല തങ്കള്‍ പറഞ്ഞ സ്ഥിതിക്ക്, ഭേദം എന്നെ പറയാന്‍ പറ്റൂ, കുത്തും കോമയുമില്ലാതെ ഒറ്റ വരിയില്‍ വായിക്കുന്ന പല വാര്‍ത്തകളും ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടി ഓര്‍ത്തെടുക്കേണ്ടി വന്നിട്ടുണ്ട് പൂര്‍ണ്ണതവരുത്താന്‍, കുഴൂര്‍ വിത്സണ്‍ന്റെ കാര്യം തന്നെയാണുദ്ദേശിച്ചത്

ഉപാസന || Upasana said...

:-)

അഞ്ചല്‍ക്കാരന്‍ said...

രണ്ടായിരത്തി ഏഴില്‍ ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണാഭാസങ്ങളെ കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിവിടെ . അതില്‍ നിസ്സാര്‍ സെയ്ത് റേഡിയോവിലോടെ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. കാലാം മാറിയപ്പോള്‍ നിസ്സാര്‍ സെയ്തും മാറി.

ആന്യുല്‍ മലയാളം മൂവി അവാര്‍ഡ് (AMMA) എന്ന പേരില്‍ മലയാളീ ശ്രോതാക്കളെ വഞ്ചിയ്ക്കുന്ന ഒരു പരിപാടി നിസ്സാര്‍ സെയ്തിന്റേതായിട്ട് ഇപ്പോള്‍ ഉണ്ട്.

എസ്.എം.എസ്സിലൂടെയാണ് അവാര്‍ഡിനര്‍ഹമായ സിനിമകളും വ്യക്തികളും തിരഞ്ഞെടുക്കപ്പെടുന്നത് എന്നാണ് അവകാശവാദം. ആദ്യത്തെ വര്‍ഷം തിരഞ്ഞെടുത്ത ഏറ്റവും നല്ല സിനിമ “ഒരേ കടല്‍”. ഗള്‍ഫില്‍ റിലീസായത് അമ്മയുടെ അവാര്‍ഡും കഴിഞ്ഞ് പിന്നെയും രണ്ടു മാസത്തിനു ശേഷം!

ഇത്തവണ ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡ് പഴശ്ശിരാജയ്ക്ക്. പഴശ്ശി രാജാ പിന്നേയും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും നല്ല ശബ്ദ മിശ്രണത്തിനുള്ള അവാര്‍ഡ് റസൂല്‍ പൂക്കുട്ടിയും ഏറ്റവും നല്ല നടിയ്ക്കുള്ള അവാര്‍ഡ് കനിഹയും സവീധായകനുള്ള അവാര്‍ഡ് ഹരിഹരനും തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് എം.ടിയും സംഗീതത്തിനു ഇളയരാജയും നേടിയത് പഴശ്ശിരാജയിലൂടെയാണ്. പക്ഷേ പഴശ്ശിരാജാ ഗള്‍ഫില്‍ റിലീസ് ആയത് അവാര്‍ഡ് വിതരണം കഴിഞ്ഞതിനു ശേഷം.

അവാര്‍ഡ് നൈറ്റിനു വരാന്‍ കഴിയുന്ന ആളുകളെ വെച്ച് മുങ്കൂട്ടി അവാര്‍ഡ് നൈറ്റ് നിശ്ചയിയ്ക്കും...ബാക്കി എസ്സ്.എം.എസ്സൊക്കെ നിസ്സാറിക്കാടെ ഒരോരോ തമാശകള്. എങ്ങിനെ മൃദുല ഹൃദയങ്ങളെ ചൂഷണം ചെയ്യാമെന്ന് നിസ്സാറിക്കായും പഠിച്ചിരിയ്ക്കുന്നു!

ഒരു പാനലാണ് പുരസ്കാരം നിര്‍ണ്ണയിയ്ക്കുന്നതെങ്കില്‍, അനുനിമിഷം റേഡിയോയിലൂടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാള്‍ക്ക് എസ്സ്.എം.എസ്സ് വോട്ടു നല്‍കൂ...ജേതാക്കളേ തിരഞ്ഞെടുക്കൂ എന്ന വിളംബരം വരുന്നതെങ്ങിനെ? എല്ലാം ചൂഷണം!

Eranadan / ഏറനാടന്‍ said...

തറവാടിക്ക സൂചിപ്പിച്ചത്, വിമര്‍ശിച്ചത് നമുക്ക് മനസ്സിലാകും, പക്ഷെ, റേഡിയോ ജോക്കീസിന് മനസ്സിലാകണ്ടേ?

ഒരിക്കല്‍,തൃശൂര്‍ ആകാശവാണിയില്‍ നിന്നും വിരമിച്ച തങ്കമണി മാഡത്തിനോട് ഞങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍, അവരും പറഞ്ഞത് ആശ്ചര്യത്തോടേയും സങ്കടത്തോടേയും ആയിരുന്നു.

ഇവിടെത്തെ എഫ്.എം.റേഡിയോകളിലെ പിള്ളേര്‍ എന്തിനാ ഇങ്ങനെ മലയാളത്തെ കൊന്നുകൊലവിളി നടത്തുന്നതെന്ന്!

ഗള്‍ഫിലെ റേഡിയോ നടത്തിപ്പുകാര്‍ സമ്മതിക്കുകയാണെങ്കില്‍ ആകാശവാണി ആരംഭിച്ച കാലം മുതല്‍ക്ക് നല്ല മലയാളം പ്രോത്സാഹിപ്പിച്ച തങ്കമണി മാഡം അവര്‍ക്കുവേണ്ടി ഒരു റിഫ്രഷര്‍ പ്രോഗ്രാമോ ഒരു പരിശീലനക്കളരിയോ ചെയ്യുവാന്‍ തയ്യാറാണെന്നും ഒരു ചടങ്ങില്‍ വെച്ച് അറിയിച്ചതാണ്.

Kannapi said...

നിസ്സാര്‍ സയെതിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി. ഇയാളെ നല്ല ബഹുമാനത്തോടെ കണ്ടെരുന്നത്നു, പക്ഷെ കുറച്ച് ദിവസം മുന്‍പ്‌ ഒരു SMS മത്സരം, കാവ്യാമാധവന്റെ ന്യൂസ്‌ വന്ന ദിവസം, അവരെ അവഘളികുന്ന്ന തരത്തില്‍ ഒരു ചോദ്യം, അന്ന് മനസിലായ്‌ ഇയാളുടെ തനിഗുണ്ണം ??

അനില്‍_ANIL said...

ഗള്‍ഫ് റേഡിയോ അവതാരകര്‍ പൊതുവേ ഒരേ തൂവല്‍‌പ്പക്ഷികള്‍ എന്നേ പറയാനുള്ളൂ.

സി.കുഞ്ഞിക്കണ്ണന്‍ said...

പ്രായമായവര്‍ അവര്‍ തങ്ങളേക്കാള്‍ ബൌദ്ധികമായി താഴേക്കിടയിലാണെങ്കിലും ബഹുമാനിക്കുക എന്നതാണ് നമ്മുടെ സംസ്കാരം. ഇന്നത്തെ കുട്ടികള്‍ അതു പലപ്പോഴും മറന്നുപോകുന്നു. കഴിഞ്ഞ ദിവസം എന്റെ കവിത വായിച്ചു കേള്‍പ്പിക്കാനായി കൊച്ചുമകനെ വിളിച്ചപ്പോള്‍ ‘പോടാ’ എന്നാണ് പറഞ്ഞത്. കഷ്ടം തന്നെ.

un said...

ഇതൊരുതരം കോമ്പ്ലക്സാണ്. പിടിച്ചുവാങ്ങുന്ന ബഹുമാനം. ഈ സാറുവിളിയും, ശ്രീ,ശ്രീമാന്‍, അവര്‍കള്‍, വിളിയും ഒക്കെ പലരും ഉപേക്ഷിച്ചിട്ട് വര്‍ഷം കുറേയായി. മലയാളം പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്നും സല്യൂട്ടേഷന്‍ ഉപയോഗിക്കാറില്ല. മിക്ക കമ്പനികളിലും അന്യോന്യം പേരാണ് വിളിക്കാറ്. (എന്റെ കമ്പനിയില്‍ സീയീയോയെ വരെ പേരു വിളിക്കാം.)

☮ Kaippally കൈപ്പള്ളി ☢ said...

കരുണാകരനു പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ, Knighthood, തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ തിർശ്ചയായും ആ പദവി ചേർത്തു തന്നെ വിളിക്കണം.

ഇനി അതല്ല അദ്ദേഹം രാജ്യത്തിന്റെ ഏതെങ്കിലും സേനകളിൽ മേധാവിയായിട്ട് ഇരുന്ന വ്യക്തിയാണെങ്കിൽ ആ പദവിയും ചേർത്തു തന്നെ വിളിക്കണം.

പക്ഷെ അദ്ദേഹത്തിനു് ആകപ്പാടെ കേരളം ഭരിച്ച (ഒരു വഴിക്കാക്കിയ) മുൻ-മുഖ്യമന്ത്രി എന്നുള്ള പദവിയാണുള്ളതു്. പിന്നെ മുരിളിധരന്റെ തന്ത എന്നുള്ള ബഹുമതിയും.

മുസ്ലീമാണെങ്കിൽ ജനാബ്, സാഹിബ്, ഭായി, ഹിന്ദുവാണെങ്കിൽ ശ്രീ, ക്രിസ്ത്യാനിയാണെങ്കിൽ Mr., അല്പം കൂടി കടുത്ത പുതിയ ഇനം ക്രിസ്ത്യാനിയാണെങ്കിൽ Br. മാതാപിതാക്കൾ തന്ന പേരുകൾ വിളിക്കാനുള്ളതല്ലെ അതിന്റെ കൂടെ എന്തിനാണു ഈ ശ്രീയും, സാഹിബും, മഹാത്മാവും എല്ലാം. സ്വകാര്യമായി എന്തുവേണേലും വിളിച്ചുകൊള്ളു. നിക്ഷ്പക്ഷമായി വാർത്ത വായിക്കുമ്പോൾ അതിന്റെ ആവശ്യം ഒട്ടും യോജിക്കുന്നില്ല.

അപ്പോൾ Hitlerന്റെ പേരും Saddamന്റെ പേരും Osamaയുടേ പേരും പറയുമ്പോൾ എന്തു ചേർത്തു വിളിക്കണം. അവരെ ആരാധിക്കുന്നവരും, ബഹുമനിക്കുന്നവരും ഇല്ലെ നമ്മുടെ നാട്ടിലും, ബ്ലോഗിലും. അവരെ എല്ലാം ശ്രീ Adolf Hitler, ശ്രീമാൻ ജനാബ് Saddam Hussein. സർവ്വ ശ്രീ Osama bin Ladin എന്നെല്ലാം വിളിക്കേണ്ടി വരും. ആരാധകരൂടെ Feelings Hurt ചെയ്യാൻ പാടില്ലല്ലോ.

അപ്പോൾ അലിയുവിന്റെ മനസിൽ ഇതാണെന്നു അറിഞ്ഞിരുന്നു എങ്കിൽ ബഹുമാനത്തിന്റെ knob അല്പം കൂട്ടി ഇനി മുതൽ
"ജനാബ് അവർകൾ ശ്രീ അലിയു എന്നു് വിളിക്കാം". പോരെ

തറയോ വാടി, വെയിൽ തലയിൽ കൊള്ളിക്കരുതു് തല വാടും.

☮ Kaippally കൈപ്പള്ളി ☢ said...

അപ്പോൾ ശ്രീമതി ടീച്ചറിനെ എന്തു് വിളിക്കും ശ്രീമതി ശ്രീമതി ടീച്ചർ അല്ലെ?

☮ Kaippally കൈപ്പള്ളി ☢ said...

സരവ്വ ശ്രീ സി.കുഞ്ഞിക്കണ്ണന്‍

കഴിഞ്ഞ ദിവസം എന്റെ കവിത വായിച്ചു കേള്‍പ്പിക്കാനായി കൊച്ചുമകനെ വിളിച്ചപ്പോള്‍ ‘പോടാ’ എന്നാണ് പറഞ്ഞത്. കഷ്ടം തന്നെ.

അണ്ണ അതു് ആരായാലും പറഞ്ഞു പോകും. അത്രക്ക് കേമമാണു ഗപിതകൾ

യാരിദ്‌|~|Yarid said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

കൈപ്പള്ളീ ശ്രീ കുഞ്ഞിക്കണ്ണൻ അവർകളെ പരിഹസിച്ച് കമന്റിട്ടതിൽ പ്രതിഷേധിക്കുന്നു. താങ്കൾക്ക് അദ്ദേഹത്തിന്റെ കവിതകൾ ഇഷ്ടപ്പെട്ടില്ലങ്കിൽ വായിക്കണ്ട. അതിനു പ്രായമായ ഒരു മനുഷ്യനെ പരിഹസിക്കേണ്ട ആവശ്യമെന്താണ്?

ബിജു കോട്ടപ്പുറം said...

പ്രായമായ ഒരാളെ പരിഹസിച്ചതിന് ശ്രീമാന്‍ കൈപ്പള്ളി മാപ്പുപറയണം. പറ്റുമെങ്കില്‍ ബ്ലോഗ് ഒരാഴ്ച പൂട്ടിയിടണം.

Benny John said...

ശ്രീ തറവാടിയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു, ഒന്നുമല്ലെങ്കില്‍ അവര്‍ ക്ക് ശ്രീ കൂട്ടി വിളിച്ചാല്‍ എന്താണ്
കുഴപ്പം . ശ്രീ തറവാടി അത് പറയുമ്പോള്‍ അത് പറയാനുള്ള അധികാരവും ആര്‍ ജ്ജവവും ആ പേരില്‍ തന്നെ ശ്രീ തറവാടി സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീ കരുണാകരന്‍ നെ കുറിച്ച് മനോരമയില്‍ വന്ന വാര്‍ ത്തയിലും ശ്രീ എന്ന് ചേര്‍ ത്തിട്ടില്ല ശ്രീ തറവാടി.
http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=6258288&tabId=14&BV_ID=@@@

നമുക്ക് മനോരമയ്ക്കെതിരെ അണി നിരക്കാം
ശ്രീ തറവാടിയുടെ മുന്നില്‍ ഞങ്ങള്‍ എല്ലാപേരും അണി നിരക്കുന്നു.

ശ്രീ കൈപ്പള്ളി അണ്ണനോട് പോവാന്‍ പറ.
ശ്രീ യാരിദും വീട്ടില്‍ പോടേയ്
ശ്രീ 'ഉന്' ഉം വീട്ടില്‍ പോടേയ്

Benny John said...

ശ്രീ കുഞ്ഞിക്കണ്ണനെ ശ്രീ കൈപ്പള്ളി കളിയാക്കിയതില്‍ ശക്തിയായി പ്രതിഷേധിക്കുകയും ചെയ്യുന്നു

ശ്രീ ബെന്നി ജോണ്‍

Benny John said...

ഈ ശ്രീ ഏറനാടന്‍ അവര്‍ കള്‍ അറിയാത്ത ആരെങ്കിലും ഈ ഭൂമിയില്‍ അവസേശേഷിക്കുന്നുന്ടോ എന്ന് സം ശയമാണ്
മമ്മൂട്ടിയുടെ കൂടെയായിരുന്നു ഇന്നലെ ലന്ച്, വൈകിട്ട് മോഹല്‍ നാല്‍ രണ്ടെണ്ണം അടിക്കാന്‍ വിളിച്ചിട്ട് പോകാന്‍ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് കളയും ശ്രീ ഏറനാടന്‍ ;)

Ignited Words said...

ശ്രീ ശ്രീ ബെന്നി ജോൺ.

നിങ്ങൾ അനാവശ്യമായി പ്രകോപനങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണല്ലൊ. താങ്കൾക്ക് തറവാടിയുടെ മുന്നിലോ പിന്നിലൊ അണി നിരക്കുകയൊ നിരക്കാതിരിക്കുകയൊ ചെയ്യാം. അതിനു മറ്റുള്ളവരെ പരിഹസിക്കേണ്ട കാര്യം എന്താണെന്ന് മനസ്സിലാവുന്നില്ല. താങ്കൾ കൈപ്പള്ളിയുടെ അനോണി ഐഡി ആണൊ എന്ന് എനിക്കിപ്പോൾ സംശയമുണ്ട്.

ശ്രീ തറവാടിയോട് ഒരഭ്യർത്ഥനയുണ്ട്. അനാവശ്യമായി മറ്റുള്ളവരെ പരിഹസിക്കുന്ന കമന്റുകൾ താങ്കൾ നീക്കം ചെയ്യണമെന്നു അപേക്ഷിക്കുന്നു. ശ്രീ തറവാടിയെ പോലുള്ളവർ ശ്രീ കുഞ്ഞിക്കണ്ണൻ അവർകളെ ശ്രീ കൈപ്പള്ളീ പരിഹസിക്കുന്നത് കണ്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ എനിക്കുള്ള പ്രതിഷേധം ഞാൻ അറീയിക്കുന്നു

Ignited Words said...

ശ്രീമാൻ ബെന്നി ജോൺ,

ശ്രീ ഏറനാടൻ ശ്രീ മമ്മൂട്ടിയുടെ കൂടെയൊ ശ്രീ മോഹൻലാലിന്റെ കൂടെയോ ശ്രീമതി സിൽക്സ്മിതയുടെ കൂടെയൊ ഉറങ്ങുകയൊ കുടിക്കുകയൊ മറ്റെന്തെങ്കിലും ചെയ്യുകയൊ ചെയ്യട്ടെ. താങ്കൾക്ക് അതിലെന്താണു മനസമാധാനക്കേട് എന്ന് മാത്രം മനസ്സിലാവുന്നില്ല.

ശ്രീ തറവാടി ശ്രീമാൻ ബെന്നിയുടെ അനാവശ്യ കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.:)

തറവാടി said...

കൈപ്പള്ളീ,
എന്റെ നിലപാടിനെപ്പറ്റിയും അഭിപ്രായത്തെപ്പറ്റിയുമൊക്കെ വിയോജിക്കാം യോജിക്കാം.
എന്നാല്‍ ആദ്യം വാര്‍ത്ത എന്തെന്നും ബ്ലോഗ് എന്തെന്നും സ്ഥാനമാനങ്ങള്‍ എന്തെന്നും സാധരണ സംബോധനയും തേര്‍ഡ് പാര്‍ട്ടി സംബോധനയും , റിപീറ്റഡ് സംബോധനയും എന്തെന്നുമൊക്കെ മനസ്സിലാക്ക്.

അതിനെങ്ങിനെയാ ആകെ ഗൂഗിളിലും വിക്കിയിലും ഉള്ളതല്ലെ അറിയൂ!

പിന്നെ അവസാനത്തെ വരികളെപ്പറ്റി, ഇത്രേം പ്രായമായില്ലേടോ എന്താ താന്‍ ഇനിയും ഇങ്ങനെ?

താന്‍ ഇതുപോലെയാണോ വീട്ടിലും / ഓഫീസിലുമൊക്കെ?

cALviN::കാല്‍‌വിന്‍ said...

ബഹുമാനപ്പെട്ട തറവാടി സാർ,

1. ബഹുമാനം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്ന് അറിയുക.

2. പേരെടുത്ത് വിളിക്കുന്നത് ബഹുമാനമില്ലാഞ്ഞിട്ടല്ലെന്നും അറിയുക.

Benny John said...

കഥാവസേഷയായ ശ്രീ സില്‍ക്ക് സ്മിതയെ ഈ ചര്‍ ച്ചയില്‍ വലിച്ചിട്ട് വഴി തെറ്റിച്ച ശ്രീ ഇഗ്നൈറ്റ്ഡ്( എന്തോന്ന് പേരാഡേയ്, ഞാന്‍ ഷിബൂന്ന് വിളിക്കും വോക്കെയ് ? ) ശ്രീ ഷിബുവിന്റെ കമന്റുകള്‍ നിരുപാധികം ഡിലിറ്റ് ചെയ്യണമെന്ന് ശ്രീ തറവാടിയോട് അപേക്ഷിക്കുന്നു.

ദാറ്റ്സ് ആള്‍

Benny John said...

ശ്രീ കൈപ്പള്ളിയെ താന്‍ എന്ന് വിളിച്ച ശ്രീ തറവാടിയുടെ നിലപാടില്‍ വിയോജിക്കുന്നു. ശ്രീ തറവാടി മാപ്പ് പറയുക.

☮ Kaippally കൈപ്പള്ളി ☢ said...

ജനാബ് അലിയു എന്നെ അപമാനിച്ചിരിക്കുകയാണു.
എന്തുകൊണ്ടു എന്റെ പേരിന്റെ കൂടെ ശ്രീ ചേർത്തില്ല. ഞാൻ ചോദിക്കുകയാണു്. Why? Why? Whyyyy?
ഇവീടെ പ്രതിഷേധിക്കാൻ ആരുമില്ലെ?

Ignited Words said...

ശ്രീമാൻ ബെന്നി,
താങ്കൾ എന്നെ ഷിബുവെന്ന് വിളീച്ചാൽ താങ്കളെ ഞാൻ ശശി എന്ന് വിളിക്കും. വോക്കേ?

അപ്പോൾ ശ്രീ ശശീ ഞാൻ പറഞ്ഞ് വന്നതെന്തെന്ന് വച്ചാൽ താങ്കൾ ഇവിടെ കമന്റിട്ടവരെ ഒന്നടങ്കം പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചത് ഒട്ടും ശരിയായില്ല, താങ്കൾ നിരുപാധികം മാപ്പ് പറഞ്ഞ് കമന്റിടണമെന്ന് ആവശ്യപ്പെടുന്നു, ഇല്ലെങ്കിൽ ശ്രീ തറവാടി ശ്രീ ബെന്നി ജോണിന്റെ കമന്റുകൾ ഡിലീറ്റ് ചെയ്യണമെന്നും അപേക്ഷിക്കുന്നു.

Benny John said...

ഡെയ് എന്തോന്നടേ ശ്രീ ഷിബൂ,

ശ്രീ തറവാടി ഒരു വിധി പറയട്ടേ അത് വരെ ഒബ്ജക്ഷന്‍ ഓവര്‍ റൂള്‍ഡ്

vokEY ?

Ignited Words said...

ശ്രീ തറവാടി, ശ്രീ കൈപ്പള്ളിയെ താൻ എന്ന് വിളിച്ചതിൽ പ്രതിഷേധിക്കുന്നു. ശ്രീ തറവാടി നിരുപാധികം മാപ്പ് പറയണം.

Benny John said...

ശ്രീ ഷിബു താന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ശ്രീ തറവാടി ശ്രീ കൈപ്പള്ളിയോട് മാപ്പ് പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നതില്‍ ശ്രീ ഷിബുവിന്‍ എന്ത് പ്രശനം എന്ന് ചോദിക്കുന്നതാണ്‍ എന്റെ പ്രശ്നമേന്ന് പറഞ്ഞാല്‍ അത് ശ്രീ തറവാടിയ്ക്ക് മനസിലാവുമ്പ്പ് എന്നതാണ് ശ്രീ കൈപ്പള്ളിയുടെ പ്രശനമെന്ന് ശ്രീ ഷിബുവിന്‍ മനസിലാവാത്തത് എന്താണെന്ന് ആണ് എനിക്ക് മനസിലാവത്തത്

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ Rev. ജനാബ് അലിയു
തറവാട്ടിൽ തൊട്ടാൽ അലിയൂ സാഹിബ് വികാരഭരിതനാകും എന്നു അറിയാത്ത ആരും ബ്ലോഗിൽ ഇല്ല. ഒരു രസത്തിനു തോണ്ടാൻ പിന്നെ തറ വാടിയല്ലാതെ വേറെ ആരുണ്ടു?

Ignited Words said...

ശ്രി ശശി വായിൽക്കൊള്ളാത്ത വാക്കുകൾ കൂട്ടിച്ചെർത്ത് എന്തോക്കെയൊ പരസ്പരം ബന്ധമില്ലാതെ പുലമ്പി ഈ പോസ്റ്റ് എന്താണൊ സംവദിക്കാൻ നോക്കുന്നത് അതിന്റെ ആ‍ശയാഭിലാഷങ്ങളെ നിരാകരിക്കാനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. അതു കൊണ്ട് തന്നെ ശ്രീ ശശിയുടെ ഇത്തരം പുലമ്പലുകളെ ഇവിടെ അനുവദിക്കരുതെന്ന് ശ്രി തറവാടിയോട് വിണ്ടൂം വീണ്ടൂം അപേക്ഷിക്കുന്നു, ശ്രീമാൻ ശശി കുറച്ച് കൂടെ നിലവാരത്തിൽ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു,

ശ്രീ തറവാടി താങ്കളെന്താണ് ശ്രീമാൻ ശശിയുടെ നിരർത്ഥകമായ കമന്റുകൾ ഡിലീറ്റ് ചെയ്യാത്തത്?

ജിവി/JiVi said...

കൈപ്പള്ളി,
സര്‍ നെയിം ചേര്‍ത്തു പറയുന്നത് മാന്യത തന്നെ. സദ്ദാം ഹുസൈനെ അങ്ങനെതന്നെ പറഞ്ഞാല്‍ അതില്‍ ഒരു മാന്യതക്കുറവുമില്ല. ഏതെങ്കിലും ഇംഗ്ലീഷ്മാധ്യമം സദ്ദാം എന്നോ അഡോള്‍ഫ് എന്നോ വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത് കേട്ടിട്ടൂണ്ടോ?

സമാനമായി മലയാളത്തില്‍ വ്യക്തികളെ പേരിനൊപ്പം ശ്രീ അല്ല്ലെങ്കില്‍ ശ്രീമതി ഒക്കെ ചേര്‍ക്കുന്നത് തന്നെയാണ് മാന്യമായ രീതി. അതേ സമയം ഒരു സംവാദത്തിലോ അഭിമുഖത്തിലോ ഒക്കെ ആളുകളെ അവര്‍കള്‍ എന്നൊക്കെ കൂടെക്കൂടെ വിളിക്കുന്നത് അനൌചിത്യമാണ്. ആ കാര്യമല്ല ഈ പൊസ്റ്റില്‍ പറഞ്ഞിട്ടുള്ളത്.

Ignited Words said...

ശ്രീമാൻ കൈപ്പള്ളീ, ശ്രീ തറവാടിയെ തറ എന്നും വാടി എന്നും പിരിച്ചെഴുതി സംബോധന ചെയ്തതിൽ പ്രതിഷേധിക്കുന്നു. ശ്രീമാൻ കൈപ്പള്ളിയുടെ കമന്റുകൾ ശ്രീ തറവാടി ഡിലീറ്റ് ചെയ്യുക..

Benny John said...

ശ്രീ തറവാടി ബ്ളോഗിലെ പുതുമുഖങ്ങളായ ശ്രീ ബെന്നിജോണിനും ശ്രീ ഷിബുവിനും മറുപടി പറയാതെ ബ്ളോഗില്‍ പുലിയായ ശ്രീ കൈപ്പള്ളിയ്ക്ക് മാത്രം മറുപടി പറഞ്ഞതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

ബിജു കോട്ടപ്പുറം said...

അറിയിപ്പ്:
മാപ്പ് പറയാനു ക്ഷമ ചോദിക്കാനുമുള്ളവര്‍ ദയവായി ക്യൂ പാലിക്കുക. മറ്റുള്ളവര്‍ക്കും കമന്റാനുള്ള സാവകാശം ഉണ്ടാക്കുക. കൈപ്പള്ളിയെക്കൊണ്ട് ബ്ലോഗുപൂട്ടിപ്പിക്കുന്ന കാര്യം എന്തായി? പുള്ളേരൊക്കെ ഒന്നാഞ്ഞുപിടിച്ചേ.

☮ Kaippally കൈപ്പള്ളി ☢ said...

സരവ്വത്രശ്രീ സി.കുഞ്ഞിക്കണ്ണന്‍
താങ്കലുടെ പ്രായത്തെയോ രൂപത്തെയോ ഭാവത്തെയോ ഞാൻ ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

Benny John said...

ഡെയ് ഷിബൂ നിനക്കും കൂടെ വേണ്ടീ ഒരു കാര്യം പറഞ്ഞപ്പാ നീ എന്റെ മെക്കിട്ട് കേറുന്നോ, അത് കൊള്ളാം . ഞാനിനി നിന്നേ ഷിബുവെന്നേ വിളിക്കൂ. നീ കൊണ്ട് കേസ് കൊടുക്ക്.

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ ബിജു കോട്ടപ്പുറം

ഞാൻ ബ്ലോഗ് ഇപ്പം പൂട്ടും

Ignited Words said...

ശ്രീ ജീവി പറഞ്ഞതാണു അതിന്റെയൊരു സംഗതി, ആയതിനാൽ ഇതിനു മുൻപ് ശ്രീ ചേർക്കാതെയിട്ട എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യാൻ ശ്രീ തറവാടിയോട് അഭ്യർത്ഥിക്കുന്നു.

Benny John said...

ശ്രീ ജീവി പറഞ്ഞതിനോട് യോജിക്കുന്നു. അത് കൊണ്ട് ശ്രീ കൈപ്പള്ളി കാശ് കൊടുത്ത വാങ്ങിയ ഡൊമൈനും സ്പേസും പൂട്ടുക

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ അലിയു എന്നെ ശ്രീ ചേത്തു വിളിച്ചില്ലെങ്കിൽ ഞാൻ രണ്ടു മണിക്കൂറിനുള്ളിൽ ബ്ലോഗ് പൂട്ടുന്നതായിരിക്കും. (ഇതുമായി ഒരു voting booth ഉടൻ ആരംഭിക്കുന്നതായിരിക്കും)

Ignited Words said...

ഞാനും ശ്രീ ശശിയും തമ്മിലുള്ള എല്ലാം പറഞ്ഞ് ഗോമ്പ്ലിമെന്റാക്കിയിട്ടുണ്ട്, ശ്രീ തറവാടി ശ്രീ കൈപ്പള്ളിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉടനെയുണ്ടാക്കണം..:)

Benny John said...

ടി ഷര്‍ ട്ട് ഇട്ട ശ്രീ ബിജു കോട്ടപ്പുറത്തിനോട് ശ്രീ ഷിബു ഒന്ന് പറഞ്ഞ് മനസിലാക്കൂ, ശ്രീ കൈപ്പള്ളി മല്ലു ബ്ളോഗിനു നല്‍കിയ അതി ഭീകരമായ സം ഭാവനകളെ പറ്റി, അത് കൊണ്ട് ശ്രീ കൈപ്പള്ളീ ബ്ളോഗ് പൂട്ടണം

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ ജനാബ് അലിയുവിന്റെ ബഹുമാനരഹിതമായ പ്രതികരണത്തിൽ ഞാൻ അങ്ങേയറ്റം കുണ്ഠിത്തപെടുകയാണു

Benny John said...

അമ്പത് ഞാനടിക്കും ശ്രീ ഷിബൂ താങ്കള്‍ വേണമെങ്കില്‍ നൂറടിച്ചോ പക്ഷേ നാലു കാലില്‍ വീട്ടില്‍ പൊക്കോണം . ഞാന്‍ സ്ഥിരമായി കിടക്കുന്ന ആ വളവിലെ പോസ്റ്റിലെ ചുവട്ടിലെങ്ങാനും കണ്ട് പോകരുത്, വണ്ടീ കേറാതെ കിടക്കാവുന്ന് ഒരു ഗാപ് അവിടേയേ ഉള്ളൂ

ബിജു കോട്ടപ്പുറം said...

കൈപ്പള്ളി ബ്ലോഗുപൂട്ടാമെന്നു സമ്മതിച്ച സ്ഥിതിക്ക് ഇനി തറവാടിയെക്കൊണ്ടും ബ്ലോഗുപൂട്ടിപ്പിക്കാം. കൈപ്പള്ളിയെ താന്‍ എന്നു വിളിച്ചതിന്. അതേ ഈ ചര്‍ച്ചക്കൊരു പരിഹാരമാവൂ. സ്മൈലി മാത്രം ഇട്ടിട്ടുപോയ ഉപാസനയും മാപ്പുപറയണം.

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
Ignited Words said...

സ്മൈലി മാത്രം ഇട്ട് പോയ ശ്രീ ഉപാസന ബ്ലോഗ് പൂട്ടൂക, ശ്രീ കൈപ്പള്ളിയുടെ ബ്ലോഗ് പൂട്ടാൻ നോക്കുന്ന ശ്രീ ബിജു കോട്ടപ്പുറവും ബ്ലോഗ് പൂട്ടൂക, നൂറടിക്കാ‍ൻ ഗപ്പാസിറ്റിയില്ലാത്ത ശ്രീ ശശിയും ബ്ലോഗ് പൂട്ടുക

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
Benny John said...

ശ്രീ കൈപ്പള്ളി ഇനി കുത്ത് മാത്രം കമന്റിട്ടാല്‍ നല്ല കുത്ത് കൊള്ളും പറഞ്ഞേക്കാം :)

☮ Kaippally കൈപ്പള്ളി ☢ said...

നേരത്തെ കുണ്ഠിതപ്പെടപ്പോൾ ചിത്രം നഷ്ടമായി. വീണ്ടും കുണ്ഠിതപ്പെടുന്നു

Ignited Words said...

വെറുതെ കുണ്ടീതപ്പെടുന്ന ശ്രീ കൈപ്പള്ളീ ബ്ലോഗ് പൂട്ടൂക.

Benny John said...

അല്ലാ ഇതിപ്പ ആരുടെ ബ്ളോഗാ ശ്രീ കൈപ്പള്ളിയുടേയോ അതോ ശ്രീ തറവാടിയുടേതോ എനിക്കൊരു സ്ഥലജല വിഭ്രമം .50 അടിച്ചത് പ്രശ്നമായീ ശ്രീ ഷിബൂ :(

☮ Kaippally കൈപ്പള്ളി ☢ said...

അലിയു സാഹിബ്
ബ്ലൊഗ് profile ചിത്രം main pageൽ കാണാൻ ഇങ്ങനെ ചെയ്യുക
Go to Blogger Settings > Comments , choose "yes" for "Show profile images on comments?"

എന്നാലെ എന്റെ സുന്ദരമായ ഈ മുഖം ശ്രീ അലിയുവിന്റെ ബ്ലോഗിൽ കാണാൻ കഴിയു.

☮ Kaippally കൈപ്പള്ളി ☢ said...

ഞാൻ നിക്കണോ , പോണോ?

Benny John said...

പോവല്ലേ ശ്രീ കൈപ്പള്ളീ ശ്രീ തറവാടി മാപ്പ് വാങ്ങിക്കാന്‍ പോയതാ, ഇപ്പ വരും ക്ഷമീര്. ആ സമയം കൊണ്ട് നമുക്ക് അത്തള പിത്തള തവളാച്ചി കളിച്ചാലോ, എന്ത് പറയുന്നു ശ്രീ ഷിബൂ

സി.കുഞ്ഞിക്കണ്ണന്‍ said...

പ്രിയ കൈപ്പള്ളി,
കവിത എല്ലാവര്‍ക്കും ദഹിക്കുന്ന ഒന്നല്ലല്ലോ. അതുകൊണ്ട് എന്റെ കവിതയെ കളിയാക്കിയതില്‍ എനിക്കു വിഷമമില്ല.മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഒരു ബ്ലോഗറാണ് താങ്കളെന്ന് എനിക്കറിയാം. മറ്റുള്ളവര്‍ പറയുന്നതു കേട്ട് മാപ്പു പറയാനൊന്നും നില്‍കേണ്ടായിരുന്നു. ബ്ലോഗു പൂട്ടുന്നു എന്നും കമന്റു കണ്ടു. ദയവായി അങ്ങിനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. ഏതായാലും താങ്കള്‍ മാപ്പു പറഞ്ഞ സ്ഥിതിക്ക് ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കുക. മറ്റുള്ളവരെ വിഷമിപ്പിച്ചതിന് ഞാനും എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

Benny John said...

കുഞ്ഞിക്കണ്ണന്‍ അങ്കിള്‍ നമുക്ക് അത്തള പിത്തള തവളാച്ചി കളിക്കാം ? സുകുമാരന്‍ അങ്കീളിനെ വിളിച്ചാലൊന്നും വരൂല്ല. മൂപ്പര്‍ ക്ക് എപ്പോഴും കമന്റ് ഡിലിറ്റ് ചെയ്യലാ പണി. എപ്പോഴും തിരക്കാ. പ്ളീസ് ഒന്നു വാ

Ignited Words said...

ശ്രീ കുഞ്ഞിക്കണ്ണൻ ഇത് വെറുമൊരു മാപ്പിന്റെ പ്രശ്നമല്ല, താങ്കളെ പരിഹസിച്ചവർ നാളെ ആരെയൊക്കെ പരിഹസിക്കില്ല?

താങ്കൾക്കത് മനസ്സിലാവുമെന്ന് കരുതുന്നു.:)

Ignited Words said...

ശ്രീമാൻ കൈപ്പള്ളീ ഇതു വരെ ശ്രീ തറവാടിയെ പിരിച്ചെഴുതി അപമാനിച്ചതിൽ മാപ്പ് പറഞ്ഞില്ല, ശ്രീ കൈപ്പള്ളിയുടെ ബ്ലോഗ് ബഹിഷ്കരിക്കുക.

☮ Kaippally കൈപ്പള്ളി ☢ said...

സർവ്വശ്രീസൂപ്പർമാൻ തീപ്പൊരിപദം

എന്റെ keyboardൽ space bar അങ്ങനെ bar bar സ്വമേധയ നീങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അറിഞ്ഞുകൊണ്ടു അങ്ങനെ തറ വാടിയെ (ശോ ദാ വീണ്ടും) തറ വാടി എന്നല്ലാതെ ഇന്നു വരെ വിളിച്ചിട്ടില്ല.

നിങ്ങൾ അതെന്ത മനസിലാക്കാത്തതു്.

Ignited Words said...

ശ്രീമാൻ കൈപ്പള്ളിയെ ശ്രീ ചേർക്കാതെ അഭിസംബോധന ചെയ്ത ശ്രീ സിയ നിരുപാധികം മാപ്പ് പറയുക. ശ്രീ തറവാടി ഇദ്ദേഹത്തിന്റെ കമന്റുകൾ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

കാട്ടുമാക്കാന്‍ വര്‍മ്മ said...

കഷ്ടംണ്ട് ട്ടോ,ശ്രീമതി ശാലു ഫൈസലേ? (അല്ല ആരാ ശ്രീമതി. ശാലു പൈസല്‍?)

അത് പോട്ടേ.

ശ്രീ കഞ്ജ്ഞിക്കണ്ണേട്ടന്‍ പറയുന്നതൊന്നും ഈ ശ്രീ കുട്ട്യോളു കേക്കണില്ലേ? സ്വന്തം ശ്രീ പേരക്കിടാവ് കവിത കാണിച്ചപ്പോ “ കൊണ്ടുപോടാ *&^%$“ എന്ന വിളികേട്ടിട്ടു പോലും “പ്രായമുള്ളവരെ വിവരമില്ലാത്തവരെങ്കിലും ബഹുമാനിച്ചോളണം” എന്ന അജണ്ട നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിക്കയാണു ശ്രീ. കു.ക ചേട്ടം . അതിനിടയില്‍ ഇങ്ങനെയൊരു സംഭവം കൂടി. ശ്രീ ദൈവം പൊറുക്കില്ല

അല്ല. കൈപ്പള്ളി ബ്ലോഗ് പൂട്ടിയോ? എന്നാ തുറക്കുന്നേ? 2 ദിവസത്തിനകം കാണുമെന്നു കരുതുന്നു. ഈ ബ്ലഡി മല്ലൂസിനൊന്നും ബ്ലോഗ് തുറക്കുന്നതിന്റെം അടക്കുന്നതിന്റെം ടെക്ക്നിക്കറു അറിയില്ല.

തറവാടി said...

സിയ,

എന്റെ ബ്ലോഗില്‍ വന്ന് മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ എന്തവകാശമാണുള്ളത്?

ആദ്യമായി ഒരു കമന്റ് ഡിലീറ്റുന്നു. കുഞ്ഞിക്കണ്ണന്‍ എന്റെ ബ്ലോഗില്‍ വന്നതിനാല്‍ അധിക്ഷേപിക്കപ്പെട്ടതിന് ക്ഷമിക്കുമല്ലോ.

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ കുഞ്ഞിക്കണ്ണൻ
താങ്കൾ ഒരു വലിയ മനസിന്റെ ഉടമയാണു്. എന്നെ പോലൊരു ജ്ഞാനഹീനനു് മാപ്പു തരാൻ താങ്കളെ പോലൊരു ജ്ഞാനയജ്ഞനു കഴിഞ്ഞതിൽ ഞാൻ ഉഷ്മജപുളകിതനായിരിക്കുകയാണു.

::സിയ↔Ziya said...

സര്‍വ്വശ്രീ തറവാടി എന്റെ കമന്റ് ഡിലീറ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്നുച്ചക്ക് ശ്രീ.മത്തിയെ കറിവെച്ചതും ശ്രീമാന്‍ ചോറും ബഹിഷ്‌കരിച്ച് ജനാബ് മട്ടണെ കറിവെച്ചതും നെയ്‌ച്ചോറും തട്ടുന്നതാണെന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു.

കാട്ടുമാക്കാന്‍ വര്‍മ്മ said...

നിങ്ങളൊക്കെ കൂടി തറവാടിടെ ബ്ലോഗില്‍ 100 അടിക്ക്വോ ശ്രീ. ബിജു, ശ്രീ ഷിബു, ശ്രീ.ബെന്നി ?

അല്ലാ ആരാ ഈ പ്രിയാ കൈപ്പള്ളി? കുഞ്ഞിക്കണ്ണേട്ടന്‍ പ്രിയാ കൈപ്പള്ളി പ്രിയാ കൈപ്പള്ളി എന്നു കുറേ നേരമായല്ലോ വിളിക്കുന്നു?

ലേഡി ബ്ലോഗറാ?

☮ Kaippally കൈപ്പള്ളി ☢ said...

പ്രിയാ കൈപ്പള്ളി എന്റെ വീടുകാരിയാണെ

കാട്ടുമാക്കാന്‍ വര്‍മ്മ said...

ഗൈപള്ളി ഇന്നു മിന്നുന്ന ഫോമിലാണല്ലോ? സ്പേസിലെ ബാറു നീങ്ങിക്കൊണ്ടിരിക്കുവാ ല്ലേ?

::സിയ↔Ziya said...

നേരത്തെ ഡിലീറ്റ് ചെയ്ത കമന്റിലെ ഒരു വാചകം വീണ്ടും ഇടാതിരിക്കാനാവുന്നില്ല.
“അടിച്ചു കസറുന്ന ശ്രീ കൈപ്പള്ളിക്ക് അഭിവാദ്യങ്ങള്‍, കൂറ്റന്‍ സിക്സറുകള്‍ക്ക് നമോവാകം!”

☮ Kaippally കൈപ്പള്ളി ☢ said...

ഞാൻ മിക്കവാറും ബ്ലോഗ് പുട്ടുന്ന ലക്ഷണമാനു കാണുന്നതു്.

സി.കുഞ്ഞിക്കണ്ണന്‍ said...

ഒരു പരിഹാസ കഥാപാത്രമായി ഇങ്ങനെ ബ്ലോഗിങ്ങ് തുടരാന്‍ താല്പര്യമില്ലാത്തതു കൊണ്ട് ഞാന്‍ ബ്ലോഗുകള്‍ ഡിലീറ്റ് ചെയ്യുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത ബ്ലോഗര്‍മാരുടെ ഇടയിലേക്ക് ഇനിയില്ല.
നന്ദി.

:: VM :: said...

/സാധരണ സംബോധനയും തേര്‍ഡ് പാര്‍ട്ടി സംബോധനയും , റിപീറ്റഡ് സംബോധനയും എന്തെന്നുമൊക്കെ മനസ്സിലാക്ക്./

ഇതൊന്നു വിശദീകരിക്കാമോ തറവാടി?

ശ്രീ.എന്നു വിളിച്ചില്ലെന്നുകരുതി അത് അപമാനിക്കലാവുന്നതെങ്ങനെ? ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വരെ അച്ചുതാനന്ദന്‍ എന്നൊക്കെയാ സംബോധന.എന്നിട്ടല്ലേ മുന്‍ മുക്കിയമന്ത്രി! കോണ്‍ഗ്രസ്സുകാരനായതോണ്ടു ഫീലിങ്ങായതാവാം താങ്കള്‍ക്ക് :)

കാട്ടുമാക്കാന്‍ വര്‍മ്മ said...

ഗൈപ്പള്ളി പോട്ടം മാറ്റി കളിക്കുവാ? ലാസ്റ്റ് പോട്ടം പിള്ളേരെ പേടിപ്പിക്കാന്‍ ഉപയോഗിക്കാം

തറവാടി said...

ഒരുദാഹരണത്തോടെ വാര്‍ത്താവായന സംസ്കാരത്തില്‍ വന്ന അപചയത്തെപ്പറ്റിയാണ് പോസ്റ്റ്.

ശ്രീ/മിസ്റ്റര്‍ എന്ന് കൂട്ടാതെ കരുണാകരനെ അപമാനിച്ചു എന്ന് ഞാന്‍ എവിടെയാണ് ഇടിവാള്‍ പറഞ്ഞത്? കരുണാകരന്റെ യല്ല അച്ചുദാനന്ദന്റെ കാര്യത്തിലും എന്റെ നിലപാടില്‍ വ്യത്യാസമില്ല.

N.J ജോജൂ said...

ഓഫ്:

സ്വയം പ്രഫസര്‍ എന്നു വിളിയ്ക്കുന്ന കേന്ദ്രമന്ത്രിയെ കണ്ടിട്ടൂട്ടോ...അതാണ്‌ കെ വി തോമസ്(ശ്രീ).

പുള്ളീ സത്യപ്രതിജ്ഞ ചെയ്തത് ഇപ്രകാരമാണ്‌
"I Prof. K V Thomas....."

:: VM :: said...

ജൊജൂ:)
അതൊന്നും ഒരു വിഷയമല്ല ഈ യുയെയില്‍-

അറബികളായ ഫാര്‍മസിസ്റ്റു വരെ സ്വയം ദൊക്തൂര്‍ (ഡോക്റ്റര്‍) എന്നും, എഞിനീയര്‍മാര്‍ മൊഹന്ദീസ് (എന്‍‌ജിനീര്‍) എന്നുമാ സ്വയം വിശേഷിപ്പിക്കുന്നത്. അവരെ അങ്ങനെ ക്വാളിഫിക്കേഷന്‍ ചേര്‍ത്തു വിളിക്കണം എന്നാ ഇവിടത്തെ അലിഖിത നിയമം!

Ignited Words said...

ശ്രീ കുഞ്ഞിക്കണ്ണൻ അവർകൾ ഡിലീറ്റ് ചെയ്ത ബ്ലൊഗ് തിരിച്ചെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

Ignited Words said...

ശ്രീ കുഞ്ഞിക്കണ്ണൻ അങ്ങ് ബ്ലോഗ് ഡിലീറ്റ് ചെയ്ത് പോകരുത്, ആൾക്കാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. താങ്കളവരെ മൈന്റ് ചെയ്യേണ്ട കാര്യമില്ല.

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീ എന്ന പദം ഉപയോഗിക്കേണ്ട protocol എനിക്ക് ഒട്ടും അറിയില്ല. ശ്രീ തറവാടി വിശതീകരിച്ചു തരും എന്നു പ്രതീക്ഷിക്കുന്നു

അരെയെല്ലാം ശ്രീ എന്ന പദം ഉപയോഗിച്ചു സംബോദനം ചെയ്യാം

a) മലയാളികൾക്ക് മാത്രം
(a.1)പ്രായപൂർത്തി ആയ മലയാളികൾക്ക് മാത്രം
(a.2)മൂത്തു നരച്ച മലയാളികൾക്ക് മാത്രം
b) എല്ലാ ഇന്ത്യാകാരെയും
(b.1)നല്ല സത്സ്വഭാവികളായ ഇന്ത്യാകാർക്ക്.
( ഇവിടേ സൽസ്വഭാവം വീണ്ടും വിശകലനം ചെയ്യേണ്ടി വരൂന്നു.)
(b.2) ജൈലിനു പുറത്തുള്ള എല്ലാ ഇന്ത്യാക്കാരെയും
c) വഴിയിൽ ഇരിക്കുന്ന എല്ലാവരെയും
d) എല്ല കാഫിറിനേയും
e) യഹൂദികൾ ഒഴിവേയുള്ള എല്ലാ വിദേശികളെയും


ഇതിൽ നിരവധി combinationsഉം permutationsഉം ഉണ്ടാകുമെങ്കിൽ അതും വിശതീകരിക്കേണ്ടതാണു്. ഇതിന്റെ ഒരു പഠന report നമുക്ക് പത്രങ്ങൾക്കും, മാദ്ധ്യമങ്ങൾക്കും അയച്ചുകൊടുക്കാം. വെവരം വെക്കട്ടെ.

Benny John said...

കുഴൂര്‍ വില്സന്റെ വാര്‍ത്താവായന ഒരു ബെന്ച് മാര്‍ക്ക് ആയി എടുക്കാമെന്നാണോ തറവാടി പറഞ്ഞത് ?

ഉസ്മാനിക്ക said...

ശ്രീമാൻ സിയക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും ഇന്ന് ഉച്ചക്ക് കഴിക്കാൻ വെച്ചിരുന്ന ശ്രീ ശ്രീ പഴങ്കഞ്ഞിയും (മൂപ്പ് കൂടിയതുകൊണ്ടാ ഒരു ശ്രീ കൂട്ടിയത്) ശ്രീശ്രീശ്രീശ്രീ ഒണക്ക മത്തിയും ബഹിഷ്കരിക്കുന്നു.

Ignited Words said...

മലയാളം നേരെ ചൊവ്വെ എഴുതാനറിയാത്ത ശ്രീ കൈപ്പള്ളീ ബ്ലോഗ് ഡിലീറ്റണം. അര എന്ന വാക്കു അരക്കെട്ടീനെ സൂചിപ്പിക്കുന്നതായതിനാൽ അതു അശ്ലീലമായി ദ്യോതിപ്പിക്കുന്ന ഒന്നാണ്. അത് കൊണ്ട് അശ്ലീലം പറഞ്ഞ കൈപ്പള്ളീ മാപ്പ് പറയണം.

കാട്ടുമാക്കാന്‍ വര്‍മ്മ said...

കുഴൂര്‍ വിത്സന്‍ ഇരുന്നു വാര്‍ത്ത വായിക്കുന്ന ബെഞ്ചിനു ആരാണ്ടാ മാര്‍ക്കിട്ടത്?

കഞ്ഞിക്കണ്ണേട്ടന്‍ തിരിച്ചു വരുമെന്നു പ്രതീക്ഷയോടെ കണ്ണില്‍ ഇളനീര്‍കുഴ്മ്പൊഴിച്ച് കാത്തിരിക്കുന്നു

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീമാൻ ഉസമാൻ എന്തിനാണു സ്വന്തം പേരിൽ ഇക്ക ചേർത്തു എഴുതുന്നതു എന്നു ഇവിടേ ഇപ്പോൾ വിശതീകരിച്ചിരിക്കണം. അല്ലാത്തപക്ഷം ബ്ലോഗ് തീയിട്ട് നശിപ്പിക്കേണ്ടതാണു.

Ignited Words said...

ശ്രീമാൻ കൈപ്പള്ളീ എന്തിനാണു പേരിന്റെ കൂടെ പള്ളീ ചേർത്തെഴുതുന്നതെന്ന് വിശദമാക്കണം.

Benny John said...

വിശദമല്ല ശ്രീ ഷിബൂ "വിശതം" 100 വട്ടം ഇമ്പോസിഷന്‍ എഴുതി കൊണ്ടു വരൂ വേഗം എന്നിട്ട് ഇനി കമന്റിട്ടാ മതി

കാട്ടുമാക്കാന്‍ വര്‍മ്മ said...

കയ്യിലിരുപ്പു വച്ച് പള്ളീന്നു വരെ കിട്ടും എന്ന അര്‍ത്ഥത്തിലാ ഷിബൂ :)

Benny John said...

ശ്രീ കൈപ്പള്ളിയുടെ കൈയ്യിലിരുപ്പ് വച്ച് വഴിയേ പോണ ചെക്കന്‍ മാര്‍ വരെ വന്നൊരു ഞോണ്ട് കൊടുക്കും എന്നാണ് ശ്രീ ഷിബു ഉദ്ദേശിച്ചത് അല്ലേ, താനൊരു ബ്ളോഗ് ഉണ്ടാക്കി ഡിലിറ്റ് ചെയ്തേ

☮ Kaippally കൈപ്പള്ളി ☢ said...

ശ്രീമാൻ തീപ്പൊരിപദങ്ങൾ
എന്റെ തറ വാട്ടിന്റെ പേരിനെ ഇങ്ങനെ പിരിച്ചു അവഹേളിച്ചതിൽ കണിയാപുരം ജമായത്തിൽ ഒരു പരാതി കൊടുക്കുന്നതാണു. അവർ നിങ്ങലുടെ പേരിൽ ഫത്വ പുറത്തിറക്കുന്നതായിരിക്കും.

മരിച്ചുകിടക്കുന്ന താങ്കളുടെ ബ്ലോഗ് പുട്ടാൻ ഞാൻ പറയില്ല.

::സിയ↔Ziya said...

ഇനി മുതല്‍ ബ്ലോഗുകളില്‍ കമന്റിടാനുള്ള സോറി സ്മൈലിയിടനുള്ള അവകാശം ബ്ലോഗര്‍ ശ്രീക്ക് മാത്രം.
ബ്ലോഗര്‍ ശ്രീയെ ശ്രീന്ന് വിളിച്ചില്ലെങ്കില്‍ ശ്രീക്ക് കുഴപ്പമുണ്ടോ ശ്രീ? ശ്രീക്ക് കുഴപ്പമില്ലെങ്കില്‍ ശ്രീന്ന് വിളിച്ചില്ലേല്‍ ശ്രീ തറവാടി ശ്രീന്ന് വിളിക്കാഞ്ഞതിനാല്‍ ശ്രീന്ന് വിളിച്ച കമന്റ് ഡിലീറ്റിയാല്‍ ശ്രീക്ക് ഫീലിംഗാവുമോ ശ്രീ? അല്ലെങ്കില്‍ ശ്രീ ശ്രീന്ന് വിളിച്ചാല്‍ സാക്ഷാല്‍ ശ്രീമാന്‍ ശ്രീശ്രീ രവിശങ്കര്‍ കോപ്പിറൈറ്റിനു കേസ് കൊടുക്കുമോ ശ്രീ?

Ignited Words said...

ശ്രീ കൈപ്പള്ളീ അടി ഇരന്ന് വാങ്ങുന്ന സ്വഭാവമാണെങ്കിലും അദ്ദേഹത്തിനെ ഇങ്ങനെ കമന്റിട്ട് അപമാനിച്ച ശ്രീ ശശി ബ്ലോഗ് പൂട്ടണം

ബിജു കോട്ടപ്പുറം said...

എന്തു തമാശയുടെ പേരിലാണെങ്കിലും ബ്ലോഗു നിത്തിപ്പോകും വിധം ഒരാളെ വെട്ടുകിളി ആക്രമണം നടത്തിയതും അയാളുടെ കവിതയെ അവഹേളിച്ചതും മഹാ ചെറ്റത്തരം ആണ്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ശ്രീ.തറവാടിക്കു തന്നെയാണ്. കുഞ്ഞിക്കണ്ണന്‍ മാഷെപ്പോലുള്ള പഴയ തലമുറയില്‍പ്പെട്ട കവികളെ തിരിച്ചു ബ്ലോഗിലേക്കെത്തിക്കേണ്ടത് ഇവിടെ കമന്റിട്ടവരുടെയും കൂടെ കടമയാണ്. പറ്റുമെങ്കില്‍ കെ.പി.എസ്സിനെയോ ഇഞ്ചിപ്പെണ്ണിനെപ്പോലെയോ ആരെയെങ്കിലും കൊണ്ട് വിളിപ്പിച്ചാല്‍ കുഞ്ഞിക്കണ്ണന്‍ മാഷ് തിരിച്ചു വന്നേക്കുമെന്ന് എനിക്കു തോന്നുന്നു. എന്തു പറയുന്നു? സീക്കേക്കേയെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ബ്ലോഗ് ഇവന്റ് നടത്തുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?

Ignited Words said...

പറന്ന് പോകുന്ന അടി ഫ്ലൈറ്റ് പിടിച്ച് പോയി വാങ്ങി പോക്കറ്റിൽ വെക്കുന്ന സ്വഭാവമാണെങ്കിലും ശ്രീമാൻ കൈപ്പള്ളീയെ പരസ്യമായി അപഹസിക്കുന്ന ശ്രീ കാ. മാ. വർമ്മ ബ്ലോഗ് പൂട്ടണം

☮ Kaippally കൈപ്പള്ളി ☢ said...

സിയ നീ നൂടിക്കനുള്ള പുറപ്പാടാണല്ലെ

☮ Kaippally കൈപ്പള്ളി ☢ said...

ഞാൻ സമ്മതിക്കല്ല

Benny John said...

തീപ്പൊരി പദം എന്ന അനുപമമായ തര്‍ ജ്ജമ ചെയ്തതിനാല്‍ കൈപ്പള്ളി നാളിത് വരെ ചെയ്ത എല്ലാ പാപങ്ങളും ഹല്‍ക്കുല്‍ ത്താക്കി മാപ്പാക്കി കൊടുത്തിരിക്കുന്നു, ആയതിനാല്‍ കൈപ്പള്ളി ബ്ളോഗ് പൂട്ടണ്ട, ഒപ്പം കെ പി സുകുമാരന്‍ ശ്രീ അങ്കിളെ ഈ വേദിയിലേക്ക് ക്ഷണിച്ച് കൊള്ളുന്നു

☮ Kaippally കൈപ്പള്ളി ☢ said...

I am the come, I am the come of the hundred

☮ Kaippally കൈപ്പള്ളി ☢ said...

യെസ്

Benny John said...
This comment has been removed by the author.
Ignited Words said...

അപ്പൊൾ ശ്രീ കുഞ്ഞിക്കണ്ണൻ മാഷ് ബ്ലോഗ് പൂട്ടിയോ? തമാശയെല്ലാം വിട്ട് അല്പം സീരിയസായെ പറ്റു.

കൈപ്പള്ളീ തമാശ വേറെ കാര്യം വേറേ താങ്കൾ ശ്രീ കുഞ്ഞിക്കണ്ണനെ അപമാനിച്ച് വിട്ടത് ശരിയായില്ല, ശ്രീ തറവാടി താങ്കൾക്ക് കൂടീ ഇതിലുത്തരവാദിത്വമുണ്ട്. ബ്ലോഗിൽ അല്പസ്വല്പം തമാശയാക്കെയാവാം പക്ഷെ ഇങ്ങനെയൊരവസ്ഥ ഉണ്ടാക്കിയതിന്റെ സകല ഉത്തരവാദിത്വവും താങ്കൾക്കാണ്. താങ്കൾക്ക് ആദ്യമെ ശ്രീ കൈപ്പള്ളിയെ വിലക്കാമായിരുന്നു.

വളരെ മോശമായിപ്പോയി തറവാടി..:(

☮ Kaippally കൈപ്പള്ളി ☢ said...

ബിജു കോട്ടപ്പുറം

നിങ്ങൾ ആരും കരുതുന്നതുപോലെ അദ്ദേഹം ഒരു യധാർത്ഥ വ്യക്തിയല്ല. നിങ്ങളുടെ മനോവിഷമം കണ്ടിട്ട് പറഞ്ഞതാണു്. കൂടുതൽ എന്നോടോന്നും ചോദിക്കരുതു്.

ഉസ്മാനിക്ക said...

ശ്രീമാൻ കപ്പള്ളി അവർകളുടെ അഭ്യർഥന മാനിച്ച് ഞാൻ ഇന്ന് മുതൽ എന്റെ പേരിലെ (ശ്രീ ഉസ്മാനിക്ക) ഇക്ക മുറിച്ച് ദൂരെ എറിയുന്നു...

Ignited Words said...

ശ്രീ കൈപ്പള്ളീ ഉരുണ്ട്കളിക്കരുത്. താങ്കളെക്കാരണം ഒരു പ്രായമായ ബ്ലോഗർ ബ്ലോഗ് ഡിലീറ്റ് ചെയ്ത് പോയതും പോര, ഇപ്പോൾ അദ്ദേഹം യഥാർത്ഥ വ്യക്തിയല്ല എന്ന് പറഞ്ഞ് അപമാനിക്കുക കൂടി ചെയ്യുന്നൊ?

ഇങ്ങനെയാണെങ്കിൽ കുറച്ച് നാൾകഴിയുമ്പോൾ ശ്രീ കെ പി എസ് നിലവിലുള്ള വ്യക്തിയല്ല എന്ന് കൂടീ താങ്കൾ പറയുമല്ലൊ?

മോശമാണ് കൈപ്പള്ളീ, വളരെ മോശം...!

☮ Kaippally കൈപ്പള്ളി ☢ said...

അതാരിടെ "കപ്പള്ളി"

Benny John said...

ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും മിണ്ടാതിരിക്കുന്ന ശ്രീ തറവാടി മൌനം പാലിക്കുക. മറ നീക്ക് പുറത്ത് വരിക. കൈപ്പള്ളിയ്ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ഈ ബ്ളോഗ് വിട്ട് കൊടുക്കുകയും അത് വഴി കുഞ്ഞിക്കണ്ണന്‍ അവര്‍ കളുടെ ബ്ളോഗ് പൂട്ടാന്‍ ഇടയാക്കുകയും ചെയ്ത കാരണം ഈ ബ്ളോഗ് പൂട്ടുക

Benny John said...

ഉസ്മാനിക്കയ്ക്ക് ഇക്ക വേണ്ടേങ്കില്‍ കൈപ്പള്ളിയ്ക്ക് കപ്പള്ളി മതി ;)

Ignited Words said...

ഇതിപ്പോൾ പറയുന്നത് തമാശയല്ല കൈപ്പള്ളീ, താങ്കളെ ക്കാരണം പ്രായത്തിൽ മൂത്ത ഒരു വ്യക്തി അദ്ദേഹത്തിന്റെ ബ്ലോഗ് ഡിലിറ്റ് ചെയ്ത് പോയതും പൊര പിന്നെയും അദ്ദേഹത്തിനെ അപമാനിക്കുന്ന്നത് മാന്യനെന്നവകാശപ്പെടുന്ന താങ്കൾക്ക് ചേർന്നതല്ല.

തറവാടി, പോസ്റ്റിടുന്നതും ഡിലീറ്റ് ചെയ്യുന്നതും കമന്റുകൾ പബ്ലിഷ് ചെയ്യുന്നതും മറുപടി പറയുന്നതുമെല്ലാം താങ്കളുടെ ഇഷ്ടം, പക്ഷെ ഇപ്പൊൾ മൌനം പാലിക്കുന്നത് നല്ല ഒരു കീഴ്വഴക്കമല്ല, താങ്കളുടെ പോസ്റ്റ് ആണു മേല്പറഞ്ഞ സംഭവത്തിനു ആധാരമെന്ന് കൂടീ ഓർമ്മയുണ്ടായാൽ മതി..

::സിയ↔Ziya said...

കുഞ്ഞിക്കണ്ണനങ്കിള്‍ പോയെങ്കില്‍ തിരികെ വിളിക്കാം.
“അയ്യോ കണ്ണാ പോകല്ലേ
കുഞ്ഞിക്കണ്ണാ പോകല്ലേ
അയ്യോ കണ്ണാ പോകല്ലേ
കുഞ്ഞിക്കണ്ണാ പോകല്ലേ
അയ്യോ കണ്ണാ പോകല്ലേ
കുഞ്ഞിക്കണ്ണാ പോകല്ലേ”

ബിജു കോട്ടപ്പുറം said...

ഇത്രയും ഉറപ്പായിപ്പറഞ്ഞ സ്ഥിതിക്ക് കൈപ്പള്ളി തന്നെയാണ് ശ്രീ.കു.ക എന്ന് ഉറപ്പിക്കാമോ?

☮ Kaippally കൈപ്പള്ളി ☢ said...

ബിജൂ
അതു ഇന്നുവരെ ചെയ്തിട്ടില്ലാത്ത കാര്യമാണു

കണ്മണി said...

ഹരികുമാറിനും ശ്രീദേവി നായര്‍ക്കും ശേഷം മലയാളം ബ്ലോഗിങ്ങിലെ ഫാസിസ്റ്റുകള്‍ ഇല്ലാതാക്കിയ മറ്റൊരു രക്തസാക്ഷി. ശ്രീമാന്‍.സി.കുഞ്ഞിക്കണ്ണന്‍.

ബ്ലോഗിന്റെ അധ:പതനം കണ്ട് സഹതാപം തോന്നുന്നു.

Benny John said...

കൈപ്പള്ളി ശരിക്കും പറഞ്ഞതാണോ ? നിങ്ങളാണോ കു ക മാഷ് !!!

Ignited Words said...

ഇത്രയും ആധികാരികമായി പറയണമെങ്കിൽ ക.കു.മാഷ് തീർച്ചയായും ശ്രീ കൈപ്പള്ളീ തന്നെ...!

Benny John said...

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം . സത്യമാണോ കൈപ്പള്ളീ നിങ്ങള്‍ തുറന്നു പറയൂ, ഈ ബ്ലോഗ്ഗിന്റെ നാഥന്‍ ശ്രീ തറവാടി നിങ്ങളോട് ക്ഷമിക്കും

☮ Kaippally കൈപ്പള്ളി ☢ said...

കുഞ്ഞിക്കണ്ണൻ ഞനല്ല

Benny John said...

ശ്രീ ഷിബൂ ഒരു പ്രത്യേക ആംഗിളില്‍ നിന്നു നോക്കുമ്പോള്‍ ശ്രീ കു ക യുടെ മുഖം കൈപ്പള്ളി താടിയും മീശയും വച്ചത് പോലെ തോന്നും എങ്കിലും ഈ കാര്യത്തില്‍ കൈപ്പള്ളി പറയുന്നത് വിശ്വസിക്കാമെന്ന് തോന്നുന്നു.

☮ Kaippally കൈപ്പള്ളി ☢ said...

വളരെ കാര്യമായിട്ടാണു ഞാനു് ഇതു് പറയുന്നതു്. എനിക്ക് അറിയാവുന്ന ഒരു ബ്ലോഗർ ആണു "കുഞ്ഞിക്കണ്ണൻ" എന്ന പേരിൽ ഇവിടെ comment എഴുതിയ വ്യക്തി. അദ്ദേഹം ബ്ലോഗ് പൂട്ടിയതിന്റെ കാരണം ഇതൊന്നുമല്ല. അദ്ദേഹം പലയിടങ്ങളിൽ കമന്റ് ഇടകയും അതിൽ നിന്നും അദ്ദേഹം ഒരു "ഫ്രാഡ് ഐറ്റം" ആണെന്നുള്ളതു് ഒരുപാടു പേർക്ക് മനസിലായതുകൊണ്ടുമാണു അദ്ദേഹം അതു് പൂട്ടിയതു് എന്നു അദ്ദേഹം സ്വകാര്യമായി എന്നോടു പറഞ്ഞു.

അല്ലാതെ അദ്ദേഹം എഴുതുന്ന തരത്തിള്ള ഭാഷ നൈപുണ്യം എനിക്ക് ഒരു കാലത്തും ഉണ്ടാവില്ല എന്നു എന്റെ എന്തെങ്കിലും കുന്തം വായച്ചിട്ടുള്ളവർക്ക് അറിയാം.

Benny John said...

ആ വ്യക്തി ആരാണെന്ന് പറയൂ കൈപ്പള്ളീ
സിയ , ഇടിവാള്‍ , കെ പി എസ് ഇവരില്‍ ആരെങ്കിലും ഒരാളാണോ ?

കെ.ആര്‍. സോമശേഖരന്‍ said...
This comment has been removed by the author.
കെ.ആര്‍. സോമശേഖരന്‍ said...

മഹാക്രൂരതയാണു നിങ്ങളീച്ചെയ്യുന്നത്.

പഞ്ചപാവമായ എന്റെ സുഹൃത്ത് കുഞ്ഞിക്കണ്ണന്‍ ബ്ലോഗുനിര്‍ത്തി വിഷാദവാനായി ഇരിക്കുന്ന ഈ അവസ്ഥയില്‍ അദ്ദേഹത്തിനെതിരെ നെടിയക്രൂരതകാട്ടി അവഹേളനം നടത്തുന്നത് ദുഷ്ടതയാണ്. അദ്ദേഹം എന്നെ ഇപ്പോള്‍ ഫോണ്‍ വിളിച്ച് ഇതെല്ലാം പറഞ്ഞതേയുള്ളൂ. മുകളിലൊരാള്‍ ഇതെല്ലാം കാണുന്നു എന്നെങ്കിലും ഓര്‍ത്ത് നിര്‍ത്തൂ ഈ ക്രൂരത

എന്ന്
സോമശേഖരന്‍. കെ

Benny John said...

ഏകദേശം 26 രൂപ മുടക്കി ശ്രീ തറവാടി അയച്ച് എസ് എം എസിനു മറുപടി അയക്കാനുള്ള മര്യാദ പോലുമില്ലാത്ത ഹിറ്റ് എഫ് എം പൂട്ടുക.


OF :
Shalu Faisal, Is Karunakaran your grand son?ഈ എഴുതിയിരിക്കുന്നത് ആരെങ്കിലും ഒന്നു വ്യാഖ്യാനിച്ച് തരാമോ, ഒന്നും മനസിലായില്ല :(.

☮ Kaippally കൈപ്പള്ളി ☢ said...

കെ.ആര്‍. സോമശേഖരന്‍ സാറിന്റെ പടവും R. K. Murthyയുടെ പടവും എങ്ങനെ ഇത്രയും സാമ്യം എന്നു് എത്ര ചിന്ത്രിച്ചിട്ടും മനസിലാകുന്നില്ല.

മിക്കവാറും ഇവിടുള്ള എല്ലാ അനോണികളെയും ഈ ഒരു പോസ്റ്റിലൂടെ പൊങ്ങിട്ടും.

☮ Kaippally കൈപ്പള്ളി ☢ said...

കുട്ടികളെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക, തറവാടി ബ്ലോഗ് പൂട്ടിയില്ലെങ്കിൽ ഞാൻ ഉച്ചഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തുന്നതായിരിക്കും. ഇന്നു ഉച്ചക്കു ശേഷം ഇതു തന്നെ പണി.

Benny John said...

പോയി വാ കൈപ്പള്ളി ഉച്ച കഴിഞ്ഞ് ചായക്കൊപ്പം കഴിക്കാന്‍ 12 ഉണ്ടം പൊരീം ഒരു 10 പഴം പൊരീം വാങ്ങീട്ട് പോരേ

കെ.ആര്‍. സോമശേഖരന്‍ said...

കൈപ്പള്ളി അനുജാ,

ആര്‍.കെ. മൂര്‍ത്തിയുടെ ഇനിഷ്യത്സും കെ.ആര്‍. സോമശേഖരന്റെ ഇനിഷ്യത്സും നോക്കുമ്പോഴെങ്കിലും താങ്കള്‍ക്ക് അതു മനസിലാവേണ്ടതായിരുന്നു.

കുടുംബകാര്യങ്ങള്‍ ബ്ലോഗില്‍ വിളമ്പരുതെന്ന് പ്രിയസുഹൃത്ത് ശ്രീ. കെ.പി.എസ്സ് പറഞ്ഞിട്ടുണ്ട്, എങ്കിലും പറയട്ടെ. ആര്‍.കെ. മൂര്‍ത്തി എന്റെ അനുജനാണ്. ഞാനവനെ നാണുക്കുട്ടന്‍ എന്നാണ് വിളിക്കുന്നത്.

മഹാ വികൃതിയായിരുന്നു ഞങ്ങളുടെ നാണുക്കുട്ടന്‍. എന്നാലും പാടാന്‍ വല്ലാത്ത വാസനയാണ്. കോന്നമ്പാലത്തെ കണ്ണാടിപ്പുഴയില്‍ക്കിടന്ന് നാണുക്കുട്ടന്‍ പാട്ടുപാടുന്നതുകേള്‍ക്കാന്‍ എന്തു രസമായിരുന്നെന്നോ. ഹൊ, ആ ഗതകാലസ്മരണകള്‍ ഉണരുമ്പോള്‍ ഞാന്‍ ഗദ്ഗദകണ്ഠനായിപ്പോവുന്നു.

എന്റെ അനുജനെ ബ്ലോഗ് ലോകത്തിനു പരിചയപ്പെടുത്തിയതിന് അനുജനു നന്ദി. അവനെയും ബ്ലോഗില്‍ കൊണ്ടുവരണം എന്ന് ആലോചിക്കായ്കയല്ല, എന്നാല്‍ ഈ ബ്ലോഗില്‍ ശ്രീ. കുഞ്ഞിക്കണ്ണനും ഏതോ വര്‍മ്മയുടെ ബ്ലോഗില്‍വെച്ച് എനിക്കും ഉണ്ടായ മാനഹാനി ഓര്‍ക്കുമ്പോള്‍ അതൊന്നും വേണ്ട, അവന്‍ പാട്ടും പാടി ജീവിക്കട്ടെ എന്ന് ചിന്തിച്ചുപോവുന്നു.

സ്വന്തം,
കെ.ആര്‍. സോമശേഖരന്‍

Benny John said...

സോമശേഖരന്‍ ചേട്ടാ മൂര്‍ത്തിയണ്ണനോട് ഒരു പാട്ട് ബ്ളോഗ് തുടങ്ങാന്‍ പറയൂ, ഈ കിരണ്‍സ് ഒക്കെ പാടിയത് കേട്ട് ബോര്‍ അടിച്ചു. ശുദ്ധമായ സംഗീതം ബ്ലോഗില്‍ അലയടിക്കട്ടെ.

മൂര്‍ത്തിയണ്ണനെ പരിചയപ്പെടുത്തിയതിനു നന്ദി

Benny John said...

കൈപ്പള്ളി ഉച്ച ഭക്ഷണത്തിനു എന്തൊക്കെയാണാവോ കഴിക്കുന്നത്.ഒട്ടകത്തിന്റെ ഇറച്ചി ഒണക്കിപ്പൊടിച്ച് കലക്കി കഞ്ഞിയാക്കിയതും ചിക്കന്‍ ചമ്മന്തിയും ആവും ചിലപ്പോള്‍,കൊതി വരുന്നേ.

::സിയ↔Ziya said...

ക്ലിയര്‍കട്ട് ഫോട്ടോഷോപ്പ് മാനിപ്പുലേഷന്‍
ഇത് നോക്കുക.

പിന്നേം മൊണപ്പിക്കാന്‍ വന്നിരിക്കുവാ സോമക്കുണേപ്പന്‍.

☮ Kaippally കൈപ്പള്ളി ☢ said...

അപ്പോൾ ഇതു സിയ തന്നെ

Benny John said...

സിയ!!!!

ബിജു കോട്ടപ്പുറം said...

ഫോട്ടോഷോപ്പ് വിദഗ്ദനാണെങ്കില്‍ അതു സിയ അല്ലാതാര്? കൈപ്പള്ളിയും ആയിക്കൂടാതില്ല. ഇനി സത്യം പറയെടേയ്!

::സിയ↔Ziya said...

കൈപ്പള്ളീ ഈ ചതി എന്നോട് വേണ്ടാരുന്നു.
ഞാന്‍ സോമനായെന്നോ :(

ബിജു കോട്ടപ്പുറം said...

രണ്ടുപേരുടേം ഉരുണ്ടു കളി ജോറാവുന്നുണ്ട്. ഇതു സിയ തന്നെ. പിള്ളാരൊക്കെ പിരിഞ്ഞുപോ! സംശയമുള്ളവര്‍ ഇതു നോക്കൂ. പോരാത്തതിന് ഹിപ്നോട്ടിസവും അറിയാമെന്ന് എഴുതിയിട്ടുണ്ട്.

അമ്പട കള്ളാ!

ബിജു കോട്ടപ്പുറം said...

ദ്രാവിഡിന് നൂറ്റി അറുപതായി സ്കോര്‍. എല്ലാരും ഒത്തു പിടിച്ചാല്‍ നമുക്കും അവിടം വരെ എത്തിക്കാം.

സിമി said...

ഈ കള്ളക്കളി പൊളിച്ചതിന് അഭിനന്ദനങ്ങള്‍ കൈപ്പള്ളി.

സിയയുടെ ഫോട്ടോഷോപ്പ് ബ്ലോഗ് കണ്ടപ്പൊഴേ എനിക്കു സംശയം തോന്നിയിരുന്നു..

::സിയ↔Ziya said...

സിമീ ഡോണ്ടൂ...മനസ്സറിയാത്ത കാര്യമാണ്...

::സിയ↔Ziya said...

യഥാര്‍ത്ഥ സോമാ, കുഡോസ് റ്റു യൂ...
മറ നീക്കി പുറഹ്ത്റ്റു വരൂ പ്ലീസ്

☮ Kaippally കൈപ്പള്ളി ☢ said...

അർത്ഥഗർഭമായ നിശബ്ദത

Ignited Words said...

മൂര്ത്തിയെ സോമശേഖരനാക്കിയ സിയ ബ്ലോഗ് ഡിലീറ്റ് ചെയ്യണം.

Ignited Words said...

കൈപ്പള്ളിയെ മനപ്പൂര്‍വം അവഹേളീക്കുകയായിരുന്നൊ സിയയുടെ ഉദ്ദേശമെന്ന് വ്യകതമാക്കണം . ഇതൊക്കെ നേരത്തെ അറിഞ്ഞത് കൊണ്ടായിരിക്കും തറവാടി നേരത്തെ സിയയുടെ കമന്റ് ഡിലീറ്റ് ചെയ്തതത്. എന്തായാലും ചെയ്യാത്ത കുറ്റത്തിനു ആരോപണം ഏല്ക്കേണ്ടീ വന്ന കൈപ്പള്ളീക്ക് അനുശോചനങ്ങള്. സിയ ബ്ലോഗ് പൂട്ടിയേ തീരു

☮ Kaippally കൈപ്പള്ളി ☢ said...

ആരെങ്കിലും എനിക്കൊരു ആദരാഞ്ചലി കൂടി പറഞ്ഞിരുന്നെങ്കിൽ എനിക്ക് വീട്ടിൽ പോകാമായിരുന്നു.

കണ്മണി said...

ദുബായിലുള്ള ഒരു ബ്ലോഗര്‍ ആണ് ഈപ്പണി ചെയ്യുന്നതെന്ന് വര്‍മ്മാലയത്തില്‍ കമന്റു കണ്ടപ്പോ ഇത്രേം നിരീച്ചില്യാ. എന്നാലും ഇതല്പം കടന്ന കൈയ്യായി ട്ടോ. ഫോട്ടോഷോപ്പ് അറിയാമെന്ന് വെച്ച് നെറ്റിലുള്ള വല്ലവരുടേയും ഫോട്ടോ ഒക്കെ ഇങ്ങനെ മാറ്റി ബ്ലോഗര്‍മാരെ മൊത്തം പൊട്ടന്മാരാക്കിയത് അത്രക്കങ്ങട് ശരിയാണെന്നും തോന്നണില്യ. ഇനീപ്പോ കുഞ്ഞിക്കണ്ണനായി വന്നതും സിയ ആണോ ആവോ? ഇനീപ്പോ ഈ ഇഞ്ചിപ്പെണ്ണും നമതും ചന്ത്രക്കാരനും ഒക്കെ ശരിക്കുള്ള ആള്‍ക്കാരന്യാന്ന് ആര്‍ക്കറിയാം! എല്ലാം എങ്ങനാ അങ്ങട് വിശ്വസിക്ക്വാ?

☮ Kaippally കൈപ്പള്ളി ☢ said...

കണ്മണിീീീീീീീീീീീീീീീീീീീീീീ

ഓവർ അക്കല്ലെ

റം ഗോപാല്‍ വര്‍മ്മ said...

ശ്രീ കരുണാകരനെ ശ്രീ എന്ന് അഭിസംബോധന ചെയ്യാതിരുന്നത് വളരെ മോശമായി. ഷാലു ഫൈസല്‍ ഇങ്ങനെ പോയാല്‍ നരകത്തില്‍ തന്നെ പോകും എന്നതിന് സംശയം ഇല്ല. ഞാന്‍ എന്‍റെ അച്ഛനെ പോലും ശ്രീ എന്ന് ചേര്‍ത്താണ് വിളിക്കാറ്.

ഓ.ടോ: ഇവിടെ ആദ്യമാണ്. ഇത്രയും ഒറിജിനല്‍ ആയ ചിന്തകള്‍ എഴുതിയിരിക്കുന്ന ബ്ലോഗുകള്‍ വളരെ കുറവാണ്. താങ്കള്‍ എന്ത് കൊണ്ടു സ്വന്തം പേരും ഫോട്ടോയും വച്ച് എഴുതാത്തത് എന്ന് അദ്ഭുതപ്പെടുന്നു.

കാട്ടുമാക്കാന്‍ വര്‍മ്മ said...

യെട യെട സിമി, സിയയുടെ തലയില്‍ സോമശേഖരനെ കെട്ടി വച്ചതും നീ നല്ല പിള്ള ചമഞ്ഞു വന്നു അല്ലേ? കൊച്ചു കള്ളാ:)

പണ്ടു ശശിയാവതരിച്ചതും ഭവാന്‍ തന്നെഎന്നെ രഹസ്യം ഇവിടെ അങ്ങാടിപ്പാട്ടാണു മോനേ. ദുബായിലെ വെയിലു കൊള്ളുന്നതുകൊണ്ടാവാം മോനേ ഇമ്മാതിരി കുബുദ്ധികള്‍ തോന്നുന്നേ. നീ പോയി തൊപ്പിവയ്ക്ക്

ഒതയാര്‍ക്കം said...

യെടാ ഏയ് തറവാടി.

താനയച്ച ഈ മെസ്സേജിന്റെ അര്‍ത്ഥം തനിക്കറിയോ, “ Shalu Faisal, Is Karunakaran your grand son?' “

ഷാലു ഫൈസല്‍ എന്ന് പേരു ഉച്ചരിക്കാനുള്ള അര്‍ഹതയുണ്ടോ തനിക്ക്, നീ നാലു തവണ കുളിക്കണം ആ പേരു ഉച്ചരിക്കണമെങ്കില്‍.

കരുണാകരനു ശ്രീ ചേര്‍ക്കാത്തതില്‍ മെസ്സേജ്, മാങ്ങാതൊലി.

Ignited Words said...

സി കുഞ്ഞിക്കണ്ണൻ എന്ന വ്യക്തി ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയമുണ്ട്. സിയയാണ് മേപ്പടിയാനു ബിനാമിയാകാൻ വേണ്ട സൌകര്യങ്ങൾ, ഫോട്ടോഷോപ്പിൽ ഫോട്ടൊ മിനുക്കിയതും മറ്റും ചെയ്ത് കൊടുത്തതെന്നും സംശയമുണ്ട്.
സിയക്ക് എന്റെ ആദാരാജ്ഞലികൾ..:(

കാട്ടുമാക്കാന്‍ വര്‍മ്മ said...

ശ്രീ. കുഞ്ഞിക്കണ്ണനെ ആക്ഷേപിച്ചെന്നാരോപിച്ച് ശ്രീ. സിയയുടെ കമന്റുകള്‍ ഡീലിറ്റിയ ശ്രീ തറവാടി, ശ്രീ സിയയെയും, ശ്രീ സിമിയെയും ആക്ഷേപിക്കുന്ന ശ്രീ കൈപള്ളി,ശ്രീ സജി,ശ്രീ ഷിബു,ശ്രീ ശശി, പിന്നെ ശ്രീ എന്റെതും ആയ കമന്റുകള്‍ എല്ലാം ഡീലിറ്റണം.

റോബി said...

“ Shalu Faisal, Is Karunakaran your grand son?' “

അങ്ങനെ ചോദിക്കാൻ കരുണാകരനെ താങ്കൾ മടിയിലിട്ടു വളർത്തിയതാണോ തറവാടീ?

Is ശ്രീ.കെ. കരുണാകരൻ your grand son?' എന്നായിരിക്കണ്ടേ ചോദ്യം. തറവാടിക്ക് അടുപ്പിലും തൂറാമെന്നാണോ?

Ignited Words said...

ശ്രീ തറവാടി അടുപ്പിൽ തൂറുന്നു എന്നാരോപിച്ച ശ്രീമാൻ റോബി പ്രസ്തുത കമന്റ് പി‌ൻ‌വലിച്ച് പരസ്യമായി മാപ്പ് പറയണം.

കാട്ടുമാക്കാന്‍ വര്‍മ്മ said...

ആഹ! റോബിയാണു താരം.

ഇനി ആരും സ്വപ്നത്തില്‍ പോലും കരുണാകരനെ ശ്രീയില്ലാതെ ആലോചിക്ക പോലും ചെയ്യരുത്

ഒതയാര്‍ക്കം said...

“ഇവയില്‍നിന്നൊക്കെ എനിക്ക് മനസ്സിലാക്കാനാവുന്നത് റേഡിയോ അവതാരകരെ മോണിറ്റര്‍ ചെയ്യാനോ ശെരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ലെന്നാണ്.“

യെട ഏ തറവട്ടി.
താന്‍ പോകുന്നോടോ ഷാലു ഫൈസലിന് നിര്‍ദ്ദേശം കൊടുക്കാന്‍, അതിനുമാത്രം നീളമുണ്ടോ തന്റെ കോണകത്തിന് ?

ബിജു കോട്ടപ്പുറം said...

ബ്ലോഗിങ്ങു തുടങ്ങിയേ പിന്നെ തറവാടീടെ ബ്ലോഗില്‍ കുടുംബക്കാര്‍ടെ അടക്കം എല്ലാം കൂട്ടി പത്തു കമന്റിലധികം വീണട്ടില്ല.വീണപ്പോഴോ ഡബിള്‍ സെഞ്ചുറീം. എന്താ കഥ!!

Ignited Words said...

ശ്രീ തറവാടി ഡബിൽ സെഞ്ച്വറി അടിച്ചതിൽ കുണ്ടിതപ്പെടുന്ന ശ്രീ ബിജു കോട്ടപ്പുറം ബ്ലോഗ് ഡീലീറ്റണം.

ശ്രീ തറവാടി ശ്രീ ബിജുകോട്ടപ്പുറത്തിന്റെ കമന്റ് നിരുപാധികം ഡിലീറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

അനോണിമാഷ് said...

ഇനി വെള്ളെഴുത്താവുമോ കുഞ്ഞിക്കണ്ണന്‍? കുഞ്ഞിക്കണ്ണനാവുമോ വക്കാരി? വക്കാരി തന്നെയോ സോമശേഖരന്‍? സോമശേഖരനാണോ കാണാപ്പുറം നകുലന്‍? നകുലനാണോ പൊടിക്കൈ വര്‍മ്മ? ആകെ കണ്‍ഫ്യൂഷനായല്ലോ ശ്രീ.ഗുരുവായൂരപ്പാ!!!

ധൃഷ്ടദ്യുമ്നന്‍ said...

ചിന്തകള്‍ക്കു താഴെ ചിന്താരാഹിത്യമാണല്ലോ പരുമലഭഗവതീ ഇവിടെ കൂടുതല്‍. വായിച്ച് വായിച്ച് വിജാഗിരി എളവി. പച്ചവെള്ളം ചുമ്മാ ചെലുത്തിയതു പോലെയാണ് കാര്യങ്ങള്‍ . എന്തോന്നിത്? കമന്റുകളുടെ സംസ്ഥാന പ്ലീനമോ? പിന്നെ ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ നിസ്സാരകാര്യങ്ങളുടെ പേരില്‍ കമന്റുകള്‍ പിന്‍ വലിക്കണമെന്നും ഡിലീറ്റണമെന്നും പറയാന്‍ പാടുള്ളതല്ല. അതു തെറ്റാണ്. ബൂലോകത്തെ ജനാധിപത്യപ്രക്രിയയെ പ്രസ്തുത കര്‍മ്മങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. ആയത് കാര്യഗൌരവമുള്ള ബ്ലോഗുകളെയും ആക്രമിച്ചു കീഴടക്കും ! ഇഗ്നേഷ്യസ് വേഡ് അഥവാ ബിജു ആണ് ഏറ്റവും അധികം പ്രാവശ്യം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ആയതിനാല്‍ ആ മാന്യവ്യക്തിയുടെ കമന്റുകള്‍ മാത്രം ചവിട്ടിക്കൂട്ടാന്‍ മാന്യ മാരാരാശ്രീ അലിയു അലിവു കാണിച്ചാല്‍ ബൂലോകം രക്ഷപ്പെട്ടു.

തറവാടി said...

ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലൊ!

സമാധാനം :)

cALviN::കാല്‍‌വിന്‍ said...

സർ നെയിം കൂട്ടി വിളിക്കുന്നത് ആളെ മനസിലാവാനാണ്. അഡോൾഫ് എന്നു പറഞ്ഞാൽ അരും ആവാം... അഡോൾഫ് ഹിറ്റ്ലർ എന്നു പറഞ്ഞാൽ ആളെ മനസിലാവും... ഹിറ്റ്ലർ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന പത്രങ്ങൾ കാണം..

സദ്ദാം എന്നോ ഹുസൈൻ എന്നോ മാത്രം പറഞ്ഞാലും ആളെ മനസിലാവില്ല. രണ്ടും കോമൺ പേരുകൾ ആണ്. അതിനാൽ സദ്ദാം ഹുസൈൻ എന്നു പറയുന്നു. വാർത്തയിൽ ഒരിടത്ത് സദ്ദാ‍ം ഹുസൈൻ എന്ന് പ്രയോഗിച്ച് കഴിഞ്ഞാൽ പിന്നീടങ്ങോട്ട് സദ്ദാം എന്ന് മാത്രം അഭിസംബൊധന ചെയ്യുന്നത് കാണുകയും ചെയ്യാം..

സർ നെയിം ഉപയോഗിച്ച് വിളിക്കുന്നത് അഭിമാനപ്രശ്നമാവുന്നത് ബ്രിട്ടീഷ് രിതിയിൽ മാത്രമാണ് താനും.. അമേരിക്കൻ രീതിയിൽ ഫസ്റ്റ് നെയിം ഉപയോഗിച്ചു വിളികുന്നത് പഥ്യം. പലപ്പോഴും നിക്നെയിമും ആവാം...

ഉന്മേഷ് ശരിയായി പറഞ്ഞ പോലെ, എന്റെ കമ്പനിയിലും സി.ഇ.ഒ വിനെ വരെ (നാട്ടിൽ വച്ചായാലും പുറത്താ‍യാലും) ഫസ്റ്റ് നെയിമോ നിക് നെയിമോ വെച്ചാണ് വിളിക്കുന്നത്.

സാർ എന്ന് വിളിക്കുന്നതാണ് കളിയാക്കൽ ആയി കരുതുന്നത്. ബ്രിട്ടീഷുകാർ പിന്നിൽ ഉപേക്ഷിച്ച് പോയ ചില അച്ചടക്കവും കുമ്പിടലും മറക്കാൻ പറ്റാത്തത് കൊണ്ടാണ് ആരേയും കയറി സാർ എന്ന് വിളിക്കുന്നത് എന്തോ വലിയ കാര്യമാണെന്ന് നമുക്ക് തോന്നുന്നത്.

തറവാട് ഫൈസലിനയച്ച മെസ്സേജിൽ ഫൈസലിനെയോ കരുണാകരനേയോ ശ്രീ എന്ന് ചേർത്ത് അഭിസംബോധന ചെയ്തിട്ടില്ല എന്നത് രസകരമായിരിക്കുന്നു. ഹിപ്പോക്രസി?

ബിജു കോട്ടപ്പുറം said...

നിഷ്കളങ്കമായ ഒരു കമന്റ്:

കെ.പി.സുകുമാരന്‍ (K.P.S.) said...

പ്രിയ സുഹൃത്തെ,

ശ്രീ.സി.കുഞ്ഞിക്കണ്ണന്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തത് ദൌര്‍ഭാഗ്യകരമായിപ്പോയി. മലയാളം ബ്ലോഗോസ്ഫീയറിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കാതെ നിഷ്കളങ്കമായി പല സ്ഥലത്തും പോയി കമന്റുകള്‍ എഴുതിയതാണ് അദ്ദേഹത്തിന് വിനയായത്.

ഈ പ്രായത്തില്‍ മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കാന്‍ നല്ലൊരു മാദ്ധ്യമമാണ് ബ്ലോഗ്. അദ്ദേഹത്തോട് ബ്ലോഗ് അണ്‍‌ഡിലീറ്റ് ചെയ്യാന്‍ പറയൂ. ഞാനും അഭ്യര്‍ത്ഥിച്ചതായി അറിയിക്കൂ.

സ്നേഹപൂര്‍വ്വം,
സ്വന്തം കെ.പി.എസ്.
http://somashekharan.blogspot.com/2009/11/blog-post.html


ഇനി ഈ കെ.പി.എസും ഫ്രാഡ് തന്നീ? സിയാ നീ തന്നല്ലീ ഈ ക്യേപ്യീഎസ്സ്?

തറവാടി said...

കാള്‍‌വിന്‍,

താങ്കളുടെ കമന്റില്‍ എന്നോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്,
മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും.

ചിലര്‍ക്ക് കാര്യങ്ങള്‍ എത്ര പറഞ്ഞാലും/വായിച്ചാലും മനസ്സിലാവില്ല.

വായിച്ചാല്‍ ഉള്ളടക്കം വ്യക്തമാകുന്ന ഒരു പോസ്റ്റ് ജി.വിയുടെ കമന്റിലൂടെ കൂടുതല്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്.

അല്ലെങ്കില്‍ ഒരു കാര്യം ചെയ്യൂ, ഇതൊരു അത്യാധുനിക കവിതയാണെന്ന് സല്‍കല്പ്പിക്കൂ അപ്പോ പിന്നെ കുഴപ്പമില്ലല്ലോ :):), ;);)

Benny John said...

ശ്രീ തറവാടിയ്ക്കു പിന്നെ ഒരു ഗുണമുണ്ട്.
തന്റെ ബലഹീനതകള്‍ (മറ്റേതല്ല) പോലും കവികളുടെ തലയില്‍ കെട്ടി വയ്ക്കാനറിയാം.
കൊഴകൊഴ പറയാതെ മറുപടി പറ

തറവാടി ഫൈസലിനയച്ച മെസ്സേജിൽ ഫൈസലിനെയോ കരുണാകരനേയോ ശ്രീ എന്ന് ചേർത്ത് അഭിസംബോധന ചെയ്തിട്ടില്ല എന്നത് രസകരമായിരിക്കുന്നു. ഹിപ്പോക്രസി?

Benny John said...

സിയ/കു.ക എവിടെ പോയി ?

ഗുപ്തന്‍ said...

ഞാന്‍ ശ്രീ തറവാടി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരുമാതിരി അമ്മാവന്മാരെ എല്ലാം ശ്രീ എന്നു ചേര്‍ത്തുമാത്രമേ അഭിസംബോധന ചെയ്യാവൂ.

എന്നാല്‍ ഒരമ്മാവന്‍ വേറൊരമ്മാവനെപ്പറ്റി എസെമെസ് അയക്കുമ്പോള്‍ ശ്രീ എന്നുവച്ചില്ലെങ്കിലും കുഴപ്പമില്ല.

സജി പറവൂര്‍ said...

തറവാടിയെ അമ്മാവനെന്ന് വിളിച്ച ശ്രീ ഗുപ്തന്‍ രാജി വക്കുക, സോറീ, ബ്ലോഗ് പൂട്ടുക.

(കെ.പി.എസ് അണ്ണന്റെ ബ്ലോഗു വായിച്ച ശേഷമാ എന്തു കണ്ടാലും രാജിയോടെടുത്ത് വയ്ക്കാന്‍ പറയും)

തറവാടി said...

ഓ.....ജ്ജ് വന്നാ ഗുപ്താ അന്റെ ഒരു കൊറവുണ്ടായിരുന്നു ഹാവൂ സമാതാനായി!

☮ Kaippally കൈപ്പള്ളി ☢ said...

Good morning

സജി പറവൂര്‍ said...

ഗുഡ് മാണിങ്ങ കൈപ്പള്ളി അണ്ണാ, ഞന് ഇവടെ പുത്യേത. അപ്പോ എത്രാ ഇന്നത്തെ ടാര്ജറ്റ്?

Benny John said...

Good Mrning kaips.

Benny John said...

നമ്മള്‍ ചര്‍ച്ചയില്‍ നിന്നും വഴി വിട്ട് പോയിരിക്കുന്നു. സമാധാനത്തെ സമാതാനമാക്കുകയും ശ്രീ ഗുപ്തനെ ജുഗുപ്താവഹമായ രീതിയില്‍ പരിഹസിക്കുയും ചെയ്ത് ശ്രീ തറവാടിയുടെ നടപടി അത്യന്തം പരിതാപകരമായി പോയി എന്ന് പറയാതെ വയ്യ :(

Benny John said...

ശ്രീ ഗുപ്തന്‍ ശ്രീ അലിയു പാലത്തിങ്കലിനെ അമ്മാവന്‍ എന്ന് വിളിച്ചതിലും പ്രതിഷേധിക്കുന്നു.

അല്ല പിന്നെ.

സജി പറവൂര്‍ said...

പ്രതിഷേദിച്ചാലൊന്നു പോരഡാ മോനെ ബെന്നിച്ചെക്കാ
ശ്രീ. ഗുപ്തനും ശ്രീ.തറവാടിയും ബ്ലോഗ് പൂട്ടന്നേ വേണം.

പൂട്ടാനുള്ള Tekknikk സമാദാനമായി കൈപള്ളിയോടെ ചോതിച്ച് മനസ്സിലാക്കൂ

ബിജു കോട്ടപ്പുറം said...

ഹലോ ഹലോ മൈക്ക് ടെസ്റ്റിങ്ങ്!! ഒരു അറിയിപ്പുണ്ട്. ഇവിടെപ്പറയുന്നത് അവിടെ കേക്കാമോ? ഹലോ ഹലോ!!
കമന്റിടാനായി വന്നെത്തിയിരിക്കുന്ന ഭക്തജനങ്ങള്‍ മൈതാനത്തിന്റെ തെക്ക് ഭാഗത്തേക്ക് മാറി ജയകൃഷ്ണന്‍ കാവാലത്തിന്റെ മാതൃവന്ദനം എന്ന കവിതയെക്കുറിച്ച് രണ്ടുവാക്കു പറയാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Benny John said...

കൈപ്പള്ളി കയ്യീന്ന് കാശ് കൊടുത്ത ഒണ്ടാക്കിയ സൈറ്റ് പൂട്ടണം ന്ന് പറയാന്‍ നീയാരാ ?

Benny John said...

കമ്ന്റും കൊണ്ട് അങ്ങ് ചെന്നാ മതി. കാവാലന്‍ ചേട്ടന്‍ അതു പൂട്ടി താക്കോലും കൊണ്ട് പോയി

സജി പറവൂര്‍ said...

ഡാ ബെന്ന്യേ,
അതു കൈപ്പള്ളി ചോദിച്ചോളും, നീ അതിനെടക്ക് ഒണ്ടാക്കണ്ടാ

Ignited Words said...

ശ്രീമാൻ കൈപ്പള്ളീ ഈ പരിസരത്തെവിടെയെങ്കിലുമുണ്ടങ്കിൽ സ്റ്റാന്റിൽ വന്ന് പാർക്ക് ചെയ്യണം,

ബിജു കോട്ടപ്പുറം said...

അവിടെ മോഡറേഷന്‍ വെച്ചിരിക്കണതുകൊണ്ട് കാവാലം കവിതയെക്കുറിച്ച് പറയാനുള്ള അഫിപ്രായങ്ങള് തല്‍കാലം ഇവിടെ
തന്നെ പറഞ്ഞാല്‍ മതിയെന്ന് ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അവിടെ മോഡറേഷന്‍ പിടിപ്പിച്ച കാവാലം മാപ്പു പറയുക

Joker said...

തറവാടീ...

165 കമന്റുകള്‍, വൌ മുഴുവന്‍ ഞാന്‍ വായിച്ചില്ല.പക്ഷെ ഹിറ്റ് എഫ് എം എന്ന പുലയാട്ട് റേഡിയോയെ ആരെങ്കിലും തെറി വിളിച്ചാല്‍ ഞാനും കൂടെ തെറ്രിവിളിക്കും അത് എന്റെ ഒരു ഹോബി ആണ് (ചുമ്മാ).

ശ്രീമതി :ഷാലും ഫൈസല്‍ എന്ന അവതാരക മുമ്പ് ഗ്രാമ ഫോണ്‍ എന്ന പൈങ്കിളി പരിപാടി അവതരിപ്പിച്ചു വരികയായിരുന്നു. പിന്നെ എപ്പോഴാണെന്നറിയില്ല വാര്‍ത്ത വായന തുടങ്ങീ. വാര്‍ത്ത വായന രണ്ടും മൂന്നും വാചകങ്ങള്‍ ഒറ്റയടിക്ക് വായിച്ച് തീര്‍ക്കലാണ് പതിവ്. വാര്‍ത്തയുടെ വ്യത്യാസവും ഒന്നും മൂപ്പത്തിക്ക് അറിയില്ല. ഒറ്റ ശ്വാസത്തില്‍ അഞ്ച് വാചകം ഒന്നിച്ച് പറയുന്നതാണ്. വാര്‍ത്താ വായനയിലെ വമ്പത്തരം എന്നാണ് ഈ സ്ത്രീയുടെ വിചാരം. ആട്ടുന്നവനെ പിടിച്ച് നെയ്യാനാക്കിയാല്‍ ഇങ്ങനെയിരിക്കും.

ഇപ്പോള്‍ പുതിയ ഒരു ചാനല്‍ കൂടി തുടങിയിട്ടുണ്ട് ‘റേഡിയോ മി ‘ ഇപ്പോള്‍ എപ്പോഒഴും പാട്ടായത് കൊണ്ട്റ്റ് അത് കേള്‍ക്കും. രാവിലെയുള്ള ഹിറ്റ് എഫ് എം ന്യൂസും, കുളൂര്‍ വിത്സന്റെ രാവിലെയുള്ള ന്യൂസും കേള്‍ക്കും. അല്ലാത്തപ്പോള്‍ പാട്ട് മാത്രം കേള്‍ക്കും പുലയാട്ട്വരുമ്പോള്‍ ചാനല്‍ മാറ്റും. അത്ര തന്നെ.
കൊമേഎഴ്സ്യല്‍ ചാനലുകളായ ഈ ചാനലുകള്‍ക്കെതിരെ എന്ത് വിമര്‍ശനം നടത്തുന്നതിനും കാര്യമില്ല. വേണമെങ്കില്‍ കേട്ടാല്‍ മതി എന്നാണ് മറുപടി. പരാതികള്‍ അറേബ്യന്‍ റേഡിയോനെറ്റ്വര്‍ക്കിന് നല്‍കാം. നടപട്റ്റിയുണ്ട്റ്റാകും എന്ന് കരുതുന്നു. പരാതി ശക്തമാണെങ്കില്‍ ജോക്കിക്ക് നാട്ടില്‍ പോകാം.

ജീവിച്ചു പോകട്ടെ. അവര്‍ക്ക് ഇതൊക്കെ വെറും കൂലിപ്പണി ,എന്ത് കരുണാകരന്‍ എന്തോന്ന് ആന്റണി.

“ഹ്യദയത്തിന്റെ മണിമാളികകളില്‍ പാട വരമ്പിലൂടെ ഹ്യദയത്തിന്റെ പുല്‍ നാമ്പുകള്‍ കാറ്റുകള്‍ ഇളക്കിയുണര്‍ത്തുമ്പോള്‍ അറിയാതെ അവളെ ഓര്‍മ വരും .. (വികാരത്തോടെ ) അല്ലെ ?........... ഗ്രാമ ഫോണ്‍

ഈ പെണ്ണ് തന്നെ വാര്‍ത്ത വായിക്കുമ്പോള്‍

ഹ ഹ ഹ

Benny John said...

ശുദ്ധമായ മലയാള ഭാഷയെ കുറ്റം പറയാന്‍ മാത്രം ജനിച്ച് ബിജു കോട്ടപ്പുറത്തിന്റെ പോലുള്ളവരെ മുക്കാലില്‍ കെട്ടി അടിക്കണം

"ശക്തിയായ് മമ ബുദ്ധിയായ് മന-
ശുദ്ധിയേകിടുമുണ്മയായ്,
സ്വപ്നസുന്ദരമാകുമെന്‍ മല-
നാടിന്‍ സൌന്ദര്യ ഗീതമായ്,

അര്‍ത്ഥികള്‍ക്കു വരപ്രസാദമായ്,
നിത്യമുള്ളില്‍ വിളങ്ങണേ
ഹാ സുഭഗേ മനോഹരീ മമ
മാതൃഭാഷേ നമിച്ചിടാം

ചാരുവര്‍ണ്ണ പദാവലീ രസ
മോദദായകരൂപിണീ
കേരനാടിനു കേള്‍വി നല്‍കിയ
കോമളാംഗി മനോഹരീ"


ശ്രീ തറവാടിയ്ക്ക് വരെ ഇഷ്ടമാവും ഈ വരികള്‍

un said...

ചര്‍ച്ച വഴിതെറ്റിപ്പിക്കാനായി 178 കമന്റുകളുമായി ഒരു ബന്ധവുമില്ലാത്ത ഓഫ് കമന്റിട്ട ജോക്കര്‍ മാപ്പുപറയുക.

un said...

അല്ല, നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേ?

Benny John said...

അത് പോലെ തന്നെ ശുദ്ധമായ ഭാഷയില്‍ കവിതകളെഴുതുന്ന സുനില്‍ പണിക്കരെയും ഒരു മനുഷ്യന്‍ ഗൌനിക്കുന്നില്ല. ശ്രീ തറവാടിയുടേ ശ്രദ്ധ ഈ കാര്യത്തില്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാര്യം ഒരു പൊങ്ങി ആണെങ്കിലും പാവമാണ്
പണിക്കര്‍

Benny John said...

200 അടിക്കാനുള്ള അവസരം എനിക്ക് തരണമെന്ന് 200 അടിക്കാന്‍ പതുങ്ങിയിരിക്കുന്ന കൈപ്പള്ളിയോട് അപേക്ഷിക്കുകയാണ് അബ്യര്‍ തിക്കുകയാണ്. ( കൈപ്പള്ളി സ്പെഷല്‍ പ്രാര്‍ ത്ഥന)

:: VM :: said...

ഹഹ ജോക്കര്‍ജീ :)

“ഹ്യദയത്തിന്റെ മണിമാളികകളില്‍ പാട വരമ്പിലൂടെ ഹ്യദയത്തിന്റെ പുല്‍ നാമ്പുകള്‍ കാറ്റുകള്‍ ഇളക്കിയുണര്‍ത്തുമ്പോള്‍ അറിയാതെ അവളെ ഓര്‍മ വരും .. (വികാരത്തോടെ ) അല്ലെ ?........... ഗ്രാമ ഫോണ്‍

ഈ പെണ്ണ് തന്നെ വാര്‍ത്ത വായിക്കുമ്പോള്‍

കേരളത്തിന്റെ തീരപ്രദേശങ്ങളിലെ നൊസ്റ്റാള്‍ജിക്കായ പെരുമഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പിലെ ഓളങ്ങള്‍ 135 അടി ഉയരുമ്പോള്‍ തമിഴ്നാടിനെ വികാരങ്ങളെ ഓര്‍മ്മ വരും.. ഈ ലൈനിലാവും അല്യോ?

സജി പറവൂര്‍ said...

ആരുവാ ഈ ഉണ്‍ ? മുഴുവന്‍ പേരില്ലഡേയ്?

സീ മിസ്റ്റര്‍ ഉണ്‍, തറവാഡിയുടെ ബ്ലോഗില്‍ 200 അടിക്കണമെന്നത് പലരുടേയും ജീവിതാഭിലാഷമാണു. (ഇതൊക്കെ നടന്നാലെങ്കിലും ഇവനൊക്കെ പോയി തൂങ്ങി ചത്തോളുമല്ലോ എന്നു കരുതരുത് പ്ലീസ്) അതുകൊണ്ട്, ഒരാഴ്ചത്തേക്ക് ജോലി രാജി വച്ച് (കെ.പി.എസ് അണ്ണാന്‍ പറഞ്ഞ പ്രകാരം) ഞങ്ങള്‍ ഇവിടെ തന്നെ ദിവസക്കൂലിക്ക് പണിയെടുത്തോളാം.

താങ്കള്‍ക്കു പണിത്തിരക്കുണ്ടെങ്കില്‍ പോകാം. ഇവിടെ പണിയെടുക്കുന്നവരെ ശല്യപ്പെടുത്തരുത്, അപേക്ഷയല്ല. ആക്രോശമാണ്! പോ മോനേ ദിനേശാ..

Benny John said...

സുനില്‍ പണിക്കര്‍ എന്ന ബഹുമുഖപ്രതിഭയുടെ ബ്ലോഗില്‍ ഈയിടെ നടന്ന കവിതാ ചര്‍ച്ചയിലാണ്‌ ഞാന്‍ ജയകൃഷ്ണന്‍ കാവാലം എന്ന പേരുള്ള കവിയെ അടുത്തറിയുന്നത്. പുതുകവിതാ സങ്കേതങ്ങള്‍ എഴുത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്ന ബൂലോകത്തെ മറ്റു കവികളെ മാറ്റി നിര്‍ത്തിയാല്‍, ജയകൃഷ്ണന്‍ കാവാലവും സുനില്‍ പണിക്കരുമാണ്‌ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മലയാള കവിതയ്ക്കു വേണ്ടി നിലകൊള്ളുന്നതെന്ന് ആ കവിതാ ചര്‍ച്ചയിലൂടെ നമുക്ക് മനസ്സിലാക്കാം.

തുടര്‍ വായനയ്ക്ക് ഈ ബ്ളോഗ് കാണുക

Joker said...

ഹ ഹ ഹ

മാപ്പ് പറയുന്നതില്‍ കുറഞ്ഞ ഒന്നും ഇവിടെ ഇല്ലെന്ന് തോന്നുന്നു. :)

ഇനി വെറും 11 കമന്റുകള്‍ മാത്രം. ഡബിള്‍ ദാ ..

“ പഞ്ചാര പാലു മിഠായി ..ആര്‍ക്കു വേണം....

Benny John said...

190

::സിയ↔Ziya said...

ക്ഷമിക്കണം.
ഞാന്‍ തറവാടി എന്നുള്ള എന്റെ അനോണിനാമധേയം മാറ്റാന്‍ പോകുകയാണ്.

ഉസ്മാനിക്ക said...

സോറി രാവിലേ ഇവിടെ ജോലിക്ക് കേറാൻ പറ്റിയില്ല. ഹാഫ് ഡേ ലീവു തരണം. എല്ലാവർക്കും സുഖം തന്നെയല്ലേ ?

ഓകെ ഇനി പണി തുടങ്ങാം

ഉഗ്രന്‍ said...

193

ഉഗ്രന്‍ said...

194

ഉഗ്രന്‍ said...

195

ഉഗ്രന്‍ said...

196

ഉഗ്രന്‍ said...

197

ഉഗ്രന്‍ said...

198

ഉഗ്രന്‍ said...

199

ഉഗ്രന്‍ said...

and 200 at last...
mannum chari ninnon....
:)

«Oldest ‹Older   1 – 200 of 207   Newer› Newest»