Tuesday, December 02, 2008

S.M.S അയക്കണം പോലും ....ഇതാണോ മാധ്യമ സ്വാതന്ത്ര്യം?! പ്‌ഫൂ....

ബോംബെയില്‍ വീരമൃത്യുവരിച്ച ജവന്‍‌റ്റെ വീട്ടില്‍ വരരുതെന്ന പിതാവിന്‍‌റ്റെ ആവശ്യത്തെ(?) മറികടന്ന് വീട്ടില്‍ ചെന്ന മുഖ്യ മന്ത്രിയെ ബന്ധുക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മാപ്പ് പറയണമോ വേണ്ടയോ , എല്ലാവരും S.M.S ചെയ്യണമത്രെ!

ടി.വി.തുറന്നാല്‍ ഇതുമാത്രമേയുള്ളു പറയാന്‍ , മാധ്യമ സ്വാതന്ത്ര്യമാണത്രെ!
ഉവ്വ്... ഉവ്വ് ...അതുതന്നെ . ബോംബെ കഴിഞ്ഞുള്ള പുതിയ ആഘോഷം!.

12 comments:

തറവാടി said...

ഇതാണോ മാധ്യമ സ്വാതന്ത്ര്യം?! പ്‌ഫൂ....

neeraj said...
This comment has been removed by the author.
neeraj said...

കോപ്രായങ്ങളിലൂടെ അതിരു കടക്കുന്നുണ്ട്‌ ചില മാധ്യമങ്ങള്‍. വിഭവങ്ങള്‍ ഒരുക്കാനുള്ള വെപ്രാളത്തില്‍ കാട്ടികൂട്ടുന്നതാവാം ഇതൊക്കെ. കോഴിക്കോട്‌ മാറാട്‌ സംഭവം നടന്നപ്പോള്‍ ഇവര്‍ കാട്ടി കൂട്ടിയ തോന്ന്യാസങ്ങള്‍ ചില്ലറയൊന്നുമല്ല. ഭയപ്പാടുണ്ടാക്കാന്‍, പരസ്‌പരം കത്തിക്കാന്‍ സമര്‍ത്ഥരാണ്‌ ഇവരില്‍ ചിലര്‍.
എന്നാല്‍ മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിക്കുന്നത്‌ അപകടം വരുത്തി വെക്കും. ചില കോമാളി, അളിഞ്ഞ രാഷ്ട്രീയക്കാര്‍ വിവരക്കേടു കാണിക്കുന്നതിന്റെ പേരില്‍, അരാഷ്ട്രീയത ഉയര്‍ത്തിപ്പിടിക്കുന്നത്‌ കുഴപ്പമാവും.

ആചാര്യന്‍... said...

sms അയക്കാനുള്ള പൈസാ മണി ആര്‍ഡറായി അയച്ചുതരുമോന്നു ചോദിച്ച് ഒരു sms അയക്കാനിരിക്ക്യാ ഞാന്‍.. റിയാലിറ്റി ഷോകളിലും ഒരു കോടിയും രണ്ടു കോടിയും സംഘടിപ്പിക്കുന്ന പിള്ളാരും തങ്ങളെ sms അയച്ചു സഹായിക്കുന്നോര്‍ക്ക് ഒരുഴുന്നുവടയേലും മേടിച്ചു കൊടുക്കണേ..പ്ലീസ്

ആചാര്യന്‍... said...

കേരളത്തില്‍ എന്തെങ്കിലും ഒരു കുഴപ്പം വന്നാല്‍ എങ്ങനെയേലും മനുഷേര് ആരും ചാകാതെ നോക്കാന്‍ വല്ല പണീം ഒണ്ടോന്നു നോക്കാനൊള്ളേന് ഒരു ഗുണവുമില്ലാത്ത സംഗതികള്‍ക്കു പിന്നാലെ പരക്കം പായുകാണല്ലോ നമ്മുടെ ചാനല്‍സ്.. ഇന്നലെ ഒരു ചാനല്‍സ് പത്തേമാരി തെരക്കിപ്പോണ കണ്ടു, പക്ഷേ കണ്ടത് ബോള്‍ഗാട്ടിയാണോന്നൊരു സംശയം..

അനില്‍@ബ്ലോഗ് said...

ഇവിടെ എല്ലാം തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെ,
എന്തു ഇഷ്യൂ ആക്കണം, എന്ത് ആക്കണ്ട എന്നൊക്കെ?

വെള്ളം കലക്കി മീന്‍ പിടിക്കുന്നവര്‍.

സാംഷ്യ റോഷ്|samshya roge said...

neerejinte commentinotu poornnamaayum yojikkunnu.
terrorist akramtthinu shesham rashtreeyakkarkkethireyum raashtreeyatthinethireyum undaaya amarshangalum prathishedhangalum bhayappetutthunnathaanu.
vyakthikalute paraajayattheyum thettukaleyum raashtreeyam enna systetthinteyum democraciyuteyum paraajayamaayi varachu kaattuvaan mathsarikkukayaanu maadhyamangal.. samoohatthile madhyavargam aa keniyil veezhukayum cheyyunnu..

റിനുമോന്‍ said...

ഈ പ്രവണത ശരിയാണോന്നു മാധ്യമങ്ങളോട് ചോദിച്ചാല്‍ അവര്‍ അതിനും സ് എം സ് ചോദിച്ചു കളയും .പിന്നെയും ഈ ജനങ്ങള്‍ തന്നെ മൂകസാക്ഷികള്‍ !

ചിത്രകാരന്‍chithrakaran said...

മാധ്യമങ്ങളാണ് സമൂഹത്തിന്റെ ബോധത്തെ പ്രതിനിധാനം ചെയ്യുന്നതും നിയന്ത്രിക്കുന്നതും. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ജനം വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിക്കേണ്ടതില്ല.
വിമര്‍ശിച്ചു ശുദ്ധമാക്കാം മാധ്യമങ്ങളെ !!

വിമര്‍ശിക്കാന്‍ എണ്ണയും കുഴംബും മാത്രം ഉപയോഗിച്ചു ശീലിച്ചവര്‍ ആ പ്രവര്‍ത്തിയെ ആശ്ലീലമാക്കിയിട്ടുണ്ടെന്നത് വേറെകാര്യം !

കോറോത്ത് said...

kashtam ennalathe enthu parayaan !!!

ഗീതാഗീതികള്‍ said...

സത്യം സത്യം. കേള്‍ക്കുമ്പോള്‍ ച്ഛര്‍ദ്ദിക്കാന്‍ തോന്നുന്നു....

മാണിക്യം said...

പ്രബുദ്ധരായാ മലയാളി!!
‘ബുദ്ധിമൂത്ത വരാല്‍ വരമ്പിന്റെ പൊന്തയിലാ മുട്ടയിടുക’ ..
മലയാളിയും അതേ .എന്തിനും ഏതിനും ഒരു അഭിപ്രയം പറയാനുണ്ട് മലയാളിക്ക്
അത് ചിലപ്പോള്‍ ഗുണം ചിലപ്പോള്‍ ദോഷം .
ഈ ബെയ്‌സിക്‍ സ്വഭാവത്തിന്റെ സന്തതിയല്ലേ
S.M.S? എപ്പോ എവിടെ വച്ചും ഒരു മൊഴി അഭിപ്രായം പറയാനുള്ള ചങ്കൂറ്റം.അതിനെ ആണ് ചാനലുകളും മൊബൈലും ഇന്ന് വിറ്റ് കാശാക്കുന്നത് ..
“പറയൂ ഒരഭിപ്രായം S.M.S വഴി”.. കേള്‍ക്കണ്ട താമസം ‘തോത്ത’എടുത്ത് കുത്തിക്കഴിഞ്ഞു...
....അമ്മ ചത്താലും രണ്ടഭിപ്രായം പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്! .....