Thursday, June 05, 2008

എന്‍‌റ്റേയും കോപ്പിയടിച്ചു

എന്‍‌റ്റെ ഈ പോസ്റ്റ് സമ്മതമോ അറിവോ ഇല്ലാതെ ഇവിടെ വില്‍‌ക്കാന്‍ വെച്ചിരിക്കുന്നു. ബൂലോകത്തും ഇതിന്‍‌റ്റെ കറുത്ത കൈകള്‍ ഉള്ളതെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇതിനു പിന്നിലുള്ളവര്‍ ഓര്‍ക്കുക ഇതൊരു വെറും കോപ്പി റൈറ്റ് പ്രശ്നത്തിലേക്കല്ല നീങ്ങുന്നതെന്ന്. ഇതിന് കൊടുക്കേണ്ട വില വളരെ വലിയതായിരിക്കുമെന്നോര്‍മ്മിപ്പുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവിടേനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.





I demand http://www.mazhathully.com/ to remove my article published in thier site to make money without my permission or knowledge immediately or strict action will be taken without any further notice.





85 comments:

തറവാടി said...

കോപ്പിയടി ഒരു തുടര്‍ക്കഥ യാവുന്നു. ബൂലോകത്തുള്ള വര്‍ തന്നെ ഇതിനു പിന്നിലുണ്ടെന്ന തിരിച്ചറിവ് ഒരു കോപ്പി റൈറ്റ് പ്രശ്നം എന്നതില്‍ കവിഞ്ഞ ഒരു തലത്തിലേക്കിത് കൊണ്ടുപോകും ഒരു സംശയവും വേണ്ട.

Kaithamullu said...

ചോദിക്കാതെ എടുക്കുന്നതിനെ കട്ടെടുക്കുക എന്ന് തന്നെയാണ് പറയുക.

തറവാടിയോട് യോജിക്കുന്നു, 100%.

സൂര്യോദയം said...

മോഷണം ഒരു കലയാണെന്നാവും ഇവരുടെ ധാരണ...

തറവാടി said...

നടുക്കുന്ന ചില വിവരങ്ങള്‍:

ഈ സൈറ്റ് ബൂലോകത്തുള്ള

മന്‍‌സൂറിന്‍‌റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.

ഇവിടെ എന്‍‌റ്റെ പോസ്റ്റുകള്‍ എന്‍‌റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നു

ഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!

Viswaprabha said...

track

asdfasdf asfdasdf said...

കോപ്പിയടി പ്രോത്സാഹിപ്പിക്കപ്പെടരുത്.

ബ്ലോഗില്‍ സജീവരായവര്‍ തന്നെ കോപ്പിയടിക്കുമ്പോള്‍ പ്രത്യേകിച്ചും.

തറവാടിയോട് യോജിക്കുന്നു.
ശക്തമായി പ്രതിഷേധിക്കുന്നു.

തറവാടി said...

വിശ്വേട്ടന്‍ ഇഞ്ചിപ്പെണ്ണിന്‍‌റ്റെ പോസ്റ്റില്‍ ചോദിച്ച തിനുള്ള എന്‍‌റ്റെ പ്രതികരണം ഇവിടെയും വെക്കുന്നു:

ViswaPrabha വിശ്വപ്രഭ has left a new comment on the post "മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ...":

പ്രിയപ്പെട്ട തറവാടീ,
ശക്തമായ സാങ്കേതികത്തെളിവുകളോടെ മാത്രം വേണം ഏതെങ്കിലും ഒരു ബ്ലോഗറെ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍.

ചക്കിനുവെച്ചതു കൊക്കിനുകൊള്ളാതെ നോക്കണം ദയവായി.

സാദ്ധ്യതാലിസ്റ്റില്‍ ഇദ്ദേഹം മുന്‍പേ ഉണ്ട്. പക്ഷേ ഒരു പക്ഷേ നിരപരാധിയാണെങ്കിലോ?

അതുപോലെത്തന്നെ,
മുംബായിലെ ഫോണ്‍ നമ്പറുകള്‍ കൊടുത്തിട്ടുള്ളത് tajonline.com എന്ന ഇ-കൊമേര്‍സ് സൈറ്റിന്റേതാണ്. നേരിട്ട് കേരള്‍സ്.കോം എന്ന അവന്മാരുടെ അല്ല. 5% ഏജന്റ് കമ്മീഷന്‍ ലഭിക്കുന്ന ഒരു സിസ്റ്റമാണ് tajonline.comന്റേത്. കേരള്‍സ്.കോം അവരുടെ വെബ് സൈറ്റിലൂടെ ആ 5% കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ tajonline.com ഇവരുമായി നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ ഇവര്‍ തമ്മില്‍ ഏതെങ്കിലും ഒരു വഴിയ്ക്കുള്ള ബാങ്ക് /ക്രെഡിറ്റ് കാര്‍ഡ് ബന്ധം കണ്ടേക്കാം.

സസ്നേഹം,
വിശ്വം


*************
എന്‍‌റ്റെ പോസ്റ്റുകള്‍ കോപ്പിയടിച്ചതിനെ പ്പറ്റി ഞാന്‍ ഒരു പോസ്റ്റിട്ടുണ്ട് ഇന്ന്. അതില്‍ പിടിച്ചു പോയപ്പോള്‍ എത്തിയത് മന്‍‌സൂറിന്‍‌റ്റെ പേജിലാണ് താങ്കള്‍ പ്രോഫൈലില്‍ നോക്കുക അവിടെ മന്‍സൂറിന്‍‌റ്റെ സൈറ്റ് എന്റെ പൊസ്റ്റ് കോപ്പിയടിച്ച് വെച്ചിരിക്കുന്നത് കാണാം. അതിന് സ്ഥലം കൊടുത്തിരിക്കുന്നത് കേരള്‍സ് ഡോറ്റ് കോം ആണ് എന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടേയും പേസ്റ്റി എന്നെയുള്ളൂ , എന്റെ പോസ്റ്റുകള്‍ കോപ്പി അടിച്ചിട്ടിരിക്കുന്നത് മന്‍‌സൂറിന്റെ സൈറ്റിലാണ് ഞാന്‍ തന്ന ലിങ്കില്‍ നോക്കുക ഉടന്‍

***********

തറവാടി has left a new comment on the post "മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ...":

ഞാന്‍ എന്‍‌റ്റെ പോസ്റ്റിലിട്ട കമന്‍‌റ്റിവിടേയും പേസ്റ്റി എന്നെയുള്ളുതിനാലാണ് അതിലെ ലിങ്കും തന്നത്

എന്റെ പോസ്റ്റ് കോപ്പിയടിച്ചതിന്റെ സൈറ്റ് മന്‍‌സൂറിന്‍‌റ്റെതാണെന്നതിന് അദ്ദേഹത്തിന്‍‌റ്റെ പ്രോഫൈല്‍ നോക്കുക. വുശ്വേട്ടന്‍ പറയുന്നത് സത്യം ത്ന്നെ ഞാന്‍ അനുകൂലിക്കുന്നു നിരപരാധി ക്റീശിക്കപ്പേടരുത് പക്ഷെ ആദ്യം പ്രോഫൈല്‍ നോക്കുക എന്റെ സൈറ്റും നോക്കുക


****************
തറവാടി has left a new comment on the post "മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ...":

കെരള്‍സ് ഡോട് കോം മന്‍‌സൂറിന്‍‌ടേതാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല , എന്‍‌റ്റെ പോസ്റ്റ് പബ്ലീഷാക്കിയത് മന്‍‌സൂറിന്‍‌റ്റെ സൈറ്റെന്നേ പറഞ്ഞുള്ളൂ , കേരള്‍സ് ഡോട് കോമാണ് മന്‍സൂറിന്‍‌റ്റെ സൈറ്റിനെ സ്ഥലം കൊടുത്തെന്നവിടെയുണ്ട് താനും ഇനി പറയൂ


****************


തറവാടി has left a new comment on the post "മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ...":

ഇനി പ്രോഫൈലില്‍ വെറുതെ ഒരു രസത്തിന് വേണ്ടി മഴത്തുള്ളീ അദ്ദേഹത്തിന്‍‌ടേതെന്ന് പറയുമോ? ( സത്യമായിട്ടും സീരിയാസ്സായാണ് ചോദ്യം )

***************

തറവാടി has left a new comment on the post "മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ...":

മറുപടി എന്റെ പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു കാരണം ര|ണ്ടും രണ്ട് വിഷയമാണൊ എന്ന തോന്നലുള്ളതിനാല്‍


http://enchinthakal.blogspot.com

തറവാടി said...

ഞാന്‍ മന്‍‌സൂറിനയച്ച മെയില്‍


മന്‍സൂര് ,

തങ്കളുടെ വെബ് സൈറ്റില്‍ മഴത്തുള്ളി.ഡോട് കോമില്‍ എന്റെ പോസ്റ്റുകള്‍ എന്‍‌റ്റെ അറിവില്ലാതെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചത് കണ്ടു. ഇതിനുള്ള വിശദീകരണമെന്തെന്ന് പെട്ടെന്നറിയീക്കുക.

അലിയു പാലത്തിങ്ങല്‍ / തറവാടി

തറവാടി said...

വിശേട്ടാ,

വിഷയത്തിന് സമാനതയുണ്ടെങ്കിലും തലത്തിന് വ്യത്യാസമുണ്ട് , ഇഞ്ചിയുടേത് വളരെ ഗൗരവമുള്ളതാണ് , എന്‍‌റ്റെത് ഒരു കോപി റൈറ്റുമായുള്ളതുമാത്രവും ഇതിനാല്‍ അതിന്‍‌റ്റെ ഗൗരവം കുറക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല

എന്‍‌റ്റെ പോസ്റ്റ് കോപ്പിയടിച്ചിരിക്കുന്ന മഴത്തുള്ളി ഡോട് കോം ആണ് കേരള്‍സ് ഡോട് കോമല്ല,

മന്‍സൂറിന്‍‌റ്റെ പ്രൊഫൈലില്‍ . വെബ് പേജ് , അതായത് കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളതാണ് മഴത്തുള്ളീ.ഡോട്ട് കോം

സാല്‍ജോҐsaljo said...

തന്തയ്‌ക്ക് പിറക്കായ്‌ക ഒരു കുറ്റമല്ല. ഒരവസ്ഥയാണ്. അത് ജീനുകളായിങ്ങനെ കൊണ്ടുനടക്കും.

CHANTHU said...

"മഴത്തുള്ളി" എന്തു നല്ല പേര്‌. ല്ലെ. പക്ഷെ, മലയാളത്തെ കട്ടു മുടിക്കാനാണോ ഇവരുടെ പുറപ്പാട്‌ ? തറവാടീ, ആ കള്ളന്റെ കഴുത്തിനു പിടിച്ച്‌ തറവാടിത്തം കാട്ട്‌, ഞാനൂണ്ട്‌ കൂടെ.

Viswaprabha said...

For all practical purposes,
mazhathully .com, hextron .com, kerals .com, malayalampadam .com, sreela .com (and a few more) are all being driven through the same server / interests.

I suggest not to disclose too much information in an open space. Also, we should not be accused of cyberstalking ourselves at any point.

asdfasdf asfdasdf said...

തറവാടിക്ക് ഓര്‍മ്മയുണ്ടോയെന്നറിയില്ല പണ്ട് ഇതേ ടീം തന്നെയായിരിക്കണം എന്റെ ഒരു കഥ എടുത്ത് അവരുടെ തീരം ഓണ്‍ലൈന്‍ ബ്ലോഗില്‍ കൊണ്ടിട്ടത്. (http://theeramonline.blogspot.com/) അതിപ്പോഴും അവിടെ കിടക്കുന്നുണ്ട്. തറവാടി അവിടെ പ്രതികരിച്ചിരുന്നു.
(this is just for your tracking. )

ബഷീർ said...

Strange..
did you received any reply from the mentioned person / site.. ?

ബഷീർ said...

mansoor ..if u reply to clear the fog..

Rafeeq said...

:( എന്താ സംബവിക്കുന്നെ..?? :(

Unknown said...

ബ്ലോഗ് മോഷണം തുടര്‍ക്കഥയാവുന്നു. ബ്ലോഗ് എന്ന ജനകീയ മാധ്യമത്തിന്റെ നിലനില്പിനെയാണ് ഈ ദുഷ്പ്രവണത അപകടത്തിലാക്കുന്നത് . ഇനി പ്രതിഷേധ പോസ്റ്റുകള്‍ കൊണ്ട് കാര്യമില്ല . ഇത് ശാശ്വതമായി തടയാനുള്ള മാര്‍ഗ്ഗം എല്ലാവരും യോജിച്ച് കണ്ടെത്തണം . അല്ല്ലെങ്കില്‍ പിന്നെ എന്ത് ബ്ലോഗ് ? എന്ത് ബൂലോഗം ?

കുഞ്ഞന്‍ said...

ഈ ദുഷ്പ്രവര്‍ത്തിയില്‍ ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. തറവാടി, മന്‍സൂറാണെന്നുവച്ച് വെറുതെ വിടരുത് അയാള്‍ കുറ്റക്കാരനാണെങ്കില്‍

എന്തുചെയ്യാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍..ഭൂലോകത്തും ബൂലോകത്തും..!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും മന്‍സൂര്‍ വന്ന് ഇതിനു മറുപടി പറയട്ടെ..എന്താണ് മഴത്തുള്ളിയും മന്‍സൂറും തമ്മിലുള്ള ബന്ധമെന്ന്.. അല്ലാതെ നമ്മള്‍ കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ലല്ലൊ..

അനില്‍ശ്രീ... said...

ബ്ലോഗര്‍മാര്‍ തന്നെ ഇങ്ങനെയുള്ള "വഞ്ചന"ക്ക് കൂട്ടു നില്‍ക്കുന്നത് ലജ്ജാകരം എന്നേ പറയേണ്ടതുള്ളൂ. നേരത്തെ നടന്ന കോപ്പിയടികളിലും ഏതെങ്കിലും മലയാളം ബ്ലോഗര്‍മാരുടെ കറുത്ത കൈകള്‍ കാണും എന്ന് വിചാരിക്കണോ? ഇല്ല എന്ന് കരുതാന്‍ ആണിഷ്ടം. പക്ഷേ പത്തറുനൂറ് കൃതികള്‍ ഒരുമിച്ച് പോകുമ്പോള്‍ ബൂലോകത്തെ കുറിച്ച് നല്ല വിവരം ഉള്ളവര്‍ ആയിരിക്കണം എന്ന് കരുതാമല്ലോ. ആരൊക്കെ കവിത എഴുതുന്നു, ആരൊക്കെ കഥ എഴുതുന്നു എന്നൊക്കെ അറിയാവുന്നവര്‍ അല്ലേ ഇതൊക്കെ പെറുക്കി വല്ലവര്‍ക്കും കൊടുക്കുകയുള്ളു.

ഇപ്പോള്‍ ദാ..മലയാളികള്‍ തമിഴന്മാരെ ചീത്ത പറയുന്നു എന്ന് വരെ ആക്കാന്‍ നോക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇവിടെ കഥ തറവാടിയാണ്‌ എഴുതിയെന്ന് മഴത്തുള്ളി പറയുന്നുണ്ടല്ലോ?
ഒരു ഒത്തുകളിയുടെ മണമടിക്കുന്ന തോന്നല്‍

അനില്‍ശ്രീ... said...

സഗീറേ.. അയ്യേ..ഇങ്ങനെ ഒന്നും പറയല്ലേ.. അപ്പോള്‍ ഈ നടന്ന പൊല്ലാപ്പൊന്നും അറിഞ്ഞില്ല അല്ലേ? അതോ വിവാഹത്തിരക്കിനിടയില്‍ ബാക്കിയെല്ലാം മറന്നോ? അടിച്ചു മാറ്റിയതെല്ലാം അവരവരുടെ പേര് ചേര്‍ത്ത് തന്നെയാ പേസ്റ്റ് ചെയ്തത് കേട്ടോ.

സാല്‍ജോҐsaljo said...

ഫയങ്കരമണം.

തറവാടിക്ക് അഞ്ച് ലക്ഷം പിന്നെ മഴത്തുള്ളിക്ക് രണ്ട് ലക്ഷം. അതാ കരാറ്. മൂക്കടച്ച് വിട്ടോ.


;)

വേണു venu said...

എന്‍റെ അഭിപ്രായവും ശ്രീ.കെ.പി സുകുമാരന്‍ പറഞ്ഞതു പോലെ ബ്ലോഗു മോഷണം ഒരു തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇതു തടയാനൊരു മാര്‍ഗ്ഗമില്ലേ. കോപി റൈറ്റിനെ ഒക്കെ വളചൊടിക്കാന്‍ കണ്ടന്‍റു് മോഷ്ടിച്ചതു് ഞങ്ങളുടെ മാന്യ മെംബെര്‍സാണെന്നു് പറഞ്ഞു തലയൂരാന്‍ ശ്രമിക്കുന്ന പഴുതുകളൊക്കെ ഇനിയും പല പഴുതുകളും ഉണ്ടെന്നിരിക്കേ ഇതിനൊരു ശാശ്വത പരിഹാരം എല്ലാവരും യോജിച്ചു കണ്ടെത്തണം.അല്ലെങ്കില്‍ ബ്ലോഗും ബൂലോകവും ആര്‍ക്കും വിതയ്ക്കാനും ആര്‍ക്കും കൊയ്യാനും വിതച്ചതു് പാകമാകാതെ വെട്ടി കളയാനും പാടഭൂമി തന്നെ ഉടമസ്ഥനറിയാതെ അന്യന്‍റെ സ്വന്തമാകുന്നതും ഒക്കെ വിദൂരമല്ല. ഇതിനൊരു പരിഹാരമുണ്ടോ എന്നു് ഞാന്‍ എന്‍റെ ബ്ലോഗില്‍ ചോദിച്ചിരുന്നു. ഒരു ചരടു നല്‍കൂ
തറവാടീ ഞാനും താങ്കളോടൊപ്പം ഈ ദുഷു് പ്രവണതയെ ശക്തിയുക്തം അപലപിക്കുന്നു...

തറവാടി said...

ഓ സഗീറേ , പ്രോഫൈല് കണ്ടാല്‍ ഇത്രയും മണ്ടത്തരം പറയാന്‍ പറ്റുമെന്ന് തോന്നിയില്ല ;)

അനില്‍ശ്രീ ;) സാല്‍ജോ ;)

അഞ്ചല്‍ക്കാരന്‍ said...

മഴത്തുള്ളിക്കിലുക്കം
എന്ന ഗ്രൂപ്പ് ബ്ലോഗിന്റ നടത്തിപ്പുകാരും ഈ മന്‍സൂറും ഒരു പ്രയാസിയും ആണ്. അതില്‍ ഞാനടക്കം താഴെ പറയുന്നവര്‍ അംഗങ്ങളുമാണ്. ഈ മഴത്തുള്ളികിലുക്കവും മറ്റേ മഴത്തുള്ളിയും തമ്മില്‍ ബന്ധമുണ്ടോ?
ഉണ്ടെങ്കില്‍ നമ്മെല്ലാവര്‍ക്കും ഒന്നിച്ച് ആ ഗ്രൂപ്പ് ബ്ലോഗില്‍ നിന്നും അംഗത്വം പിന്‍ വലിക്കാം.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌)
മാണിക്യം
കൃഷ്‌ | krish
ബാജി ഓടംവേലി
TESSIE | മഞ്ഞുതുള്ളി
ശെഫി
നിരക്ഷരന്‍
സുല്‍ |Sul
ശ്രീ
മഴതുള്ളികിലുക്കം
ഗീതാഗീതികള്‍
മയൂര
കൂട്ടുകാരന്‍
മിന്നാമിനുങ്ങുകള്‍ //സജി.!!
Sharu....
പ്രയാസി
ദ്രൗപദി
അഞ്ചല്‍ക്കാരന്‍.
ഏ.ആര്‍. നജീം
ശ്രീവല്ലഭന്‍.
സഹയാത്രികന്‍
SHAN ALPY
സതീര്‍ത്ഥ്യന്‍
ജിഹേഷ്
ശ്രീഹരി::Sreehari
ചേട്ടായി
ഹരിയണ്ണന്‍@Hariyannan
G.manu
അപ്പു
മന്‍സുര്‍
അലി
ഉപാസന | Upasana
പ്രിയ ഉണ്ണികൃഷ്ണന്‍
ഹരിശ്രീ

മന്‍സൂറും പ്രയാസിയും മറുപടി പറയണം. മറുപടി യൂ.ഏ.യീ സമയം ഇന്ന് രാത്രി (05/06/2007) പത്ത് മണിക്ക് മുന്നേ കിട്ടിയില്ലാ എങ്കില്‍ ഞാന്‍ അംഗത്വം പിന്‍ വലിക്കും. മന്‍സൂറിനും പ്രയാസിക്കും കേരള്‍സ്.ഡോട്.കോമുമായി ബന്ധമുണ്ടോ എന്നതല്ല പ്രശ്നം. മഴത്തുള്ളീ.ഡോട്.കോം ആയി ബന്ധമുണ്ടോ എന്നതാണ്. കേരള്‍സിനെ നമ്മുക്ക് വേറേ സ്റ്റാന്റില്‍ പിടിക്കാം. മന്‍സൂറും പ്രയാസിയും ഈ സ്റ്റാന്റില്‍ ഉത്തരം പറയണം. എന്തെന്നാല്‍ ഇവിടെ പ്രതി മഴത്തുള്ളീ ഡോട് കോമാണ്.

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അനംഗാരി said...

മഴത്തുള്ളിയുടെ സൈറ്റില്‍ മന്‍സൂറിന്റെ ബ്ലോഗ് ലിങ്ക്ക് ചെയ്ത് കാണിക്കുന്നൂണ്ട്.മന്‍സൂര്‍ തന്റെ വെബ്സൈറ്റ് എന്ന് പ്രൊഫൈലില്‍ അവകാശപ്പെടുന്നിടത്തോളം അതില്‍ മന്‍സൂറിനും പങ്കുണ്ടെന്ന് ഊഹിക്കാം. കാര്യങ്ങള്‍ വിശദമായി പറയേണ്ടത് മന്‍സൂറാണ്.മന്‍സൂര്‍, പ്ലീസ് കം റ്റു ദ സ്റ്റേജ്.ഇറ്റ് ഈസ് യുവര്‍ ടേണ്‍.

ഓ:ടോ: മഴത്തുള്ളിയും അല്ലാത്ത തുള്ളിയും,കേരള്‍സ്.കോമും, എല്ലാം ഒരേ മേല്‍‌വിലാസത്തില്‍ നിന്നുള്ളതാണ്. തന്ത ഒരാളാണെന്ന് അര്‍ത്ഥം.അതുകൊണ്ട് തന്നെ ഇത് വളരെ ഗൌരവമായ ഒരു വിഷയം തന്നെയാണ്.

അഞ്ചല്‍ക്കാരന്‍ said...

തീയതി 05/06/2008 എന്ന് വായിക്കാന്‍ അപേക്ഷ.

അഞ്ചല്‍ക്കാരന്‍ said...

മഴത്തുള്ളീ ഡോട് കോമില്‍ ദേവസേനയുടെ അടക്കം പലരുടേയും രചനകള്‍ കാണുന്നുണ്ട്. അതെല്ലാം അവരുടെ അറിവോടെ ഇട്ടതാണോ?

Inji Pennu said...

Tharavadi,
I would say, dont wait. Even after removing contents, they are liable for the money or revenue they generated when the contents were displayed.
Kerlas.com was generating revenue with Valyammayis 25 pots and now this. You should not just be satisfied with them removing the contents.
Slap them a legal notice for damages. We need to take kerals.com and pull the rug beneath them and the best way is to financially ruin them. A 100K dollar lawsuit for content theft would be ideal!
It is our content, we can put the price tag on them!

Those who had content on their sites should group and slap a lawsuit even if they removed it.

At least sending them a properly drafted legal notice for 100K should make them or anyone think twice!

Thats the fight you all can do and for the future of Malayalam blogs. This is not for a tharavadi or saji or mayoora. It is for the blogs, our freedom of speech, our space.

Siju | സിജു said...

എന്റേം ആരെങ്കിലും കോപ്പിയടിച്ചിരുന്നെങ്കില്‍ ഒരു കേസ് കൊടുക്കാമായിരുന്നു. അടിക്കാനൊന്നുമില്ലാണ്ടായിപ്പോയി :(

ശ്രീലാല്‍ said...

ഇന്റെര്‍നെറ്റ് - വിവരസാങ്കേതിക രംഗത്തെ കോപ്പി റൈറ്റുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കുന്നതിനു വേണ്ടി ഇത്തരം ചെയ്തികള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്.

ശ്രീവല്ലഭന്‍. said...

ഇന്ന് ഹര്‍ത്താല്‍ ആയതിനാല്‍ മന്‍സൂറിന് നെറ്റില്‍ കയറാന്‍ പറ്റില്ല എന്ന് ഏറനാടന്‍ എഴുതിയത് കണ്ടു. മന്‍സൂര്‍ ഉടന്‍ തന്നെ വിശദീകരണം തരും എന്ന് തന്നെ ആണ് കുറച്ചു നാളത്തെ നെറ്റിലൂടെയുള്ള പരിചയം വച്ചു മനസ്സിലാക്കുന്നത്. എന്നിട്ടാവാം മറ്റുള്ള പ്രതികരണങ്ങള്‍.

മോഷണത്തിന് എതിരായ് മന്‍സൂരും സജിയുടെ പോസ്റ്റില്‍ എഴുതിയതും കണ്ടു. അതിനാല്‍ അദ്ദേഹം ആയിരിക്കില്ലെന്നു തത്കാലം വിശ്വസിക്കാന്‍ തന്നെ ആണ് എനിക്കിഷ്ടം.

എഴുതിയ ആളിന്‍റെ അനുവാദം ഇല്ലാതെ പോസ്റ്റുകളും പടങ്ങളും എല്ലാം മറ്റു വെബ് സൈറ്റുകളില്‍ ഇടുന്നത് ആരാണെങ്കിലും ശരിയല്ല എന്ന് തന്നെ ആണ് അഭിപ്രായം.

ഏറനാടന്‍ said...

തറവാടിയുടെ പോസ്റ്റ് ഇപ്പോഴാണ് വായിച്ച് മനസ്സിലാക്കിയത്. മന്‍സൂര്‍ ഇതേകുറിച്ച് ഇന്നുച്ചയ്ക്ക് എന്നെ വിളിച്ച് ഇമോഷണലായി സംസാരിച്ചിരുന്നു. അദ്ധേഹം നാളെ വൈകാതെത്തന്നെ വിശദീകരണവുമായി വരുമെന്ന് നമുക്ക് കരുതാം. ഇന്നയാള്‍ക്ക് നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചില്ലാത്രെ.

ഇന്നുച്ചയ്ക്ക് നിലമ്പൂരില്‍ നിന്നും മന്‍സൂര്‍ എന്നെ വിളിച്ചിരുന്നു. നേരില്‍ കണ്ടിട്ടില്ലെങ്കിലും ബ്ലോഗിലൂടെയുള്ള പരിചയം മാത്രമുള്ള കക്ഷി വളരെ ഇമോഷണല്‍ ആയിട്ടാണീ സംഗതി പറയുന്നത്. മന്‍സൂര്‍ പറയുന്നത് ഫോട്ടോകള്‍ മഴത്തുള്ളിസൈറ്റിലേക്ക് ഇമെയില്‍ വഴി അയച്ചിരുന്നു. മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകള്‍ ഒരിക്കലും അയച്ചുകൊടുത്തിട്ടില്ല എന്നും അറിയിച്ചു. കേരള്‍സ്.കോമില്‍ കക്ഷി മെമ്പറല്ല എന്നും പറയുന്നു. ഇന്ന് ഹര്‍ത്താലായതിനാല്‍ വിശദീകരണം കൊടുക്കാന്‍ കഫേകള്‍ തുറക്കാത്തതിനാല്‍ കഴിഞ്ഞില്ലെന്നും നാളെ വ്യക്തമാക്കാം എന്നുമറിയിച്ചു മന്‍സൂര്‍.
സത്യം എന്തായാലും അത് ഒരുനാള്‍ വെളിയിലെത്തും എന്ന് നമുക്കെല്ലാവര്‍ക്കും പ്രതീക്ഷിക്കാം.

മന്‍സൂര്‍ എന്നോട് ഫോണില്‍ പറഞ്ഞതാണ് ഞാന്‍ ഇവിടെ കൊടുത്തത്. ഞാന്‍ പ്രത്യേകം ചോദിച്ചത് കേരള്‍സിന്റെ ബ്ലോഗ് മോഷണത്തെക്കുറിച്ച് അറിയാന്‍ വേണ്ടിയായിരുന്നു. അത് മന്‍സൂര്‍ നിഷേധിച്ചു. വ്യക്തമായ തെളിവുകളില്ലാതെ നമുക്ക് ആരേയും കുറ്റക്കാരന്‍ ആക്കാന്‍ കഴിയില്ലാലോ. അന്വോഷണകുതുകികള്‍ പോക്സി ഐപി മറ്റു ടെക്നിക്സ് വെച്ച് വല്ല തുമ്പും എവിടേയെങ്കിലും കിട്ടുമോ എന്ന് നോക്കുക. എനിക്ക് അതില്‍ അവഗാഹമില്ല. കിട്ടുന്ന വല്ല വസ്തുതകളും ഞാന്‍ അറിയിക്കാം.

ഒരു പ്രത്യേക അറിയിപ്പ്: മഴത്തുള്ളി ബ്ലോഗിലെ എന്റെ അംഗത്വം മന്‍സൂറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഞാന്‍ നാളെത്തന്നെ റദ്ധാക്കുന്നതായിരിക്കും.

തറവാടീ, എന്റെ ഈ കമന്റില്‍ എന്തെങ്കിലും വിഷയേതരം വല്ലതും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..

കുറുമാന്‍ said...

തറവാടി,,

ഏകദേശം രണ്ട് മാസത്തോളമായി ബ്ലോഗില്‍ കയറിയിട്ടും വായിച്ചിട്ടും, കമന്റിയിട്ടും മറ്റും. ജോ‍ാലി തിരക്ക്, ജീവിത തിരക്ക് ഇതൊക്കെ തന്നീ കാരണം.

ചാറ്റില്‍ വരാറേ ഇല്ല ഈയിടേയായി. പണ്ടൊരു ദിവസം സജി ചാറ്റില്‍ ചോദിച്ചിരുന്നു, അറിഞ്ഞില്ലെ മാഷെ സംഭവങ്ങള്‍ എന്ന്? ഇല്ല എന്ന് അന്ന് പറഞ്ഞിരുന്നു. ഇന്ന് ഒരു സുഹൃത്ത് ഫോണ്‍ ചെയ്ത് കാ‍ര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

ഇത് അവഗണിച്ചു കൂടാ, എല്ലാവിധ പിന്തുണയും.

പിന്നെ മറ്റൊരു കാര്യം, ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപെട്ടുകൂടാ എന്ന തത്വത്തി ഞാന്‍ വിശ്വസിക്കുന്നു.

നിരപരാധിയായിട്ടുപോലും ക്രൂശിക്കപെട്ട ഒരുവനായതിനാല്‍ സത്യം എന്തെന്നറിയാതെ, ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ച് ഒരു തീരുമാനം ഞാന്‍ എടുക്കില്ല. സത്യമേവ ജയതേ.


ഒരിക്കല്‍ കൂടി പറയുന്നു എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാകും സത്യത്തിന്റെ വശത്ത്.

Unknown said...

മോഷണം കുറ്റമാണ്.ഞാനും അറിയാതെ ഒന്നു
ചെയ്തു പ്രണയകാലം എന്ന പേര്
അതിനു പറ്റിയ ഒരു പേര്‍ വേറെ കിട്ടില്ല
അതു കൊണ്ടാണ് അങ്ങനെ ചെയ്തത് ഞാന്‍ അതു കൊണ്ട് ആ പേര് മാറ്റാന്‍ തിരുമാനിച്ചു മറ്റൊരു കുട്ടി ആ പേരില്‍ ചെയൂന്ന ബ്ലോഗ് ആ പേര്‍
ഉപയൊഗിക്കുന്നത് തെറ്റു തന്നെ

കരീം മാഷ്‌ said...

നമ്മുടെ രചനകൾ നെറ്റിൽ വേറെ എവിടെയെങ്കിലുമുണ്ടോ എന്നു കാ‍ണാൻ
copy scan finder ഒരു പരിധി വരെ സഹായിക്കും.കൂറ്റുതൽ ഫെസിലിറ്റിക്കു കാശുചോദിക്കുമെന്നു മാത്രം

http://www.copyscape.com/

ഡാലി said...

http://www.mazhathully.com/ ക്ലിക് ചെയ്യുമ്പോള്‍

This Account Has Been Suspended

Please contact the billing department as soon as possible to renew the account.

എന്നു എഴുതികാണിക്കുന്നു.

തറവാടി said...

ഡാലി ,


അറിവിന് നന്ദി , പക്ഷെ ഇപ്പോഴും മന്‍‌സൂര്‍ വിശദീകരണം തന്നിട്ടില്ല.

ഡാലി said...

ഈ സൈറ്റ് പൂട്ടീ എന്നെ ഉള്ളൂ. അടുത്തത് ഉടന്‍ തുറക്കുമായിരിക്കും.
പടം മാറ്റിയാലും നഷ്ടപരിഹാരം അല്ലെങ്കില്‍ പബ്ലീക് അപ്പോളജി എങ്കിലും വേണം എന്ന നിലപാടാണ് എന്റേതു. ഇന്ന് നോക്കുമ്പോള്‍ സൈറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തി എന്നെ ഉള്ളൂ. ഞാന്‍ ചില സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ വേണ്ടി നോക്കിയതാണു. :(

തറവാടി said...

മഴത്തുള്ളീ.ഡോട് കോം നിര്‍‌ത്തിയോ ഇല്ലയോ എന്നത് എന്‍‌റ്റെ വിഷയമല്ല. കള്ളന്മാര്‍ കപ്പലില്‍ തന്നെയാണോ അല്ലയോ എന്നതാണ്.

സ്ക്രീന്‍ ഷോട്ട് എന്‍‌റ്റെ അടുത്തുണ്ട്.

മന്‍‌സൂര്‍ എന്തുകൊണ്ടാണ് ഇനിയും ഒളിച്ചുകളി നടത്തുന്നതെന്ന് മനസ്സിലാവുന്നില്ല.

Shabeeribm said...

എനിക്കും ഒരു തെറ്റു പറ്റി...ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ 'പേരില്ലാത്ത ബൂലോകം' എന്ന പോസ്റ്റ് ഇട്ടിരുന്നു ...പോസ്റ്റ് മാധ്യമത്തില്‍ വന്നതാണെന്നും 'മൈന' എന്ന വ്യകതി ആണ് അത് എഴുതിയതെന്നും കൂടെ കൊടുത്തിരുന്നു ...വാര്‍ത്തയെ പറ്റി പറയുക എന്ന് മാത്രമെ ഉദേഷിചിരുന്നുള്ള്. ഇന്നലെ മൈനയുടെ കമന്റ് കിട്ടിയപോഴാണ് അറിയുന്നത് അവരും ഈ ബൂലോകത്തിലെ മുതിര്‍ന അംഗം ആണെന്നും അവര്‍ക്ക്‌ ഞാന്‍ പോസ്റ്റ് ഇട്ടതില്‍ എതിര്‍പ്പുന്റെന്നും..ഞാന്‍ തെറ്റു മനസിലാക്കി പോസ്റ്റ് ഡിലീറ്റ് ചെയ്തു..മൈനയോടു മാപ്പ് പറഞ്ഞു മെയിലും അയച്ചു..ബൂലൊകത്തെ കുറിച്ചു പത്രത്തില്‍ വന്ന വാര്‍ത്ത മറ്റുള്ളവരുമായി പങ്കു വയ്കണം എന്നുമാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ..എന്നാല്‍ മറ്റൊരു ബ്ലോഗ്ഗര്‍ അദ്ദേത്തിന്റെ ബ്ലോഗില്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ചു...

എന്തായാലും ചെയ്തത് തെറ്റാണന്നു മനസിലാക്കുന്നു ...എല്ലാ ബൂലോകരോടും ക്ഷമ ചോദിക്കുന്നു..തുടക്കക്കാരനായ ഞാന്‍ അറിയാതെ ചെയ്തു പോയ തെറ്റു മനസിലാക്കി എന്നെ നിങ്ങളുടെ കൂടെ തന്നെ കൂട്ടണമെന്നും അപേക്ഷിക്കുന്നു ....

Shabeeribm said...
This comment has been removed by the author.
മന്‍സുര്‍ said...

മറ്റൊരു ബ്ലോഗ്ഗര്‍ ഫോണിലൂടെ അറിയിച്ചപ്പോഴണ്‌ എന്‍റെ പേരില്‍ ഇങ്ങിനെ ഒരു പ്രശ്‌നം ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ അറിയാന്‍ കഴിഞ്ഞത്‌.
ബ്ലോഗ്ഗില്‍ വരുന്നതിന്‌ മുന്‍പ്പ്‌ ഞാന്‍ സ്ഥിരമായി വിസിറ്റ്‌ ചെയ്യുന്ന ഒരു വെബ്‌ പേജാണ്‌ മഴത്തുള്ളി ...അതിലേക്ക്‌ ഞാന്‍ എന്‍റെ ചിത്രങ്ങളും അയച്ചു കൊടുക്കാറുണ്ട്‌. അതു പോലെ തന്നെ നമ്മുടെ പ്രയാസിയും,മറ്റൊരു ബ്ലോഗ്ഗറായ ഷംസുവും ചിത്രങ്ങള്‍ അയക്കാറുണ്ട്‌. കൂടുതല്‍ ചിത്രങ്ങളും,കമാന്റുകളും ഇടുന്നവരെ അവരുടെ പേജില്‍ നന്ദി പറഞ്ഞു കൊണ്ട്‌ പേരിടാറുണ്ട്‌.
അല്ലാതെ എനിക്കോ,പ്രയാസിക്കോ മഴത്തുള്ളി.കോമുമായിട്ടോ,കേരള്‍സുമായിട്ടോ യാതൊരു ബന്ധവുമില്ല.
മഴത്തുള്ളി കിലുക്കത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ കവിതകളും,രചനകളുമാണ്‌ ഇടറുള്ളത്‌ അതും ബ്ലോഗ്ഗര്‍മാരുടെ അനുവാദത്തോടെയാണ്‌ ചെയ്യാറുള്ളത്‌.

ഒരു നല്ല മലയാളം വെബ്‌സൈറ്റ്‌ എന്നതു കൊണ്ട്‌ അതിന്‍റെ ലിങ്ക്‌ ഞാന്‍ എന്‍റെ ബ്ലോഗ്ഗിലും , ഓര്‍കൂട്ടിലുമൊക്കെ കൊടുത്തിട്ടുണ്ട്‌.
എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവരുടെ കമന്‍റ്റില്‍ ഇടറുള്ളത്‌ അവര്‍ കണ്ടിട്ടാണ്‌ എന്‍റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക്‌ അവര്‍ കൊടുത്തിരിക്കുന്നത്‌.

അല്ലാതെ മഴതുള്ളിയുമായോ,കേരള്‍സുമായോ മറ്റ്‌ യാതൊരു ബന്ധവും എനിക്കോ,പ്രയാസിക്കോ ഇല്ല എന്ന്‌ ബൂലോകത്തെ അറിയിച്ചു കൊള്ളട്ടെ.
മഴത്തുള്ളികിലുക്കമെന്നത്‌ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗ്ഗാണ്‌. അതില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ബൂലോകത്തുള്ള എന്‍റെ സ്നേഹിതരാണ്‌.
അത്‌ എല്ലാവര്‍ക്കും അറിയുന്ന കര്യവുമാണ്‌.
അല്ലെങ്ങില്‍ മഴത്തുള്ളി പോലെ എനിക്കും ഒരു സൈറ്റ്‌ ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ.
ഒരു നല്ല മലയാളംസൈറ്റ്‌ എന്ന രീതിയില്‍ മാത്രമാണ്‌ ഞാന്‍ മഴത്തുള്ളിയുടെ ലിങ്ക്‌ എന്‍റെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത്‌ അതിന്‌ ബദലായി എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവിടെ കൊടുത്തിരിക്കുന്നു.

അല്ലാതെ ഈ പറഞ്ഞ സൈറ്റുകളുമായി ഒരു ആക്ടീവ്‌ വ്യുവര്‍ എന്നതില്‍ കവിഞ്ഞ യാതൊരു ബന്ധവും എനിക്കില്ല എന്ന്‌ സത്യസന്ധതയോടെ ബൂലോകത്തുള്ള എല്ലാവരെയും അറിയിക്കുന്നു.

സത്യാവസ്ഥ അറിയാന്‍ അഞ്ചല്‍ക്കാരന്‍ ഇങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ സന്തോഷം, അറിയേണ്ട കര്യങ്ങള്‍ ചോദിച്ചു അറിയുക തന്നെ വേണം.
അല്ലെങ്കില്‍ സത്യം അറിയാതെ പോവും.

അവധിയിലായതു കൊണ്ടാണ്‌ ഞാന്‍ ബ്ലോഗ്ഗില്‍ സജീവമല്ലാത്തത്‌.ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളിലൊരുവനായി ഞാനും ബൂലോകത്ത്‌ ഉണ്ടാവും.

പ്രയാസിയുമായി ബന്ധപ്പെട്ടാലും കര്യങ്ങള്‍ അറിയാന്‍ കഴിയും.

ഇനി എല്ലാം ബൂലോകത്തിന്‍റെ തീരുമാനങ്ങള്‍ക്ക്‌ വിട്ട്‌ കൊടുക്കുന്നു.

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

സ്വന്തം രചനകള്‍ മറ്റുള്ള വെബ്‌പേജിലോ,പ്രസിദ്ധീകരണങ്ങളിലോ അചടിച്ചു കാണുക എന്നതായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. എന്‍റെ ആഗ്രഹം അതാണ്‌. വലിയ എഴുത്തുക്കാരനല്ലാത്തതു കൊണ്ടു ഞാന്‍ പ്രസീദ്ധീകരണങ്ങള്‍ക്ക്‌ അയച്ചു കൊടുക്കാറില്ല.
പിന്നെ സ്കൂളില്‍ പഠിക്കുന്ന കാലത്തേ കോപ്പി അടിച്ചു പരിച്ചയവുമില്ല, അതു കൊണ്ട്‌ മറ്റൊരു ബ്ലോഗ്ഗറിന്‍റെ രചനകള്‍ മോഷ്ടിച്ച്‌ ഉപജീവനം നടത്തേണ്ട സാഹചര്യം ഇതു വരെ ഉണ്ടായിട്ടില്ല.
എന്തായാലും സത്യവസ്ഥകള്‍ മനസ്സിലാക്കി അറിഞ്ഞ ശേഷം മതിയായിരുന്നു പ്രിയ സ്നേഹിതന്‍ തറവാടിയുടെ പോസ്റ്റ്‌.

സത്യമെന്തെന്ന്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. മനസ്സിലാക്കുമെന്ന്‌ കരുതട്ടെ.
ഇനി മഴത്തുള്ളികിലുക്കം അടച്ചു പൂട്ടണമെന്ന്‌ ആര്‍ക്കെങ്കിലും മനസ്സിലൊരു ആഗ്രഹമുണ്ടെങ്കില്‍ അതിനും ഞാന്‍ സസന്തോഷം തയ്യാറാണ്‌.
ബൂലോകത്തിലുള്ള എല്ലാവര്‍ക്കും അറിയാം ഒരോരുത്തരുടെയും അനുവാദം ചോദിച്ച ശേഷമാണ്‌ മഴത്തുള്ളികിലുക്കത്തില്‍ ഞാനും , പ്രയാസിയും പോസ്റ്റിടുന്നത്‌.
നിങ്ങളുടെ വിലയേറിയ മറുപ്പടിക്കായ്‌ കാത്തിരിക്കുന്നു

മന്‍സൂര്‍ . നിലംബൂര്‍

മന്‍സുര്‍ said...

ഈ വിഷയം ഫോണിലൂടെ എന്നെ അറിയിച്ച സജിക്കും ( മിന്നാമിനുങ്ങ്‌ )
പ്രശ്‌നം ഗൌരവമാണ്‌ എന്നറിയിച്ചു കൊണ്ടുള്ള ശ്രീയുടെ മെസ്സെജും ഒരു സത്യം വെളിപ്പെടുത്താന്‍ എന്നെ സഹായിച്ചു എന്ന്‌ പറയട്ടെ.

ഒരു വെബ്‌പേജിനോടുള്ള അമിതമായ ഇഷ്ടം കാരണം ബ്ലോഗ്ഗേര്‍സ്സിന്‌ എന്നോട്‌ ഉണ്ടായ തെറ്റ്‌ദ്ധാരണ സ്വാഭാവികം മാത്രം.
അല്ല ഞാന്‍ തന്നെയാണ്‌ ഇതിന്‌ പിന്നില്‍ എന്ന്‌ ആര്‍ക്കെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ തീര്‍ച്ചയായും എന്‍റെ പേരില്‍ കേസ്സ്‌ കൊടുക്കുകയോ...മറ്റ്‌ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാം.

എന്‍റെ മറുപടിക്കായ്‌ ക്ഷമയോടെ കാത്തിരുന്നു എന്‍റെ ബൂലോക സ്നേഹിതര്‍ക്ക്‌ നന്ദി.
അല്ലെങ്കിലും ഒന്നുറപ്പാണ്‌ എന്നെ അറിയുന്നവര്‍ ആരും ഞാന്‍ കുറ്റക്കാരനാണ്‌ എന്ന്‌ ഒരിക്കലും പറയില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു...
എന്നാല്‍ കഴിയും വിധം മറ്റുള്ളവര്‍ക്ക്‌ ഉപകരമേ ഞാന്‍ ചെയ്യാറുള്ളു.
മലയാളികള്‍ അല്ലെ...പലരും പലവിധം പ്രതികരിക്കും.
സത്യാവസ്ഥ നിങ്ങളെ അറിയിക്കേണ്ടത്‌ എന്‍റെ കടമ.
അത്‌ ഞാന്‍ ഇവിടെ നിര്‍വഹിക്കുന്നു.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍ . നിലംബൂര്‍

Ralminov റാല്‍മിനോവ് said...

തെറ്റു് പറ്റിയിട്ടുണ്ടെങ്കില്‍ അതു് സമ്മതിക്കുന്നതാണു് അന്തസ്സു്. തത്ക്കാലത്തേക്കു് കുറച്ചു് ക്ഷീണം തോന്നുമെങ്കിലും ഭാവിയില്‍ ഗുണം ചെയ്യും. തെറ്റു് ചെയ്തു എന്ന വിവക്ഷ ഈ കുറിപ്പിനില്ല എന്നും സൂചിപ്പിക്കട്ടെ.

മന്‍സുര്‍ said...

റാമില്‍നോവ്‌

തെറ്റ്‌ ചെയ്യുന്നവരല്ലേ കുംബസരിക്കാന്‍ പാടുള്ളു.
ചെയ്യാത്ത തെറ്റിന്‌ ആരുടെയും മുന്നില്‍ തലകുനിക്കാന്‍ ഞാന്‍ തയ്യാറല്ല.
അതു കൊണ്ട്‌ തന്നെ കര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌
മുകളില്‍ പറഞ്ഞത്‌ പൂര്‍ണ്ണമായും വായിച്ചിലെന്ന്‌ തോന്നുന്നു.

ഞാന്‍ എന്‍റെ ബ്ലോഗ്ഗില്‍ പോസ്റ്റിട്ടുണ്ട്‌ കാണുമല്ലോ.

http://maduranombharanghal.blogspot.com/2008/06/blog-post.html

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍...കാല്‍മീ ഹലോ

തറവാടി said...

എന്‍‌റ്റേത് ഒരു കോപ്പി റൈറ്റ് പ്രശ്നമാണ് , അനുവാദമോ അറിവോ ഇല്ലാതെ എന്‍‌റ്റെ പോസ്റ്റുകള്‍ ഓണ്‍ലൈന്‍ വെബ് പേജില്‍ , ( മഴത്തുള്ളീ.ഡോട്ട്.കോം ) പ്രസിദ്ധപ്പെടുത്തി. കോപ്പിയടിച്ച എന്‍‌റ്റെ പോസ്റ്റുകള്‍ അവിടേനിന്നും നീക്കം ചെയ്യാനാവശ്യപ്പെട്ട് ഞാന്‍ ഈ പോസ്റ്റിട്ടു , തുടര്‍ന്ന് മഴത്തുള്ളീ.ഡോട്ട്.കോം എന്ന സൈറ്റിനെപ്പറ്റി അന്വേഷണം തുടങ്ങി.

അന്വേഷണത്തിനിടയിലാണ് , മന്‍‌സൂറിന്‍‌റ്റെ പ്രോഫൈലില്‍ മഴത്തുള്ളീ.ഡോട്ട് കോം , My webpage ആയി അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടത് , സ്വാഭാവികമായും അത് മന്‍‌സൂറിന്‍‌റ്റെ സൈറ്റ് ആണെന്ന് ഞാന്‍ കരുതി. അക്ഷ്രാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഈ വിവരം ഞാന്‍ എന്‍‌റ്റേ പോസ്റ്റില്‍ കമന്‍‌റ്റായി ഇട്ടു.


കോപ്പി റൈറ്റ് പ്രശ്നമെന്ന തലത്തില്‍ നിന്നും എത്രെയോ മുകളില്‍ പോയ പ്രശ്നമാണ് കേരള്‍സ്.ഡോട്ട്.കോമുമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരള്‍സ്.ഡോട്ട്.കോമുമായി മഴത്തുള്ളിക്ക് ബന്ധമുണ്ടെന്ന് മനസ്സിലായതിനാല്‍ , ഇതേ കമന്‍‌റ്റ് ഇഞ്ചിയുടേ പോസ്റ്റിലും ഇട്ടു. എന്‍‌റ്റെ പ്രശ്നത്തേക്കാള്‍ എത്രയോ വലുതാണ് ഇഞ്ചിയുമായിട്ടുള്ളത് അതുകൊണ്ട് തന്നെ രണ്ടും കൂട്ടികുഴച്ചാല്‍ അതിന്‍‌റ്റെ പ്രാധാന്യം നഷ്ടപ്പെടുമോ എന്ന് ഭയന്നതിനാല്‍ ഈ വിഷയവുമായി കൂടുതല്‍ ഒന്നും അവിടെ പറഞ്ഞില്ല മാത്രമല്ല മന്‍‌സൂറിന്‍‌റ്റെ വിശദീകരണത്തിന് കാത്ത് നില്‍‌ക്കുകയും ചെയ്തു.


ഇഷ്ടപ്പെട്ട സൈറ്റുകളുടെ ലിങ്കുകള്‍ സ്വന്തം പ്രോഫൈലില്‍ കാണിക്കുന്നതും My webpage എന്ന കോണ്ടാക്ട് ലിസ്റ്റില്‍ ഒരു സൈറ്റിന്‍‌റ്റെ ലിങ്ക് കാണിക്കുന്നതും രണ്ടും രണ്ടാണെന്നാണ് എന്‍‌റ്റെ വിശ്വാസം.
അതുകൊണ്ട് തന്നെ മന്‍‌സൂറിന്‍‌റ്റേതാണ് മഴത്തുള്ളി.ഡോട്ട്.കോംന്‍‌റ്റെ എന്ന് ദ്ധരിച്ചതില്‍ എനിക്കിപ്പോഴും തെറ്റായി തോന്നുന്നില്ല.


തറവാടി മന്‍‌സൂറിനെതിരെ പോസ്റ്റിട്ടു എന്നൊക്കെ പറയുന്നതിന് മുമ്പെ താങ്കള്‍ മനസ്സിലാക്കുക:

ഞാന്‍ താങ്കളെപ്പറ്റി പോസ്റ്റിട്ടില്ല , താങ്കളുടേതാണ് മഴത്തുള്ളീ.ഡോട്ട്.കോം എന്ന് എനിക്ക് തോന്നിയപ്പോള്‍ കമന്‍‌റ്റാണിട്ടത് , അതും എന്ത് കൊണ്ട് അങ്ങിനെ തോന്നി എന്ന വിവരത്തോടെയും.

താങ്കളുടെ വിശദീകരണത്തില്‍ നിന്നും ഒന്ന് ഞാന്‍ വിശ്വസിക്കുന്നു , താങ്കളുടേതല്ല മഴത്തുള്ളീ.ഡോട്ട്.കോ എന്ന് പക്ഷെ അപ്പോഴും താങ്കള്‍ ഏതെങ്കിലും പോസ്റ്റുകള്‍ ( ബ്ലോഗില്‍ നിന്നും ) അവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് വ്യക്തമല്ല് , ചുരുങ്ങിയത് എന്‍‌റ്റെ പോസ്റ്റുകളെങ്കിലും.

ഇത്രയും കൊടുമ്പിരികൊണ്ട പ്രശ്നങ്ങള്‍ കേരള്‍സ്.ഡോട്ട്.കോമുമായി ബൂലോകത്ത് നടക്കുന്നുണ്ട് , മഴത്തുള്ളീ .ഡോട്ട്.കോം സൈറ്റ് കേരള്‍സ് ഡോട്ട് കോം എന്ന സൈറ്റിന്‍‌റ്റേതാണ് ; താങ്കള്‍ മഴത്തുള്ളി.ഡൂറ്റ്.കോമിന്‍‌റ്റെ ഒരു ആക്ടീവ് വ്യൂവറാണെന്ന് കാലങ്ങളായി , ഇതൊന്നും താങ്കളുടേ ശ്രദ്ധയില്‍ പെട്ടില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം.

ഇതൊക്കെയാണെങ്കിലും എനിക്ക് എന്നെ നല്ല വിശ്വാസമാണ് അതിനാല്‍ മറ്റുള്ളവരെ ഞാനും വിശ്വസിക്കുന്നു , താങ്കള്‍ പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. കോപ്പിയടിച്ച എന്‍‌റ്റെ പോസ്റ്റുകള്‍ അവിടെ നിന്നും നീക്കം ചെയ്തിനാല്‍ ഞാനുമായി മഴത്തുള്ളീ.ഡോട്ട്.കോം പ്രശ്നം അവസാനിച്ചു പക്ഷെ ഇഞ്ചിയോടും മറ്റ് പലരോടും അവര്‍ ചെയ്തതിനുള്ള തക്ക ശിക്ഷ അവര്‍ക്ക് കിട്ടിയേ തീരൂ അതിന് ഞാന്‍ ഇപ്പോഴും അവരുടെ കൂടെത്തന്നെയുണ്ട്.

കുഞ്ഞയമു said...

മൊത്തം ബ്ലോഗര്‍മാരെ ബാധിക്കുന്ന ഈ വിഷയത്തില്‍ ചിലര്‍ക്ക് അനഭിമതയല്ലാത്ത ഇഞ്ചി എന്നൊരു ബ്ലോഗര്‍ ഉള്‍പ്പെട്ടു എന്നത് കൊണ്ട് മാത്രം മാറി നില്‍ക്കുന്നവരോട് പുച്ഛം തോന്നുന്നു
മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണുനീര്‍ കണ്ടാല്‍ മതി എന്ന ചിന്താഗതി പുലര്‍ത്തുന്നബഹുമാന്യ ബ്ലോഗര്‍മാരെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം

ബഷീർ said...

ഇപ്പോള്‍ വിഷയത്തിന്റെ സത്യാവസ്ഥ ഏതാണ്ട്‌ ചുരുളഴിയുന്നതായി മനസ്സിലാക്കുന്നു. മന്‍സൂറിന്റെ മറുപടിയോടെ.. തറവാടിയുടെ സംശയങ്ങള്‍ ക്കും ന്യായമുണ്ട്‌..

അറിഞ്ഞുകൊണ്ട്‌ അപരാധം ചെയ്തിട്ടില്ലെങ്കില്‍ ഏതൊരു വ്യക്തിയെ കുറിച്ചു അദ്ധേഹവുമായി ഒരു ആശയവിനിമയം നടത്താതെആരോപണം ഉന്നയിക്കുന്നതിനോട്‌ യോജിക്കാന്‍ കഴിയില്ല..

എവിടെയും പണമുണ്ടാക്കുക, പേരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എന്തു കള്ളത്തരവും കാട്ടുന്നവര്‍ ക്കെതിരെ ആവുന്ന നിയമ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്‌.. എല്ലാ പിന്തുണയും..

അഞ്ചല്‍ക്കാരന്‍ said...

നീര്‍ക്കോലി,
താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും നിരന്ന് നിന്ന് ഹാജര്‍ വെക്കണമെന്ന് പറയുന്നത് ബാലിശമാണ്. പ്രതികരിക്കേണ്ടുന്നത് എങ്ങിനെയെന്നുള്ളത് ഒരോരുത്തരുടെയും വ്യക്തിത്വത്തില്‍ അധിഷ്ടിതമാണ്.

കമന്റിടുക എന്നത് മാത്രമല്ല പ്രതികരിക്കാനുള്ള മാര്‍ഗ്ഗം. ആരൊക്കെ ഏതെല്ലാം തലത്തില്‍ ഈ വിഷയവുമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാതെ അഭിപ്രായങ്ങള്‍ പറയരുത്. നാം കാണുന്ന കമന്റുകള്‍ക്കും അപ്പുറം ഒരു ലോകമുണ്ടെന്ന് തിരിച്ചറിയുകയും വേണം.

തറവാടി said...

>>അറിഞ്ഞുകൊണ്ട്‌ അപരാധം ചെയ്തിട്ടില്ലെങ്കില്‍ ഏതൊരു വ്യക്തിയെ കുറിച്ചു അദ്ധേഹവുമായി ഒരു ആശയവിനിമയം നടത്താതെആരോപണം ഉന്നയിക്കുന്നതിനോട്‌ യോജിക്കാന്‍ കഴിയില്ല<<

ബഷീര്‍ വെള്ളറക്കാട്,

വ്യക്തിപരമായ ഒരു പ്രശ്നമായിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് യോജിക്കാമായിരുന്നു. ഇവിടെ ഒരു പൊതുവായ പ്രശ്നമാണ് , പലരും മനസ്സില് വെച്ച വസ്ഥുത ,ഞാന്‍ പുറത്ത് വ്യക്തമായി , കാരണ സഹിതം പ്രകടിപ്പിച്ചു.

വ്യക്തിപരമായി ബന്ധമില്ലെങ്കില്‍ പോലും ഞാന്‍ വിശദീകരണത്തിനായി മന്‍‌സൂറിന് മെയിലും അയച്ചു.

ഞാന്‍ കമന്‍‌റ്റിട്ടതുകൊണ്ടാണ് കൊണ്ടാണ് , അയാളുടെ സുഹൃത്ത്ക്കള്‍ അയാളെ അറിയീക്കാനും വിശദീകരണത്തിനും സാധിച്ചത് മറിച്ചായിരുന്നെങ്കില്‍ ഇന്റെര്‍ നെറ്റില്ലാത്ത മന്‍സൂര്‍ ഒരു പക്ഷെ മെയില്‍ കാണില്ലായിരുന്നു ഇതൊന്നും അറിയുകയുമില്ലായിരുന്നു.കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കി ഞാന്‍ അത് വിശ്വസിക്കുന്നു.

യാരിദ്‌|~|Yarid said...

തറവാടി ഇമെയില്‍ അഡ്രസ് ഒന്നു തരുമൊ?

തറവാടി said...

യാരിദെ ,


aliyupatgmaildotcom :)

തറവാടി said...

ഇ മെയില്‍ ഇങ്ങനെ പബ്ലിക്കായി പൂര്‍ണ്ണ രൂപത്തില്‍ എഴുതാതെ വെള്ളി നക്ഷത്രം :) , സ്പാം മെയിലുകളുടെ ഒരു കൂട്ടാമായിരിക്കും ഇനി വരിക

തറവാടി said...

എന്‍‌റ്റെ ഭാഗം ഒന്നുകൂടി വ്യക്തമാക്കി ഞാനീ വിഷയം അവസാനിപ്പിക്കട്ടെ :

ഞാന്‍ മന്‍‌സൂറിനെതിരെ കുറ്റം ആരോപിക്കുകയല്ല ചെയ്തത്, കണ്ട വസ്ഥുതകള്‍ പറയുകയാണുണ്ടായത്.

മന്‍‌സൂറിന്‍‌റ്റെ ബ്ലോഗില്‍ വലത് വശത്ത് മഴത്തുള്ളീ.ഡോട്ട്.കോം എന്നെഴുതിയതോ, മഴത്തുള്ളീ.കോമില്‍ ഹോം പേജിലും മറ്റും താഴെ മന്‍‌സൂറിന്‍‌റ്റെ ഇ.മെയില്‍ അഡ്ഡ്രെസ് കൊടുത്തതോ അല്ല പ്രസ്തുത സൈറ്റ് മന്‍‌സൂറിന്‍‌റ്റേതാണെന്ന് പറയാന്‍ കാരണം.

മന്‍‌സൂറിന്‍‌റ്റെ പ്രോഫൈലില്‍, my contact list ല്‍, My web page എന്ന സ്ഥലത്ത്,
മഴത്തുള്ളീ.ഡോട്ട്.കോം എന്നാണെഴുതിയിരിക്കുന്നതിനാലാണ് (ഇപ്പോള്‍ അത് മായിച്ച് കഴിഞ്ഞിരിക്കുന്നു!). പഴയ സ്ക്രീന്‍ പ്രിന്റ് ഇപ്പോഴും

ഇവിടെ കിടക്കുന്നുണ്ട്.

ഒരാള്‍ My e-mail contact: എന്ന് പറഞ്ഞിടത്ത് മറ്റൊരാളുടെ e-mail address കൊടുക്കാത്തത് പോലെത്തന്നെ contact list ഇല്‍ My web page എന്ന് പറഞ്ഞിരിക്കുന്നിടത്ത് മറ്റൊരു വെബ് പേജും കൊടുക്കാറില്ല.

അത് കൊണ്ടാണ് മഴതുള്ളി ഡോട്ട് കോം മന്‍സൂറിന്‍റേതാണെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചത്.
ഒരു ആക്ടീവ് റീഡര്‍ ബന്ധം മാത്രമേയുള്ളുവെന്ന് മന്‍സൂര്‍ പറഞ്ഞു - ഞാന്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത തറവാടി

കേരള്‍സ്‌ .കോമിനെതിരെ സജിയുടെ പോസ്റ്റില്‍ ഞാനും പ്രതികരിച്ചിട്ടുണ്ട്‌. തെറ്റ്‌ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം എന്നത്‌ എല്ലാവരുടെയും ആഗ്രഹമാണ്‌.

പിന്നെ തങ്കളുടെ മറുപടി വായിച്ചു.

ഞാന്‍ തങ്കള്‍ക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്യ്‌ത മെയിലുകള്‍ എന്നിലുള്ള വിശ്വാസം കൂട്ടുമെന്ന്‌ തന്നെ കരുതുന്നു.
ആ വിവരങ്ങള്‍ വെച്ച്‌ ബ്ലോഗ്ഗില്‍ എന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

ഇനിയും ഇതിലേക്ക്‌ അവര്‍ക്ക്‌ ഞാന്‍ എന്‍റെ രചനകള്‍ അയച്ച മെയിലുകള്‍ വേണമെങ്കില്‍ അയച്ചു തരാം.

വിഷയം എന്നെ കുറിച്ചായത്‌ കൊണ്ട്‌ സത്യം തെളിയിക്കപ്പെടേണ്ടത്‌ എന്‍റെ ആവശ്യമായിരുന്നു.

നിങ്ങളുടേതെന്നല്ല...എന്‍റെതല്ലാത്ത ഒരു രചനയും ഞാന്‍ ആര്‍ക്കും അയച്ചു കൊടുത്തിട്ടില്ല എന്ന്‌ ഒരിക്കല്‍ കൂടി പറയട്ടെ.

സത്യമെന്തെന്ന്‌ ഞാന്‍ ബൂലോക സ്നേഹിതര്‍ക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്യ്‌ത മെയിലുകള്‍ സംസാരിക്കും.

തങ്കല്‍ പറഞ്ഞ ഒരു കാര്യം ശരിയായിരിക്കാം.
മൈ വെബ്‌ പേജില്‍ ഞാന്‍ കൊടുത്ത സൈറ്റ്‌ ലിങ്ക്‌. തെറ്റെന്ന്‌ സമ്മതിക്കട്ടെ. പക്ഷേ
ഓര്‍കൂട്ട്‌ പോലുള്ള സ്ഥലത്ത്‌ ചെന്നു നോകിയാലറിയാം മൈ വെബ്‌ പേജുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ എല്ലാം അവരുടെ സ്വന്തം വെബ്‌ പേജുകളുടെ ലിങ്കാണ്‌ എന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌.

അല്ലെങ്കിലും എന്‍റെ അഞ്ച്‌ ബ്ലോഗ്ഗുകളില്‍ സ്വന്തമായ രചനകള്‍
എഴുതുന്ന എനിക്ക്‌ ഇങ്ങിനെ ഒരു കാര്യം ചെയ്യേണ്ട ആവശ്യമുണ്ടോ...??

പിന്നെ നിങ്ങള്‍ ചോദിച്ചത്‌ മറ്റുള്ളവരുടെ രചനകള്‍ ശ്രദ്ധയില്‍ പെട്ടില്ലേ എന്ന്‌. അതിനും ഉണ്ട്‌ മറുപടി.
ചിത്രങ്ങളില്‍ കവിത എഴുതി കൊടുക്കുമായിരുന്നു ഞാന്‍.
ചിത്ര പേജില്‍ നിങ്ങളുടെ രചനകള്‍ ഞാന്‍ കണ്ടിട്ടില്ല. പിന്നെ ബ്ലോഗ്ഗില്‍ വരുന്നതിനും മുന്‍പ്പാണ്‌ അമ്മ എന്നൊരു കവിത അയച്ചു കൊടുത്തിരുന്നത്‌ ...അന്ന്‌ അവിടെ ഒരുപ്പാട്‌ പേരുടെ രചനകളുണ്ടായിരുന്നു..അതൊക്കെ ആരുടേതാണ്‌ എന്ന്‌ സൂക്ഷമമായി അന്വേഷിക്കേണ്ട കാര്യം എനിക്കിലായിരുന്നു. പിന്നെ അന്ന്‌ മഴതുള്ളിക്ക്‌ എന്‍റെ രചനകള്‍ അയച്ചു കൊടുക്കുന്നേരം ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ കരുതിയില്ലല്ലോ.

എന്തായാലും ഞാന്‍ നിങ്ങള്‍ക്ക്‌ അയച്ച മെയിലുകള്‍ നിങ്ങളോട്‌ സംസാരിക്കും, മഴത്തുള്ളിയുമായി എനിക്കുള്ള ബന്ധം

ഈ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ച അക്ഷരങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്‌


നന്‍മകള്‍ നേരുന്നു

മന്‍സൂര്‍.നിലംബൂര്‍

തറവാടി said...

മന്‍‌സൂര്‍ നിരപരാധ്യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഏറനാടന്‍ said...

തറവാടിമാഷ് മന്‍സൂറിനെ നീരുപാധികം വിട്ടയ’ച്ചിരിക്കുന്നൂ’!!!

തറവാടി said...

ഓ ഏറനാടാ അനക്കത് മനസ്സിലായില്ലേ!!

ജ്ജാള് പുല്യല്ലട്ടാ പുപ്പുല്യാ :)

Areekkodan | അരീക്കോടന്‍ said...

ഹാവൂൂ....സമാധാനായി....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ എല്ലാം കോമ്പ്ലിമെന്റായാ...

ശ്രീ said...

മന്‍‌സൂര്‍ ഭായ്‌യുടെ മറുപടിയും വായിച്ചു. തെറ്റിദ്ധാരണ അധികം നീണ്ടു പോകാതെ പ്രശ്നം തീര്‍ന്നതില്‍ സന്തോഷം.

സുഗതരാജ് പലേരി said...

എന്‍റെ ചെറിയബുദ്ധിയില്‍ തോന്നിയ ഒരു സംശയം.
മന്‍സൂര്‍ പറയുന്നു: "ചിത്രങ്ങളില്‍ കവിത എഴുതി കൊടുക്കുമായിരുന്നു ഞാന്‍...."
ഈ ചിത്രങ്ങളെല്ലാം മന്‍സൂറിന്‍റെ തന്നെ സൃഷ്ടികളാണോ അതോ അവയും വെബ്ബില്‍നിന്നും കോപ്പി ചെയ്തവയാണോ? അവിടെ കണ്ട പല "ചിത്രങ്ങളും" ഞാന്‍ വെബ്ബില്‍ പലസ്ഥലങ്ങളിലും ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. അതല്ല ഈ ചിത്രങ്ങളൊക്കെ അവിനാശ് താങ്കള്‍ക്ക് കവിതകള്‍ എഴുതി കൊടുക്കുന്നതിനുവേണ്ടി അയച്ചുതന്നവയാണോ?
വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Shine said...

ivide illayirunnu...
kandupidutham manoharamaayee...
manassum blogum nirranju..
Shareerikmaya asugham karannam Mansuvum.. verre chila prshnangal karannam njanum kurrrachu nall illayirunnu.. Boolokathu varunnathinu munpum njangal sajeevamayi netilundayirunnu.. Enthinekalum boolokamannu nallathennu manassilaki Ivide angu koodiyathaa..matu booloka suhruthukal kshamikuka..! churukam chilarozhichu moshtikan patiya vibhavangal onnum ividilla..!Mansuvnte athrayum vishala manaskanalla njaan athu kondu parrayaam..Tharravadee kallapetennu kettappozhulla ee kayarredukal vallare moshamayippoyi..

Shine said...

Mollilullath njan thanneyaa..
Prayasi..!

തറവാടി said...

പ്രയാസി,

ഇവിടെ എഴുതുന്നവരൊന്നും തങ്ങളുടേത് മഹത്തരമായ സൃഷ്ടികളാണെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ, അത് ഏത് അലവലാതിക്കും പകര്‍ത്തിയെടുത്ത് കാശുണ്ടാക്കാന്‍ വേണ്ടിയല്ല ഇവിടെ എഴുതിയിടുന്നത്. പ്രയാസിക്ക് കട്ടെടുത്തവരെ ന്യായീകരിക്കേണ്ടതുണ്ടായിരിക്കാം. അത് അങ്ങിനെ തന്നെ നടക്കട്ടെ.

മന്‍സുര്‍ said...

സുഗത്‌ രാജ്‌..അറിയാന്‍
വെബില്‍ നിന്നു തന്നെയാണ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്‌.

ബ്ലോഗ്ഗിള്‍ കാണുന്ന ചിത്രങ്ങളെല്ലാം അവരവരുടെ സ്വന്തമാണോ എന്നറിയാന്‍ തല്‍പര്യം.

മറ്റുള്ളവരുടെ മെയിലുകള്‍ സ്വന്തം പേരില്‍ ഫോര്‍വേര്‍ഡ്‌ ചെയ്യുന്നവരല്ലേ അധികമാളുകളും.... അല്ലാ എന്നുണ്ടോ...

ഫ്രീ ടെംപ്ലേറ്റില്‍ നിന്നും ഇഷ്ടമായ ടെംപ്ലേറ്റ്‌ ബ്ലോഗ്ഗിലേക്ക്‌ ഇട്ടാല്‍ അവരുടെ വെബ്‌ ലിങ്ക്‌ കൊടുക്കണമെന്ന്‌ പല ടെംപ്ലേറ്റ്‌ പ്രോവൈഡേര്‍സ്സും പറയാറുണ്ട്‌ എത്ര പേര്‍ ഇട്ടിട്ടുണ്ട്‌ ഇത്തരം ടെംപ്ലേറ്റ്‌ ലിങ്കുകള്‍??
മഴത്തുള്ളികിലുക്കം കണ്ടാല്‍ മനസ്സിലാക്കാം.

മഞ്ഞപിത്തം പിടിച്ചവന്‌ കാണുന്നതും കേള്‍ക്കുന്നതും ..സഹിക്കുക തന്നെ.




പ്രിയ സ്നേഹിതരേ...

എന്‍റെ പേരില്‍ ആരോപണം വന്നത്‌ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു..
ചില കമന്‍റ്റുകളില്‍ തുളസിയുടെ ചിത്രം ഞാന്‍ എടുത്തു എന്നും അതിലാണ്‌ കവിത ഇട്ട്‌ ഡിസൈന്‍ ചെയ്യ്‌തു എന്നും പറഞ്ഞു നടക്കുന്നു എന്നുമൊക്കെ. സത്യത്തില്‍ ആരാണ്‌ തുളസി, കഴിയുമെങ്കില്‍ ഈ പറഞ്ഞ തുളസിയുടെ ഈമെയില്‍ അഡ്രസ്സ്‌ തരാമെങ്കില്‍ ചോദിക്കാമായിരുന്നു എത്‌ ചിത്രമാണ്‌ തുളസിയുടേതെന്ന്‌ പറയുന്നത്‌ ഞാന്‍ എടുത്തതെന്ന്‌.

അങ്ങിനെ ഞാന്‍ എടുത്തിട്ടുണ്ടെങ്കില്‍ ബ്ലോഗ്ഗില്‍ തന്നെ കുറ്റസമ്മതം നടത്തി മാപ്പ്‌ ചോദിക്കാമായിരുന്നു.
വെബ്‌ ഗ്രൂപ്പികളില്‍ നിന്നും ഫ്രീയായി മെയിലില്‍ ലഭിക്കുന്ന ചിത്രങ്ങളില്‍ കവിതകള്‍ക്ക്‌ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഞാന്‍ മഴത്തുള്ളികിലുക്കത്തില്‍ വര്‍ക്ക്‌ ചെയ്യുന്നത്‌.

തുളസിയുടെ ചിത്രമേതെന്ന്‌ പറഞ്ഞിരുന്നെങ്കില്‍ അതെവിടെ നിന്ന്‌ ലഭിച്ചു എന്നും പറയാം.

ഇതു പോരെ...............ഇനി വാ..............കാണട്ടെ നിന്‍റെ ചിത്രമേതെന്ന്‌

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
callmehello@gmail.com
mazhathullly@gmail.com

പ്രയാസി said...

അയ്യൊ..! തറവാടിമാഷെ..
കേരള്‍സ്.കോമും മഴത്തുള്ളി.കോമും കൂടിയാ എനിക്കു അന്നത്തിനുള്ള വക നല്‍കുന്നത്..! അതു കൊണ്ട് എനിക്കാ അണ്ണന്മാരെ സപ്പോര്‍ട്ട് ചെയ്തല്ലെ പറ്റൂ.. അലവലാതികളൊ അല്ലാത്ത വാധികളൊ എന്തേലും മോഷ്ടിച്ചാല്‍ അതു ഏറ്റവും നന്നായി മനസ്സിലാക്കിയ ശേഷം ഒരഭിപ്രായപ്രകടനം നടത്തുക.. അല്ലാതെ ഇഷ്ടമുള്ള വെബ്സൈറ്റിന്റെ ലിങ്ക് അവര്‍ കള്ളന്മാരെന്നറിയാതെ ഇട്ടതിന്റെ പേരില്‍ കരിവാരിത്തേക്കുകയല്ലായിരുന്നു വേണ്ടത്.. ഞാനും മന്‍സൂറും ബൂലോകത്തെ അനോണികളൊന്നുമല്ല..! പ്രയാസിയാണെങ്കിലും എന്നെ മനസിലാക്കിയവര്‍ ഈ ബൂലോകത്ത് ഒരു പാടുണ്ട്.. ഞങള്‍ മുങ്ങിപ്പോയവരല്ല.. ലീവിനു നാട്ടില്‍ പോയവരാണ്..അതു വരെ ക്ഷമിക്കാമായിരുന്നു. അല്ലെങ്കില്‍ ഞങ്ങളെക്കുറിച്ചു അറിയാവുന്നവരോട് അന്ന്വേഷിക്കാമായിരുന്നു. എന്നിട്ട് ഞങ്ങളുമായി ബന്ധപ്പെട്ടതിനു ശേഷം പോരായിരൂന്നൊ ഈ ബഹളമൊക്കെ..! ഒന്നുമല്ലേലും താങ്കള്‍ പക്വതയുള്ള ഒരു സീനിയര്‍ ബ്ലോഗറല്ലെ..!? പപ്പൂസ് എന്ന ബ്ലോഗറെക്കുറിച്ചു അന്വേഷിക്കാത്തവര്‍ ചുരുക്കം. തുടക്കത്തിലെ ഞാനവനെ കണ്ടുപിടിച്ചിരുന്നു, വിളിച്ചു കൂവിയില്ല ചോദിച്ചവരോടൊന്നും പറഞ്ഞതുമില്ല. കാരണം അതവനു വിശമമായാലൊ എന്നു കരുതി. ഞാന്‍ പപ്പൂസിനെ കണ്ടുപിടിച്ചേ എന്നു വിളിച്ചു കൂവാമായിരുന്നു.. മറ്റുള്ളവരെ വേദനിപ്പിച്ചുള്ള അത്തരം പ്രവര്‍ത്തികളില്‍ പ്രയാസിക്കു താല്പര്യമില്ല...! മന്‍സു തന്നെയാണു ഇതിന്റെ പുറകിലെന്നു താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ തറപ്പിച്ചൊരു പൊസ്റ്റിട്ടതു കൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം.

തറവാടി said...

പ്രയാസി,

പറഞ്ഞുമടുത്ത വിഷയം വീണ്ടും പറഞ്ഞാല്‍ മടുപ്പുളവാക്കും ഇതിപ്പോ എന്‍‌റ്റെ വീട്ടില്‍ വന്ന് ചോദിച്ചാല്‍ മിണ്ടാതിരിക്കാനും വയ്യ!

താങ്കളുടെ വീട്ടഡ്രസ്സില്‍ എന്‍‌റ്റെ വീടിന്‍‌റ്റെ അഡ്ഡ്രസ്സ് വെച്ചാല്‍, അത് വായിക്കുന്ന ഒരാള്‍ താങ്കള്‍ക്കൊരു കത്തയച്ചാല്‍ കത്തെനിക്ക് കിട്ടുമോ അതോ തങ്കള്‍ക്ക് കിട്ടുമോ , ഒറ്റ ഉത്തരം മതി , വിശദീകരണം വേണ്ട.
അത്രയെ ഇവിടേയും സംഭവിച്ചുള്ളൂ.

ഒരാളുടെ വീട്ടിലിരിക്കുന്ന സാധനങ്ങള്‍ അയാളുടേതാവാണോ മറ്റുള്ളവരുറ്റേതാവാനാണോ ചാന്‍സ് കൂടുതല്‍?

എന്തിനാണ് ശ്രീ മാന്‍ മന്‍സൂര്‍ അയാളുടെ , my contact , my web pag ഇല്‍ നിന്നും മഴത്തുള്ളീ.ഡോട്ട് കോം എടുത്ത് മാറ്റിയത്?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താങ്കള്‍ തരുമെന്ന് കരുതുന്നു.

ഓ:ടോ: സീനിയര്‍ പട്ടം അത് നന്നേ ബോധിച്ചു :)

മന്‍സുര്‍ said...

ഞാനും മന്‍സൂറും ബൂലോകത്തെ അനോണികളൊന്നുമല്ല..! പ്രയാസിയാണെങ്കിലും എന്നെ മനസിലാക്കിയവര്‍ ഈ ബൂലോകത്ത് ഒരു പാടുണ്ട്.. ഞങള്‍ മുങ്ങിപ്പോയവരല്ല.. ലീവിനു നാട്ടില്‍ പോയവരാണ്..അതു വരെ ക്ഷമിക്കാമായിരുന്നു. അല്ലെങ്കില്‍ ഞങ്ങളെക്കുറിച്ചു അറിയാവുന്നവരോട് അന്ന്വേഷിക്കാമായിരുന്നു. എന്നിട്ട് ഞങ്ങളുമായി ബന്ധപ്പെട്ടതിനു ശേഷം പോരായിരൂന്നൊ ഈ ബഹളമൊക്കെ..! ഒന്നുമല്ലേലും താങ്കള്‍ പക്വതയുള്ള ഒരു സീനിയര്‍ ബ്ലോഗറല്ലെ..!? പപ്പൂസ് എന്ന ബ്ലോഗറെക്കുറിച്ചു അന്വേഷിക്കാത്തവര്‍ ചുരുക്കം. തുടക്കത്തിലെ ഞാനവനെ കണ്ടുപിടിച്ചിരുന്നു, വിളിച്ചു കൂവിയില്ല ചോദിച്ചവരോടൊന്നും പറഞ്ഞതുമില്ല. കാരണം അതവനു വിശമമായാലൊ എന്നു കരുതി. ഞാന്‍ പപ്പൂസിനെ കണ്ടുപിടിച്ചേ എന്നു വിളിച്ചു കൂവാമായിരുന്നു.. മറ്റുള്ളവരെ വേദനിപ്പിച്ചുള്ള അത്തരം പ്രവര്‍ത്തികളില്‍ പ്രയാസിക്കു താല്പര്യമില്ല...! മന്‍സു തന്നെയാണു ഇതിന്റെ പുറകിലെന്നു താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ തറപ്പിച്ചൊരു പൊസ്റ്റിട്ടതു കൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം.

--------------------------
പ്രിയ സ്നേഹിതാ തറവാടി

പറഞ്ഞു മടുത്ത കര്യങ്ങള്‍ വീണ്ടും പറയിപ്പിക്കരുത്‌ എന്ന്‌ ഞാനും പറഞ്ഞോട്ടെ. മഴതുള്ളി എന്ന സൈറ്റിന്‍റെ ലിങ്ക്‌ മൈവെബ്‌ പേജില്‍ ഇട്ടതിന്‍റെ കാരണം ഒരിക്കല്‍ വ്യക്തമായി പറഞ്ഞതാണ്‌. അത്യാവശ്യം എഴുതുന്ന ആളാണല്ലോ മനസ്സിലായില്ലേ എന്‍റെ മറുപടി. ഇല്ലെങ്കില്‍ ഞാന്‍ അയച്ചു തന്ന മെയിലുകള്‍ ഒരിക്കല്‍ കൂടി വായിക്കുക. എന്നിട്ടും മനസ്സിലായിലെങ്കില്‍ സോറി തങ്കള്‍ക്ക്‌ മനസ്സിലാക്കി തരാന്‍ കഴിയില്ല. ക്ഷമിക്കണം.
അഡ്രസ്സില്ലാത്ത ഒരാള്‍ ചിലപ്പോല്‍ മറ്റ്‌ ആളുകളുടെ അഡ്രസ്സ്‌ കൊടുക്കാറുണ്ട്‌ അതൊന്നും വലിയ തെറ്റാണോ എന്നറിയില്ല...ചിലപ്പോ തെറ്റാവും അല്ലേ

ബ്ലോഗ്ഗിനെ സ്നേഹിക്കുന്നതു്‌ കൊണ്ടും കേരല്‍സ്‌ ചെയ്യ്‌തത്‌ മോഷണമെന്നത്‌ കൊണ്ടും അതില്‍ മഴതുള്ളിക്കും പങ്കുള്ളതും കൊണ്ടുമാണ്‌ ആ ലിങ്ക്‌ എടുത്ത്‌ മാറ്റിയത്‌ എന്ന്‌ ബ്ലോഗ്ഗിലെ പോസ്റ്റിലൂടെ പറഞ്ഞതാണ്‌.

പക്ഷേ കൂടുതല്‍ മനസ്സിലാക്കാന്‍ നന്ദുവിന്റെ ബ്ലോഗ്ഗിലെ പോസ്റ്റ്‌ ഒന്ന്‌ വായിച്ചു പഠിക്കുന്നത്‌ നന്നായിരിക്കും.

എന്താ തുളസി മുങ്ങി പോയോ....??
വരട്ടെ തുളസി അവന്‍റെ ചിത്രം എന്ന്‌ പറയുന്നത്‌ വെബില്‍ എതു ലിങ്കില്‍ പോയാല്‍ കിട്ടുമെന്ന്‌ ഞാന്‍ പറഞ്ഞു കൊടുക്കാം

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Anonymous said...

പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത്‌ ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.

എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.

മന്‍സുര്‍ said...

ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത്‌ ഇങ്ങിനെ ..

ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!

പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌.

വ്വെദ്നെസ്ദയ്, ജ്ജുനെ 11, 2008 6:31:00 പ്പ്മ്മ്




തറവാടി എന്നിക്കെതിരെ പോസ്റ്റിട്ട പോലെ തന്നെ തുടങ്ങട്ടെ...
ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ഇവിടെ

തലയില്‍ മുണ്ടിട്ട്‌ ഓടാന്‍ തയ്യാറായിക്കോ...

പ്രിയപ്പെട്ട തുളസി കക്കാട്ട്‌...

തങ്കളുടെ പേരും വലിച്ചിഴച്‌ എനിക്ക്‌ നേരെ ചില വാലാട്ടികള്‍ നടക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്ന്‌ കരുതട്ടെ.
തങ്കളുടെ എന്നല്ല ഒരാളുടെയും രചനകളോ, ചിത്രങ്ങളോ കട്ടെടുത്ത്‌ വലിയവനാകാനുള്ള മോഹം ഇപ്പോല്‍ എനിക്ക്‌ തല്‍ക്കാലമില്ല.

എന്തായാലും ഇന്നാണ്‌ തുളസിയുടെ ബ്ലോഗ്ഗ്‌ ഞാന്‍ കണ്ടത്‌.
ഇവിടെ തന്നെ ആരോ ഇട്ട ലിങ്കിലാണ്‌ അവിടെയെത്തിയത്‌. നന്നായി എന്ന്‌ ഇപ്പോ തോന്നുന്നു.

തുളസിയുടെ ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ അതു ഞാനല്ല എന്ന്‌ തങ്കളുടെ പോസ്റ്റില്‍ നിന്നു തന്നെ മനസ്സിലാക്കാനായതില്‍ സന്തോഷം ഉണ്ട്‌.
ആ ചിത്രങ്ങള്‍ അവിനാഷ്‌ എന്നു പറയപ്പെടുന്ന മഴതുള്ളിയുടെ അഡ്‌മിന്‍റെ തന്നെ പോസ്റ്റാണ്‌.

പിന്നെ പകലും രാത്രിയും തിരിച്ചറിയാത്ത ഈ കൊടിച്ചികള്‍ എന്ത്‌ കണ്ടിട്ടാണ്‌ കുരക്കുന്നത്‌ എന്ന്‌ മനസ്സിലായില്ല...

തുളസിയുടെ ബ്ലോഗ്ഗ്‌ ഞാന്‍ മോഷ്ടിച്ചു എന്ന്‌ ഇവിടെ പല ബ്ലോഗ്ഗേര്‍സ്സിന്‍റെയും ബ്ലോഗ്ഗില്‍ കമന്‍റ്റിട്ടവര്‍ ബ്ലോഗ്ഗിലൂടെ മാപ്പ്‌ പറയാന്‍ സന്നദ്ധരാണോ..നിര്‍ബന്ധമില്ല കേട്ടോ.
നിങ്ങളെ പോലെ അല്ല ഞാന്‍.

വീണ്ടും പറയുന്നു അഭിമാനത്തോടെ
നന്‍മകാണ്‌ ജയം നന്‍മ ചെയ്യുന്നവര്‍ക്കും.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

ഠുലസി ക്കക്കറ്റ് സൈദ്...
പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത്‌ ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.

എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.

4:47 പ്പ്മ്മ്
തുളസിയുടെ ബ്ളൊഗ്ഗ്‌...........

http://kakkat.blogspot.com/2008/05/content-theft-by-keralscom.html

തുളസിയല്ല എനിക്കെതിരെ പറയുന്നത്‌ എന്നും മനസ്സിലായി
തുളസി എന്ന ബ്ലോഗ്ഗര്‍ അദേഹത്തിന്‍റെ പോസ്റ്റില്‍ എന്നെ പരാമര്‍ശിച്ചിട്ടില്ല.
തറവാടിയുടെ പോസ്റ്റിലൂടെ മറുപടി നല്‍കിയതിന്‌ നന്ദി തുളസി.
ഇതിന്‌ ബൂലോകത്തെ പ്രമൂഖര്‍ എന്താണ്‌ മറുപടി നല്‍ക്കുന്നത്‌ എന്നറിയണം.

മന്‍സുര്‍ said...

പ്രിയ സ്നേഹിത തുളസി...

വിലപ്പെട്ട മറുപടിക്ക്‌ നന്ദി.
ഇന്നാണ്‌ നിങ്ങളുടെ ബ്ലോഗ്ഗ്‌ കണ്ടത്‌.
അതിലെ വിവരങ്ങള്‍ കണ്ടു. തങ്കളുടെ ചിത്രങ്ങള്‍ എന്ന്‌ പറഞ്ഞ്‌ കൊടുത്തിട്ടുള്ള ചിത്രങ്ങളിലൊന്നും എന്‍റെ പേരോ, എന്‍റെ കവിതയോ കാണില്ല എന്ന്‌ മനസ്സിലാക്കുന്നു.

ആ ചിത്രങ്ങള്‍ മഴതുള്ളി.കോമിന്‍റെ അഡ്‌മിന്‍ എന്ന്‌ പറയുന്ന അവിനഷ്‌ പോസ്റ്റിട്ടതാണ്‌ എന്നും മനസ്സിലായി.

ഇതിന്‍റെ പേരിലാണ്‌ ചില കുബുദ്ധികള്‍ തുളസിയുടെ ചിത്രം ഞാന്‍ മോഷ്ടിച്ചു എന്നും പറഞ്ഞ്‌ ബ്ലോഗ്ഗിലൂടെ ഓടി നടക്കുന്നത്‌.

എനിക്കും 24 മണിക്കൂര്‍ നെറ്റില്ലല്ല ജോലി..

പക്ഷേ എന്‍റെ പേരില്‍ ആരോപണം പറഞ്ഞവര്‍ ബൂലോകം മുന്‍പ്പാകെ മാപ്പ്‌ പറയണം എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.

തങ്കളുടെ പേര്‌ ഇവിടെ പറയേണ്ടി വന്നത്‌ എന്‍റെ ആവശ്യമായി പോയി..ക്ഷമിക്കുമല്ലോ....സത്യം അറിയാന്‍ വേണ്ടി മാത്രം

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Siju | സിജു said...

"it doesn't take much to see that the problems of three little people don't amount to a hill of beans in this crazy world" എന്നു പണ്ടു ഹംഫ്രി ബൊഗാര്‍ട്ട് പറഞ്ഞിട്ടുണ്ട്.
ക്ഷമിച്ചു കള.. തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു എല്ലാവരും പറഞ്ഞു. ഇനി നമുക്ക് വേറെയെന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ അതിന്റെ പേരില്‍ തല്ലു പിടിക്കാം..
ഇപ്പൊ കൈ കൊടുത്തു പിരിയൂ..

യാരിദ്‌|~|Yarid said...

"തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു എല്ലാവരും പറഞ്ഞു."

അങ്ങനാണേല്‍ ആ തെറ്റിദ്ധാരണ ഉളവാക്കുന്ന വാക്കുകളു അങ്ങു നീകം ചെയ്യുന്നതല്ലെ സിജു അതിന്റെ ഒരു മര്യാദ..;)

തറവാടി said...

ഞാന്‍ ഈ പോസ്റ്റിട്ടത് എന്‍‌റ്റെ പോസ്റ്റുകള്‍ ആരോ മോഷ്ടിച്ചതിനാലാണ് , കള്ളനെകിട്ടിയില്ലെങ്കിലും മോഷണം നടന്നതില്ലാതായിട്ടില്ലല്ലോ അതുകൊണ്ട് തന്നെ ഈ പോസ്റ്റ് നീക്കാന്‍ ഉദ്ദേശിക്കുന്നില്ല.

യാരിദ്‌|~|Yarid said...

എന്നു വെച്ചാല്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുക..! കഷ്ടം!

തറവാടി said...

ആര്‍ക്കും മനസ്സിലാവുന്ന ഭാഷയാണ് ഈ പോസ്റ്റിലുള്ളത്.

എന്‍‌റ്റെ പോസ്റ്റ് മോഷ്ടിച്ചതിനെപ്പറ്റിയാണീ പോസ്റ്റ് , മന്‍‌സൂറിനെ ഉദ്ദേശിച്ചല്ല!.

പോസ്റ്റിട്ടതിന് ശേഷമാണ് മന്‍‌സൂറിനെപറ്റി പരമാര്‍‌ശിച്ചത് കാരണ സഹിതം വിശദീകരിച്ച അയാളെ ഞാന്‍ വിശ്വസിക്കുന്നതും പലയിടത്തും പല കമന്‍‌റ്റുകളിലായി പറഞ്ഞതുമാണ്.

എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നു എന്നെതെനിക്ക് വിഷയമേ അല്ല , ഇനി ഈ വിഷയത്തെപ്പറ്റി വിശദീകരിക്കാന്‍ ഞാനൊട്ടു തയ്യാറുമല്ല ,വലിയ തിരക്കുണ്ടായിട്ടൊന്നുമല്ല സൗകര്യമില്ല.
സൗകര്യമുള്ളവര്‍ വിശ്വസിച്ചാല്‍ മതി.

പാഞ്ചാലി said...

മന്‍സൂര്‍ എഴുതി...
ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത്‌ ഇങ്ങിനെ ..

ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!

പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌.

ഇതില്‍ ഞാന്‍ എന്താണ് താങ്കള്‍ക്കെതിരെ എഴുതിയത്? "ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല." എന്നെഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റാത്ത ഒരു വിഡ്ഢിയല്ല താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു. "അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌" എന്ന് പറഞ്ഞതു തുളസി മോഷണം പോയ തന്റെ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നുദ്ദേശിച്ചാണ്അല്ലാതെ താങ്കള്‍ മോഷ്ടിച്ചെന്ന് പറഞ്ഞിട്ടുണ്ടെന്നല്ല. മനസ്സിലായോ? അല്ലെങ്കില്‍ ഞാനെന്തിനു തുളസിയുടെ പോസ്റ്റിന്റെ ലിങ്കും അതിന്‍റെ കൂടെ ഇടണം?
നന്ദുവിന്റെ പോസ്റ്റില്‍, മേല്‍പ്പറഞ്ഞ കമന്റിന് മുന്‍പ് ഞാനെഴുതിയ കമന്റില്‍ " തുളസിയുടെ ഫോട്ടോ കോപ്പി ചെയ്തു കവിതയും പുരട്ടി മോഡിഫൈ ചെയ്തു ഗ്രീറ്റിംഗ് കാര്‍ഡ് ആക്കി ഇട്ടതും താങ്കളുടെ ദൃഷ്ടിയില്‍ ശരിയായിരിക്കുമല്ലോ? (ഓ...കടപ്പാട് തുളസി ചോദിച്ചാല്‍ കൊടുത്താല്‍ മതിയല്ലോ!)" എന്നെഴുതിയിരുന്നു. അത് "കേരല്സ്.കോം എഴുതിയ ബ്ലോഗ്ഗെറുടെ പേരും കൊടുത്തിരുന്നു അതിനാല്‍ കേരല്സ്.കോമിന്റെ മോഷണം യാഹൂവിന്റെ മോഷണം പോലെയല്ല" എന്ന മട്ടിലുള്ള നന്ദുവിന്റെ വാദത്തെ അവരുടെ സഹ പ്രസ്ഥാനമായ മഴതുള്ളി.കോം ചെയ്ത കാര്യം നിരത്തി ഖണ്ഢിക്കാനുള്ളതായിരുന്നു.
ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുമ്പോളുള്ള വിഷമം എനിക്ക് മനസ്സിലാകും. തറവാടി താങ്കള്‍ക്കെതിരെ നടത്തി എന്ന് പറഞ്ഞു അലമുറയിടുന്ന താങ്കള്‍, താങ്കള്‍ക്കെതിരെ (താങ്കള്‍ക്കെതിരെയല്ല എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു) പ്രതികരിച്ചു എന്ന് പറഞ്ഞ്, എന്റെ പേര് ഇവിടെ ആവശ്യമില്ലാതെ വലിച്ചിഴച്ചു, അതെ പ്രവൃത്തി തന്നെയല്ലേ ചെയ്യുന്നതും???
കഷ്ടം! താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു സോദരാ!

ഓഫ് ടോപ്പിക് കമന്റിന് എന്‍റെ ക്ഷമാപണം.

അനൊണി ആഷാന്‍ said...

നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും ഒരു തണല് എന്നതോര്‍മ്മ വരുന്നു മന്‍സൂര്‍ക്കാന്‍റെ കമന്‍റുകള്‍ വായിക്കുമ്പോള്‍