Monday, December 26, 2011

അണുകുടുംബത്തിലെ പാരതന്ത്ര്യം

ഈ ലേഖനമാണീ കുറിപ്പിനാധാരം‌. ഇന്നത്തെ കുട്ടികൾ വീടെന്ന ജയിലിലാണെന്നും തീരെ സ്വാതന്ത്ര്യമില്ലാതെയാണവർ വളർ‌ത്തപ്പെടുന്നതെന്നും കുറെ ഉപമകളും മറ്റും അടിസ്ഥാനപ്പെടുത്തി / സൂചിപ്പിച്ച് ലേഖകൻ സമർ‌ത്ഥിക്കുന്നു, ഒപ്പം ഓഷോ എങ്ങിനെയാണ് കുട്ടികളെ പറ്റി പറഞ്ഞിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു.


ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പോലും എങ്ങിനെ ഇതുപോലെ കാര്യങ്ങളെ സൂപ്പർ ഫിഷ്യല്യായി കണ്ട് അനുമാനത്തിലും അഭിപ്രായത്തിലും എത്തി സാമാന്യവത്കറ്രിക്കാനാവുന്നു എന്നതെന്നെ അദിശയിപ്പിക്കുന്നു, അതുകൊണ്ടുതന്നെ ഈ കുറിപ്പും സൂപ്പർ ഫീഷ്യലാവട്ടെ.

കുട്ടികളെ സർ‌വ്വ സ്വാതന്ത്ര്യരായിവിടുക എന്നാവശ്യപ്പെടുന്ന ലേഖകൻ എന്താണ് സർ‌വ്വ സ്വാതന്ത്ര്യംകൊണ്ടു വിവക്ഷിക്കുന്നതെന്ന് നോക്കുക;

അല­റി­ച്ചി­രി­ക്കു­ക, ശരീ­രം മു­ഴു­വന്‍ വി­റ­പ്പി­ച്ചു­കൊ­ണ്ട്‌ തു­ള്ളു­ക, കി­ട­ന്നു­രു­ളു­ക, വെ­റു­തെ­യി­രി­ക്കു­ക, ശരീ­ര­ത്തി­നു തോ­ന്നും­പ­ടി നൃ­ത്തം ചെ­യ്യുക തു­ട­ങ്ങിയതൊക്കെയാണെന്നറിയുമ്പോൾ ആദ്യം മനസ്സിൽ വരിക പാലുകുടിച്ചതിനു ശേഷം ഗ്ലാസ്സ് നിലത്തെറിഞ്ഞുപൊട്ടിക്കുക, ചുമരിൽ തുപ്പുക, ബെഡ് റൂമിൽ മൂത്രമൊഴിക്കുക, അപ്പിയിടുക, ചേട്ടൻ അല്ലെങ്കിൽ ചേച്ചി പഠിക്കുമ്പോൾ ലൈറ്റ് ഓഫാക്കുക, കിടക്കയിൽ അപ്പിയിടുക എന്നതൊക്കെ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഇവയിൽ പെടുമോ എന്നതാണ്.

സ്വാതന്ത്ര്യമായി ജീവിക്കുക എന്നതിനെ ഡിഫൈൻ ചെയ്യണമെങ്കിൽ ആരെവിടെ ജീവിക്കുന്നു എന്നാദ്യം അടിസ്ഥാനപ്പെടുത്തണം. ജീവിക്കുന്ന ചുറ്റുപാട് സ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്നതുതന്നെയാണതിനുകാരണം. ആരെന്നത് വ്യക്തിയുടെ സ്ഥാനമല്ല മറിച്ച് പ്രായമാണെന്നും സൂചിപ്പിക്കുന്നു.

കാട്ടിൽ ജീവിക്കുന്ന മനുഷ്യന് പ്രധാനം ഭക്ഷണം ഉറക്കം തുടങ്ങിയവയേയുള്ളുവെങ്കിൽ ഇന്നത്തെ ആധുനിക മനുഷ്യൻ ഒരു സമൂഹജീവിയാണെന്നതിനാൽ തന്നെ സമൂഹത്തിൽ ജീവിക്കേണ്ടതെല്ലാം അവൻ അനുവർ‌ത്തിക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ്, റോടിൽ തുപ്പുകയോ അപ്പിയിടുകയോ ഒക്കെനടത്താനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടുന്നത്, ഇതിന്റെ മറ്റൊരു തലമാണ് കുട്ടികളിലേക്കും സംഭവിക്കുന്നത്.ഞാൻ സ്കൂളിൽ പോകുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടിയാൻ ട്രൌസർ താഴ്ത്തികാര്യം സാധിക്കുന്നതിനേക തടസ്സം വഴിയിലൂടെവരുന്ന പെൺ‌കുട്ടികൾ മാത്രമായിരുന്നു. അതൊരു തെറ്റാണെന്നെനിക്കന്നറിയില്ലായിരുന്നു. ഇന്ന് സ്കൂളിൽ അതേ വഴിയിൽ പോകുന്ന ഒരു കുട്ടി അതു ചെയ്യില്ല കാരണം വശങ്ങളിലൊക്കെ വീടുകളായി, വഴിയിലൂടെ എപ്പോഴും ആൾ സഞ്ചാരമുണ്ടായിക്കൊണ്ടിരിക്കും, ഇതിനൊപ്പം തന്നെ വഴിയിൽ മൂത്രമൊഴിച്ചാൽ അത് മറ്റുള്ളവർക്ക് നേരിട്ടും അല്ലാതേയും ബുദ്ധിമുട്ടുകൾ വരുത്തുമെന്നറിവ് ഇന്നത്തെ അവന്റ്റെ മാതാപിതാക്കൾക്കറിയാമെന്നതിനാൽ, അവരവനതുപറഞ്ഞുകൊടുത്തിട്ടുണ്ട്. ഞാൻ പണ്ട് ചെയ്തിരുന്ന ആ പ്രവൃത്തി ഇന്നും തുടരണമായിരുന്നോ അതോ അത് തെറ്റെന്ന് ഇന്നത്തെ കുട്ടിയെ തിരുത്തണമായിരുന്നോ എന്നതാണ് ചോദ്യം, ഈ തിരുത്തലിനെയാനോ ഡിക്റ്റേറ്റിങ്ങെന്നു ലേഖകൻ സൂചിപ്പിച്ചത്?.

എന്റെ ചെറുപ്പകാലത്തെനിക്കൊരു സിനിമക്ക് പോകണമെങ്കിലുണ്ടായിരുന്ന, അല്ലെങ്കിൽ വൈകിവന്നാൽ എന്റെ ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നുമൊക്കെ ഉണ്ടായിരുന്ന ബുദ്ധിമുട്ടൊന്നും എന്റെ മക്കൾക്കില്ല, അവർ സിനിമക്ക് എന്റെ സമ്മതത്തോടെ പോകുന്നു. പണ്ട് ടി.വി അപൂർ‌വ്വമായേ കാണാൻ സാധിക്കുമായിരുന്നുള്ളൂ, ഇന്നതല്ല എന്നാലതേ സമയം വളരെ അധികമാവുമ്പോൾ നിർ‌ത്തുന്നു. ഏത് നിലയിൽ ചിന്തിച്ചാലും ഇന്നത്തെ കുട്ടി ഇന്നലത്തെ കുട്ടികളേക്കാൾ സ്വാതന്ത്ര്യം കൂടുതലുള്ളവൻ തന്നെയാണ്, മുമ്പത്തെ തലമുറയിലെ ജീവിത ചര്യയും ചുറ്റുപാടുമൊക്കെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാലേ അതുപക്ഷെ മനസ്സിലാവൂ. ഇന്നത്തെ ചുറ്റുപാടും ഇന്നലത്തെ കുട്ടികളേയും വിലയിരുത്തി കുട്ടികൾക്ക് സ്വാതന്ത്ര്യമില്ലെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.ജീവിതത്തെ പറ്റി, സമൂഹത്തിൽ ജീവിക്കുമ്പോളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി വരാനിരിക്കുന്നതിനെപ്പറ്റിയെല്ലാം ഇന്നത്തെ പിതാവ്/മാതാവ് വളരെ കാഴ്ചപ്പാടും അറിവുമുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ കുട്ടികളെ അവർ അതു മനസ്സിലാക്കിക്കൊടുക്കുന്നു. തിരുച്ചുപോകാനാവുമായിരുന്നെങ്കിൽ എന്തൊക്കെ ചെയ്യുമായിരുന്നു ചെയ്യില്ലായിരുന്നു എന്നത് ഭാവിയിലേക്ക് സൂചിപ്പിക്കുന്നതിൽ എന്തുതെറ്റാണിരിക്കുന്നത്? റെയിൽ‌വേ ട്രക്കിലോക്കോടുന്ന അഞ്ചുവയസ്സുകാരനെ പിടിച്ചു വലിച്ച് മാറ്റുന്നത് ഡിക്ടേറ്റിങ്ങാണെന്ന് പറഞ്ഞാൽ ഇന്നത്തെ രക്ഷിതാവ് ഡിക്റ്റേറ്ററാണ് സം‌ശയം വേണ്ട.അടിസ്ഥാനപരമായി ഇന്നത്തെ/ നാളത്തെ ചുറ്റുപാടിൽ ജീവിക്കാൻ തന്റെ കുഞ്ഞിനെ പ്രാപ്തനാക്കേണ്ടതുണ്ട് എന്നതിൽ കവിഞ്ഞെന്ത് സ്വാതന്ത്ര്യമില്ലായ്മയാണിന്നത്തെ രക്ഷിതാവ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ റബലായും സർ‌വ്വ സ്വാതന്ത്ര്യമായും കുട്ടികളെ വളർ‌ത്താൻ സാഹചര്യമൊരുക്കണമെങ്കിൽ ആദ്യം ജീവിക്കുന്ന ചുറ്റുപാട് മാറ്റട്ടെ, ഒരു വലിയ കാടും കുറെ മൃഗങ്ങളും ഉണ്ടാക്കട്ടെ, നമുക്കവിടെ ജീവിക്കാം, രാവിലെ കുന്തവും വാളുമെടുത്ത് വേട്ടക്ക് പോകാം അതും ഒപ്പം കാട്ടിലെ പഴവർഗ്ഗങ്ങളും കഴിച്ച് ജീവിക്കാം അപ്പോൾ കുട്ടികൾക്ക് സർ‌വ്വ സ്വാതന്ത്ര്യം കൊടുക്കുന്നതിനെപറ്റി ചിന്തിക്കാം കൊടുക്കാം.

2 comments:

തറവാടി said...

അപ്പോൾ കുട്ടികൾക്ക് സർ‌വ്വ സ്വാതന്ത്ര്യം കൊടുക്കുന്നതിനെപറ്റി ചിന്തിക്കാം കൊടുക്കാം.

Sailenthran said...

നല്ലത്. ലേഖനങ്ങള് തുടരുക.