Wednesday, March 03, 2010

അസാന്നിദ്ധ്യം

ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനസമയത്ത് ഒരു പത്രത്തില്‍ 'മലയാളികളുടെ അഭിമാനം' എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നപ്പോള്‍ എഴുതണമെന്ന് കരുതിയെങ്കിലും ഇന്നത്തെ മലയാള പത്രങ്ങളുടെ പതിവ് ശൈലി എന്ന അനുമാനത്തില്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

എന്നാല്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍ മലയാളിയുടെ സാന്നിദ്ധ്യത്തെ പറ്റിയും അതിലെ ഇരുപത്തഞ്ചുപേരില്‍ ഒരാളായ മലയാളി സൂപര്‍ വൈസറെപറ്റിയും പല പത്രങ്ങളിലും മാസികകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും മറ്റും വായിക്കുമ്പോള്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ടത്, ഒരു ആധുനിക കെട്ടിട നിര്‍മ്മാണത്തില്‍ ‍ Project Management , Design Consultant , Supervision Consultant , Main Contractor, Sub Contractors, Specialist Contractors തുടങ്ങിയ പല സ്ഥാപനങ്ങള്‍ ഉള്‍‍പ്പെടുന്നുണ്ടെന്നും അതുപോലെ ത്തന്നെ,

ജോലിക്കാരുടെ കാര്യമാണെങ്കില്‍, Project Director, Resident Engineer, Project Manager, Design Engineers, Supervision Engineers, Project Engineers തുടങ്ങിയ ഒരു വലിയ വിഭാഗമുണ്ടെന്നതാണ്; ഈ വിഭാഗമാണ് ഒരു പ്രോജെക്ടിനെ കണ്‍സ്പ്റ്റ് സ്റ്റേജ് മുതല്‍ വര്‍ക്കിങ്ങ് സ്റ്റേജുവരെയുള്ളത് ഡിസൈന്‍ ചെയ്യുന്നതും അതിലെ ഓരോ ഉപകരണങ്ങളും കെട്ടിടത്തിനുള്ളീല്‍ സ്ഥാപിക്കാന്‍ വേണ്ട ഡ്രോയിങ്ങുകളും, വിശദീകരണങ്ങളും, സ്പെസിഫിക്കേഷനും ഉണ്ടാക്കുന്നത്.

പിന്നീടാണ് ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി കെട്ടിടത്തിനുള്ളീല്‍ ഓരോ ഉപകരണങ്ങളും സ്ഥാപിക്കപ്പെടുന്നത് / നിര്‍മ്മിക്കപ്പെടുന്നത്, ഈ പ്രക്രിയയിലാവട്ടെ Construction Manager, Project Engineers, Site Engineers തുടങ്ങിയ വിഭാഗത്തിന്റേയും സേവനമുണ്ട്.

ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍, വളരെ സുപ്രധാനമായ Dy Project Director, Resident Engineer അടക്കം നിരവധി മലയാളി എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിച്ചിരിക്കെ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തവരില്‍ മലയാളി സാന്നിദ്ധ്യം നിര്‍മ്മാണപ്രക്രിയയുടെ താഴേകിടയിലുള്ള ഒരു സൂപര്‍ വൈസര്‍ പദവിയില്‍ മാത്രമൊതുങ്ങി? ( അല്ലെങ്കില്‍ ഒതുക്കി?)


വളരെ ആലങ്കാരികമായും 'മലയാളികളുടെ അഭിമാനമായും' അവതരിപ്പിക്കുന്ന മാധ്യമങ്ങളോട് പറയാനുള്ളത്;
മോഡേണ്‍ കെട്ടിട നിര്‍മ്മാണം എന്നത് നാട്ടില്‍ വീടുപണിപോലെയല്ലെന്നും, അയല്പക്കത്തെ വയറിങ്ങുകാരന്‍ രാജേട്ടന്‍റ്റെ കമ്മച്ചക്കണക്കും , പൈപ്പിടലും അല്ല മറിച്ച് മുകളില്‍ സൂചിപ്പിച്ച ഒരു വലിയ പ്രക്രിയയുടെ ആകെത്തുകയാണ്.

കണ്‍സെപ്റ്റില്‍ തുടങ്ങി നിരവധി ഡിസൈന്‍ പ്രക്രിയകളിലൂടെ വര്‍ക്കിങ്ങ് ഡ്രോയിങ്ങ് വരെയെത്തുമ്പോള്‍ Consultant/ Contractor/ Specialist Supplier തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ മാരുടെ കുറെ നാളുകളുടെ പ്രവര്‍ത്തനമുണ്ട്.

ഒരു ജോലിയേയും ഞാന്‍ വിലകുറച്ചുകാണുന്നില്ല എന്നാല്‍, ഈ മാസികകളില്‍ പറഞ്ഞത് വായിക്കുമ്പോള്‍ തോന്നുക, ഒരു സൂപര്‍ വൈസറുടെ നിരീക്ഷണത്തില്‍ കുറെ ഇലക്ട്രീഷ്യന്‍ മാര്‍ നിര്‍മ്മിക്കുകയാണ് കെട്ടിടങ്ങളിലെ സം‌വിധാനങ്ങള്‍ / ഉപകരണങ്ങള്‍ എന്നാണ്. ആധുനിക കെട്ടിടത്തിലെ ഏത് ഉപകരണം/ സം‌വിധാനമെടുത്താലും , ഒരു സൂപ്പര്‍ വൈസറുടെ പ്രവര്‍ത്തനം മറ്റുള്ളവരെ അപേക്ഷിച്ച് തുലോം കുറവാണ് അതായത്,

ഒരു Design Engineer, Concept Design ചെയ്ത് Specialist Supplier's Engineer Detailed Design ചെയ്തതിന് ശേഷം ഉണ്ടാക്കുന്ന വര്‍ക്കിങ്ങ് ഡ്റോയിങ്ങ് പ്രകാരം കുറച്ച് ഇലക്ട്രീഷ്യന്‍ മാരെക്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന താഴേനിലയിലുള്ള ഒരാളാണ് സൂപര്‍ വൈസര്‍ ഇത്തരം ഒരാളെ എന്തുകൊണ്ട് തിരഞ്ഞെടുത്ത വരില്‍ മലയാളി സന്നിദ്ധ്യമായി ഉള്‍പ്പെടുത്തി?

ഉത്തരം വളരെ ലളിതമാണ്, ഇവിടെ പേരെടുക്കാന്‍ വെമ്പുന്ന അറബ് / യൂറോപ്യന്‍ സമൂഹം കാലങ്ങളായി അവരുടെ നില നില്പ്പിനുവേണ്ടി മലയാളിയെ അടിച്ചമര്‍ത്തി, കൊച്ചാക്കി മൂലയില്‍ ഇരുത്തുന്നതിന്റെ ഏറ്റവും പുതിയ പ്രതിഫലനം മാത്രം.

എന്നാല്‍ മലയാളം മാധ്യമങ്ങളോട്, മലയാളിയുടെ പ്രവൃത്തികളെ പത്രങ്ങളിലൂടെ മാത്രം മനസ്സിലാക്കുന്ന ഒരു വലിയ സമൂഹത്തെ ഇതുപോലുള്ള വാര്‍ത്തകളിലൂടെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

4 comments:

തറവാടി said...

"അസാന്നിദ്ധ്യം"

ഷാരോണ്‍ said...

അതങ്ങനെയാണ്....നാളെ പുള്ളിക്ക് ഒരു പത്മ അവാര്‍ഡും കൊടുത്ത് എന്നിരിക്കും...

കാശോണ്ടോ മിസ്റ്റര്‍ തറവാടി?...താങ്കള്‍ക്കും നേടാം ബ്ലോഗ്ഗിങ്ങിന്റെ താര സാന്നിധ്യം എന്ന പേരില്‍ ഒരു വാര്‍ത്ത...

ശാശ്വത്‌ :: Saswath Tellicherry said...

മലയാളിയെ അടിച്ചിരുത്താന്‍ കിട്ടുന്ന അവസരം യൂറോപ്യന്മാര്‍ ആണോ ഉപയോഗിച്ചത് അതോ ഇന്ത്യക്കാരോ? ഒരു പക്ഷേ സൂപ്പര്‍വൈസെര്‍മാരില്‍ ഏറ്റവും പ്രഗല്ഭന്‍ ആ മലയാളി ആണെങ്കിലോ? എല്ലാ തരത്തിലും പെട്ട ആളുകളെ സെലക്ട്‌ ചെയ്തപ്പോള്‍ സൂപ്പര്‍വൈസെര്‍മാരില്‍ വെച്ചു യോഗ്യനായ ആള്‍ എന്ന നിലയില്‍ അയാളെ പൊക്കിയതാണെങ്കിലോ?

ഇനി ആ ലോകോത്തര കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തു എന്ന കാര്യം കൊണ്ട് മഹാന്മാര്‍ ആയ മലയാളികളുടെ ഒരു അഭിമുഖം ഏതെങ്കിലും മാധ്യമം കൊടുക്കണം എന്നാണെങ്കില്‍ കേള്‍ക്കാന്‍ രസമുണ്ട്. മലയാളി ചെറ്റകളില്‍ ചെറ്റയാണ്, പാര പണിയുന്നവനാണ്, ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം, മലയാളിയോട് ഹിന്ദിയിലോ കന്നടത്തിലോ മാത്രമേ സംസാരിക്കൂ എന്നൊക്കെ പറയുന്ന ബ്ലോഗേഴ്സ് ഉള്ള നാട്ടില്‍ അങ്ങനെ ഒരു ഫീച്ചര്‍ വരാത്തതില്‍ അദ്ഭുതം ഒന്നും ഇല്ല.

തറവാടി said...

ശാശ്വത്,

പ്രഗല്‍ഭന്മാരായ സൂപര്‍ വൈസര്‍ മാര്‍ മാത്രമല്ല പ്രഗല്‍ഭന്‍ മാരായ എഞ്ച്നീയര്‍മാരും ഉള്ളതിനാലാണ് ബുര്‍ജടക്കമുള്ള അത്യാധുനിക കെട്ടിടങ്ങളും ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫസിലിറ്റികളും ഇവിടെയുള്ളത്.

ഇവിടത്തെ വിഷയം ബുര്‍ജിന്റെ നിര്‍മ്മാണത്തിലെ മലയാളി സാന്നിദ്ധ്യമായി ഒരു മലയാളി സൂപര്‍ വൈസറെ ചിത്രീകരിച്ച് സാമാന്യ ജനത്തെ തെറ്റിചരിപ്പിച്ച മാധ്യമ പ്രവൃത്തിയെയാണ്.

ബെസ്റ്റ് എമ്പ്ലോയീ തിരഞ്ഞെടുപ്പും റെപ്രെസെന്റേഷനും രണ്ടാണ്,

താങ്കള്‍ സൂചിപ്പിച്ചതുപോലെ ചിന്തിക്കുന്നവരുള്ളതുതന്നെയാണ് ചിലരുടെ വിജയവും.