Friday, June 26, 2009

എന്തു നല്ല ഓട്ടോകാരന്‍

കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് ‍കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.

പെട്രോള്‍ റിസര്‍‌വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?'

യാതൊരുമറുപടിയും കേട്ടില്ല, പകരം അദ്ദേഹത്തിന്റെ പോകറ്റില്‍ നിന്നും ബെല്ലടിക്കുന്ന മോബൈല്‍ ഫോണില്‍ സൂക്ഷിച്ചു നോക്കിയതിന് ശേഷം ‍സംസാരം തുടങ്ങി. അത്യാവശ്യം വല്ല കാര്യവുമായിരിക്കും പെട്ടന്നവസാനിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല. നാട്ടുവര്‍ത്താനമടക്കം 'ഗഡി' യെപ്പറ്റി സംസാരം തുടര്‍ന്നു.

എന്തെങ്കിലും പറഞ്ഞാല്‍, ' താനിക്ക് വേണേല്‍ വേറെ ഓട്ടോ പിടിച്ചോ ' എന്നോ മറ്റോ പറയും അല്ലെങ്കില്‍ പിന്നെ സ്വയം അതുവരെ ഓടിയ പത്തുരൂപയും കൊടുത്ത് പുറത്തിറങ്ങണം.

സാമാന്യം കുറവില്ലാത്ത മഴ , ഞങ്ങളുടെ കയ്യില്‍കുടയുമില്ല അപ്പോ പിന്നെ ഒന്നാഞ്ഞിരുന്നു , ചേട്ടന്‍സംസാരമൊക്കെ കഴിഞ്ഞ് മെല്ലെ വണ്ടി സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.

എന്തു നല്ല ഓട്ടോകാരന്‍ ‍ഞാന്‍ മനസ്സില്‍അയാളെ നന്നായിട്ടഭിനന്ദിച്ചു കാരണം നാട്ടില്‍വന്നാല്‍ആരേയും ഒന്നും തെറ്റായി പറയരുതേ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അതുതന്നെ!

11 comments:

തറവാടി said...

ഭാഗ്യം ഇപ്രാവശ്യം അതു നടന്നു ഒരാളെ എങ്കിലും അനുമോദിക്കാനായി ;)

Sabu Kottotty said...

തറവാടി കോയമ്പത്തൂരില്‍ പോകാനിടവന്നാല്‍ എന്തായാലും ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിയ്ക്കണം...
ഓട്ടോക്കാരന്‍ ഇഷ്ടപ്പെട്ടു. അനുഭവം നമുക്കുമുണ്ടേ...

ശ്രീ said...

എല്ലാ കൂട്ടത്തിലുമുണ്ടാകുമല്ലോ ഇത്തരം ആള്‍ക്കാര്‍

Alsu said...

എന്തു നല്ല ഓട്ടോകാരന്‍ ...:D

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ തറവാടീ ജീ അതുപിന്നെ മൊബയിലില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ട്‌ വണ്ടി ഓടിക്കുന്നത്‌ unsafe act ആണെന്നറിഞ്ഞു കൂടെ?
താങ്കളുടെ ജീവനില്‍ അത്ര ശ്രദ്ധ പതിപ്പിച്ച ഓട്ടോക്കാരനെ അഭിനന്ദിക്കുന്നത്‌ അല്‍പം കൂടിയാകാമായിരുന്നു. :)

ഓടോ അനുഭവം എഴുതിയാല്‍ തീരില്ല. അക്ഷെ കോഴിക്കോട്ടുള്ള ഓടോകാരെ എനിക്കു ബഹുമാനമാണ്‌ കേട്ടോ. മാന്യമായി പെരുമാറുന്നതിലും കൃത്യമായ തുക എടൂത്ത്‌ ബാക്കി തരിക എന്ന ഒരു കാര്യം അവടെ നിന്ന് മാത്രമേ എനിക്കു ലഭ്ച്ചിട്ടുള്ളു , ബാക്കി എവിടെയും അഥവാ വലിയ ഒരു നോട്‌ കൊടുത്താല്‍ ഇതു മതി എന്നു പറഞ്ഞ്‌ പോകറ്റിലിടും

Visala Manaskan said...

അതൊക്കെ അവരുടെ ഒരു രീതിയാണ് തറവാടി, ഒരു രക്ഷയുമില്ല. സോ,

‘ഡാ... എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്രാ...‘

എന്ന് പറഞ്ഞാല്‍, ആള്‍ ഫോണ്‍ വിളി പെട്ടെന്ന് അവസാനിപ്പിക്കും. അത്രേ ഉള്ളൂ.

ഉറുമ്പ്‌ /ANT said...

തറവാടി, വിശാലൻ പറഞ്ഞതു തന്നെ ബെസ്റ്റ് മരുന്ന്. അനുഭവമുണ്ട്.

Anonymous said...

മലയാളിക്ക്‌ പൊതുവെ, എന്നു വെച്ചാൽ ഒരു നല്ല ശതമാനം പേർക്കും മര്യാദ ഇല്ലാത്തവരാണ്‌. അഹങ്കാരം, ധാർഷ്ട്യം, അസൂയ, നിന്ദ ഇതെല്ലാം ഒരുപാട്‌ പേരും വച്ച്‌ പുലർത്തുന്നവരാണ്‌. നല്ല പെരുമാറ്റം പലർക്കും, പ്രത്യേകിച്ചും പുതിയ തലമുറക്ക്‌ വശമില്ല. സ്കൂളുകളിൽ അതൊന്നും പഠിപ്പിക്കാറില്ലാലോ.

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ വീണ്ടും നാട്ടില്‍?ഞാന്‍ ചുരമിറങ്ങി...കഴിഞ്ഞ 16-ആം തിയ്യതി മുതല്‍ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളേജിലാ.ഇതുവഴി വരുന്നുണ്ടെങ്കി വിളിക്കുക-9447842699

തറവാടി said...

കൊട്ടോട്ടിക്കാരന്‍,

ഇന്നലെ ബാംഗളൊരില്‍, തൊട്ടടുത്ത ബസ്റ്റോപ്പിലേക്ക് (ഹോട്ടെലിലേക്ക്) വരാമോ എന്നു ചോദിച്ചു ,

തീസ് റുപിയ
ഒരു കിലൊമീറ്റര്‍ ഇല്ലല്ലോ ഭയ്യാ എന്നു പറഞ്ഞപ്പോള്‍ തോക്യാ എന്നുമറുപടി , ഒന്നും മിണ്ടാതെ നടന്നു :)

കോയമ്പത്തൂരില്‍ അടുത്തുതന്നെ വരുന്നുണ്ട് , നന്ദി :)

ശ്രീ , അല്‍സു, കേരള ഹാബിറ്റാറ്റ് , :) നന്ദി.

ഇന്‍‌ഡ്യാ ഹെറിറ്റേജ്,

ശര്യന്നെ സത്യത്തില്‍ എന്റെയും മോന്റെയും ജീവന്‍ രക്ഷനോക്കിയതിനാല്‍തന്നെയാണ് നല്ല ഓട്ടോകാരന്‍ എന്നു പറഞ്ഞത് :), നന്ദി.

വിശാല മനസ്കന്‍,

ആ സ്ലാങ്ങില്‍ ഞാന്‍ പറഞ്ഞാല്‍ ചെലപ്പൊ ;)
:) , നന്ദി.

അരീക്കോടന്‍, ഇപ്പോള്‍ ബാംഗളോരില്‍ ആണ് , കോഴിക്കോട് വരും ബിരിയാണി കഴിക്കാന്‍ എന്തായാലും വിളിക്കാം :) , നന്ദി

ഗുരുജി said...

ഓട്ടോ ഓടിക്കുന്നവരോട്‌
ഒറ്റ ദിവസം ഒരുപാട്‌ പേരുടെ
പ്രാക്കും ശാപവും
ഒന്ന് ശ്രമിച്ചാൽ ഒഴിവാക്കാവുന്നത്‌