Tuesday, February 23, 2010

പേരില്ല പോസ്റ്റ്!

പത്തുവര്‍ഷമായി എനിക്ക് യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയീട്ട്, അന്നുമുതല്‍ സ്ഥിരമായി കാര്‍ ഡ്രൈവ് ചെയ്യുന്നു. ഈ കഴിഞ്ഞ നോമ്പ് വരെ നാല് വര്‍ഷം ദിവസവും മുന്നൂറ് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോകുന്നതും വരുന്നതും. ഇത്രയും കാലം ഒരൊറ്റ ആക്സിഡെന്റ് പോലും ഞാന്‍ യു.എ.യില്‍ ഉണ്ടാക്കിയിട്ടില്ല, നാട്ടിലും.

ഇന്ന് രാവിലെ മുന്നിലുള്ളവന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ സഡ്ഡന്‍ ബ്രേക്കിട്ടു എന്റെ കാര്‍ അവന്റെ കാറിന്റെ പിന്നില്‍ ഇടിച്ചു. റോട് ടാറിടാത്തതായതിനാല്‍ ബ്രേക്കിട്ടെങ്കിലും വണ്ടി മുന്നിലേക്ക് തന്നെ നീങ്ങി ഇടിക്കുകയായിരുന്നു. പൂര്‍ണ്ണമായും തെറ്റ് എന്റേത്, സേഫ് ഡിസ്റ്റന്‍സ് എന്നത് ഓടിക്കുന്ന റോടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനിക്കേണ്ട ഒന്നാണല്ലോ!.

എന്തിനെയൊക്കെ കുറ്റം പറഞ്ഞാലും ആക്സിഡെന്റ് സംഭവിക്കുന്നതിന് നമ്മള്‍ തന്നെയാണ് ഒരു പരിധിവരെ കുറ്റക്കാര്‍ എന്നാണീ അനുഭവം എന്നെ പഠിപ്പിക്കുന്നത്. അത് സംഭവിക്കുന്നതിന് തൊട്ടുമുമ്പ് എന്റ്റെ ശ്രദ്ധപോയിരുന്നു എന്നെനിക്കുറപ്പാണ് , ഒരു പക്ഷെ ഇതിനുമുമ്പും പലപ്പോഴും ശ്രദ്ധപോയിട്ടുണ്ടായിരിക്കും മറ്റെന്തോ കാരണം കൊണ്ട് ഇതുപോലെ സംഭവിക്കാത്തതാവും! ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുമോ ആ... അറിയില്ല! എന്തായാലും ആര്‍ക്കും ഒന്നും പറ്റിയില്ല, വണ്ടികളുടെ കേടുകള്‍ പൈസകൊണ്ട് ശെരിയാക്കാവുന്നതല്ലെയുള്ളൂ അത്രയും സമാധാനം.


ആയതിനാല്‍ വണ്ടി സ്ഥിരമായോടിക്കുന്നവരെ, എപ്പോ എങ്ങിനെ സംഭവിക്കുമെന്നറിയില്ല എന്നാല്‍ നിങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാകുക!

4 comments:

തറവാടി said...

"പേരില്ല പോസ്റ്റ്!"

ചിന്തകന്‍ said...

അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്... ഇത് പോലെ ഒന്ന് രണ്ട് അബദ്ധങ്ങള്‍ എനിക്കും പറ്റീട്ടുണ്ട്.

പേര് കൊടുക്കാത്തതിന്റെ ഗുട്ടന്‍ പിടി കിട്ടിയില്ല. :)

ആര്‍ദ്ര ആസാദ് / Ardra Azad said...

അടുത്ത പോസ്റ്റിലെ വിഷയത്തെകുറിച്ച് ആലോചിച്ച് വണ്ടിയോടിച്ചുകാണും..

Take care..

ശുക്രൻ said...

huhu ha