Saturday, December 27, 2008

കൃഷി ചെയ്യുന്ന എന്‍‌ജ്ചിനീയര്‍ - കഷ്ടം!

'എഞ്ചിനീയര്‍ കൃഷിയില്‍ പ്രവേശിച്ചു ' / ' ഡോക്ടര്‍ പശു ഫാം നടത്തിപ്പുകാരനായി ' പലര്‍ക്കും കുളിര്‍മ്മയേകുന്ന വാക്കുകള്‍. പ്രസ്തുത വ്യക്തി പഠിച്ചത് ഒരു പ്രശസ്ഥ സ്ഥാപനത്തിലാണെങ്കില്‍  സ്വല്‍‌പ്പം അദിശയവും മഹത്‌വല്‍‌ക്കരണവും കൂടെ കാണുമെന്ന്‌മാത്രം.

സ്വന്തം വര്‍ഗ്ഗത്തില്‍ വിദ്യാസമ്പന്നനായ ഒരാള്‍ പ്രവേശിക്കുന്നതിലെ സന്തോഷം ഒരു കര്‍ഷകനോ ഫാം നടത്തിപ്പുകാരോ പ്രകടിപ്പിക്കുന്നത് ഉള്‍ക്കൊള്ളാവാനാഞ്ഞിട്ടല്ല എനിക്ക് ഇത്തരം വ്യക്തികളോട് ഈര്‍ഷ്യതോന്നുന്നതും , വിളമ്പരം ചെയ്യുന്നവരോട് സഹതാപം തോന്നുന്നതും മറിച്ച്  ഇവര്‍ രണ്ടുപേരും ചെയ്യുന്നതിലെ അര്‍ത്ഥ ശൂന്യത അവരവര്‍ മനസ്സിലാക്കാത്തതിനാലാണ്.

വിദ്യാഭ്യാസം ജോലിക്ക് വേണ്ടിയാവരുത്.വിദ്യാഭ്യാസത്തിലൂടെയുള്ള അറിവ് ഒരാള്‍ തന്‍‌റ്റെ ജോലിക്ക് ഉപയോഗപെടുത്തുമ്പോള്‍ അയാള്‍ ഭാഗ്യവാനാകുകയും അയാളുടെ പ്രവര്‍ത്തനക്ഷമത ഏറ്റവും കൂടുകയും ചെയ്യുന്നെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

പരമ്പരാഗത വിദ്യാഭ്യാസമല്ല പ്രൊഫെഷ്ണല്‍ വിദ്യാഭ്യാസം , ഒരു പ്രത്യേക തൊഴില്‍ / പ്രൊഫഷന്‍ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഒന്നാണത് അതുകൊണ്ട് അതിലേക്ക് വരുന്ന ഒരു വിദ്യാര്‍ത്ഥി ആത്യന്തികമായി ലക്ഷ്യം വെക്കുന്നതും ആ പ്രൊഫെഷന്‍ തന്നെയാണ്.ഇത്തരം ഒരു വിദ്യാഭ്യാസത്തിന് ‍ തന്നിലെ കഴിവ് മാത്രമല്ല ലക്ഷ്യം വെക്കേണ്ടത് മറിച്ച് താത്പര്യം കൂടിയാണ്.

സര്‍ക്കാരിന്‍‌റ്റെ പൂര്‍ണ്ണ സഹായംകൈപറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥി പിന്നീട് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ശാഖയിലേക്ക് പ്രവേശിക്കുന്നു. പ്രസ്തുത വിദ്യാഭ്യാസം അതിയായി ആഗ്രഹിച്ച , കഴിവുള്ള മറ്റൊരാളുടെ സീറ്റ് നിരസിക്കുക/ പാഴാക്കുക യാണീ പ്രവൃത്തിയിലൂടെ  നടക്കാതെ പോകുന്നത്. വിദ്യാഭ്യാസം ചെയ്യുന്നതോടെ താന്‍ ഇത്തരം പഠനത്തിന് കഴിവുള്ളവനാണെന്നത് സമര്‍ത്ഥിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കാര്‍ ഇവര്‍ക്ക് കൊടുക്കുന്ന സഹായം ദുരുപയോഗം ചെയ്യുക മാത്രമല്ല ഇതേ സീറ്റ് വളരെ താത്പര്യത്തോടെ സ്വീകരിക്കാന്‍ തയ്യാറാവുന്ന , കഴിവുള്ള മറ്റൊരാളെയാണ് ഇവരുടെ ഈ പ്രവൃത്തിമൂലം നടക്കാതെപോകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലോ വിദേശങ്ങളിലോ പോയി ജോലിചെയ്യുന്നവര്‍ തെറ്റുകാരാണെന്ന് പറയാമെങ്കില്‍ അതിനേക്കാള്‍ താഴെയാണിത്തരുടെ സ്ഥാനം.

കേരളത്തില്‍ ജോലികിട്ടില്ല , എന്‍‌റ്റെ ഇഷ്ടപ്രകാരമല്ല പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിന് പോയത് , സിവില്‍ എഞ്ചിനീയര്‍ ഐ.ടി യില്‍ ,  തുടങ്ങിയപല ന്യായീകരണങ്ങളും കാണുമെന്നറിയാം അതെല്ലാം ഉള്‍ക്കൊണ്ടുതന്നെപറയട്ടെ ഇവര്‍ ചെയ്തത് ശരിയായ ഒരു പ്രവൃത്തിയല്ല അത്തരം ഒന്നിനെ മഹത്‌വല്‍ക്കരിച്ചത് അതിലും വലിയ ശരിയല്ലാത്ത ഒന്നും.

17 comments:

മുക്കുവന്‍ said...

ആ പറഞ്ഞത് ന്യായം...

Calvin H said...

കൃഷിക്ക് ആളെ കിട്ടാനില്ല എന്ന പരാതിയും സകലമാന്‍ എണ്ണവും ഡോക്‌ടറും എഞ്ചിനീയ്യറൂം ആവാന്‍ നടക്കുന്നു എന്ന സാമൂഹ്യവിപത്തും മുന്‍‌നിര്‍ത്തി ചിന്തിക്കുമ്പോള്‍ വളരെ പോസിറ്റീവ് ആയ് ട്രെന്‍ഡ് എന്നേ ഞാന്‍ പറയൂ. കുറച്ചു പേരെങ്കിലും കൃഷി ചെയ്യാന്‍ പോവട്ടെയെന്നേ.

ഡോക്‌ടറുടേയോ എഞ്ചിനീയറുടേയോ എണ്ണത്തില്‍ അല്ല ഇന്‍‌ഡ്യ ഇന്ന് പിറകില്‍ നില്‍ക്കുന്നത്. കൃഷി, ശാസ്ത്രം, രാഷ്ട്രീയം മുതലായ മേഖലകളിലേക്ക്ക്ക് നല്ല ടാലന്റ്ഡ് ആള്‍ക്കാരെ എത്തിക്കാന്‍ കഴിയില്ല എന്നതില്‍ ആണ്.

മാണിക്യം said...

സര്‍ക്കാര്‍ ഇവര്‍ക്ക് കൊടുക്കുന്ന സഹായം ദുരുപയോഗം ചെയ്യുക മാത്രമല്ല ഇതേ സീറ്റ് വളരെ താത്പര്യത്തോടെ സ്വീകരിക്കാന്‍ തയ്യാറാവുന്ന , കഴിവുള്ള മറ്റൊരാളെയാണ് ഇവരുടെ ഈ പ്രവൃത്തിമൂലം നടക്കാതെപോകുന്നത്. ....

... ഈ വീക്ഷണത്തില്‍ ശരിയാണ്...

--വിദ്യാഭ്യാസത്തിന് ‍ തന്നിലെ കഴിവ് മാത്രമല്ല ലക്ഷ്യം വെക്കേണ്ടത് മറിച്ച് താത്പര്യം കൂടിയാണ്.----
തറവാടി പറഞ്ഞ എല്ലാ വാദങ്ങളും ശരിയാണ് ..
വിദ്യാഭ്യാസത്തിനു ശേഷം ജോലിതേടി അലഞ്ഞ് ജോലി കിട്ടാതെ കൃഷിയിലേക്ക് തിരിഞ്ഞതാണങ്കില്‍ കുറ്റപെടുത്താന്‍ പറ്റുമോ? അപ്പോള്‍ ആ ചെയ്തത് ന്യായീകരിക്കാ തിരിക്കാനാവില്ലല്ലൊ.വൈറ്റ് കോളര്‍ ജോലി മാത്രം നോക്കിയിരുന്ന് ഡിപ്രസ്‌ഡ് ആവുന്നതിലും ഭേതമല്ലെ? അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍.............

തറവാടി said...

ശ്രീ ഹരി,

കൃഷിക്ക് ആരും പോകരുതെന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞില്ലല്ലോ!:)

തറവാടി said...

>>വിദ്യാഭ്യാസത്തിനു ശേഷം ജോലിതേടി അലഞ്ഞ് ജോലി കിട്ടാതെ കൃഷിയിലേക്ക് തിരിഞ്ഞതാണങ്കില്‍ കുറ്റപെടുത്താന്‍ പറ്റുമോ?<<

തീര്‍ച്ചയായും ഇല്ല.
ഒരു പ്രഫെഷണല്‍ കോഴ്സ് കഴിഞ്ഞാല്‍ സ്വന്തം ഗ്രാമത്തില്‍ ജോലികിട്ടും എന്നുകരുതുന്നവര്‍ക്ക് ഡിപ്രഷന്‍ ഉണ്ടാകും സം‌സയമില്ല അവര്‍ കൃഷിയിലേക്ക് / ഫാമിലേക്ക് തിരിയുകയും ചെയ്യും അതിനോടും വിയോജിപ്പില്ല.
പക്ഷെ കൃഷിയോടുള്ള അമിതമായ ആഗ്രഹമായിട്ടാണ് പ്രശസ്ഥമായ ഇന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ച സര്‍‌ട്ടിഫികറ്റ് പെട്ടിയില്‍ അടച്ചുവെച്ചിങ്ങോട്ടിറങ്ങിയതെന്ന് വലിയ വായില്‍ പാടത്തുനിന്നും മാധ്യമ പ്രവര്‍ത്തകരോട് പറയുന്നതിനോടും അതുകേട്ട് കെറേപേര്‍ അയാളെ മഹത്വല്‍‌ക്കരിക്കുന്നതിനോടും ഒരിക്കലും യോജിക്കാനാവില്ല അതാണ് പോസ്റ്റില്‍ പറഞ്ഞതും.

ഈ ചിന്ത വരേണ്ടത് സത്യത്തില്‍ ഓരോ പഞ്ചായത്തുകളിലും എന്‍‌ജ്ചിനീയറിങ്ങ് കോളേജുകളുള്ള ഇക്കാലത്തല്ല കേരളത്തില്‍ മൊത്തമായി രണ്ട് കൈ വിരലുകള്‍‌ക്കുള്ളാനാവാത്ത എണ്ണമുള്ള സമയത്തായിരുന്നു , ( കഷ്ടകാലത്തിന് ഒറ്റ ലിങ്കും കിട്ടുന്നുമില്ല :) )

ജിവി/JiVi said...

കൃഷി എന്ന അടിസ്ഥാന പ്രൊഫഷന്‍ ചെയ്യുന്നത് ഒരു ചീപ്പ് ഏര്‍പ്പാടായി കരുതുന്ന കാലത്ത് ഇമ്മാതിരി വാര്‍ത്തകള്‍ ഹൈലറ്റ് ചെയ്യപ്പെടേണ്ടതുതന്നെ. കൃഷിയില്‍ താല്പര്യ്മുള്ള മകനെ എഞ്ചിനീയറോ ഡോക്ടറോ ആക്കാന്‍ കഷ്ടപ്പെടുന്ന ചില രക്ഷിതാക്കളെയെങ്കിലും മാറ്റിചിന്തിപ്പിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കഴിയും. പ്രൊഫഷണല്‍ ബിരുദങ്ങളുള്ളവര്‍ കൃഷിയിലും ആ പ്രൊഫഷണല്ല് സമീപനം കാണിക്കുമല്ലോ. അതായത് അദ്ദേഹത്തിന്റെ അറിവ് അദ്ദേഹം പഠിച്ച മേഖലയില്‍ വിനിയോഗിക്കപ്പെടുന്നില്ലെങ്കിലും ആറ്റിറ്റ്യൂഡ് ഒരു അടിസ്ഥാനമേഖലയില്‍ ഉപയോഗിക്കപ്പെടുന്നു. രാജ്യത്തിന് ഇതില്‍ ഏതാണ് ലാഭകരം എന്ന് കണക്കുകൂട്ടാന്‍ ഇപ്പൊഴും ടൂള്‍സ് ഒന്നുമില്ല.(എന്നുവെച്ച് എല്ലാ പ്രൊഫഷണല്‍ ബിരുദക്കാരെക്കൊണ്ടും കൃഷി ചെയ്യിക്കണം എന്നൊന്നും ഇതിന് അര്‍ത്ഥമില്ല.)

തറവാടി said...

ജിവി,

I like your comment :)

Sriletha Pillai said...

An engineer or Dr can be a good agriculturist or farmer at the same time.He/She can do it without sacrificing his main field of work.

തറവാടി said...

മൈത്രേയി,


>>An engineer or Dr can be a good agriculturist or farmer at the same time<<

അല്ലെന്ന് ഞാന്‍ എന്‍‌റ്റെ പോസ്റ്റില്‍ പറഞ്ഞിട്ടേഇല്ലല്ലോ!

>>He/She can do it without sacrificing his main field of work.<<

ഇതും ഇവിടത്തെ വിഷയമല്ല.

Radheyan said...

"അമേരിക്കയിലോ വിദേശങ്ങളിലോ പോയി ജോലിചെയ്യുന്നവര്‍ തെറ്റുകാരാണെന്ന് പറയാമെങ്കില്‍ അതിനേക്കാള്‍ താഴെയാണിത്തരുടെ സ്ഥാനം".

ഒരു സ്വയ ന്യായീകരണത്തിന്റെ സ്വരമാണോ ഇക്കാ ഇത്.....(തമാശ പറഞ്ഞതാണ്,ജസ്റ്റ് ഫോര്‍ എ ഹൊറര്‍)

നമ്മുടെ നാട്ടില്‍ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലക്കുന്നതില്‍,പരിപ്പോഷിപ്പിക്കപ്പെടുന്നതില്‍ വലിയ പാകപ്പിഴവ് സംഭവിക്കാറുണ്ട്.ഞാന്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.അക്ഷരങ്ങളെ സ്നേഹിച്ച ഞാന്‍ അക്കങ്ങളില്‍ കെട്ടി ഞാന്നു കിടക്കുന്നു.

ഒരാള്‍ ഒരൂവഴി തനിക്ക് ചേരുന്നില്ല എന്ന് കണ്ടാല്‍ എത്രയും വേഗം അത് ഉപേക്ഷിച്ച് തനിക്ക് ഇഷ്ടപ്പെടുന്ന വഴി തിരഞ്ഞെടുക്കുകയാണ് അയാളുടെ ആത്മസംതൃപ്തിക്കും സമൂഹത്തിന്റെ നന്മക്കും നല്ലത്.

അത് ചെയ്യാന്‍ ധൈര്യമില്ലാത്തത് കൊണ്ട് തുടരുന്ന
ഒരാളാണോ ഞാന്‍ എന്ന ചോദ്യം പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്.ഇതു വരെ ഈ തൊഴിലിനോട് അഭിനിവേശം തോന്നാത്തത് പോലെ അവേര്‍ഷനും തോന്നിയിട്ടില്ല എന്നതാണ് മനസ്സിന്റെ ഉത്തരം.

പിന്നെ ഇപ്പോള്‍ സര്‍ക്കാര്‍ പഠിപ്പിക്കുന്ന ഇന്‍‌ജിനീയറുമാരൊക്കെ കുറയുകയല്ലേ.അപ്പന്റെ പോക്കറ്റിന്റെ ബലത്തില്‍ പഠിക്കുന്നവന് ഇത് ബാധകമല്ലല്ലോ...

ഏതായാലും കൃഷി എന്ന വൃത്തിയെ ഞാന്‍ സ്നേഹിക്കുന്നു.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് ഓഫ് ഇന്ത്യയുടെ മുദ്രണം ചെയ്ത ലാമിനേറ്റഡ് സര്‍ട്ടിഫിക്കേറ്റ് പാളത്തൊപ്പിയാക്കുന്ന സുദിനത്തിനായി കാത്തിരിക്കുന്നു...

തറവാടി said...

രാധേയാ,

>>ഒരു സ്വയ ന്യായീകരണത്തിന്റെ സ്വരമാണോ <<

:)) അല്ല. സര്‍ക്കാര്‍ ചിലവില്‍ പഠിച്ചിട്ട് വിദേശത്ത് ജോലിനോക്കുന്നതില്‍ ഒരു ശരിയില്ലായ്‌മയുണ്ട് അത് പക്ഷെ അമേരിക്കപോലുള്ളയിടങ്ങളില്‍ ജോലിചെയ്യുന്നവരുടെ അത്ര തന്നെ ഗള്‍ഫില്‍ ചെയ്യുന്നവര്‍ക്കില്ലെന്ന് (ശരിയില്ലായ്മ) തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

>>നമ്മുടെ നാട്ടില്‍ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലക്കുന്നതില്‍,പരിപ്പോഷിപ്പിക്കപ്പെടുന്നതില്‍ വലിയ പാകപ്പിഴവ് സംഭവിക്കാറുണ്ട്<<

ആയിരിക്കാം അതുകൊണ്ട് തന്നെ തിരിച്ചറിവ് പിന്നീട് അഭിരുചിയിലേക്ക് മാറ്റുന്നതിനേയും ഞാന്‍ കുറ്റം പറയില്ല പക്ഷെ എന്തിന് മഹത്‌വല്‍ക്കരിക്കുന്നു?

' ഓ ഐ.ഐ.ടി.യില്‍ പഠിച്ച ബുദ്ധിരാക്ഷസനാണ് കൃഷിയില്‍ ആണ് താത്പര്യം കോര്‍പറേറ്റുകളിലേക്ക് പോകാതെ സ്വന്തമായി കൃഷി ആരംഭിച്ചു '

ഇതിനെയാണ് എതിര്‍ത്തത്. പിന്നെ ഈ പോസ്റ്റ് താങ്കള്‍ പറഞ്ഞതുപോലെ ഇന്നത്തെ കാലത്തിനനുയോജ്യമല്ല കാരണം പണ മാണല്ലോ സീറ്റ് ;)

ഈയിടെ ഒരു പോസ്റ്റ് കാണാനിടയായി , ലിങ്ക് ഇപ്പോള്‍ കാണുന്നില്ല , അതായിരുന്നു പോസ്റ്റിനാധാരം.

ഓ.ടോ:

>>ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് ഓഫ് ഇന്ത്യയുടെ മുദ്രണം ചെയ്ത ലാമിനേറ്റഡ് സര്‍ട്ടിഫിക്കേറ്റ് പാളത്തൊപ്പിയാക്കുന്ന സുദിനത്തിനായി കാത്തിരിക്കുന്നു. <<

ഇത് വേണ്ടായിരുന്നു രാധേയാ ഒരു പേപ്പര്‍ മാത്രമായാണോ അതിനെ കാണുന്നത്?

Radheyan said...

"ഇത് വേണ്ടായിരുന്നു രാധേയാ ഒരു പേപ്പര്‍ മാത്രമായാണോ അതിനെ കാണുന്നത്?"

അയ്യോ അല്ല,ഒരു തമാശയില്‍ പൊതിഞ്ഞ രൂപകമേ ഉദ്ദേശിച്ചുള്ളൂ.

എന്റെ നാലു വര്‍ഷത്തോളമുള്ള ഉറക്കനഷ്ടത്തിന്റെ,മദ്രാസിലെ നിര്‍ബന്ധിത പട്ടിണിക്കാലത്തിന്റെ,അച്ഛന്റെ നടക്കാതെപോയ ആഗ്രഹത്തിന്റെ മക്കളിലൂടെയുള്ള സഫലീകരണത്തിന്റെ,അങ്ങനെ ഒരുപാട് സംഗതികളുടെ വിയര്‍പ്പും കണ്ണീരും ചിരിയുമെല്ലാം അതിലുണ്ട്. അതിനെ ഞാന്‍ വില കുറയ്ക്കുകയില്ല.

അങ്കിള്‍ said...

ഛേ, കഷ്ടമായിപ്പോയി തറവാടി. രാധേയന്റെ ആദ്യത്തെ കമന്റിന്റെ അവസാന വാചകത്തിനു ശരിക്കും ചീത്തപറഞ്ഞുകൊണ്ടുള്ള മറുകമന്റുമായി ഞാന്‍ വന്നപ്പോള്‍ തറവാടി അതു കുളമാക്കി കഴിഞ്ഞിരിക്കുന്നു. ആ പറഞ്ഞതിനു രാധേയനു രണ്ടു വാചകത്തിലുള്ള മറുപടി പോരായിരുന്നു.

രാധേയന്റെ മറുപടി കണ്ടപ്പോള്‍ പിന്നെയൊന്നും പറയാനും തോന്നുന്നില്ല. പോട്ടേ, ഇനിയൊരവസരം കാത്തിരിക്കാം. 35 കൊല്ലാം കണക്കുകളുമായി കസര്‍ത്തു നടത്തിയവനാണ് ഞാനും.

Radheyan said...

അങ്കിളേ,

ബാക്കിയുള്ളത് മെയിലായി അയച്ചാല്‍ മതി. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എഴുതി തറവാടിയുടെ ബ്ലോഗ് ചപ്പു കൂനയാക്കരുതല്ലോ....

ബഷീർ said...

>>സ്വന്തം വര്‍ഗ്ഗത്തില്‍ വിദ്യാസമ്പന്നനായ ഒരാള്‍ പ്രവേശിക്കുന്നതിലെ സന്തോഷം ഒരു കര്‍ഷകനോ ഫാം നടത്തിപ്പുകാരോ പ്രകടിപ്പിക്കുന്നത് ഉള്‍ക്കൊള്ളാവാനാഞ്ഞിട്ടല്ല <<


വിദ്യഭ്യാസമില്ല്ലാത്തവരാണു കൃഷിക്കാര്‍ എന്ന ഒരു ദുസൂചന ഇതിലുണ്ടോ !! ഉണ്ടെങ്കില്‍ വിയോജിക്കുന്നു

Vazhikaatti said...

അഹങ്കാരത്തിനു കൊന്‍പ് വച്ച മനുഷ്യാ...നീ സ്വയം ഒന്നു ചിന്തിച്ച് നോക്ക്.എഞ്ചിനീറില്ലെങ്കിലും ആളുകള്‍ ജീവിച്ച് പോകും,പക്ഷെ,കര്‍ഷകനില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരും.എഞ്ചിനീര്‍ ക്രിഷി ചെയ്യ്യുന്നതില്‍ ഒരു മാന്യതക്ക്കേടും ഇല്ല.മനുഷ്യനുള്ള കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗിക്കുകയാണു വേണ്ടത്.എഞ്ചിനീര്‍ എന്നതു എന്തൊ ഒരു വല്യ സംഭവമായി കാണുന്നത്കൊണ്ടാണു ഇത്തരത്തിലുള്ള് ചിന്തകള്‍ വരുന്നത്....സുഹ്രിത്തിനെ അമ്മയേക്കാള്‍ വിലകൊടുക്കുന്ന താങ്കള്‍ക്ക് ഇതൊന്നും പറഞാല്‍ മനസ്സിലാവില്ല.കാരണം താങ്കളെ നയിക്കുന്നത് അഹങ്കാരമാ‍ണു.അഹങ്കാരികളുടെ അന്ത്യം ദയനീയമായിരിക്കും.അതിന്നാല്‍ സൂക്ഷിക്കുക സുഹ്രുത്തെ..........അമ്മയും സുഹ്രുത്തും പോസ്റ്റില്‍ കമന്റിയതിനു ആ പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു.ഈപോസ്റ്റും കൂടി ഡിലീറ്റ് ചെയ്യരുതെ...ആളുകള്‍ താങ്കളുടെ ആ അഹങ്കാരം ഒന്നു മനസ്സിലാക്കിക്കോട്ടെ....

തറവാടി said...

കോമു,

താങ്കളുടെ കമന്‍‌റ്റില്‍ നിന്നും പോസ്റ്റ് വായിച്ചിട്ടില്ലെന്ന് വ്യക്തമായി. 'തറവാടി' യുടെ പോസ്റ്റാണല്ലോ അപ്പോ അഹംഭാവം ഉണ്ടായല്ലേ തീരൂ എന്ന മുന്‍‌ധാരണ വെക്കാതെ പോസ്റ്റ് മനസ്സിരുത്തിവായിക്കുക എന്നിട്ട് അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നെന്ന് തോന്നുന്നു.

ഞാന്‍ അഹങ്കാരിയാണോ അഹംഭാവിയാണോ എന്നതൊക്കെ സ്വകാര്യമായ കാര്യങ്ങളല്ലെ? അതില്‍ ഇടപെടണോ?

സുഹൃത്ത് ബന്ധത്തെ മാതൃത്വവുമായി താരദമ്യം ചെയ്ത പോസ്റ്റിനെപ്പറ്റി ,

എന്താണ്‌ പോസ്റ്റ് എന്താണ്‌ കമന്‍‌റ്റ് എന്നൊക്കെ താങ്കള്‍ ആദ്യം മനസ്സിലാക്കുക.
പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല അതവിടെത്തന്നെയുണ്ട്. ഡിലീറ്റ് ചെയ്തത് ഞാന്‍ താങ്കള്‍ക്കിട്ട മറുപടിയാണ്‌ അതിനുള്ള കാരണം രണ്ടാണ്‌ ഒന്ന് അനോണിയായിട്ട് വ്യക്തിപരമായി അധിക്ഷേപിച്ച് താങ്കള്‍ കമന്‍‌റ്റി ഞാന്‍ കടുത്ത , പാടില്ലാത്ത ഭാഷയില്‍ മറുപടിയും എഴുതി. പിന്നീട് വേണ്ടിയിരുന്നില്ല എന്ന് തോന്നി ഡിലീറ്റി.

പ്രസ്തുത പോസ്റ്റും താങ്കള്‍ ശരിക്കും വായിച്ചോ എന്ന് സംശയമുണ്ട്. എന്‍‌റ്റെ അഭിപ്രായങ്ങളോട് യോജിക്കാനും വിയോജിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് അതേ സമയം വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇല്ലതാനും.