Monday, September 13, 2010

ധിക്കാരിയായ അധ്യാപകന്‍

ഇതരജോലികള്‍ പോലല്ല അധ്യാപനം. അധ്യാപനം ഒരു ജോലിമാത്രമായി കൊണ്ടുനടക്കുന്നവരും അതുപോലെ അംഗീകരിക്കുന്നവരുമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ എനിക്കവരോട് യോജിക്കാനാവില്ല.


ഒരു തലമുറയെ എല്ലാതലത്തിലും വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഒരു പക്ഷെ അധ്യാപകര്‍ക്കാവും കൂടുതല്‍ പങ്ക് എന്നതുതന്നെയാണ് അവരെ ഇതര ജോലികളില്‍ നിന്നും ഉന്നതിയില്‍ നിര്‍ത്തുവാനുള്ള കാരണം.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ അധ്യാപകര്‍ എല്ലാകാര്യങ്ങളിലും വളരെ സൂഷ്മാലുക്കളായിരിക്കണം. തന്റെ വ്യക്തിപരമായ ചിന്തകളോ നിലപാടുകളോ ഒന്നും തന്നെ അധ്യാപനം എന്ന പ്രൊഫെഷനനില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

ഇത്രയും സൂചിപ്പിച്ചത്, ഒരു ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങളാല്‍ കൈ വെട്ടിമാറ്റപ്പെട്ട അധ്യാപകന്റെ പുതിയ തെറ്റായ നിലപാടുകള്‍ സൂചിപ്പിക്കാനാണ്.

പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നാണെന്റെ നിലപാട്. ആ ചോദ്യങ്ങള്‍ മുസല്‍മാന്‍ മാരെ വേദനിപ്പിച്ചു എന്നത് അര്‍ത്ഥമില്ലായ്മയാണെന്ന് വാദിക്കാന്‍ പലരുമുണ്ടാവും. പല തരത്തിലും വാദിക്കാം വിജയിക്കാം എന്നാല്‍ ഞാനടക്കം നല്ലൊരു കൂട്ടം ആളുകള്‍ പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയാണെന്ന പക്ഷക്കാരാണ്.

അതിനര്‍ത്ഥം ഒരു ചെറിയ കൂട്ടം ആളുകളെ എങ്കിലും ആ അധ്യാപകന്റെ പ്രവൃത്തിയില്‍ വേദനിച്ചിട്ടുണ്ട്. അതേ സമയം അതിനൊരു ശിക്ഷയായി കൈ വെട്ടിയതിനോട് ഒരിക്കലും യോജിക്കുന്നില്ലെന്ന് മാത്രമല്ല കാടത്തമായിപ്പോയെന്ന പക്ഷക്കാരനുമാണ്.

പുതിയ സംഭവം , അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടതാണ്. ശാരീരികമായും മാനസികമായും വളരെ ശിക്ഷ അനുഭവിച്ച അദ്ദേഹത്തോട് ഈ നിലപാടെടുക്കരുതെന്ന് പലരും കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്.

ചെയ്ത പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഒരു പക്ഷെ തിരിച്ചെടുത്തേക്കാം എന്നിരിക്കെ , താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാപ്പ് ചോദിക്കാന്‍ പറ്റില്ലെന്നും അധ്യാപകന്‍ പറയുന്നതാണ് അദ്ദേഹം ചെയ്യുന്ന രണ്ടാമത്തെ തെറ്റ്.

ചിലകാര്യങ്ങള്‍ സ്വന്തം മനസാക്ഷിയെ മാത്രം ബോധിപ്പിച്ചാല്‍ പോര. തരവും തലവും അടിസ്ഥാനപ്പെടുത്തി പൊതുവിലും ബോധിപ്പിക്കേണ്ടതായിട്ട് വരും. ഒരധ്യാപകന്‍ ആരാണെന്ന് ശെരിയായാര്‍ത്ഥ ത്തില്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കില്‍ മാപ്പ് ചോദിക്കാന്‍ രണ്ടാമതൊരു വട്ടം ആലോചിക്കേണ്ടിവരില്ലായിരുന്നു എന്നതാണ് സത്യം.

തന്റെ നിലപാട് ഒരു ചെറിയ സമൂഹത്തിന് വേദനയുണ്ടാക്കി എന്ന സത്യം മനസ്സിലാക്കുന്ന; അധ്യാപകന്‍ എന്നാല്‍ ആര് എന്ത് എന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഒരാളാണദ്ദേഹമെങ്കില്‍ മാപ്പ് പറയുക യാണ് ചെയ്യേണ്ടത് അല്ലാതെ

താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും അതിനാല്‍ മാപ്പ് ചോദിക്കാനാവില്ലെന്നും പറയുന്നത് ധിക്കാരമായേ കണക്കാക്കാനാവൂ. അദ്ദേഹം ഒരധ്യാപകനല്ലായിരുന്നെങ്കില്‍ ( ഇതര ജോലിക്കാരനായിരുന്നെങ്കില്‍)നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാവാം.

3 comments:

തറവാടി said...

പ്രതികരണം

മുക്കുവന്‍ said...

നമ്മുടെ കോട്ടൂരച്ഛനേയോ,കൂട്ടാളിയേയോ ഒന്ന് പിരിച്ച് വിട്ടിട്ട് പോരെ ഈ വക കസര്‍ത്തുകള്‍?

Unknown said...

അധ്യാപകന്‍ പൊട്ടനാണ്‌. M A ബേബി പറഞ്ഞത് സത്യം.

സംഭവിച്ച തെറ്റിന് അയാള്‍ മാപ്പ് പറഞ്ഞിട്ടും ഖേദം പ്രകടിപ്പിച്ചിട്ടും ഉണ്ട്. പക്ഷെ ചെയ്തത് മനപൂര്‍വം അല്ല എന്ന അധ്യാപകന്റെ നിലപാട് സഭ അന്ഗീകരിക്കുന്നില്ല. മനപൂര്‍വം ആയിരുന്നു എന്ന് സമ്മതിക്കാന്‍ അധ്യാപകന്‍ തയ്യാറും അല്ല. പ്രശ്നത്തിന്റെ ഈ വശം മാധ്യമങ്ങള്‍ ശെരിയായി റിപ്പോര്‍ട്ട്‌ ചെയുന്നും ഇല്ലാ. അതുകൊണ്ടാവാം തറവാടി യും തെറ്റിദ്ധരിച്ചത് എന്ന് തോന്നുന്നു.