Wednesday, January 14, 2009

സിനിമയെപറ്റി.

ഹിന്ദി വേര്‍ഷന്‍‌ ഗജനിയും 20-20 യും കണ്ടു.

ഗലേറിയ പോലെയോ മാക്സ് പോലെയോ സിനി പ്ലെക്സ് പോലെയോ അല്ല ജബല്‍ അലിയിലെ ഡോണിയ തീയേറ്റര്‍ ഏകദേശം തൃശ്ശൂരിലെ സ്വപ്നപോലെയാണ്. തിരക്ക് വളരെ കുറവായിരിക്കും വ്യാഴം വെള്ളി ദിവസങ്ങളില്‍ അപൂര്‍‌വ്വം ഘട്ടങ്ങളില്‍ ഞങ്ങള്‍ മാത്രമേ കാണൂ. അതുകൊണ്ടുതന്നെ ഇവിടെ നിന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ നാട്ടില്‍ തീയെറ്ററുകളില്‍ പോകുമ്പോളുള്ള പ്രതീതിതന്നെ. ഇന്‍‌റ്റര്‍‌വെല്‍‌ സമയത്ത് ചായയോ മറ്റോ കുടിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ നാളെ പരീക്ഷയുണ്ടല്ലോ എന്നൊക്കെയുള്ള തോന്നലാവും മനസ്സില്‍ വരിക.

ഓര്‍‌മ്മകള്‍‌ ഉണ്ടാകുക സമാനമായത് അനുഭവത്തില്‍ വരുമ്പോഴാണല്ലോ. പഠിക്കുന്ന കാലത്ത് തലേന്ന് സാമാന്യം നന്നായി പഠിച്ച് പിറ്റേന്ന് പരീക്ഷക്ക് പോകേണ്ടതിന് പകരം രാഗത്തിലേക്കോ രാംദാസിലേക്കോ അതുമല്ലെങ്കില്‍ സ്വപ്നയിലേക്കോ പോകുകയും സിനിമകണ്ടിറങ്ങുമ്പോള്‍ പരീക്ഷ നഷ്ടപ്പെടുത്തിയതിലെ വേദനയുണ്ടാകുകയും ചെയ്യാറുണ്ട് ആ 'ഫീലിങ്ങ്സ്' തീയേറ്ററുകളില്‍ കിട്ടുന്നതുതന്നെയാണ് ഇന്നും സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ താത്പര്യമേകുന്നത്.

എത്ര നല്ല സന്ദേശം/കഥയായാലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആകെത്തുക പോസിറ്റീവായിരിക്കുന്നവയെ മാത്രമേ നല്ല സിനിമകളായി ഞാന്‍ കാണുന്നുള്ളൂ അല്ലാത്ത പക്ഷം വളരെ പ്രത്യേകതയുള്ള എന്തെങ്കിലും ഉണ്ടായിരിക്കണം.സിനിമയിലെ ജീവിതത്തെ നിയന്ത്രിക്കാന്‍ തിരകഥാകൃത്തിന് അധികാരവും അവകാശവുമുണ്ടെന്ന് കരുതി ജീവിതത്തിന്‍‌റ്റെ ദുരിതപൂര്‍ണമായ ഭാഗങ്ങള്‍ മാത്രം കാണിച്ചുകൊണ്ടുള്ള സിനിമകളോട് തീരെ താത്പര്യം തോന്നാറില്ല. അതുകൊണ്ടുതന്നെയാണ് മാധവിയും മുരളിയും അഭിനയിച്ച ' രാപ്പാടീ കേഴുന്നുവോ...' ഞാനേറ്റവും ഇഷ്ടപ്പെടത്ത സിനിമകളിലൊന്നാണ്.

സ്വല്‍‌പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കില്‍ പോലും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നായി ഗജനിയെ ഉള്‍പ്പെടുത്താന്‍ പറ്റുന്നുണ്ട്. കൂടുതല്‍ ഇഷ്ടമായത് അതിലെ ഫ്ലാഷ്ബാക്കുതന്നെ. പാട്ടുകളുടെ ഭാഗമൊക്കെ മനോഹരം. അമീര്‍‌ഖാന്‍ നല്ലൊരു നടനാണെന്ന് വീണ്ടും ഈ സിനിമയിലൂടെ തെളിയീക്കുന്നു.

20-20 യെപറ്റിയാണെങ്കില്‍ ആദ്യ ഭാഗങ്ങള്‍ തീരെ രസിച്ചില്ല. ഇന്നസെന്‍‌റ്റെന്ന നല്ല നടന് ഇത്രക്ക് ബോറാവാന്‍ പറ്റുമെന്നൊരിക്കലും കരുതിയിരുന്നില്ല. നായകന്‍ മാരില്‍ ഭേതം സുരേഷ് ഗോപിതന്നെ ഉള്ളത് കാണിക്കാന്‍ കഴിഞ്ഞു എന്നതില്‍ സുരേഷ് ഗോപിക്ക് സന്തോഷിക്കാം.

രണ്ട് സ്റ്റാറുകളില്‍ ഒരാള്‍ക്ക് മറ്റേ ആളിനേക്കാള്‍ കൂടുതലോ കുറവോ കൊടുക്കാതിരിക്കാനുള്ള തത്രപ്പാട് ജോഷിക്ക് മറച്ചുവെക്കാനാവുന്നില്ല. ഓരോ നടന്‍ മാര്‍ക്കും അവരവരുടെ റേറ്റിങ്ങിനൊത്ത റോളുകള്‍ നല്‍‌കി ഈഗോ ക്ലാഷ് ഇല്ലാതാക്കുന്നതില്‍ ജോഷി എന്ന സം‌വിധായകന്‍ വിജയം വരിക്കാനായെന്നുതന്നെ പറയാമെങ്കിലും ആളുകളെക്കൊണ്ട് സ്ക്രീന്‍ നിറക്കലില്‍ അഗ്ര ഗണ്യനായ ഐ.വി.ശശിയുടെ കഴിവ് വെറിട്ടുതന്നെ നിര്‍ത്തുന്നു.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒന്നുമാത്രം മനസ്സില്‍ തങ്ങി നില്‍‌ക്കുന്നത് സം‌വിധായകന്‍ ജോഷിയും നായകന്‍ സുരേഷ്ഗോപിയും കുറെ പഴയ സിനിമകളിലെ ഒരു പക്ഷെ മണിചിത്രത്താഴിലെ കഥാപാത്രത്തെ (ങ്ങളെ) മോശമായ അഭിനയത്തിലൂടെ മിമിക്രിയായി കാട്ടിയ ഇന്നസെന്‍‌റ്റും മാത്രം ബാക്കിയെല്ലാം ഒരു പൊഹ!.എന്തിനീ സിനിമയെ ഇത്രക്ക് മഹത്‌വത്കരിച്ചെന്ന് തീരെ മനസ്സിലാവുന്നില്ല കുറെ നായകന്‍‌മാര്‍ ഉള്ളതിനാലാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏഴയലത്തൂ വരുന്നില്ല. സൂര്യ അഭിനയ്യിച്ച പാട്ടുസീനു
കളൊക്കെ എത്ര മനോഹരമാണ്. അതേസമയ്യം ഹിന്ദിയില്‍ അമീറിന്റെ റൊമാന്റിക് ഭാവം കണ്ട് കോമെഡി തോന്നിപ്പോയി. ബോളിവുഡിലേയ്ക്ക് മാറ്റുമ്പോള്‍ കഥയിലും സന്ദര്‍ഭങ്ങളിലും മാറ്റം വരുത്താമായിരുന്നെന്നു തോന്നി..

തമിഴ് ഗജിനിയാണ് കലക്കന്‍ ( സെല്‍ഫ് ഒപീന്യന്‍)


20-20 യെക്കുറിച്ചാണേല്‍ പറഞ്ഞ്ഞതുപോലെ സുരേഷ്ഗോപി തന്നെ മിടുക്കന്‍

പാര്‍ത്ഥന്‍ said...

20 20 യെക്കുറിച്ച് എന്റെ 6ൽ പഠിക്കുന്ന മകനുപോലും നല്ല അഭിപ്രായമില്ല. തൃശ്ശൂര് ഭാഷയിൽ പറയുന്നില്ല. എന്തായാലും ആ കാശ്‌ തിയ്യറ്ററിൽ കൊടുക്കണമായിരുന്നോ എന്ന്‌ ഇപ്പോഴും ചോദിക്കാറുണ്ട്, മകനോട്‌.

ഞാന്‍ ഇരിങ്ങല്‍ said...

ഗജനി കണ്ടില്ല. എന്നിരുന്നാലും 20/20 കാശും സമയവും പോയി . ഒരു കൊമേഴ്സ്യൽ മൂവി കാണുവാനാൺ പോയത്. പക്ഷെ പല ഷോട്ടുകളിലും സംവിധായകൻ തപ്പിതടയുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

തറവാടിയുടെ ചിന്തകൾക്ക് അഭിനന്ദനങ്ങൾ
സ്നേഹപൂർവ്വം
ഇരിങ്ങൽ

Siju | സിജു said...

വല്ല ലോകകാര്യങ്ങളുമൊക്കെ ചിന്തിച്ചിരുന്നാ പോരേ.. നമ്മുടെ കഞ്ഞീല്‍ പാറ്റയിടണോ.. :-)

തറവാടി said...

പ്രിയ ,

>ഹിന്ദിയിലെടുത്ത ഗജിനി തമിഴ് ഗജിനിയുടെ ഏഴയലത്തൂ വരുന്നില്ല<
ഇതുപലരും പറഞ്ഞത് കേട്ടു തമിഴ് കാണാത്തതിനാല്‍ നോ കമന്‍സ്.
പാര്‍ത്ഥന്‍ , ഇരിങ്ങല്‍ നന്ദി
Siju | സിജു , ഇല്ല ... പറ്റൂല്ല നിക്കും ആകണം ;)

ഏറനാടന്‍ said...

സ്വല്‍‌പം വൈകിപ്പോയി. വായിച്ചുവരുന്നു മിസ്സായ പോസ്റ്റ്സ്.. :)