Monday, February 15, 2010

ഇന്‍ഡ്യന്‍ ബാങ്കുകളിലെ സെക്യൂരിറ്റി

സെക്യൂരിറ്റിയുടെ കാര്യത്തില്‍ ഇന്‍ഡ്യന്‍ ബാങ്കുകള്‍ വളരെ പിന്നിലാണെന്നാനെന്റെ അനുഭവം. ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും സിഗ്നേച്ചറും അറിയാമെങ്കില്‍ അയാളുടെ അക്കൗണ്ടില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ വലിയ പണിയൊന്നുമില്ല.

എന്റെ പേരിലുള്ള ചെക്ക് മറ്റൊരാള്‍ക്ക് എന്റെ സൈന്‍ അറിയാമെങ്കില്‍ കാഷാക്കാം, ബാങ്കില്‍ ചെക്കുമായി വരുന്നവന്‍ ഞാനാണെന്ന് അവിടെ ഇരിക്കുന്നവര്‍ ഒരുതരത്തിലും പരിശോധിക്കുന്നില്ല. ഈ കര്യത്തില്‍ പിന്നേയും സഹിക്കാം കാരണം എന്റെ ചെക്ക് സൂക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ, നിങ്ങള്‍ ബാങ്കില്‍ ചെന്ന് cash withdraw form എടുത്ത് പേയീയുടെ ഭാഗത്ത് ‍ self / amount ഉം എഴുതി എന്റെ ഒപ്പിട്ടാലും നിങ്ങളോട് ഒരുത്തനും അക്കൗണ്ട് ഹോള്‍ഡര്‍ ആണോ മുമ്പില്‍ പൈസക്ക് നില്‍ക്കുന്നതെന്ന് പരിശോധിക്കില്ല, പൈസയും വാങ്ങിപോരാം.

നാട്ടില്‍ ഒഴിവ് കാലത്ത് പലതവണ പല രീതിയില്‍ പണം എടുത്തപ്പോഴും ഒരിക്കല്‍ പോലും എന്റെ ഒരുതരത്തിലുള്ള ഐഡെന്റിറ്റിയും ആരും ചോദിച്ചിട്ടില്ല. ഒരിക്കല്‍ സ്ലിപ്പില്‍ സാമാന്യം നല്ലൊരു തുക എഴുതി കൊടുത്തപ്പോള്‍ ചോദിച്ചത്, ' നിങ്ങളുടെ തന്നെയല്ലെ അക്കൗണ്ട്?' എന്ന് മാത്രമാണ്!

ഈയിടെ ഞാന്‍ ബാങ്കില്‍ വിളിച്ചു, മാനേജരെ കണക്ട് ചെയ്യിപ്പിച്ച് , എന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു, പേരും അതിന് ശേഷം ഞാന്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മണിമണിയായി അദ്ദേഹം ഉത്തരം തന്നു!. അദ്ദേഹത്തിനെങ്ങിനെ അറിയാം ഞാനാണ് വിളിച്ചതെന്ന്?

യു.എ.യില്‍ ചെക്കുമായി ചെന്നാല്‍, അത് കാഷ് ചെക്കാണെങ്കില്‍ പോലും ഐഡെന്റിറ്റി കാണിച്ചാലേ പണം കിട്ടൂ മാത്രമല്ല മോബൈല്‍ നംബര്‍ കൊടുക്കുകയും വേണം. കൊടുത്ത ചെക്കിനൊപ്പം നമ്മുടെ ഐഡെന്റിറ്റിയുടെ കോപ്പിയും ബാങ്കിലുള്ളവര്‍ സ്റ്റാപ്പിള്‍ ചെയ്ത് സൂക്ഷിക്കും.

ഇന്‍ഡ്യന്‍ ബാങ്കുകള്‍ സെക്യൂരിറ്റി കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! നമ്മുടെ അക്കൗണ്ടില്‍ നിന്നും ആരെങ്കിലും പൈസ അടിച്ചുമാറ്റിയാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ!

10 comments:

തറവാടി said...

എന്നാ നന്നാവുക?

ഹന്‍ല്ലലത്ത് Hanllalath said...

ഹോ..
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്
ഞാനൊന്ന് ട്രൈ ചെയ്യട്ടെ..

നാട്ടില്‍ ഏതു ബാങ്കിലാ അക്കൌന്റ്..?

:)

തറവാടി said...

ഹന്‍‌ലല്ലത്തേ, ഇതൊരു തമാശയായി പറഞ്ഞതല്ല,
താങ്കളടക്കം എല്ലാവരും മനസ്സിലാക്കാന്‍ പറഞ്ഞതാണ് :)

ഹന്‍ല്ലലത്ത് Hanllalath said...

ഇത്രേം വിശദമായി കക്കാന്‍ മാര്‍ഗ്ഗ രേഖ കൊടുത്തതു പോലെ തോന്നി...അതാ...
:)

ലാടഗുപ്തന്‍ said...

Attention you wretched poor fellows out there!

I am not only a tharavati but also a chinese eating rich man with bank account and cash balance.

ഷൈജൻ കാക്കര said...

നൂറു ശതമാനം ശരി.

Siju | സിജു said...

ഇതിനൊരു മറുവശം കൂടിയുണ്ട്.
ഏതെങ്കിലും രീതിയിലുള്ള തിരിച്ചറിയല്‍രേഖകള്‍ ആവശ്യപ്പെട്ടാല്‍ പല ഉപഭോകതാക്കള്‍ക്കും അതിഷ്ടപ്പെടാറില്ല. എങ്കിലും പല ബാങ്കുകളും വലിയ തുകയാണെടുക്കുന്നതെങ്കില്‍ തിരിച്ചറിയാനായി എന്തെങ്കിലുമൊക്കെ ചോദിക്കുന്നതു കണ്ടിട്ടുണ്ട്.

ഓഫ്: എന്തൊക്കെ പറഞ്ഞാലും എനിക്കാ ലാടഗുപ്തന്റെ കമന്റിഷ്ടപെട്ടു :-)

അതുല്യ said...

തറവാടി, ഈയ്യിടെയായി,(ഒരു കൊല്ലം പ്ലസ്) കൊച്ചിയിലേ മിക്ക നാഷനലൈസ്ഡ് ബാങ്കുകളിലും കമ്പ്യൂട്ടറൈസ്ഡ് ആയത് കൊണ്ടും കോര്‍/നെറ്റ് ബാങ്കിംഗ് ആയത് കൊണ്ടൂം, ചെക്ക് കൊടുത്താല്‍, അവര്‍ ഫോട്ടോ സ്ക്കാന്‍ ചെയ്ത് ഇട്ടിട്ടുള്ളത് കൊണ്ട്, താനെ നമ്പ്ര് ഇടുമ്പോഴ്, ഫോട്ടോവും, സൈനും വരുന്നുണ്ട്. പരിചയം ഭാവിച്ച്, ഇമ്മിഗ്രേഷനില്‍ നോക്കുന്നത് പോലെ നോക്കുന്നുമുണ്ട്. ചെക്കില്‍ മൊബൈല്‍ നമ്പ്രും എഴുതി വാങ്ങുന്നുണ്ട്, ഇതൊക്കെ കൊച്ചീലെ കാര്യമാട്ടോ.

പക്ഷെ ഫോണിലൂടെ തെളിവില്ലാതെ, ഡീറ്റേയ്ല്സു മുഴോനും തന്നത്, നെഗ്ലിജെന്‍സ് തന്നെയാണു. ഒന്നോ രണ്ടോ രാണ്ടം ഐഡിന്റിഫിക്കേഷന്‍ ചോദിയ്ക്കേണ്ടതുണ്ട്. ഈയ്യിടെ ആയീ, മൂവാറ്റുപുഴയിലോ മ്റ്റോ ഒരു രാത്രി മുഴുവനും ബാങ്ക് പൂട്ടാന്‍ മറന്ന് പോയ മാനേജരെ കുറിച്ച് പത്രത്തില്‍ വന്നിരുന്നു. ലോക്കറില്‍ കൈവച്ചില്ലയെങ്കിലും, എന്തോരം വാല്യുബിള്‍ ഡീറ്റേയിത്സ്/റെക്കോര്‍ഡ്സ് മിസ്സ് ആവുമായിരുന്നു?

എയര്‍റ്റെല്ലിന്റെ ഡീറ്റേയിത്സിനു പോവുമ്പോഴുണ്ടായ പ്രൂഫ് ഐഡിന്റിഫിക്കേഷനില്‍, എപ്പോഴും എല്ലാരും ചോദിയ്ക്കുന്ന അഡ്രസ്, ഫോണ്‍ നമ്പ്ര്, ജോലി, ജനനതീയ്യതി, എന്നിവയ്ക്ക് ഒപ്പം ഇപ്പോഴ് ലാസ്റ്റ് ആയിട്ട് വിളിച്ച് 5 നമ്പ്രും ചോദിയ്ക്കുന്നുണ്ട്, അത് വളരെ സെന്‍സിബിള്‍ ആയിട്ട് തോന്നി എനിക്ക്. മുന്ന് നമ്പ്ര് എങ്കിലും നമ്മള്‍ പറഞാലെ, അവര്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഹെല്പ് ചെയ്യുന്നുള്ളു.

ആവനാഴി said...

പ്രിയ തറവാടീ,

എന്റെ അനുഭവം പറയാം. മൂവാറ്റുപുഴയിലെ ഒരു ബാങ്കിൽ എനിക്കു അക്കൌണ്ടുണ്ട്. അവിടെ കമ്പ്യൂട്ടറിൽ എന്റെ ചിത്രമുണ്ട്. മാനേജർ സംസാരമദ്ധ്യേ അതെന്നെ കാണിച്ചു തരികയും ചെയ്തു. ഞാൻ ചെക്കു കൊടുക്കുമ്പോൾ കമ്പ്യൂട്ടറിൽ എന്റെ അക്കൌണ്ടിൽ ബാങ്കുദ്യോഗസ്ഥൻ കയറുമ്പോൾ എന്റെ ചിത്രം അതിൽ തെളിഞ്ഞു വരും. അപ്പോൾ ഐഡെന്റിറ്റി പ്രത്യേകം കാണിക്കേണ്ടല്ലോ.

തറവാടി said...

സിജു,

അല്ലെങ്കില്‍ തന്നെ എന്ത് നല്ല കാര്യം വരുമ്പോളാണ് നമ്മുടെ നാട്ടുകാര്‍ സസന്തോഷം സ്വീകരിച്ചിട്ടുള്ളത്? ആദ്യം കണ്ണും പൂട്ടി എതിര്‍ക്കുക അതല്ലെ അതിന്റെ ഒരു രീതി :).

ഹെല്‍മെറ്റിനെ കാര്യം പോലൊന്നുമല്ല, ഐഡികാണിച്ചാലെ കാര്യം നടക്കൂ എന്നായാല്‍ പിന്നെ ആര്‍ക്കെതിര്‍ക്കാനാവും? ഇഷ്ടപ്പെടാതിരിക്കാനാവും?

അതുല്യേച്ചീ / ആവനാഴി , :),

കൊച്ചിയിലേയും മൂവാറ്റുപുഴയിലേയും കാര്യങ്ങള്‍ പറഞ്ഞതുപോലെയാണെങ്കില്‍ വളരെ നല്ലത്, ഞാന്‍ തൃശ്ശൂരിലെ കാര്യമാണ് പറഞ്ഞത് , അതും ഒരിടത്തെയല്ല, ഈ കൊല്ലത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്ന് ഇത്തവണ വെക്കേഷന് പോകുമ്പോള്‍ നോക്കണം :)

നമ്മളോട് ഐഡെന്റിറ്റി ചോദിച്ച് തിട്ടപ്പെടുത്തണമെന്നില്ല , അവര്‍ക്ക് ആവനാഴി പറഞ്ഞതുപോലെ സ്ക്രീനില്‍ നോക്കി മനസ്സിലാക്കിയാല്‍ മതി എന്നാല്‍ റ്റു ബി ഫ്രാങ്ക്, നമ്മുടെ ഐഡെന്റിറ്റി ചോദിച്ച് തിട്ടപ്പെടുത്തുന്നത് രണ്ട് വശത്തുള്ളവനും കൂടുതല്‍ സെക്യൂരിറ്റിയും കോണ്‍ഫിഡെന്‍സും ഉണ്ടാക്കും എന്നണെന്റെ അഭിപ്രായം :), എന്നാല്‍ അതേ സമയം സിജു പറഞ്ഞ വര്‍ഗ്ഗത്തിന് കലിപ്പും ;)