Thursday, June 18, 2009

വിദ്യാഭ്യാസവും സംസ്കാരവും

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'  എന്ന് എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു.

കണക്കറിയുന്നതോ ഇംഗ്ലീഷറിയുന്നതോ, സയന്‍സറിയുന്നതോ അല്ല വിവരം എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാനും കുറേ നാളെടുത്തു.

ഇന്ന് ബൂലോകത്ത് നടന്നപ്പോള്‍ ഉപ്പയുടെ പഴയ നിലപാടാണോര്‍മ്മവന്നത് ചെറിയാരുതിരുത്തലുണ്ടെന്ന് മാത്രം , വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല.

34 comments:

തറവാടി said...

മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം!

പാവപ്പെട്ടവന്‍ said...

സ്വന്തം ചിത്രങ്ങള്‍ പാഠമായിതുടങ്ങി

യാരിദ്‌|~|Yarid said...

സത്യം “തറ“ വാടി...

തറവാടി എന്നെഴുതി വെച്ചാല്‍ തറവാടിയുമാകില്ല..;)

തറവാടി said...

യാരിദ്,

ബ്ലോഗ് തുടങ്ങിയതുമുതല്‍ മൂന്ന് ബ്ലോഗുകളിലായി ആവറേജ് രണ്ടാഴ്ചകൂടുമ്പോള്‍ ഞാന്‍ പോസ്റ്റുകളിടാറുണ്ട് . അവിടേയൊന്നും മിക്കവാറും താങ്കളെ കാണാറില്ല , കണ്ടാല്‍ തന്നെ എന്തെങ്കിലും വ്യക്തിഹത്യയുമായി ബന്ധപ്പെട്ടായിരിക്കുകയും ചെയ്യും പ്രത്യേകിച്ചും കുറച്ചുകാലങ്ങളായി.

അതേ സമയം ചിലപ്പോഴൊക്കെ താങ്കള്‍ സത്യങ്ങള്‍ പറയാറുണ്ട് അതിലൊന്നാണ് മുകളിലെ താങ്കളുടെ അവസാന വരികള്‍ :)

യാരിദ്‌|~|Yarid said...

“ബ്ലോഗ് തുടങ്ങിയതുമുതല്‍ മൂന്ന് ബ്ലോഗുകളിലായി ആവറേജ് രണ്ടാഴ്ചകൂടുമ്പോള്‍ ഞാന്‍ പോസ്റ്റുകളിടാറുണ്ട് . അവിടേയൊന്നും മിക്കവാറും താങ്കളെ കാണാറില്ല , കണ്ടാല്‍ തന്നെ എന്തെങ്കിലും വ്യക്തിഹത്യയുമായി ബന്ധപ്പെട്ടായിരിക്കുകയും ചെയ്യും പ്രത്യേകിച്ചും കുറച്ചുകാലങ്ങളായി“

ഉവ്വൊ? അപ്പോൾ തീർച്ചയായും താങ്കളാരെയൊക്കെയൊ വ്യക്തി ഹത്യ ചെയ്യുന്നുണ്ടന്ന് താങ്കൾക്ക് തന്നെ ഉറപ്പുണ്ട്. പിന്നെ ഈ കുറച്ച് കാലം എന്നതുദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ലാട്ടാ..;)


ചില സത്യങ്ങളൊക്കെ ക്രൂരവും പൈശാചികവുമാണു ചങ്ങാതി..;)

മൃദുല്‍രാജ് said...

യാരിദ്,
ഞാന്‍ വെറുതെ ഇതിലെ ഒന്നു വന്നു നോക്കിയതാ,,, ഇവിടെ ഈ പോസ്റ്റില്‍ ബൂലോകത്തെ ഒരു പോസ്റ്റിനേയും തറവാടി എടുത്തു പറഞ്ഞിട്ടില്ല... പക്ഷേ അധ:പതിച്ച പല പോസ്റ്റുകളും ഞാന്‍ കാണാറുണ്ട്.. എന്നു കരുതി എല്ലാം അധ:പതിച്ചതാണെന്ന് എനിക്ക് അഭിപ്രായമില്ലാത്തതിനാലാണ് സ്ഥിരമായി ബ്ലോഗുകള്‍ വായിക്കുന്നതും. ഈ പോസ്റ്റില്‍ തറവാടി ആരെയും പേരെടുത്ത് പറയാത്ത സ്ഥിതിക്ക് താങ്കളുടെ കമന്റ് അനാവശ്യമായി എനിക്ക് തോന്നുന്നു. പ്രത്യേകിച്ച് "തറ"വാടി എന്നുള്ള വിളി.. താങ്കളുടെ വികലമായ വ്യക്തി വിരോധം ആ സം‌ബോധനയില്‍ തന്നെ വെളിവാകുന്നു...നന്നാകൂ... യാരിദേ.. നന്നാകൂ.. ടും എന്ന് പൊട്ടാനുള്ള ജീവിതമേ നമുക്കൊക്കെയുള്ളു,,,,

"നീ പോടാ മൈ.... നീയാരാ എന്നെ ഉപദേശിക്കാന്‍ എന്നാണെങ്കില്‍ ..എനിക്കൊരു ചുക്കുമില്ല എന്നു കൂടി പറയട്ടെ..."

പീതാംബരന്‍ said...

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'

വലിയൊരു പ്രപഞ്ച സത്യം!
നമിച്ചു.
(അവനവനോട് ഇത്രയ്ക്ക് അവജ്ജ്ഞ വേണോ ചങ്ങായീ?)

യാരിദ്‌|~|Yarid said...

എന്നാലങ്ങനയാട്ടെ മൃദുൽ രാജ്...;)

Anonymous said...

പോസ്റ്റില്‍ പറഞ്ഞത് നല്ല ചിന്തകള്‍ ആണ്....

പക്ഷെ, ഇവ എന്തെന്റെ എങ്കിലും ബാക്കി പത്രമാണോ എന്നറിയില്ല...

ഉറുമ്പ്‌ /ANT said...

തറവാടി, അങ്ങിനൊരു കമെന്റിടാൻ മാത്രം അധം‌പതിച്ച ഒരു പോസ്റ്റ് കണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു. ഇതിപ്പോ ഒരു എത്തും‌പിടിയും ഇല്ലാത്തപോലെ.
യാരിദ്‌, എങ്ങിനെ മനസ്സിലായി താങ്കളെക്കുറിച്ചാണ് തറവാടി പറഞ്ഞതെന്ന്‌ ? കഷ്ടം... !

യാരിദ്‌|~|Yarid said...

അതൊക്കെ മനസ്സിലായി ഉറുമ്പ് സാറെ.

പിന്നെ സാറിനു സുഖം തന്നെയല്ലെ ?

തറവാടി said...

യാരിദ്,

ഉറുമ്പിനുള്ള താങ്കളുടെ മറുപടിയില്‍ നിന്നും താങ്കളെയാണീ പോസ്റ്റില്‍ ഉദ്ദേശിച്ചതെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെന്ന് തോന്നുന്നു.

താങ്കള്‍ ബ്ലോഗിങ്ങൊക്കെ നിര്‍ത്തീന്നും പറഞ്ഞ് പോസ്റ്റിട്ടതല്ലെ പിന്നെങ്ങിനാ താങ്കളുടെ പോസ്റ്റാണെന്ന് കരുതുന്നത്?

അതോ ആരും അറിയാതെ താങ്കള്‍ വീണ്ടും ബ്ലോഗ് തുറന്നോ?

ബ്ലോഗിലുള്ളവരെല്ലാം തന്നെക്കുറിച്ചാണല്ലോ ചിന്തിക്കുന്നതെന്ന് വെറുതേ ചിന്തിക്കാതെ കമ്പ്യൂട്ടര്‍ ഹാക്കിങ്ങിനെപറ്റിയോ , സ്പാം മെയിലുകളെപറ്റിയോ പോസ്റ്റിടൂ കുട്ടീ ഇപ്പോള്‍ ഗൂഗിളും വിക്കിയുമൊക്കെ സേര്‍ച്ച് ചെയ്ത് പോസ്റ്റിടുന്നത് നല്ല സമയമെടുക്കുന്ന പരിപാടിയാണെന്നാണ് എനിക്ക് തോന്നുന്നത്.

മറ്റുള്ളവര്‍ക്ക്: ഇങ്ങനെ ഒരു മറുപടി എഴുതേണ്ടിവന്നതില്‍ ഖേദമുണ്ട് , സത്യത്തില്‍ അയാളെ ഞാനുദ്ദേശിച്ചിട്ടില്ല.

യാരിദ്‌|~|Yarid said...

തറവാടി..
“ഉറുമ്പിനുള്ള താങ്കളുടെ മറുപടിയില്‍ നിന്നും താങ്കളെയാണീ പോസ്റ്റില്‍ ഉദ്ദേശിച്ചതെന്നാണ് താങ്കള്‍ വിശ്വസിക്കുന്നതെന്ന് തോന്നുന്നു.“

ഉവ്വ ഞാൻ വിശ്വസിച്ചിട്ടല്ലെ അങ്ങനെ മറുപടി കൊടുത്തത്..! ഒന്നാഞ്ഞു ചിരിച്ചോട്ട് ന്റെ തറവടി..:):):):)

പിന്നെ ഞാൻ ചെലപ്പൊ ബ്ലോഗ് പൂട്ടൂം തുറക്കും പിന്നേം അടക്കും തുറക്കും, വീണ്ടും അടക്കും.. അതെന്റെ ഇഷ്ടം. ഒരാളും എന്റെ ബ്ലോഗ് വായിച്ചില്ലെങ്കിലും എനിക്കൊന്നും സംഭവിക്കാനുമില്ല. ബ്ലോഗ് വായിക്കാൻ മറ്റൊരു പോസ്റ്റിട്ട് ആരെയും ക്ഷണിക്കാറുമില്ല. അതൊക്ക് കുറെക്കാലം മുന്നത്തെ പരിപാടി. ആരും വന്നില്ലെങ്കിലും എനിക്കൊന്നൂല്ല..

പിന്നെ ബ്ലോഗ് തുറക്കാനും അടക്കാനും അങ്ങയുടെ അനുവാദം വേണമെന്ന് അറിഞ്ഞില്ല കേട്ടാ... ഇനി ലങ്ങനെ ചെയ്തോളാം ട്ടൊ...:‌):):)

ഞാൻ ഗൂഗിൾ സെർച്ച് ചെയ്യും, വിക്കി സെർച്ച് ചെയ്യും. ചെലപ്പൊ സെർച്ച് ചെയ്യാതെ എന്റെ സ്വന്തം എക്സ്പീരിയൻസ് എഴുതി വെക്കും. ചെലപ്പൊ കോപ്പിയടിച്ച് അതേ പടി എഴുതിയിടും. അതിനൊക്കെ ഇച്ചിരെ മെനക്കേടുണ്ട് ട്ടാ. അല്ലാതെ ഞാൻ തറവാടിയെ പോലെ മറ്റുള്ളവർ മുണ്ട് പൊക്കി കാണിക്കാറുണ്ടൊ. ഇല്ലയൊ , മറ്റവൻ തുണി ഉടുക്കാതെയാണൊ, ഉടുത്താണൊ നടക്കുന്നതു, അവൻ ചീത്ത വിളിക്കാറുണ്ടൊ, ഇല്ലയൊ എന്നൊന്നും തപ്പിനടന്ന് അതൊന്നും എഴുതിയിടാറില്ലട്ടാ.. ..;)


സംസ്ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരനായിരുന്നു അങ്ങെന്ന് അറിഞ്ഞില്ലായിരുന്നു..സാ‍ാറി...:):):)

അനില്‍@ബ്ലോഗ് said...

തറവാടി,
എന്തെങ്കിലും കേള്‍ക്കുമ്പോള്‍ തന്നെ എടുത്തു ചാടുക എന്ന സ്വഭാവം താങ്കളെ വിടാതെ പിടികൂടുകയാണല്ലോ. പോസ്റ്റ് വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെങ്കിലും ആദ്യ കമന്റ്റ് ഇച്ചിരി പ്രശ്നമല്ലെ? വല്ലാത്ത ജനറൈലേഷനായിപ്പോയി.
യാരിദ് ആദ്യമിട്ട കമന്റ് തമാശയായിട്ടെടുക്കാന്‍ മാത്രം സൌഹൃദം നിങ്ങള്‍ തമ്മിലില്ല എന്നതാണ് ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. പിന്നെ യാരിദ് ഉറുമ്പിനു കൊടുത്ത മറുപടിയും തറവാടി വിചാരിക്കുന്നപോലെ അല്ല എനിക്ക് മനസ്സിലായത്. വെറുതെ വഴക്കിലേക്ക് നീങ്ങുന്നതെന്തിന്.

രണ്ടുപേരോടും ഫോണിലെങ്കിലും ഉള്ള പരിചയത്തിനെറ്റ് സ്വാതന്ത്ര്യം എടുത്ത് പറഞ്ഞതെന്ന കരുതിയാല്‍ മതി.
:)

അരുണ്‍ കായംകുളം said...

ഇന്ന് ബൂലോകത്ത് നടന്നപ്പോള്‍ ഉപ്പയുടെ പഴയ നിലപാടാണോര്‍മ്മവന്നത് ചെറിയാരുതിരുത്തലുണ്ടെന്ന് മാത്രം , വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല."

ബൂലോകത്തില്‍ ആര്‍ക്കും സംസ്ക്കാരമില്ല എന്നാ ഉദ്ദേശിച്ചതെങ്കില്‍ മാത്രം ഒരു ചോദ്യം,
താങ്കളുടെ മനസ്സിലുള്ള സംസ്ക്കാരം എന്താണാവോ??

ഇനി എല്ലാരെയും ഉദ്ദേശിച്ചില്ലങ്കില്‍..
ഒരു ക്ലൂ കൊടുക്കാമായിരുന്നു.
ഉദാഹരണത്തിനു..
"വിദ്യാഭ്യാസമുണ്ടായാല്‍ എല്ലാവര്‍ക്കും സംസ്കാരം ഉണ്ടാവണമെന്നില്ല"

വിഷമിപ്പിക്കാനോ വിരോധമുണ്ടായട്ടോ പറയുന്നതല്ല, മനസ്സില്‍ തോന്നി, പറഞ്ഞു. അത്രേ ഉള്ളു.

Anonymous said...

ഇതു കേള്‍ക്കാന്‍‍ തുടങ്ങിയിട്ട് കാലം കുറെയായി.

ഇവിടെ തറവാടി ഇങ്ങനെ പറയാനുണ്ടായ കാരണം (വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല) എന്താണെന്ന് വ്യക്തമാക്കിയാല്‍‍ നന്നായിരുന്നു?

ഒരു സംശയം: ഈ മുകളില്‍‍ കാണുന്ന വ്യക്തിഹത്യാ കമന്റുകളും തറവാടിയുടെ ഈ പോസ്റ്റും ഒന്നു തന്നെയല്ലേ?

ചാണക്യന്‍ said...

ഈശ്വരാ കാര്യങ്ങള്‍ ഇത്രമേലായോ?:)

കാപ്പിലാന്‍ said...

:)

ഗുപ്തന്‍ said...

ഒന്ന്. കഥപതിച്ചോ എന്ന് സഗീറിയന്‍ മലയാളം ഒഴിവാക്കി അധഃപതിച്ചോ എന്ന് എഴുതണം.

രണ്ട്. അധഃപതനം ഒഴിവാക്കാന്‍ പോസ്റ്റിടണോ? പോസ്റ്റേയിടാതിരുന്നാല്‍ പോരേ ?

മറ്റൊരു വെത്തിഹത്തിയക്കാരന്‍ :)

ഗുപ്തന്‍ said...

ദാ ഇപ്പം ഞാന്‍ റാം മോഹന്റെ പോസ്റ്റില്‍ നിന്ന് ഇങ്ങോട്ട് വന്നതാട്ടോ. സഗീറൂം തറവാടിയും ഒരേ സ്വരം ഒരേ ജ്വരം എന്ന പാട്ട് ഡ്യുവറ്റ് പാടുന്നത് കേട്ടിട്ട്.. അതോണ്ടെഴുതിയതാ :)

തറവാടി said...

കുറച്ച് ബ്ലോഗുകള്‍ തുറന്ന് വെച്ച് വയിച്ചപ്പോള്‍ അസഹ്യമായിത്തോന്നി പ്രതികരിച്ചു. മാതൃഭൂമിയിലോ ടെലിവിഷന്‍ ചാനിലിലോ അല്ല മലയാളം ബ്ലോഗില്‍ തന്നെയാണ് പ്രതികരിച്ചത് , ഭാവിയില്‍ കണ്ടാല്‍ ഇനിയും ചെയ്യുകയും ചെയ്യും.

ഗുപ്തനോട്,

സഗീര്‍ ഒരു നികൃഷ്ട ജീവിയൊന്നുമല്ല.

എന്നെയും താങ്കളെപ്പോലേയും ഒരു മനുഷ്യന്‍ തന്നെയാണ്.
ഇന്ന് താങ്കള്‍ എന്നെ സഗീറുമായുപമിച്ചതിലോ നാളെ മറ്റൊരാള്‍ ഗുപ്തനുമായി ഉപമിച്ചാലോ എനിക്ക് ഒരു വെത്യാസവും ഇല്ല.


ഈ പോസ്റ്റില്‍ ഇതെന്റെ അവസാന കമന്റായിരിക്കും.

ഗുപ്തന്‍ said...

യ്യൊ സഗീര്‍ നികൃഷ്ടജീവിയോ പാലാമെത്രാനോ ഒക്കെ ആണെന്നൊന്നും ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. റാം മോഹന് എഴുതിയ കമന്റ് കണ്ടപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഒരേ സ്കൂളില്‍ പഠിച്ചുകൊണ്ടേയിരിക്കുവാണെന്ന് തോന്നിയിരുന്നു. അത് ഇവിടെ വന്ന ..ക്കഥപ്പതിച്ചു കണ്ടപ്പോള്‍ വീണ്ടും ഓര്‍മ വന്നു. അത്രന്നേ.

അവസാനത്തെ കമന്റോ.. വയ്യാവേലിയൊന്നും കാണിക്കല്ലേ. ബ്ലോഗല്ലേ കമന്റല്ലേ.. നാളെ നമ്മളെല്ലാം ഒന്നല്ലേ..ചുമ്മാ പറഞ്ഞതല്ലേ.. (ഒതളങ്ങാ കയിക്കല്ലേ...കയിക്കല്ലേ)

IT അഡ്മിന്‍ said...

തറവാടി said...
മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം!

പ്രിയ തറവാടി ,

ഞാന്‍ ബൂലോകത്ത് പുതിയതാണെങ്കിലും കുറച്ചൊക്കെ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട് .. ബ്ലോഗ്‌ മാനേജ് ചെയ്യുന്നുമുണ്ട് . തറവാടി പറഞ്ഞ രീതിയില്‍ അത്ര അധ:പതനം എന്റെ ശ്രദ്ധയില്‍ വന്നില്ല .. മാത്രമല്ല ചില exceptional കേസ് ഉണ്ടെങ്കില്‍ തന്നെ ഇങ്ങിനെ അടച്ചു ആക്ഷേപിക്കാന്‍ പാടുണ്ടോ ? ആ ബ്ലോഗിന്റെ പേര്‍ എടുത്തു പറഞ്ഞു , അല്ലെങ്കില്‍ ആ ബ്ലോഗില്‍ തന്നെ ഈ കാര്യം പറഞ്ഞാല്‍ പോരെ ? atleast ഇടയില്‍ നല്ല ബ്ലോഗുകളും ഉണ്ട് എന്ന ഒരു പരാമര്‍ശം എങ്കിലും വെക്കാമായിരുന്നു
..
അല്‍പം ഡെഡികേറ്റഡ് ആയി ബ്ലോഗ്‌ ചെയ്യാം എന്ന് വിചാരിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ ഇങ്ങിനെ നിരുത്സാഹപ്പെടുത്താന്‍ പാട്യോ ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
This comment has been removed by the author.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം!"

ഈ കമന്റിടുമ്പോള്‍ മലയാലം ബ്ലോഗുകള്‍ എത്രക്ക് അധപതിച്ചു എന്ന് പറയാന്‍ കൂടി കഴിയണമായിരുന്നു. അതു പോലെ എന്തടിസ്ഥാനത്തിലാണ് പറയുന്നത് എന്നും. ഈ പറയുന്ന അധപതനം തറവാടിയുടെ മലയാളം ബ്ലോഗിനും സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍/ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും, ഈ അധപതനത്തില്‍ നിന്നും മലയാളം ബ്ലോഗുകളെ രക്ഷിക്കാന്‍ തറവാടിക്ക് നല്‍കാനുള്ള നിര്‍ദ്ദേശം എന്താണ് എന്നും അറിയാന്‍ ഒരു മലയാളം ബ്ലോഗര്‍ എന്ന നിലക്ക് ആഗ്രഹമുണ്ട്.

“ഗുപ്തനോട്,

സഗീര്‍ ഒരു നികൃഷ്ട ജീവിയൊന്നുമല്ല.

എന്നെയും താങ്കളെപ്പോലേയും ഒരു മനുഷ്യന്‍ തന്നെയാണ്.
ഇന്ന് താങ്കള്‍ എന്നെ സഗീറുമായുപമിച്ചതിലോ നാളെ മറ്റൊരാള്‍ ഗുപ്തനുമായി ഉപമിച്ചാലോ എനിക്ക് ഒരു വെത്യാസവും ഇല്ല.“

ആഹാ.. എനിക്കിതിഷ്ടപ്പെട്ടു. തറവാടി ഈ സഗീറിയന്‍ കാലഘട്ടത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കണം. താങ്കള്‍ അടക്കമുള്ളവര്‍ സഗീറിന്റെ കവിതകള്‍ക്ക് എഴുതിയ കമന്റുകള്‍ ബ്ലോഗിലുള്ളവര്‍ക്ക് ഓര്‍മ്മ കാണും. ഒരു നികൃഷ്ടജീവിയെയെന്ന പോലെ അദ്ദേഹത്തെ ആക്രമിക്കുമ്പോള്‍ അയാള്‍ക്ക് വേണ്ടി പറയാതെ അയാളെ ആക്രമിക്കുന്നവരുടെ കൂട്ടത്തിലേ താങ്കളേയും കണ്ടിട്ടുള്ളു.

“ഈ പോസ്റ്റില്‍ ഇതെന്റെ അവസാന കമന്റായിരിക്കും.“

അത് അങ്ങനെ പാടില്ലല്ലോ തറവാടീ. അങ്ങനെയാണെങ്കില്‍ കമന്റ് ഓപ്ഷന്‍ ഒഴിവാക്കുകയോ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ചെയ്യണം. കാരണം നിങ്ങള്‍ മലയാളം ബ്ലോഗര്‍മാരെ അടച്ചാക്ഷേപിക്കുകയാണ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ നിങ്ങള്‍ ബ്ലോഗര്‍മാര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

എനിക്ക് മറുപടി കൂടിയേ തീരു.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ പാവം ജീവിച്ചു പോട്ടേ!

വെറുതെ ആചാര്യന്‍ said...

മലയാള ബ്ലോഗില്‍ ഒരുവര്‍ഷം മുന്‍പ് നിരന്തരം എഴുതുകയും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്ത പല ബ്ലോഗുകളും ഒരളവു വരെ ഇപ്പോള്‍ നിശബ്ദമോ അല്ലെങ്കില്‍ എഴുത്ത് കുറഞ്ഞ നിലയിലോ ആണെന്നുള്ളത് വാസ്തവമാണ്. ഒരു പക്ഷേ, ഇതിനു പൂരകമായി പുതിയ ബ്ലോഗര്‍മാര്‍ ദിനേന രംഗപ്രവേശം ചെയ്തുകൊണ്ടുമിരിക്കുകയാണ്.

സഗീറിന്‍റെ ചില കവിതാഭാഗങ്ങള്‍ ആകര്‍ഷകം തന്നെയാണ്. മുന്‍പ് അദ്ദേഹത്തിനു പദശുദ്ധി സംബന്ധമായി ചില പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കിലും (ഇതെഴുതുന്ന ആളിനും ധാരാളം തെറ്റു പറ്റുന്നുണ്ട്) അതു തിരുത്തി മുന്നേറാനുള്ള ആത്മാര്‍ഥ ശ്രമം അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടാവുന്നു എന്നാണ് തോന്നുന്നത്. പിഴ്വുകള്‍ നമുക്ക് പരസ്പരം ചൂണ്ടിക്കാണിച്ചാല്‍ മതിയാവുന്നതാണ്. നമ്മുടെ ബ്ലോഗുകളില്‍ മുപ്പത് ശതമാനമെങ്കിലും ഉന്നത സാഹിത്യമല്ല( എന്നാല്‍ ഒന്നാം നിരക്ക് തൊട്ടുതാഴെയാണ് അവ) കൈകാര്യം ചെയ്യുന്നതെങ്കിലും (എഴുപത് ശതമാനം ബ്ലോഗുകള്‍ പ്രിന്‍റ് സാഹിത്യത്തെക്കാള്‍ ഒട്ടും മോശമല്ല, അഭിമാനത്തോടെ ഇതു പറയാന്‍ ബ്ലോഗര്‍മാര്‍ മടിക്കേണ്ടതില്ല) പറയാനുള്ളത് പറയാന്‍, അത് കേള്‍ക്കാന്‍, മറുപടി പറയാന്‍, മറുപടി ലഭിക്കാന്‍, സംവദിക്കാന്‍ ഒക്കെ വേറെയെവിടെ അവസരം? അവരവരുടെ പ്രാദേശിക നാട്ടുഭാഷയില്‍ എഴുതുന്ന ബ്ലോഗുകളുടെ ആസ്വാദ്യത അത്ഭുതകരവുമാണ്.

വിമര്‍ശനങ്ങള്‍ ക്രിയാത്മകമാവാനും വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാനും ബ്ലോഗര്‍മാര്‍ ശ്രമിക്കണം. എപ്പോഴെങ്കിലും അസഹിഷ്ണുത തോന്നിയാലും ബ്ലോഗിലെ ആശയ സംവാദം മറ്റു മാധ്യമങ്ങളില്‍ സാധ്യമല്ലാത്ത സ്വാതന്ത്ര്യം തരുന്ന ഒന്നാണെന്ന് മനസിലാക്കി പ്രതികരണങ്ങളുടെ അതിര്‍ വരമ്പുകള്‍ സ്വയം നിശ്ചയിക്കുകയും, എല്ലാറ്റിനുമപ്പുറം നാമെല്ലാം ബ്ലോഗ് എഴുതാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി ബ്ലോഗ് സൗഹൃദത്തെ എല്ലാറ്റിനും മീതെ കാണുകയും ചെയ്യണെ എന്ന് ബഹുമാന്യരായ ബ്ലോഗര്‍മാരോട് അപേക്ഷിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'

വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല

...ശരിയാ...

വിവരവും സംസ്കാരവും ഉള്ളവർ എല്ലാവരും ബ്ലോഗ് എഴുത്തുകാരാവണമെന്നുമില്ല..


(ഞാൻ സ്ഥലം വിട്ടു :)

suresh said...

വിവരവും സംസ്കാരവും ഉള്ളവർ എല്ലാവരും ബ്ലോഗ് എഴുത്തുകാരാവണമെന്നുമില്ല..

അതെ.
വിവരവും സംസ്കാരവും ഇല്ലെങ്കിലും ബ്ലോഗ് എഴുത്തുകാരനാകാം... അതാണ് ബഷീര്‍‍.

(ഞാനും സ്ഥലം വിട്ടു, വിളിച്ചാല്‍‍ വരാം. :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ഈ പോസ്റ്റില്‍ ഇതെന്റെ അവസാന കമന്റായിരിക്കും.“

അത് അങ്ങനെ പാടില്ലല്ലോ തറവാടീ. അങ്ങനെയാണെങ്കില്‍ കമന്റ് ഓപ്ഷന്‍ ഒഴിവാക്കുകയോ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ചെയ്യണം. കാരണം നിങ്ങള്‍ മലയാളം ബ്ലോഗര്‍മാരെ അടച്ചാക്ഷേപിക്കുകയാണ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ നിങ്ങള്‍ ബ്ലോഗര്‍മാര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

എനിക്ക് മറുപടി കൂടിയേ തീരു.

കണ്ടില്ലല്ലോ?

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

Faizal Kondotty said...

തറവാടിയുടെ മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം! എന്ന കമന്റ്‌ കണ്ടപ്പോള്‍ ഈ ജെനലറിസേഷന്‍് അല്പം കടന്നു പോയില്ലേ എന്ന് ചിന്തിച്ച ആളാണ്‌ ഞാന്‍ , എന്നാല്‍ വീണ്ടും ചില "ബ്ലോഗുകള്‍" കാണാന്‍ "ഭാഗ്യം" ലഭിക്കുകയും , മറുമൊഴിയിലൂടെ നല്ല ഒന്നാംതരം അധ: പതിച്ച കമന്റ്സ് തുടരെ കാണാന്‍ ഇട വരികയും ചെയ്തപ്പോള്‍ തറവാടി പറഞ്ഞതില്‍ കാര്യമില്ലേ എന്നൊരു ശങ്ക വന്നിരുന്നു .

ഇപ്പോള്‍ എനിക്ക് ഉറപ്പായി തറവാടി പറഞ്ഞതില്‍ പതിരില്ല എന്ന് .സമീപ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ ബ്ലോഗിലൂടെ നേടുന്ന സംസ്കാരം ഇതൊക്കെ തന്നെയായിരിക്കില്ലേ ..
പോസ്റ്റ്‌ :- ബ്ലോഗ്‌ സംസ്കാരം സമീപ ഭാവിയില്‍ ???!


<

പാവത്താൻ said...

പ്രിയ ബ്ലോഗർമാരേ.....
അധ:പതിച്ച ബ്ലോഗുകളുടെ ഒരു പട്ടിക തയാറാക്കാൻ താത്പര്യമുണ്ട്‌.
പൂർണ്ണമായും അധ:പതിച്ചവ, ഭാഗികമായി അധ:പതിച്ചവ,അധ:പതിക്കാൻ സാധ്യതയുള്ളവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു തരം തിരിക്കാൻ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യത്തിൽ അറിവും പരിചയവുമുള്ള എല്ലാവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും അഭ്യർഥിക്കുന്നു......

കണ്ണനുണ്ണി said...

അധപതനത്തിന് ഓരോരുത്തര്‍ക്കും ഓരോ അളവുകോലാണ്...
യുക്തി രഹിതമായി മറ്റൊരാളെ കുറ്റം പറയുന്നതും പലപ്പോഴും ഒരു അധപതനമായി തന്നെയാണ് കൂട്ടുന്നത്‌..