Monday, December 05, 2011

മുല്ലപ്പെരിയാർ എന്ത്? എങ്ങിനെ?

എല്ലാ കാലത്തേയും സംഭവത്തേയും പോലെ മലയാളികൾ വികാരപരമായി കാണുന്ന മറ്റൊരു വിഷയം - അതാണ് മുല്ലപ്പെരിയാർ!.


മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇതൊരാഘോഷമാക്കുമ്പോൾ പൊതുജനം അതിൽ പെട്ടുഴലുന്നു. കാര്യത്തെ ശെരിയായ അർത്ഥത്തിൽ മനസ്സിലാക്കാതെ ഗോഡ് ഫാദർ സിനിമയിലെ ആദ്യസീൻ പോലെ വഴിയിൽ നിൽക്കുന്നവരെല്ലാം ജാഥയിൽ പങ്കു ചേരുന്നു.

ജാഥയിലുള്ളവരേയും, നേതൃത്വം നൽകുന്നവരേയും വിലയിരുത്തിയാൽ മനസ്സിലാവുന്നത്, ആർക്കും തന്നെ കൃത്യമായൊരു ധാരണയില്ലെന്ന സത്യമാണ്. ശെരിയായ അർത്ഥത്തിലോ തലത്തിലോ ഒരു പഠനം ഇന്നേവരെ മുല്ലപ്പെരിയാറിനെപറ്റിയോ മറ്റുള്ള ഡാമുകളെപറ്റിയോ ഉണ്ടായിട്ടില്ല. ഒരെജുക്കേഷണൽ ഇൻസ്റ്റിറ്റൂട്ടിലെ അധ്യാപകരുടെ “ പഠനവും “ ഇന്റെനെറ്റിലെ മുറിവിവരങ്ങളും മാധ്യങ്ങളിലെ അഭിപ്രായങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തി ഒരു കൂട്ടം ആളുകൾ കാര്യങ്ങളെ വളരെ വികാരപരമായിമാത്രം കണ്ട് പ്രോപ്ഗന്റ് അഴിച്ചുവിടുന്നു. ഇത്തരം ഒരു പ്രവൃത്തിയുടെ ദൂരവ്യാപകമായ ഭവിഷത്തുകൾ ഒട്ടും ആലോചിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനായി നേതാക്കളും പങ്കെടുക്കുന്നു, ഇവർ തങ്ങളുടെ ബുദ്ധിക്കും അറിവിനും സാധിക്കുന്ന തരത്തിൽ അനേകം സൊലൂഷൻ നൽകുന്നു!

എന്തിനുള്ള സൊലൂഷനാണിതെന്ന് ചോദിച്ചാൽ, ( ഏത് പ്രോബ്ലത്തിനുള്ളത്), മുല്ലപ്പെരിയാർ എന്ന വാട്ടർ ബോംബിനുള്ള സൊലൂഷനെന്ന് വളരെ സൂപ്പർ ഫിഷ്യലായ ഉത്തരം. നിങ്ങൾക്ക് ഡാമിനെ പറ്റി എന്തറിയാമെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ഇന്റർനെറ്റിൽ വായിച്ചുള്ള അറിവുണ്ടെന്നടുത്ത ഉത്തരം!

മുല്ലപ്പെരിയാർ ഡാമിലെ സാങ്കേതികമായ യഥാർത്ഥപ്രശ്നം അറിയണമെങ്കിൽ, പഠിക്കണമെങ്കിൽ ഇന്റർനെറ്റിലെയും വിക്കിയിലേയും പഠിച്ചവരുടേയോ ഏതെങ്കിലും എജുക്കേഷണൽ ഇൻസ്റ്റിറ്റൂട്ടിലെ പഠിപ്പിക്കുന്ന ഒരധ്യാപകന്റെയോ പഠനം പോര. ഡാം എഞ്ചിനീയറിങ്ങിൽ പ്രാവീണ്യമുള്ള, പ്രോജെക്ടുകൾ ചെയ്തിട്ടുള്ള മിടുക്കരായ എൻജ്ചിനീയർമാരുടേതാണ് വേണ്ടത്. അവർക്കെ ശെരിയായ തലത്തിലും തരത്തിലും ഡാമിന്റെ ഇന്നത്തെ അവസ്ഥയും മറ്റും പഠിക്കാനും സാങ്കേതികമായ സൊലൂഷനുണ്ടാക്കാനും സാധിക്കൂ.

എന്നാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ, ഈ സാങ്കേതിക സൊലൂഷന്മൊണ്ട് മാത്രം കാര്യമില്ല. കാരണം ഒരു രാജ്യത്തിന്റെ രണ്ട് സംസ്ഥാനങ്ങളാണതിന്റെ പരിധിയിൽ വരുന്നത്. സാങ്കേതികമായ റെക്റ്റിഫിക്കേഷനെടുക്കുന്നതുപോലും വളരെ പ്രധാന്യമുള്ളതാണ്. ഒപ്പം ഇതിനെടുക്കുന്ന സമയം, ഈ സമയത്ത് എന്തെങ്കിലും അരുതാത്തത്/ അപകടം സംഭവിച്ചാൽ അതിനുള്ള മുങ്കരുതൽ, ഇനി വല്ലതും സംഭവിച്ചാലെടുക്കേണ്ടത്, രണ്ട് സംസ്ഥാനമുള്ളതിനാലുൾപെടുന്ന രാഷ്ട്രീയപരമയായ നിലപാടുകൾ ഇങ്ങനെ ഒരു കൂട്ടം ഒരേപോലെ പ്രാധാന്യമുള്ള കാര്യങ്ങളുണ്ട്.

മുല്ലപ്പെരിയാർ വെറുതെ തകരുമോ? തകരാനുതകുന്ന കാരണങ്ങളെന്തൊക്കെ? ആ കാരണങ്ങൾ ഇല്ലാതാക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽമറ്റ് മാർഗ്ഗമുണ്ടോ? നിലവിൽ എത്ര വെള്ളമുണ്ട്, ഇത്ര ഉയരത്തിൽ എത്തിയാൽ എത്ര വെള്ളമുണ്ടാവും? ആ വെള്ളം ഡാം ബാരിയറിൽ എത്ര ത്രസ്റ്റുണ്ടാക്കും? ഇന്നത്തെ അതിന്റെ നിലയെന്താൺ? സാധാരണ ഗതിയിൽ അതു പൊട്ടാൻ എന്തുമാത്രം ത്രുസ്റ്റ് വേണം?


ഭൂമികുലുക്കമില്ലെങ്കിൽ ഡാമിൽ എത്ര വെള്ളം അനുവദനീയമായ സേഫ്റ്റിയിൽ എത്ര ഉയരത്തിൽ വെള്ളം നിർത്താം? ഭൂമികുലുക്കത്തിൽ ഉണ്ടായേക്കാവുന്ന അവസ്ഥയെന്താണ്? വേർസ്റ്റ് സിനാരിയോ , മുല്ലപ്പെരിയാർ പൊട്ടിയാൽ റിയലിസ്റ്റിക്കായിട്ടെന്തു സംഭവിക്കും? അത് മറ്റുള്ള ഡാമുകളിൽ എന്തിമ്പാക്ടുണ്ടാക്കും? കേരളത്തിൽ എന്തുമാത്രം ഇമ്പാക്ടുണ്ടാക്കും? തമിഴ്നാട്ടിൽ അതെന്തായിരിക്കും?

തുടങ്ങിയ പതിനായിരം ചോദ്യങ്ങൾക്ക് സാങ്കേതിക അടിസ്ഥാനത്തിൽ ഉത്തരം ലഭ്യമാകേണ്ടതുണ്ട്.

ഇതിനെല്ലാം വേണ്ടത് വളരെ എക്സ്പെർട്ടൈസായിട്ടുള്ളവരുടെ സേവനമാണ്, സൂചിപ്പിച്ച സാങ്കേതിക വിദഗ്ധർ, , റിസ്ക് അനാലിസ്റ്റുകൾ, സിസ്മോളജിസ്റ്റുകൾ , ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, രാഷ്ട്രീയ നേതാക്കൾ തുടങ്ങി ഒരു കൂട്ടം ആളുകളുടെ സേവനമാണ് വേണ്ടത്. ഇവരുടെ സംഗം മുല്ലപ്പെരിയാറിന്റേ അവരവരുടെ ഭാഗം വിശദമായി പഠിക്കട്ടെ. പ്രോബ്ലത്തെ നന്നായി പഠിച്ചാലേ നല്ല ഓപ്റ്റിമൈസായ സൊലൂഷൻ സാധയമാകൂ.

പഠനത്തെ അടിസ്ഥാനപ്പെടുത്തി ഓപ്റ്റിമൈസായൊരു സൊലൂഷൻ എല്ലാവരും കൂടിയെടുക്കട്ടെ, ഇതെല്ലാം പക്ഷെ നേതാക്കളിൽ നിന്നാൺ തുടക്കം വേണ്ടത്. നേതാക്കളെ കണ്ണുതുറപ്പിക്കാനെന്ന വ്യാചേന മുറിവിവരമുള്ള ഡാമെഞ്ചിനീയർമാരും ( ഇന്റെനെറ്റിൽ നിന്നും പഠിച്ചവർ), അവരൊപ്പം നിൽക്കുന്ന വരും നെറ്റിലൂടെയും അല്ലാതേയും ഇപ്പോൽ നടക്കുന്നതുപോലെയുള്ള കണ്ണുപൊട്ടൻ ഇരുട്ടിൽ തപ്പുന്നതുപോലെ, പ്രോബ്ലത്തെ വളരെ സൂപ്പർ ഫീഷില്യലായി മനസ്സിലാക്കി, ഓരോരുത്തരും അവർക്ക് തോന്നുന്ന രീതിയിൽ പ്രോബ്ലത്തിനുള്ള സൊലൂഷൻ കൊടുക്കാനും മറ്റും തുടങ്ങിയാൽ, അവിടങ്ങളിലുള്ളവരേയും മറ്റും ഭയവിഹ്വരാക്കുക മാത്രമേ ഉണ്ടാകൂ. ഇത്തരം അപക്വമായ നടപടികളിലൂടെ രണ്ടുസംസ്ഥാനത്തേയും ജനങ്ങളെ ശത്രുപക്ഷത്താക്കലും, അസ്വസ്ഥമായൊരു ജീവിതവുമല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ല.

മുല്ലപ്പെരിയാർ / സേവ് കേരള എന്നൊക്കെ സെന്റിമെന്റലായി പറയുന്നവർ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന് , അല്ലെങ്കിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ ഉണ്ടാകുന്നതിനേക്കാൽ വലിയ ദുരന്തം പൊട്ടാതെ തന്നെ കേരളംകാണേണ്ടിവരും ഉറപ്പ്.



5 comments:

തറവാടി said...

മുല്ലപ്പെരിയാർ എന്ത്? എങ്ങിനെ?

തറവാടി said...

കാര്യങ്ങളെ വെറും വികാരപരമായിമാത്രം കാണുന്ന മലയാളി, മുല്ലപ്പെരിയാര്‍ എന്ന മറ്റൊരു വികാരത്തിലൂടെ രണ്ട് ജനതയെ തമ്മില്‍ തല്ലിപ്പിക്കുന്ന അവസ്ഥവരെ എത്തിച്ചിരിക്കുന്നു.

മുല്ലപ്പെരിയാര്‍ ഇന്നലെയോ മിനിഞ്ഞാന്നോ ഉണ്ടായ ഒന്നല്ല, ഭൂമികുലുക്കസാധ്യതയെ തള്ളിക്കൊണ്ടല്ല ഈയുള്ളവന്‍ ഇതുപറയുന്നത്, ശെരിയായ സാങ്കേതിക വിദഗ്ധരുടെ , കൃത്യമായ ഒരു പഠനവും അതിലുടെയുള്ള ഒരു സൊലൂഷനുമണുണ്ടാവേണ്ടത്​.

കണ്ട രാഷ്ട്രീയക്കാരന്റേയും​, ഇന്റര്‍നെറ്റ് വായിച്ചുള്ള സങ്കേതിക വിദഗ്ധരുടേയും മുറിവിവരം വെച്ചുള്ള വിലയിരുത്തലുകളും അതിനെ പിന്‍ പറ്റിയുള്ള നിര്ബന്ധങ്ങളും രണ്ട് ജനതയെ തമ്മില്‍ തല്ലിപ്പിക്കാനേ സഹായിക്കൂ അങ്ങിനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ ഇവിടെയൊന്നും നില്‍ക്ക്കില്ല , അതെല്ലാവരും ഓര്‍ത്താല്‍ എല്ലാവര്‍ക്കും നന്ന്‌

Noufal said...

ഭൂകുലുക്ക സാധ്യതയുള്ളിടത്തു ഒരു പുതിയ ഡാം ഉണ്ടാക്കിയാല്‍ അതും തകരില്ലേ?
പുതിയ ഡാം ഉണ്ടാക്കിയാല്‍ തമിഴ്നാടിനു നിലവില്‍ നല്‍കുന്ന വെള്ളത്തില്‍(136-അടി) കൂടുതല്‍ നല്‍കേണ്ടി വരില്ലേ?
അത് ഇടുക്കിയിലെ വൈദ്യുതി ഉത്പാദനത്തെ ബാധിക്കില്ലേ?
പഴയ കരാറില്‍ "അത്രയും സ്ഥലത്ത് വീഴുന്ന മഴവെള്ളം" എന്ന് പറയുന്നത് കൊണ്ട് പുതിയ ഡാംലെ വെള്ളത്തിലും തമിഴ്നാടിനു അവകാശം ഉണ്ടാവുകയില്ലേ?
ബസ്സിലും ബ്ലോഗ്‌‍ലും പരതിയിട്ട് ഒന്നിനും മറുപടി കിട്ടിയില്ല.

തറവാടി said...

ഇതൊക്കെ പഠിക്കേണ്ട വിഷയമാണ്. ഇതിൽ വെറും സാങ്കേതികം മാത്രമല്ല വിഷയം. സാങ്കേതികത്തിനൊപ്പം ഡിസാസ്റ്റർ മാനേജ്മെന്റ്, രാഷ്ട്രീയം, ഭാവി തുടങ്ങിയ പല വിഷയങ്ങളുമുണ്ട്. ഭൂമികുലുക്കമുണ്ടായാൽ ഡാം പൊളിയുമെന്ന ഒറ്റ പ്രോബ്ലത്തിന് സൊലൂഷനുണ്ടാക്കിയാൽ അതൊരിക്കലും പൂർണ്ണമാവില്ല. അതുകൊണ്ടാണ് എല്ലാവരുമടങ്ങിയ ഒരു വലിയ സംഗത്തെക്കൊണ്ട് പഠിച്ചൊരു സൊലൂഷൻ കാണണമെന്ന് സൂചിപ്പിച്ചത്.

തറവാടി said...

വെറും രാഷ്ട്രീയ ലക്ഷ്യമല്ലാതെ, സാങ്കേതികമായും സത്യസന്ഥമായും വിലയിരുത്തിയുള്ള ഓപ്റ്റിമൈസായ സൊലൂഷനെ സ്വീകരിക്കുന്ന പക്ഷം , സംസ്ഥാന നേതൃത്വങ്ങൾ തമ്മിലോ, കേന്ദ്ര നേതൃത്വവുമായോ വ്യത്യസ്ഥമായ നിലപാടെടുക്കേണ്ടിവരു​ന്നില്ല. ഇത്തരം ഒരു സൊലൂഷനുണ്ടാവാൻ എന്തൊക്കെ/ഏതൊക്കെ രീതിയിൽ മുമ്പോട്ട് പോകണം എന്നതിലേക്കൊരു സമവായ മുണ്ടാക്കുകയാണെല്ലാ രാഷ്ട്രീയപ്പാർ‌ട്ടിക​ളും നേതൃത്വങ്ങളും ചെയ്യേണ്ട ആദ്യപടി.

മറന്നേക്കുമായിരുന്ന(​?) / അപ്രധാനമായി കണുമായിരുന്ന(?) മുല്ലപ്പെരിയാർ പ്രശ്നത്തെ(?) ഭരണനേതൃത്വങ്ങളുടെ മുമ്പിലേക്കിട്ടുകൊടു​ക്കാൻ പൊതുജനപ്രക്ഷോഭങ്ങൾക്​കായെന്ന സത്യം ഉൾക്കൊണ്ടൂതന്നെ പറയട്ടെ, ശെരിയായ നിലപാടെടുക്കാനുള്ള സമയം വേണ്ടപ്പെട്ടവർക്ക് ലഭിക്കാതെ തീരുമാനങ്ങളെടുക്കേണ്​ട ഗതികേടിലേക്കാണീ പ്രക്ഷോഭം ആളികത്തിക്കലിലൂടെയുണ്​ടായത് (വുന്നത്), ഇത് ആശാസ്യമാണോ എന്നാണിതിനു നെതൃത്വം കൊടുക്കുന്നവർ ആലോചിക്കേണ്ടത്.


വിദ്യാ​ഭ്യാസ ഇൻസ്റ്റിറ്റിറ്റൂട്ടു​കളിലെ അധ്യാപകരല്ല സാങ്കേതിക വിദഗ്ദർ എന്നും, ഇതുപോലുള്ള പ്രോജെക്ടുകൾ ചെയ്തുപരിചയമുള്ളവരായി​രിക്കണം അവയെപറ്റി പഠിക്കാൻ ഏറ്റവും അനുയോജ്യർ എന്നും ടി.വി ചാനലുകാറ് ഡാമിന്റെ അടിയിലൂടെയുള്ള വെള്ളഒഴുക്ക് കേമറയിൽ പകർത്തി, ഡാം തകാരാൻ പോകുന്നു എന്ന എക്സ്ക്ലൂസീവ് കണ്ടല്ല ഡാം സേഫ്റ്റി മനസ്സിലാക്കേണ്ടതെന്നും അറിയുകയാൺ ആദ്യം വേണ്ടത്.

ഇന്നത്തെ അവസ്ഥ നില നിർത്താൻ ( തമിഴ് നാടിനു വെള്ളം ലഭ്യമാക്കൽ ) ഈ നിലയിൽ എത്രകാലം തുടരാനാവും? പുതിയ ഡാം ഉണ്ടാക്കാനുള്ള കാലതാമസം, ആ സമയത്ത് തമിഴ്നാടെടുക്ക്കേണ്ട നിലപാട്, പുതിയ ഡാം ആണോ അതോ അതിലും നല്ല മറ്റ് വല്ല മാർഗ്ഗവുമുണ്ടോ? ഇനി വേഴ്സ്റ്റ് സിനാരിയോ, ഡാം പൊട്ടിയാൽ എടുക്കേണ്ട സേഫ്റ്റി മെഷേഴ്സ്.

ഇങ്ങനെയൊക്കെയുള്ള പോസിറ്റീവ് ഡയറക്ഷനുപകരം , “ പുതിയ ഡാം “ , “ കേരളം രണ്ടാവും” “ കൊച്ചി ഒലിച്ചു പോകും” എന്നൊക്കെയുള്ള ഡയറെക്ഷനിൽ നീങ്ങിയാൽ തമിഴ് മക്കളുടെ യാതൊരുതര സഹകരണവും ലഭിക്കില്ലെന്നുറപ്പാ​ണ്, എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം കേരളത്തിന്റെ ലക്ഷ്യത്തെ അങ്ങിനെ മനസ്സിലാക്കാനെ ഒരു സാധാരണക്കാരനാവൂ എന്നതുതന്നെ. പിന്നീടേക വഴി ഡിക്റ്റേറ്റർ ഷിപ്പ് മാത്രം.

അപ്പോൾ പക്ഷെ നടക്കാൻ പോകുന്നത് വലിയൊരു ദുരന്തമായിരിക്കും, ഡാം തകർന്നുള്ളതല്ല അതിനേക്കാൾ എത്രയോ വലുത്