Wednesday, December 10, 2008

സുഹൃത്ത് - തെറ്റായ ചിന്ത

ദുഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,

സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു.

11 comments:

കോറോത്ത് said...

സത്യം :)..
വല്യ ബുദ്ധിമുട്ടാ സന്തോഷത്തില്‍ ആത്മാര്‍ഥമായി പങ്കു ചേരാന്‍ ;)
[അല്ലേല്‍ ആ സന്തോഷം അതിന് മുമ്പെ നമ്മളും അനുഭവിചിട്ടുണ്ടാകണം]

കാസിം തങ്ങള്‍ said...

ദുഖത്തിലും സന്തോഷത്തിലും ആത്മാര്‍തഥമായി പങ്ക് ചേരുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് .

nardnahc hsemus said...

തെറ്റായ ചിന്ത

മാറുന്ന മലയാളി said...

അതോരു തെറ്റായ ചിന്ത തന്നെ......

കാഴ്‌ചക്കാരന്‍ said...

പങ്കു ചേരുന്നവനാണ്‌ സുഹൃത്ത്‌.
ദുഖമോ, സന്തോഷമോ മാത്രമല്ല, എന്തും.

പക്ഷപാതി :: The Defendant said...

നല്ല സുഹൃത്തിനേ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരാന്‍ കഴിയൂ.

ശ്രീ @ ശ്രേയസ് said...

അവനവന്‍ തന്നെയാണ് ഏറ്റവും നല്ല സുഹൃത്ത്!

P.C.MADHURAJ said...

എന്റെ പങ്ക് എനിക്കു തന്നേക്കു!

തറവാടി said...

കൊറോത്ത്,

നാരോ (ഇടുങ്ങിയതല്ല)ചിന്തകളെ ഉള്‍ക്കൊള്ളുന്നവരെ കാണുന്നത് വളരെ വളരെ അപൂര്‍‌വ്വം, സന്തോഷം.
സ്വീകരിക്കാന്‍ പറ്റാത്ത ഡഫനിഷന്‍ ആവാന്‍ കാരണം നെഗറ്റീവായ ഒന്ന് സ്വയം സ്വീകരിക്കേണ്ടിവരുന്നതിന്‍റ്റെ ബുദ്ധിമുട്ടായിരിക്കാം അതുമല്ലെങ്കില്‍ തന്നിലെ കുറവിനെ അംഗീകരിക്കാനുള്ള വിഷമം സത്യത്തില്‍ അത് നെഗറ്റീവല്ല 'തലത്തിലുള്ള' വെത്യാസം മാത്രമാണ് എന്നതാണ് രസകരം. താങ്കളുടെ കമന്‍‌റ്റ് എന്‍‌റ്റെ പോസ്റ്റിനെ പൂര്‍ണ്ണമാക്കി :)

കാസിം തങ്ങള്‍, കൊറോത്തിനുള്ളതും വായിക്കുമല്ലൊ , കൊടീശ്വരനായ ആള്‍ക്ക് ലക്ഷങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു.പക്ഷപാതിക്കും ഇതുമതിയാവും എന്ന് കരുതുന്നു.

nardnahc hsemus , മാറുന്ന മലയാളി അഭിപ്രായത്തിന് നന്ദി.

കാഴ്‌ചക്കാരന്‍ പങ്കു ചേരുന്നവരെയെല്ലാം സുഹൃത്തെന്ന് വിളിക്കാനാവുമോ അറിയില്ല , എന്‍‌റ്റെ കല്യാണത്തിനും എന്‍‌റ്റെ ഉപ്പ മരിച്ചപ്പോളും നാരായണന്‍ ദിവസങ്ങളോളം വീട്ടിലുണ്ടായിരുന്നു നാരായണന്‍ എന്‍‌റ്റെ സുഹൃത്തല്ല.

ശ്രീ @ ശ്രേയസ് , താങ്കള്‍ പറഞ്ഞത് ശരിയാണ് യോജിക്കുന്നു പക്ഷെ ചോദ്യം ആരാണ് സുഹൃത്ത് എന്നല്ലായിരുന്നു ;) മാത്രമല്ല ഞാന്‍ ശുഭാപ്തിവിശ്വാസം സ്വല്‍‌പ്പം കൂടുതലുള്ള ആളാണ്

എന്‍‌റ്റെ തെറ്റായ ചിന്തയെന്ന് പറഞ്ഞവര്‍ മുകളിലുള്ളതും വായിച്ചിട്ട് എന്തുപറയുമെന്നറിയാന്‍ കൗതുകമുണ്ട്.

( കൊറോത്തിനൊരു നന്ദി കൂടി ചിന്തയില്‍ യോജിപ്പായതിനല്ല മറ്റെന്തിനോ! )

ഇതിനൊപ്പം ഇതും
ഒന്നുനോക്കുക.

മധുരാജ് ??

കോറോത്ത് said...

:)

തറവാടി said...

http://tharavadi.blogspot.com/2006/11/blog-post_116393683527642318.html?showComment=1164109740000#c116410976275396556