Wednesday, March 24, 2010

ചതിക്കപ്പെടാതിരിക്കുക!

നാല് വര്‍ഷം മുമ്പ് കാറ് വാങ്ങിക്കുമ്പോള്‍ ഞാനൊരു extended warranty gold policy എടുത്തിരുന്നു. അഞ്ചുവര്‍ഷത്തേക്ക് unlimited mileage , എല്ലാ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സിസ്റ്റംസ് ഇതില്‍ കവര്‍ ചെയ്യുന്നുണ്ട്. ഒരുകണ്ടീഷന്‍ ഉള്ളത് ഈ അഞ്ചുവര്‍ഷം ഏജന്‍സിയില്‍ മാത്രം കൃത്യമായി സര്‍‌വീസ് ചെയ്യണമെന്നതാണ്. ഇന്‍ഷൂറന്‍സ് പോളിസി വാങ്ങിയത് അവരുടെ പ്രോഡക്ട് ബ്രോഷര്‍ നോക്കിയാണ്. പണമെല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ അവര്‍ ഒരു പോളിസി ഡോക്യുമെന്റ് തന്നു, പൈസ കൊടുത്തതിന് ശേഷമായതിനാല്‍ ഞാനത് കാര്യമായി നോക്കിയില്ല.

ഈയിടെ കാറിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ അടക്കം ചില മെക്കാനിക്കല്‍ സാധനങ്ങള്‍ കേടായി മാറ്റേണ്ടിവന്നു. സര്‍‌വീസ് സെന്റെര്‍ ‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് ക്ലെയിം അയച്ചെങ്കിലും റിജെക്ടായി, കാരണം പറഞ്ഞിരിക്കുന്നതിങ്ങനെ: ഇവയെല്ലാം കവര്‍ ചെയ്യുന്നത് തന്നെയാണ് പക്ഷെ കാര്‍ 162000 KM ഓടിയതിനാല്‍ തരാന്‍ പറ്റില്ല കാരണം അത് വെയര്‍ & ടെയറില്‍ പെടുമെന്ന്!

മോടോറ് കാര്‍ ഓടുന്ന സാധനമാണ് വെയര്‍&ടെയര്‍ സ്വാഭാവികം, മാത്രമല്ല പ്രോഡക്ട് ബ്രോഷറില്‍ വെയര്‍&ടെയര്‍ുള്‍പ്പെടുത്തിയിട്ടുമുണ്ട്, എല്ലാം ശെരിവെച്ചെങ്കിലും ഒരു രക്ഷയുമില്ല അവസാനം ഞാന്‍ സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് സാധനം മാറ്റി.പോളിസിക്ക് കൊടുത്ത തുകയും , ഇത്രയും കാലം ഓതറൈസ്ഡ് ഡീലര്‍ സര്‌വീസ് സെന്ററില്‍ കൊടുത്ത അധിക പണവും നഷ്ടം! ഞാന്‍ പോളിസി ഡോക്യുമെന്റ് നോക്കി, ഒരു മൂലക്ക് അതും അവസാന പേജില്‍ ഒരു നോട്ടായി , വെയര്‍&ടെയര്‍ ഉള്‍പ്പെടില്ലെന്നും പറഞ്ഞിരിക്കുന്നു, അതായത് , പ്രോഡക്ട് ബ്രോഷറും പോളിസി വാങ്ങിയതിന് ശേഷം തരുന്ന ഡോക്യുമെന്റും രണ്ടും രണ്ട്!

എല്ലാ മീഡിയയിലും പോലീസിലും അറിയീക്കുമെന്ന് പറഞ്ഞെങ്കിലും ഒരു കുലുക്കവുമില്ല, അവന്റെ ആന വെബ് സൈറ്റില്‍ ഇപ്പോഴും വെയെര്‍ &ടെയര്‍ ഉള്‍പ്പെടുന്ന പ്രോഡക്ട് ബ്രോഷര്‍ ഇരിക്കുന്നു! ഞാനെന്തായാലും ഷെയിക്ക് മുഹമ്മദിനും/ ഗള്‍ഫ് ന്യൂസിനും മറ്റും കാര്യം അറിയീച്ചിട്ടുണ്ട് നോക്കാമല്ലോ എന്ത് നടക്കുമെന്ന്! ഒന്നും നടക്കില്ലെങ്കിലും ഇതൊരു പാഠമായി! എല്ലാവരോടും ഒരു മുന്നറിയീപ്പ്, യാതൊരുകാരണവശാലും ഇതുപോലുള്ള ചതികളില്‍ പെടരുത്!

10 comments:

തറവാടി said...

ചതിക്കപ്പെടാതിരിക്കുക!

aneel kumar said...

ഏജന്‍സിയെപ്പറ്റി ഒരു ക്ലൂ ?

aneel kumar said...

ഏജന്‍സിയെപ്പറ്റി ഒരു ക്ലൂ ?

മാണിക്യം said...

തറവാടി തെറ്റ് താങ്കളുടെ ഭാഗത്താണ്, ഇന്‍ഷുറസ്കാര്‍ നമ്മളെ ഉദ്ധരിക്കാന്‍ അല്ല. ഏതു തരത്തില്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്നു കാശ് വങ്ങിച്ചേടുക്കാം ഏതു രീതിയില്‍ അതില്‍ ഒറ്റ പൈസ തിരികെ കൊടുക്കാതിരിക്കാം ഇതാണ് എല്ലാ ഇന്‍ഷുറന്‍സിന്റെയും മൂലക്കല്ല്, ഇനി എങ്കിലും അതോര്‍ത്തോളു. പോളിസി ഡോക്യുമെന്റ് പോളിസിക്കാരന്‍ അരിച്ചു പെറക്കി വായിക്കണം അതിന്റെ മൂലയില്‍ എഴുതിക്കാണും “അശ്വത്ഥാമാ ഹതഃ [ കുഞ്ജരാ ] എന്ന്” കള്ളം പറയില്ലാത്ത ധര്‍മ്മപുത്രരെ കൊണ്ട് അശ്വത്ഥാമ കൊല്ലപ്പെട്ടു എന്നു പറയിച്ചു ആരും കേള്‍ക്കാതെ ധര്‍മ്മപുത്രര്‍ പയ്യെ പറഞ്ഞു കളിമണ്‍ ആനയാ കൊല്ലപ്പെട്ടത് എന്ന്...അതുകൊണ്ട് കിട്ടുന്ന പോളിസി ഡോക്യുമെന്റ് ന്റെ എതേലും മൂലയില്‍ “കുഞ്ജര” എന്നു കാണും..അതുകാണാഞ്ഞ തറവാടിക്കും ദ്രോണാചാര്യര്‍‌ക്ക് പറ്റിയതു തന്നെ പറ്റി... 162000 KM ഓടിയ വണ്ടി കൊണ്ട് വല്ല ജംഗ് യാഡിലും കളയ് എന്നിട്ട് പുതിയ വണ്ടി വാങ്ങിക്ക് ...

തറവാടി said...

ഒന്നാമത്തെ കാര്യം പോളിസി ഡോക്യുമെന്റ് കസ്റ്റമര്‍ക്ക് കിട്ടുക, പോളിസി വാങ്ങിയതിന് ശേഷമാണ്,( ഇവിടെത്തെകാര്യമാണ് ഉദ്ദേശിച്ചത്); ഞാന്‍ പോളിസി എടുത്തത് അവരുടെ ബ്രോഷര്‍ പ്രകാരമാണ്, വ്യക്ത്മായും വായിച്ചുനോക്കി തൃപ്തിപെട്ടത്തിന് ശേഷമാണ് വാങ്ങിയത്.

പോളിസി എടുത്തതിന് ശേഷം തരുന്ന ഡോക്യുമെന്റും പ്രോഡക്ട് ബ്രോഷറും തമ്മിലുള്ള ഡിസ്ക്രിപന്‍സിക്ക് ആരാണുത്തരവാദി? ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബ്രോഷറില്‍ എവിടെപ്പോലും കണ്ടീഷന്‍സ് അപ്ലൈ എന്നോ മറ്റൊ ഉണ്ടായിരുന്നില്ല എന്നതാണ്, എന്നിട്ടാണ് രണ്ടും തമ്മില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്.

നമ്മള്‍ മൂച്വല്‍ ഫണ്ട്സ്, ഷെയര്‍‍ തുടങ്ങിയ വാങ്ങുമ്പോള്‍, ലോണെടുക്കുമ്പോള്‍ കണ്ടീഷന്‍സ് ഉണ്ട്, അതൊക്കെ വായിച്ചുനോക്കി തിട്ടപ്പെടുത്തിയാല്‍ എത്രപേര്‍ ഇതുപോലുള്ളവ വാങ്ങും? തരുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഒരു ട്രസ്റ്റിന്റെ ഭാഗമാണ്, ചിലര്‍ അതു മുതലാക്കുന്നു വളരെ മോശമായ രീതിയില്‍ ദാറ്റ്സ് ആള്‍.

ഇതുപോലൊരു പോസ്റ്റ് ഞാന്‍ മുമ്പ് വായിച്ചിരുന്നെങ്കില്‍ , ഒരിക്കലും ഇത് വാങ്ങിക്കില്ലായിരുന്നു, അതാണീ പോസ്റ്റിനെറ്റ് ലക്ഷ്യവും.

പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ഷോറൂമില്‍ ഒരു ചെയറുമിട്ട് ഇവര്‍ സ്വീകരിച്ച് ബ്രോഷറും തന്ന് വിശദീകരിച്ചാല്‍ ഒരു വിധമുള്ളവന്‍ വാങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.

ഓ.ടി:

ദിവസേന 300/350 KM ഓടിക്കുന്നതിനാല്‍ 162000 KM ആവാന്‍ വലിയ താമസമില്ലല്ലോ, മാണിക്യം പറഞ്ഞത് സ്വീകരിച്ചാല്‍ ഇടക്കിടക്ക് കാറ് വാങ്ങണം , ഞാന്‍ ദുബായിലെ ഷെയിക്കല്ല ;)

ഷൈജൻ കാക്കര said...

“ഏതു തരത്തില്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്നു കാശ് വങ്ങിച്ചേടുക്കാം ഏതു രീതിയില്‍ അതില്‍ ഒറ്റ പൈസ തിരികെ കൊടുക്കാതിരിക്കാം ഇതാണ് എല്ലാ ഇന്‍ഷുറന്‍സിന്റെയും മൂലക്കല്ല്, ”

ശരിയായിരിക്കുമോ? ആയിരിക്കും!

ഒരു L.I.C പോളിസിയുണ്ട്‌, വെയർ & ടിയറിന്റെ പേരിൽ അതും കിട്ടാതിരിക്കുമോ?

കുട്ടന്‍ said...

ഓരോ പണികള് കിട്ടുന്ന വഴിയെ ............

പാച്ചു said...

എനിയ്ക്കും അതു തന്നെ സംശയം..ഒരു LIC policy ഉണ്ട്‌..

ചത്തതിനു ശേഷം കാശ്‌ ബന്ധുക്കൾക്കു കിട്ടിയില്ലേൽ ആരോടു പോയി പരാതി പറയും..:-)

ഇത്തരം സംഭങ്ങളുടെ ഒരു കുഴപ്പം സമൂഹത്തിനെ മുഴുവൻ സംശയിക്കാനാണ്‌ എനിയ്ക്കു പലപ്പഴും തോന്നുക...

വിശ്വാസം...അതല്ലേ എല്ലാം..:-)

ബഷീർ said...

എന്തായി തറവാടി ഭായ് ..വല്ല ഗുണവും ?ഗൾഫ്ന്യൂസുകാർ ഉത്തരവാദപ്പെട്ടവർക്ക് പരാതികൾ കൈമാറുന്ന രീതിയുണ്ട് .അത് വല്ലതും നടന്നോ ?

ഓടോ:
താങ്കൾ ഇവിടെ ഇല്ലേ ?

ഫോമ said...

http://www.fomaa.blogspot.com/
ഫോമ ബ്ലോഗ് സാഹിത്യ മത്സരം