Monday, November 10, 2008

അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

ബെര്‍ണോലിസ്‌ തിയറം ഉണ്ടാക്കിയപ്പോള്‍ ഡാനിയേല്‍ ബെര്‍‌ണോളി അത് വരും തലമുറകള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നൊരിക്കലും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. അതുപോലെത്തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ ചക്രത്തിന്‍റ്റെ കാര്യവും ,സൈക്കിള്‍ മുതല്‍ ജനറേറ്റര്‍ വഴി മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തണുപ്പിക്കാനുള്ള ഫാന്‍ വരെ അതുകൊണ്ടുണ്ടാക്കുന്നു.

ഡാനിയേല്‍ കേരളത്തിലായിരുന്നു ജീവിച്ചതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കയാണിപ്പോള്‍ .

വിഡ്ഡിയായ ഒരുത്തന്‍ ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,

കപ്പയും മീന്‍കറിയും ഉണ്ടാക്കാന്‍ എന്തിനാണ് ഹേ ബെര്‍ണോലിസ്‌ തിയറി?

വേഗത കൂടിയാല്‍ മര്‍ദ്ദം കുറയുമത്ര ആയിക്കോട്ടെ അതിന് നമുക്കെന്താ ? അതുകൊണ്ടെന്ന് കാര്യമാണു നടക്കാന്‍ പോകുന്നത്?ആവശ്യമില്ലാത്ത ഇത്തരം പരിപാടികള്‍ക്ക് സമയം കളയുന്നതിന് പകരം നാല് വാഴവെച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക്‌ തിന്നാന്‍ പഴമെങ്കിലും കിട്ടുമായിരുന്നു ശുംഭന്‍!

മകളെ കല്യാണം കഴിക്കുന്ന ചെക്കന് നല്ല ജോലിയും നല്ല സ്വഭാവവും നല്ല കുടുംബവും , എന്തുകൊണ്ടും തന്‍റ്റെതില്‍ നിന്നും നല്ല അവസ്ഥയിലുഉള്ളവനുമായിരിക്കണം എന്ന് അതിയായാഗ്രഹിക്കുന്ന അച്ഛന്‍ , തന്നെക്കാള്‍ സാമ്പത്തികമായി കുറവുള്ള അയല്‍ വാസിയുടെ മകള്‍ക്ക് നല്ലൊരു ചെക്കനെ കിട്ടിയാല്‍ പറയുന്നത് ,


' എന്തിനാ അവന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് ആ പയ്യനെ തേടിയത് ? അവനെ വേണ്ട വിധം സല്‍‌ക്കരിക്കാനൊക്കെ ആവുമോ? അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

എന്നായിരിക്കും '

പട്ടിണിക്കാരനായ അയല്‍‌വാസിയെപ്പറ്റി ഒരിക്കല്‍ പോലും ആകുലപ്പെടാത്ത, സുഭിക്ഷമായി മറുനാട്ടില്‍ ജീവിക്കുന്നവന്‍ , നാട്ടില്‍ ഓണം നന്നായിട്ടാഘോഷിക്കുന്നത് കണ്ടാല്‍ വ്യാകുലപ്പെടും.

' അവന്‍ ഒരോണത്തിനിത്രക്ക് പണം ചിലവാക്കി ആഘോഷിക്കേണ്ട വല്ല കാര്യവുമുണ്ടോ? , ഓണം കഴിഞ്ഞാല്‍ അവനെന്ത് ചെയ്യും '

മലയാളിയുടെ പരമ്പരാകത വിമര്‍ശന ശൈലി വിലയിരുത്താന്‍ കാരണം ഈയിടെ പൂര്‍ണ്ണ വിജയത്തോടടുക്കുന്ന ചാന്ദ്രയാനുമായി ബന്ധപ്പെട്ടും ഉണ്ടായതാണ്. ഇവിടെ പക്ഷെ രണ്ട് വിഭാഗത്തിലുള്ളരാണ് പ്രധാന വിമര്‍ശകര്‍.

ഇതിനേക്കാള്‍ പ്രധാനപ്പെട്ടമറ്റുകാര്യങ്ങള്‍ ഉണ്ടെന്നും , പട്ടിണി മാറ്റലാണ് മുഖ്യമെന്നും , പട്ടിണികിടക്കുന്നവരില്‍ ഇതിന്‍‌റ്റെ ഗുണമെത്തുന്നില്ലെന്നും , പാവപ്പെട്ട ജനസമൂഹത്തെ കാണുന്നില്ലെന്നും ഈ പണം അതിനുപയോഗിക്കുകയാണ് വേണ്ടതെന്നുമൊക്കെ ഒരുകൂട്ടം വാദിക്കുമ്പോള്‍ ;ഇതിനുപയോഗിച്ച സാങ്കേതികം റഷ്യയുടെ കാലഹരണപ്പെട്ട ഒന്നാണെന്നും അതില്‍ പറയാന്‍ മാത്രമൊന്നുമില്ലെന്നും , വെറും റോക്കറ്റ് അസ്സെംബ്ലിയാണ് ചെയ്തതെന്നും മറ്റൊരുകൂട്ടം വാദിക്കുന്നു.

നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് , ഭാര്യക്കും മക്കള്‍ക്കും നല്ല ആഭരണങ്ങള്‍ വാങ്ങി , ഒഴിവ് ദിനങ്ങളില്‍ തീം പാര്‍ക്കുകളിലുമൊക്കെ ഉല്ലസിച്ച് , നന്നായി ജീവിക്കുന്ന ഒരാള്‍ തന്‍‌റ്റെ ഏറ്റവും പുതിയ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കേബിളില്ലാത്ത ബ്ലൂ ടൂത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് നാട്ടിലെ പട്ടിണികിടക്കുനവരെപ്പറ്റി മനംനൊന്ത് ദുഖിക്കും. ചാന്ദ്രയാനുപയോഗിച്ച പണത്തെപ്പറ്റി വ്യാകുലപ്പെട്ട് ഇവര്‍ വിമര്‍ശനങ്ങള്‍ തൊടുക്കും. ആ പണം പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തും.സ്വന്തം ഗ്രാമത്തിലുള്ള പട്ടിണിപാവങ്ങളുടെ അവസ്ഥയാല്‍ മനം നൊന്ത് ഉറക്കം വരാതെ ജീവിക്കുന്നവരുമാണെന്ന സത്യം അറിയുമ്പോളാണ് ഇവരുടെ വിമര്‍‌ശനത്തിന്‍‌റ്റെ തീവ്രത മനസ്സിലാവുക.

ഇവരുടെ ഈ വിമര്‍ശനങ്ങള്‍ എന്നെചിന്തിപ്പുന്നത് അനാവശ്യമായ വിദ്യാഭ്യാസത്തിന്‍‌റ്റേയും , കമ്മ്യൂണിക്കേഷന്‍റ്റേയും , കമ്പ്യൂട്ടറുകളുടേയും കാര്യമാണ്. എന്തിനാണ് നമുക്കിവയൊക്കെ? കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം , കൊയ്യാം , വാഴ വെക്കാം തെങ്ങ് വെക്കാം അവയുടേയൊക്കെ ഫലമെടുത്ത് സന്തോഷമായി ജീവിച്ചാല്‍ പോരെ? ഭക്ഷണം കിട്ടും പരിസ്ഥിതി മനിലപ്പെടില്ല ആഹ എത്ര സുന്ദരമായിരിക്കും! ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്നു.

റോക്കറ്റ് അസ്സംബ്ലീ എന്നാല്‍ ഐ.ടി. സി.കളില്‍ പഠിക്കുന്ന കുട്ടികള്‍ 3055 പവര്‍ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച് amplifier ഉണ്ടാക്കുന്നതുപോലെയാണെന്നിപ്പോഴല്ലെ മനസ്സിലായത്. അല്ലെങ്കിലും ചില കാര്യങ്ങള്‍ വിദഗ്ദര്‍ പറയുപോഴല്ലെ പിടികിട്ടൂ. ഈ റഷ്യന്‍ instruction manual അരെങ്കിലും ഭാവിയില്‍ ഗൂഗിളിലോ വിക്കിയിലോ ( ;) ) ഒക്കെ ഇടുമായിരിക്കും അന്ന് എനിക്കും ഒന്നോ രണ്ടൊ റോകറ്റ് ചന്ദ്രനിലേക്കോ സൂര്യനിലേക്കോ വിട്ട് നോക്കണം. ടെക്നോളജിസ്റ്റുകളുടെ വിമര്‍ശനവും വിശദീകരണവും ഒക്കെ കണ്ടപ്പോള്ളല്ലെ ഈ ശാസ്ത്രഞ്ഞ്ജരൊക്കെ വെറുതെ അവിടെ ബീടീം വലിച്ചിരിക്കുകയാണെന്ന് മനസ്സിലായത് . റഷ്യയുടെ മാനുവല്‍ നോക്കി ഒറ്റ ദിവസം കൊണ്ട് റോകറ്റുണ്ടാക്കും എന്നിട്ട് കാശ് പിടുങ്ങാന്‍ വേണ്ടി വെറുതേ കുറെ ദിവസങ്ങള്‍ വേണമെന്ന് പറയും അമ്പടാ!.

പരാതിയുള്ളവരില്‍ ആദ്യവിഭാഗം അത്യാവശ്യം പൈസ ഉള്ളവരും രണ്ടാമത്തെ വിഭാഗം ടെക്നോളജി അറിയുന്നവരുമായതാണ് എത്ര നന്നായി അല്ലെങ്കില്‍ ആ പാവപ്പെട്ടവര്‍ ഭക്ഷണത്തിനും സാങ്കേതികം അറിയാത്തവര്‍ ശാസ്ത്രഞ്ഞ്ജരുടെ ഈ ചതിക്കുമെതിരെ സമരം ചെയ്തേനെ!ഭാഗ്യം.

17 comments:

അനില്‍ശ്രീ... said...

ഭാരതത്തിലെ ശാസ്ത്രജ്ഞന്മാര്‍ എന്നു വിളിക്കുന്ന ദുഷ്ടന്മാര്‍, ശാസ്ത്രജ്ഞന്മാരേ അല്ല, സാങ്കേതിക വിദഗ്ദര്‍ മാത്രമാണെന്ന് ഇന്നലെ ഈ ബൂലോകത്ത് വായിച്ചതേയുള്ളു. അതിനിടയില്‍ ഈ തറവാടിയുടെ ഒരു കാര്യം.. :) ..

(സ്മൈലി ഇടാമോ എന്തോ?)

Unknown said...

വിഡ്ഡിയായ ഒരുത്തന്‍ ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,
വളരെ സത്യസന്ധമായ ഒരു വീക്ഷണം ആണ് തറവാടി മാഷെ
മലയാളി അങ്ങനെയാ

ബീരാന്‍ കുട്ടി said...

"വിഡ്ഡിയായ ഒരുത്തന്‍ ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,

കപ്പയും മീന്‍കറിയും ഉണ്ടാക്കാന്‍ എന്തിനാണ് ഹേ ബെര്‍ണോലിസ്‌ തിയറി?"

ശരങ്ങൾ ചിലരുടെയെങ്കിലും കണ്ണ്‌ തുറപ്പിച്ചെങ്കില്ലെന്ന് അത്മാർത്ഥമായും ആഗ്രഹിച്ച് പോകുന്നു.

ഹെയ്, ഒരു സാധ്യതയുമില്ല, നമ്മൾ മലയാളികളാ,

നന്ദി തറവാടി, തുറന്നെഴുതിന്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് , ഭാര്യക്കും മക്കള്‍ക്കും നല്ല ആഭരണങ്ങള്‍ വാങ്ങി , ഒഴിവ് ദിനങ്ങളില്‍ തീം പാര്‍ക്കുകളിലുമൊക്കെ ഉല്ലസിച്ച് , നന്നായി ജീവിക്കുന്ന ഒരാള്‍ തന്‍‌റ്റെ ഏറ്റവും പുതിയ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കേബിളില്ലാത്ത ബ്ലൂ ടൂത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് നാട്ടിലെ പട്ടിണികിടക്കുനവരെപ്പറ്റി മനംനൊന്ത് ദുഖിക്കും. ചാന്ദ്രയാനുപയോഗിച്ച പണത്തെപ്പറ്റി വ്യാകുലപ്പെട്ട് ഇവര്‍ വിമര്‍ശനങ്ങള്‍ തൊടുക്കും. ആ പണം പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തും.സ്വന്തം ഗ്രാമത്തിലുള്ള പട്ടിണിപാവങ്ങളുടെ അവസ്ഥയാല്‍ മനം നൊന്ത് ഉറക്കം വരാതെ ജീവിക്കുന്നവരുമാണെന്ന സത്യം അറിയുമ്പോളാണ് ഇവരുടെ വിമര്‍‌ശനത്തിന്‍‌റ്റെ തീവ്രത മനസ്സിലാവുക.“

:)
(അയ്യോ സ്മൈലി ഇട്ടു! പ്രശ്നാവോ?)

മുസാഫിര്‍ said...

തറവാടി,

സര്‍ ഐസ്ക് ന്യൂ‍ടന്‍ കേരളത്തിലാണ് ജനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റ്റെ തലയില്‍ തേങ്ങയാവും വീണിരിക്കുക.അതിനെപ്പറ്റി എന്തെങ്കിലും എഴുതാമോ ?
ഓ ടോ:ആക്ഷേപ ഹാസ്യം നന്നായി ,ട്ടോ,ലേശം കുശുമ്പും പാരയും ഡാവ് പറച്ചിലുമില്ലെങ്കില്‍ പീന്നെ എന്ത് മലയാളി ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അരീം തിന്ന് ആശാരിച്ചിയേം കടിച്ച്... ഇനിയും തീര്‍ന്നില്ലേ കലിപ്പ് ???

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിന്നെ സത്യം പറഞ്ഞാ ഈ അവോഗാഡ്രോസംഖ്യ എന്നത് ആളെ പറ്റിക്കാനിറക്കിയ ഒരു നമ്പറാണ്` എന്ന് തീരുമാനിച്ചുറപ്പിച്ചതാ ഞങ്ങള്‍ ഒരു ദിവസം മാനം നോക്കി സ്കൂള്‍പറമ്പത്ത് കിടക്കുമ്പോള്‍.. കാര്യ കാരണ സഹിതം തന്നെ... സിമ്പിളല്ലെ... കയ്യിലോ മനസ്സിലോ കോപ്പിയടിക്കനുള്ള പേപ്പറിലോ കൂട്ടാന്‍പറ്റൂല്ലാത്ത സംഖ്യ ഒന്നും ഒരു സംഖ്യ അല്ലാ...!

ചാക്കോച്ചി said...

പ്രിയ തറവാടി
കാലോചിതമായ ഒരു പോസ്റ്റ് ..
ബൂലോകത്ത് , ചാന്ദ്രയനുമായി ബന്ധപെട്ട കാമ്പില്ലാത്ത ആരോപണങ്ങളുമായി കടന്നു വന്ന ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ വേദന മറക്കാന്‍ ഈ പോസ്റ്റ് ഉപകരപെട്ടു എന്ന് പറയാന്‍ അതിയായ സന്തോഷം ഉണ്ട്.
എതിര്‍പ്പിനു വേണ്ടിയുള്ള എതിര്‍പ്പുകള്‍ എന്നതില്‍ കവിഞ്ഞു ആ പോസ്റ്റുകള്‍ക്ക്‌ വലിയ പ്രാധാന്യം ഇല്ല എങ്കിലും , തെറ്റിധാരണകള്‍ പടര്‍ത്താന്‍ അവയില്‍ പലതും പര്യാപ്തമായിരുന്നു എന്നുള്ളതാണു സത്യം.
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ .

തറവാടി said...

അനില്‍‌ശ്രീ , സ്മൈലി ഇട്ടില്ലെങ്കിലും ഇട്ടാലും നോ പ്രോബ്ലം :)
അനൂപ് :)
ബീരാന്‍ , ഞാന്‍ എന്നും തുറന്നേ എഴുതാറുള്ളൂ പോസ്റ്റായാലും കമന്‍‌റ്റായാലും , കണ്ണ് തുറപ്പിക്കുന്ന കാര്യം ഉവ്വ് ... നടന്നത് തന്നെ!
രാമചന്ദ്രന്‍ :)
മുസാഫിര്‍ , തേങ്ങയല്ല നല്ല കരിങ്കല്‍ ചീളായിരിക്കും.

കുളത്തില്‍ കല്ലിട്ടവന്‍ , കലിപ്പ് എങ്ങിനെ തീരും?

ചാക്കോച്ചി,

ചാന്ദ്രയാനുമായി ബന്ധപ്പെട്ട് രാഷ്ടീയക്കാര്‍ കവലപ്രസംഗം നടത്തിയാല്‍ കണ്ടില്ലെന്ന് നടിക്കമായിരുന്നു. എന്നാല്‍ എന്തിനേയും ശാസ്ത്രത്തെ കൂട്ടുപിടിച്ച് മാത്രം വിശ്വസിക്കുന്ന വരുടേയും വായ തുറന്നാല്‍ ' ടെക്‌നോളജി ' എന്ന് പറയുന്നവരുടേയും ചില വിമര്‍ശനങ്ങള്‍ കമന്‍‌റ്റുകളായും പോസ്റ്റുകളയും കണ്ടപ്പോള്‍ സഹിക്കവയ്യാതെയാണ് ഈ പോസ്റ്റ് ഇട്ടത്.

ഏകദേശം പൂര്‍ണ്ണ വിജയത്തിലേക്കെത്തുമ്പോള്‍ സ്വതന്ത്രരെന്ന് ചിന്തിപ്പിച്ചുകൊണ്ട് വീണ്ടും വിമര്‍ശനങ്ങള്‍ കണ്ടപ്പോഴാണ് ഇതൊന്നും അറിവില്ലായ്മയല്ല എന്ന തിരിച്ചറിവുണ്ടായത്. അറിവില്ലായ്മയെ അറിവ് കൊണ്ട് നികത്താം അല്ലാത്തതിനെ പരിഹസിക്കലാണുത്തമം.

Siju | സിജു said...

കൊള്ളാം.
ഇഷ്ടപെട്ടു :-)

sv said...

:)

സന്തോഷ്‌ കോറോത്ത് said...

kalakki maashe :):)

Appu Adyakshari said...

തറവാടീ ചന്ദ്രയാന്റെ പിന്നില്‍ വെറും റഷ്യന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലുകളല്ലാ എന്നു തെളീയിക്കാന്‍ പോയി ഇതൊന്നും വായികാന്‍ അന്നു സമയം കിട്ടിയില്ലായിരുന്നുകേട്ടോ. തുറന്നെഴുതിയതിനു നന്ദി.

പാര്‍ത്ഥന്‍ said...

തറവാടീ,

പഴയ മാന്വലിനെയും വിക്കിയെയും കളിയാക്കല്ലെ.

ചൈനയിൽ ഒരുത്തൻ മാന്വലും വിക്കിയും വായിച്ച് ഒരു ചെറിയ വിമാനം ഉണ്ടാക്കി പറപ്പിച്ചു കാണിച്ചു. രണ്ടാഴ്ച മുമ്പ്. അതിന് അവന് ഏകദേശം 17,000 ത്തോളം ഡോളർ ചിലവാകുകയും ചെയ്തു. (റോയിട്ടറിൽ കണ്ടതാണ്)
പിന്നെ വേണ്ട ഒരു കാര്യം, ബുദ്ധിയും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയതാവരുത്‌.

കടവന്‍ said...

dear paarthhan..പാകിസ്ഥാനിലൊരു അക്ഷരാഭ്യാസമില്ലാതയാള്, മോട്ടോര്‍ബൈക്കിന്റെ എങിനുപയോഗിച്ച് ഫ്ലൈറ്റ് പറപ്പിക്കുന്നത്(ഒരിംഗ്ലീഷ് സിനിമ അതിന്‍ വേണ്ടി അയാള്‍ പലതവണ കണ്ടത്രെ) ഒരു പാക് ടിവിയില്‍ കുറെ കൊല്ലം മുമ്പ് കണ്ടിരുന്നു...അയാളെ പിന്നെ പാക് സേനയിലെടുത്തു വിദ്യാഭ്യാസം കൊടുക്കുകയും ചെയ്തു

കടവന്‍ said...

ramachandran i agree with you

മാണിക്യം said...

കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം , കൊയ്യാം , വാഴ വെക്കാം തെങ്ങ് വെക്കാം.....

നല്ലകുത്തരി ചോറ് , തേങ്ങാ ചുട്ട് ചമ്മന്തി, വാഴയ്ക്ക മെഴുക്ക് പുരട്ടി, കൂമ്പ് തോരന്‍,ആറ്റുമീന്‍ കൊണ്ട് കറി ഒക്കെ കൂട്ടി ചോറുണ്ണാം
പാടവരമ്പത്ത് ഏര്‍മാടം കെട്ടി കറ്റും കൊണ്ട്
ചന്ദ്രക്കല മാനത്ത്....ഹായ് ഹായ് !