Thursday, May 21, 2009

ഹ ഹ ഒരു തെറിവിളി അനോണി തമാശ.

ഒരു പഴയ കമന്‍‌റ്റ് തപ്പുന്നതിനിടയിലാണെന്നെ തെറിപറഞ്ഞ, അനോണിയായ ഒരു മഹാന്‍‌റ്റെ പേരിലൊന്ന് ക്ലിക്കാന്‍ തോന്നിയത് , നോക്കുമ്പോള്‍ ദാ ഒരു സുന്ദരിയുടെ പേരില്‍! ബ്ലോഗ് തുടങ്ങിയിരിക്കുന്നു.


അനോണിയായ സമയത്താശാന്‍ ആണായിരുന്നു പേരും അച്ഛന്‍‌റ്റെ പേരും ആരോ ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നുതാനും.ഇപ്പോള്‍ മിക്കവരും ആശാത്തിയുടെ പിന്നിലുണ്ട്താനും ;), ചാറ്റും കാണുമായിരിക്കും;).

ഒരു രസത്തിനിന്ന് വീണ്ടും നോക്കിയപ്പോള്‍ എല്ലാം മായ , ഐഡിയുണ്ട് ബാക്കിയൊന്നുമില്ല. സ്റ്റാറ്റ് കൗണ്ടറില്‍ നിന്നും മനസ്സിലാക്കിയിരിക്കും , എല്ലാം വെളിച്ചത്താവുമോ എന്ന ഭയം കൊണ്ടായിരിക്കും മായിച്ചതും.

ആളുകളെ തെറിവിളിക്കാനായി ഐഡികള്‍ ഉണ്ടാക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ! ;)

9 comments:

തറവാടി said...

ആളുകളെ തെറിവിളിക്കാനായി ഐഡികള്‍ ഉണ്ടാക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ! ;)

cALviN::കാല്‍‌വിന്‍ said...

നിക്കൊന്നും മനസിലായില്ല.. അനോണീ ആയ ആളുടെ അച്ഛന്റെ പെരും ലിംഗവും ഒക്കെ പറഞ്ഞാ പിന്നെന്ത് അനോണീ?

Siju | സിജു said...

ആളാരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാനല്ലെന്ന് ഉറപ്പിക്കാമായിരുന്നു :-)

മായാവി.. said...

ആളാരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാനല്ലെന്ന് ഉറപ്പിക്കാമായിരുന്നു :-)

അനില്‍ശ്രീ... said...

തറവാടിയെ തെറി പറഞ്ഞവരുടെ ലിസ്റ്റ് കൂടി പ്രസിദ്ധീകരിച്ചാല്‍ അതില്‍ നിന്നും നോക്കി എടുക്കാമായിരുന്നു... :) :)

തറവാടി said...

അനില്‍‌ശ്രീ ,

അതിത്തിരി കടുപ്പാവില്ലേ എത്ര പേജുവരുമെന്ന് വല്ല നിശ്ചയവുമുണ്ടോ? ;)

ആലുവവാല said...

ശ്രദ്ധിക്കാമേ.....!
പിന്നെ മറ്റുള്ളവരുടെ തെറിവിളികേള്‍ക്കാന്‍ ഐഡികള്‍ ഉണ്ടാക്കിയവര്‍ ശ്രദ്ധിക്കണോ....?

hAnLLaLaTh said...

ആരാരാരാരാരാരാരാ..............?? :)

തറവാടി said...

ഹ ഹ അതിനി പറഞ്ഞിട്ടെന്തുകാര്യം കാരണം ആട് കിടന്നിടത്ത് പൂടപോലുമില്ല ഇപ്പോള്‍ :)