നാല് വര്‍ഷം മുമ്പാണ് എന്‍റ്റെ ഒരു സുഹൃത്തില്‍ നിന്നും നമ്പര്‍ വാങ്ങി ഒരാളെന്നെ ഫോണില്‍ വിളിച്ചത്. ഫോണില്‍കൂടി യാതൊന്നും സംസാരിക്കാതെ എന്നെ നേരില്‍ കാണണമെന്നായിരുന്നു അയാളുടെ ആവശ്യം.
പേരുകേട്ട ഒരു ഇന്‍ഷൂറന്‍സ് കമ്പനി ഏജെന്‍റ്റായ അയാള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടതിലെ അത്യാവശ്യകതയെപറ്റി ഒരടുത്ത ബന്ധുവിനെപ്പോലെ എനിക്ക് വിവരിച്ചുതന്നു. അയാളുടെ വിവരണം കഴിഞ്ഞപ്പോഴാണ് ഇതൊന്നും എടുക്കാത്തതിലെ ബുദ്ധിമോശത്തെപ്പറ്റി എനിക്കുണര്‍വുണ്ടായത്. ഇക്കാലമത്രയും ഒന്നും പറ്റാത്തതില്‍ സര്‍വേശ്വരനോട് നന്ദി പറഞ്ഞ് മുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും പോലിസിയെപ്പറ്റി ഇടതടവില്ലാതെ വിവരിച്ചുകൊണ്ടിരുന്നു.
ഒരു കുടുംബ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാമെന്ന് തീരുമാനിച്ച ഞാന്‍ അയാളുടെ സംസാരത്തില്‍ നിന്നും മറ്റും അയാളൊരു പോളിസി ഏജന്‍റ്റാണെന്നുപോലും മറന്നുപോയി:
' ഇതൊരു ബിസിനസ്സായി കാണരുത് ഏറ്റവും നല്ലതും ഇക്കണോമിക്കലുമായ ഒരു പോളിസി താങ്കള്‍ തന്നെ തീരുമാനിച്ചോളൂ '
കുടുമ്പ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചതിന് ശേഷം ലാഭമുള്ളതിനാല്‍ ഒരു വര്‍ഷത്തെക്കുള്ള പ്രീമിയത്തുകയും കൈപറ്റിയാനയാള്‍ പോയത്.മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ പോളിസി ഡോക്യുമെന്‍സും ഇന്‍ഷൂറന്‍സ് കാര്‍ഡും അയാള്‍ എന്‍റ്റെ ഓഫീസില്‍ വന്നേല്‍പ്പിക്കുകയും ചെയ്തു.
ഇന്‍ഷൂറന്‍സ് പോളിസി കാര്‍ഡ് ഐഡെന്‍റ്റി കാര്‍ഡിനൊപ്പം പേര്‍സില്‍ തിരുകി ഏതസുഖത്തേയും സ്വാഗതം ചെയ്തിരിക്കെയാണ് പച്ചാനാക്കസുഖം വന്നത്.ഡോക്ടര്‍ക്ക് അപ്പോയിന്‍മെന്‍റ്റെടുക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു:
' ഇന്‍ഷൂറന്‍സൊക്കെ എടുക്കുമല്ലോ അല്ലെ? '
'ഏത് കമ്പനിയാണ്? '
' XYZ ഇന്‍ഷൂറന്‍സ് '
' പിന്നില്ലാതെ എടുക്കും.'
ക്ലിനിക്കില്‍ ചെന്ന് പേര് റജിസ്ട്രേഷന്‍ സമയത്ത് , അഭിമാനത്തോടെ റിസപ്ഷനിസ്റ്റിന് നേരെ നീട്ടിയ ഇന്‍ഷൂറന്‍സ് കാര്‍ഡ് നോക്കി അതേ വേഗതയില്‍ അവര്‍ പറഞ്ഞു:
' സാര്‍ ഇത് കവറാവില്ലല്ലോ , ഇത് ഇന്‍ പേഷ്യന്‍റ്റ് മാത്രമേയുള്ളു മാത്രമല്ല നാല്‍പ്പത് ശതമാനം മാത്രമേ കിട്ടൂ '
അങ്ങിനെയാവാന്‍ തരമില്ലെന്നും ഞാന്‍ ഒരു പ്രത്യേക ചികില്‍സക്കല്ല ( ഇന്‍/ഔട്ട്) ഇതെടുത്തതെന്നും അറിയീച്ചപ്പോള്‍ മലയാളിയായ തൊട്ടടുത്ത് നിന്നിരുന്ന അവരുടെ സഹായി:
' ഒരു കാര്യം ചെയ്യൂ പൈസ അടച്ചോളൂ പിന്നീട് റീ ഇമ്പേഴ്സ് ചെയ്തല്‍ മതിയല്ലോ'
അന്നവിടെ വന്ന ബില്ലിനെല്ലാം ഞാന്‍ പണം കൊടുത്ത് റീ ഇമ്പേഴ്സ്നിനുള്ള പേപ്പറില്‍ ഡോക്ടറെക്കൊണ്ട് ഒപ്പുമിടുവിച്ച് തിരിച്ചുവന്ന് ഇന്‍ഷൂറന്‍സ് ഏജെന്‍റ്റിനെ വിളിച്ച് കാര്യം പറഞ്ഞു , കൊടുത്ത ബില്‍ റീ ഇമ്പേഴ്സ് ചെയ്യാനുള്ള മാര്‍ഗ്ഗമന്വേഷിച്ചു:
' ഏയ് അതു കിട്ടില്ല '
' കിട്ടില്ലെന്നോ കാരണം? '
' സാറെടുത്ത പോളിസി ഇന്‍ പേഷ്യന്‍റ്റ് മാത്രമേ കവറാവൂ ഔട്ട് പേഷ്യന്‍റ്റ് കവറല്ല '
' ഞാന്‍ താങ്കളോട് ഇന്‍പേഷ്യന്‍റ്റിന് മാത്രമുള്ള പോളിസിയാണോ ചോദിച്ചത്? '
ഉടന്‍ അയാളുടെ മറുചോദ്യം ,' ഔട് പേഷ്യന്‍റ്റ് സാറ് ആവശ്യപ്പെട്ടോ? '
' ഏറ്റവും നല്ല ഒരു മെഡിക്കലല്ലെ സുഹൃത്തേ ഞാന്‍ ചോദിച്ചത് ? '
അയാളുടെ സംസാര ശൈലി മാറിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്ക് മനസ്സിലായി.പറ്റിയത് പറ്റി ഇനി കയ്യിലുള്ള പോളിസി ഔട്ട് പെഷ്യന്‍റ്റ് കവറാക്കാനുള്ള അധികപണം കൊടുക്കാന്‍ തയ്യാറായെങ്കിലും ഇതായിരുന്നുമറുപടി:
' അതിപ്പോ ഇല്ല സാറെ പണ്ടൊക്കെ ചെയ്യാമായിരുന്നു , ഇനി ഇപ്പോ ഒറ്റ മാര്‍ഗ്ഗമെയുള്ളു ഒരു പുതിയ പോളിസി എടുക്കുക! '
മാത്രമല്ല നല്ലൊരു പുതിയ പോളിസി അന്നുതന്നെ ലോഞ്ച് ചെയ്തതായും അയാളറിയീച്ചു
' അപ്പോ ഇപ്പോള്‍ കയ്യിലുള്ളതോ ?'
' അത് സാറവിടെ വെച്ചോ , എന്നെങ്കിലും ഇന്‍ പേഷ്യെന്‍റ്റായാല്‍ ഉപയോഗിക്കാലോ '
' അതിനിത് നാല്‍പ്പത് ശതമാനമല്ലെ കിട്ടൂ , നൂറ് ശതമാനം കിട്ടില്ലല്ലോ ?'
' സാറ് പറയുന്നതൊക്കെ ശരിതന്നെ അതെല്ലാം നടക്കുകയാണെങ്കില്‍ ലോകത്ത് ഇന്‍ഷൂറന്‍സ് കമ്പനികലെല്ലാം പൂട്ടേണ്ടിവരില്ലെ? പിന്നെ നൂറ് ശതമാനം ഉള്ള പോളിസിക്കൊക്കെ വലിയ പ്രീമിയമാണ്'
'അതെടുക്കുന്ന സമയത്ത് ഞാന്‍ താങ്കളോട് പ്രീമിയത്തെപ്പറ്റി വല്ലതും സംസാരിച്ചോ , എറ്റവും നല്ലത് നല്ല ഇക്കണോമിക്കലായത് വെണമെന്നല്ലേ പറഞ്ഞത്?
ചുരുക്കത്തില്‍ ആ സംസാരം അവിടെ നിന്നു , ആ ഫയല്‍ അപ്പോ തന്നെ കീറികളയുകയും ചെയ്തു.
*****************
ഇപ്പോള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ചേര്‍ന്നസമയത്ത് കുടുംബ ഇന്‍ഷൂറന്‍സിലാദ്യം നോക്കിയത് പണ്ടത്തെ അമളിയാണ്. ഇനും ഔട്ടും ഒക്കെയുണ്ട് ആകെ ഒഴിവുള്ളത് പല്ലുമായി ബന്ധപ്പെട്ടത് മാത്രം അതില്‍ പോലും പല്ലുമായി അസുഖമാണെങ്കില്‍ അതും കവറാണ് , കെട്ടിക്കല്‍ ഭംഗി വരുത്താന്‍വേണ്ടി വല്ല ഓപറേഷനും എടുക്കുന്നെങ്കില്‍ അതുമാത്രം കവറല്ല.
മോനുമായി പല തവണ പോയെങ്കിലും യാതൊരുകുഴപ്പവുമുണ്ടായില്ല എല്ലാം ഇന്‍ഷൂറന്‍സ് നോക്കുന്നു. എന്നാല്‍ ഈയിടക്കാണ് മോന്‍റ്റെ തൊലിക്ക് ചില പ്രശ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങന്‍ പോയപ്പോഴാണ് ഒരു പുതിയ കാര്യം മെഡിക്കല്‍ ഷോപ്പിലെ ആള്‍ പറഞ്ഞത് , ഡോക്ടര്‍ എഴുതിയ മിക്ക മരുന്നുകളും മരുന്നുകളല്ല മറിച്ച് സൗന്ദര്യ വസ്തുക്കള്‍ ആയ ക്രീമുകള്‍ ആണ് അതിനാല്‍ ഇന്‍ഷൂറന്‍സ് കവറാവില്ലെന്ന്.
എഴുതിയിരിക്കുന്നത് ഡോക്ടര്‍ അയാളുടെ പ്രിസ്ക്രിപ്ഷന്‍ ലിസ്റ്റില്‍, ഇന്‍ഷൂറന്‍സ് കോപ്പിയിലും എഴുതിയ എല്ലാ മരുന്നുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ അത് മരുന്നായി പരിഗണിക്കാമെന്ന് ഞാന്‍ വാദിച്ചെങ്കിലും മരുന്നുഷോപ്പിലെ വില്‍പ്പനക്കാരന്‍ തയ്യാറായില്ല.
' താങ്കള്‍ വേണമെങ്കില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ടോളു '
മരുന്നെല്ലാം സ്വന്തം പോകറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങി പിറ്റേന്ന് ഇന്‍ഷൂറന്‍സില്‍ വിളിച്ച് ചോദിച്ചു , 'ക്രീം ആണോ ഇല്ല അതു കവറല്ല '
ഒരുകാര്യം മനസ്സിലായി എന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്ന് പറയല്‍ അവരുടെ ഒരു ശൈലിയാണെന്ന്.അന്നത് വിട്ടുകളഞ്ഞെങ്കിലും അടുത്ത തവന ഡോക്ടര്‍ മരുന്നെഴുതിയപ്പോള്‍ മുമ്പുണ്ടായത് വിവരിച്ചു:
' ഞാന്‍ എഴുതിയത് മരുന്നാണ് അതവര്‍ തന്നേ തീരു , മരുന്നല്ലാത്ത രീതിയിലാണെങ്കില്‍ ഞാന്‍ ഒരു ചെറിയ സ്ലിപ്പില്‍ അതെഴുതികൊടുക്കുകയാണ് ചെയ്യുക '
അതായത് , ഒരു ക്രീം എന്ന രീതിയില്‍ ഡോക്ടര്‍ ആ ' മരുന്നുകള്‍ ' എഴുതികൊടുക്കുക ചെറിയ വെളുത്ത പേപ്പര്‍ കഷ്ണത്തിലെന്ന് പറഞ്ഞ് അത് കാട്ടിത്തരുന്നതിനൊപ്പം ഫോണില്‍ മെഡിക്കല്‍ ഷോപ്പില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അതു ശരിയാക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷെ മരുന്ന് വാങ്ങിക്കാന്‍ പോയപ്പോള്‍ കാര്യം പഴയതുപോലെത്തന്നെ.
പിന്നീട് സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോയപ്പോളാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. നാനൂറ് ദിര്‍ഹം മുള്ള ബില്ലില്‍ അറുപത് ദിര്‍ഹത്തിന്‍റ്റെത് മാത്രം മരുന്ന് ബാക്കിയെല്ലാക് ക്രീമാണത്രെ അതിനാല്‍ കവറാവില്ലെന്ന്.എന്തായാലും മരുന്നെല്ലാം ഇത്തവണയും സ്വന്തം പൈസ കൊടുത്ത് വാങ്ങി.ഇപ്രാവശ്യം വെറുതെ വിടാനാവാത്തതിനാല്‍ ഞങ്ങളുടെ കമ്പനി എച്ച്.ആറിനെ വിളിച്ച് കാര്യം പറഞ്ഞു. നടപടി എടുക്കുകയും ചെയ്തു.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ സൗന്ദര്യ വസ്തുക്കളായ ക്രീമുകള്‍ കവറാക്കാത്തതിന്‍റ്റെ കാര്യം മനസ്സിലാക്കാം പക്ഷെ ഡോക്ടര്‍ മരുന്നായി എഴുതിയാലും അത്തരത്തില്‍ കണക്കാന്‍ പാടില്ലെന്നാണെന്‍റ്റെ പക്ഷം. മാത്രമല്ല പോളിസികള്‍ എടുക്കുമ്പോള്‍ കമ്പനികളായാലും വ്യക്തികളായാലും വളരെ കണിശമായി പഠിച്ചതിന് ശേഷമേ പോളിസികള്‍ എടുക്കാന്‍ പാടുള്ളു എന്നാണെനിക്ക് പറയാനുള്ളത് ബാക്കിയൊക്കെ നിങ്ങള്‍ പറയുക വല്ലതും ഉണ്ടെങ്കില്‍.
Saturday, May 10, 2008
Subscribe to:
Post Comments (Atom)
8 comments:
തറവാടീ, പറ്റിയത് പറ്റി!! ഏജന്റ് പറഞ്ഞതാണ് ശരി, ഒക്കെ കൊടുക്കാൻ തുടങ്ങിയാൽ ഇൻഷ്വറൻസ് കമ്പനികൾക്ക് നിലനിൽപ്പില്ലല്ലോ?. ഒക്കെ ബിസിനസ്സ് അല്ലെ? ആരും നമ്മളെ നന്നാക്കാനല്ല അവർക്ക് ബിസിനസ്സ് വർദ്ധിപ്പിക്കാനും ലാഭമുണ്ടാക്കാനും ഉള്ളതാണെന്നത് പലപ്പോഴും വൈകിയേ നമ്മളറിയൂ..!!
മനം മയക്കുന്ന ലൈഫ് ഇൻഷ്വറൻസ് പദ്ധതികളുമായി വരുന്ന കമ്പനികളും തട്ടിപ്പോയാല് മാത്രമെ എടുക്കുന്നയാളിൻ പ്രയോജനപ്പെട്ടില്ലെങ്കിലും വീട്ടുകാർക്കെങ്കിലും പ്രയോജനമാവൂ, തട്ടീപ്പോകുമെന്ന ആശയാൽ ആരും എടുക്കാറുമില്ലല്ലോ?.
പോളിസി എടുക്കും വരെ മധുരമായി സംസാരിക്കുന്ന ഏജന്റുമാർ, അവരുടെ കാര്യം കഴിയും വരെയുള്ളു സംസാരത്തിൽ മധുരം പിന്നെ അടുത്ത ഇരയെ തിരക്കി പോകുന്ന ഇവർക്കെവിടെ നമ്മുടെ ആവലാതി കേൾക്കാൻ നേരം??.
തറവാടി മാഷെ ഇന്‍ഷുറന്‍സിന്റെ പേരിലുള്ള തട്ടിപ്പുകള്‍ ഇപ്പോ നാട്ടില്‍ നിരവധിയാ.
എല്‍.ഐ.സി മാതൃകയിലുള്ള നിരവധി ജീവന്‍ സുരക്ഷാ പോളിസികള്‍ നാട്ടിലുണ്ട്.നമ്മള്‍ ചത്തിട്ട്
ചത്ത ആള് ഏങ്ങനെയാ ചത്തത് എന്നു അളന്നു തൂക്കി നോക്കീട്ട് എന്തിനൊരു പോളിസി
പൊന്നു മാഷെ,
ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ഇന്‍ഷുരന്‍സും എടുക്കരുത്. ഇവമ്മാരണു ഈ ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാര്‍. പ്രീമിയം അടക്കണ ആ പൈസ കൊണ്ടുപോയി ബാങ്കില്‍ FD ആയി നിക്ഷേപിക്കൂ, കാലാവധി കഴിയുമ്പോള്‍ മുതലും പലിശയും ഉറപ്പായും തിരിച്ചുകിട്ടും. മണിചെയിന്‍ തട്ടിപ്പുകാര്‍ ഇവരേക്കാള്‍ (മെഡിക്കല്‍ ഇന്‍ഷുറന്‍സ്) ഭേദമാണെന്നാണെനിക്കു തോന്നുന്നത്. അനുഭവത്തില്‍ നിന്നും പറയുവാണു.
ഇന്‍ഷുരന്‍സുകാര്‍ നമ്മളുടെ നല്ല ഭാവി ഓര്‍ത്ത് കഷ്ടപ്പെടാന്‍ ഇറങ്ങിതീച്ചവര്‍ അല്ല എന്ന് മനസ്സിലാക്കുക.. മനസ്സിലാകാത്തവര്‍ക്ക് മനസ്സിലാവാന്‍ മനസ്സിലായ ഇത്തരം അനുഭവങ്ങള്‍ ഉപകരിക്കും.
ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ട് മരിയ്ക്കാത്ത എത്രയോപേരെ.. ഇവര്‍ കൊന്ന് കയ്യില്‍ കൊടുക്കുന്നു..
തറവാടി മാഷേ...
ഇതു വരെ വന്ന കമറ്റുകളൊന്നും തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ പറ്റിയല്ല എന്ന് തോന്നുന്നു...
ആ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കൂടെ തന്ന ബുക്‍ലെറ്റില്‍ കവര്‍ ചെയ്യുന്ന അസുഖങ്ങളെ പറ്റിയും, പ്രൊസീജ്യറുകളെ പറ്റിയും പിന്നെ മരുന്നുകളെ പറ്റിയും ഒക്കെ വിശദമാക്കിയിട്ടുണ്ടാവും എന്നു കരുതുന്നു. ഒന്ന് റെഫര്‍ ചെയ്തു നോക്കൂ..
മിക്ക ഇന്‍ഷുറന്‍സുകളും വൈറ്റമിന്‍സും കവര്‍ ചെയ്യാറില്ല. പക്ഷേ ഞാന്‍ കണ്ട കേസുകളിലൊക്കെ വന്ന രോഗത്തിന്റെ ട്രീറ്റ്മെന്റില്‍, ഡ്രഗ് ഓഫ് ചോയ്സ് വൈറ്റമിന്‍ ആണെങ്കില്‍ ഇന്‍ഷുറന്‍സുകാര്‍ അത് കവര്‍ ചെയ്യാറുണ്ട്. (ഇതും ടൈപ്പ് ഓഫ് ഇന്‍ഷുറന്‍സിനെ ഡിപ്പെന്റ് ചെയ്യുന്നു, അതു പോലെ എഴുതിയിരിക്കുന്നത് സ്പെഷ്യലിസ്റ്റാണോ, ജിപിയാണോ എന്നതിനേയും)
എനിക്ക് തോന്നുന്നത് ഒരു വിധപ്പെട്ട ഇന്‍ഷുറന്‍സുകളൊക്കെ കോസ്മെറ്റിക്സ് കവര്‍ ചെയ്യാത്തവരാണന്നാണ്. പക്ഷെ എഴുതിയിരിക്കുന്നത് കോസ്മെറ്റിക് അല്ല എന്നും, രോഗം ഭേദമാക്കാന്‍ ഈ മരുന്ന് അത്യാവശ്യമാണെന്നും നിങ്ങളുടെ ഡോക്ടര്‍ക്ക് ഇന്‍ഷുറന്‍സിനെ ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സുകാര്‍ അത് തരേണ്ടതു തന്നെയാണ്. സാധാരണ അവര്‍ അത് ചെയ്യാറുണ്ട് എന്നാണ് എനിക്കുള്ള വിവരം.
അവരെന്താ പറയുന്നതെന്ന് നോക്കാം..
ക്രെഡിറ്റ് കാര്‍ഡ്,ഇന്‍ഷുറന്‍സ് തുടങ്ങിയവ എടുപ്പിക്കാന്‍ വരുന്നവര്‍ പറയുന്നതിനെക്കാള്‍ ഏറെ പറയാത്തകാര്യങ്ങള്‍ ആണ് കൂടുതല്‍.അപ്രിയ സത്യം ന:ബ്രുയാല്‍.നമ്മുക്ക് അപ്രിയമുണ്ടാക്കി കച്ചവടം മുടക്കുന്ന ഒരു സംഗതിയും പറയില്ല.
ഏത് ഇന്‍ഷുറന്‍സ് ആണെങ്കിലും പ്രീമിയം വാങ്ങുന്ന എളുപ്പത്തില്‍ കോമ്പെന്‍സേഷന്‍ കൊടുക്കാറില്ല എന്നത് ഔദ്യോഗിക അനുഭവം.സാധാരണഗതിയില്‍ ഇത്തരം ബോര്‍ഡര്‍ ലൈന്‍ പ്രിസ്ക്രിപ്ഷന്‍സ് ഡോകറ്ററുമാര്‍ എഴുതാറില്ല.യൂറോപ്യന്‍ കമ്പിനികളുടെ മരുന്നു കുറിക്കുന്നത് പോലും ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ്.
വൈറ്റമിന്‍ ഗുളികയ്ക്ക് കവറേജ് ഇല്ല എന്നൊക്കെ യൂണിവേഴ്സല്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.ഓണസ് ഓഫ് പ്രൂഫ് രോഗിയിലാവും പലപ്പോഴും.
ഇനി ഇപ്പോ ഒറ്റ മാര്‍ഗ്ഗമെയുള്ളു ഒരു പുതിയ പോളിസി എടുക്കുക! '
അതാണു് തറവാടീ പോളിസി.:)
കുറ്റ്യാടിക്കാരാ,
അവര്‍ തന്ന ബുക്ക് ലെറ്റില്‍ കവറാവാത്ത ഒറ്റ കാര്യമേയുള്ളു പല്ലുമായി ബന്ധപ്പെട്ടത് അതും പക്ഷെ അസുഖമാനെങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വൈറ്റമിന്‍ ഒരു വൈറ്റമിന്‍ എന്ന രീതിയിലൊഴിച്ച് അസുഖമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ എഴുതുമ്പൊള്‍ അതുള്‍പ്പെടുത്തുക തന്നെ വേണം.
ഒരു പ്രധാന പ്രശ്നം മെഡിക്കല്‍ ഷോപ്പുകളിലുള്ളവര്‍ തീരെ സഹകരിക്കാന്‍ തയ്യാറല്ല എന്നുള്ളതാണ് , ഡോക്ടര്‍ പ്രിസ്ക്രിപ്ഷനായെഴുതിയതാണല്ലോ എന്നതോ , പൈസ ഇവിടെ വെച്ചോളൂ റിജക്ട് ചെയ്യുകയാണെങ്കില്‍ പൈസ എടുത്തോളൂ എന്നൊക്കെ പറഞ്ഞാല്‍ പോലും അവര്‍ അതിനൊന്നും തയ്യാറാവില്ല ( എന്തിനാ പൊല്ലാപ്പെന്ന് കരുതിയാവും )
ബില്ലുകള്‍ അയക്കാന്‍ ഇന്‍ഷൂറന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഇവിടെയുള്ള പ്രശ്നം അതല്ല , ഇനിയും ഒരൊറിജിനല്‍ ഇന്‍ഷൂറന്‍സ് ക്ലയിം ഫോറം പൂരിപ്പിച്ച് ഡോക്ടറെക്കണ്ട് ഒപ്പിടിച്ച് അതും അയക്കണമെന്നതാണ് കഷ്ടം.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ , ഡോക്ടറൂടെ പ്രിസ്ക്രിപ്ഷന്‍ മെഡിക്കല്‍ ഷോപ്പില്‍ കൊടുക്കാതെ മുഴുവന്‍ തുകയും നമ്മള്‍ കയ്യില്‍ നിന്നും കൊടുത്ത് അതിനൊപ്പം തന്നെ ഡോക്ടറുടെ കയ്യില്‍ നിന്നും മറ്റൊരു ഫൊറത്തില്‍ ഒപ്പിടാന്‍ പറയുന്നതായിരിക്കും മറ്റൊരു യാത്ര ഒഴിവാക്കാന്‍ നല്ലത്.
രാധേയാ,
ഡോക്റ്റര്‍ മാര്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ അസുഖത്തിനല്ലാതെ ' ഇതുപയോഗിച്ചോളൂ നല്ലതാണ് ' എന്ന അര്‍ത്ഥത്തില്‍ പ്രിസ്ക്രിപ്ഷനില്ല മറിച്ച് ഒരു ചെറിയ തുണ്ട് കടലാസിലാണെഴുതിതരാറുള്ളത് , അനുഭവം ഉണ്ട്.
സത്യമാണ് താങ്കള്‍ പറഞ്ഞത് , ഇത്തരം കാര്യങ്ങളുടെ എല്ലാ കണ്ടീഷന്‍സും വായിക്കാതെതന്നെയാണ് മിക്ക ആളുകളും ഒപ്പിടുന്നതും വാങ്ങിക്കുന്നതും. എല്ലാം നല്ല രീതിയില്‍ പോയാല്‍ ഒരു പ്രശ്നവുമില്ല മറിച്ച് എന്തെങ്കിലും അരുതാത്തത് പിണഞ്ഞാല്‍ ഇവനൊക്കെ ( ഓരോ കണ്ടീഷന്‍സും ) പുറത്ത് ചാടും.
ഇതിനൊപ്പം പറയാവുന്ന ഒന്ന്:
നാട്ടിലെ ഒരു പ്രധാന സ്വകാര്യ ബാങ്ക് , ആര്‍ക്കും അക്കൊണ്ട് തുടങ്ങാം മിനിമം ബാലന്‍സ് ആവശ്യമില്ല അവരുടേ ഫോറമില്‍ വെറുതെ ഒരൊപ്പ് മാത്രം മതി . എനിക്കറിയാവുന്ന ഒരാള്‍ ഈ ഫ്രീ അക്കൗണ്ട് തുടങ്ങി ഒരു രസത്തിന് , മുവ്വായിരം രൂപയും ഇട്ടു.
സുഹൃത്തത് മറക്കുകയും ചെയ്തു കഴിഞ്ഞ മാസത്തില്‍ ബാങ്കില്‍ നിന്നും ഒരു കത്ത് , അവന്‍റ്റെ അക്കൗണ്ടില്‍ മൈനസ് ആയിരത്തി അഞ്ഞൂറ് രൂപ ഉടന്‍ അടക്കണമെന്ന അറിയീപ്പും.
സംഭവം ഇങ്ങനെ : ആറുമാസം മാത്രമാണത്രെ ഈ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ഫ്രീ പരിപാടി അതു കഴിഞ്ഞാല്‍ അയ്യായിരം മിനിമം ഇല്ലെങ്കില്‍ മാസം അഞ്ഞൂറ് രൂപ വെച്ച് കട്ടാക്കും , മുവ്വായിരം രൂപ കട്ടാക്കി അതിനുപുറമെ .....
Post a Comment