Friday, September 24, 2010

മന്ദിരവിധിയും ചില ചെന്നായ്ക്കളും

കിരീടത്തില്‍ പോലീസുകാരനെ ഗുണ്ട പൊതിരെ തല്ലുന്നതുകണ്ടപ്പോള്‍ മകന്‍ സേതു ഇടപെടുന്നു, ഗുണ്ടയെ തല്ലുന്നു തുടര്‍ന്ന് ഗുണ്ട കൊല്ലപ്പെടുന്നു.കോടതിയില്‍ കേസ് എങ്ങിനെ പോയി എന്ന് വിവരിക്കേണ്ടല്ലോ!.

അച്ഛനെ തല്ലിക്കൊല്ലുന്നത് കണ്ട് നില്‍ക്കുന്ന മകന്റെ വികാരത്തിനോ, അതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കയ്യബദ്ധത്താല്‍(?) / കൊല്ലപ്പെട്ടതിനോ/ താന്‍ കൊന്നില്ലെങ്കില്‍ തന്നെ കൊല്ലും എന്നതിനൊന്നും നിയമത്തില്‍ വലിയവിലയില്ല.

നിയമസംഹിതയില്‍ 'കൃത്യ' ത്തെ യാണ് മുഖ്യമായും അടിസ്ഥാനപ്പെടുത്തുന്നത്. കാരണങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഉള്ള പ്രധാന്യം കുറവാണ്. തീര്‍ച്ചയായും വിധിതീര്‍പ്പില്‍ ഇവയുടെ വിലയിരുത്തല്‍ അടിസ്ഥാനപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കുറ്റവാളിയായി സേതുവിനെ വിധിക്കുന്നതില്‍ ന്യായം കാണാനാവുന്നതും.

കിരീടം സിനിമ കാണുന്നവരില്‍ മുഖ്യഭാഗവും സേതുവിനെ ശിക്ഷിക്കരുതെന്ന ആഗ്രഹക്കാരായിരിക്കും, അതിനുള്ള കാരണം വികാരപരമായും, 'കൃത്യ'ത്തേക്കാള്‍ അതിലേക്ക് നയിച്ച കാരണങ്ങളെ വിലയിരുത്തുന്നതുകൊണ്ടാണ്, ഒപ്പം അവിടെ കാണികള്‍ ശെരിയും തെറ്റും അളക്കുന്നു. കോടതി ശെരിയും തെറ്റും അളക്കാനുള്ളതല്ല ന്യായം അളക്കാനുള്ളതാണ്, അതുകൊണ്ട് തന്നെ വിധി ശെരിയുമാകുന്നു.


എന്നല്‍ എല്ലായിടത്തും കോടതികള്‍ വെറും ന്യായം നോക്കിയാല്‍ പോര മറിച്ച് ശെരി തെറ്റുകളും വിലയിരുത്തിയാവണം വിധിക്കേണ്ടത് പ്രത്യേകിച്ചും വിധിഫലവ്യാപ്തി നോക്കുമ്പോള്‍.

സേതുവിന്റെ കുടുംബവും കീരിക്കാടന്റെ കുടുംബവും മാത്രമാണ് പ്രസ്തുത വിധിവ്യാപ്തിയില്‍ വരുന്നത്. അതുകൊണ്ട് തന്നെ ന്യായം മാത്രം അളന്നാല്‍ തെറ്റൊന്നുമില്ല തന്നെ.


ഇത്രയും ഇവിടെ സൂചിപ്പിച്ചത് വരാനിരിക്കുന്ന(?) അലഹാബാദ് കോടതിയുടെ വിധി എങ്ങിനെയായിരിക്കണം എന്ന ഒരാഗ്രഹം പ്രകടിപ്പിക്കാനാണ്. വിധി ഏതെങ്കിലും ഒരു കൂട്ടര്‍ക്കേ അനുകൂലമാകൂ എന്നെങ്കില്‍ ആര്‍ക്കായിരിക്കുന്നതായിരിക്കണം എന്തുകൊണ്ട് എന്ന് വിലയിരുത്തുകയാണ്.

ആത്മാര്‍ത്ഥമായും വിധി ഹിന്ദു/ രാമജന്മഭൂമിക്ക് അനുകൂലമാകണം എന്നാണ്, വിധി പൂര്‍ണ്ണമായും സന്തോഷത്തോടെ ഇതരവിഭാഗം ഉള്‍ക്കൊള്ളുകയും വേണം. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. ഒറ്റവാക്കിലുള്ള ഇതിനുള്ള ഉത്തരം എന്താണെന്നുവെച്ചാല്‍ ഞാന്‍ ഒരു മുസ്ലീം എന്നതുതന്നെയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മതത്തിനും കൃസ്തുമതത്തിനുമെല്ലാം ഇവിടെ ജനിക്കാനും വളരാനും കാരണമൊരിക്കിയത് ഇവിടത്തെ ഹിന്ദുക്കളുടെ വിശാലമനസ്കതകൊണ്ട് മാത്രമാണെന്ന വിശ്വാസക്കാരനാണ് ഞാന്‍. അന്നവര്‍ക്കുണ്ടായിരുന്ന വിശാലത പിന്നീട് കുറെ രാഷ്ട്രീയക്കാരാല്‍ ഒരു വിഭാഗത്തിന് നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച.

നാമമാത്രമായിരുന്ന ബി.ജെ.പി/ അനുബന്ധ വര്‍ഗ്ഗീയ വിഷരാഷ്ടീയപാര്‍ട്ടി ഇന്‍ഡ്യയില്‍ ഒരു ചെറിയ സമയം കൊണ്ട് വളരാനും ഇന്‍ഡ്യ ഭരിക്കാനും വരെ കാരണമായത് പ്രസ്തുത മസ്ജിദാണെന്നാണെന്റെ വിശ്വാസം.

ഇവിടെ തെറ്റ് അല്ലെങ്കില്‍ കൃത്യം ഒന്നുമാത്രമേയുള്ളു അത് ബാബറിമസ്ജിദ് തകര്‍ത്തതാണ്.

ന്യായം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍, ബാബറി മസ്ജിദ് തകര്‍ത്തെന്ന 'കൃത്യം' ചെയ്ത മന്ദിര വിഭാഗത്തിനൊരിക്കലും അനുകൂല വിധികിട്ടാന്‍ പാടില്ല , കിട്ടില്ല എന്നാല്‍ , വിധിയുടെ വ്യാപ്തി ഉള്‍ക്കൊണ്ട്, ശെരിയും തെറ്റും വിലയിരുത്തി, ഇന്‍ഡ്യയുടെ ഭാവിയും മനസ്സിലാക്കി ഹിന്ദു/ മന്ദിരവിഭാഗത്തിന് അനുകൂലമായവിധിയാവണം ഉണ്ടാവേണ്ടത്.


വിധി ബാബര് മസ്ജിദിനനുകൂലമാണെങ്കില്‍, പള്ളി തകര്‍ത്ത കുറ്റം ചെയ്തവരെ മാത്രമല്ല, യാതൊരു തരത്തിലും നേരിട്ടുള്‍പ്പെടാത്ത, രാഷ്ട്രീയത്തിന് ചട്ടുകമായ ഒരു വലിയ വിഭാഗത്തേയും ബാധിക്കുന്നുണ്ട്.

എന്നാല്‍ വിധി മന്ദിരത്തിനനുകൂലമാണെങ്കില്‍, ബി.ജെ.പിയടക്കമുള്ള വര്‍ഗ്ഗീയതിമിരങ്ങളുടെ ഒരു വലിയ ചട്ടുകം നഷ്ടമാകും. അവരുടെ രാഷ്ട്രീയചട്ടുകമായ നല്ലൊരു വിഭാഗത്തിന് വീണ്ടുവിചാരമുണ്ടാകും ( ഓര്‍ക്കുക ബി.ജെ.പി ഒരു പാര്‍ട്ടിയായതും ഭരണത്തില്‍ വന്നതും പതിറ്റാണ്ടുകള്‍കൊണ്ടല്ല ഒരു ചെറിയ കാലയളവില്‍ നടത്തിയ വര്‍ഗ്ഗീയ വാദത്തിലൂടെയാണ്). മസ്ജിദ് തകര്‍ത്ത അന്നത്തെ മനസ്സല്ല അതില്‍ ഉള്‍പ്പെട്ട നല്ലൊരു ബിഭാഗത്തിനിന്ന്.

ഇനി ബാബര്‍ വാദികളുടെ കാര്യമാണെങ്കില്‍ ഇതൊരു നന്ദിപ്രകാശമായി കണക്കാക്കാം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാം. ഇതിലൊന്നും ഉള്‍പ്പെടാത്ത വല്ലിയൊരു സമൂഹത്തിന് ശെരിയും തെറ്റും നന്നായറിയാമെന്നിരിക്കെ, സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്ന മുസ്ലീമിന്റെ മതമെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനാവുന്നു.


വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 'കൃത്യ'ങ്ങളെ വിലയിരുത്തുമ്പോള്‍ ന്യായാന്യാങ്ങളോടൊപ്പം ശെരിതെറ്റിനേയും പരിഗണിക്കണം. അല്ലാതെ ന്യായാന്യാങ്ങളേ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ , അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരില്ലെങ്കില്‍ ഫലം ഭീകരമായിരിക്കും ആവര്‍ത്തനവും.

മറ്റൊരു പള്ളി പൊളിക്കാന്‍ ജന്മഭൂമിക്ക് കൂടുതല്‍ ത്രാണിനല്‍കുക ഇപ്പോള്‍ അനുകൂലവിധി ലഭിച്ചാലല്ല മറിച്ച് പ്രതികൂല വിധി ലഭിച്ചാലാണെന്നാനെന്റെ വിശ്വാസം.

ഒപ്പം ഒന്നുകൂടെ സൂചിപ്പിക്കട്ടെ, മസ്ജിദിന് അനുകൂല വിധി കിട്ടുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതാണ്. അതായത് ഏറ്റവും അവസാനമായിരിക്കണം ബാബര്‍ മസ്ജിദിന്റെ അനുകൂലമായ വിധി.


സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭവിയിലെ മറ്റൊരാവര്‍ത്തനമാകും എന്ന് എത്രപേര്‍ക്ക് ചിന്തിക്കാനാവുന്നുണ്ട്?

7 comments:

തറവാടി said...

സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭവിയിലെ മറ്റൊരാവര്‍ത്തനമാകും എന്ന് എത്രപേര്‍ക്ക് ചിന്തിക്കാനാവുന്നുണ്ട്?

മാണിക്യം said...


വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 'കൃത്യ'ങ്ങളെ വിലയിരുത്തുമ്പോള്‍ ന്യായാന്യാങ്ങളോടൊപ്പം ശെരിതെറ്റിനേയും പരിഗണിക്കണം. അല്ലാതെ ന്യായാന്യാങ്ങളേ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ , അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരില്ലെങ്കില്‍ ഫലം ഭീകരമായിരിക്കും ആവര്‍ത്തനവും....


മസ്ജിത് പൊളിച്ചാലും മനുഷ്യന്റെ വിശ്വാസത്തെ പൊളിക്കാനാവുമോ?

മലമൂട്ടില്‍ മത്തായി said...

How about just converting the whole place into a national monument? Like a monument for the 1857 uprising? We do not have any monument for this. Also this will keep both the religions at bay.

തറവാടി said...

മാണിക്യം, ഇല്ല.

തറവാടി said...

മലമൂട്ടില്‍ മത്തായി, ഒറ്റ നാഷണല്‍ മോണ്യുമെന്റില്‍ നില്‍ക്കുമെങ്കില്‍, നല്ലൊരോപ്ഷന്‍ ആണ്. എന്നാല്‍ ഒന്നില്‍ നില്‍ക്കുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

yousufpa said...

ഭാരതത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഏതാണ് കരണീയം അത് തിരഞ്ഞെടുക്കുക.കോടതി വിധി എന്തായാലും അത് സ്വീകരിക്കുകയും ഭാരതീയരുടെ ഐക്യം ഊട്ടി ഉറപ്പിക്കുകയും ചെയ്യുക.അതാണെന്റെ അഭിപ്രായം.വിദേശ ശക്തികളുടെ ചട്ടുകങ്ങളെ തിരിച്ചറിയാൻ നമ്മുടെ സമൂഹത്തിന് കഴിയണം.മതവും നിറവും ജാതിയും നോക്കാതെ നാമെല്ലാം ഏകോദരസഹോദരങ്ങളാണെന്ന ബോധം നമുക്കുണ്ടാവണം. ജെയ് ഹിന്ദ്.

k r sreekumar said...

As far as the place is scared to hindus irrespective of the building there, the building there stood was built to humiliate the majority people to show them the strength by mugal invaders. It will be felt like another kashmir and kailas for all majority community for millenniums to come. In many islamic states it is not uncommon to demolish mosques for development, so it is upto the govt and court to under stand the same. Whether bjp or no bjp, Sri Raman is part of majority community and his birth place is as important as him. We consider if we are lucky to live in one day or die in ayodhya / dwaraka / madhura / kanyakumari / kailas / kashmir or visit once in life, it is a great deed. In case it is lost like 4 lakhs pandits lost thier kashmir and ran away on 31st 1989. what we could do is keep quite and migrate to other countries where we can have our religious rights. India unless in goes through a modern era of blood bath the sudo - secularism will not end and a law will come with equal rights to all and equal status to all places within country. US and UK looks to be best destinations for next 20 years and then to other places till all are cornered and no more place to run away.