Saturday, November 21, 2009

സത്യമെന്താ?

കുറച്ചു നാളായി ശാസ്ത്രീയമായതടക്കം (?)
പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തി 2012
ഒരവസാനവര്‍ഷമായാണല്ലോ ചിത്രീകരിക്കുന്നത്,
ദാ അതിനൊരു തുടര്‍ച്ചയായി അതേ പേരില്‍ സിനിമയും വന്നിരിക്കുന്നു,
സിനിമ കണ്ടില്ല.

ഞാനോ വീണു അപ്പോ പിന്നെ നീ വീഴുന്നതില്‍ സന്തോഷം എന്ന സാഡിസമാണോ?
ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്മെന്റാണോ?
അതോ ആത്മാര്‍ത്ഥമായ ഒരു പ്രവചനമാണോ?
എന്താണിതിന്റെ പിന്നില്‍?

അല്ല സ്ഥലത്തിന് വിലകുറയുമോ?
ഫ്ലാറ്റിന് വിലകുറയുമോ?
ഇനിപ്പോ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കണമോ?
എന്നൊക്കെ ഉറപ്പിക്കാനാണ് ;)

10 comments:

തറവാടി said...

"സത്യമെന്താ?"

sHihab mOgraL said...

രണ്ടായിരാമാണ്ട് പിറക്കുമ്പോഴും ഇതു പോലെയൊക്കെ കേട്ടിരുന്നല്ലോ..
2012 സിനിമയില്‍ ആഗോളതാപനം ഒരു വിഷയമാണ്‌. സിനിമയുടെ അവസാനം, പ്രളയത്തെ അതിജീവിച്ച് കപ്പലേറിപ്പോകുന്ന കുറച്ചു മനുഷ്യര്‍ പുതിയൊരു ലോകത്തിന്റെ പുതിയ പ്രഭാതത്തെ വരവേല്‍ക്കുന്ന കാഴ്ച്ചയുണ്ട്. അതു കൊണ്ടു തന്നെ അതിഷ്ടപ്പെട്ടില്ല. :)
പിന്നെ, ലോകാവസാനം പ്രവചിക്കാനാവുമോ.. ? ആവില്ലെന്നാണെന്റെ പക്ഷം

ഉഗ്രന്‍ said...

enne koottathe enganum aa film kanan poyal veettil vannu njaan theri vilikkum!!
;)

അപ്പൂട്ടൻ said...

ഇതെല്ലാം ഉഡായിപ്പല്ലേ, ചുമ്മാ ഇത്തിരി പേരോ പണമോ ഉണ്ടാക്കാനുള്ള വരട്ടുവിദ്യ.

വെറും ഭൗതികമായി കാണുകയാണെങ്കിൽ

ശാസ്ത്രം ഇതുവരെ അപായകരമായ ഒന്നും പ്രവചിച്ചതായി കേട്ടിട്ടില്ല. ചില ഗ്രഹങ്ങൾ നേർരേഖയിൽ വരും എന്നോ മറ്റോ ആണ്‌ സിനിമയിൽ കേട്ടത്‌ (സൗണ്ട്‌ സിസ്റ്റം മഹാമോശമായിരുന്നു ഞാൻ കണ്ട തിയേറ്ററിൽ). അത്തരമൊരു സാധ്യതയോ അതിന്റെ ഇംപാക്റ്റോ ഒന്നും ശാസ്ത്രകാരന്മാരാരും പറഞ്ഞതായി അറിവില്ല. ചില സ്യൂഡോ ശാസ്ത്രജ്ഞർ പറയുന്നുണ്ടോ എന്നറിയില്ല.

ഇനി ദൈവത്തിന്റെ കളിയാണെങ്കിൽ അതെങ്ങിനെ സാധാ ആദ്മി അറിഞ്ഞു ആവോ?

ധൈര്യായിട്ടിരി, ഇൻഷുറൻസ്‌ പ്രീമിയം മൊടക്കണ്ടാ, അവരുമായി ഒടക്കണ്ടാ. ആർക്കറിയാം, ഇക്കണ്ട സുനാമീം ഒക്കെ വന്നാലും തറവാടിന്റെ മൂലയിലെവിടെയെങ്കിലും സുരക്സിതസ്ഥാനം കിട്ടിയാലോ?

Calvin H said...

ഇതു സത്യമാണ്. 2013 ജനുവരി മുതൽ അടവ് തുടങ്ങുന്ന ഒരു ലോണിനു ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട്.

Siju | സിജു said...

kavithayano.. :-)

Typist | എഴുത്തുകാരി said...

അതെ, സത്യമെന്താ, അറിവുള്ളവര്‍ (അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍)പറഞ്ഞു തന്നാല്‍ നന്നായിരുന്നു. പ്രീമിയം അടക്കാതിരിക്കാനൊന്ന്വല്ല, വെറുതെ ഒരു രസത്തിനു്.

ഒതയാര്‍ക്കം said...

ഒരു കാക്ക വളിപ്പ്

“ അന്നു മദ്രസ്സയുണ്ടാവുമോ ?

തറവാടി said...

ഒതയാര്‍ക്കം,

ഹഹ അത് കലക്കി മാനേ ;);))

മുക്കുവന്‍ said...

look into Qran.. its written in it. even the seconds recorded. :)