Thursday, June 26, 2008

മാമ്പൂവും മക്കളും

' എല്ലാ കണക്ക് കൂട്ടലും തെറ്റിയെടോ '


ഫോണില്‍ ദുബായില്‍ ജോലിചെയ്യുന്ന ബന്ധുവിന്‍‌റ്റെ ദുഖം കലര്‍ന്ന വാക്കുകള്‍. ഡിഗ്രിക്ക് പഠിക്കുന്ന മകന്‍ അവസാന വര്‍ഷപരീക്ഷയില്‍ തോറ്റതാണ് കാരണം.നാട്ടില്‍ പോകുമ്പോള്‍ മകനുള്ള വിസ കൊണ്ടു പോകാനും തിരിച്ചുവരുമ്പോള്‍ മകനെ ഒപ്പം കൊണ്ട് വരാനും ഒക്കെതീരുമാനിച്ചിരുന്നതിനാണ് പരീക്ഷയിലെ തോല്‍‌വി തുരങ്കം വെച്ചത്.

സപ്ലിമെന്‍‌റ്ററി പരീക്ഷക്കിരിക്കാവുന്നതല്ലെയുള്ളൂ ഒരു ചെറിയ കാലതാമസം അല്ലെ വരികയുള്ളു എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മുഴുനീള വിവരണമായിരുന്നു മറുപടി.ഇരുപത് കൊല്ലമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ , മകനെ ഇവിടെ കൊണ്ട് വന്ന് ഒരു ജോലിയാക്കിയതിനു ശേഷം നാട്ടില്‍ പോയി സ്ഥിര താമസമാക്കാനായിരുന്നു ഉദ്ദേശം.

'മകന്‍‌റ്റെ സഹായമില്ലാതെ അങ്ങിനെ ചെയ്തുകൂടെ?'

' മകനാണെന്‍‌റ്റെ സമ്പാദ്യം അവനിലാണ് ഞാന്‍ എല്ലാം മുടക്കിയിരിക്കുന്നത് '

' എല്ലാം ശരി , മകന്‍ തന്നില്ലെങ്കില്‍ എന്തുചെയ്യും? ആ ഒരു സാഹചര്യത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?'

ഒരു കൃത്യമായ മറുപടി അയാള്‍ക്കില്ലായിരുന്നു.

' ഇനിയുള്ള കാലം നാട്ടില്‍ കഴിയാനോ അല്ലെങ്കില്‍ അവിടെ ജോലിയെടുത്ത് ജീവിക്കാനോ പരസഹായമില്ലാതെ പറ്റുമെങ്കില്‍ അതു ചെയ്യുക അതായിരിക്കും ഉത്തമം അല്ലാതെ മകന്‍ നോക്കുമെന്ന പ്രതീക്ഷയില്‍ ഒന്നും ചെയ്യരുതെന്നാണെന്‍‌റ്റെ അഭിപ്രായം '

പുതിയ തലമുറയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഒരു വിവരണം കേട്ടപ്പോള്‍ പഴയ ഒരു സംഭവമായിരുന്നു മനസ്സില്‍ വന്നത്.പണ്ട് ഇയാള്‍ ഗള്‍ഫില്‍ പോരാന്‍ ഏജെന്‍‌റ്റിന് പണം കൊടുത്ത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലം. ഇയാളുടെ പിതാവിന്‍‌റ്റെ വിഷമം കണ്ട് എന്‍‌റ്റെ അമ്മാവനുമായി തിരുവനന്ത പുരത്ത് പോയപ്പോള്‍ ആളെ കണ്ടുകിട്ടിയില്ല , അവസാനം വിശദമായ തിരച്ചിലില്‍ സിനിമാ തീയെറ്ററില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ അതു കണ്ട്നിന്ന പിതാവ് വാവിട്ടു കരഞ്ഞതൊക്കെ മറന്നോ എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

************

മക്കളില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യുക മാത്രമേ മാതാ പിതാക്കള്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണെന്‍‌റ്റെ അഭിപ്രായം.ഇത്തരം സഹായത്തില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസമാണ് , അതായത് ഏറ്റവും നല്ല വിദ്യാഭ്യാസം മക്കള്‍ക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍‌കുക.ഓരോ മക്കള്‍ക്കും വീടുണ്ടാക്കാനും മറ്റും നില്‍‌ക്കുന്നതിനുമുമ്പെ സ്വന്തം കാര്യങ്ങള്‍ മരക്കരുത്.

ഓരോ മനുഷ്യനും ഓരോ ഉത്തരവാദിത്വമുള്ളതുപോലെ അവര്‍ക്ക് ചെയ്യാനുള്ളതവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം മക്കളായാല്‍ പോലും അവരുടെ ഉത്തരവാദിത്വത്തില്‍ കൈകടത്തുന്നത് നല്ല് ഒരു പ്രവണതയല്ല.

മക്കളില്‍ നിന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാത്ത കാരണത്താല്‍, തരുന്ന മക്കള്‍ തരാതിരിക്കുകയോ , പ്രതീക്ഷ വെച്ച് പുലര്‍ത്തിയാല്‍ തരാത്ത മക്കള്‍ തരികയോ ഇല്ല.ഓരോരുത്തര്‍ക്കുമുള്ളത് ഓരോരുത്തരും സ്വയം കണ്ടെത്തുകയാണ് ഉത്തമം. ഉമ്മ പറയും :

' മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് '

ഉപ്പ പറയും :

' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

അതിനൊപ്പം തന്നെ ' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

നമുക്ക് നമ്മുടെ മക്കള്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാം ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ.

15 comments:

തറവാടി said...

"മാമ്പൂവും മക്കളും"

ശ്രീ said...


' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '


കൊള്ളാം മാഷേ

Sharu (Ansha Muneer) said...

' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

എല്ലാം ഇതിലുണ്ട്. :)

നന്ദു said...

ഇനിയങ്ങോട്ടുള്ള കാലം മക്കളെ കണ്ട് ഒന്നും ചെയ്തിട്ട് കാര്യമില്ല. നമ്മുടെ കടമ നിർവ്വഹിക്കുക. മറ്റൊന്നും പ്രതീക്ഷിക്കാതിരിക്കുക. അത്രെയുള്ളു.

പിള്ളേച്ചന്‍ said...

മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും അഹങ്കരിക്കരുത്

അനൂപ് കോതനല്ലൂര്‍

യാരിദ്‌|~|Yarid said...

നല്ല പോസ്റ്റ്..:)

വേണു venu said...

ഇന്നത്തെ മക്കള്‍ക്കു് ചോദ്യങ്ങളുണ്ടു്. ?
ഉത്തരങ്ങളില്ലാത്ത നമുക്കു് ആ പഴഞ്ചൊല്ലില്‍ ആര്‍മ്മാദിക്കാം. മാമ്പൂവും മക്കളും പൊഴിഞ്ഞു പോകുമെന്നോ.....എന്നൊക്കെ.
തറവാടീ പോസ്റ്റിഷ്ടമായി.
ആര്‍മ്മാദിക്കുന്ന മാതാ പിതാക്കള്‍ക്കെന്‍റെ നമസ്ക്കാരം. ആര്‍മ്മാദം പൊഴിച്ചു കളയുന്ന മക്കളേ...ഹാ..കഷ്ടം.!

ദിലീപ് വിശ്വനാഥ് said...

മക്കളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുന്ന ഒരുപാട് മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് പ്രതീക്ഷിച്ച് അവസാനം ഒന്നും കിട്ടാതെ വരുമ്പോള്‍ നിരാശപ്പെട്ട് വാര്‍ദ്ധക്യം ജീവിച്ചു തീര്‍ക്കുന്നവര്‍.

നല്ല ലേഖനം!

വയനാടന്‍ said...

verygood post

siva // ശിവ said...

ഇതൊക്കെ വെറും വ്യാകുലതകളല്ലേ?

അച്ഛനും അമ്മയും മക്കളെ ഒരുപാട് സ്നേഹിക്കുന്നു. അവര്‍ക്കു വേണ്ടി എന്തു ചെയ്യാനും തയ്യാറാവുന്നു. അതില്‍ ചിലത് ഫലവത്താവുന്നു. ചിലവ പാഴായിപ്പോകുന്നു. അതില്‍ വിലപിച്ചിട്ട് കര്യമില്ല.

തിരിച്ചും അങ്ങനെ തന്നെയാണ്. അച്ഛനെയും അമ്മയെയും നോക്കാനും പരിചരിക്കാനും മക്കള്‍ മാത്രമേ കാണൂ.

പിന്നെ ഈ പറഞ്ഞതിനൊക്കെ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം.

സസ്നേഹം,

ശിവ

Kiranz..!! said...

മക്കളിലുള്ള ഇന്‍‌വെസ്റ്റ്മെന്റും..മക്കളായുള്ള ഇന്‍‌വെസ്റ്റ്മെന്റും.കാലം തെളിയിച്ചതും തെളിയിക്കാനിരിക്കുന്നതുമായ ചിന്തകള്‍.

ഓടോ:-പപ്പക്ക് ഇന്നാ...ഹൌ,പതിവില്ലാതെയുള്ള ഓഫര്‍ കേട്ട് നോക്കുമ്പോ..മിട്ടായി അല്ല,മിട്ടായീടെ കവര്‍..:)

ശാലിനി said...

' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

Correct!

Good post.

ഒരു സ്നേഹിതന്‍ said...

എന്‍‌റ്റെ ഉമ്മ പറയുന്ന ഒരു വാചകമുണ്ട്:

' മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് '

ഉപ്പ ഞങ്ങള്‍ മക്കളോട് പറയുന്നത് മറ്റൊന്ന് :

' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

Good Post...

കുഞ്ഞന്‍ said...

തറവാടി മാഷെ..

നല്ലൊരു പോസ്റ്റ്..

പക്ഷെ ഇതിലും വലിയ വേദന ഉണ്ടാക്കാന്‍ തലയണ മന്ത്രത്തിനു കഴിയുന്നുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

...നൂറ് ശതമാനവും യോജിക്കുന്നു...